ഹേമന്തം 💛: ഭാഗം 10

hemandham

എഴുത്തുകാരി: ആൻവി

"ദീപു......" ലക്ഷ്മി ദീപുവിന്റെ റൂമിലേക്ക് കയറി.... അവൾ ബെഡിൽ ഇരുന്ന് ഏതോ പുസ്തകം വായിക്കുകയാണ്... "ആഹാ... നീ ഉറങ്ങിയില്ലേ...ഹരി വിളിച്ചിരുന്നു... ക്ഷീണം കൊണ്ട് നീ ഉറങ്ങിയെന്ന് കരുതി...." ലക്ഷ്മി അവൾക്ക് അടുത്ത് വന്നിരുന്നു... "ഇത്തിരി നേരത്തെ ഡ്രൈവ് അല്ലെ ഉണ്ടായിരുന്നുള്ളൂ ആന്റി... ക്ഷീണമൊന്നുമില്ല...." അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു... അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്... "അമ്മയാണല്ലോ... ഞാൻ എത്തിയോ എന്ന് അന്വേഷിക്കാൻ വിളിക്കുവാണ്..." ലക്ഷ്മിയെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചവൾ കാൾ അറ്റൻഡ് ചെയ്തു.. "ഹലോ.... അമ്മേ... ആ... ഞാൻ എത്തി.. മ്മ്.. ദേ ആന്റി എന്റെ ഒപ്പമുണ്ട്.." പറയും നേരം അവൾ ലക്ഷ്മിയെ നോക്കി ചിരിച്ചു.... "മ്മ്.. ശെരിയമ്മ... ഏയ്‌... ആര്യനിവിടെയില്ല..മ്മ്. ബൈ.." അവൾ ചിരിയോടെ കാൾ കട്ടാക്കി... ലക്ഷ്മിയുടെ കണ്ണുകൾ അവളുടെ ഫോണിലെ വാൾപേപ്പറിൽ ഉടക്കി... ആര്യന്റെ ഫോട്ടോ.... അത് കണ്ട് അവളുടെ മുഖമൊന്നു വിളറി... "ആര്യൻ നിന്നോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞതല്ലേ ദീപു... പിന്നെ നീ എന്തിനാണ് ഇങ്ങനെ..." ലക്ഷ്മിയുടെ സ്വരത്തിലെ ഗൗരവം അറിഞ്ഞ് അവളുടെ മുഖം വാടി.. മെല്ലെ തല താഴ്ത്തി... "അറിയില്ല ആന്റി... അവനെ ഒത്തിരി ഇഷ്ടമുള്ളത് കൊണ്ടാവാം... ഞാൻ... ഞാൻ ശ്രമിക്കുന്നുണ്ട്..." മിഴികളിൽ നനവ് പടർന്നു... ലക്ഷ്മി അലിവോടെ അവളുടെ കവിളിൽ തലോടി... "ദീപു... എനിക്കും ഹരിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ്.... നീ എന്റെ മകളായ് വരുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ.... പക്ഷേ... ഹരി..." ലക്ഷ്മി പറഞ്ഞു നിർത്തി... ദീപു വേദനയോടെ അവരെ നോക്കി... ലക്ഷ്മി ചിരിയോടെ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു... "എന്റെ മുന്നിലിരുന്ന് കരയരുത്... എനിക്കത് ഇഷ്ടമല്ല...നിന്റെ സങ്കടം എനിക്ക് മനസിലാവും.... അത് പോലെ എന്റെ മോന്റെ മനസ്സും..." അത് കേട്ട് ദീപു പുഞ്ചിരിച്ചു...

