ഹേമന്തം 💛: ഭാഗം 11

hemandham

എഴുത്തുകാരി: ആൻവി

"പക്ഷേ... നിന്റെ മനസ്സിലെന്താണെന്ന് എനിക്ക് അറിയാൻ കഴിയുന്നില്ല ആര്യൻ.....!!" അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി...... "അതെന്താ..??" "മ്മ്... അതാ ഞാൻ പറഞ്ഞെ you are special..." അവളുടെ സ്വരം അവന്റെ ചെവിയിൽ മുഴങ്ങി.... "വിശ്വാസം വരുന്നില്ലേ ആര്യൻ...??" പിന്നെയും അവളെ സംശയത്തോടെ നോക്കി നിൽക്കുന്ന ആര്യനേ നോക്കി അവൾ ചോദിച്ചു.... അവൻ തലയൊന്ന് വെട്ടിച്ചു... "നിനക്കറിയോ ആര്യൻ ഞാനും അജയും പ്രണയിച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും അവനെന്റെ ശരീരത്തിൽ തൊട്ടിട്ടില്ല.... ഞാൻ സമ്മതിച്ചിട്ടില്ല.... അവനെ ഞാൻ പൂർണമായും വിശ്വസിച്ചിരുന്നില്ലെന്ന് വേണം പറയാം...എന്നാലും അവനെന്റെ കൈ ചേർത്ത് പിടിക്കാറുണ്ട്... ആ നിമിഷങ്ങളിൽ അവന്റെ ഉള്ളിൽ എന്നോടുള്ള പ്രണയം ഞാൻ അറിഞ്ഞിട്ടുണ്ട്.... പക്ഷേ അന്ന് അവന്റെ വീട്ടിൽ വെച്ച് അവനെ ചേർത്ത് പിടിച്ചപ്പോൾ അവന്റെയുള്ളിൽ എന്നോടുള്ള പ്രണയമില്ല...എന്നെ എങ്ങനെ ഒഴിവാക്കണം എന്നാ ചിന്ത മാത്രമായിരുന്നു...." അവളുടെ മിഴികൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി.... "എന്റെ മുന്നിലിരുന്ന് ആരും കരയുന്നത് എനിക്കിഷ്ടമല്ല ..." ആര്യൻ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു... അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവനെ നോക്കി... "ഇപ്പോ ഓക്കേ ആണോ ആര്യൻ...." ചുണ്ടിലൊരു ചിരി വിരിയിച്ചു കൊണ്ട് ചോദിച്ചു.... ആര്യൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി..... "അജയ് ഇവിടെ അടുത്ത് ഒരു റിസോർട്ടിൽ സ്റ്റേ ചെയ്യുമ്പോഴായിരുന്നു അവനുമായി ഫ്രണ്ട് ഷിപ് ആയത്....പിന്നെ പലയിടത്തു വെച്ചും കണ്ടും.... ഞാൻ ക്ലാസ്സ്‌ തുടങ്ങി തിരിച്ചു ശ്രീനഗറിലേക്ക് പോയി...

