ഹേമന്തം 💛: ഭാഗം 6

hemandham

എഴുത്തുകാരി: ആൻവി

"കർമഫലം....!!!" നിര വന്ന താടി ഉഴിഞ്ഞു കൊണ്ട് തിരുമേനി പറയുന്നത് കേട്ട് ലക്ഷ്മി അദ്ദേഹത്തെ ഉറ്റു നോക്കി... "അങ്ങ് പറഞ്ഞു വരുന്നത്....??" "ലക്ഷ്മി ചോദിച്ചല്ലോ അമറിന്റെ മരണവും ആര്യന്റെ ജനനത്തിന്റെയും രഹസ്യത്തെ കുറിച്ച്... അതാണ് പറഞ്ഞത് കർമഫലമെന്ന്..." ലക്ഷ്മി മുഖം ചുളിച്ചു... "ആര്യന് ജന്മം നൽകുക അതിന് നിയോഗിച്ചതാണ്.... അമറിനേയും ലക്ഷ്മിയേയും....അമറിന്റെ ജന്മം പോലും അതിന് വേണ്ടിയായിരുന്നു...ജന്മമെടുത്തത് എന്ത് കർമത്തിനാണോ അത് പൂർത്തിയായപ്പോൾ ജീവൻ പൊലിഞ്ഞു...." ലക്ഷ്മി കേട്ടത് വിശ്വസിക്കാനാകാതെ തിരുമേനിയെ നോക്കിയിരുന്നു... "എന്റെയും അമറിന്റെയും പുനർജ്ജന്മം ആണെന്നാണോ അങ്ങ് പറഞ്ഞു വരുന്നത്...??" അത് കേട്ട് അദ്ദേഹം ചിരിച്ചു... "അമർ പുനർജനിച്ചതാണ്...പൂർവ്വ ജന്മത്തിൽ ചെയ്ത തെറ്റിന് പരിഹാരമെന്നോണം ഈ ജന്മം അവ തിരുത്തി മരണം സ്വീകരിച്ചു.... ലക്ഷ്മിയുടേത് പുനർജ്ജന്മമല്ല... പക്ഷെ ആര്യന്റെ സംരക്ഷിക്കേണ്ടത് കൂടെ നിന്റെ കർത്തവ്യമാണ്....അമറിന്റെ മരണം ആര്യന്റെ ജനനം രണ്ടും കാലങ്ങൾക്ക് മുന്നേ നിശ്ചയിക്കപെട്ടിട്ടുള്ളതാണ്...." അദ്ദേഹം ഗ്രന്ഥങ്ങളിലേക്കും പലകയിൽ നിരത്തി വെച്ച കവടിയിലേക്ക് സസൂഷ്മം നോക്കി... "എന്റെ മോനും...." ലക്ഷ്മി വാക്കുകൾ പൂർത്തിയക്കാതെ അദ്ദേഹത്തെ നോക്കി..അല്ലെന്ന് തലയാട്ടി... "ഏതോ പുണ്യാത്മാവിന്റെ ജീവാംശം...ഒരു ദിവ്യശക്തിയുടെ സംരക്ഷണ വലയം അവന് ചുറ്റും എപ്പോഴുമുണ്ട്....അത്രയേ നിക്ക് കാണാൻ കഴിയുന്നൊള്ളൂ.... " അയാൾ ഏറെ നേരം ആലോചനയിലാണ്ടു.... 