"കുഞ്ഞേ...പുറം പണിക്ക് ആള് വന്നിട്ടുണ്ട്....." ഭാനുവമ്മ വിളിച്ചു പറയുന്നത് കേട്ട്.. ലക്ഷ്മി ദീപുവിനെ നോക്കി..... "ഞാനിപ്പോ വരാം.... " "മ്മ്...." അവൾ ചെറു പുഞ്ചിരിയോടെ തലയാട്ടി.... ലക്ഷ്മി പോയതും അവളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി.... കണ്ണുകൾ ഇറുക്കി അടച്ചു.. ഓർമ്മകൾ മാസങ്ങൾ പുറകിലേക്ക് പോയി..... "ആര്യൻ... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്....." അവന്റെ കൈകളിൽ മുറുകെ പിടിച്ചവൾ ആ കണ്ണുകളിലേക്ക് നോക്കി പറയുമ്പോൾ പ്രണയത്തിനുമപ്പുറം ആരാധനയായിരുന്നു അവളുടെ കണ്ണുകളിൽ.... അവൾ പറഞ്ഞത് കേട്ട് ആര്യൻ പുഞ്ചിരിച്ചു... "എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ് ദീപു....." "അങ്ങനെയല്ല ആര്യൻ... എന്റെ ഇഷ്ട്ടം അത്... അത് വെറുമൊരു സൗഹൃദമല്ല... അതിനുമപ്പുറം എന്തോ ഒന്ന്... ജന്മന്തരങ്ങളായി നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കുകയാണ് എന്ന് തോന്നി പോകുന്നു എനിക്ക്... അത്രയും ഇഷ്ട്ടം.... നിനക്ക് അറിയുമോ... കണ്ണടച്ചാൽ നീ മാത്രമാണ്....അറിയില്ല എന്ത് കൊണ്ടാണ്..." അവളുടെ നനഞ്ഞ മിഴികൾ അവനെ ഉറ്റു നോക്കി... ആര്യൻ അവളുടെ മുഖം കയ്യിലെടുത്തു... "പ്രണയം നിനക്ക് മാത്രം തോന്നിയാൽ പോരല്ലോ ദീപു...എനിക്ക് നിന്നെ ഒരിക്കലും ആ സ്ഥാനത്ത് കാണാൻ കഴിയില്ല.... നിന്നോടുള്ള ഇഷ്ടക്കേട് ഉണ്ടായിട്ടല്ല...എന്തോ എനിക്ക് അതിന് കഴിയുന്നില്ല.... You are my best friend.. മ്മ്..നിന്നെ പ്രണയിക്കാൻ കഴിയത്ത എന്നെ നീ മനസ്സിൽ ഇരുത്തിയിട്ട് കാര്യമില്ല ദീപു... അത് നിന്റെ ലൈഫ് ഇല്ലാതാക്കും... നമ്മുടെ രണ്ട്പേരുടെയും ജീവിതം എങ്ങുമെത്താതെ പോവും..." അവൻ അവളുടെ കവിളിൽ തലോടി.... നിറ കണ്ണുകളാൽ അവൾ പുഞ്ചിരിച്ചു... അവന്റെ വാക്കുകൾ കാതിൽ വീണ്ടും പ്രതിദ്വനിച്ചു കേട്ടപ്പോൾ ദീപു ഓർമകളിൽ നിന്ന് മിഴികൾ തുറന്നു.... എന്ത് കൊണ്ടാണ് ഇങ്ങനെ... പ്രണയിച്ചു പോകുന്നു.... അതോടൊപ്പം ആ പ്രണയത്തിന് മറ്റൊരവകാശിയുണ്ടെന്ന് ഹൃദയം വാദിക്കുന്നു.... ആര്യൻ.....നിന്നെ ഒന്ന് മറക്കാൻ കഴിഞ്ഞുരുന്നു വെങ്കിൽ.....!!! 

"അദ്രി...ഇതെന്റെ ഫ്രണ്ട് ആര്യൻ... ആര്യൻ ഇത് അദ്രി..." ആര്യൻ അദ്രിയെ നോക്കി ചിരിച്ചു... "ഹായ്....ഹരിഷ്വ ആര്യമൻ...." ആര്യൻ അവനെ നേരെ കൈ നീട്ടി.... "അദ്രി.... അദ്രി നാഥ്‌..." അദ്രി അവൻ നീട്ടിയ കൈയ്യിൽ തന്റെ കൈ ചേർത്ത് വെച്ചു..... അദ്രി ആര്യനേ ആകെയൊന്ന് നോക്കി...