കൃഷ്ണ: ഭാഗം 19

krishna

എഴുത്തുകാരി: Crazy Girl

വീട്ടീന്ന് കാർ അയച്ചിരുന്നു അത് കൊണ്ട് തന്നെ പെട്ടെന്ന് എത്തി.. വീട്ടിലെത്തിയപ്പോൾ അമ്മയും ഏട്ടത്തിയും മറിയചേച്ചിയും ഉണ്ടായിരുന്നു ഹാളിൽ തന്നെ... അവരോടെല്ലാം സംസാരിച്ചു.. അമ്മ ഒന്ന് നോക്കുന്നുന്ടെലും ഒന്നും മിണ്ടിയില്ല... പക്ഷെ എന്റെ മാറ്റം അവരെയൊക്കെ ആകെ അത്ഭുദപ്പെടുത്തിയിരുന്നു... പെട്ടിയുമെല്ലാം എടുത്ത് പടികൾ കയറുമ്പോൾ മനസ്സിലെന്തോ ഭാരം പോലെ... ഋഷിയെട്ടന്റെ മുറി തുറന്നതും ചെറു കാറ്റൊന്ന് വീശി എന്നെ മേനി ആകെ കുളിരു കോരി... ഡോർ അടച്ച് എല്ലായിടത്തും കണ്ണ് പായിച്ചു... ബെഡ്‌ഡിലിരുന്നു...കണ്ണുകൾ നിറഞ്ഞു... മൊബൈൽ എടുത്ത് ഗാല്ലറി തുറന്നപ്പോൾ അതിലുണ്ടായ ഫോട്ടോയിൽ നോക്കി... അരിപ്പൊടിയിൽ കുളിച് കിടക്കുന്ന ഋഷിയെട്ടനെ നോക്കി ആ നിമിഷങ്ങൾ മനസ്സിൽ നിറഞ്ഞു... ഞാൻ വേണ്ടത്തത് വല്ലതും ആഗ്രഹിക്കുന്നുണ്ടോ... എന്നെ എത്രമാത്രം വേദനിപ്പിച്ചിട്ടും വീണ്ടും മനസ്സിൽ നിറഞ്ഞിരിക്കുന്ന മുഖം ഋഷിയെട്ടന്റെ ആണ്... എത്ര ഇഷ്ടമല്ലാതെ കെട്ടിയ താലി ആണേലും അതിന്റെ മഹത്വം എന്നേ ഋഷിയെട്ടനിൽ അടുപ്പിക്കുകയാണല്ലോ... ഇല്ലാ വേണ്ടാ.. വേണ്ടാത്തതൊന്നും ആഗ്രഹിക്കരുത്... ഒരു മാസം കൂടെ ഈ വീട്ടിൽ അത് കഴിഞ്ഞാൽ ഇറങ്ങേണ്ടവളാ...ഋഷിയെട്ടനും അതാണ്‌ ആഗ്രഹിക്കുന്നത്... വേണ്ടാത്ത പ്രദീക്ഷകൾ ഹൃദയത്തെ നോവിക്കുക മാത്രമേ ഉള്ളൂ... ************

"അച്ഛന് വരുന്നില്ലേ മുറിയിൽ " "ഇല്ലാ ഞാൻ ശേഖർനേ കാണാൻ വന്നതാ.. നാട്ടിൽ പോകുമ്പോ നീയും ഉണ്ടാകും.. ഇവിടുത്തെ ബിസിനസ്‌ മാനേജറിനെ ഏൽപ്പിചിട്ട് നാട്ടിൽ പുതിയ കമ്പനി തുടങ്ങുന്നുണ്ട്.. എനി അവിടെ മതി അതിന്റേം കൂടെ ആവിശ്യതിനാ ഞാൻ ഇങ്ങോട്ട് വന്നത് " " അച്ഛാ അച്ഛനെന്ത് പെട്ടെന്ന് ഇങ്ങനെയൊക്കെ പറയുന്നേ... ഞാൻ 3 വർഷമായി ഇവിടെ അല്ലെ പിന്നെന്തിനാ നാട്ടിലേക്ക് " " ഞാൻ പറഞ്ഞല്ലോ നാട്ടിൽ പുതിയ ബിസിനസ്‌ തുടങ്ങിയിട്ടുണ്ട് ഞാനും ശേഖറും പിന്നെ ധര്മേന്ദ്രനും ആണ് പാർട്ണർ... പക്ഷെ ഞങ്ങൾടെ മക്കള് ആണ് അത് നോക്കേണ്ടത്... നീയും അർജുനും അതുകൊണ്ട് എന്റെ കൂടെ നാട്ടിൽ വരും " ഒരു തവണ സൊന്നാൽ നൂറു തവണ സൊന്ന മാതിരിയാണ് അച്ഛന് അതുകൊണ്ട് പിന്നെ ഒന്നും മിണ്ടാൻ പോയില്ല... നേരെ മുറിയിൽ ചെന്ന്.. അച്ഛന് ശേഖർ അങ്കിളിന്റെ വീട്ടിലായിരിക്കും താമസിക്കാ... അന്ന് കമ്പനിയിൽ പോയില്ലാ.. മുറിയിൽ എത്തിയിട്ടാനെൽ ആകെ ഒരു ശ്വാസം മുട്ട്... അവിടെ മൊത്തം അവളുടെ ഗന്ധമാണ്... എവിടെ നോക്കിയാലും അവള്ടെ മുഖമാണ്... മനസ്സാകെ കൈവിട്ട പോലെ... അവളുടെ മുറിയിൽ കയറിപ്പോയി അവളുടെ മണം മൂക്കിലേക്ക് ഇരിച്ചു കയറി.. ആ ബെഡിലേക്ക് നിവർന്നു കിടന്നു... കണ്ണൊന്നു അടച്ച്... മനസ്സിൽ അവസാനമായി അവള് ചിരിച്ച മുഖം തെളിഞ്ഞു വന്നു....

