ഇന്നാണ് ആ കല്യാണം: ഭാഗം 8

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

പറയാൻ എന്ത് ഇരിക്കുന്നു ഇവൾ എന്റെ മോൾ ആണ്.... ഗംഗ യുടെ നെറ്റ്‌യിലേക്ക് ഒരു ഉമ്മ കൊടുത്തു കൗഷിക്ക് ന്റെ അമ്മ... ഗംഗ യുടെ കണ്ണുകൾ വെറുതെ നിറഞ്ഞു..... എന്താ മോളെ എന്തിനാ കരയുന്നത്... അത് അമ്മേ.. എന്റെ അമ്മ ഓർമ്മ വന്നു... മോൾ ഒന്നും കൊണ്ട് വിഷമിക്കണ്ട... എല്ലാം ശരിയാകും... മക്കൾ യോട് പിണങ്ങി കുറച്ചു നാൾ പിണങ്ങി ഇരിക്കാം പക്ഷെ എല്ലാം കാലവും പറ്റില്ല.. അവർ നിന്നെ വിളിക്കും... വാ സമയം പോയി.. ഓഫീസിൽ പോകണ്ടേ... കൗഷിക്ക് ദൃതി കൂട്ടി..... അമ്മേ ഞാൻ എന്നാൽ അങ്ങോട്ട്.... അച്ഛാ.... മോൾ എവിടാ താമസം... ഗംഗ കൗഷിക്കിനെ നോക്കി... അമ്മേ ഗംഗ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ ലാ താമസം.... ശരീ മോളെ.. വാ ഇറങ്ങാം.....

കൗഷിക്ക് വേഗം... കാർ ലേക്ക് കയറി..... ഭാഗ്യം നിന്നിരുന്നേൽ അവളെ ഇവിടെ താമസിപ്പിക്കാൻ പറഞ്ഞേനെ.... ഇനി അച്ഛനും അമ്മയും അവളെ ഇവിടെ താമസിപ്പിക്കാൻ എങ്ങാനും പ്ലാൻ ഉണ്ടോ... 🤔 ഗംഗ..ബാക്കിലെക്ക്‌ കയറി... കൈ വീശി കാണിച്ചു.... കൗഷിക്ക്....കാർ എടുത്തു ഓടിച്ചു പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഏട്ടാ... കണ്ടിട്ട് എങ്ങനുണ്ട് ഗംഗ മോൾ കൗഷിക്കിന് ചേരുമോ... അതൊക്കെ ശരീ ആണ് പക്ഷെ.. ആ കുട്ടി ആരെയോ സ്നേഹിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയത് അല്ലെ..... ആ കുട്ടി ബാക്കി പറയാൻ നമ്മുടെ മോൻ സമ്മതിച്ചില്ല നീ അത് ശ്രെദ്ധിച്ചോ... ഞാൻ അതൊന്നും ശ്രെദ്ധിച്ചില്ല എനിക്ക് ആ മോളെ ഇഷ്ടം ആയി... എനിക്കും ഇഷ്ടം ആയി... ഏട്ടാ നമുക്ക് അവളെ ഇവിടെ താമസിപ്പിച്ചാലോ... നീ എന്ത് മണ്ടത്തരം ആണ് പറയുന്നത്... അവൻ സമ്മതിക്കുമോ... നമുക്ക് അവനെ സമ്മതിപ്പിക്കാം എന്നെ... നമുക്ക് ഒരു കൂട്ടു ആകും.... നോക്കാം...