ആദ്യത്തെ രണ്ട് ബട്ടൺസ് തുറന്നിട്ടത് കൊണ്ട് അവന്റെ വാക്‌സ് ചെയ്ത വിരിഞ്ഞ നെഞ്ച് കാണാമായിരുന്നു... ഒത്ത ഉയരവും അതിനൊത്ത ശരീരവും... "ആര്യന് ആനിയെ എങ്ങനെ അറിയാം...??." അദ്രി താല്പര്യമില്ലാത്തത് പോലെ ചോദിച്ചു.. "ഞങ്ങൾ നാട്ടിൽ വെച്ച് കണ്ടതാ.... ആര്യൻ കാണുന്ന പോലെയൊന്നുമല്ല ഫേമസ് ബിസിനസ്മാനാണ്... ഹമ്പോ... എനിക്ക് തന്നെ പേടിയായിരുന്നു ആദ്യം.." മറുപടി കൊടുത്തത് ആനിയായിരുന്നു... അത് കണ്ടതും അദ്രിയുടെ മുഖം വീർത്തു.... "താൻ എന്ത് ചെയ്യുന്നു..." ആര്യൻ ഗൗരവത്തോടെ ചോദിച്ചു.. "യ്യേ... ഇവന് പണിയൊന്നുമില്ല.. ചുമ്മാ തേരപാര നടപ്പാ... അവന് വേണേൽ മരവും മലയും കയറാൻ പറ്റും... പ്ലസ്ടു പൊട്ടി വീട്ടിൽ ഇരിപ്പാ...." ആനി കളിയാക്കി കൊണ്ട് പറഞ്ഞതും അദ്രിയുടെ മുഖം ചുവന്നു.... അവളെ ചേർത്ത് പിടിച്ചിരുന്ന കൈകൾ അയഞ്ഞു... "പോടീ പുല്ലേ...." അവളെ ഒന്ന് കൂർപ്പിച്ചു നോക്കി അവൻ പോകാൻ നിന്നതും ആനി വീണ്ടും അവനെ ചുറ്റിപടിച്ചു.. "ആഹ്... പിണങ്ങല്ലേ... ഞാൻ തമാശ പറഞ്ഞതല്ലേ...." അവൾ കൊഞ്ചി കൊണ്ട് പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "മ്മ്... ഇനി ആ പൂവ് താ..." അവൾ ചിണുങ്ങി... അവൻ ചിരിയോടെ ഇല്ലെന്ന് തലയാട്ടി... "താടാ.. ന്റെ മുത്തല്ലേ..." അവൾ അവന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു... ആര്യന് അതൊന്നും എന്ത് കൊണ്ടോ ഇഷ്ടായില്ല... അവൻ മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു.... അദ്രിയുടെ കയ്യിലെ പൂക്കളെ എത്തി പിടിക്കാൻ ആനി നിലത്ത് നിന്ന് പെരുവിരലിൽ ഉയർന്ന് നോക്കി.... അദ്രി അവളുടെ ചെയ്തികളിൽ സ്വയം മറന്നു നിൽക്കുകയായിരുന്നു.... ആര്യൻ ചെന്ന് അദ്രിയുടെ കയ്യിൽ നിന്ന് പൂക്കൾ പിടിച്ചു വാങ്ങി ആനിയുടെ കയ്യിൽ വെച്ച് കൊടുത്തു...

പൂക്കൾ കിട്ടിയതും ആനിയുടെ മുഖം വിടർന്നു.. അതിന്റെ ആഹ്ലാദത്തിലവൾ ആര്യന്റെ നെഞ്ചോട് ചേർന്ന് ഒന്ന് പുണർന്നു മാറി... "താങ്ക്യൂ ആര്യൻ...." അവൾ ചിരിയോടെ അവനോട് പറഞ്ഞു...അവൻ ഒന്നും മിണ്ടിയില്ല... അദ്രി ആണേൽ അവനെ ദേഷ്യത്തിൽ നോക്കുന്നുണ്ട്...അവരെ രണ്ട് പേരെയും നോക്കി തിരിഞ്ഞൊരു പോക്ക് ആയിരുന്നു.. "അദ്രി....അദ്രി....." ആനി പുറകിൽ നിന്ന് വിളിച്ചെങ്കിലും അവൻ നിന്നില്ല... "ആരാവൻ...??" ആര്യൻ ശബ്ദം കടുപ്പിച്ചു ചോദിച്ചു... "എന്റെ ക്രൈം പാർട്ണർ.... ഏട്ടൻറെ ഫ്രണ്ട് ആയിരുന്നു...ഏട്ടനേക്കാളും ചെറുതാട്ടോ അവൻ...അദ്രിയുടെ അച്ഛനും അമ്മയും കേരളത്തിൽ നിന്ന് വന്നതാ..