എന്താണ് പറ്റിയത് അവളിലേക്ക് ലയിച്ചു പോയോ... അവളെ പിരിഞ്ഞപ്പോൾ ഇതുവരെ തോന്നാത്ത നോവ് ആയിരുന്നു മനസ്സിൽ ഇപ്പൊ ഈ മുറിയിൽ എനിക്ക് ഒറ്റക്ക്... കഴിയില്ലാ... അച്ഛന് പറഞ്ഞ പോലെ നാട്ടിൽ പോണം... ഇവിടെ എനിയും തുടരാൻ ആഗ്രഹമില്ല... മൊബൈൽ എടുത്ത് ദാമുവെ വിളിച്ചു... " എടാ ദാമു... " " എന്തുവാടാ കിച്ചു പോയോ " "ഹ്മ്മ് പോയി " "നിനക്ക് സന്തോഷമായി കാണില്ലേ... " "ഒന്ന് നിർത്തിയെ... നീ നിന്റെ പെട്ടിയും കിടക്കയും എടുത്ത് ഇങ്ങോട്ട് വാ... എനി നാട്ടിൽ പോകുന്നത് വരെ ഇവിടെ നിൽക്കാം " " എന്ത് പറ്റിയടാ "എന്റേ പതർച്ച അവനു മനസ്സിലായി " ഒന്നുമില്ല നീ വായോ എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു... ഒറ്റക്ക് നിൽക്കാൻ വയ്യ " " ഹാ ഞാൻ വരാണ്... ജസ്റ്റ് 1ഹവർ" " ആ വരുമ്പോ എന്തേലും കഴിക്കാൻ കൂടി വാങ്ങിയേക്ക് " എന്നും പറഞ്ഞു കാൾ കട്ടാക്കി കുറച്ചു നേരം അവിടെ കിടന്നു... 💞എന്നിൽ നിന്ന് ഓടിയൊളിക്കാൻ നിനക്ക് കഴിയില്ല പെണ്ണെ... നീ എവിടെ ആണേലും നിന്റെ സാനിദ്യം ഞാൻ അറിയുന്നുണ്ട്....എന്റെ അഹങ്കാരം പ്രതികാരം എല്ലാം ഇപ്പോൾ പ്രണയത്തിലേക്ക് ലയിച്ചിരിക്കുകയാണ്...എനി എന്നിൽ നിന്ന് അടരാൻ നിനക്ക് കഴിയില്ല... ആര് പറഞ്ഞു ഞാൻ ഓടിയൊളിച്ചു എന്ന്....പേടിയായിരുന്നു.. എനിയും അടുത്താൽ അർഹദ ഇല്ലാത്ത ഒന്നിനെ സ്വന്തമാക്കാൻ... എന്നാലും നിൻ അരികിൽ നിഴലായി ഉണ്ടായിരുന്നു ഞാൻ ... എന്നെ ഒന്ന് ആത്മർത്തമായി വിളിച്ചിരുന്നെങ്കിൽ ഓടി വരുമായിരുന്നു..... തെറ്റ് പറ്റി പോയി.. പക്ഷെ എനി നിന്നെ എന്നിൽ നിന്ന് അകലാൻ ഞാൻ സമ്മതിക്കില്ല...

എന്റെ പെണ്ണായി എന്റെ ഹൃദയത്തിന്റേം തുടിപ്പായി കൂടെ ഉണ്ടാകണം നീ... ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പ്രണയം പങ്കിടുമ്പോൾ അറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു... എന്നിലെ പ്രണയ വികാരം പങ്കിട്ടുമതിയാവാതെ... അവളിലേക്ക് ചേർന്ന് നിന്നു അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് നെറ്റിയിലും കവിളും മതിയാവോളം ഉമ്മകൾ കൊണ്ട് മൂടി... അവസാനം ആ നിലാവുള്ള രാത്രിയിൽ.. ... നക്ഷത്രങ്ങൾ മിന്നിതിളങ്ങി... അപ്പൂപ്പൻ താടികൾ ഉയർന്നു പൊങ്ങുമ്പോൾ ആ പുഴയുടെ നടുവിൽ തോണിയിൽ നിൽക്കവേ അവളുടെ അധരങ്ങൾ ഞാൻ കീഴ്പെടുത്തി... അവളിലെ ഹൃദയതാളം എന്നിലെ ആവേശം കൊള്ളിച്ചു..എന്റെ സ്നേഹം മതിയാവോളം പകർന്നു നൽകിയിട്ടും അവളിൽ നിന്ന് അടർന്നു മാറാൻ പറ്റാതെ അവളുടെ തേൻ ചുണ്ടുകളിൽ ലയിച്ചു പോയി.. ദൈവതിന്റെ അനുഗ്രഹം പോലെ ഞങ്ങളിലേക്ക് മഴത്തുള്ളികൾ പെയ്തിറങ്ങുമ്പോൾ ശ്വാസം കിട്ടാതെ എന്നെ അടർത്തി മാറ്റി കുസൃതി ചിരിയാലെ ഒരു കിതപ്പോടെ നോക്കി നിൽക്കുന്നവളെ.. ഞാൻ എന്റെ നെഞ്ചോട് ചേർത്തു... 💕 പെട്ടെന്നാണ് ഒരു കാലൻ വന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.. കാലൻ എന്നെയും പിടിച്ചു വെള്ളത്തിൽ കൊണ്ട് പോയി ... ശ്വാസം കിട്ടാതെ ഞാൻ തോണിയിലേക്ക് കയറാൻ നിന്നതും വെള്ളത്തിലേക്ക് തെറിച്ചു വീണു.. "വെള്ളപൊക്കം വെള്ളപൊക്കം... തോണിയെവിടെ...അയ്യോ " "ടാ പൊട്ടാ നീ എന്ത് തേങ്ങയാ വിളിച്ചു പറയണേ.. വെള്ളപൊക്കം അല്ല ഒരു ബക്കറ്റ് വെള്ളം... നീ ഇവിടെ കിടന്ന് എന്ത് പിറുപിറുക്കുവായിരുന്നു...

