ഗീതാർജ്ജുനം: ഭാഗം 6

Geetharjunam

എഴുത്തുകാരി: ധ്വനി

ക്യാബിനിൽ നിന്നു പുറത്ത് വന്ന ഗീതുവിന്റെ മുഖം മങ്ങിയിരിക്കുന്നത് കണ്ട് കുഞ്ചു കാര്യം ചോദിച്ചു "ആ കാട്ടാളൻഎന്നെ ഏൽപ്പിച്ച വർക്ക്‌ അത് കഴിഞ്ഞുപോയ ഒരെണ്ണം ആയിരുന്നു എനിക്കിട്ടു പണി തരാൻ അയാൾ മനഃപൂർവം ചെയ്തതാ... " ഗീതുവിന്റെ പറച്ചിൽ കേട്ട് മഞ്ജുവിനും അനുവിനും ചിരിയാണ് വന്നത്... "അല്ല ഗീതുസേ സാധാരണ നിനക്കിട്ട് പണിയുന്നവരെ നീ വെറുതെ വിടാറില്ലല്ലോ ഒരു കൂസലും ഇല്ലാതെ അത് ഏറ്റുവാങ്ങുകയും കിട്ടിയതിന്റെ ഇരട്ടി തിരിച്ചും കൊടുക്കേണ്ടതാണല്ലോ പിന്നെ ഇപ്പോൾ എന്ത് പറ്റി ആകെ ഒരു വൈക്ലഭ്യം?? " ഗീതുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് മഞ്ജു ചോദിച്ചു.. "പണി തരുക മാത്രമായിരുന്നെകിൽ ഞാൻ ഇപ്പോൾ കൂൾ ആയിട്ട് നിന്നേനെ പക്ഷെ അയാൾ അത് വേസ്റ്റ് ബിന്നിലേക്ക് ഇട്ടു ഒന്നുവില്ലെങ്കിലും ഞാൻ ഇത്രയും കഷ്ടപ്പെട്ട് ചെയ്തതല്ലേ അതൊന്ന് തുറന്ന്പോലും നോക്കിയില്ല... " ഗീതു വിഷമത്തോടെ പറഞ്ഞുനിർത്തി "ഓഹ് അതാണോ കാര്യം പോട്ടെടി വിട്ടുകള രാവിലെ നീ പറഞ്ഞതിന്റെ കലിപ്പ് തീർത്തതാവും വാ നമുക്കിറങ്ങാം "

എന്നും പറഞ്ഞു ഗീതുവിനെ ആശ്വസിപ്പിച്ചുകൊണ്ട് അനുവും മഞ്ജുവും ചേർത്തുപിടിചു നടന്നു.... "കുഞ്ചുസേ പോകുവാണോ??? നാളെ എപ്പോൾ വരും നേരത്തെ വന്നാൽ നന്നായിരുന്നു... ഇന്ന് കുഞ്ചുവിനോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല"കാർത്തി മഞ്ജുവിനോടായി പറഞ്ഞു ഇന്ന് അപ്പോൾ ചെവി കടിച്ചുതിന്നുമ്പോലെ സംസാരിച്ചത് ഇയാൾ അല്ലെ എന്ന അർത്ഥത്തിൽ മഞ്ജു അവനെ നോക്കി.. " നാളെ നമുക്ക് നന്നായി പരിജയപെട്ടു അടുപ്പം വരുത്താം അടുപ്പമില്ലെന്ന് അല്ലെ ഇന്ന് പറഞ്ഞത് അതാവുമ്പോൾ നമുക്ക് കുഞ്ചുവെന്നും കുക്കുവെന്നും ഒക്കെ വിളിച്ചു നടക്കാലോ... നല്ല ചേർച്ചയുണ്ടല്ലേ ഈ കുക്കു ❤️കുഞ്ചു എന്ന് കേൾക്കാൻ ആഹാ ബ്യൂട്ടിഫുൾ 😁" അപ്പോഴും കാർത്തി പറഞ്ഞുകൊണ്ട് ഇരുന്നു... "അനു ഇന്നത്തെ പച്ച ചുരിദാർ നല്ല രസമുണ്ട് u looks like an angel നാളെ ഏത് കളർ ആ എന്നൊക്കെ അഭിയും അനുവിനോട് ചോദിച്ചു "ഞങ്ങൾ രണ്ടും നാളെ കറുപ്പ് ഇടും "ചില പദ്ധതിയോടെ മഞ്ജു ചാടിക്കേറി അവനോട് മറുപടി പറഞ്ഞു...