ഇവിടെയാണ് കൊറേ ആയിട്ട്... എനിക്ക് എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ടാ...." അത്രയും പറഞ്ഞവൾ ആ പൂക്കളെ നെഞ്ചോട് അമർത്തി പിടിച്ചു..... ആര്യൻ അവളെ ഒന്ന് അടിമുടി നോക്കി വീടിനകത്തേക്ക് കയറി... അവൻ പോകുന്നത് നോക്കി ആനി പുഞ്ചിരിച്ചു... ആ പൂക്കളെ മുഖത്തേക്ക് അമർത്തി വെച്ചവൾ നിന്നു.... "മോൻ.... വാ... ഇതാ മോന്റെ റൂം...." അകത്തേക്ക് കയറിയാ ആര്യന്റെ കയ്യിൽ പിടിച്ചു കൊണ്ട് സരസ്വതിയമ്മ ഒരു റൂമിലേക്ക് കയറി.... ഒരു കുഞ്ഞു കട്ടിലുണ്ട് ആ റൂമിൽ... "അനൂന്റെ റൂമാ...ഇത് മോൻ എടുത്തോ....അവളെന്റെ കൂടെ കിടന്നോളും....." മൂലയിൽ കിടന്ന അലമാരയുടെ മുകളിൽ മടക്കി വെച്ചിരുന്ന കിടക്ക എടുത്ത് കാട്ടിലേക്ക് നിവർത്തിയിട്ടു അതിന്റെ മുകളിൽ ഷീറ്റ് വിരിച്ചു കൊടുത്തു.... "ക്ഷീണം ഉണ്ടേൽ മോൻ കിടന്നോ..." അവർ സ്നേഹത്തോടെ അവന്റെ കവിളിൽ തലോടി..... അവൻ ചിരിച്ചു...എന്നിട്ട് കട്ടിലിലേക്ക് ഇരുന്നു.... നിലത്ത് ഇരിക്കുന്ന ഒരു ഫീലായിരുന്നു.. അത്രയും ഉയരം കുറവ്.... അവന്റെ ഉയരത്തേക്കാൾ നീളം കുറവും... അവനൊന്നു നിശ്വസിച്ചു പിന്നെ ചിരിച്ചു കൊണ്ട് പുറകിലെ ചുമരിലേക്ക് ചാരി ഇരുന്നു... ഇരിക്കുന്നിടത് നിന്ന് നേരെ നോക്കിയാൽ തൊട്ടപ്പുറത്തെ റൂം കാണാം... ഒരു ചില്ല് കുപ്പിയിൽ ട്യൂലിപ് പൂക്കൾ ഇട്ടുവെക്കുന്ന ആനിയെ അവൻ ജനൽപാളികൾക്കിപ്പുറം ഇരുന്നു കണ്ടു.... പരത്തിയിട്ട അവളുടെ നീളൻ മുടികൾ മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു... "ഇതെന്താ ഈ പൂക്കളെ ഇത്രക്ക് ഇഷ്ടം...." അവളുടെ ചെയ്തി കണ്ട് അവൻ ചോദിച്ചു... ആനി മുഖം ഉയർത്തി അവനെ നോക്കി...

തന്നെ കൗതുകത്തോടെ നോക്കി ഇരിക്കുന്നവനെ കണ്ട് അവൾ ജനലിപ്പുറം വന്ന് നിന്നു... "പ്രത്യേകിച്ച് കാരണം ഒന്നുമില്ല.. ഇഷ്ടമാണ്...." അവൾ ജനൽപിടിയിൽ കൈകൾ കോർത്തു.... "ഇവിടെ ഒരു പാടമുണ്ട്.... ഈ പൂക്കൾ മാത്രമുള്ളത്.... എന്ത് ഭംഗിയാണെന്നോ... കാണണോ...." അവൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു.. "വേണ്ട....." അതും പറഞ്ഞവൻ ഫോണിലേക്ക് മുഖം മാറ്റി... വീടിനകത്ത് തീരെ റേഞ്ചില്ല... ഇരുപത് ദിവസം താൻ എങ്ങനെ ഇവിടെ ജീവിക്കും... അവൻ മനസിലോർത്തു.... അവൻ എഴുനേറ്റ് ഡ്രെസ്സിനിടയിൽ വെച്ച ഗൺ എടുത്തു കയ്യിൽ പിടിച്ചു... പിന്നെ അത് പുറകിലായ് അരയിൽ വെച്ചു... ആ റൂമിലിരുന്ന് ശ്വാസം മുട്ടുന്നത് പോലെ അവന് തോന്നി... "ആര്യൻ വരുന്നോ... ഞാനും അദ്രിയും പോകുന്നുണ്ട്..." വാതിക്കൽ വന്ന് നിന്ന് ആനി ചോദിച്ചു.... ഷർട്ടിന്റെ കൈ ഒന്ന് കൂടെ തെരുത്തു വെച്ച് കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി... "വരുന്നില്ലെന്ന് പറഞ്ഞിട്ട്...." അവനെ കണ്ട് അവൾ ചിരി അടക്കി കൊണ്ട് ചോദിച്ചു.... അവൻ ഒന്നും മിണ്ടിയില്ല... അവനെ കണ്ട് അദ്രിയുടെ മുഖം മാറി... "ആനി ഇവൻ എന്തിനാ..." "ആര്യൻ അവിടെയൊന്നും കണ്ടിട്ടില്ല അദ്രി...." ആനി ചെന്ന് ആര്യന് നേരെ കൈ നീട്ടി... ആര്യൻ ആ കയ്യിലേക്ക് ഒന്ന് നോക്കിയാ ശേഷം അവളെ മറി കടന്ന് നടന്നു.... "ഓഹ്.. ഒരു പരിഷ്കാരി വന്നിരിക്കുന്നു..." അവൻ പോകുന്നത് നോക്കി ചുണ്ട് കോട്ടി... _______________ പുഴയോരം ചേർന്ന് നീണ്ടു കിടക്കുന്ന ട്യൂലിപ് പാടം... ചുവന്ന പൂക്കളാണ് കൂടുതൽ..... അദ്രിയുടെ കൈ വിട്ട് ആനി അങ്ങോട്ട്‌ ഓടി.... ആര്യൻ കൗതുകത്തോടെ ആ കാഴ്ച നോക്കി... ചുവന്ന പൂക്കൾക്കിടയിൽ നിൽക്കുന്നവളെ അവൻ മതിമറന്നു നോക്കി നിന്ന് പോയി..

. ആ പൂക്കളിൽ ഏറ്റവും ഭംഗിയുള്ള പൂവ് അവളായിരുന്നു എന്ന് അവന് തോന്നി... "ഈ പെണ്ണ്... ദിവസവും ഇവിടെ വന്ന് പോയാലും...പിന്നെ വരുമ്പോഴും ആദ്യമായി കാണുന്ന പോലെയാ.." ആരോടെന്നില്ലാതെ ചിരിയോടെ അദ്രി പറയുന്നത് കേട്ട് ആര്യൻ മുഖം ചെരിച്ചവനെ നോക്കി... ആനി അരികിലുള്ള പുഴക്കടുത്തേക്ക് നടക്കുന്നത് കണ്ട് അദ്രി അവൾക് അരികിലേക്ക് ഓടി.... ആര്യൻ അങ്ങോട്ട്‌ പോയില്ല... അവിടെ ഇരുന്ന് നോക്കിയതല്ലാതെ.... "ആര്യൻ ഇങ്ങോട്ട് വന്ന് നോക്ക്...." ആനി വിളിച്ചു പറഞ്ഞു.... അവൻ അങ്ങോട്ട്‌ നോക്കിയതേ ഇല്ല.... ഓഫിസിലെ കാര്യങ്ങളെല്ലാം എന്താവും എന്നാ ചിന്ത അവനെ അലട്ടി കൊണ്ടിരുന്നു.... "ആാാ,...." ആനിയുടെ കരച്ചിൽ കേട്ടാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്.... നോക്കിയപ്പോൾ കണ്ടത് ആനിയെ താങ്ങി പിടിച്ചു ശകാരിക്കുന്ന അദ്രിയെയാണ്... അവൻ അങ്ങോട്ട്‌ ചെന്നു.... "എന്താ... എന്ത്പറ്റി.." അവൻ ചോദിച്ചു...കണ്ണുകൾ അവളുടെ കാലിനടിയിൽ നിന്ന് ഒഴുകി ഇറങ്ങുന്ന രക്തത്തിൽ ഉടക്കി.... "പുഴയിലേക്ക് കാലിട്ടതാ... എന്തിലോ കൊണ്ട് മുറിഞ്ഞു...." ആനി പുഴയിലേക്ക് ചൂണ്ടി.... അദ്രി അവളെ അടുത്തുള്ള പറക്കു മുകളിൽ ഇരുത്തി... "ആര്യൻ അങ്ങോട്ട് പോകണ്ട....." പുഴയുടെ അടുത്തേക്ക് നടന്നാ ആര്യനോട് അദ്രി വിളിച്ചു പറഞ്ഞു.... അവൻ കേൾക്കാനേ നിന്നില്ല.... അവൻ പുഴയിലേക്ക് ഇറങ്ങി.. നനഞ്ഞ മണലിലേക്ക് അവൻ കാലമർത്തി...കാലിൽ എന്തോ തടഞ്ഞു... എടുത്തു നോക്കിയപ്പോൾ ഒരു വാൾ... ഒന്നല്ല മണലിൽ പൂഴ്ത്തി വെച്ചിരുന്നു... വലുതും ചെറുതുമായ് ഒരുപാട്...... "ആര്യൻ അതൊന്നും എടുക്കണ്ട... ആ നേരേന്ദ്രന്റെ ആളുകൾ കൊണ്ട് വെക്കുന്നതാ...." അദ്രി ഉറക്കെ വിളിച്ചു പറഞ്ഞു... അതിലൊക്കെ ഒന്ന് കൂടെ നോക്കിയ ശേഷം ആര്യൻ ആനിക്ക് അടുത്തേക്ക് ചെന്നു.... "വീട്ടിൽ പോകാം..." കാലിൽ നിന്ന് രക്തം