അജയെ അവിടെ വെച്ചും കണ്ടു.... സൗഹൃദം ഒന്ന് കൂടെ ദൃമായി പതിയെ പ്രണയമായി മാറി... ഞാൻ വഴി അവൻ ഈ നാട്ടിലേക്ക് വീണ്ടും വന്നു.... പക്ഷെ അതെനിക്ക് വേണ്ടി ആയിരുന്നില്ലെന്ന് പിന്നെയാണ് മനസിലാക്കിയത്...." അവളുടെ മുഖം വീണ്ടും താഴ്ന്നു... "ഈ നിധി എവിടെയാണ്..." ആര്യൻ ചോദിച്ചു... ആനി അവനെയൊന്ന് കൂർപ്പിച്ചു നോക്കി... "എന്തിനാ അതെടുക്കാൻ വല്ല പ്ലാനുമുണ്ടോ..??" "എടുക്കണം എന്ന് വിചാരിച്ചാൽ ആര്യൻ എടുത്തിരിക്കും...." ആര്യൻ ചിരിച്ചു കൊണ്ട് താടിയുഴിഞ്ഞു... "എന്താണ് മിസ്സ്‌ അനഹിത സംശയമുണ്ടോ...??" തന്നെ ചുഴിഞ്ഞു നോക്കുന്നവളെ നോക്കി അവൻ ചോദിച്ചു... "ഉണ്ടെങ്കിൽ...." "ഉണ്ടെങ്കിൽ അത് നിന്റെ വെറും തോന്നലാണ്...." അവൻ അവളെ നോക്കി കണ്ണിറുക്കി.... ആനി പൊട്ടിചിരിച്ചു.... "എന്റെ ആര്യൻ....ഇങ്ങനെ തമാശപറയല്ലേ ... ആ നിധി എവിടെയാണെന്ന് ഞാൻ പറഞ്ഞാലും അതെടുക്കാൻ നിനക്ക് ഒരിക്കലും സാധിക്കില്ല...ഈ നാട്ടിലുള്ള ഒരുപാട് അത്യാഗ്രഹികൾ അതെടുക്കാൻ നോക്കിയതാ... പിന്നെ ഇങ്ങോട്ട് തിരിച്ചു വന്നിട്ടില്ല...." "അതെന്താ...." "ചത്തു പോയി കാണും..." അവൾ സ്വകാര്യം പോലെ പറഞ്ഞു.. ആര്യൻ ചിരിച്ചു.... "പക്ഷേ...ഈ ഹരിഷ്വ പോയാൽ തിരിച്ചു വന്നിരിക്കും...." അവൻ പുരികം ഉയർത്തി കൊണ്ട് പറഞ്ഞു... "എങ്കിൽ ഞാൻ ദേ.... ആ കാണുന്ന മലകൾ കണ്ടോ... അതിലെ മൂന്നാമത്തെ മലയുടെ അറ്റത്ത് ഒരു പാറക്കൂട്ടമുണ്ട്.. അതിനിടയിൽ വിലപിടിപ്പുള്ള എന്തോ ഒന്ന് ഉണ്ടെന്ന പറയുന്നേ ...." ആര്യന്റെ കണ്ണുകൾ അവൾ ചൂണ്ടിയാ ഭാഗത്തേക്ക്‌ നീണ്ടു.... നക്ഷത്രസമുശ്ചയത്തിന് തൊട്ട് അടുത്ത്... മേലാകാശത്തെ ചുംബിച്ചു നിൽക്കുന്ന മഞ്ഞു മലകൾ.....ആ ഗ്രാമത്തിന് ചുറ്റും ഹിമമലകൾ സംരക്ഷണവലയം തീർത്തിരിക്കുകയാണ്.... "അവിടെയാണോ...??" "മ്മ്....." അവൾ മുഖം ചെരിച്ചവനെ നോക്കി...

