കൃഷ്ണ: ഭാഗം 22

krishna

എഴുത്തുകാരി: Crazy Girl

"കിച്ചു ദ്രുവ് എവിടെ " അവിടെയുള്ള ഫയൽ ഒക്കെ എടുത്തു വെക്കുമ്പോൾ ആണ് അർജു വന്നു ചോദിച്ചത്... "ദ്രുവ് എവിടെയോ പോയി.. നിങ്ങളോട് പറയാൻ എന്നോട് ഏൽപിച്ചിരുന്നു " "എവിടെയാന്ന് പറഞ്ഞില്ലേ? " "ഇല്ലടാ... ഒരു കാൾ വന്നിട്ടാണ് പോയത്... എന്തെ എന്തേലും പ്രശ്നമുണ്ടോ... നിന്റെ മുഖമൊക്കെ വല്ലാതെ " "ഏയ് ഒന്നില്ല " എന്നും പറഞ്ഞു അവന് പോയി... ഞാനും കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല ഋഷിയെട്ടന്റെ ക്യാബിനിൽ ചെന്ന് പറയാം എന്ന് തന്നെ കരുതി... അങ്ങോട്ട് നടന്നു.... ദ്രുവ് പാവം അവന്റെ ജീവിതത്തിൽ എന്തെക്കെയോ പ്രോബ്ലം ഉണ്ട്... അവന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും കളയണെ ഈശ്വരാ... ഓരോന്ന് ഓർത്തു ഞാൻ ക്യാബിനിൽ കയറി.. പുറത്തേക്ക് നോക്കിയിരിക്കുന്ന ഋഷിയെട്ടനെ ആണ് കണ്ടത്... ഹും ഇന്നലെ വീട്ടിക്ക് വന്നിട്ടില്ല...

അമ്മ എന്നോട് എത്രവട്ടം ചോദിച്ചുന്ന് അറിയോ എവടെയാ പോയത് എന്ന്.. അതെങ്ങനാ എന്നോട് ഒന്നും പറയും ഇല്ലാ ഒന്ന് വിളിക്ക പോലും ഇല്ലാ... ഇഷ്ടമല്ല എന്ന് അറിയാം എന്നാലും ഇങ്ങനൊരു മനുഷ്യൻ ഉണ്ടെന്ന് കരുതിക്കൂടെ... അമ്മക്ക് ഇപ്പോളെങ്കിലും എന്നോട് സ്നേഹമുണ്ട്... എനി ഇങ്ങേർ ആയി അത് വീണ്ടും കളയുമോ 🙄 "ഋഷിയെട്ടാ " "ഹ്മ്മ്മ് "തിരഞ്ഞ്‌ നിന്നു ഒന്ന് മൂളി.. "ദ്രുവ് എവിടെയോ പോയിട്ടുണ്ട്.. നിങ്ങളോട് പറയാൻ പറഞ്ഞു... പിന്നെ ഇമ്പോർട്ടിങ് ചെയ്ത കേള്ക്കുള്വഷൻ ഉള്ള ഫയൽ ഒക്കെ എടുത്ത് കംപ്ലീറ്റ് ചെയ്യാനും പറഞ്ഞു... അത് ഋഷിയെട്ടനോട്‌ ചോദിക്കാനാ പറഞ്ഞെ "എന്തോ ഋഷിയെട്ടന്റെ മുഖം കാണുമ്പോ ഒരു പേടി പോലെ... എന്നെ തന്നെ ഉറ്റുനൊക്കുകയാ... "എന്തെ അവന് പോയത് കൊണ്ടാണോ നിനക്ക് ഇത്രക്ക് സങ്കടം... അല്ലേൽ നല്ല ശബ്ദത്തിൽ സംസാരിക്കുന്ന കാണാലോ " "എന്താ ഋഷിയെട്ടാ പറയണേ... എന്ത് സങ്കടം.. എന്താ ആകെ ഒരു മാറ്റം " "എന്റെ മാറ്റമൊന്നും നീ നോക്കണ്ടാ.. പിന്നെ ഈ ഋഷിയെട്ടാ ഋഷിയെട്ടാ ഉള്ള വിളി അത് നീ നിർത്തിക്കോ നിന്റെ ബോസ്സ് ആണ് ഞാൻ.. സൊ സർ എന്ന് വിളിച്ച മതി " എന്ത് പറ്റിയെ....ഇന്നലെ മുഖം വല്ലാതെ ഇരിക്കുന്ന കണ്ടായിരുന്നു...