"ഉത്തരാഖണ്ഡ്..!!! പ്രകൃതിസൗന്ദര്യം കൊണ്ട് ഭൂമിയിലെ സ്വർഗം...." പ്രൊജക്റ്ററിൽ തെളിഞ്ഞ ചിത്രത്തിലേക്ക് നോക്കി ആര്യൻ പുറകിലെ ചുമരിലേക്ക് ചാരി നിന്നു... ഡാനി ചിത്രങ്ങളളോരൊന്നും മാറ്റി കൊണ്ടിരുന്നു... "സർ ദേ ഇവിടെയാണ് നമ്മുടെ പുതിയ റിസോർട്ട് തുടങ്ങാൻ വിചാരിക്കുന്നത്... ഞാൻ സീനിയർ എഞ്ചിനീയേർസുമായി സംസാരിച്ചു... ബോർഡ് മീറ്റിംഗ് വെച്ച് ഇത് ഫിക്സ് ചെയ്തു...ഇനി സാറിന്റെ തീരുമാനം അറിയണം... അതൂടെ ആയാൽ ബാക്കി കാര്യങ്ങൾ മൂവ് ചെയ്യാം.. " അത്രയും പറഞ്ഞു കൊണ്ട് അശ്വിൻ ആര്യനെ നോക്കി... അവൻ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.... നീണ്ടു പോകുന്ന റോഡിന്റെ സൈഡിൽ പരന്നു കിടക്കുന്ന ഭൂമി.... അതിന്റെ പുറകു വശത്ത് കൂടെ ഒഴുകുന്ന പുഴ.... "ഇവിടെ റിസോർട്ട് വന്നിട്ട് എന്താ കാര്യം അശ്വിൻ... Even അവിടെ ആൾതാമസം തന്നെ കുറവാകും..." ആര്യൻ ഗൗരവമായി എന്തോ ആലോചിച്ചു കൊണ്ട് അശ്വിനെ നോക്കി.. "No സർ...ഒരു ടുറിസ്റ്റ് പ്ലേസ് ആണ് അവിടം... കേട്ടിട്ടില്ലേ ലാൻഡ്‌ ഓഫ് god..ഹരിദ്വാർ,കേദാർനാദ്,നൈനാറ്റ്ഹാൾ... അങ്ങനെ ഒരുപാട് ക്ഷേത്രങ്ങളും സ്ഥലങ്ങളും ഉള്ളതാണ്..കൂടാതെ ഹിമലയൻ താഴ്‌വാരങ്ങളോട് ചേർന്ന് കിടക്കുന്നിടം.. ഓരോ ദിവസവും ലക്ഷകണക്കിന് ജനങ്ങളാണ് അങ്ങോട്ട് ഒഴുകി എത്തുന്നത്....സീസൺ ആയാൽ പിന്നെ പറയണ്ട... എന്ത് കൊണ്ടും നമ്മുടെ റിസോർട്ട് അവിടെ വരുന്നത് തന്നെയാണ് നല്ലത്...." അശ്വിൻ പറയുന്നത് കേൾക്കുന്നതിനൊപ്പം ആര്യൻ പ്രൊജക്റ്ററിലെ ചിത്രങ്ങളിളെല്ലാം നോക്കി... കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൻ സമ്മതം മൂളി....

"ഈ പ്ലേസ് വാങ്ങിയത് തന്നെ അമ്മക്ക് ഇഷ്ടമുള്ളത് കൊണ്ടാ.. അമ്മയുടെ പേരിലാണ്...എന്തായാലും അവിടെ തന്നെ നമുക്ക് ഫിക്സ് ചെയ്യാം..." "സർ എങ്കിൽ എത്രയും പെട്ടന്ന് പ്ലോട്ട് സർ കാണണം...അങ്ങനെ ആണേൽ സർ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ...." "ഓക്കേ...ഞാൻ കണ്ടോളാം... അതിന് മുന്നേ റിസോർട്ട്ന്റെ പ്ലാൻ... കൂടാതെ സൈറ്റ് പ്ലാൻ എല്ലാം ഇന്ന് നൈറ്റ്‌ എന്റെ ഇമെയിൽ എത്തിയിരിക്കണം..." ആര്യൻ ചെയറിൽ ഇട്ടിരുന്ന അവന്റെ ബ്ലേസർ എടുത്ത് കയ്യിൽ പിടിച്ചു.. "ഡാനി... Lets move...." അവൻ ടേബിളിൽ ഇരുന്ന ഗ്ലാസ്‌ എടുത്തു മുഖത്തേക്ക് വെച്ച് കൊണ്ട് കോൺഫ്രൻസ് ഹാളിന്റെ ഡോർ തുറന്ന് പുറത്തേക്ക് പോയി.... ഡാനി പുറകെയും... "ഡാനി... ഫ്ലൈറ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തേക്ക്.... നാളെ വേണ്ട...ടുഡേയ്സ് കഴിഞ്ഞ്...." കാറിനടുത്തേക്ക് നടക്കവേ ആര്യൻ പറഞ്ഞു.. "Yes.. Sir,..." ഡാനി അവനൊപ്പം നടന്നെത്താൻ നടത്തത്തിന്റെ വേഗതാ കൂട്ടി.... ആര്യന് കാറിന്റെ ഡോർ തുറന്നു കൊടുത്തു...  "നീ ഇനി ഒന്നും പറയണ്ട...ജെൽതി ആവോ (വേഗം വാ )..." "ഹാ മാ... വരാം..." ആനി റെയിൽവേ സ്റ്റേഷനിലെ ഇരുമ്പ് ബെഞ്ചിൽ ഇരുന്നു.... "എനിക്ക് വന്നിട്ട് കുറെ കാര്യങ്ങൾ പറയുന്നുണ്ട്... ഞാനൊരാളെ കണ്ടു...അയാൾക്ക് ഒരു പ്രത്യേകതയുണ്ട് മാ.... അതില്ലേ... എനിക്ക് അവന്റെ..." "ആദ്യം നീ ഇങ്ങോട്ട് വാ.... ഞാനിവിടെ ഒറ്റക്കാണെന്ന വല്ല വിചാരവും ഉണ്ടോ നിനക്ക്...വല്ലപ്പോഴും വെക്കേഷന് വരുന്നവളാ..ഇപ്പൊ അതും നിന്നോ..??.." ഫോണിലൂടെ അമ്മയുടെ ശബ്ദം ഉയർന്നതും പറയാൻ വന്നത് മുഴുമിപ്പിക്കാതെ അവൾ മൗനമായി നിന്നു... "അമ്മ ഇപ്പൊ എന്റേം പാപ്പയുടേം പോലെ നല്ലോണം മലയാളം സംസാരിക്കുന്നു...." അവൾ വിഷയം മാറ്റാൻ പറഞ്ഞതും മറുവശത്ത് ഫോൺ കട്ടായി... അവൾ ചിരിച്ചു.... പാപ്പ മരിച്ചതിന് ശേഷം ഒരുപാട് കഷ്ടപെടുന്നുണ്ട് അമ്മ... അടുത്തുള്ള വീട്ടിലും റിസോർട്ടിലും അടിച്ചു വരാൻ പോകും...