തലയിൽ കൂടി വെള്ളമൊഴിച്ചതാ... " ഒരു ഞെട്ടലോടെ കണ്ണു തുറന്നപ്പോൾ ആണ് മുന്നിൽ ബക്കറ്റും പിടിച്ചു നിൽക്കുന്ന ദാമുവേ കണ്ടത്... ശ്ശെ സ്വപ്നം ആയിരുന്നോ... ഞാൻ കണ്ട സ്വപ്നം മനസ്സിൽ തെളിഞ്ഞപ്പോൾ അറിയാതെ ചുണ്ടിൽ ചിരി വന്നു... പക്ഷെ ആ കാലനെ കണ്ടപ്പോ എടുത്തിട്ടടിക്കാൻ തോന്നി... "നീയെന്താടാ നവരസം ഇട്ടു കളിക്കുന്നെ... റൂം തുറന്നിട്ട മോന് ഇവിടെ മലർന്ന് കിടക്കുവാ കൂടാതെ എന്തൊക്കെയോ കോപ്രായവും... കിച്ചു പോകുമ്പോ നിന്റേം സ്ക്രൂവും കൊണ്ടാണോ പോയത് " അവന് പലതും പറയുന്നുന്ടെലും മ്മള് ഒന്നും കേട്ടില്ല അവസാനം ബക്കറ്റ് വെച് ഒരടി തലക്ക് കിട്ടിയപ്പോൾ അവനു സൈക്കിളെന്ന് വീണ ചിരിയും പാസ്സ് ആക്കി ഡ്രസ്സ്‌ മാറി... ഭക്ഷണമെല്ലാം കഴിഞ്ഞു ഞാനും അവനും കിടക്കാൻ തുടങ്ങി... മനസ്സിൽ നിറയെ അവളായിരുന്നു... അറിയില്ല എപ്പോഴാണ് എന്നിലെ തലച്ചോറിൽ നീ മാത്രം നിറഞ്ഞതെന്ന്... എന്നാൽ ഒന്നെനിക്കും അറിയാം നീയില്ലാതെ എനിക്ക് പറ്റില്ല... "അച്ചു മോളേ എന്തെടുക്കുവാ... കിടന്നോടാ നീ " "നിന്നെ കുഴിച്ചിടാൻ ഉള്ള കുഴി തോണ്ടുവാ എന്തേയ് കൂടുന്നോ. " "ഇല്ലാ സേട്ടൻ ഉറങ്ങി . നീ ഒറ്റക്ക് തോണ്ടിക്കൊടി പിത്തക്കാളി..." "സുബാഷ്... എനിക്ക് അവളെ വായിൽ നിന്ന് രണ്ട് കേട്ടില്ലേൽ ഉറക്ക് വരൂല ഇതിപ്പോ ശീലായി... എന്ത് ചെയ്യാനാ" ഒരാശാരീരി കേട്ടപ്പോൾ ആണ് അവന് അച്ചുവിന്റെ ഇൻസ്റ്റയിൽ കയറി കോഴിത്തരം കാണിക്കുന്നത് കണ്ടത്... പാവം കിട്ടേണ്ടത് കിട്ടിയപ്പോൾ മൊബൈലും പൂട്ടി വളിച്ച ഇളിയും ഇളിച്ചു എന്നോട് പറഞ്ഞു കണ്ണും പൂട്ടി കിടന്നു....അവനു കുഴി തോണ്ടുന്ന അച്ചുവിനേം ഓർത്തായിരിക്കണം കിടപ്പ്.. 😂😂😂 ************

ദിവസങ്ങൾ കടന്നു പോയി ഇപ്പൊ ഏട്ടത്തി വന്ന് മിണ്ടാനൊക്കെ തുടങ്ങി രാജേട്ടനും വിചാരിച്ച പോലെ അല്ല.. നല്ല ഏട്ടൻ ആണ്.. ഞാനും ഏട്ടത്തിയും മറിയാമ്മേയും അടുക്കളയിൽ ഓരോന്ന് പരീക്ഷിക്കുമ്പോൾ അമ്മ വന്ന് ദർശനം നടത്തിയിട്ട് പോകും... പലപ്പോഴും ഋഷിയെട്ടനെ വിളിക്കാൻ മൊബൈൽ നമ്പർ എടുത്ത് വെക്കുമെങ്കിലും വഴക്ക് കേൾക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ട് തിരിച്ചു വെക്കും.... ഇടക്ക് ചിന്തിക്കും എന്തേലും വഴക്ക് പറയാനെലും വിളിച്ചൂടെ എന്ന്... തൊരപ്പൻ 😬 "ഇന്ന് നന്ദുനെ കൂട്ടാൻ പോണം ഞാനും രാജേട്ടനും ഇന്ന് ഉച്ചക്ക് തന്നെ ഇറങ്ങും... 10ആം ക്ലാസ്സാ വെക്കേഷൻ ആണ്... ചിലപ്പോ മറ്റന്നാളായേ തിരിച്ചു വരൂ.. അവള്ടെ സ്കൂളിൽ കുറച്ചു കോംപ്ലിക്കേഷൻ ചെയ്ത് തീർക്കാൻ ഉണ്ട് " ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് ഏട്ടത്തി അത് പറഞ്ഞു നിർത്തിയത്... അമ്മയും ഒന്ന് മൂളികൊണ്ട് നിന്നു... ഞാൻ നന്ദനയെ കണ്ടിട്ടില്ല.. എന്റെ കല്യാണത്തിനും ഇണ്ടായിട്ടില്ല ആ കുട്ടി... ആ ഏതായാലും വരട്ടെ എന്ന് വിചാരിച്ചു ഞാനും ഇരുന്നു... ഉച്ചയായപ്പോൾ അവർ ഇറങ്ങി...... അന്ന് രാത്രി ഭക്ഷണം കഴിച്ചു മുറിയിലേക്ക് നടക്കുവായിരുന്നു... മാറിയേച്ചി പോയി ഞാനും അമ്മയും മാത്രം ആ വെല്ല്യ വീട്ടിൽ... മുറിയിലേക്ക് പോകും വഴി അമ്മക്ക് വല്ലതും വേണോ എന്ന സംശയത്തിൽ വെറുതെ മുറിയിൽ എത്തി നോക്കിയതാണ്...

