ഇന്നാണ് ആ കല്യാണം: ഭാഗം 17

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഒക്കെ ഗംഗ നീ പേടിക്കാതെ ഞാൻ ഇല്ലെ നിന്റെ കൂടെ.... കൗഷിക്ക് സാർ ഇന്ന് ഇവിടെ കിടക്കണേ... ഉം... വാ എന്റെ റൂമിലേക്ക് റൂം ബോയ് ഇപ്പോൾ ഫുഡ്‌ കൊണ്ട് വെച്ചിട്ട് പോയി കാണും... സാർ ഞാൻ ഇന്ന് ബീച്ചിൽ പോയപ്പോൾ എന്നെ ആരോ ഫോളോ ചെയ്യുന്നത് പോലെ തോന്നി.... കൗഷിക് ഭയങ്കര ചിരി... അത് ഞാൻ ഏർപ്പാട് ആക്കിയ ആൾ ആണ് ഗംഗ... എനിക്ക് അറിയാരുന്നു നീ എന്നെ അറിക്കാതെ പുറത്തു പോകുമെന്ന് അതാണല്ലോ നിന്റെ സ്വഭാവം.... ഒരു സൂചന തരാമായിരുന്നു കൗഷിക്ക് സാർ ഞാൻ ആകെ പേടിച്ചു...

എന്റെ ഫോട്ടോ എന്തിനാ എടുത്തത്.... 🤔ഗംഗ ചോദിച്ചു.. അത് ഞാൻ പറഞ്ഞിട്ട നിന്റെ കളിയും ചിരിയും കാണാൻ... നിന്റെ ഈ നിശ്കളങ്കതയേ മുൻ നിർത്തി ആണ് ആ കാശി നിന്നെ ചതിച്ചത്... നീ ഇങ്ങനെ പാവം ആകരുത് ഗംഗ.... കുറച്ചു കൂടി മാറാൻ ഉണ്ട് നീ... കൗഷിക്ക് സാർ ന് അറിയോ... എന്റെ അച്ഛൻ സ്വന്തം അച്ഛൻ അല്ല അമ്മക്ക് ആദ്യം ഉണ്ടായ മോൾ ആണ്..... ഞാൻ ഏതോ പ്രണയത്തിൽ പക്ഷെ അച്ഛൻ എന്നെ അങ്ങനെ ഒരു സ്നേഹകുറവും എന്നെ അറിയിച്ചിട്ടില്ല ഒരിക്കലും...

ഇത് അവർ പറഞ്ഞത് അല്ല അവർ പരസ്പരം പറയുന്നത് ഞാൻ കേൾക്കാൻ ഇട ആയത് ആണ്.... അന്ന് മുതൽ ഞാൻ ആകെ മൂഡ് ഓഫ് ആയിരുന്നു...😔 കൗഷിക്ക് സാർ... കാശി ടെ സ്നേഹം ചതി ആയി തോന്നിയില്ല എനിക്ക്.... കൗഷിക് ന്റെ ഉള്ളിൽ ചെറിയ സംശയം വന്നു ഇവൾ ആ ബാലചന്ദ്രൻ സാർ ന്റെ മോൾ ആണൊ...? നാളത്തെ കറക്കം കഴിഞ്ഞു നമ്മൾ നാളെ തന്നെ തിരിക്കും.. ബാംഗ്ലൂർ യിൽ നിന്ന്. വാ സമയം കളയാതെ ഫുഡ്‌ കഴിച്ചു കിടക്കാം..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിറ്റേന്ന്..... ബാംഗ്ലൂർ മൊത്തം കറങ്ങാൻ പറ്റില്ലെങ്കിലും ബാംഗ്ലൂർ പാലസ്, നാഷണൽ പാർക്ക്‌ ഒക്കെ പോകാൻ ആയി ഗംഗ പ്ലാൻ ചെയ്തു.. നേരം പുലർന്നപ്പോൾ തുടങ്ങി യാ ഒരുക്കം ആണ് ഇത് ഇന്ന് എങ്ങാനും കഴിയുമോ ഗംഗ... ഒരു പത്തു മിനിറ്റ് കൂടി സാർ.... എന്തുവാ... ഗംഗ നമുക്ക് ഇന്ന് രാത്രി പോകേണ്ടത.. നീ ഇങ്ങനെ ലേറ്റ് ആയാൽ പ്ലാൻ ചെയ്തത് ഒക്കെ പൊളിയും പറഞ്ഞേക്കാം... ദാ കഴിഞ്ഞു... എന്റെ കൂടെ ഉള്ള ജീവിതം ആയോണ്ട് ഡ്രെസ്സിൽ ഒക്കെ മാറ്റം വന്നല്ലോ.... ഗംഗ... കൗഷിക് ഗംഗേ ടെ ഗ്ലാമർ കണ്ടു പറയാതിരിക്കാൻ കഴിഞ്ഞില്ല... ഇത് ഡ്രെസ്സ് ന്റെ അല്ല ഞാൻ സുന്ദരി ആണ്.. അതിന്റ ആണ്... 😒 ഈ പാടത്ത് കണ്ണ് വെയ്യക്കാതെ ഇരിക്കാൻ..