വാർന്നോഴുകുന്നത് കണ്ട് അവൾ പറഞ്ഞു.... ആര്യൻ അവളെ കയ്യിൽ കോരി എടുക്കാൻ മുന്നോട്ട് വന്നു ഒപ്പം അദ്രിയും... അവർ രണ്ട് പരസ്പരം നോക്കി... പിന്നെ ആര്യൻ പിന്മാറി.... അദ്രി അവളെ വാരി എടുത്ത് നടന്നു... "ഹോസ്പിറ്റൽ ഒന്നുമില്ലേ ഇവിടെ,..??" ആര്യൻ ചോദിച്ചു... "ഹോസ്പിറ്റലിന് പുറത്തേക്ക് പോണം... ഒരു ഹെൽത് സെൻററുണ്ട്...." അദ്രി പറഞ്ഞു..

"എന്നാ..അങ്ങോട്ട്‌ പോകാം..." "വേണ്ട ആര്യൻ വീട്ടീ പോയാൽ മതീ..എന്റെ കയ്യിൽ ഫസ്റ്റ്ഐഡ് ബോക്സ്‌ ഉണ്ട്..?." ആനി നേർത്ത ശബ്ദത്തിൽ പറഞ്ഞൂ... ആര്യൻ ഒന്ന് മൂളി..... വീട്ടിൽ എത്തിയതേ സരസ്വതിയമ്മ വന്ന് അവളുടെ ചെവിക്ക് പിടിച്ചു.... "ആഹ്.... മാ.. വേദനിക്കുന്നു...." അവൾ ചിണുങ്ങി... "വേണ്ട സരസ്വതിയമ്മേ.... അവൾക്ക് വേദന ഉണ്ടാവും..." അദ്രി അവരോട് പറഞ്ഞു.... അവർ വേഗം വെച്ച് മെഡിക്കൽകിറ്റ് കൊണ്ട് വന്നു... ആനി അദ്രിയുടെ കയ്യിൽ മുറുകെ പിടിച്ചായിരുന്നു ഇരുന്നത്... അത് കണ്ട് ആര്യൻ കിറ്റ് കയ്യിൽ വാങ്ങി.. ആനിയുടെ കയ്യിൽ മുട്ട് കുത്തി ഇരുന്നു.... "Can i...." വേദന കൊണ്ട് മുഖം ചുളിച്ചിരുന്ന ആനിയോട് അവൻ ചോദിച്ചു... അവളൊന്നു തല കുലുക്കി.... ആര്യൻ അവളുടെ കാല് എടുത്തു പിടിച്ചു... കാൽ പാദത്തിൽ വെട്ട് കൊണ്ട പോലെ മുറിവ്..... "സ്സ്... പതുക്കെ...." മുറിവിൽ മരുന്ന് വെക്കുമ്പോൾ നീറ്റൽ തോന്നി അവൾ അദ്രിയുടെ കയ്യിൽ മുറുകെ പിടിച്ചു..... ആര്യൻ പതിയെ മരുന്ന് പുരട്ടി കൊടുത്തു.....മുറിവ് കെട്ടി കൊടുത്തു.. "അദ്രി നിന്നെ നിന്റെ അമ്മ വിളിക്കുന്നു.. " സരസ്വതി പറഞ്ഞു... "അയ്യോ ഞാൻ മറന്നു... ഒരു ജോലി ഏല്പിച്ചതാ.. ആനി ഞാൻ പോയെ..." അവളുടെ നെറുകയിൽ ഒന്ന് തലോടിയവൻ പുറത്തേക്ക് പോയി... "വന്നപ്പോൾ നെറ്റിയും കാലും പൊട്ടിച്ചിട്ടാ വന്നത്... ഇപ്പോ ഇതും കൂടെ ആയപ്പോൾ തീർപതിയായി...." സരസ്വതിയമ്മ അവളെ കണ്ണുരുട്ടി... "തീർപതിയല്ലമ്മ..തൃപ്തി...." ആനി വാ പൊത്തി ചിരിച്ചു.... അവർ അവളുടെ കവിളിൽ ഒന്ന് കുത്തി അകത്തേക്ക് പോയി.... കാലിലേക്ക് ഒരിളം ചൂടുള്ള ശ്വാസകാറ്റ് വീശിയപ്പോൾ പിടിഞ്ഞു കൊണ്ട് മുഖം താഴ്ത്തി നോക്കി.... മുറിവിൽ പതിയെ ഊതി തരുന്ന ആര്യൻ.... അവന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു..... വേദനകളെ മറന്ന് മറ്റൊരു ലോകത്തേക്ക് ചിറകടിച്ചുയർന്നു പോയത് പോലെ.... ഇമ ചിമ്മാതെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.... വേദന കൊണ്ട് നിറഞ്ഞ അവളുടെ കണ്ണുകളിൽ കണ്ണ് നീർ തുള്ളികൾ ഒലിച്ചിറങ്ങാൻ മടിച്ചു നിന്നു.... ആര്യൻ അവൾക്ക് നേരെ ഇരുന്നു....