"എനിക്ക് ദേ ആ മലയിലേക്ക് പോകണം... ഇതുപോലെ ഒരു രാത്രിയിൽ വേണം....നക്ഷത്രങ്ങൾ ഒരുപാട് ഉള്ളപ്പോൾ... കൈകൾ ഉയർത്തി നക്ഷത്രകുഞ്ഞുങ്ങളെ വാരി എടുക്കണം..... അന്ന് എനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാകും ആര്യൻ...." നേർത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അവൾ അവനെ നോക്കി... ആര്യൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.... "ആര്യൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ...??' അവളുടെ ചോദ്യം കേട്ട് അവൻ മെല്ലെ ദൂരേക്ക് നോട്ടം പായിച്ചു.... "എന്താ പ്രണയിച്ചിട്ടില്ലേ..??" അവന്റെ മൗനം കണ്ട് അവൾ ചോദ്യം ആവർത്തിച്ചു.... "ഉണ്ട്....." അത് കേട്ട് അവളുടെ ചുണ്ടുകൾ കൂർത്തു....കണ്ണുകൾ കുറുകി.. "ആരെ...??" "എന്റെ അമ്മക്ക് എന്നോടുള്ള വിശ്വാസത്തെ....." അവൻ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി... ഒരുനിമിഷം അവളുടെ കണ്ണുകൾ തിളങ്ങി.... "She is my role model...teacher...Motivator...best friend...അങ്ങനെ എല്ലാം... എന്റെ അമ്മക്ക് എന്നെ വിശ്വാസമാണ്...ആ വിശ്വാസത്തോടെ ഓർമ വെച്ച നാൾ മുതൽ വല്ലാത്ത പ്രണയമാണ്...." അവൻ പറഞ്ഞ വാക്കുകൾക്ക് കാതോർത്തു കൊണ്ട് അവൾ തിണ്ണയിൽ ചുരുണ്ടു കൂടി.. മുട്ട് കാലിൽ മുഖം ചേർത്തിരുന്നു.... "പണ്ട് സ്കൂളിൽ റേസ് നടക്കുമ്പോൾ അമ്മ പറയും... നീ വിജയിക്കും ഹരിക്കുട്ടാ.... അത് നിന്റെ അമ്മയ്ക്ക് നിന്നൊടുള്ള വിശ്വാസമാണെന്ന്.... ആ വിശ്വാസം നിലനിർത്താൻ ആർത്തിയായിരുന്നു എനിക്ക്... എല്ലാത്തിലും വിജയിക്കാൻ.... എല്ലാം വെട്ടിപിടിക്കാൻ....നിന്റെ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു...." അവൻ നിശ്വസിച്ചു കൊണ്ട് അവളെ നോക്കി.... "അത്രക്ക് ഇഷ്ടാണോ അമ്മയെ...??" അവൾ കൗതുകത്തോടെ ചോദിച്ചു... "പിന്നെ... എന്റെ ജീവനാണ്...." അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... "അപ്പൊ അച്ഛനോ...??" "അച്ഛൻ.... ഞാൻ കണ്ടിട്ടില്ല... ഫോട്ടോയിലല്ലാതെ.... എനിക്കെന്റെ അമ്മയുണ്ടല്ലോ...." "പക്ഷെ ആര്യൻ... ഞാൻ എന്റെ അച്ഛനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്.... ആ caring ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്... എന്റെ അമ്മ എന്നെ നോക്കാത്തത് കൊണ്ടൊന്നുമല്ല.... ശെരിക്കും ഞാൻ മിസ്സ്‌ ചെയ്യുന്നുണ്ട്....