കോലം കെട്ടി വെയ്ക്കില്ലേ അതുപോലെ എന്നെ കണ്ണ് വെയ്ക്കാതിരിക്കാൻ... സാർ നെ 😁😂 വാ നമുക്ക് ആരോടെങ്കിലും ചോദിച്ചു നോക്കാം നമ്മളിൽ ആരാണ് ഗ്ലാമർ എന്ന്... കൗഷിക് റിസപ്ഷൻ നിൽ പെണ്ണിനോട് തന്നെ ചോദിച്ചു... കുട്ടി ഞങ്ങളിൽ ആർക്കാ ഗ്ലാമർ കൂടുതൽ.... അത് മാഡത്തിന് കുറച്ചു കൂടുതൽ ആണ് എന്ന് തോന്നുന്നു.... കണ്ടോ സാർ... താങ്ക്സ്.. ഡാ കൗഷിക്ക് ദേഷ്യം ത്തിൽ പുറത്തേക്ക് പോയി... ബാലചന്ദ്രൻ സാർ കാളിംഗ്... കൗഷിക് ഫോൺ എടുത്തു... സാർ ഞാൻ ബിസിനെസ് ആവശ്യംത്തിനായി ബാംഗ്ലൂർ നിൽക്കാണ് സാർ... വരുമ്പോൾ ഉടനെ ഞാൻ പറഞ്ഞ ആൾ നെ സാർ ന്റെ മുന്നിൽ കൊണ്ട് നിർത്തുന്നത് ആണ്....

എനിക്ക് അറിയാം കൗഷിക്ക് നെ പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുമെന്ന് എന്നാലും ഒന്നുടെ ഉറപ്പിക്കാൻ വേണ്ടി വിളിച്ചത... വേഗം എല്ലാം കഴിഞ്ഞു വാടോ കാണാൻ കൊതി ആയി എന്റെ മോളെ... തന്റെ മാനേജർ നെ വിളിച്ചിരുന്നു തന്നെ കിട്ടാഞ്ഞു... പറഞ്ഞിരുന്നു താൻ ബാംഗ്ലൂർ ആണ് എന്ന്... ശരീ എന്നാൽ തന്റെ കാര്യം നടക്കട്ടെ.... കൗഷിക്ക് ന് എന്തോ ഒരു വിഷമം ഗംഗേ താൻ എന്നുന്നേക്കുമായി പിരിയാൻ പോകുന്നത് പോലെ.... സാർ എന്താ ആലോചിക്കുന്നത്... എയ് ഒന്നുല്ല ഡാ... ആ കുട്ടി എനിക്ക് ആണ് ഗ്ലാമർ എന്ന് പറഞ്ഞോണ്ട് ആണൊ... ചുമ്മാ... ഞാൻ കണ്ണ് കൊണ്ട് എനിക്ക് പറയാൻ വേണ്ടി പറഞ്ഞിരുന്നു... 😁 അതൊന്നും അല്ലടാ.... വാ കയർ.. എനിക്ക് ഇവിടൊക്കെ പരിചയം ആണ് ഗംഗ....