"വേദന മാറിയോ..." അവൻ അലിവോടെ ചോദിച്ചു....അവന്റെ കണ്ണുകളിൽ കുരുങ്ങി കിടന്ന അവൾ മെല്ലെയൊന്ന് തലയനക്കി... അവൻ ചിരിച്ചു... അവളുടെ കവിളിൽ ഒന്ന് കൈ ചേർത്തു... അറിയാതെ അവളുടെ മിഴികൾ അടഞ്ഞു പോയി.... ആര്യൻ മെല്ലെ കവിളിൽ തട്ടി.... പിടിച്ചിലോടെ കണ്ണ് തുറന്ന ആനിയുടെ ഇടത് കവിളിൽ കൂടെ തട്ടി കൊണ്ട്.. അവൾ നോക്കി നിൽക്കെ വായുവിൽ നിന്ന് പലനിറങ്ങളിലുള്ള ട്യൂലിപ് പൂക്കൾ പ്രത്യക്ഷമാക്കി അവൾക്ക് നേരെ നീട്ടി.... ആനിയുടെ കണ്ണുകൾ വിടർന്നു.... അവൻ നൽകിയപൂക്കൾക്ക് പോലും വശ്യമായ അവന്റെ ഗന്ധമെന്ന് അവൾക്ക് തോന്നി... "Wow.... ഇതെങ്ങനെ....." അവൾ അത്ഭുതത്തോടെ ചോദിച്ചു... അവന്റെ കണ്ണുകൾ ചിരിച്ചു.... മെല്ലെ കണ്ണ് ചിമ്മി അവൻ എഴുനേറ്റു റൂമിലേക്ക് പോയി... രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ആര്യനേ കണ്ടില്ല... അമ്മയുടെ കണ്ണ് വീട്ടിച്ച് റൂമിലേക്ക് ഒന്ന് എത്തി നോക്കിയെങ്കിലും കണ്ടില്ല... ഒറ്റകാലിൽ ചാടി ചാടി പുറത്തേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ടു... അരമതിലിൽ ഇരിക്കുന്ന ആര്യനെ.... "എന്താ ഇവിടെ ഇരിക്കുന്നെ... ഉറങ്ങുന്നില്ലേ..." ആ ചോദ്യം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.... ചുണ്ടിനിടയിൽ ഇരുന്ന സിഗരറ്റ് എടുത്ത് കയ്യിൽ പിടിച്ചു... ആനി അവനടുത് ചെന്നിരുന്നു അവളുടെ കയ്യിലൊരു വുളൻ ഷാൾ ഉണ്ടായിരുന്നു. ഒന്ന് കൊണ്ട് അവൾ പുതക്കുകയും ചെയ്തിരുന്നു.. "ഇതെന്താ ഇത് കത്തിക്കാത്തത്...." അവന്റെ വിരലിനിടയിലെ സിഗരറ്റിലേക്ക് ചൂണ്ടി അവൾ ചോദിച്ചു... "എന്റെ അമ്മക്ക് ഇഷ്ടല്ല..." അവൻ ചിരിച്ചു.. "എന്നാ പിന്നെ അത് കളഞ്ഞൂടെ..." "അതിന് മനസ്സനുവദിക്കുന്നില്ല... ചുമ്മാ ചുണ്ടിലിങ്ങനെ വെച്ചിരിക്കും..." അത് കേട്ട് അവൾ ചിരിച്ചു... കയ്യിലുള്ള ഷാൾ അവന് നേരെ നീട്ടി... "ഇച്ചിരി കൂടെ കഴിഞ്ഞാൽ തണുപ്പ് സഹിക്കാൻ പറ്റൂല.... ഐസ് പോലെയാകും...." അവൾ അത് അവന് കൊടുത്തു.. അവനത് വാങ്ങും നേരെ അവന്റെ വിരലുകൾ അവളുടെ തണുത്തു മരവിച്ച വിരലുകൾ സ്പർശിച്ചു... അവൻ അത് വാങ്ങി ആനി അവനൊപ്പം ഇരുന്നു..... "നാളെ മുതൽ പൂജ തുടങ്ങും.... ഇവിടെ അതുള്ള ക്ഷേത്രത്തിൽ നിന്ന് പൂജ ആരംഭിക്കും.... വലിയ ആഘോഷമാണ്....." അവൾ പറഞ്ഞത് ആര്യൻ മുഖം ചെരിച്ചവളെ നോക്കി...