ശബ്ദം ഒന്നും കേൾക്കാഞ്ഞപ്പോൾ മുറിയിലേക്ക് കയറി.. വഴക്ക് പറയും എങ്കിലും ഇപ്പൊ അതിലൊന്നും കൂസലും ഇല്ലാ അതോണ്ട് തന്നെ യാതൊരു പേടിയില്ലാതെ കയറി... അപ്പോഴാണ് ബാത്റൂമിലെ നിലത്തു കിടന്നു പിടയുന്ന അമ്മയെ കണ്ടത്... "അമ്മേ... എണീക്ക് അമ്മേ... അയ്യോ ന്താ പറ്റിയത്... "അറിയാതെ എന്റെ കണ്ണു നിറഞ്ഞിരുന്നു... അമ്മക്ക് ബോധം ഉണ്ട്.. കണ്ണു തുറന്നു പലതും പറയുന്നുണ്ട്... പക്ഷെ എനിക്കതൊന്നും കേട്ടില്ല.. ഞാൻ എങ്ങനെയെല്ലോ എണീപ്പിച്ചു... ഹോസ്പിറ്റലിൽ പോകണം എങ്ങനേ... ആണുങ്ങൾ ആരും ഇല്ലാ....ഒരു പിടച്ചലോടെ അമ്മയെ കിടത്തി നടുറോട്ടിൽ ഇറങ്ങി വണ്ടി വല്ലതും വരുന്നുണ്ടോ നോക്കി... അവസാനം കണ്ടു ഒരു കാർ... അതിനു കയ്യ് നീട്ടി... രാത്രി ഒരു പെണ്ണ് കയ്യ് നീട്ടിയത് കൊണ്ടോ അറിയില്ല അവർ കാർ നിർത്തി... അവസാനം അമ്മയെ കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോ പതിയെ അമ്മയുടെ ബോധം മറഞ്ഞു.... പക്ഷെ ആ കൈകൾ എന്റെ കൈകളിൽ മുറുകിയിരുന്നു.... "കുഴപ്പമൊന്നും ഇല്ലാ പെട്ടെന്ന് ഷുഗർ കൂടിയതാ.....തലകറങ്ങി ബാത്‌റൂമിൽ വീണത് കൊണ്ട് കാലിന് ചെറിയ നീരും... വേറെ കൊഴപ്പമൊന്നും ഇല്ലാ.. she is ok " എന്നുള്ള ഡോക്ടറിന്റെ വാക്കുകളായിർന്നു സമാധാനം നൽകിയത്.. ഡോക്ടർ മുറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോൾ അമ്മ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.... "അച്ഛനെ വിളിച്ചു പറഞ്ഞിട്ടില്ല... അവർ പേടിക്കണ്ട എന്ന് കരുതി എന്തായാലും നാളെ രാവിലെ ഡിസ്ചാർജ് ആകും ഇന്ന് ഇവിടെ കിടക്കാനാ പറഞ്ഞെ...

