ഇനിയും പൂക്കാം നിനക്കായ് : ഭാഗം 2

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

""ഇന്നെന്തോ മനസ്സിനെ അത്രമേൽ വിഷമിപ്പിക്കുന്ന വിഷയം ഉണ്ടായിട്ടുണ്ട്....? എന്താണെന്ന് നോക്കാം...... എന്തോ ഒന്ന് എന്നെക്കൊണ്ട് നേടിയെടുക്കാനുണ്ട്? അതു പക്ഷേ ഏവരേയും വിഷമിപ്പിക്കുന്ന എന്തോ ഒന്ന് ....?? ജ്വാലയുടെ ആവശ്യം അറിഞ്ഞതും കുറുപ്പ് അസ്വസ്ഥനായി......!! ""കുട്ടി...... നിനക്കിതിൻ്റെ ആവശ്യമുണ്ടോ....?? ആവശ്യമല്ലല്ലോ..... എൻ്റെ...... കുറുപ്പേ.....അത്യാവശ്യം...... "" ""തന്തയില്ലാത്തവൾ....... എന്ന ലേബലൊന്ന് മാറ്റിയെടുക്കണ്ടേ..... അറ്റ്ലീസ്റ്റ് ഈ എന്നെ ജനിപ്പിച്ച ആളെങ്കിലും അറിയണ്ടേ....... ഇങ്ങനൊരു പ്രൊഡക്റ്റ് ഭൂമിയിൽ അവതരിച്ചത്......"" ""എൻ്റെ സമ്മതത്തോടു കൂടി കുട്ടി ഇവിടുന്ന് പോകില്ല. അതല്ല എന്നെ ധിക്കരിക്കാനാണേൽ ആയിക്കോ..... ഞാനും എങ്ങോട്ടേലും പൊയ്ക്കൊള്ളാം..... കുറുപ്പ് തീർപ്പ് പോലെ പറഞ്ഞു...."" ""എൻ്റെ ഒതേന കുറുപ്പേ.... അറിയാല്ലോ...... ജ്വാലയുടെ സ്വഭാവം..... എനിക്കൊന്നു കാണണം എനിക്ക് ജന്മം തന്നയാളെ...... അത്രയെങ്കിലും അവകാശമില്ലേ എനിക്ക്....... ഇക്കാലമിത്രയും ഞാൻ കാത്തിരുന്നത് ഈ മുഹൂർത്തത്തിനു വേണ്ടിയാ...""

""അതിന് കൊച്ച് ഒരു വേലക്കാരിയായി അവിടെ ചെല്ലേണ്ട ആവശ്യമുണ്ടോ.....???? ""അങ്ങനെ പറയല്ലേ എൻ്റെ ഒതേന കൂറുപ്പേ....... എല്ലാ ജോലികൾക്കും അതിൻ്റേതായ മാഹാത്മ്യം ഉണ്ട്. പിന്നെ ചെമ്പുറത്ത് മനയിലെ കാവേരിയുടെ മകൾ അഗ്നിജ്വാല....... ഹോംനേഴ്സായിട്ടാ പോകുന്നത്........ പൊന്നോത്ത് തറവാട്ടിലെ എൻ്റെ അച്ഛൻ പെങ്ങളെ നോക്കാൻ..... അങ്ങനെയെങ്കിലും ആരുമില്ലാത്ത ഈ ജ്വാലയ്ക്ക് അവരെയൊക്കെ കാണുകയും പരിചരിക്കുകയും ചെയ്യാമല്ലോ........ ആ മിഴികൾ ഈറനായി......"" ""എന്നാലും മോളേ....... ഇതു വേണോ...??? തിരിച്ചറിഞ്ഞാൽ.... പിടിക്കപ്പെട്ടാൽ........ കുറുപ്പ് തൻ്റെ ആശങ്ക പ്രകടിപ്പിച്ചു..... ""നിൻ്റെ അച്ഛന് ഒരു കുടുംബമുണ്ട്..... അതിൽ രണ്ട് മക്കളും...... കാലമിത്രയൊക്കെ ആയില്ലേ...... അവർ ജീവിച്ചോട്ടെ....... മോളൊന്നിനും പോകണ്ട......"" ഈ എനിക്ക് എന്നെ ഒന്നു ബോധ്യപ്പെടുത്താൻ മാത്രം...... എന്നെ ബന്ധിപ്പിക്കുന്ന കണ്ണിയെ ഒന്നു കാണണം...... അറിയണമല്ലോ പ്രണയത്തിൽ ഉളവായതാണോ? അതോ കാമത്തിൽ ഉരുവായതാണോന്ന്......""

