ഹേമന്തം 💛: ഭാഗം 7

hemandham

എഴുത്തുകാരി: ആൻവി

"എന്താ പറഞ്ഞെ....." ഫോണിലൂടെ കേട്ട വാർത്തയുടെ നടുക്കത്തിൽ ലക്ഷ്മി ഇരുന്നിടത്ത് നിന്ന് എഴുനേറ്റു... "അതെ ലക്ഷ്മിയമ്മേ... റിസോർട്ട് ന്റെ വർക്ക്‌ നടക്കുന്നിടത്തേക്ക് പോകും വഴിയാണ് ആക്‌സിഡന്റ്...ഒരുപാട് താഴ്ച്ചയുള്ള ഇടമാണ്...." ഡാനിയുടെ ശബ്ദം നേർത്തു... ലക്ഷ്മി ചുവന്ന ചുണ്ടുകളിൽ നേർത്ത ചിരി വിരിഞ്ഞു... അവൻ ഹരിഷ്വ ആര്യമനാണ്.... തന്റെ മകൻ.. അവനൊരിക്കലും തോൽക്കില്ല... തളരാതെ അവരുടെ ശക്തമായ അമ്മ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു... "സർന് മാത്രേ അപകടം പറ്റിയൊള്ളൂ.... ഡ്രൈവർ സേഫ് ആണ്.... കാർ താഴേക്ക് വീണതുമില്ല.....ഞങ്ങൾ അന്വേഷിക്കാൻ ഏൽപ്പാട്..." "വേണ്ട....." ഡാനി പറഞ്ഞു പൂർത്തിയാക്കും മുന്നേ ലക്ഷ്മിയുടെ ശബ്ദം ഉയർന്നു... "ലക്ഷ്മിയമ്മേ...." "വേണ്ട...ആരും അന്വേക്ഷിക്കണ്ട...അവനെന്റെ മകനാണ്... തിരിച്ചു വരും... അവനൊരു കുഴപ്പവും വരില്ല.... അതെന്റെ ഉറപ്പാ...." ലക്ഷ്മി അതും പറഞ്ഞ് ഫോൺ കട്ടാക്കി.... ചുമരിൽ വെച്ച അമറിന്റെ ഫോട്ടോയിലേക്ക് നോക്കി... "എനിക്ക് വിശ്വാസമുണ്ട് അമർ.... അവൻ തിരികെ വരുമെന്ന്...." അവരുടെ കണ്ണുകൾ ഒന്ന് ചിമ്മിയടഞ്ഞു.... ചുണ്ടിൽ ചെറു ചിരി വിരിയിച്ചു കൊണ്ട് ഉമ്മറത്തെ ചെയറിൽ ചാരി ഇരുന്നു....  ഇടത് കൈ പത്തിയിലൂടെ എന്തോ അറിയിച്ചിറങ്ങുന്നത് പോലെ തോന്നിയാണ് ആനി കണ്ണ് തുറന്നത്.. കണ്ണ് പുളിക്കും വിധം സൂര്യപ്രകാശം മുഖത്തേക്ക് അടിച്ചപ്പോൾ അവൾ മുഖം ചെരിച്ചു.... പുല്ലിൽ അമർന്നു കിടന്ന അവളുടെ ഇടത് കയ്യിലൂടെ അരിച്ചിറങ്ങുന്ന പാമ്പിനെ കണ്ട് അവളുടെ കണ്ണുകൾ ഭയത്താൽ പിടച്ചു.... "ആ..." അലറി വിളിക്കാൻ ഒരുങ്ങും മുന്നേ ഒരു അവളുടെ വാ പൊതിഞ്ഞു പിടിച്ചു... തന്റെ മുഖത്തിന് നേരെ വന്ന മുഖം കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.... നീലാകശത്തേയും തേജസ്സോടെ തിളങ്ങി നിന്ന സൂര്യനെ പോലും മറച്ചു കൊണ്ട് ആ മുഖം തിളങ്ങി നിന്നു മറ്റെന്തിനെക്കാളും ശോഭയോടെ....

