ഹേമന്തം 💛: ഭാഗം 8

hemandham

എഴുത്തുകാരി: ആൻവി

അവൾ പറഞ്ഞതിന് മറുപടിയായി ആര്യൻ ചിരിച്ചു... "നീ എനിക്ക് കൂടുതൽ സൂപ്പർ പവർ ഒന്നും തരല്ലേ... ഞാനൊരു സാധാരണ മനുഷ്യനാണ്....പിന്നെ അജയ്ടെ കാര്യം പറഞ്ഞത്... എന്റെ സെൻസ് വെച്ചിട്ടൊന്നുമല്ല...ശത്രുക്കളുടെ നീക്കങ്ങൾ എതിരാളിയായ ഞാൻ അറിഞ്ഞിരിക്കണമല്ലോ... അവർ എല്ലാരും എന്റെ നിരീക്ഷണത്തിലായിരിക്കും.. എനിക്കെതിരെ ഒരു ചെറുവിരൽ അവർ അനക്കിയാൽ ഞാൻ അറിയും...." പറയുമ്പോൾ അവന്റെ കണ്ണുകൾ കുറുകി... "അമ്മ ഒറ്റക്കല്ലേ വീട്ടിൽ.. ശത്രുക്കൾ വന്ന് അമ്മയെ..??" അവൾ സങ്കോചത്തോടെ പറഞ്ഞു നിർത്തി... "അതെന്റെയമ്മയാണ്..... ഈ നിൽക്കുന്ന എന്നെ എല്ലാത്തിനും പ്രാപ്തനാക്കിയ ആൾ... അങ്ങനെയുള്ള എന്റെ അമ്മക്ക് എതിരെ വരുന്നവനെ അടിച്ചു വീഴ്ത്താൻ അറിയാൻ..." അവന്റെ കണ്ണുകളിൽ അമ്മയോട് സ്നേഹത്തിനുമപ്പുറം ആരാധനയാണ് അവൾ കണ്ടത്... ആനി അവനെ നോക്കി ചിരിച്ചു... "എന്നാ നമുക്ക് നടന്നാലോ... ഇനീം കുറെ ദൂരമുണ്ട്.... ഇരുട്ടിയാൽ പിന്നെ മൃഗളുടെ ശല്യമുണ്ടാകും..." അവൾ പറഞ്ഞത് കേട്ട് ആര്യൻ തലയാട്ടി... രണ്ടു പേരും കൂടെ നടന്നു... മുന്നോട്ട് പോകവേ കാടിന്റെ ഭംഗിയും ഒപ്പം വന്യതയും എടുത്തു കാട്ടുന്നുണ്ടായിരുന്നു.... മാനം മുട്ടിനിൽക്കുന്ന മരങ്ങളിലേക്ക് പറന്നടുക്കുന്ന പക്ഷികളുടെയും ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചാടി മറയുന്ന വാനരപടകളുടെയും ശബ്ദം കേൾക്കാം... വന്യമൃഗങ്ങളുടെ അലർച്ച കേട്ട് ആനി അവന്റെ കയ്യിൽ മുറുകെ പിടിച്ചു.. ആര്യൻ മുഖം ചെരിച്ചവളെ നോക്കി.... ആ കണ്ണിലെ പിടിച്ചിൽ കണ്ടെന്നോണം അവൻ ചിരിച്ചു... ഉൾവനത്തിലേക്ക് കടക്കും തോറും തണുപ്പ് കൂടി കൂടി വന്നു....