""ജ്വാല ആരെയും വേദനിപ്പിക്കില്ല ഇതെൻ്റെ വാക്കാണ്....... ഞാൻ കാരണം അവിടെ ആരെങ്കിലും വേദനിക്കാൻ ഇടയായാൽ ഒന്നും അവകാശപ്പെടാതെ അവിടുന്ന് ഇറങ്ങിയിരിക്കും ഈ ജ്വാല...... ഇതെൻ്റ വാക്കാണ്......"" ഇരുപത്തിരണ്ട് വർഷം....... അനാഥയായല്ലേ ജീവിച്ചത്....... പതിമൂന്ന് വയസ്സുവരെ ഇരുളടഞ്ഞ ജീവിതം...... മുബൈയിലെ പുവർ ഹോമിൽ ഞെരിഞ്ഞുടഞ്ഞ ബാല്യം...... വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഒരു നേരത്തെ ആഹാരം പോലും ശരിയാവണ്ണം കിട്ടാതെ...... എപ്പോഴോ കിട്ടുന്ന ഉണക്ക റൊട്ടി ക്ക് ...... ആർത്തിയോടെ കാത്തിരുന്ന ബാല്യം....."" മുലപ്പാലിൻ്റെ മാധുര്യം നുകരാതെ...... ആ താരാട്ടുപാട്ടില്ലാതെ......"" അച്ഛൻ്റെ നെഞ്ചിലെ താളമില്ലാതെ വളർന്നു നമ്പറായിരുന്നു അവിടെ...... സ്വന്തമായി പേരുപോലുമില്ലാത്തവൾ....... ശകാരങ്ങളും ...... തല്ലും നിറയെ കിട്ടുമായിരുന്നു. പിഞ്ഞിക്കീറിയ നിറം മങ്ങിയ ഉടുപ്പു പോലെ....... ആരെയും പ്രതീക്ഷിക്കാനില്ലാതെ..... നിറഞ്ഞു തൂവിയ മിഴികൾ തുടച്ച് മോള് കരയാതെ ...... നെറുകയിൽ തലോടിക്കൊണ്ട് ഒന്നുചേർത്തു പിടിക്കാൻ.......

അതു മതിയായിരുന്നു. പക്ഷേ അങ്ങനെ ആരും ഇല്ലായിരുന്നു...."' പക്ഷേ അവിടുത്തെ ഇരുളിൻ്റെ മറവിൽ...... തലോടാനും ചേർത്തു പിടിക്കാനും... ഉടുപ്പിനിടയിലൂടെ ഇഴയുന്ന കൈകൾ....... പുവർ ഹോമിൻ്റെ ബാബ..... അറിയാത്ത പ്രായത്തിൽ ഞെരിഞ്ഞുടഞ്ഞ..... ശരീരഭാഗങ്ങൾ....... വേദന നിറഞ്ഞ രാത്രികൾ........ അറപ്പുളവാക്കുന്ന ചേഷ്ടകൾ എല്ലാവരേയും ഭയമായിരുന്നു......" പാൻ മസാലക്കറ പല്ലിൽ പറ്റിപ്പിടിച്ച്...... വൃത്തികെട്ട ചേഷ്ടകളോടെ പെൺകുട്ടികളിലേക്ക് അമരുന്ന ഗാർഡ്....... നടത്തിപ്പുകാരനായ ബാബ വൃദ്ധസന്യാസി ലോകർക്ക് മുന്നിൽ സാമൂഹ്യ പരിഷ്കർത്താവ്..... സ്വാത്വികൻ.... തത്വജ്ഞാനി അങ്ങനെ നീളുന്ന വിശേഷണങ്ങൾ....... അയാളുടെ സുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കൾ...... ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഈ പെൺകുട്ടികളെ തങ്ങളുടെ രതിവൈകൃതങ്ങൾക്ക് ഉപയോഗിച്ചിരുന്നു......"" ഒരിക്കൽ പുവർ ഹോമിൽ എല്ലാവരും ഒത്തുകൂടീ...... വീണ്ടും അവളുടെ ഓർമ്മകളിൽ അന്നത്തെ രാവ് ..... തെളിഞ്ഞു വന്നു. ആ ഓർമ്മകൾ പോലും നടുക്കം സൃഷ്ടിച്ചു.....