"അത് പൊക്കോളും.... അനങ്ങാതെ കിടക്ക്....." അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ട് പറഞ്ഞു... മെല്ലെയവളൊന്ന് തലയനക്കി.... കയ്യിലൂടെ പാമ്പ് അരിച്ചു പോയത് അവൾ അറിഞ്ഞില്ല... അവന്റെ കണ്ണുകൾ തീർത്ത മാന്ത്രിക ലോകത്ത് അവൾ അകപ്പെട്ട പോലെ.... ആര്യൻ മെല്ലെ അവളിൽ നിന്ന് അകന്ന് മാറി.... ആനി അപ്പോഴും അത്ഭുതത്തോടെ അവനെ നോക്കുകയായിരുന്നു... ആര്യൻ മുഖം ചെരിച്ചവളെ നോക്കി.... അവളുടെ നെറ്റിയും ചുണ്ടും പൊട്ടിയിരിക്കുന്നു.. അവൻ അവളുടെ നോട്ടം കണ്ട് പുരികമുയർത്തി കൊണ്ട് ചോദിച്ചു..... അവൾ ഞെട്ടി കൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി.... "നീ എങ്ങനെ ഇവിടെയെത്തി....." കയ്യൊന്ന് കുടഞ്ഞു കൊണ്ട് അവൻ അവളോട്‌ ചോദിച്ചു... അവൾ ചുറ്റുമൊന്നു നോക്കി മരച്ചില്ലയിൽ തൂങ്ങി കിടക്കുന്ന ഷാൾ കണ്ട് അവൾ എഴുനേറ്റു.... "സ്സ്... ആ...." കാൽ നിലത്തേക്ക് അമർത്തി വെച്ചതും അവൾ വേച്ചു പോയി.... കണ്ണുകൾ ഇറുക്കി അടച്ചു.. ആര്യൻ എഴുനേറ്റ് അവളുടെ കയ്യിൽ പിടിച്ച് അടുത്തുള്ള കള്ളിലേക്ക് ഇരുത്തി... നിലത്ത് മുട്ട് കുത്തിയിരുന്ന് അവളുടെ ഇടത് കാൽ ഉയർത്തി നോക്കി.... ഞെരമ്പെടുത്തിട്ടുണ്ട്.....കാൽ പാദം നിലിച്ചു കിടക്കുന്നു.... അവൻ അവളുടെ കാൽ വിരൽ പിടിച്ചൊന്ന് കുടഞ്ഞു.. "മ്മേ...." അവൾ വേദന കൊണ്ട് പുളഞ്ഞു... ആര്യൻ മുഖം ഉയർത്തി അവളെ നോക്കി.. വേദന കൊണ്ട് ചുളിഞ്ഞ അവളുടെ ചുവന്നിരുന്നു.... കാലിലും മുറിവുകളുണ്ട്.... "നീയെങ്ങനെ ഇവിടെ എത്തി....??" അവൻ വീണ്ടും ചോദിച്ചു.... "കാ.... കാല് തെന്നി വീണതാ.." അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.... "മ്മ്മ്....." അവനൊന്നു അമർത്തി മൂളി....