സാർ എന്നും വരുന്നത് അല്ലെ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എല്ലായിടത്തും കറങ്ങി..... ആകെ തലവേദന യോടെ ഗംഗ വന്നു കയറി ഒറ്റ കിടത്ത ആയിരുന്നു കട്ടിലിൽ.... സാർ ഞാൻ ഒന്നു കിടക്കട്ടെ നല്ല തലവേദന... ഗുളിക കഴിക്കണ്ട ഡാ... വിക്സ് പുരട്ടി ഉറങ്ങി എണീക്കുമ്പോൾ മാറും.... എന്നിട്ട് മാറിയില്ലേ നമുക്ക് വെറും വെള്ളത്തിൽ ഇഞ്ചി ചതച്ചു ഇട്ട് അര സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കുടിച്ചാൽ അഞ്ചു മിനിറ്റ് ഉള്ളിൽ മാറും ഞാൻ റൂം ബോയ് യോട് പറയണോ.... വേണ്ട കൗഷിക് സാർ കുറച്ചു കഴിഞ്ഞു മാറുമോന്ന് നോക്കട്ടെ....

ഞാൻ ടാബ്ലറ്റ് കഴിക്കാം എന്നാലേ മാറു... വേദന മാറുന്ന ഗുളിക കൾ കഴിവതും ഒഴിവാക്കണം ഗംഗ നമുക്ക് അതിൽ നിന്ന് വേറെ അസുഖങ്ങൾ ഉണ്ടാകും... ശരീ സാർ ഞാൻ ഒന്ന് കിടന്നോട്ടെ.. കൗഷിക്ക് ഗംഗ ക്ക് ഷീറ്റ് ചൂടി കൊടുത്തു... എന്തോ പറയാൻ ആയി വന്നതും കൗഷിക്ക് പിന്നെ പറയാo എന്ന് കരുതി പാവം ഉറങ്ങട്ടെ.. കൗഷിക് അവന്റെ മുറിയിലേക്കു പോയി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ബാംഗ്ലൂർ വിട പറഞ്ഞു തിരിച്ചു ഉള്ള ട്രെയിനിൽ... സാർ ഞാൻ ഒന്ന് തോളിൽ കിടന്നോട്ടെ തലവേദന മാറിയില്ല കിടന്നോ... ഗംഗ.... നീ എന്തിനാ എന്നോട് അനുവാദം ചോദിക്കുന്നത്... നമ്മൾ ഫ്രണ്ട്‌സ് അല്ലെ....... കേട്ടപ്പോൾ ഗംഗ ക്കും വേദന തോന്നീ പറഞ്ഞ കൗഷിക്കിനും വേദന തോന്നീ....

അപ്പോൾ സാർ ന്റെ മനസ്സിൽ എനിക്ക് ഫ്രണ്ട് ന്റെ സ്ഥാനം ആണല്ലേ ഇപ്പോഴും അവൾ മനസിൽ പറഞ്ഞു... അകൽച്ച യോടെ ഗംഗ കൗഷിക്ക് നെ തട്ടാതെ... ഇരുന്നു... ഗംഗ എന്ത് പറ്റി.. ഒരു മൂഡ് ഓഫ്... ഒന്നുമില്ല സാർ... നമ്മൾ നേരെ എന്റെ വീട്ടിൽ ആയിരിക്കും പോകുന്നത്.... അത് വേണ്ട സർ എനിക്ക് ഫ്ലാറ്റിൽ പോയാൽ മതി... എന്തെ അവിടുള്ളവർക്ക് ബുദ്ധിമുട്ട് ആകും എന്ന് പേടിച്ചു ആണോ... അവർ എന്നെ വിളിക്കുന്നത് അല്ലെ നീന്നെ... പിറ്റേന്ന് നമുക്ക് ബാലചന്ദ്രൻ ൻ സാർ ന്റെ അടുത്ത് പോകണം... നിനക്ക് അവിടെ സന്തോഷം ആയിരിക്കും.... എന്ത് സന്തോഷം ആണ് സാർ സാർ ന്റെ കൂടുള്ള സന്തോഷം വേറെ എവിടേലും എനിക്ക് കിട്ടീട്ടില്ല... സ്വന്തം വീട്ടിൽ പോലും ഇത്ര യും...