ഒരു വാക്കു പോലും ഉച്ചരിക്കാനാകാതെ ശ്വാസം വിലങ്ങി അവൾ വിക്കി..... മിഴികൾ തുറിച്ച് കണ്ണു നിർചാലുകൾ തീർത്തു....... മുഖത്താകമാനം വിയർപ്പു പൊടിഞ്ഞു.... ചെന്നിയിൽ നിന്ന് വിയർപ്പു ചാലുകൾ അവളുടെ കഴുത്തിനെ തഴുകി കടന്നു പോയി...... ശ്വാസം കിട്ടാതയവൾ .....ചുമച്ചു. ""മോളേ...... കുറുപ്പ്...... അവളെ ചേർത്തു പിടിച്ചു. എൻ്റെ കൂട്ടി ഒന്നും ഓർക്കേണ്ട...... പോയി കിടന്നോളൂ '...... ഗുരുവായൂരപ്പനെ വിളിച്ചോളൂ..... നിൻ്റെ സങ്കടമെല്ലാം തീർത്തുതരും....... എൻ്റെ കൂട്ടിക്ക് മനശ്ശാന്തി കൊടുക്കണേ ...... അയാൾ മനമുരുകി പ്രാർത്ഥിച്ചു. . അവളനുഭവിച്ചത് പിന്നെയും ഓർമ്മയിൽ വന്നതെന്നോണം കുറുപ്പിൻ്റെ മിഴികൾ സജലങ്ങളായി..... ""ഹാ ...... എൻ്റെ പൊന്നു കുറുപ്പേ ..... ഈ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണിരുവന്നാൽ .... ജ്വാല പിന്നെ ഒന്നും അല്ല......... അവളാ കണ്ണുനീർ തുടച്ചു......."" ""വേറിട്ട ജന്മങ്ങളാ നമ്മളല്ലേ.... കൂറുപ്പേ ..... ചുണ്ടിൻ്റെ കോണിൽ വ്യർത്ഥമായി ചിരി വിരിയിച്ചു കൊണ്ടവൾ പറഞ്ഞു....... ആരൊക്കെയോ ഉണ്ടായിട്ടും തികച്ചും അനാഥർ...... ഇടയ്ക്കെവിടെയോ പൊട്ടി മുളച്ച .....