തന്നെ പഠിപ്പിക്കാനാണ് ജോലിക്ക് പോകുന്നത് തന്നെ... റിസൾട്ട്‌ വന്നാൽ ഉടൻ ജോലിയിൽ കയറണം... ആ നാട്ടിൽ നിന്ന് അമ്മയെയും കൊണ്ട് മാറണം.. അവൾ മനസ്സിൽ കണക്ക് കൂട്ടി... അടുത്തുള്ള ഗ്ലാസ്‌ വിൻഡോയിലേക്ക് മുഖം ചെരിച്ചു നോക്കി... മുഖം കരിവാളിച്ചിരിക്കുന്നു... അവൾ ചുണ്ടൊന്ന് നനച്ചു നോക്കി.... അയ്യേ.... അവളുടെ മുഖം കണ്ടവൾ ചുണ്ട് ചുളുക്കി....വേഗം ഫോണെടുത്തു സെൽഫി കാം ഓൺ ചെയ്തു... മുടിയൊക്കെ വെള്ളം കണ്ടിട്ട് രണ്ടു ദിവസം കഴിഞ്ഞു...അവൾ ഒരു കൈ കൊണ്ട് മുടി ഒതുക്കി കൊണ്ടിരുന്നു... ബാഗിൽ നിന്ന് ലിപ്സ്റ്റിക് എടുത്ത് ചുണ്ടിൽ തേച്ചു.... ക്യാമിൽ നോക്കി പല്ല് കാട്ടി ഒന്ന് ചിരിച്ചു.... ഇപ്പൊ കൊള്ളാം...അവൾ സ്വയം പറഞ്ഞു... ഫോൺ തിരിച്ചു ബാഗിലേക്ക് വെക്കുമ്പോഴാണ്... ആ വെള്ള കർച്ചീഫ് കണ്ടത്... അവൾ അതെടുത്തു നാസികയിലേക്ക് ചേർത്ത് വെച്ചു... അപ്പോഴേക്കും പ്ലാറ്റ് ഫോമിൽ അവൾക്ക് പോകാനുള്ള ട്രെയിൻ വന്നു നിന്നു.... _____________ ഓം മിത്രായ നമ ഓം രവയേ നമ ഓം സൂര്യായ നമ!!! ആര്യൻ കണ്ണുകളടച്ച് സൂര്യനെ കൈകൾ മേലേക്ക് ഉയർത്തി വന്ദിച്ചു.... ഇളം വെയിൽ അവന്റെ ശരീരത്തിലേക്ക് ഏൽക്കുമ്പോൾ സ്വർണം പോലെ തിളങ്ങുന്നത് പോലെ ലക്ഷ്മിക്ക് തോന്നി... ആര്യൻ പതിയെ കണ്ണ് തുറന്നപ്പോൾ കണ്ടത്... സൂര്യ കിരണങ്ങളെ മറച്ചു കൊണ്ട് അവന് മുന്നിൽ നിൽക്കുന്ന ലക്ഷ്മിയെയാണ്... അവന്റെ കുഞ്ഞികണ്ണുകൾ വിടർന്നു.... ലക്ഷ്മി മുന്നോട്ട് വന്ന് കൈ ഉയർത്തി അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു...അവരുടെ തോളിൽ കിടന്ന ടവൽ എടുത്ത് അവന്റെ മുഖത്ത് പൊടിഞ്ഞു വീണ തിളങ്ങുന്ന വിയർപ്പ് തുള്ളികളെ അവർ ഒപ്പിയെടുത്തു... ആര്യൻ ചിരിച്ചു....കുനിഞ്ഞ് അവരുടെ നെറ്റിയിലെ കുങ്കുമചുവപ്പിലേക്ക് ചുണ്ട് ചേർത്തു.... "ഇന്ന് പോയാൽ എത്ര ദിവസം കഴിയും തിരിച്ചു വരാൻ...." അവർ അവന്റെ കവിളിൽ തലോടി...