അങ്ങനെ വീണ്ടും സഹിചു സഹിച്ചു ഒരുവിധം അവർ ഓഫീസ് വിട്ട് ഇറങ്ങി... വീട്ടിലെത്തിയിട്ടും ഗീതുവിന്റെ മനസിൽ ആകെപ്പാടെ ഒരു വിഷമം ആയിരുന്നു... ഒന്നിനും ഒരു ഉഷാറില്ലാത്ത അവസ്ഥ എന്ത്പറ്റിയെന്നു മാധവൻ ചോദിച്ചിട്ടും ഒന്നുമില്ലെന്ന് പറഞ്ഞവൾ ഒഴിഞ്ഞുമാറി രാത്രി കിടക്കാൻ നേരവും അവൾ ആലോചനയിൽ ആയിരുന്നു. ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ അയാൾ എന്റെ കഷ്ടപ്പാടിന് വില തന്നില്ലേൽ എനിക്കെന്താ പ്രിയപെട്ടവരിൽ നിന്നും ഉണ്ടാവുന്ന ഒരു ചെറിയ പെരുമാറ്റം ഒരുപക്ഷെ നമ്മുടെ മനസിനെ ഒരുപാട് വിഷമിപ്പിച്ചെന്ന് വരും.. പക്ഷെ ഇയാൾ എന്റെ ആരാ ഇയാൾ അങ്ങനെ ചെയ്തതിൽ ഞാൻ ഇത്രയും വിഷമിക്കണ്ട കാര്യം എന്താ.. അതോ അയാൾ എനിക്ക് പ്രിയപ്പെട്ടത് വല്ലതും ആയോ ഇതിനോടകം.. ഓഹ് പിന്നെ പ്രിയപ്പെട്ടത്... അയാൾ... കാട്ടാളൻ.... എന്നാലും അയാൾ അത് എന്റെ മുൻപിൽവെച്ചു കളയാൻ പാടില്ലായിരുന്നു ദുഷ്ടൻ എനിക്ക് വിഷമം ആവുമെന്ന് അറിഞ്ഞിട്ട് മനഃപൂർവം ചെയ്തില്ലേ എനിക്കൊരു അബദ്ധം പറ്റിയതല്ലേ ശോ ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ അയാൾ എന്ത് ചെയ്താൽ എനിക്കെന്താ പോയി പണി നോക്കാൻ പറ കാട്ടാളൻ...

ദേഹം മൊത്തം മസിലും കേറ്റിവെച്ചു നടക്കുവാ ചിന്താശേഷി ഇല്ല അതോണ്ടാ അല്ലപിന്നെ..ഇതിനുള്ള പണി ഈ ഗീതു അയാൾക്ക് കൊടുത്തിരിക്കും എന്നവൾ ഉറപ്പിച്ചു.. ഇതിനു ഞാൻ സോറി പറയിപ്പിക്കും പക്ഷെ എങ്ങനെ 🤔മനസിൽ ഉയരുന്ന ഒരായിരം ചോദ്യങ്ങളുമായി വടംവലിയിൽ ആയിരുന്നു ഗീതു.. ഈ സമയം മംഗലത്ത് വീട്ടിൽ അർജുന്റെ അവസ്ഥയും മറിച്ചായിരുന്നില്ല മറിഞ്ഞു കിടന്നിട്ടും തിരിഞ്ഞു കിടന്നിട്ടും അവനെ നിദ്രദേവി കടാക്ഷിച്ചില്ല കണ്ണുതുറന്നാലും കണ്ണടച്ചാലും ഗീതുവിന്റെ കലങ്ങിയ കണ്ണുകളായിരുന്നു അവന്റെ മനസ്സിൽ എത്ര ശ്രെമിച്ചിട്ടും അവനുറക്കം വന്നില്ല അവളുടെ കണ്ണുനിറഞ്ഞത് കണ്ടപ്പോൾ ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ അവൾ കരഞ്ഞാലും ഇല്ലേലും എനിക്കെന്താ എന്റെ ആരാ അവൾ...അവൾ എന്നെ കാട്ടാളൻ എന്ന് വിളിച്ചിരിക്കുന്നു മനഃപൂർവം തന്നെയാണ് ഒരു പണി കൊടുത്തത്.. പക്ഷെ അവളുടെ മുൻപിൽ വെച്ച് അത് തുറന്നുപോലും നോക്കാതെ കളയേണ്ടിയിരുന്നില്ല അവൾ പോയ ശേഷം അത് തുറന്ന് നോക്കിയപ്പോളാണ് എത്ര പെർഫെക്ട് ആയാണ് അവൾ ആ റിപ്പോർട്ട്‌ തയ്യാറാക്കിയതെന്നും എത്രത്തോളം അതിനായി effort എടുത്തു എന്നും മനസിലായത്...