ആര്യൻ രണ്ട് കയ്യും കൂട്ടിഉരസി കൊണ്ട് നടക്കുന്നത് കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... രണ്ടും കയ്യും മാറിൽ പിണച്ചു കെട്ടി അവൾ നടന്നു.... "കുറച്ചു നേരം ഇരുന്നാലോ... കാല് കഴക്കുന്നു...." മുഷിച്ചലോടെ അവൾ പറയുന്നത് കേട്ട് അവൻ അവളെ കൂർപ്പിച്ചു നോക്കി.. "നാശം...." അവൻ പിറുപിറുത്തു.. ആനി ചുണ്ട് പിളർത്തി കാട്ടി.. പിന്നെ അവിടുള്ള മരച്ചുവട്ടിലിരുന്നു... അവൻ അവൾക്ക് അടുത്ത് ചെന്നിരുന്നു... "ബാനുവമ്മേ... ഇന്നെന്താ കഴിക്കാൻ ഒന്നുമില്ലേ....??" ഡൈനിങ് ടേബിളിളിൽ ഇരുന്ന പത്രങ്ങൾ ഓരോന്നും തുറന്നു നോക്കി.... "ദാ കൊണ്ട് വരുന്നു...." ബാനുവമ്മയുടെ കനത്ത ശബ്ദം അടുക്കളയിൽ നിന്ന് കേട്ടു.... ലക്ഷ്മി ചിരിച്ചു കൊണ്ട് കൈ കഴുകി വന്നിരുന്നു... ടേബിളിൽ വെച്ച ചായ ഊതി കൊണ്ട് ചുണ്ടോട് ചേർത്തു.. അപ്പോഴേക്കും പലഹാരങ്ങളും കൊണ്ട് ഭാനുവമ്മയെത്തി... "ഇന്ന് എന്തെ മുഖത്തിന് ഒരു കനം..." ചുണ്ടിൽ ഒരു ചിരിയോളിപ്പിച്ചു കൊണ്ട് ചോദിച്ചു.. "സ്വന്തം മകനേ കാണാതെ ആയിട്ട് മണിക്കൂറുകൾ കഴിഞ്ഞു...എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഇരുപ്പ്... എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്...." ബാനുവമ്മ പിറു പിറുത്തത് ഇച്ചിരി ശബ്ദത്തിലായി... അത് ലക്ഷ്മി കേൾക്കുകയും ചെയ്തു.... ആ മുഖത്തെ ആവലാതി അവർക്ക് കാണാമായിരുന്നു. ഭാനുവമ്മക്ക് ഒരു മോളാണ് ഉള്ളത്...ഒരു മോനില്ലാത്ത കുറവ് നികത്തുന്നത് ആര്യനാണ്.... ചെറുപ്പം മുതലേ സ്വന്തം കുഞ്ഞിനെ പോലെയാണ് അവർ ആര്യനെ നോക്കിയത്.... "അവൻ വരും ഭാനുവുമ്മേ..." ലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു... "വരും... മനസിന്‌ ഒരു സമാധാനം വേണ്ടേ..." അവർ ആധിയോടെ പറഞ്ഞു...

"ദേ... ആ കാണുന്ന മലയുണ്ടല്ലോ.. അവിടെ പോകണം എനിക്ക്... എന്റെ വലിയ ഒരാഗ്രഹമാണത്...." അന്തിചോപ്പിലേക്ക് അവൾ ചൂണ്ടി... പുറകിലെ മരത്തിലേക്ക് ചാഞ്ഞിരുന്ന ആര്യന്റെ കണ്ണുകൾ അവളുടെ ചൂണ്ടുവിരലിന് പുറകെ പോയി... മഞ്ഞുമൂടി കിടക്കുന്ന ഒരു പർവ്വത നിര... പാലിന്റെ നിറമാണ് ആ പർവ്വതത്തിന്.... "അതിനെന്താ അങ്ങോട്ട്‌ പൊയ്കൂടെ...." ആര്യൻ മുഖം ചെരിച്ചവളെ നോക്കി.. "അയ്യോ.... തണുത്തു വിറച്ചു ചത്തു പോകും.... അത്രക്ക് തണുപ്പാ... അത് ആ മലയുടെ മാത്രം പ്രത്യേകതയാ.... അതിന് മുകളിൽ നിന്ന് നോക്കിയാൽ നാട് മുഴുവൻ കാണാം....അവിടെ നിന്ന് രാത്രി നക്ഷത്രങ്ങളേ നോക്കുമ്പോൾ നമ്മുടെ കൈ വെള്ളയിൽ കോരി എടുക്കാൻ തോന്നും....." അവൾ നിശ്വസിച്ചു പറഞ്ഞു നിർത്തി... "ഓക്കേ... രണ്ടാമത്തെ ആഗ്രഹം എന്താ..?? " ആര്യൻ അറിയാതെ ചോദിച്ചു പോയി.. ആനി അത്ഭുതത്തോടെ അവളെ നോക്കി... ഇത്ര നേരവും താൻ പറഞ്ഞത് കേൾക്കാൻ താല്പര്യമില്ലാതെ ഇരുന്ന ആളാണ്.... ആര്യൻ അവളെ നോക്കി പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു... അവൾ ചിരിയോടെ തലവെട്ടിച്ചു.... "ആ മലയുടെ മുകളിൽ ഒരു ക്ഷേത്രമുണ്ട്....നിറയെ ബ്രഹ്മകമലങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന ഒരിടമാണ്....അവിടെ പോയി പ്രാർത്ഥിക്കണം.. പിന്നെ ആ ദേവനെ സാക്ഷി നിർത്തിയാവണം എന്റെ വിവാഹം....." പറഞ്ഞു തീർത്തപ്പോൾ അവളുടെ കുസൃതി ചിരി ഉയർന്നു.... ആര്യനും അറിയാതെ ചിരിച്ചു പോയി... "ആര്യന് ആഗ്രഹങ്ങൾ ഒന്നുമില്ലേ..??" അവൻ കാൽമുട്ടിലേക്ക് മുഖം ചേർത്ത് ഇരുന്നു കൊണ്ട്..... "കണ്ട സ്വപ്‌നങ്ങളെല്ലാം നേടിയെടുത്തു... എന്ത് ആഗ്രഹിക്കുന്നോ... അതെല്ലാം അപ്പൊ അപ്പൊ സ്വന്തമാക്കും..." അവന്റെ ചുണ്ടിലൊരു വിജയചിരിയുണ്ടായിരുന്നു.... "ഇപ്പോ തന്റെ കാല് കടച്ചിൽ മാറിയില്ലേ... ഇനി നമുക്ക് പോയാലോ...??"