നാളെ വേണേൽ അച്ഛനോട് ചെറുതായി സൂചിപ്പിക്കാം... അച്ചെന്തോ അവിശ്യതിൻ പോയതല്ലേ... ഇപ്പോഴേ പറഞ്ഞാൽ ചിലപ്പോ അത് നടന്നെന്ന് വരില്ല... " അമ്മയുടെ അടുത്തിരുന്നു തലയണ എല്ലാം ശെരിയാക്കുന്ന സമയം ഞാൻ പറഞ്ഞു എല്ലാം ഒന്ന് മൂളി കൊണ്ട് കെട്ടു... അവസാനം ചെയറിൽ ഒന്ന് ചാഞ്ഞു കിടക്കാൻ ശ്രേമിച്ചപ്പോൾ ആണ് നേഴ്സ് വന്ന് കയ്യില് മരുന്നിന്റെ ഷീറ്റ് തന്നത്... വേഗം എഴുനേറ്റ് അതും എടുത്ത് casuality പോയി... ഒരുപാട് തിരക്കുണ്ടായിരുന്നു... മരുന്ന് വാങ്ങി വരുമ്പോളേക്കും അമ്മ ഉറങ്ങി കഴിഞ്ഞിരുന്നു... നല്ല ഓമനത്തം നിറഞ്ഞ മുഖമാണ്...അമ്മയുടെ അച്ഛന്റെയും എല്ലാ സൗന്ദര്യയും ഋഷിയെട്ടനും കിട്ടിയിട്ടുണ്ട്... അമ്മയുടെ അടുത്തിരുന്നു ആ മുടികളിൽ തലോടിയപ്പോൾ മനസ്സിൽ പറയിക്കാൻ പറ്റാത്ത ഒരു സന്തോഷമായിരുന്നു... പെട്ടെന്ന് അമ്മ കണ്ണ് തുറന്നപ്പോൾ ഒരു പിടച്ചലോടെ ഞാൻ എണീറ്റു... "എന്തേലും വേണോമ്മേ " "വെള്ളം വേണം " ഞാൻ വെള്ളമെടുത്തു ചുണ്ടിൽ വെച് കൊടുത്തപ്പോൾ ഒരു നന്ദിപറയാൻ എന്ന പോലെ ആ കണ്ണുകൾ ശ്രേമിക്കുന്നുണ്ടെന്ന് മനസ്സിലായി... വീട്ടിലെത്തിയിട്ടും അമ്മയുടെ ഭക്ഷണ ടൈംടേബിള് ആകുകായായിരുന്നു... എല്ലാത്തിൽ നിന്നും ഷുഗർ കുറച്ചു....കാലിനു നീരായത് കൊണ്ട് എനിക്ക് മുറിയിൽ കയറി ഫുഡ്‌ കൊടുക്കലാണ്... കാലിലെ മരുന്നും ഞാൻ പുരട്ടി മസ്സാജ് ചെയ്യും... ഒരമ്മയെ പരിചരിക്കാൻ പറ്റിയതിൽ സന്തോഷവതിആയിരുന്നു... പിന്നീട് അമ്മയും പലതും പറയാൻ തുടങ്ങി... ആ രണ്ട് ദിവസം... മതിയായിരുന്നു...

വഴക്ക് പറയാൻ മാത്രം വരുന്ന അമ്മയെ കൊണ്ട് എന്റെ നല്ല ഒരു കൂട്ടുക്കാരിയാക്കാൻ....മാറിയേച്ചിക്ക് പോലും അത്ഭുദമായിരുന്നു... ഞങ്ങൾ പലതും പറഞ്ഞു ചിരിക്കും... പണിയെല്ലാം കഴിഞ്ഞാൽ മാറിയേച്ചിയും കൂടും... " അമ്മേ പിന്നെ ഏട്ടത്തി വരാൻ മൂന്ന് ദിവസം കൂടി കഴിയും എന്ന് പറഞ്ഞിരുന്നു... കൊറേ ആയില്ലേ മോളേ കണ്ടിട്ട് അവരൊന്ന് കറങ്ങാൻ പോയേക്കുവാ " അമ്മയുടെ അടുത്തിരുന്നു തലയൊന്ന് മസ്സാജ് ചെയ്യുമ്പോൾ ആണ് ഞാൻ പറഞ്ഞത്... " ഹ്മ്മ് നന്ദു മോളേ കാണാൻ കൊതിയായി... എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് ബോര്ഡിങ് ഒക്കെ ചേർക്കുന്നെ... പിള്ളേർ അവരുടെ അച്ഛനമ്മ കൂടെ നിന്നാണ് വളരേണ്ടത്... " " ഹാ ശെരിയാ... ഋഷിയെട്ടൻ എങ്ങനാ ആണ് പടിക്കുവോ " പെട്ടെന്ന് എന്റെ വായിൽ നിന്ന് അങ്ങനെ വീണത്... ചോദിച്ചത് തെറ്റായി പോയോ... അത്രേം നേരം കണ്ണുമടച്ചു കിടന്ന അമ്മ എന്റെ കയ്യില് പിടിച്ചു മുന്നിൽ നിർത്തി... എനിക്ക് ആ മുഖത്ത് നോക്കാൻ മടി പോലെ... "അവന് പഠിക്കും അത് പോലെ നല്ല കുരുത്തക്കേടും ആണ്... പക്ഷെ ഞങ്ങൾടെ ഇളയവൻ ആയത് കൊണ്ട് തന്നെ അവനെ സ്നേഹിച്ചത് പോലെ ആരെയും നോക്കിയിട്ടില്ല... " അമ്മ ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി വീണ്ടും തുടങ്ങി "നിന്നോട് എനിക്ക് ദേഷ്യം ഒന്നുമില്ല... പക്ഷെ എന്റെ ഋഷി മോന് ഇഷ്ടമല്ലാത്തത് എനിക്കും ഇഷ്ടമല്ല...