നാളെ അവളെ അതിനു അഭിനന്ദിക്കണം.. ഇങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു നാളെ അവളോട് സോറി പറയണം എന്ന് തീരുമാനിച്ചുറപ്പിച്ചു അർജുൻ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു... പിറ്റേന്ന് രാവിലെ ഗീതു എണീറ്റപ്പോൾ ഇത്തിരി താമസിച്ചു വേഗം കുളിച്ചൊരുങ്ങി ഒരു ചുമന്ന ചുരിദാറും എടുത്തിട്ട് കണ്ണെഴുതാൻ തുടങ്ങിയതും അവൾ അത് വേണ്ടെന്ന് വെച്ചു ഒന്നാമതെ ഇത്തിരി ഗ്ലാമർ കൂടുതലാ കണ്ണുംകൂടി എഴുതിയാൽ ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന് മനസിലോർത്ത് അവൾ വേഗം താഴേക്ക് ചെന്നു അച്ഛനോടും അമ്മയോടും പറഞ്ഞു നേരെ ഓഫീസിലേക്ക് വിട്ടു... ബസ്‌സ്റ്റോപ്പിലേക്ക് ചെന്നപ്പോൾ തന്നെ വെള്ളനിറത്തിൽ മാലാഖയെ പോലെ തിളങ്ങിനിൽക്കുന്ന അനുവിനെയും മഞ്ജുവിനെയും ആണ് അവൾ കണ്ടത് വൈറ്റ് കളർ ചുരിദാറും മാലയും കമ്മലും വളയും ചെരുപ്പ് എന്തിനു നെറ്റിയിലെ പൊട്ടുപോലും വൈറ്റ് കളർ "നിങ്ങൾ ഇന്നലെ ബ്ലാക്ക് ഇടുമെന്നു അല്ലെ പറഞ്ഞത് എന്നിട്ട് ഇതെന്താണ് മൊത്തത്തിൽ ഒരു വെള്ളമയം ബ്ലാക്ക് ആയിട്ട് ഒന്നുംതന്നെ ഇല്ലാലോ"..

ഗീതു സംശയരൂപേണ ചോദിച്ചു.. " ഇത് തന്നെയാടി ഞാനും ഇവളോട് ചോദിച്ചത് ഇന്നലെ വിളിച്ചു പറഞ്ഞു ഇന്ന് ഫുൾ വൈറ്റിൽ വരണമെന്ന് ഇന്നലെ അവന്മാരോട് ബ്ലാക്ക് എന്ന് പറഞ്ഞത്കൊണ്ട് അവർ എന്തായാലും ഇന്ന് ഫുൾ ബ്ലാക്കിൽ ആയിരിക്കും അപ്പോൾ ഞങ്ങൾ വൈറ്റിലും നൈസ് ആയിട്ട് ഒരു പണികൊടുത്തതാ "അനു ചിരിച്ചുകൊണ്ട് പറഞ്ഞു.."എന്റെ കുഞ്ചുസെ നിന്റെ ഈ അടയ്ക്ക വലുപ്പമുള്ള തലയിൽ ഇത്രയും കുരുട്ട് ബുദ്ധിയോ .. ഒരാൾക്കിട്ട് പണി കൊടുക്കുന്ന കാര്യത്തിൽ വരെ എന്തൊരു ഒത്തൊരുമയാ നമുക്കെന്നും പറഞ്ഞു ഗീതുവും കൂട്ടരും ഓഫീസിലേക്ക് പോയി. "ഹോ പണ്ടാരം ഏതോ അവൾമാർ പറഞ്ഞെന്നും പറഞ്ഞാണ് ഈ കോലംകെട്ടു നീ ഒക്കെ എന്താടാ എന്റെ കൂടെ വരുന്ന ബ്ലാക്ക്ക്യാറ്റ്‌സ് ആണോ കറുത്ത ഷർട്ടും കറുത്ത ജീൻസും കറുത്ത ഷൂവും കറുത്ത ബെൽറ്റും ഒന്നും പോരാഞ്ഞിട്ട് കറുത്ത ഒരു ഗ്ലാസും ഹോ കരിംപൂച്ചകളെ പോലെ ഉണ്ട് രണ്ടും "അർജുൻ അവന്മാരുടെ കോലം കണ്ട് സഹികെട്ടു പറഞ്ഞു "മോനെ അർജുൻ അവളുമാരെ ഒന്ന് ഞെട്ടിക്കാൻ ഉള്ള കുക്കുവേട്ടന്റെ ഒരു നമ്പർ അല്ലെ ഇതൊക്കെ കണ്ടിട്ട് കുഞ്ചു ഇന്ന് ഫ്ലാറ്റാവും എനിക്കവയ്യ..ഒരുപോലത്തെ ഡ്രെസ്സിൽ ഞങ്ങൾ തമ്മിൽ ഇത്രയേറെ ചേർച്ചയോ എന്നവൾ ചിന്തിക്കും...