"സത്യം പറഞ്ഞാൽ ഇവിടുത്തെ ആളുകളെല്ലാം ഒട്ടും പുരോഗമനമില്ലാത്തവരണല്ലേ...നഗരജീവിതത്തിന്റെ പൊള്ളത്തരം അറിയാത്തവർ...." ആര്യൻ ചോദിച്ചു... "അതേലോ... അതാണല്ലോ വരുന്നവരും പോകുന്നവരും ഒക്കെ പറ്റിക്കുന്നത്...ആര്യനറിയോ... ഈ നാടിന് ഒരു പ്രത്യേകതയുണ്ട്.. " ആര്യന്റെ ചുണ്ടിൽ ചിരി തത്തി... "നീ പറയുന്നതിനെല്ലാം പ്രത്യേകതയുണ്ടല്ലോ... ആഹ്... അതാ വിട്... പറ... എന്താ പ്രത്യേകത...." അവൻ പറഞ്ഞത് കേട്ട് അവളുടെ ചുണ്ട് കൂർത്തു... "പറയുന്നുണ്ടോ...??" "മ്മ്... പറയാം...." മുഖം കോട്ടി കൊണ്ട് അവൾ അവന്റെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങിയിരുന്നു... "ഇവിയില്ലേ.... അധികം ആർക്കും എത്തി പെടാൻ പറ്റാത്തൊരിടത്ത് വിലപിടിപ്പുള്ള ഒരു നിധിയിരിപ്പുണ്ട്...." പറയുമ്പോൾ അവളുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു.... ആര്യൻ തമാശകേട്ടത് പോലെ ചിരിച്ചു... "സത്യായിട്ടും....അതെടുക്കാൻ ആർക്കും ഇതുവരെ പറ്റിയിട്ടില്ല.... എന്നെ ചതിച്ച് അജയ് ഇങ്ങോട്ട് വന്നത് പോലും അതിനായിരുന്നു...." ആര്യൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി... "അത് നിനക്ക് എങ്ങനെ അറിയാം....??അവൻ പറഞ്ഞോ...?' "അതിന് അവൻ പറയേണ്ട ആവശ്യമില്ലല്ലോ..." "പിന്നെ...??" അവൻ അവളെ സംശയത്തോടെ നോക്കി.. "അതൊക്കെ എനിക്ക് മനസിലാവും..."അവൾ കണ്ണ് ചിമ്മി കാണിച്ചു... "അതെന്താ നിനക്ക് മൈൻഡ് റീഡ് ചെയ്യാൻ പറ്റുമോ...??" അവൻ പുരികം ഉയർത്തി കളിയാലേ ചോദിച്ചു... "പറ്റും......" ഇത്തവണ ആര്യന്റെ കണ്ണും മിഴിഞ്ഞു... "Are you crazy...??" "എനിക്ക് പറ്റുംന്നെ.... ദേ ഇങ്ങനെ ഒന്ന് തൊട്ട് നോക്കിയാൽ മനസിലാവും മനസിലുള്ളത്...." അവൾ ചിരിയോടെ അവന്റെ വലത് കൈ എടുത്ത് അവന്റെ നെഞ്ചിൽ കൈ വെച്ചു.... ആര്യൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.,. "പക്ഷേ... നിന്റെ മനസ്സിലെന്താണെന്ന് എനിക്ക് അറിയാൻ കഴിയുന്നില്ല ആര്യൻ.....!!" അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി..................... തുടരും.............

ഹേമന്തം : ഭാഗം 9

Share this story