വീട്ടിലേക്ക് വരുമ്പോൾ എന്നും അമ്മക്ക് വേണ്ടി എന്തേലും വാങ്ങും പിന്നെ കുറച്ച് സീറ്റ്സും...ശ്രീ നഗറിൽ നിന്ന് വരുവാണെന്ന് അമ്മയെ ബോധ്യപെടുത്താൻ ഉള്ള കാശു കൊണ്ട് ഓരോന്ന് വാങ്ങി കൂട്ടി... പിന്നെയാണ് ടാക്സി വിളിച്ചു പോകാൻ കാശ് ഇല്ലെന്ന് മനസിലായത്... രണ്ടും കല്പിച്ച് ഒരു ടാക്സി വിളിച്ചു.... പകുതിയെത്തിയപ്പോൾ ഡ്രൈവർ ഫോണും എടുത്തു പുറത്തേക്ക് ആരോടോ സംസാരിക്കാനിറങ്ങി... ക്യാഷ് ഇല്ലാത്തത് രക്ഷപെടാൻ പറ്റിയ അവസരം നോക്കി കാറിൽ നിന്നിറങ്ങി ഓടിയതാണ്... അവളെ കണ്ട് പിന്നാലെ ഡ്രൈവറും... റോഡിനരുകിലൂടെ ഓടി കാല് തെറ്റി വീണു..... ആനി കഴിഞ്ഞു പോയത് ഓർത്ത് ഒന്ന് തല കുടഞ്ഞു... "നിങ്ങളെങ്ങനെ ഇവിടെ..??" അവൾ അവനെ ഉറ്റു നോക്കി... "ആക്‌സിഡന്റ്...." അവൻ ഒറ്റ വാക്കിൽ പറഞ്ഞവസാനിച്ചു.... "അയ്യോ... എന്നിട്ട് വല്ലതും പറ്റിയോ...??" അവൾ അവന്റെ തോളിൽ കൈ വെച്ചു...ആര്യൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി... അവളപ്പൊ തന്നെ കൈ എടുത്തു... "ഇല്ല......" "അത്രേം മേലെന്ന് വീണിട്ടും ഒന്നും പറ്റിയില്ലല്ലോ..." അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.. ആര്യൻ അത് മൈൻഡ് ചെയ്തിരുന്നില്ല... "ഞാൻ.. ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് എന്തോ പ്രത്യേകതയുണ്ടെന്ന്....." അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി... "റിയലി.... " അവന്റെ ചുണ്ടുകൾ ചിരിച്ചു... "മ്മ്....you are something special...." അവളെ ചുറ്റി നിന്ന അവന്റെ വശ്യമായ ഗന്ധം നാസികയിലേക്ക് അവൾ വലിച്ചെടുത്തു.. "നിനക്ക് ഇപ്പൊ വേദനയുണ്ടോ..." അവൻ അവളുടെ കാലിൽ മെല്ലെ അമർത്തി നോക്കി.. "ആഹ്...." അവൾ അവന്റെ കയ്യിൽ പിടിച്ചു.... വീണ്ടും അവളുടെ കണ്ണുകൾ വിടരുന്നത് അവൻ കൗതുകത്തോടെ നോക്കി.. "ഇതിന് മാത്രം എന്ത് അത്ഭുതം കണ്ടിട്ടാ നീയിങ്ങനെ...." "കണ്ടിട്ടല്ല... ഞാൻ ഫീൽ ചെയ്യുന്നുണ്ട്..." അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി....

ആര്യൻ വേഗം എഴുനേറ്റു.... വെയിലേറ്റ് പിറവി കൊണ്ട അവന്റെ നെറ്റയിലെ വിയർപ്പുകണങ്ങൾ കഴുത്തിൽ പിടച്ചു നിന്ന ഞെരമ്പുകളിലേക്ക് പാത തേടി.. അരക്ക് കയ്യും കൊടുത്തവൻ ചുറ്റും നോക്കി... ആനി അപ്പോഴും നിലത്ത് ഇരുന്ന് അവനെ നോക്കുകയായിരുന്നു.... നല്ല വെയിലുണ്ടായിരുന്നുവെങ്കിലും ആ താഴ്‌വാരത്ത് വീശിയടിക്കുന്ന കാറ്റിന് മനം കുളിർക്കുന്ന തണുപ്പ് ആയിരുന്നു.... ദൂര നീണ്ടു നിൽക്കുന്ന മരങ്ങൾഇടയിലൂടെ ഇളം നീലനിറമുള്ള ആകാശത്തിന് മുന്നിൽ തലയുർത്തി നിൽക്കുന്ന പർവത നിരകളെ അവന് കാണാമായിരുന്നു... അവൻ പറയുടെ മുകളിൽ അഴിച്ചിട്ട ബ്ലേസർ എടുത്തു കയ്യിൽ പിടിച്ചു... ഇട്ടിരുന്ന വൈറ്റ് ഷർട്ടിലായ മണ്ണും പൊടിയും തട്ടി കൊണ്ട് മുഖം ഉയർത്തിയപ്പോൾ കണ്ടതും വിടർന്ന മിഴികളോടെ അവനെ നോക്കുന്ന ആനിയെയാണ്... "താൻ എന്താടോ ഇങ്ങനെ നോക്കുന്നെ...." അവന്റെ ശബ്ദം ഉയർന്നപ്പോൾ അവളൊന്നു ഞെട്ടി... വെപ്രാളപെട്ട് എഴുനേറ്റു.... ആര്യൻ അവളെ ഒന്ന് അടിമുടി നോക്കിയ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.... റേഞ്ച് ഇല്ലാത്തത് കണ്ട് അവൻ ഫോൺ കയ്യിൽ മുറുകെ പിടിച്ചു... "F***ing phone....." അവൻ പിറു പിറുത്തു..... തലമുടിയിൽ മുറുകെ പിടിച്ചവൻ ആകാശത്തേക്ക് നോക്കി.... ആനിക്ക് ഒട്ടും നിൽക്കാൻ വയ്യായിരുന്നു... മരത്തിന്റെ ചില്ലകൾ ഉരഞ്ഞും കുത്തിയും... ശരീരം മുഴുവൻ വേദനയെടുക്കുന്നുണ്ടായിരുന്നു... അവൾ താഴെക്ക് ചാഞ്ഞു നിന്ന മരച്ചിലിൽ തങ്ങിയിരുന്ന ഷാൾ കയ്യെത്തി എടുത്തു.... ആര്യൻ മുന്നോട്ട് ചെന്ന് പുഴകരയിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി... "എങ്ങനെയാ പോകുന്നെ...." പുഴകരിയില ഓളങ്ങളിലേക്ക് നോക്കി നിന്ന ആര്യന്റെ അടുത്തേക്ക് ചെന്ന് ആനി ചോദിച്ചു...