അവൾ ഉടനെ എങ്ങും വളയില്ലെന്ന ഞാൻ ഓർത്തെ പക്ഷെ ഇന്നലെ ഇവൻ ചോദിച്ചപ്പോഴേ അനുവിനുമുന്നെ കുഞ്ചു മറുപടി തന്നപ്പോൾ എനിക്കും മനസിലായി അവളെ വളക്കാൻ വല്യ പണി ഒന്നുല്ലന്ന് . നീ എന്തായാലും രക്തവർണ്ണത്തിൽ തിളങ്ങി നിക്കുന്നുണ്ടല്ലോ ഇന്നലെ തന്നെ നീ പറഞ്ഞിരുന്നെങ്കിൽ ആ ഗീതുവിന്റെ ഡ്രെസ്സിന്റെ കളർ കൂടി ചോദിച്ചു നിനക്ക് ഞാൻ പറഞ്ഞു തരാമായിരുന്നു "കാർത്തി പറഞ്ഞു നിർത്തിയതും രൂക്ഷമായ ഒരു നോട്ടമായിരുന്നു അർജുന്റെ മറുപടി "അല്ല നിനക്കിഷ്ടപെട്ടില്ലെങ്കിൽ അത് ഞാൻ തിരിച്ചെടുത്തു.. ഞങ്ങൾ മാച്ചിങ് ആകുമ്പോൾ നിനക്ക് കൂട്ടിനു ആരേലും വേണ്ടേ അതുകൊണ്ട് പറഞ്ഞതാ " എന്നും പറഞ്ഞു അഭിയുടെ നേരെ തിരിഞ്ഞു "ഇതാണ് ആദ്യത്തെ പാഠം പെൺകുട്ടികളുടെ ഇഷ്ടങ്ങൾക്ക് ഒത്തു നമ്മൾ മാറണം അവരുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കണം മനസ്സിലായോ? " അഭി എല്ലാം കേട്ട് തലയാട്ടി... എന്തോ വല്യ കാര്യം ചെയ്തപോലെ കാർത്തി സ്വയം പ്രശംസിച്ചു..