"May be 3 or 4 ഡേയ്‌സ്...അവിടെ വർക്ക്‌ സ്റ്റാർട്ട്‌ ആയാൽ ഉടനെ തിരികെ വരാം...." ആര്യൻ അമ്മയെ ചേർത്തു പിടിച്ചു പറഞ്ഞു... ലക്ഷ്മി അവനെ നോക്കി... തന്റെ ഗർഭപാത്രത്തിൽ ഉയിർ കൊണ്ട് മാറോട് ചേർന്ന് വളർന്ന്.. തന്റെ കൈകളിൽ പിടിച്ച് ആദ്യ ചുവട് വെച്ചവൻ.....ഇപ്പൊ തന്നെ സംരക്ഷിക്കാൻ തക്കം വളർന്നിരിക്കുന്നു...ചേർത്ത് പിടിക്കുന്നു... ആര്യന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അവരുടെ മനസിലൂടെ ഓടി പോയി.... "വൈകിയാലും സാരമില്ല... എന്തിന് പോകുന്നോ അതില് കൃത്യമായ ഒരു ധാരണയായതിന് ശേഷം തിരിച്ചു വന്നാൽ മതീ.... ചെറിയ കാര്യമെന്ന് കരുതി ഒന്നും നിസാരമായി കാണരുത്... എല്ലാം വിശദമായി നോക്കണം.... പൂർണ തൃപ്തി വരുത്തിയതിന് ശേഷം തിരികെ വാ... അമ്മ കാത്തിരിക്കും...." അവന്റെ കവിളിൽ കൈ ചേർത്ത് വെച്ച് വാത്സല്യത്തോടെ പറഞ്ഞു... എങ്കിലും ആ വാക്കുകൾ ശബ്ദമായപ്പോൾ അത്രത്തോളം ഉറച്ചതായി അവന് തോന്നി... അമ്മയുടെ വാക്കുകളുടെ ദൃഡതയാണ് അവന്റെ തീരുമാനങ്ങൾക്ക്... രാവിലെ പത്തു മണിക്കാണ് ഫ്ലൈറ്റ്..ആര്യൻ വേഗം റെഡിയാകാൻ പോയി... ലക്ഷ്മി അവന് വേണ്ടി ഡ്രസ്സ്‌ ഒരുക്കി വെച്ചു... സംസാരത്തിലും പ്രവർത്തിയിലും ഗൗരവം നിറഞ്ഞു നിൽക്കുമെങ്കിലും അവരിലെ സ്നേഹവും വാത്സല്യവും എത്രത്തോളമുണ്ടെന്ന് ആര്യനറിയാം.... "What the nonsense are you talking.... No... ഇനി ഒരു എസ്ക്യൂസും എനിക്ക് കേൾക്കണ്ട... പറഞ്ഞ വർക്ക് പറയുന്ന സമയത്ത് ചെയ്തു തീർക്കാൻ കഴിഞ്ഞില്ലേൽ... ജോലി നിർത്തി പോടോ...." ആര്യൻ ഫോണിലൂടെ ചീറി..... അത് കേട്ട് ലക്ഷ്മി മുഖം ഉയർത്തി അവനെ നോക്കി... അവൻ ഫോൺ ഓഫ് ചെയ്തു ബെഡിലേക്ക് ഇട്ടു....