അവൻ എഴുനേറ്റ് കയ്യൊന്ന് കുടഞ്ഞു.... എന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി.. അവൾ അതിൽ പിടിച്ചെഴുനേറ്റു.... "ഇനിയും ഒരുപാട് നടക്കാനുണ്ടോ...??" അവനിൽ തന്നെ മുഴുകി നിന്നവൾ അവന്റെ ചോദ്യം കേട്ട് ഒന്നു ഞെട്ടി.. "എന്.. എന്താ....??" "ഇനിയും ഒരുപാട് ദൂരമുണ്ടോ എന്ന്...." "ആഹ്... ഇത്തിരി കൂടി..." അവൾ വെപ്രാളത്തോടെ പറഞ്ഞു.. "എന്നാ നടക്ക്...." അവൻ മുന്നോട്ട് നടന്നു..ഒപ്പം വരും.... മുന്നോട്ട് നടക്കവേ കാലിനടിയിൽ ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദത്തിനൊപ്പം അവളുടെ കൊലുസിന്റെ നാദവും ഇട കലർന്നു.... "നിനക്ക് പേടിയില്ലേ...??" കയ്യിലുണ്ടായിരുന്ന വടി കൊണ്ട് വഴി വെട്ടി തെളിച്ചു നടക്കവേ അവൻ ചോദിച്ചു... "മ്മ്... എന്തിന്...??" അവൾ നെറ്റിച്ചുളിച്ചു... "എന്റെയൊപ്പം.... ഒരു കാട്ടിൽ ഇങ്ങനെ... " അവൻ ചോദ്യം പാതി വഴിയിൽ പറഞ്ഞു നിർത്തി... "പരിജയമുള്ള ആളല്ലേ.. അത് കൊണ്ട് പേടിയില്ല....." കുഞ്ഞു കുഞ്ഞു ചെടികളുടെ ഇലകളെ കൈ കൊണ്ട് തലോടിയവൾ പറഞ്ഞു.... ആര്യൻ പിന്നെ ഒന്നും ചോദിച്ചില്ല.... "വല്ലാതെ വിശക്കുന്നു...." വയറും തടവി അവൾ പറയുന്നത് ആര്യൻ അവളെ തുറിച്ചു നോക്കി... "ഇത് കാടാണ്... അല്ലാതെ ഹോട്ടലല്ല..." അവൻറെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു... അവളുടെ ചുണ്ട് കൂർത്തു... ആര്യൻ അത് മൈൻഡ് ചെയ്യാതെ നടന്നു.... "ഐവാ...ദേ.. നോക്ക് നോക്കി..." പെട്ടെന്ന് ആര്യന്റെ മുന്നിലേക്ക് ചാടിയവൾ മേലേക്ക് ചൂണ്ടി.... "എന്താ....." അവളുടെ ചെയ്തി കണ്ട് അവന് വല്ലാതെ ദേഷ്യം വന്നിരുന്നു.. "വഹ ദേഖോ.. (അവിടെ നോക്ക്.)" അവൾ മുകളിലേക്ക് ചൂണ്ടി അവൻ മുഖം ഉയർത്തി നോക്കി... കുറച്ചകലത്തിൽ മാതളനാരങ്ങയുടെ വലുപ്പത്തിലുള്ള പഴങ്ങൾ... "നീ വന്നേ. ഇവിടെ ചില വഴിക്കാൻ എനിക്ക് ടൈമില്ല...." "പ്ലീസ്... വിശന്നിട്ടല്ലേ...." അവൾ അവന്റെ കയ്യിൽ പിടിച്ചു കൊഞ്ചി.... "മ്മ്..."