അന്ന് കല്യാണ പന്തലിൽ എന്റേം മകന്റെ നാണക്കേടും അവസ്ഥയും എല്ലാം കണ്ടപ്പോ എനിക്ക് എന്റേം സങ്കടം ദേഷ്യമായി തീർത്തതാണ്... ഈ അമ്മക്ക് തെറ്റാണ് എന്ന് അറിയാം ഒരു പെണ്ണും ചെയ്യാത്തത് ഞാൻ ചെയ്തിട്ടുണ്ട്... എന്റെ ഋഷിമോനോടുള്ള സ്നേഹത്തിൽ കണ്ണിൽ ഇരുട്ടായിരുന്നു... അതാ ഞാൻ... " അമ്മയിലെ കണ്ണിലെ നനവ് പടർന്നത് ഞാൻ കണ്ടു... ആ കണ്ണിൽ തുടച് അമ്മയുടെ മടിയിൽ തലവെച്ച് എന്റെ മുടിയിൽ തഴുകിയത് മതിയായിരുന്നു അമ്മ എന്നോട് ചെയ്തത് ഒരു ദുസ്വപനം പോലെ മറന്ന് കളയാൻ... പിനീട് അമ്മ ഋഷിയെട്ടനെ കുറിച് പലതും പറഞ്ഞു... എന്തേലും കുരുത്തകേട് ഒപ്പിച് വെച്ചത് പറഞ്ഞു ഞങ്ങൾ രണ്ട് പേരും ചിരിക്കും... ജോലിക്ക് ജോയിൻ ചെയ്യേണ്ട സമയം ആയി... അച്ഛന് വന്നിട്ട് പോകാം എന്ന രീതിയിൽ ഇരുന്നു...അങ്ങനെ ഒരു ദിവസം അമ്മയുടെ ആൽബം കാണിക്കലായിരുന്നു... അതിൽ ഋഷിയെട്ടൻ ജനിച്ചപ്പോൾ തൊട്ട് ദാ കല്യാണം കഴിയുന്നത് വരെയുള്ള ഫോട്ടോകൾ ഉണ്ടായിരുന്നു... മകനെ കുറിച് ഒരൊന്ന് പറയുമ്പോൾ ആ കണ്ണുകളിൽ തിളക്കം ഞാൻ കണ്ടു... ഞാനും അമ്മയും ഓരോന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു.... "അച്ഛാ പെട്ടിയെടുക്ക് അച്ഛാ എനിക്ക് ഇത് താങ്ങുന്നില്ല " " എടാ മോനെ അച്ഛനും മോനും ആകുമ്പോൾ മോന് ആണ് അച്ഛന്റെ ഭാരം ചുമക്കേണ്ടത്... അച്ഛന് താ ഇങ്ങന കയ്യും വീശി നടക്കണം... നീ പെട്ടിയൊക്കെ എടുത്ത് മെല്ലെ വന്ന മതി...

എന്റെ ദേവിയെ ഒന്ന് കാണട്ടെ.. സർപ്രൈസ് കൊട്ക്കാലോ " "ഓഹ് പിന്നെ ഇന്നലെ കല്യാണം കഴിഞ്ഞ പുതുനവവധുവരന്മാരല്ലേ... ഈ വയസാംകാലത്തും അമ്മയെ കാണാതെ ഉറക്ക് വരൂലേ " " ഹും നിനക്ക് പറഞ്ഞ മനസ്സിലാവൂല... അല്ലേലും ഭാര്യയെ സ്നേഹിക്കാൻ പടിക്കണോടാ.." എന്നും പറഞ്ഞു തുള്ളികൊണ്ട് അച്ഛന് വീട്ടിൽ കയറി... ഈ അച്ഛനൊക്കെ ഇങ്ങനെ റൊമാൻസ് കളിച്ചാൽ ഞാൻ ഒക്കെ ഇങ്ങനെ നടക്കത്തെ ഉള്ളൂ... ഹോ ബാംഗ്ലൂരിൽ നിന്ന് ആ കട്ടിലും കിടക്കയും മാത്രമേ എടുക്കാൻ ബാക്കിയുള്ളു അതും കൂടി എടുത്തിരുന്നേൽ തൃപ്തി ആയേനെ... വീട്ടിൽ കയറി ഹാളിൽ തന്നെ അമ്മയെ പ്രധീക്ഷിരുന്ന ഞാൻ ആരേം കണ്ടില്ല... ഓടി തുള്ളി അമ്മേ കാണാൻ പോയ അച്ഛന് മുറിയിലെ പുറത്തുന്നു ഉള്ളിലോക്ക് നോക്കുന്നത് കണ്ടപ്പോ എന്താണ് കാര്യം എന്ന് തിരിഞ്ഞില്ല... അച്ഛന്റെ അടുത്തേക്ക് നടക്കുന്നോരും പൊട്ടിച്ചിരികൾ കാതിൽ അലയടിച്ചിരുന്നു... ഞാനും അച്ഛന്റെ അടുത്ത് നിന്നു ഉള്ളിലേക്ക് കണ്ണൊന്നു പായിച്ചപ്പോൾ ഇത് സ്വപ്നമാണോ എന്ന് തോന്നിപ്പോയി... അമ്മയുടെ മടിയിൽ കിടന്ന് ആൽബം നോക്കുന്ന കിച്ചു... അമ്മ അവൾക് ഓരോന്ന് പറഞ്ഞു അവളും അമ്മേം ചിരിച് മറിയുന്നു... ഇതൊക്കെയെപ്പോ... ഞാൻ ഒന്ന് മാറിയപ്പോളേക്കും അവള് അമ്മയെ വശത്താക്കിയോ... എടി ബീഗരി.... പെട്ടെന്ന് അവർ ഡോറിലേക്ക് കണ്ണ് പായിച്ചപ്പോൾ അച്ഛനേം എന്നേം കണ്ട് ഞെട്ടി... കൃഷ്ണ വേഗം എണീറ്റു നിന്നു അമ്മ പുഞ്ചിരിയോടെ അച്ഛനെ നോക്കി... " എന്തായിരുന്നു ഇവിടെ അമ്മായിഅമ്മയും മോളും കൂടി...