"നടന്നിട്ട്...." അവളുടെ മുഖത്തേക്ക് നോക്കാതെ അവൾ അമർഷത്തോടെ പറഞ്ഞു... അവളും അവൻ ചെയ്ത പോലെ വെള്ളം കയ്യിലെടുത്ത് മുഖം കഴുകി.... മുറിവിൽ വെള്ളം തട്ടിയപ്പോൾ മുഖമൊന്നു ചുളിഞ്ഞു... ആര്യൻ ഫോണിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്.... "അയ്യേ.... ഇവിടെ റേഞ്ച് ഇല്ല.... ദേ ആ കാണുന്ന മലയുടെ അപ്പുറം റോഡാണ്.. എന്റെ നാട് അവിടെയാ...ഇച്ചിരി നടക്കണം..." അവൾ ചിരിയോടെ പറഞ്ഞു... "ഇത്തിരി അതോ..." അവൻ ദൂരേക്ക് ചൂണ്ടിൽ... അവൾ ചിരിച്ചു കൊണ്ട് തലയാട്ടി... ആര്യൻ അവളെ ഒന്ന് നോക്കിയ ശേഷം ബ്ലേസർ തോളിലേക്ക് ഇട്ട് നടന്നു... പിന്നാലെ അവളുടെ... അവൾ നടക്കുമ്പോൾ കാലിലെ കൊലുസ് കലപില കൂട്ടുന്നുണ്ട്... ആര്യൻ നടത്തം നിർത്തി അവൾക്ക് നേരെ തിരിഞ്ഞു... "അമ്മ വാങ്ങി തന്നതാ. വീട്ടിൽ ചെല്ലുമ്പോൾ അതില്ലേൽ പിണങ്ങും. അതാ...." അവന്റെ നോട്ടത്തിനർത്ഥം മനസിലായെന്ന പോലെ ചമ്മിയ ചിരിയോടെ അവൾ പറഞ്ഞു.. അവൻ ഒന്നും മിണ്ടിയില്ല മുന്നോട്ട് നടന്നു.. എങ്ങനേലും അവിടെ നിന്ന് പുറത്ത് കടന്നാൽ മതിയെന്നായിരുന്നു അവന്റെ മനസ്സിൽ.... കുറച്ച് നേരം കഴിഞ്ഞതും കൊലുസിന്റെ ശബ്ദം നേർത്ത് വന്നത് അവൻ അറിഞ്ഞു.... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വീണു കിടന്ന ഒരു മരത്തടിയിൽ കാലിനടിയും നോക്കി ഇരിക്കുന്ന ആമിയെ... "മിസ് അനഹിത... എന്ത് പറ്റി...." അവൻ വിളിച്ചു ചോദിച്ചു... അവൾ ചുണ്ടു ചുളുക്കി അവനെ മാടി വിളിച്ചു.... ആര്യൻ അവൾക്ക് അടുത്തേക്ക് ചെന്നു... എന്തൊക്കെയോ പച്ചിലകൾ കയ്യിലിട്ട് തിരുമ്മുന്നുണ്ട്... "What are you doing.." അവളുടെ ചെയ്തി കണ്ട് അവൻ ചോദിച്ചു... "കണ്ടില്ലേ മരുന്ന് വെക്കുവാ.." അവൾ പച്ചിലയുടെ നീരെടുത്ത് മുറിവിലേക്ക് ഇറ്റിച്ചു കൊണ്ട് പറഞ്ഞു... ആര്യൻ ഒന്ന് നിശ്വസിച്ചു കൊണ്ട് അവളെ നോക്കി... "നേരം ഇരുട്ടുന്നതിന് മുന്നേ ഈ കാട്ടിൽ നിന്നൊന്ന് പുറത്ത് കടക്കണം..." അവന്റെ ശബ്ദം ഉയർന്നു... "ഇപ്പോ.... ഇപ്പോ തീരും..." അവൾ പറഞ്ഞു... ആര്യൻ അവൾക്ക് അടുത്ത് ഇരുന്നു...