3ഉം കൂടി ഓഫീസിലേക്ക് കേറിയതും അനുവിനെയും മഞ്ജുവിനെയും കണ്ട് അഭിയും കാർത്തിയും കണ്ണുതള്ളി എങ്കിൽ അർജുൻ പൊട്ടിച്ചിരിയുടെ വക്കിൽ ആയിരുന്നു.. വേഗം തന്നെ അവരുടെ അടുത്തേക്ക് ഓടാൻ തുടങ്ങിയതും രണ്ടിന്റെയും കയ്യിൽ അർജുൻ പിടിച്ചു.. നിങ്ങൾ തമ്മിൽ എന്ത് ഉണ്ടെന്നാ പറഞ്ഞെ ചേർച്ചയോ അതെ നല്ല ചേർച്ചയുണ്ട് ഇപ്പോൾ നിങ്ങൾ അവിടെപ്പോയി നിന്നാൽ നിലവിളക്കിന്റെ അടുത്ത് കരിവിളക്ക് വെച്ചപോലായിരിക്കും... അത് അല്ലെങ്കിൽ നമുക്ക് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം എന്ന് വിശേഷിപ്പിക്കാം എന്ന് പറഞ്ഞു അർജുൻ പൊട്ടിച്ചിരിച്ചു... "ശവത്തിൽ കുത്താതെയളിയാ മനുഷ്യനെ പൊട്ടൻ ആക്കുന്നോ ഇവളെ ഇന്ന് ഞാൻ 😡എന്നും പറഞ്ഞു അവർക്കടുത്തേക്ക് കാർത്തി പാഞ്ഞു മഞ്ജു ....... ആ ഒറ്റവിളിയിൽ എല്ലാവരുടെയും നോട്ടം കാർത്തിയിലേക്കായി അപ്പോഴാണ് ശബ്ദം കൂടി പോയന്ന് കാർത്തിക്ക് മനസിലായത് പതിയെ ശബ്ദം കുറച്ച് "എന്താ കുഞ്ചുസെ ഇന്ന് ബ്ലാക്ക് ഇടാതിരുന്നേ എന്ന് കാർത്തി അവളോടായി ചോദിച്ചു കാർത്തിയുടെ രൂപമാറ്റം കണ്ടപ്പോഴേ അർജുൻ അവിടുന്ന് മാറി.. അഭിയും കാർത്തിയെനോക്കി നിന്നുപോയി അവളെ ഇന്ന് ഞാൻ എന്നു പറഞ്ഞു പുലിയെപോലെ പാഞ്ഞുവന്നവൻ എലിയായി മാറിയത് കണ്ടു അവൻ അത്ഭുതപ്പെട്ടു..

പിന്നെ ഇതും കുഴപ്പമില്ല എന്നുപറഞ്ഞു അഭിയെ പിടിച്ചു അനുവിന്റെ അടുത്ത് നിർത്തി മഞ്ജുവിന്റെ അടുത്ത് കാർത്തിയും കേറിനിന്നു ഇങ്ങനെ കണ്ടാലും കുഴപ്പമില്ല എന്നും പറഞ്ഞു അവരുടെ ഒപ്പം അകത്തേക്ക് പോയി.. ക്യാബിനിലേക്ക് കേറാൻ തുടങ്ങിയപ്പോഴാണ് സ്റ്റെപ് ഇറങ്ങി വരുന്ന ഗീതുവിലേക്ക് അർജുന്റെ കണ്ണുകൾ നീണ്ടത് ഇന്ന് രണ്ടുപേരും ഒരേ കളർ ഡ്രസ്സ്‌ ആണല്ലോഎന്നത് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു പക്ഷെ അടുത്ത് എത്താറായപ്പോൾ അവളുടെ മൂകമായ മുഖം കണ്ടപ്പോൾ ആ പുഞ്ചിരി മാഞ്ഞു ഇന്നലെ ഒരു മാത്ര അവളുടെ കരിമഷി കണ്ണുകളിൽ നോക്കവെ എല്ലാം മറന്നു അവളിൽ മാത്രമായി താൻ സ്വയം അലിഞ്ഞു പോയ ആ നിമിഷത്തെ കുറിച് അവൻ ഓർത്തു. ഇന്ന് ആ കണ്ണുകളിൽ കരിമഷി ഇട്ടിട്ടില്ല കൺപോളകൾ വിങ്ങി വീർത്തിരിക്കുന്നു അർജുനെ മറികടന്ന് പോയിട്ടും ഒരു നോട്ടം കൊണ്ട് പോലും ഗീതു അവനെ കടാക്ഷിച്ചില്ല അത് അവൻറെ ഉള്ളിൽ ഒരു നീറ്റൽ സൃഷ്ടിച്ചു.. അവൾ മറികടന്നു പോകവേ അർജുന്റെ ഹൃദയം നീറി അവൾ പോയ വഴിയേ അവൻ നോക്കിനിന്നു ഒരു നീർതുള്ളി അവന്റെ മിഴികളിൽ സ്ഥാനം പിടിച്ചു വേഗം തന്നെ അവൻ ക്യാബിനിലേക്ക് കേറി..