എന്നാലും നിങ്ങള് എങ്ങനാ ഇങ്ങനെ? കുറച്ചു നേരം എനിക്ക് ആള് മറി പോയോ എന്ന് പോലും തോന്നി " എന്റെ അതെ സംശയം അച്ഛനും പറഞ്ഞപ്പോൾ ആണ് അവർ ചിരിച്ചത്... പക്ഷെ കൃഷ്ണ എന്നിലേക്ക് നോക്കുക ആയിരുന്നു...ഞാൻ കണ്ടപ്പോൾ എന്തോ കള്ളി വെളിച്ചത്തായത് പോലെ അവള് മുഖം തിരിച്ചു... ഒരുപാട് നേരം ആ മുറിയിൽ ഇരുന്നു കൃഷ്ണ കിച്ചണിൽ ജ്യൂസ്‌ ആകാൻ പോയ നേരം അമ്മ ഹോസ്പിറ്റൽ ആയതും കൃഷ്ണ പരിചാരിച്ചതും എലാം വാ തോരാതെ പറഞ്ഞു... 4 ദിവസമേ അവളും അമ്മയും ഒരുമിച്ചുള്ളത് എങ്കിലും അമ്മക്ക് അവളെ കുറിച് പറയാൻ ഒരുപാടുണ്ടായിരുന്നു... അവസാനം അമ്മ പറഞ്ഞു നിർത്തിയത് എന്റെ കിലുക്കാംപെട്ടിയാണ് അവള് എന്നത് കൊണ്ടായിരുന്നു... അപ്പോഴാണ് മാറിയേച്ചി ജ്യൂസും കൊണ്ട് വന്ന് തന്നത്... അപ്പൊ മനസ്സിലായി ഞങ്ങൾക്ക് സംസാരിക്കാൻ ഒഴിഞ്ഞ് മാറി തന്നതാണ് അവള് എന്ന്.. അമ്മയോട് പറഞ്ഞു ഞാൻ മുറിയിലേക്ക് പെട്ടിയെടുത്ത കയറി....കുളിച്ചിറങ്ങി... പെട്ടെന്ന് ബെഡ്‌ഡിലിരുന്നവൾ എണീറ്റ് എന്തോ പരതുന്ന പോലെ ചുറ്റും നോക്കി... ഞാൻ കണ്ടെങ്കിലും കാണാത്ത പോലെ കണ്ണാടിയുടെ മുന്നിൽ ചെന്ന്... കണ്ണാടിയിൽ നോക്കുമ്പോ അവള് എന്നെ മാത്രം നോക്കുന്നതായിരുന്നു...

അപ്പൊ കള്ളി എന്നേം മിസ്സ്‌ ചെയ്തു... ഒന്ന് മന്ദഹസിച്ചു ഞാൻ തിരിഞ്ഞ് നിന്നപ്പോൾ വീണ്ടും നോട്ടം മാറ്റി അവളെന്തോ നോക്കുന്നതാണ് കണ്ടത്... "നീ എന്താണ് നോക്കുന്നെ കൊറേ ആയല്ലോ " "അത് പിന്നെ കത്തി " "കത്തിയോ... കത്തി റൂമിലാനോ വെകുന്നേ കിച്ചൻ പോയി നോക്കെടി " "ഓഹ് ശെരിയാണല്ലോ കത്തി കിച്ചണിൽ ആണ്... മറന്ന് പോയി "എന്നും പറഞ്ഞു ഇറങ്ങി പോയി... അവള്ടെ പൊട്ടൻകളി കണ്ട് ചിരിയടക്കി പിടിച്ചു ഞാനും പുറത്തേക്ക് നടന്നു... ശ്ശെ ഞാൻ എന്താ കാട്ടിയെ... ഹോ അല്ലേൽ അവിശ്യതിൻ ഡയലോഗ് ഒന്നും വരൂല... ഏത് നേരത്താണോ വായിൽ കത്തി വന്നത്...എന്റെ പൊട്ടത്തരം കൊണ്ട് ആകെ ചമ്മി...റൂമിൽ ചെന്നിട്ട് കത്തി പോലു കത്തി... എന്നെ തന്നെ സ്വയം ട്രോളി ഞാൻ ഫുഡ്‌ ഒക്കെ എടുത്ത് വെച്ചു... അവരുടെ കൂടെ തന്നെ ഇരുന്നു.... അമ്മക്ക് ഷുഗർ ആയോണ്ട് അവള് സ്പെഷ്യൽ ഫുഡ്‌ ആക്കി കൊടുക്കുന്നതും അത് കഴിഞ്ഞു മരുന്ന് കൊടുക്കുന്നതുമൊക്കെ കണ്ടപ്പോൾ എനിക്കും അവളെ നോക്കി നിൽക്കാതിരിക്കാൻ പറ്റീല... അച്ഛനും അതുപോലെ ആയിരുന്നു... അന്ന് ഞാൻ സോഫയിൽ ആണ് കിടന്നത്.. ഋഷിയെട്ടനോട് പലതും പറയാൻ ഉണ്ടേലും ഒന്നും വരുന്നില്ല... സത്യം പറഞ്ഞ ഒരുപാട് നേരം നോക്കി ഇരിക്കണം എന്ന് തന്ന ഉണ്ട്... പക്ഷെ സാഹചര്യം സമ്മർദ്ദം കാരണം മ്മള് ആ പൂതി മടക്കി ബാഗിൽ ഇട്ടു... പിറ്റേന്ന് രാവിലെ എണീറ്റ് അച്ഛനോട് അമ്മയോടും പറഞ്ഞു ഇന്റർവ്യൂ നു ഇറങ്ങി 8 മണിയാകുമ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു ഋഷിയെട്ടൻ എണീറ്റില്ല...