അവൾ മനസ്സിൽ ചിന്തിച്ചു... എന്താ ഗംഗ... നിനക്ക് താല്പര്യം ഇല്ലെ പോകുന്നതിൽ... ഏറ്റെടുത്ത ജോലി ഞാൻ ഭംഗി ആയി ചെയ്യും സാർ ഒന്നും കൊണ്ടും പേടിക്കണ്ടാ.... എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ഗംഗ നിനക്ക്.... എയ് ഇല്ല സാർ.... എന്താ.. സാർ... നിന്റെ മുഖം ത്തുന്ന് എനിക്ക് വായിച്ചെടുക്കാം എന്നോട് എന്തോ പറയാൻ ഉണ്ടെന്ന്.... സാർ ന് വെറുതെ തോന്നുന്നതാ... നമുക്ക് ഒരാളോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ... അത് അയാളോട് നേരിട്ട് പറയണം... ഒട്ടും വൈകരുത്... എന്തായാലും ചിലപ്പോൾ പിന്നെ പറയാൻ സാധിച്ചില്ലെങ്കിലോ...അത് പോലെ ഗംഗ ക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം എന്നാണ് ഞാൻ പറഞ്ഞത്.. അങ്ങനെ ഒന്നുമില്ല സാർ...

എനിക്ക് ഗംഗ യോട് ഒരു കാര്യം പറയാൻ ഉണ്ട്... പക്ഷെ ഇപ്പോൾ അത് പറയാൻ കഴിയില്ല എന്റെ വീട് എത്തട്ടെ.... സർ ന് എന്നോട് എന്തായാരിക്കും എന്നോട് പറയാൻ ഉള്ളത് 🤔 ഇന്ന് പറയുമല്ലോ നോക്കാം 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഉച്ച കഴിഞ്ഞു ആയിരുന്നു റയിൽവേ സ്റ്റേഷനിൽ... കൗഷിക്കും ഗംഗയും എത്തിയത്.... കൗഷിക്ക് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു... വീട്ടിൽ....ഗംഗ യും കൂടെ ഉണ്ടെന്ന്... പോകാം അല്ലെ ഗംഗ... അതെ സാർ... എല്ലാം എടുത്തില്ലേ ഒന്നും മറന്നില്ലല്ലോ... ഇല്ല സാർ... എന്താ ഗംഗ തിരയുന്നത്.... ബാത്രൂം നോക്കുവാ സാർ... വീട്ടിലേക്ക് പോകുവല്ലേ സാരീ ഉടുത്തു പോകാമെന്നു കരുതി.... 😁 അതിന് ഈ ഡ്രെസ്സ് പോരെ.... അത് അല്ല ഇത് മോഡേൺ ഡ്രെസ്സ് അല്ലെ...

ഇട്ടിരിക്കുന്നത് ഇത് ഇട്ടോണ്ട് അമ്മേ ടെ മുന്നിൽ പോകാൻ ഒരു മടി അതിന് ഒന്നുമില്ല വന്നേ... അമ്മായിഅമ്മേ വീഴ്ത്തിക്കാൻ ഉള്ള പരിപാടി ആണേ അതിന്റ ആവശ്യം ഇല്ല അമ്മക്ക് എങ്ങനെ ആണെങ്കിലും കുഴപ്പമില്ല... ആണൊ എന്നാൽ വാ കൗഷിക് സാർ... ഇപ്പോൾ ആണ് സമാധാനം ആയത്... വാ വേഗം വല്ലാത്ത ഷീണം ഉണ്ട്.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അമ്മേ ദേ ഞാൻ വന്നു അമ്മേടെ മോൾ ഗംഗ ഉണ്ട് നാളെ പോകും.. ഇന്ന് ഒരുദിവസം മാത്രം... ഇവൻ എപ്പോഴും പറയും മോളെ ഇവിടെ കൊണ്ട് നിർത്തണം എന്ന്.. അല്ലെ ഏട്ടാ.... അതെ ഗംഗ മോളെ... ഒറ്റക്ക് നിൽക്കാതെ ഇവിടെ നിൽക്കുന്നതിൽ ഞങ്ങൾ ക്ക് സന്തോഷം മേ ഉള്ളു.... വന്ന വഴി നിൽക്കാതെ പോയി കുളിക്ക്...