ലക്ഷ്മി അവനടുത്തേക്ക് ചെന്നു... "ദേഷ്യവും സങ്കടവും ഒക്കെ ഒരു പരിധിക്കപ്പുറം ആർക്കു നേരെയും പ്രയോഗിക്കരുത് ആര്യൻ....പുരുഷനെ ആയാലും സ്ത്രീയോട് ആയാലും കുഞ്ഞുങ്ങളോട് ആയാലും പരിധി ദേഷ്യപേടരുത്...ദേഷ്യത്തെ നമ്മുടെ ചിന്തകൾക്ക് മേൽ സ്ഥാനം നേടാൻ അനുവദിക്കരുത്.. അവിടെയാണ് നിന്റെ വിജയം....." ആര്യൻ അത് കേട്ട് ഒന്ന് നിശ്വസിച്ചു... അമ്മയെ ചുറ്റിപിടിച്ചു.... "അമ്മ പ്രാർത്ഥിക്കും.... ലക്ഷ്യം പൂർത്തിയാക്കി വേണം നിന്റെ മടങ്ങി വരവ്...." അവർ അവനെ ചേർത്ത് പിടിച്ചു.... ആര്യൻ ഫ്ലൈറ്റ് ഇറങ്ങിയതും എയർപോർട്ടിൽ അവനെ കാത്ത് ഒരു ബ്ലാക്ക് Jaguar കാത്ത് നിൽപ്പുണ്ടായിരുന്നു.... അവൻ കയ്യിലുള്ള ലഗേജ് ഡ്രൈവറേ ഏല്പിച്ച് കാറിലേക്ക് കയറി ഇരുന്നു.... രണ്ടു സൈഡിലും മരങ്ങൾ തിങ്ങി നിറഞ്ഞ പാതയിലൂടെ ആ കാർ മുന്നോട്ട് നീങ്ങി... ആര്യൻ ഐ പാഡിൽ കാര്യമായി എന്താ നോക്കുന്ന തിരക്കിലാണ്..... പെട്ടെന്ന് ഒരു നിഴൽ കാറിന്റെ മുന്നിലേക്ക് പാഞ്ഞു വന്നത് പോലെ ഡ്രൈവർക്ക് തോന്നി.... അയാൾ ഞെട്ടി കൊണ്ട് കാർ തിരിച്ചതും സൈഡിലെ ആഴത്തിലേക്ക് കാർ ചെരിഞ്ഞു... ലോക്ക് ആയിരുന്ന ഡോർ താനേ തുറന്ന് ആര്യൻ പുറത്തേക്ക് വീണിരുന്നു..... ആര്യൻ കണ്ണ് തുറക്കുമ്പോൾ വെള്ളം ഒഴുകി പോകുന്ന ശബ്ദം കേട്ടു.... അവൻ ചാടി എണീറ്റു... ചുറ്റും നോക്കി... നടന്നതെന്തെന്ന് അവന് മനസിലായില്ല... അത്രയും ഉയർച്ചയിൽ നിന്നും വീണിട്ടും തനിക്ക് ഒന്നും പറ്റിയില്ല.... അവന് അതിശയം തോന്നി....അതും പറയുടെ മേലേക്ക്... മാനം മുട്ടി നിൽക്കുന്ന വലിയ മരങ്ങളാണ് ചുറ്റും.... ഒരു മനുഷ്യൻ പോലും ഇല്ലാത്തിടം....മരച്ചില്ലകൾ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ട് അവൻ മുകളിലേക്ക് നോക്കി... "ആാാാാാ...." ആരുടെയോ അലർച്ച കേട്ടു..... "Ooh.. Shit....." ആര്യൻ മാറി നില്കും മുന്നേ ഒരു ശരീരം അവന്റെ ദേഹത്തേക്ക് വീണിരുന്നു.... അവന്റെ മുകളിൽ വേദന കൊണ്ട് ചുളിഞ്ഞു... ദേഹത്തെ ഭാരം സൈഡിലേക്ക് മറിച്ചിട്ട് അവൻ കമിഴ്ന്നു കിടന്നു.... മുഖം ചെരിച്ചവൻ അടുത്ത് കിടക്കുന്ന ആളെ നോക്കി.... "നീ... നീയോ...!!!!!!"............... തുടരും.............

ഹേമന്തം : ഭാഗം 5

Share this story