യാത്ര ചെയ്ത ക്ഷീണം ഉള്ളോണ്ട് എണീപ്പിച്ചും ഇല്ലാ...അച്ചു വിനെ വിളിച്ചു അവള് നാട്ടിൽ എത്തിയിട്ടുണ്ട് ഞങ്ങൾ രണ്ടാലും ഒരേ കമ്പനിയിൽ ആണ്... അങ്ങനെ ഒരു വലിയ ഗേറ്റിനു പുറത്ത് നിന്നു.. അതിന്റെ മേലേ വെല്ല്യ വെണ്ടക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ട് *RAD ഗ്രൂപ്സ് ഓഫ് നാഷണൽ കമ്പനി *(ഇതൊക്കെ എന്റെ മാത്രം തലച്ചോറിൽ വന്ന കമ്പനി ആട്ട... 😝😝) " ഉഫ് എന്ത് വെല്ല്യ കമ്പനി ആണല്ലേ... ദേവിയെ സാലറി കിട്ടീലേലും കൊഴപ്പില്ല നല്ല adaar ലുക്കുള്ള ആരേലും വേണേ " എന്നും പറഞ്ഞ് വലതു കാലു വെച് കയറി... ഇവള് ഗിരിരാജൻ കോഴിയെക്കൾ സമർത്തയാണ് മനസ്സിൽ നല്ല പേടിയുന്ടെലും അത്യാവശ്യം കോൺഫിഡന്റ് ആയിട്ട് തന്നെ കയറി... അവിടെയുള്ള റിസെപ്ഷനിസ്റ് ഒരു ബോയ് ആണ്....അവള് ആഗ്രഹം ദൈവം കെട്ടു നല്ല അസ്സൽ മൊഞ്ചൻ പയ്യൻ... കോഴിക്കൂവി തുടങ്ങി... അവള് മെല്ലെ അവന്റെ അടുത്ത് ചെന്ന് ഏതൊക്കെയോ ചോദിച്ചും പറഞ്ഞും ഇരുന്നു....ഞാൻ അവിടെ സീറ്റിൽ ഇരുന്നു ഞങ്ങളെ പോലെ വേറെയും രണ്ട് പേര് ഉണ്ടായിരുന്നു... ടോട്ടൽ നാല് പേര് ഞങ്ങളും കൂടിയിട്ട് " എടി ഈ കമ്പനി ഓണർ വരാൻ ടൈം എടുക്കും നമ്മള് കൊർച് നേരെത്തെ ആണ് എത്തിയത്.. "അവള് പറഞ്ഞോണ്ട് വന്നു... "സാരില്ല നേരത്തെ എത്തിയ കൊർച് ശ്വാസം വിടാം... " "നിനക്ക് പേടിയുണ്ടോ " " അങ്ങനെ ചോദിച്ച ചെറുതായിട്ട് " " ഡോണ്ട് വറി ബേബി.. എന്റേം പേര് പറഞ്ഞ മതി നിനക്ക് ജോബ് ഓഫർ വാരി കോരി തരും " "ആദ്യം നിനക്ക് ജോബ് കിട്ടുവോ നോക്ക് എന്നിട്ട് നീ എനിക്ക് വാങ്ങിച് താട്ടാ...

തള്ളുമോളെ " അവള് കൊഞ്ഞനം കുത്തി വീണ്ടും ആ പയ്യന്റെ അടുത്ത് പോയി... അവസാനം അവന് അതിൽ നിന്നിറങ്ങി... അവള് എന്നോട് ഇപ്പൊ വരാം എന്നും പറഞ്ഞു രണ്ടും എങ്ങോട്ടോ പോയി... അവന്റെ കയ്യിന്ന് അടി കിട്ടാണ്ടിരുന്ന മതിയായിരുന്നു... ഞാൻ ഫയൽ ഒക്കെ നോക്കി set ആക്കി വെച് മൊബൈൽ എടുത്ത് കുറച്ചു നേരം അതിലും നോക്കുമ്പോൾ ആണ്... അച്ചു ഓടികൊണ്ട് വന്നത്... അവള്ടെ ഓട്ടം പന്തിയല്ല... വിചാരിച്ചത് പോലെ തന്നെ ആ ചെക്കൻ ഇവളെ എടുത്തിട്ട് പെരുമാറിയോ ദേവിയെ... " കിച്ചു... കിച്ചു വെള്ളം വെള്ളം " ബാഗിൽ നിന്ന് വെള്ളത്തിന്റെ ബോട്ടിലെ അവൾക്ക് നീട്ടി അവള്ടെ വെപ്രാളം കണ്ട് ബാക്കിയുള്ളവരും ഞങ്ങളിലേക്ക് നോക്കുവായിരുന്നു... " എന്താ എന്ത് പറ്റി " അച്ചു ആക്രാന്തത്തിൽ വെള്ളം മൊത്തം തീർത്തു...അവള്ടെ മുഖം കണ്ട് ഉള്ള കോൺഫിഡൻസും കാറ്റിൽ പറന്നു എന്ന് പറഞ്ഞാൽ മതിയല്ലോ... " എടി മൊയലാളിമാർ വന്നെടി."..അവള് കിതപ്പോടെ പറഞ്ഞ് "ആ അവർ വരട്ടെ അതിനു നീയെന്തിനാ ഇങ്ങനെ കിടന്നു തുള്ളുന്നേ.. " " ഈ റാഡ് ഗ്രൂപ്പ്‌ ആരുടെയാണ് എന്ന് അറിയോ നിനക്ക്.. അതോ പോട്ടെ റാഡ് ഇന്റെ ഫുൾ ഫോം എന്താണെന്ന് അറിയോ " "അതൊക്കെ എന്തിനാ അറിയണേൽ.. നമ്മക് ഫുഡ്‌ കിട്ടിയ പോരെ കുഴിയെണ്ണണോ " " എന്നാൽ ഈ കുഴി എണ്ണണം " പിന്നീട് അവള് പറയുന്നത് കേട്ട് ഞാൻ ഞെട്ടലോടെ ഇരുന്നിടത്തുന്നു എണീറ്റു... എന്നാലും എന്നോട് പറഞ്ഞില്ലാലോ 😲😲😲ഈശ്വരാ ഇടിയേറ്റ പാമ്പിനെ ഷോക്കടിപ്പിച്ച് കൊന്ന അവസ്ഥയാണല്ലോ എന്റേത്... ….തുടരും………..

കൃഷ്ണ: ഭാഗം 18

Share this story