അർജുൻ ഡോർ അടച്ച ശബ്ദം കേട്ടപ്പോഴേക്കും ഗീതു തിരിഞ്ഞുനോക്കി ശേഷം കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ഉള്ളി എടുത്ത് ചുംബിച്ചു താങ്ക്യൂ സോ മച്ച് ഇത്രെയേറെ ഉപകാരപ്പെടും എന്ന് ഞാൻ കരുതിയില്ല അങ്ങനെ ആദ്യത്തെ ഘട്ടം വിജയകരം ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് അവൾ സ്വയം പ്രശംസിച്ചു സീറ്റിലേക്ക് പോയി തൻറെ ക്യാബിനിൽ എത്തിയിട്ടും അർജുൻ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല ഉടനെതന്നെ ചെയ്തതിന് പരിഹാരം ചെയ്യണമെന്നും സോറി പറയണമെന്നും തീരുമാനിച്ചുറപ്പിച്ചു. പെട്ടെന്ന് ഫോണെടുത്ത് ഗായത്രിയെ വിളിച്ചുവരുത്തി അച്ഛൻറെ ഓഫീസിൽ നിന്ന് വർമ്മഡിസൈൻസിന്റെ അടുത്ത ആഴ്ച നടത്താനുള്ള പ്രെസൻറ്റേഷൻ എത്രയുംവേഗം എന്റെ ടേബിൾ എത്തണമെന്ന് അവൻ നിർദേശം കൊടുത്തു ആ ഫയൽ അർജുൻ മുന്നിലെത്തിച്ചു എന്താണ് സാർ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ആശങ്കയോടെ ഗായത്രി അവനോട് ചോദിച്ചു ഇന്നലെ ഉണ്ടായ സംഭവവും അതിനു പരിഹാരം ചെയ്യാനായി ഈ പ്രെസൻറ്റേഷൻ വർക്ക് ഗീതുവിനെ ഏൽപ്പിക്കണമെന്നും ഇന്നലെ ചെയ്ത അതേ ഡെഡിക്കേഷനോടുകൂടി ഇതും ചെയ്താൽ ഏറ്റവും നന്നായി നമുക്ക് ആ പ്രസന്റേഷൻ ചെയ്തു തീർക്കാൻ ആവും

ഇത് ഞാൻ ഇവിടെ വന്നിട്ടുള്ള ആദ്യത്തെ പ്രൊജക്റ്റ്‌ ആണ് സൊ എനിക്കിത് അത്രയ്ക്കും imporatant ആണ് അവളെക്കാൾ നന്നായി ഇതാർക്കും ചെയ്യാൻ ആവില്ലെന്നും ഇന്നലെ ചെയ്തു പോയത് ഇത്തിരി കടന്നുപോയി ഇതിലൂടെ അതിനു പരിഹാരമാകുമെന്നും അർജുൻ ഗായത്രിയോട് പറഞ്ഞു. അർജുൻ ഗീതുവിനോടുള്ള വിശ്വാസവും പ്രതീക്ഷയും അവൾക്ക് കൊടുക്കുന്ന പരിഗണനയും ഗായത്രിയെ അസ്വസ്ഥയാക്കി...അങ്ങനെ അവളോടുള്ള അമർഷം ഗായത്രിയിൽ ഉടലെടുത്തു.. അർജുൻ പറഞ്ഞതുപോലെ അവൻ ഏൽപ്പിച്ച ഫയൽ ഗീതുവിനു കൊടുത്ത് വേണ്ട നിർദേശങ്ങളും നൽകി നാളെ ഇത് തിരിച്ചു വേണമെന്നും ഭദ്രമായി സൂക്ഷിക്കണം എന്നും അവൾ പറഞ്ഞു വലിയൊരു പ്രൊജക്റ്റ്‌ ആണ് അതിനു അതിന്റെതായ ഇമ്പോർട്ടൻസ് കൊടുക്കണമെന്നും ഗായത്രി ഓർമിപ്പിച്ചു ഓ പിന്നെ ഉത്തരവാദിത്തത്തോടുകൂടി ചെയ്യേണ്ട ജോലി ചെയ്യുന്നുണ്ട് ഞാൻ കൃത്യമായി.....അയാളുടെ ഒരു പ്രൊജക്റ്റ്‌..എനിക്കിട്ടു പണിയാൻ പുതിയ വഴി ഒന്നും കിട്ടാത്തതുകൊണ്ട് ഗായത്രി മാഡം വഴി പുതിയ കരുക്കൾ നീക്കുവാ കാട്ടാളൻ..