എന്താകുമൊന്ന്..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സാർ എന്തിനാ ഇവിടെ വണ്ടി..ഇറക്കിയത്... ഇറങ്ങടി.... എന്താ... ഏട്ടാ.... ഏട്ടനോ ആരാടി...നിന്റെ.. ഏട്ടൻ എന്ന് പറയാൻ വന്നത് അല്ലെ... നീ എന്താ ഞാൻ അറിയാതെ വോഡ്ക്ക എടുത്തു അടിച്ചോ... ദേ ഞാൻ വല്ലതും പറഞ്ഞാൽ കൂടി പോകും.... ഓഹോ... നീ എന്ത് ചെയ്യും... പറയടി എന്താണ് എന്ന് വെച്ചാൽ.. നീ എന്തുവാ ആയിരുന്നു എന്റെ വീട്ടിൽ കാണിച്ച ശോ.... അമ്മായിഅമ്മ യോടുള്ള സ്നേഹം... പാത്രം കഴുകി കൊടുക്കൽ.. കാൽ പിടിക്കൽ.. കെട്ടി പിടിക്കലും ഉമ്മയും.. കുന്തവും... എന്റെ അമ്മ പാവം ആയോണ്ട്... നീ അഭിനയിച്ചത് ആണ് എന്ന് എന്റെ അമ്മക്ക് അറിയില്ല .. ഇത് അല്ലേടി സത്യം... അതേടോ...ഞാൻ അഭിനയിച്ചതാ... താൻ കൊണ്ട് പോയി കേസ് കൊടുക്ക്‌... താനും.. തന്റെ ചീഞ്ഞ ഓഫീസും കൊള്ളാത്ത വീടും... 😏

അതിൽ ഒരു പാവം നല്ല അച്ഛനും അമ്മയും മാത്രം കൊള്ളാം... ഇറങ്ങേടി.. എന്റെ കാറിൽ നിന്ന്.... ഞാൻ ഇറങ്ങുവാടോ... തന്റെ കാറിൽ നിന്ന്... കയറെടി.... ഇല്ല... ഗംഗ.. തിരിഞ്ഞു നടന്നു... ഗംഗ അവിടെ നിൽക്കാൻ... ഓട്ടോ.... അവിടെ നിൽക്ക്... എവിടേക്ക...കുട്ടി... കൗഷിക്ക് ഓടി വന്നു കയ്യിൽ പിടിച്ചു... ഡോ എന്റെ കയ്യിൽ നിന്ന് വിടാൻ.. മോളെ എന്താ പ്രശ്നം... ചേട്ടാ ഇവൾ എന്റെ ഭാര്യ ആണ്.. പിണങ്ങി ഓട്ടോ വിളിച്ചത... നിങ്ങൾ ഇങ്ങനെ വഴിയിൽ അടി കൂടാതെ... ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ.... ഇയാൾക്ക് വട്ട ഇയാൾ എന്റെ ഭർത്താവ് ഒന്നുമല്ല... ഗംഗേ കളിക്കല്ലേ വന്നേ കാറിൽ കയറിയെ... ചെല്ല് മോളെ... ഇങ്ങനെ കള്ളം പറയല്ലേ... ചേട്ടൻ പോയിക്കോ.... സാർ എന്നോട് ആവശ്യം ഇല്ലാതെ വഴക്കിനു... വരും... ഞാൻ അതൊക്കെ ആസ്വദിക്കാറുണ്ട്.... പക്ഷെ ഇത് ഞാൻ.... സമ്മതിക്കില്ല... അഭിനയം എന്നൊക്കെ പറഞ്ഞത്...