അവൾ പറിച്ചെടുത്ത ഇല കയ്യിലെടുത്തു.. "ഇതെങ്ങനെയാ....." ഇല തിരിച്ചും മറിച്ചും നോക്കി.... "അതിന്റെ നീര് പിഴിഞ്ഞെടുത്തു മുറിവിൽ തേക്കണം... ഇസ്‌ക്കോ എസേ കരോ (ഇതുപോലെ ചെയ്യൂ...)" അവൾ പറഞ്ഞു.. ആര്യൻ അവൾ ചെയ്യുന്നത് പോലെ ചെയ്തു കൊണ്ട് മുറിവിലേക്ക് മരുന്ന് ഇറ്റിച്ചു... നെറ്റിയിലെ മുറിവിലും മരുന്ന് വെച്ച് അവൻ എഴുനേറ്റു... "ഇനി വാ...." അവൻ അവൾക്ക് നേരെ കൈ നീട്ടി.. ആനി ചിരിയോടെ അതിൽ പിടിച്ചു... "ഇവിടുള്ള നീയെങ്ങനെ കേരളത്തിൽ എത്തിയത്...." മുന്നോട്ട് നടക്കവേ മുന്നിലേക്ക് ചാഞ്ഞു നിന്ന വലിയ പുല്ലുകളെ വകഞ്ഞു മാറ്റി കൊണ്ട് അവൻ ചോദിച്ചു... "ലോങ്ങ്‌ സ്റ്റോറി...." അവൾ വാടിയ മുഖത്തോടെ പറഞ്ഞു... "Any love failure...." അവൻ നടത്തം നിർത്തി കൊണ്ട് ചോദിച്ചു... "മ്മ്...." അവൾ അലസമായി മൂളി.... "സർ....." "എന്നെ സർ എന്ന് വിളിക്കണ്ട.... ഹരിഷ്വ ആര്യമൻ.. അതാ എന്റെ പേര്.... You can call me ആര്യൻ...." അവളൊന്നു തലയാട്ടി... വാക്കുകളിലെ ഗൗരവം അവന്റെ മുഖത്തിനില്ലായിരുന്നു... "ഇങ്ങോട്ടേക്കു എന്തിന് വന്നതാ...". "എനിക്ക് ഇവിടെ ഒരു പ്രോപ്പർട്ടി ഉണ്ട്... അത് കാണാൻ വേണ്ടി വന്നതാ...." അവൻ പറഞ്ഞു... ഏറെ ദൂരം അവർ പിന്നിട്ടിരുന്നു.... വലിയ പാറക്കൂട്ടങ്ങൾ നിരന്നു കിടക്കുന്നിടം.... മഞ്ഞയും ചുവപ്പും വെള്ളയും റോസും നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ട്യൂലിപ് പൂക്കൾ.... ആനിയുടെ കണ്ണുകൾ വിടർന്നു.... കണ്ണിനെ കുളിരണിയിക്കുന്ന മനോഹരമായ കാഴ്ച.... "ഹേ ഭാഗ്വാൻ... (എന്റെ ദൈവമേ...) ഞാൻ എന്താ ഈ കാണുന്നത്..." ആര്യന്റെ കൈ വിട്ടവൾ മുന്നോട്ട് ഓടി ... "ഞങ്ങടെ നാട്ടിൽ ഈ പൂക്കൾ പൂക്കുന്നത് കാണാൻ എത്രപേര് വരുമെന്നോ.... ഒരു പാടം നിറയെ പൂക്കൾ വിരിയാറുണ്ട്...." ആവേശത്തോടെ പറഞ്ഞു കൊണ്ട് അവൾ പൂത്തു നിൽക്കുന്ന പൂക്കളെ കൈ കൊണ്ട് മെല്ലെ തഴുകി... ആര്യൻ കിതച്ചു കൊണ്ട് പറയുടെ മുകളിൽ ഇരുന്നു... കാലിലെ ഷൂസ് അഴിച്ച് വെച്ച് ഒന്ന് നിശ്വസിച്ചു.... "നീ എങ്ങനെയാ കറക്റ്റ് എന്റെ മുന്നിൽ തന്നെ വന്ന് പെടുന്നത്....എവിടെ പോയാലും കാണുമല്ലോ...." അവൻ പറയുന്നത് കേട്ട് അവൾ മുഖം ഉയർത്തി.... അവളുടെ ചിരി അവന്റെ കാതിലെത്തി.... "ചിലപ്പോൾ നമ്മുടെ രണ്ടു പേരുടെയും വഴിയൊന്നായത് കൊണ്ടാവും....."