ചോരയല്ലാഞ്ഞിട്ടു കൂടി ആത്മാവിൽ ചേരുന്ന ബന്ധം....."" ""എനിക്കെൻ്റ അച്ഛനാണ്...... അമ്മയാണ്...... ആരൊക്കെയില്ലെങ്കിലും ജ്വാല ഇത്രനാളും ജീവിച്ചില്ലേ ഇനിയും ജീവിക്കും പക്ഷേ ഈ തണലില്ലേൽ..... ഈ നെഞ്ചിലേ ചൂടില്ലേൽ ജ്വാലയില്ല....... അവളുടെ മിഴികൾ അനുസരണയില്ലാതെ ഒഴുകി......"" ""പൊന്നുമോളേ...... കുറുപ്പ് ഹൃദയമിടറി വിളിച്ചു...... ജ്വാല ആ നെഞ്ചിൽ വീണ് ഏങ്ങി ഏങ്ങി കരഞ്ഞു...... കുറിപ്പിൻ്റെ മിഴികളും തൂവിക്കൊണ്ടിരുന്നു. എത്ര നേരം അവരങ്ങനെ നിന്നുവെന്നറിയില്ല......"" അവളിലെ വേദനകളെല്ലാം പെയ്തൊഴിയട്ടേന്ന് കരുതി കുറുപ്പ് അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു....... എപ്പോഴോ ഏങ്ങലടികൾ ശമനമായതും..... ജ്വാല നെഞ്ചിൽ നിന്ന് അടർന്നു മാറി കുറുപ്പിനെ നോക്കാതെ മുകളിലേക്ക് പോയി.....!! അനാഥാലയത്തിൻ്റെ ജീവിത നാളിലൊരിക്കലും...... അച്ഛൻ അമ്മ അതെന്താന്നു കൂടി അറിയില്ലായിരുന്നു....... കാരണം ചുറ്റുമുള്ള കുട്ടികളൊക്കെ എന്നെപ്പോലുള്ളവർ ആയിരുന്നു....... എൻ്റെയറിവ് പുവർ ഹോമിൻ്റെ മതിൽ കെട്ടിനുള്ളിൽ മാത്രമായിരുന്നു...... പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടങ്ങളിലാണ് അച്ഛൻ അമ്മ....... എന്ന പദങ്ങൾ കേൾക്കാനായത്....... പിന്നീടങ്ങോട്ടുള്ള പടവുകളിൽ തനിക്കും അങ്ങനെ രണ്ടു പേർ ഉണ്ടെന്നുള്ള ചിന്തയിലേക്കെത്തിച്ചു. അന്നൊത്തിരി ആഗ്രഹിച്ചിരുന്നു. അവരെ ഒരു നോക്കു കാണണമെന്ന്...... എന്നെ ഈ നരകത്തീന്ന് കൊണ്ടു പൊയ്ക്കൂടേന്ന് പറയണമെന്ന്....

പക്ഷേ ആരും വന്നില്ല.....!! ക്രൂരമായ പീഡനത്തിൽ തൻ്റെ ബോധം മറഞ്ഞു..... ബ്ലീഡിംങ് നില്ക്കാതെയായി...... ശരീരമാസകലം മുറിവുമായി സർക്കാർ ഹോസ്പിറ്റലിലെ വരാന്തയിൽ പഴംന്തുണിയിൽ കിടന്ന എന്നെത്തേടി വന്നു. സ്നേഹം മാത്രം നിറഞ്ഞ കണ്ണുകളുമായി അലിവോലുന്ന മുഖവുമായി അച്യുതക കുറുപ്പ്...... ആദ്യമായി തന്നെ സ്നേഹത്തോടെ....... നിറഞ്ഞ മിഴികളോടെ നോക്കിയ മുഖം......"" ജനലിന് ഓരത്ത്.... രാത്രിയുടെ അനന്തതയിലേക്ക് വെറുതെ മിഴി ചലിപ്പിച്ചു...... മഴയുടെ ആഗമനമെന്നോണം തണുത്ത കാറ്റ് ചീറിയടിച്ചു..... ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ജ്വാല പിൻതിരിഞ്ഞത്....... പൊതുവാൾ ഡോക്ടർ....!! ഉറങ്ങാറായില്ലേ.....?? ഡോക്ടറുടെ ചോദ്യത്തിന് അവളൊന്നു മൂളി..... ഇനി തിരക്കുപിടിച്ച ദിവസമായിരിക്കുമല്ലോ..... ജ്വാലയ്ക്ക് .....! എല്ലാം അറിഞ്ഞിട്ടുള്ള ചോദ്യം ചെയ്യലാണെന്ന് മനസ്സിലായി....... അവളൊന്നും മിണ്ടിയില്ല....... ""ഓകെ..... ഗുഡ് നൈറ്റ് അവളുടെ തീരുമാനം ശരിയാണോ തെറ്റാണോ....... ഒന്നും പറയാതെ ഡോക്ടർ കോൾ കട്ടാക്കി.....!! രണ്ടു കിളവൻമാരും സ്നേഹിച്ചു കൊല്ലുകയാണല്ലോ....... പുഞ്ചിരിയോടെ അവളോർത്തു........"" ഏന്തോ നേരത്തെ ഉണർന്നു........ 5.30 ആയതേയുള്ളൂ....... സാധാരണ 7 ആണ് കണക്ക്.......