കൗഷിക്ക്... അമ്മേ ഞാനും ഒന്നു കുളിക്കട്ടെ... ഡാ നീ മുകളിലേക്ക് അല്ലെ മോൾ ക്ക് മുറി കാണിച്ചു കൊടുക്ക്... ഗംഗയും കൗഷിക് മുകളിൽ ലേക്ക് പോയി... നീ അവർക്കുള്ള ഫുഡ്‌ എടുത്തു വെയ്ക് വിശന്നു ആയിരിക്കും കുട്ടികൾ വന്നിരിക്കുന്നത്.... ഉം വാ ഏട്ടനും കൂടി ഒന്ന് എടുത്തു വെയ്ക്കാൻ സഹായിക്കു.... കേൾക്കേണ്ട.താമസം കൗഷിക് ന്റെ അച്ഛൻ അടുക്കളയിലേക്ക് ഓടി... ഗംഗ നീ അടുത്ത് കാണുന്ന മുറി എടുത്തോളൂ... എന്നിട്ട് ഫുഡ്‌ കഴിഞ്ഞു എന്റെ മുറിയിൽ ഉള്ള ബാൽക്കണി വരണേ.. വരാം സാർ... ഗംഗ മുറിയിൽ ലേക്ക് പോയി... കൗഷിക് കതക് അടച്ചു.. എന്റെ പ്രണയം ഇന്ന് തന്നെ പറയണം ഗംഗ യോട്.. ചിലപ്പോൾ എനിക്ക് അവൾ നഷ്ടം ആയേക്കാം...

അത് പാടില്ല അവൾ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആണ്.... കൗഷിക്ക് കഴുകാൻ ഉള്ള തുണികൾ എല്ലാം എടുത്തു വെച്ച് ഫ്രഷ് ആകാൻ ആയി പോയി... തണുത്ത വെള്ളം ദേഹത്തേക്ക് വീണു ശരീരം തണുത്തിട്ടും മനസ്സ് ചൂട് പിടിച്ചു ഇരുന്നു കൗഷിക്ക് സാർ ന് എന്നോട് എന്തായിരിക്കാം പറയാൻ ഉള്ളത് എന്ന ചിന്ത ആയിരുന്നു... എനിക്ക് പറയാൻ ഉള്ളത് ഞാൻ എങ്ങനെ പറയും... സാർ ന് ഇപ്പോൾ പറയാൻ ഉള്ളത് കേട്ടിട്ട് പറയാം... അതെ അതാണ് നല്ലത്.... സാർ നെ എന്നെ ഇഷ്ടം അല്ലെങ്കിൽ സ്വയം നാണം കെടാൻ വയ്യ.... അത് എനിക്ക് താങ്ങാൻ പറ്റില്ല... വേഗം കുളി കഴിഞ്ഞു ഡ്രെസ്സ് മാറി ഇറങ്ങി.... നീല കണ്ണാടി യിലേക്ക് തന്റെ മുഖം ഒന്ന് നോക്കി...

സിന്ദൂരം ഇടാതെ ഒഴിഞ്ഞു കിടന്നത് കാണുമ്പോൾ എന്തോ പോലെ... തോന്നി ഗംഗ ക്ക് ചെറുത് ആയി മുടികൾ കിടയിലേക്ക് തൊട്ടു... പുറമെ ആര് നോക്കിയാലും കാണില്ല.... ഗംഗ അമ്മ വിളിക്കുന്നു ഞാൻ താഴേക്ക് പോകുവാ ഒരുങ്ങി കഴിഞ്ഞു വേഗം പോര്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആഹാരം കഴിഞ്ഞു കൗഷിക്ക് ഗംഗ ക്ക് ആയി ബാൽക്കണി വെയിറ്റ് ചെയ്തു സാർ... ആ വന്നോ ഗംഗ... ജീവിതത്തിൽ ആരെയെങ്കിലും കൂട്ട് വേണെന്ന് തോന്നിയപ്പോ ... അവരോട് പറയാൻ ഗംഗ ക്ക് തോന്നിട്ടുണ്ടോ.... ഉണ്ട് പക്ഷെ അവർക്ക് നമ്മളോട് പ്രണയം ഇല്ലെങ്കിൽ നമ്മൾ നാണം കേടില്ലേ സാർ പറയുമ്പോൾ അല്ലെ അറിയൂ ഗംഗ... അഥവാ ഇല്ലെങ്കിലും ചോദിച്ചു എന്ന് സമാധാനിക്കാലോ... സാർ പറയാൻ ഉള്ളത് പറഞ്ഞില്ല.. അത് ഗംഗ.... എനിക്ക്.... കൗഷിക്ക് ന്റെ മൊബൈൽ ബെല്ലടിച്ചു.... നാശം .... ബാലചന്ദ്രൻ സാർ ആണല്ലോ ...............................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 16

Share this story