കുറേ നാൾ ആ സ്‌നേഹചൂടിൽ വളർന്നത് കൊണ്ടാവും.....എനിക്ക് എപ്പോ സങ്കടം വന്നാലും പാപ്പയെന്നെ കെട്ടിപ്പിടിക്കും... വലുതായിട്ടും എന്നെ എടുത്തോണ്ട് നടന്നിരുന്നു..." പറഞ്ഞു വന്നപ്പോൾ ആ ഓർമകളിൽ അവൾ ചിരിച്ചു... നനവ് പടർന്ന കൺപീലികളോടെ.... "പാപ്പയെനിക്ക് വാക്ക് തന്നിരുന്നതാ ആ മലയിൽ കൊണ്ട് പോകാമെന്നും ബ്രഹ്മകമലം പറിച്ചു തരാമെന്നും.... നടക്കില്ലെന്നു ഞങ്ങൾക്ക് രണ്ട് പേർക്കുമറിയാം.. എങ്കിലും ആ വാക്കുകൾ നൽകുന്ന ആനന്ദത്തിൽ എത്രയോ രാത്രികൾ ഞാൻ ഉറങ്ങിയിരിക്കുന്നു....." "അപ്പയുടെ നെഞ്ചിൽ മുഖം അമർത്തി കിടന്നാൽ എനിക്ക് മനസിലാവുമായിരുന്നു ആ മനസിലെ സങ്കടങ്ങൾ... എനിക്ക് എല്ലാരുടെയും മനസ്സ് വായിക്കാൻ പറ്റുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് പാപ്പയോടാ.... അന്ന് പാപ്പ പറഞ്ഞു എന്നെ ദൈവത്തിന് ഇഷ്ടമുള്ളത് കൊണ്ടാ എനിക്ക് മനസ് വായിക്കാൻ പറ്റുന്നെ എന്ന്,.." വാ പൊത്തി ചിരിച്ചു.... "പാപ്പയെ കൂടാതെ ഞാൻ നിന്നോടാ ഇക്കാര്യം പറഞ്ഞത്..." അവനെ നോക്കി അവൾ മനോഹരമായി പുഞ്ചിരിച്ചു..... ഇരുട്ട് വന്ന് മൂടുന്നത്തിനൊപ്പം മഞ്ഞു മലകളെ തഴുകി വരുന്ന തണുത്ത കാറ്റ് അവരിൽ കുളിര് ചൊരിഞ്ഞു.... "നല്ല തണുപ്പ് അല്ലെ....." അവളുടെ ചുണ്ട് വിറക്കുന്നുണ്ടായിരുന്നു... "അകത്തേക്ക് പോകാം....." അവൾ ചോദിച്ചപ്പോൾ അവൻ സമ്മതിച്ചു..... "ആര്യൻ....." റൂമിലേക്ക് കയറവേ ആനി വിളിച്ചു അവൻ തിരിഞ്ഞു നോക്കി... "Good night...." പുഞ്ചിരിയോടെ അവൾ പറഞ്ഞു.. ആര്യൻ ചിരിച്ചു... "Gud night...." അവൻ റൂമിലേക്ക് കയറി... ആ ചെറിയ കട്ടിലിൽ നേരെ നിവർന്നു കിടക്കാൻ പോലും അവന് കഴിയുന്നില്ലായിരുന്നു..... കാല് രണ്ട് മടക്കി വെച്ച് കിടന്നു... ഇട നാഴിയിലേക്കുള്ള ജനൽ തുറന്നു കിടപ്പുണ്ടായിരുന്നു...അതിലൂടെ കണ്ടു അമ്മയെ കെട്ടിപിടിച്ചു കൊണ്ട് കൊണ്ട് കിടക്കുന്ന ആനിയെ.... ജനലഴികളുടെ രണ്ടും പേരും പരസ്പരം നോക്കി.... പിന്നെ ചിരിയോടെ കണ്ണുകളടച്ചു...."എങ്ങനെ ഉണ്ടായിരുന്നു ഉറക്കം....??" ചെറിയ മൺപാത്രം അവന് നേരെ നീട്ടി കൊണ്ട് സരസ്വതിയമ്മ ചോദിച്ചു.... ആ കുഞ്ഞുകട്ടിലിൽ കിടന്നത് എങ്ങനെയാണെന്ന് അവന് മാത്രേ അറിയൂ.... ഒന്ന് നിവർന്ന് കിടക്കാൻ ബുദ്ധിമുട്ടി അവസാനം താഴെ ബെഡ്ഷീറ്റ് വിരിച്ചു കിടക്കേണ്ടി വന്നു... "നന്നായിരുന്നു...." ഒന്ന് ചിരിച്ചു കൊണ്ട് അവൻ പാത്രം വാങ്ങി..സാധാരണ കോഫി മഗ്ഗ് പോലെ തന്നെയാണ്...മണ്ണ് കൊണ്ട് ഉണ്ടാക്കിയതാണ്...