ഒരു കുളിയൊെക്കെ പാസ്സാക്കി....... ചെറിയ വരാന്തയിലേക്ക് ഇറങ്ങി..... മുകൾനില ചുറ്റും വരാന്തയാണ്....... ഇപ്പോഴും നനുത്ത ചാറ്റൽ മഴ...... വെള്ളി വെളിച്ചം ഏറ്റ പോലെ ഇരുളകലാൻ തുടങ്ങിയിരിക്കുന്നു......"" മുഖത്തേക്ക് അരിച്ചിറങ്ങുന്ന മഴത്തുള്ളികളെ അവളിലേക്ക് ആവാഹിക്കുംപോലെ കൈവരികളിൽ പിടിച്ചവൾ കണ്ണടച്ചു നിന്ന് മഴയുടെ കുസൃതി ആസ്വദിച്ചു.......!! 🎶എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നോടു മാത്രമായി... ഏറെ സ്വകാര്യമായി........ സന്ധ്യതൊട്ടേ വന്നു നില്‍ക്കുകയാണവള്‍ എന്‍റെ ജനാലതന്‍ അരികില്‍.... ഇളം കുങ്കുമകാറ്റിന്‍റെ ചിറകില്‍.......... എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നോടു മാത്രമായി... ഏറെ സ്വകാര്യമായി........ പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം പാട്ടില്‍ പ്രിയമെന്നുമാവാം......... എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം.... ആര്‍ദ്ര മൌനവും വാചാലമാവാം......🎶 മഞ്ഞു കുതിർന്ന പ്രഭാതം അവളിലെ ചില നിമിഷങ്ങളിലേക്ക് അവളെ കൂട്ടികൊണ്ടു പോയി....... ""മുത്തുകൾ പതിപ്പിച്ച ഹൃദയത്തിനുള്ളിൽ അവൾ കാത്തു സൂക്ഷിച്ച അവളുടെ മാത്രം പ്രീയതരമായ സ്വകാര്യതയിലേക്ക്....... ചുണ്ടുകളിൽ അപ്പോഴും പാട്ടിൻ്റെ ഈരടികൾ ഒഴുകിക്കൊണ്ടിരുന്നു........ ഓടിൽ നിന്നൊഴുകി വരുന്ന മഴത്തുള്ളികളെ ഇരു കൈകളാലും ആലിംഗനം ചെയ്തവൾ.........'' ഹൃദയത്തിലെ ചെപ്പിലൊളിപ്പിച്ചു വെച്ച ആ മൃദുല വികാരങ്ങൾ അവളറിയാതെ..... പുറത്തേക്ക് ഒഴുകുന്നു........""