ഇപ്പൊ ചെറിയ വഴക്കൊക്കെ ആകുമെങ്കിലും അതൊക്കെ തമാശ രീതിയിലാണ് എടുത്തത്.. എന്നാൽ ഇപ്പൊ എന്തോ അർത്ഥം വെച് പറയുന്ന പോലെ.... "എന്താ പറ്റിയെ...ഞാൻ " "എനിക്കെന്ത് പറ്റിയാലും നിനക്കെന്താ... അത്രേം സന്തോഷമല്ലേ... ഞാനില്ലെങ്കിലും നിനക്ക് ജീവിക്കാൻ കഴിയുമല്ലോ...ജോബ് ആയി എനി ഒരാളെ കണ്ട് പിടിച്ചാൽ മതി അവന്റെ കൂടെ അങ്ങ് കൂടിക്കോ... ഡിവോഴ്സ് ഞാൻ എത്തിക്കാം " "ഞാൻ എന്ത് ചെയ്തൂന്ന " "പോ പോയി എനിക്ക് 2000 തൊട്ടുള്ള ഈ വർഷം വരെയുള്ള കണക്കുകൾ കൊണ്ട് വാ... ഇപ്പൊ 11:00 എനിക്ക് അത് 3:00 ക്കുള്ളിൽ സബ്‌മിറ്റ് ചെയ്തിരിക്കണം... പോ " പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി..തുളുമ്പി വന്ന കണ്ണീർ തുടച് പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ശ്രേയ കയറി വന്നു അവളെ മറി കടന്നു പോകുമ്പോൾ കെട്ടു "ശ്രേയ i നീഡ് some വാട്ടർ "എന്ന് പറയുന്ന ഋഷിയെട്ടന്റെ ശബ്ദം... വാ പൊത്തി വാഷ്‌റൂമിലേക്ക് ഓടുമ്പോളും എന്നെ നോക്കുന്ന പലരെയും കണ്ടില്ലെന്ന് നടിച്ച്‌... അവസാനം സീറ്റിൽ വന്നിരുന്നപ്പോൾ അച്ചു പലതും വന്ന് ചോദിച്ചു...അവളോട് ഒന്നും പറഞ്ഞില്ലേലും..

എനിക്ക് തന്ന ഡ്യൂട്ടിയേ കുറിച് പറഞ്ഞു.. അവള് ഒന്ന് ഞെട്ടി... വീണ്ടും പലതും പറഞ്ഞെങ്കിലും... ഞാൻ ഓരോന്ന് എനിക്ക് വേണ്ട ഇൻഫർമേഷൻ കലക്ററ് ചെയ്യുവായിരുന്നു... ************* (അച്ചു ) അവൾക്കെന്താ പറ്റിയത്... ഇത്രേം നേരം നല്ല പോലെ ഇരുന്നതാണല്ലോ പെട്ടെന്ന് ഒരു മാറ്റം... പോരാത്തതിന് അവൾക് കൊടുത്ത വർക്ക്‌ കണ്ടില്ലേ... ഒരാഴ്ച എടുത്താലും തീരാൻ പോണില്ല... അതാണ് 3മണിക്ക് കൊടുക്കാൻ പറഞ്ഞേക്കുന്നെ... എന്തായാലും ദ്രുവ് അല്ല അവന് ഇവിടുന്ന് പോകുന്നത് കണ്ടതാ... ഋഷി സർ ആയിരിക്കും... ചോദിക്കണം.. ചോദിച്ചിട്ട് തന്നെ കാര്യം... കമ്പ്യൂട്ടറിലേക്ക് ഉറ്റുനോക്കുന്ന കിച്ചുവിനെ ഒന്നുടെ നോക്കിയിട്ട് അച്ചു ഋഷിയുടെ ക്യാബിനിലേക്ക് നടന്നു... അപ്പോൾ അർജുനും ഋഷിടെ ക്യാബിനിലേക്ക് കയറുന്നുണ്ടായിരുന്നു... അവളും പെട്ടെന്ന് നടന്നു ക്യാബിനിലേക്ക് കയറി... പെട്ടെന്നുള്ള അവള്ടെ വരവ് കണ്ട് അർജുനും ഋഷിയും ഒന്ന് ഞെട്ടി.. "എന്തെ അശ്വതി... എനി പ്രോബ്ലം"ഋഷിയായിരുന്നു... "എനിക്കും അതാണ് നിങ്ങളോട് ചോദിക്കാൻ ഉള്ളത്... എന്തേലും പ്രശനം ഉണ്ടോ " "എനിക്കെന്ത് പ്രോബ്ലം... what ഹാപ്പെൻഡ് to യു "എന്ന് ചോദിച്ചതും അവള് പറയാൻ ഒരുങ്ങുമ്പോൾ ആണ് ഇതെല്ലാം നോക്കി നിൽക്കുന്ന ശ്രേയയെ കണ്ടത്...