അതിലെ ചായയുടെ ഗന്ധം അവൻ നാസികയിലേക്ക് ആവാഹിച്ചു... ഒരു പ്രത്യേകത ഗന്ധം....അവൻ അത് വാങ്ങി ചുണ്ടോട് ചേർത്തു... ഗന്ധം മാത്രമല്ല രുചിയിലും ഏറെ വത്യാസം... ഏലക്കയയുടെ മാത്രമല്ല മറ്റെന്തിന്റെയൊക്കെയോ രുചി.... അവൻ ചായകുടിച്ച് എഴുനേറ്റു...ഹിന്ദിയിലുള്ള ഭക്തിഗാനങ്ങൾ എവിടെ നിന്നൊക്കെയോ കേൾക്കുന്നുണ്ട്.... റൂമിൽ ചെന്ന് വരുമ്പോൾ ഇട്ടിരുന്നു ഡ്രസ്സ്‌ എടുത്തപ്പോഴാണ്.. പാന്റ്സിന്റെ പോക്കറ്റിൽ നിന്നൊരു കിലുക്കം കേട്ടത്.... മുഖം ചുളിച്ചവൻ അതെടുത്തു നോക്കി.... ആനിയുടെ കാലിൽ നിന്ന് അഴിച്ചു മാറ്റിയ കൊലുസ്... തിരികെ കൊടുക്കാൻ മറന്നതാണ്... അവൻ അതിലേക്ക് നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു.... അത് തിരിച്ച് അവളെ ഏല്പിക്കാൻ അവളെ തിരഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ്.... മുറ്റത്തൂന്ന് ഒറ്റ കാലിൽ കൊച്ചി കൊച്ചി അവൾ അവന്റെ ദേഹത്ത് വന്നിടിച്ചത്... അവൾ വീഴാതെ അവനെ പിടിച്ചിരുന്നു... "തനിക്കൊന്നും പറ്റിയില്ലലോ..." അവൻ ചോദിച്ചു... ആനി ചിരിച്ചു കൊണ്ട് വാതിലിൽ പിടിച്ചു നിന്നു.... അവളുടെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു... "ആനി..." പുറകിൽ നിന്ന് അദ്രിയുടെ ശബ്ദം കേട്ട് ആനിയും ആര്യനും തിരിഞ്ഞു നോക്കി... "വേഗം ഇട്ട് നോക്ക്..." അവൻ ചുവന്ന മുഖത്തോടെ പറഞ്ഞു...ആനി കയ്യിലുള്ള കവറിലേക്ക് നോക്കി... "ഞാനിപ്പോ വരാവേ...ഇവന്റെ പൂജ സ്പെഷ്യൽ ഗിഫ്റ്റാ..." ആര്യനോട്‌ പറഞ്ഞവൾ അകത്തേക്ക് പോയി.. അദ്രി താല്പര്യമില്ലാത്ത പോലെ ആര്യനേ നോക്കി പിന്നെ മുഖം തിരിച്ചു... അത് കണ്ട് ആര്യനും ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി... "എന്താണെന്ന് അറിയില്ല... എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ് ആന്റി...." ലക്ഷ്മിയുടെ തോളിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ദീപു പറഞ്ഞു.... അവളുടെ മനസ്സ് തലേന്ന് രാത്രി കണ്ട സ്വപ്നം വീണ്ടും തെളിമയോടെ വന്നു നിന്നു... മഞ്ഞു വീഴുന്ന താഴ്‌വാരം.... ട്യൂലിപ് പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്.... ഹിമങ്ങൾ പെയ്തു കൊണ്ടിരിക്കേ... ആര്യന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്ന തന്നെ അടർത്തി മാറ്റി മറ്റൊരു പെൺകുട്ടി അവനെ ചുറ്റി പിടിച്ചു.... ആര്യൻ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ചുംബിച്ചു...... ആ ഓർമയിൽ ദീപയുടെ ഹൃദയം ഒന്ന് പിടഞ്ഞു.... ശരീരം തളരുന്നത് പോലെ....