അവനൊന്നു അമർത്തി മൂളി.. ആനി മുടിയൊന്ന് വാരിക്കെട്ടി... പഴം പറിച്ചെടുക്കാൻ ചാടി നോക്കി.... കിട്ടിയില്ല..... വീണ്ടും ചാടി... ആര്യൻ അവൾ ചെയ്യുന്നത് നോക്കി കൈ കെട്ടി നിന്നു.. ഇതിങ്ങനെ നീണ്ടു പോകും എന്ന് തോന്നിയപ്പോൾ അവൻ തന്നെ മുന്നോട്ട് വന്ന് അവളെ പൊക്കിഎടുത്തു.... പെട്ടെന്ന് ആയത് കൊണ്ട് ആനിയോന്ന് ഞെട്ടി... "വായും പൊളിച്ചു നിൽക്കാതെ വേഗം..." അവൻ ശബ്ദമുയർത്തി.... ഒരു നിമിഷം കൊണ്ട് അവൾ പഴം പറിച്ചെടുത്തു.... അവന്റെ ശരീരത്തിലൂടെ അവൾ ഊർന്നിറങ്ങി...ഒരു പിടച്ചിലോടെ അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ കുരുങ്ങി കിടന്നു.. ഒരു പ്രപഞ്ചം മുഴുവൻ ആ കണ്ണുകളിൽ കാണുന്ന പോലെ അവൾക്ക് തോന്നി.. ആരുടെയോ കലനക്കം കേട്ടപ്പോൾ രണ്ട് പേരും ഞെട്ടി.... ഒരു ഒന്ന് ശക്തിയിൽ നിലം പതിക്കുന്ന ശബ്ദം കേട്ട് ആനി ആര്യനേ പിടിച്ചു.... ആര്യൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വേരോടെ പിഴുതെടുത്ത ഒരു വലിയ മരവുമായ് കാട്ടനാ..... പാഞ്ഞു വരുന്ന അതിനെ കണ്ട് അവൻ ആനിയേയും കൊണ്ട് മാറി നിന്നു... ആനി പേടിയോടെ അവനെ പിടിച്ചു.. ആര്യൻ അവളെ ചുറ്റി പിടിച്ചു കൊണ്ട് മരത്തിലേക്ക് ചാരി നിന്നു കിതച്ചു.... കാട്ടാനയുടെ കാലടി അടുത്ത് വരും തോറും രണ്ട് പേരുടെയും ഹൃദയമിടിപ്പ് കൂടി..... ആനി അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു.... കാറ്റിൽ പൊഴിയുന്ന കരിയിലകളുടെയും കൂട്ടിയൊരുമ്മുന്നാ ചിലകളുടെയും ശബ്ദം മാത്രം കേൾക്കാം.....

ആനി അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി... അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവന്റെ കൈ അവളുടെ പുറത്ത് മെല്ലെ തട്ടി.... ആനയുടെ അലർച്ച കേട്ടതും ആനി കണ്ണുകൾ അടച്ചു... തങ്ങളുടെ തൊട്ടടുത്ത്... ആനിയുടെ കൊലുസ്സിന്റെ ശബ്ദം കേട്ടു.... ആര്യൻ അവളുമായി പതിയെ മരത്തിനോട് ചേർന്നിരുന്നു... പിന്നെ കെറുവോടെ കാലിലെ കൊലുസ് അഴിച്ചെടുത്തു.... "അവളുടെ ഒരു ചിലങ്ക...." അവൾ അവളെ കൂർപ്പിച്ചു നോക്കി... അവൾ അവനോട് കൂനി കൂടി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.... തൊട്ടടുത്തുള്ള ഒരു മരം നിലത്തേക്ക് പതിച്ചത് കണ്ട് ആനി അലറാൻ ഒരുങ്ങിയതും ആര്യൻ അവളുടെ വാ പൊത്തി പിടിച്ചു.... ഒരു വാടിയ പൂ പോലെ അവൾ അവന്റെ കയ്യിലേക്ക് വീണു... ആഞ്ഞു വീശുന്ന കാറ്റിന്റെയും.. പക്ഷിമൃഗാധികളുടെയും ശബ്ദം മാത്രം.... ഇരുട്ട് അന്തരീക്ഷത്തെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.... ആര്യൻ തന്റെ ഫോൺ അന്തരീക്ഷത്തിലേക്ക് ഉയർത്തി പിടിച്ചു... റേഞ്ച് കിട്ടുന്നില്ല.... അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി പിടിച്ചു.... ഇലകൾ പൊഴിയുന്ന മരത്തിന് കീഴിൽ ചുരുണ്ടു കൂടി കിടക്കുകയാണ് ആനി.... അവളുടെ കിടപ്പ് കണ്ട് അവന് വല്ലാതെ ദേഷ്യം വന്നു.... അവളൊരാൾ കാരണമാണ് ഇത്രയും നേരം വൈകിയത്... തണുപ്പ് കൂടി വരുന്നത് കൊണ്ടാവാം അവൾ കിടന്നു വിറക്കുന്നു....പല്ലുകൾ കൂട്ടിയിരുമുന്ന ശബ്ദം കേൾക്കാം.... അവൻ തന്റെ ബ്ലേസർ എടുത്ത് അവളുടെ ദേഹത്തേക്ക് ഇട്ടു കൊടുത്തു... എന്നിട്ട് അവൾക്ക് അരുകിൽ ഇരുന്നു... ഫോൺ എടുത്തപ്പോൾ കൈ വിരൽ ആദ്യം അമർന്നത് ഗാലറിയിലാണ്....

അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ ചുട്ടുപൊള്ളുന്ന ഹൃദയത്തിലേക്ക് ഒരു ഹേമന്തം കടന്നു വന്ന പോലെ.... അവൻ ഫോൺ മുറുകെ പിടിച്ചു കൊണ്ട് മരത്തിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു..... "ദേഖോ... ദേഖോ.... അതാ എന്റെ നാട്..." പച്ചപുല്ലുകളുടെ ഒരു താഴ്‌വാരത്തിലേക്ക് അവൾ വിരൽ ചൂണ്ടി... അരക്ക് കൈ കൊടുത്തു കൊണ്ട് ആര്യൻ അങ്ങോട്ട് നോക്കി... ഉദിച്ചു നിൽക്കുന്ന സൂര്യനെ നെറുകയിൽ ഏറ്റു വാങ്ങിയ മനോഹരമായ ഒരു ഗ്രാമം... ഇരു സൈഡിലും വീടുകളുണ്ട്... നടുവിലൂടെയുള്ള കരിങ്കൽ പാത നീണ്ടു കിടക്കുന്നു... ജീപ്പുകളും ബൈക്കുകളും പോകുന്നത് കാണാം.... "വാ....വേഗം പോകാം..." ആനി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി.. "സബി കോ യഹാസേ നിക്കൽ ജാന ചാഹീഹേ.." (എല്ലാവരും ഇവിടം വിട്ട് പോകണം... ) ഒരാളുടെ ശബ്ദം അവിടെ മുഴങ്ങി കേട്ടു... "ഇസ് ആനേ വാലെ വാലി പൂജ കെ ബാത്‌ ആപേ സി കോയി ബി യഹ നഹീ ഹോനാ ജായീ ഹേ.." (വരാനിരിക്കുന്ന പൂജക്ക്‌ ശേഷം നിങ്ങളാരും ഇവിടെ ഉണ്ടാകാൻ പാടില്ല..) മറ്റൊരാൾ തന്റെ കയ്യിൽ നിന്ന് കുതറി മാറാൻ നോക്കിയ വൃദ്ധന്റെ മുഖത്തേക്ക് അടിച്ചു... വീണ്ടും അടിക്കാൻ കൈ ഉയർത്തും മുന്നേ ആ കൈയ്യിൽ പിടി വീണിരുന്നു... തന്റെ കയ്യുടെ എല്ലുകൾ നുറുങ്ങുന്നത് പോലെ അയാൾക്ക് തോന്നി... വേദന കൊണ്ട് മുഖം ചുളിഞ്ഞു.... ആര്യൻ അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് ആ മണ്ണിൽ കാലമർത്തി... ഇതേ സമയം.... കത്തിച്ചു വെച്ച ചിരാത് ഒരു കാറ്റ് പോലും വീശാതെ കേട്ടത് കണ്ട് അയാളുടെ ചുവന്ന കണ്ണുകളിൽ ഭയം നിറഞ്ഞു.... നിമിഷനേരം ഭയം മാറി ക്രൂരത കൈ വരിച്ചു... അവൻ ഇവിടെ വന്നിരിക്കുന്നു..... 🔥 "മേരെ പ്രതിദ്വാന്തി മേം ആപ്ക സ്വാഗത് ഹേ.." (എന്റെ എതിരാളിയെ ഞാൻ സ്വാഗതം ചെയുന്നു...) ............. തുടരും.............

ഹേമന്തം : ഭാഗം 7

Share this story