""കാതിൽ ചുവന്ന ഒറ്റക്കല്ലിൻ്റെ കടുക്കനണിഞ്ഞ..... മിഴികളിൽ പുഞ്ചിരി സൂക്ഷിക്കുന്ന....... പൗരുഷ്യം നിറഞ്ഞ ആ മുഖം....."" വെറും ഓർമ്മകൾ മാത്രമായി സൂക്ഷിക്കാനാണവൾക്കിഷ്ടം......... അല്ലെങ്കിൽ മനസ്സിൻ്റെ ചപലത...... അല്ലാതെന്ത്? ഒരിക്കൽ മാത്രം കണ്ട മുഖം....... മൂവായിരം സ്റ്റുഡൻ്റുകൾക്കിടയിൽ ഞാൻ ശ്വാസം വിടാതെ നോക്കിയ മുഖം വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും...... ആ മുഖം ഇന്നും മിഴിവോടെ...... അല്ലെങ്കിൽ സ്വയം പറഞ്ഞു പഠിപ്പിച്ചിരിക്കുയാണല്ലോ....... മറന്നുവെന്ന്......."" ""മന വളപ്പിലെ മുത്തശ്ശിമാവ് മഴയത്തൊന്നു കുണുങ്ങി ചിരിച്ചതുകൊണ്ടാവാം......മാമ്പൂവ് കുറെയൊക്കെ ഉതിർന്ന് വീണത്...... മുറ്റത്ത് നിന്ന അരളിയിലെ പൂക്കൾ പുതുമഴയിൽ പൊട്ടിച്ചിരിച്ചതാകാം നറുമണം പരക്കെ വിതറിയിരിക്കുന്നു..... വീണ്ടും ചുണ്ടിൽ ചെറുപുഞ്ചിരിയോടൊപ്പം പാട്ടിൻ്റെ ഈരടികളും....."" 🎶മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻതെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം ..... ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം🎶 ഹൈയ്യ്..... എന്താ ഷാര്യസ്യാരെ..... നോക്കിക്കണ്ടും ചെയ്യരുതോ...... ഇതിപ്പോ എന്താ ചെയ്യാ.....

കലികാലം......!! കുറുപ്പിൻ്റെ ഉച്ചത്തിലുള്ള ശകാരം കേട്ടാണ് പാട്ട് പാതി വഴിയിൽ നിർത്തിയത്..... വരാന്തയിലൂടെ തന്നെ ചുറ്റി പിൻവശത്ത് എത്തി താഴേക്ക് നോക്കിയപ്പോൾ...... അബ്ദ്ധം പറ്റിയ ഭാവത്തിൽ ഷാരസ്യാർ ഭയന്ന് നില്ക്കണു.....!! ""എന്താ കുറുപ്പേ.... അവിടെന്താ മേളം...... കുടുംബക്ഷേത്രത്തിലേക്ക് പൂജയ്ക്ക് എടുത്ത വച്ച നെയ്യ്...... പലഹാരമുണ്ടാക്കിയെന്ന്...... ഭേഷായി...... കുറുപ്പ് ഭ്രാന്തിളകി നടക്കുകയാണ്. ആ അങ്കം ഉടനെയെങ്ങും തീരില്ല. ഒന്നും പറയാതെ ഉള്ളിലേക്ക് വലിഞ്ഞു.....!! നേര്യത് മാറിയുടുത്ത് ക്ഷേത്രത്തിലേക്ക് നടന്നു...... ഇടവഴി കടന്ന് മുന്നോട്ട് പോയപ്പോൾ ജ്വാല നടത്തം മെല്ലെയാക്കി....... ""കാവിമുണ്ടുടുത്ത് മെറൂണിൽ ബ്ലാക്ക് ചെക്കുള്ള ഷർട്ടണിഞ്ഞ് കൈയ്യിൽ ന്യൂസ് പേപ്പറുമായി ദയാൽ..... മാഷ് വരുന്നു....... ദീനദയാൽ മലയാളം അദ്ധ്യാപകനാണ്...."' മഴ പെയ്തതിനാൽ ഇടവഴിയാകെ ചളിവെള്ളം നിറഞ്ഞിരുന്നു...... അതിൽ ചവിട്ടാതെ നോക്കി നടന്നതിനാലാകാം മാഷ് ജ്വാലയെ കണ്ടിരുന്നില്ല......!! മാഷിനെ മറികടന്ന് പോകാൻ തുനിഞ്ഞതും ദയാൽ അവളെ കണ്ടിരുന്നു. ആരിത് വൈദ്യരു കുട്ടിയോ...?? നമ്മളെ കണ്ടിട്ടും കാണാത്ത മട്ടിൽ പോവുകയാണല്ലേ...... ജ്വാലയുടെ മുഖമൊന്നു വിളറി ചുമ്മാ......... പറഞ്ഞതാണേ ജ്വാല പൊയ്ക്കൊള്ളു.......

അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് നടന്നകന്നു......!! ദയാൽ അവള് പോകുന്നത് പുഞ്ചിരിയോടെ നോക്കി നിന്നു. ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന് കൊതിയോടെ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല....... അവൾ കണ്ണിൽ നിന്ന് മറയുവോളം നോക്കി നിന്നു. പിന്നെ മെല്ലെ വീട്ടിലേക്ക് നടന്നു...... ""കണ്ണനു മുന്നിൽ തൊഴുകൈയ്യാൽ കണ്ണടച്ചു നില്ക്കുമ്പോൾ വ്യക്തമല്ലാത്ത മുഖം തെളിഞ്ഞു വന്നു..... അച്ഛൻ ....... ഒരിക്കലും തേടിചെല്ലാൻ തോന്നിയിട്ടില്ല പക്ഷേ വേണ്ടി വരുന്നു എന്തിന്? കാണാൻ കൊതിച്ചിട്ടുണ്ട്..... അകലെ നിന്ന് തനിക്ക് കാണാമായിരുന്നു പക്ഷേ ശ്രമിച്ചിട്ടില്ല...... ഇന്നെന്നോടു തന്നെയുള്ള ബോധ്യപ്പെടുത്തലിനു വേണ്ടി മാത്രം അച്ഛനെ തേടിയൊരു യാത്ര.......!! കുഞ്ഞെത്തിയോ ???? ഇന്നെന്തേ ഒത്തിരി പരാതിയുള്ള പോലുണ്ടല്ലോ???? കൃഷ്ണൻ വാര്യർ ചോദിച്ചതും അവളൊന്നു ചിരിച്ചു...."" ഒറ്റമുണ്ടുടുത്ത് കൈയ്യിൽ തൂശനിലയിൽ നിറയെ തുളസിയുമായി ...... വാര്യര്..... ""ഹല്ല .... എൻ്റെ വാര്യരേട്ടാ......അങ്ങേര് ഇന്നാകെ കള്ളച്ചിരിയിലാണല്ലോ ....... ശ്രീകോവിലിനുള്ളിൽ എഴുതിരിട്ടു ജ്വലിച്ച് നില്ക്കുന്ന വിളക്കിന് പിന്നിൽ പുഞ്ചിരിയോടെ നില്ക്കുന്ന കണ്ണനെ നോക്കി പറഞ്ഞു......'' ചെമ്പുറത്തെ രാധയെ കണ്ടാൽ സാക്ഷാൽ കള്ള കണ്ണനും അനുരാഗം തോന്നില്ലേ....