നമ്മൾ ഭാര്യയും ഭർത്താവുമായി അഭിനയിക്കുന്നത് പോലെ അവരോടുള്ള എന്റെ സ്നേഹം അഭിനയമല്ല 😢..... ഇനി എങ്കിലും മനസ്യിലാക്കാൻ സാർ ശ്രെമിക്കണം.. പ്ലീസ്... ഒക്കെ ഗംഗ ഞാൻ പറയില്ല അങ്ങനെ പോരെ.... ഒക്കെ ഞാൻ വരാം പക്ഷെ... സാർ എന്നോട് പറയണം എന്തു കൊണ്ട് ആണ് ഈ കല്യാണം നടത്തി എന്നുള്ളത് എനിക്ക് വെയ്ക്ത മായ കാര്യം അറിയണം.... ""സാർ.."" എന്നെ കൊണ്ട് എന്ത് പ്രേയോജനം ആണ് എന്ന്.... സോറി ഗംഗ അത് പറയാൻ ഇനിയും സമയം ആയില്ല... ""എന്തുകൊണ്ട്..."" എപ്പോൾ ചോദിച്ചാലും സമയം ആയില്ല പല്ലവി മാത്രം ""നടക്കില്ല സാർ.."".. ഇവൾ ഇത് എന്നെ കൊണ്ട് പറയ്യിപ്പിക്കുമോ..... സോറി ഗംഗ അത് പറയാൻ.. ഇനിയും.. സമയം ആയില്ല.. "എന്തു കൊണ്ട്.. " എപ്പോൾ ചോദിച്ചാലും സമയം ആയില്ല എന്ന പല്ലവി മാത്രം... നടക്കില്ല സാർ... ഇവൾ ഇത് എന്നെ കൊണ്ട് പറയിപ്പിക്കുമോ... ഒരുകാര്യം മാത്രം ഞാൻ പറയാം...

നിന്നെ കല്യാണം കഴിച്ചത്....... കഴിച്ചത്....? സ്വത്ത് ന് വേണ്ടി ആണ്..... സാർ എന്താ പറഞ്ഞത്..... അതിന് എനിക്ക് എവിടാ സ്വത്ത്...? നിന്നെ വെച്ച്... സ്വത്ത് തട്ടിയെടുക്കാൻ...... ഗംഗ ഞെട്ടി... ആരിൽ നിന്ന്.... നീ ഒരാളിന്റെ മകളായി കുറച്ചു നാൾ അഭിനയിക്കണം.... എന്റെ ബിസിനെസ്സ് ലെ.. എന്റെ എതിരാളി... അയാൾക്ക് ആരുമില്ല... പക്ഷെ മുടിഞ്ഞ... സ്വത്ത് ഉണ്ട് കയ്യിൽ... ഒരു ക്യാഷ് പോലും വിട്ടു കളിക്കില്ല..... അത് എല്ലാം എന്റെ കയ്യിൽ എത്തും..... സാർ ഇത് കൊടും ചതി ആണ്... ഒരാളെ പറ്റിക്കുവാ.. അയാളുടെ സ്വത്ത് തട്ടിയെടുക്കൽ എല്ലാം... Yes ചതിയാണ് പക്ഷെ ഈ ലോകത്തു.. ചതി ഇല്ലാതെ... മുൻപോട്ടു ജീവിക്കാൻ ആവില്ല.. ഞാൻ ഇല്ല ഒന്നിനും.... സാർ വേറെ ആരെയെങ്കിലും നോക്ക്...

ഇന്ത്യ യിൽ അറിയപ്പെടുന്ന ബിസിനെസ്സ് മാൻ ആയ എനിക്ക് നിന്നെ ക്കാൾ ഒരു നൂറു സുന്ദരി പെണ്ണുങ്ങളെ കിട്ടും... പക്ഷെ എല്ലാം വിധി ആണ്... നീ ആയിരിക്കണം അദ്ദേഹ ത്തിന്റെ മകൾ എന്ന് അഭിനയിക്കാൻ യോഗ്യത ഉള്ളവൾ എന്ന് ദൈവ നിച്ഛയം ആണ് അത് മാറ്റാൻ ഒരിക്കലും കഴിയില്ല... ഇല്ല ഇത് ഞാൻ സമ്മതിക്കില്ല... ഒരാളിന്റെ മുൻപിൽ മകളായി അഭിനയിക്കുക...... ഇല്ല സാർ ഒരിക്കലും ഇല്ല... നിനക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു പോകാൻ സാധിക്കില്ല... കൂടാതെ... നീ അന്ന് ഒപ്പിട്ടതിന് ശേഷം... ഞാൻ ഒന്നു കൂടി എഴുതി ചേർത്തിരുന്നു അതിൽ... ഞാൻ എന്ത് പറഞ്ഞാലും നീ അനുസരിക്കും... എന്നുള്ള ഓപ്ഷൻ കൂടി... ഗംഗ ക്ക്‌ എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല...