അവൾ പറഞ്ഞു... ആര്യൻ അവളെ കണ്ണെടുക്കാതെ നോക്കി....അവളുടെ കയ്യിലിരിക്കുന്ന പൂക്കളെക്കാൾ ഭംഗിയുണ്ട് അവൾക്ക് എന്ന് അവന് തോന്നി.... "നിങ്ങളുടെ വീട്ടിൽ അന്വേഷിക്കില്ലേ...ആക്‌സിഡന്റ് ആയി അറിഞ്ഞാൽ സങ്കടപെടില്ലേ....??" അവൾ മുഖം ചെരിച്ചു കൊണ്ട് ചോദിച്ചു.. ആര്യൻ പുഞ്ചിച്ചു കൊണ്ട് ഇല്ലെന്ന് തലയാട്ടി... "ഇവിടെ പുറത്ത് കടക്കാൻ പറ്റിയില്ലേലോ..??' അവളുടെ ചോദ്യം കേട്ട് അവൻ പുച്ഛത്തോടെ ചോദിച്ചു.. "എനിക്ക് അറിയാം എങ്ങനെ പുറത്ത് കടക്കണം എന്ന്.... ഞാൻ തിരിച്ചു ചെല്ലുമെന്ന് എന്റെ അമ്മക്ക് വാക്ക് കൊടുത്തിട്ടാ വന്നത്..." അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു... "അത്രക്ക് ഉറപ്പാണോ...." പുരികം ഉയർത്തി കൊണ്ട് അവൾ അവനെ നോക്കി... അവൻ എഴുനേറ്റ് അവൾക്ക് അടുത്തേക്ക് ചെന്നു.. "എഴുന്നേൽക്ക്...." ഗൗരവത്തോടെ അവൻ പറഞ്ഞു... അവളൊന്നു ഭയന്നു... "എ... എന്തിനാ...." അവൾ ചോദിച്ചു..മറുപടി പറയാതെ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു.... ആനി ഒന്ന് വിറച്ചു....കയ്യിലുള്ള പൂക്കൾ അവൾ മുറുകെ പിടിച്ചു... ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... അവൾ വല്ലാതെ കിതച്ചു... "നീ സ്നേഹിച്ചിരുന്നത് അജയ്‌നെയാണോ...??" അവൻ ചോദിച്ചു... "എ... എങ്ങനെ മനസിലായി...." അവൾക്ക് ആകാംഷയേറി... "ചോദിച്ചത് പറ..." "അതെ....." അവളുടെ ശബ്ദം നേർത്തു... "എനിക്ക് തോന്നി...." അവൻ ചിരിച്ചു.... "അജയെ ശ്രീ നഗറിൽ വെച്ചാ പരിജയപെടുന്നത്... പ്രണയിച്ചത്... അവനെ കാണാൻ നാട്ടിലേക്ക് വന്നപ്പോഴാണ് അവനെ ചതിക്കുവാണെന്ന് മനസിലായത്...?" അവൾ മെറ്റെങ്ങോ നോക്കി നിന്നു...അവൾ അജയുടെ വീട്ടിൽ നിന്നുണ്ടായ സംഭവങ്ങൾ പറഞ്ഞു.. "ഈ നാട്ടിൽ വന്ന നിമിഷം തന്നെ അവൻ നിന്നെ ചതിക്കുവാണെന്ന് നിനക്ക് എങ്ങനെ മനസിലായി...അത്രയും നാൾ തോന്നാത്ത ഒന്ന് ഒറ്റ നിമിഷം കൊണ്ട് തോന്നിയോ....??" അവന്റെ ചോദ്യം കേട്ട് ആനി ചിരിച്ചു... "എനിക്ക് മനസിലാകും.... അത് കൊണ്ടാണ് ഞാൻ പറഞ്ഞത് നിങ്ങൾക്ക് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന്... മറ്റുള്ളവരിൽ നിന്ന് നിങ്ങൾ വ്യത്സ്തനാണ്....." ............. തുടരും.............

ഹേമന്തം : ഭാഗം 6

Share this story