ഇതു കേട്ടുകൊണ്ടു വന്ന കുഞ്ഞൂലിയുടെ വകയായിരുന്നു. ആ കമൻ്റ്....."" ഇതാരപ്പാ കുഞ്ഞൂലിപ്പെണ്ണോ ...... ആഢ്യത്വം നിറഞ്ഞ ...... വെളുത്ത നിറമുള്ള ആ ഉടലിലെ മെല്ലിച്ച കൈയ്യിൽ പിടിച്ചവൾ....."" തൊണ്ണൂറാം വയസ്സിലും കണ്ണനെ കാലത്ത് വന്നു കണ്ടില്ലേൽ ഒരു വെപ്രാളമാ.... നരച്ച ഇടതൂർന്ന മുടി തുമ്പ് കെട്ടിയിട്ടുണ്ട്. പല്ലൊക്കെ കൊഴിഞ്ഞിരുന്നു..... കുറച്ച് കൂനും പിടിച്ചിട്ടുണ്ട്...... ചുക്കിച്ചുളിഞ്ഞെങ്കിലും ആ മുഖത്ത് അത്രയ്ക്കുണ്ട് ഓമനത്തം. ദയാൽ മാഷിൻ്റെ മുത്തശ്ശിയാണ്........."" ""മുത്തശ്ശിയെന്നെ രാധ ആക്കിയല്ലേ......" "എൻ്റെ ദീനൂൻ്റെ രാധ ആയിക്കോ?..'' എൻ്റെ കൂഞ്ഞൂലി...... രാധ...... പ്രണയിനിയാണ് .....വിരഹിണിയാണ് ....... രാധ കാത്തിരിക്കുകയാണ്...... അവളുടെ പ്രാണനായി. ഞാൻ രാധയുടെ ആരാധികയല്ല ""മീരയെയാണ് ഇഷ്ടം അവൾക്ക് ഭക്തിയാണ് തൻ്റെ ആത്മാവിൽ കൂടിയിരുത്തിയ പ്രാണനായവനെ പൂജിക്കുകയാണവൾ..... ഭക്തിയാൽ മീരയുടെ ഹൃദയം പാടുമ്പോള് അകമ്പടിയായി പുല്ലാങ്കുഴല് വായിക്കാൻ കൃഷ്ണനെ പ്രേരിപ്പിച്ചത് മീരയുടെ നിരുപാധികമായ ഭക്തി കൊണ്ടുള്ള പ്രണയത്താലാണ്. ചുവന്ന കടുക്കന് അവളുടെ മനസ്സിൽ തിളക്കം കൂടിയോ...."" ദയാൽ മാഷിനോട് വേറൊരു തരത്തിലുള്ള ആകർഷണവും എനിക്കില്ല. എൻ്റെ കുഞ്ഞൂലി എന്നെ പരീക്ഷിക്കരുത്...."'

""ഒന്നുല്യ കുട്ടിയെ...... നീയിപ്പോ ദീനൂൻ്റെ പെണ്ണായി വന്നില്ലേലും നിക്ക് നീ എല്ലാമാണ്. ആ കണ്ണൊന്ന് നനഞ്ഞു..... കുഞ്ഞൂലിയെ കെട്ടിപ്പിടിച്ചവൾ....... ഞാനൊരു യാത്ര പോവുകയാ കുഞ്ഞൂലി...... എന്താകുമെന്നറിയാത്ത യാത്ര..... ഒന്നുമാത്രമറിയാം എൻ്റെ ജീവിതം മാറിമറിയും...."' കുട്ടി ഭയക്കേണ്ട എല്ലാം നല്ലതിന് നല്ലതു മാത്രമേ സംഭവിക്കു... പിന്നെ എവിടെപ്പോയാലും. ഒരു തുണയെ വേഗം കൂട്ടിക്കോണം..... കുഞ്ഞൂലി അവളെ അനുഗ്രഹിച്ചു......."" പൊന്നോത്ത് മഠം........ തങ്കലിപികളാൽ പടിപ്പുരയുടെ ചുവരിൽ എഴുതിയിരിക്കുന്നു. ജ്വാല ചുറ്റും ഒന്ന് വീക്ഷിച്ചു........ അച്ഛൻ്റെ തറവാട്....... ബോൾഡാകാൻ മനസ്സ് ശ്രമിച്ചെങ്കിലും ...... ഒരു തരിപ്പ് മേലാകെ പടർന്നു...... വയലറ്റ് കളർ സാധാ കോട്ടൻ സാരിയാണവൾ ധരിച്ചിരുന്നത്.തോളൊപ്പമുള്ള മുടി ഒന്നിച്ച് ഒരു ബണ്ണിട്ട് കെട്ടിയിരുന്നു...... അവളൊന്നു വിയർത്തു. പരിഭ്രാന്തി മുഖത്ത് തെളിഞ്ഞു..... ഓട്ടുമണി മുഴക്കുമ്പോൾ കൈവിരലിലേക്കും വിറയൽ പടർന്നിരുന്നു........!!.................................................തുടരും…………

ഇനിയും പൂക്കാം നിനക്കായ്  : ഭാഗം 1

Share this story