ഗംഗ എന്ത് പറയുന്നു അനുസരിക്കുവല്ലേ... അനുസരിക്കുന്നു എങ്കിൽ എന്റെ കാറിൽ കയറി ഇരിക്കാം... അല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ചു തെരുവിലേക്ക് ഇറങ്ങാം.... എന്ത്... വേണം നിന്റെ ചോയിസ് ആണ്.... കൗഷിക്ക് കാർ ലേക്ക് കയറി ഇരുന്നു.... നീ സമ്മതിക്കും.. ഒരുവർഷം.. വരേ... സഹിച്ചാൽ മതിയല്ലോ... നിന്നെ... ഗംഗ കാറിൽ ലേക്ക് കയറി...... ഞാൻ എല്ലാം സമ്മതിക്കുന്നു.....ഗംഗ പറഞ്ഞു... സാർ എന്ത് പറഞ്ഞാണ് അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ട് നിർത്തുന്നത്... നീ അയാളുടെ മകൾ ആണ് എന്ന് പറയും.... തെളിവുകൾ ചോദിച്ചാൽ... അതൊക്കെ ഞാൻ നോക്കി കൊള്ളാം.... ഞാൻ നിന്റെ ഭർത്താവ് ആണ് അപ്പോൾ നിന്റെ സ്വത്തുക്കൾ എനിക്ക് സ്വന്തം....

ഞാൻ സാർ നെ ഇങ്ങനെ ഒന്നും അല്ല കരുതിയത്.... കൗഷിക്ക് നെ നിനക്ക് അറിയില്ല.... ഗംഗ.... ജീവിതം ആണ് എന്നെ ഇങ്ങനെ മാറ്റിയത്... പോകണ്ടേ ഓഫീസിൽ.... കൗഷിക് കാർ ഓടിച്ചു ഓഫീസിലേക്ക്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പോകുന്ന വഴിക്ക് ഗംഗ ഒരു കാര്യം മാത്രം ആണ് ചിന്തിച്ചത് എങ്ങനെ എങ്കിലും കൗഷിക്കിനെ മാറ്റി എടുക്കുക... പണത്തെ ക്കാൾ മൂല്യം സ്നേഹത്തിന് ഉണ്ടെന്ന്...... കൗഷിക്ക് സാർ എന്നെ ഇവിടെ ഇറക്കുന്നില്ലേ.. എന്തിന്... നീ എന്റെ പേർസണൽ സെക്രട്ടറി ആണ്... ഇറങ്... എല്ലാവരും ശ്രെദ്ധിക്കുന്നു.... ശ്രെധിക്കട്ടെ... ഗംഗ ഉള്ളിൽ ലേക്ക് കയറി..... ഗംഗ.... ആ ലാവണ്ണ്യ.... നീ ഇന്നലെ എന്താ പറയാതെ പോയത്.... പറയാൻ പറ്റിയില്ല ആ ഒരു അവസ്ഥ ആയിരുന്നു... എനിക്ക്....