എങ്ങനെയൊരു പണി കൊടുക്കാം എന്ന് ഞാൻ ആലോചിക്കുകയായിരുന്നു അപ്പോഴാണ് അതിനുള്ള ചാൻസ് അയാളായി തന്നെ കൊണ്ട് തന്നത് ദൈവമേ നീ ഇത്ര വലിയവനോ ഇത് കൊളമാക്കുന്ന കാര്യം ഞാൻ ഏറ്റു.. ഗീതു അത്രെയും പറഞ്ഞു സന്തോഷം കൊണ്ട് തുള്ളിച്ചാടി പക്ഷെ ഇതെല്ലാം മറഞ്ഞിരുന്നു നിരീക്ഷിച്ച ഒരാളവിടെ ഉണ്ടായിരുന്നു എന്ന് അവൾ അറിഞ്ഞിരുന്നില്ല...... ക്യാബിനിലേക്ക് വന്ന ഗീതുവിന്റെ മുഖത്തെ സന്തോഷം കണ്ടു മഞ്ജു അത്ഭുതപ്പെട്ടു "രാവിലെ നനഞ്ഞ കോഴിയെപോലെ ഇരുന്നവളാ ഇപ്പോൾ എന്ത്പറ്റി " "നനഞ്ഞകോഴി നിന്റെ പുറകെ കുഞ്ചു കുഞ്ചു എന്നുപറഞ്ഞു കൂവി കൂവി നടന്നില്ലേ അവൻ... " എന്നുപറഞ്ഞതും കാർത്തി അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു അവൾ പറയുന്നത്കേട്ടതും കാർത്തി നന്നായൊന്ന് ഇളിച്ചു അവൾ സോറി പറയാൻ വന്നതും അവൻ തടഞ്ഞു ഇതൊക്കെ ഒരു രസമല്ലേ വിട്ടുകള അളിയത്തി അതോർത്തു വിഷമിക്കണ്ട... അളിയത്തിയോ?? ഗീതു കണ്ണുംതള്ളി വിരലുകടിച്ചു ചോദിച്ചു

അതായത് ഗീതു കുഞ്ചു എന്റെ എല്ലാമെല്ലാമാണ് അത്കൊണ്ട് കുഞ്ചുവിന്റെ സുഹൃത്ത് ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ അവനെനിക്ക് അളിയൻ ആയേനെ ഇതിപ്പോൾ പെൺകുട്ടി ആയതുകൊണ്ട് അളിയന് പകരം അളിയത്തി എങ്ങനെയുണ്ട്??ഷർട്ടിന്റെ കോളർ പൊക്കി കാർത്തി ചോദിച്ചതും പൊളിച്ചു എന്ന രീതിയിൽ ഗീതു കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചു 👌 അപ്പോഴേക്കും അവളുടെ കാലിനിട്ട് മഞ്ജു ഒരു ചവിട്ട് ചവിട്ടി ഗീതു സീറ്റിലേക്ക് ഇരിക്കാൻ പോയതുകൊണ്ട് അനുവിന്റെ ചോര ഊറ്റികുടിച്ചുകൊണ്ടിരുന്ന അഭിക്ക് ആണ് ആ ചവിട്ട് കിട്ടിയത് അമ്മേ എന്നവൻ അലറി കാലും പിടിച്ചു വേദനകാരണം കുനിഞ്ഞുപോയി. അബദ്ധം പറ്റി എന്ന രീതിയിൽ മഞ്ജു തലക്ക് കൈവെച്ചു .. പക്ഷെ എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അയ്യോ എന്നൊരു ശബ്ദം കേട്ടതും ഗീതുവും മഞ്ജുവും കാർത്തിയും അഭിയും ഒരേസമയം ഞെട്ടി നോക്കി നിമിഷനേരംകൊണ്ട് കണ്ണുകളിൽ നീർത്തിളക്കവും പൊട്ടൻ ലോട്ടറി അടിക്കുമ്പോൾ ഉള്ള ഒരു expression ഉം ആയി 100 വോൾട്ടിന്റെ ബൾബ് തെളിഞ്ഞ പുഞ്ചിരിയോടെ അഭി പയ്യെ നിവർന്നുനിന്നു ............ തുടരും...........

ഗീതാർജ്ജുനം : ഭാഗം 5

Share this story