ഇനി നിനക്ക് അവനിൽ അവകാശമില്ലെന്ന് ഹൃദയം അലമുറയിട്ട് പറഞ്ഞു തന്നെ കേൾപ്പിക്കാൻ....  "എങ്ങനെയുണ്ട്......" ലാച്ചയുടെ ഷാൾ കൈ തണ്ടയിൽ ചുറ്റിയിട്ട് കൊണ്ട് അവൾ ചോദിച്ചു..... മെറൂൺ കളർ ലാച്ചയിട്ട് ആനിയെ കണ്ട് അദ്രിയുടെ കണ്ണുകൾ വിടർന്നു.... ആര്യനും ഒരുനിമിഷം അവളെ നോക്കി നിന്നു പോയി... സരസ്വതിയമ്മ അവൾക്ക് മുന്നിലേക്ക് വന്ന് കണ്ണുരുട്ടി..... വയറ് ചെറുതായി കാണുന്നുണ്ടായിരുന്നു...കൈ ആണേൽ ചെറുതും.... അമ്മ ദേഷ്യത്തിൽ ഷാൾ വലിച്ചിട്ടു... "ഇങ്ങനെ ഇട്ടാൽ മതീ....." "മാ....." അവൾ ദയനീയമായി വിളിച്ചു... "എന്തേയ്.... ഇത് കൊള്ളാം... ഇങ്ങനെയാ ഇപ്പോത്തെ പേഷൻ.... ഇത് മതി...." അവർ അവളെ ഒന്ന് കടുപ്പിച്ചു നോക്കി.... "സരസ്വതീ......"പുറത്ത് നിന്ന് ഗാബീര്യാമുള്ള ശബ്ദം കേട്ടു... "ഭാഗ്വാൻ.... നരേന്ദ്രന്റെ ആൾക്കാരാണെന്ന് തോന്നുന്നു...." അവർ നിന്ന് വിറച്ചു... പിന്നെ വേഗം അങ്ങോട്ടേക്ക് ചെന്നു.... "എന്തിനാ ഇങ്ങനെ പേടിക്കുന്നത്...??' ആര്യൻ ആനിയേയും അദ്രിയേയും നോക്കി.... "അമ്മ നരേന്ദ്രന്റെ വീട്ടിൽ ജോലിക്ക് പോകാറുണ്ട്... അതിന്റെ എന്തെങ്കിലും കാര്യമാവും..." ആനി പറഞ്ഞു... പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടു....മൂന്ന് പേരും അങ്ങോട്ടേക്ക് ഓടി... കവിളിൽ കൈ വെച്ച് കണ്ണ് നിറച്ചു നിൽക്കുന്ന അമ്മയെ കണ്ട് ആനി പേടിച്ചു....അവർക്ക് അടുത്തേക്ക് ഓടി ചെന്നു... സരസ്വതിയമ്മക്ക് നേരെ വീണ്ടും അയാൾ കയ്യോങ്ങിയതും... ആര്യൻ ആ കൈകളെ തടഞ്ഞിരുന്നു.... അയാളുടെ മുഖമടച്ചൊന്ന് കൊടുത്തു.... "ഡാാ...." അയാൾ ചീറി.... "ഞാൻ.... നേരേന്ദ്രന്റെ ആളാ..." അയാൾ ചാടി എണീറ്റു... അയാൾക്ക് നേരെ ആര്യൻ പാഞ്ഞു ചെന്നു... അദ്രി അവനേ തടഞ്ഞു... "നീ എന്ത്‌ ഭവിച്ചാണ് ആര്യൻ... അവരോടൊന്നും അടിച്ചു നിൽക്കാൻ നിനക്ക് പറ്റില്ല...." അവൻ പറഞ്ഞത് കേട്ട് ആര്യൻ അവനെ ചുവന്നാ കണ്ണുകളാൽ നോക്കി.. "അത് പറയാൻ നീ ആരാ....?" ആര്യൻ അദ്രിയുടെ കയ്യിൽ അമർത്തി പിടിച്ചു... അദ്രി വേദന കൊണ്ടും പേടികൊണ്ട് വല്ലാതെ തളർന്നു.... ആ കണ്ണുകളിൽ നോക്കുമ്പോൾ അതുവരെ തോന്നാത്തൊരു ഭയം അദ്രിക്ക് ആ നിമിഷം തോന്നി.....!..................... തുടരും.............

ഹേമന്തം : ഭാഗം 10

Share this story