ഇന്ന് നിന്നെ ഒരുപാട് ഭംഗി ഉണ്ട്... ലാവണ്ണ്യ പറഞ്ഞു... ആണോടി... എനിക്കും തോന്നി... നീ അധികo മുകളിൽ ലേക്ക് പോകണ്ട താഴെ വ... ലാവണ്ണ്യ കളിയാക്കി... പോടീ... വന്നു കയറിയപ്പോളെ തുടങ്ങി യല്ലോ.. കൗഷിക്ക് സാർ... പാവം മാനേജർ sir എന്താ ലാവണ്ണ്യ കൗഷിക്ക് സാർ ന്റെ കാബിനിൽ മാനേജർ നെ വഴക്ക് പറയുന്നു.... ഇതൊക്കെ അഭിനയം ആണ് ആൾ പാവം ആണ് ലാവണ്ണ്യ.... നീ ഇന്നലെ വന്നു കയറിയതെ ഉള്ളു... ഇനി കാണാൻ കിടക്കുവല്ലേ..... നീ വോഡ്ക്ക കുടിച്ചിട്ടുണ്ടോ.... ഇല്ല എന്തെ... ഞാൻ കുടിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് ഗംഗ പറഞ്ഞു... നീ അതൊക്കെ കുടിക്കുമോ 😳... ഒരു ദിവസം എനിക്ക് അബദ്ധം പറ്റിയത... ദേ കാൾ എനിക്ക്... ലാവണ്യ വേഗം കാൾ എടുത്തു.... Yes... സാർ... പറയാം.... നിന്നെ കൗഷിക്ക് സാർ വിളിക്കുന്നു..... പോയിട്ട് വരാടാ.... സാർ ദേഷ്യം ത്തിൽ ആണ്.... ഓഹോ.. എന്ന ഞാൻ ആ ദേഷ്യം കുറച്ചിരിക്കുo.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

സാർ... എന്താ വേണ്ടത് ഞാൻ... എന്റെ കാബിനിൽ ലേക്ക് വരുമ്പോൾ പുറത്തു തട്ടി ഞാൻ അകത്തു കയറിക്കോട്ടെ എന്ന് അനുവാദം ചോദിച്ചു വേണം വരാൻ അല്ലാതെ ഇങ്ങനെ ഇടിച്ചു കയറി വരുവല്ല... ക്ഷമിക്കണം സാർ... വേറെ സ്റ്റാഫ് കൂടെ ഉള്ളോണ്ട് ഗംഗ ഒന്നും പറഞ്ഞില്ല... പോയി വെളിയിൽ നിന്ന് അനുവാദം ചോദിക്ക്... കൂടെ ഉള്ള സ്റ്റാഫ് ന്റെ കളിയാക്കി ചിരി അവൾക്കു ഇഷ്ടം പെട്ടില്ല... ഗംഗ പോയി വെളിയിൽ നിന്നു... സാർ.... ടിക്ക്... ടിക്ക്... ഞാൻ അകത്തോട്ടു കയറിക്കോട്ടെ.... ഒക്കെ കമിൻ... ഗായത്രി... ഗംഗ ക്ക്‌ ഇന്നത്തെ എന്റെ പരിപാടി ഓരോ ഓർഡർ അനുസരിച്ചു എന്തൊക്കെ ആണ് എന്ന് പറഞ്ഞു... കൊടുക്ക്... ഗംഗ കേട്ടല്ലോ... അത് ഏതൊക്ക ടൈം യിൽ ആണ് എന്ന് അത് അനുസരിച്ചു എഴുതി...

ഇപ്പോൾ ഈ നിമിഷം വരണം.... ഇവൾ ആണൊ കൗഷിക്ക് സാർ നെ കെട്ടാൻ... ഉദ്ദേശിച്ച പെണ്ണ്... 🤔 ആ ഗായത്രി.... പെണ്ണ് തരക്കേടില്ല കാണാൻ ഇവൾ ആണെങ്കിൽ അന്ന് എന്തായിരിക്കും വരാഞ്ഞത്.... ഗംഗ തല പുകഞ്ഞു ആലോചിക്കുവ... നീ ഇത് ആരെ നോക്കി നിൽക്കുവാ ഗംഗ... ഡീ ... എന്താ സർ... ഞാൻ പറഞ്ഞത് കേട്ടോ കേട്ടു.... ഗായത്രി പൊയ്ക്കോളൂ... ഗായത്രി പോയതും... ഗംഗ പോകുന്നില്ലേ... സാർ ഇതാണോ സാർ അന്ന് കല്യാണം കഴിക്കാൻ വേണ്ടി കണ്ടെത്തിയ പെൺകുട്ടി... അതെ... അത് ഇവൾ ആണ്... മാപ്പ് പറഞ്ഞു വീണ്ടും കയറി യത ഈ ഓഫീസിൽ.... ഗായത്രി ടെ അമ്മക്ക് അന്ന് വയ്യാതെ ഹോസ്പിറ്റലിൽ ലിൽ ആയി അതാ അന്ന് കല്യാണത്തിന് വരാൻ പറ്റാഞ്ഞത്... എന്ന് പക്ഷെ അവളെ ക്കാൾ അഭിനയിക്കാൻ നല്ലത് നീ ആണ്.... ഗംഗ മറുപടി പറയാതെ പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മാനേജർ... സാർ... ആ ഗംഗ മോളെ.... ഇന്നലെ വോഡ്ക്ക അടിച്ചു എല്ലാം കുളം ആക്കി അല്ലെ.... അത് സാർ അറിഞ്ഞോ... പിന്നെ എന്നെ കൗഷിക്ക് വിളിച്ചു പറഞ്ഞിരുന്നു... സാർ എനിക്ക് ജോലി ഉണ്ട് അവൾ മുങ്ങാൻ നോക്കി.... ഗംഗ ഓടി... മാനേജർ സാർ ന്റെ മുഖത്ത് എങ്ങനെ നോക്കും... ഈ കൗഷിക്ക് സാർ... ഭക്ഷണം കഴിക്കുന്നില്ലേ... ഗംഗ ക്യാന്റീനിൽ പോകണം... ലാവണ്ണ്യ... ലാവണ്ണ്യ എവിടേക്ക... ഉച്ചക്ക് ശേഷം ലീവ് ആണ് എനിക്ക്... ഞാൻ ഇന്ന് ബോറടിച്ചു മരിക്കും... ഞാൻ എന്നാൽ ഇറങ്ങുവാ ഗംഗ.... ഗംഗ കൗഷിക്ക് ന്റെ കാബിനിൽ ലേക്ക് പോയി... കൗഷിക്ക് ഈ സമയം അമ്മ കൊടുത്തു വിട്ട ഭക്ഷണം കഴിക്കാൻ ആയി ഒരുങ്ങുവായിരുന്നു...

എന്നെ വിളിക്കാതെ ഒറ്റക്ക് കഴിക്കാൻ ഉള്ള പരിപാടി ആയിരുന്നു അല്ലെ മോൻ... ഗംഗ കാബിനിൽ ലേക്ക് ഒളിഞ്ഞു നോക്കി... കൗഷിക്ക് വാഷ് റൂമിൽ ലേക്ക് പോയതും... അവൾ ഓടി വന്നു... അടുക്ക് തുറന്നു... ഒരു തട്ടം ചൊറിലേക്ക് കുറച്ച് കറിയും ഒഴിച്ചു... രണ്ടു വറുത്ത മീൻ😋 അടിപൊളി... അവൾ ചോറിന് ഉള്ളിൽ ലേക്ക് വറുത്ത മീൻ രണ്ടും ഒളിപ്പിച്ചു... കുറച്ചു അവിയലും എടുത്തു... കഴിക്കാൻ ഇരുന്നു.... കൗഷിക്ക് വാഷ് റൂമിൽ നിന്ന് വരുമ്പോൾ ഗംഗ ഇരുന്നു ചോറ് കഴിക്കുവാ... ഡീ... എന്താ... നീ ആരോടു ചോദിച്ചിട്ട എന്റെ ചോറ് എടുത്തത്........................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 7

Share this story