" എനിക്ക് നിങ്ങളോട് പഴ്സണലി കുറച്ചു സംസാരിക്കണം... " അവള്ടെ ആവിശ്യം മനസ്സിലായത് ഋഷി ശ്രേയയോട് പുറത്ത് പോകാൻ പറഞ്ഞു... "ഹ്മ്മ് tell മി? "ഋഷി "കിച്ചുവിന് എന്താ പറ്റിയെ.. ഇന്ന് രാവിലെ നല്ല പോലെ ഉണ്ടായിരുന്നത് ആണല്ലോ... ഋഷി സർ ന്റേം ക്യാബിനിൽ നിന്ന് ഇറങ്ങിയതിന് ശേഷം ആണ് അവള് വല്ലാണ്ടായത്.. എന്ത് പറ്റിയെ അവൾക്ക് "അവള് മുന്നോട്ട് വന്ന് ചോദിച്ചു "i ഡോണ്ട് നോ...അവള്ടെ കാര്യങ്ങൾ എനിക്ക് അറിയില്ല.. അവൾക്കെന്തെലും പ്രോബ്ലം ഉണ്ടേൽ അവളോട് ചോദിക്കണം.. എന്നോട് ചോദിച്ചാൽ അതിനുള്ള മറുപടി കിട്ടില്ല "താല്പര്യമില്ലാതെ ഋഷിയുടെ സംസാരം അച്ചുവിന് ദേഷ്യം വന്നു... "എന്തിനാ നിങ്ങള് അവളെ ഇട്ടു ബുദ്ധിമുട്ടിക്കുന്നേ... എന്ത് വലിയ വർക്ക്‌ ആണ് നിങ്ങൾ അവൾക്ക് കൊടുത്തിട്ടുള്ളെ... അത് ഒറ്റക്ക് അവൾക് തീർക്കാൻ കഴിയില്ല എന്ന് അറിയില്ലേ.. എന്നിട്ടും എന്തിനാ ഇങ്ങനെ... അല്ല അർജുൻ താനും അറിഞ്ഞു കൊണ്ടാണോ ഇത്... തനിക് കിച്ചുവിനെ പറ്റി പറയാൻ നൂറു നാവ് ആണല്ലോ.. എന്നിട്ട് താനും ഇതിനു കൂട്ടു നിന്നോ "അച്ചു അർജുനിലേക്ക് തിരിഞ്ഞപ്പോൾ അവന് റിഷിയിലേക്ക് നോക്കി... "എന്താടാ അവള് പറയുന്നേ.. നീ എന്ത് കൊടുത്തെന്ന "അർജു "അവൾക് ഞാൻ ഒരു ഡ്യൂട്ടി കൊടുത്തു അവള് അത് ചെയ്യട്ടെ...

അല്ലാതെ ചെറിയ പണി മാത്രം ചെയ്ത് ശമ്പളം വാങ്ങിച്ചാൽ പോരല്ലോ.. " അർജുനു മനസ്സിലായായിരുന്നു എന്താ അവന് ഇങ്ങനെ പെരുമാറുന്നെ എന്ന്...അതുകൊണ്ട് തന്നെ റിഷിയിലേക്ക് തന്നെ അവന് നോക്കിയപ്പോൾ ഋഷി മനപ്പൂർവം തല ചെരിച്... "എന്ത് മനുഷ്യനാടോ താൻ.. ഋഷി സർ നു അറിയുമോ.. അവളെ ഞാൻ പരിചയപ്പെട്ടത് മുതൽ ഇന്നേ വരെ അവള് അവള്ടെ ബുദ്ധിമുട്ടിനെ കുറിച് പറഞ്ഞിട്ടില്ല....എന്തിന് ഋഷി സർ ന്റേം അവളോടുള്ള പെരുമാറ്റം കണ്ടാണ് എനിക്ക് നിങ്ങള് തമ്മിൽ അത്ര യോജിപ്പല്ല എന്ന് മനസ്സിലായത്... എന്നിട്ടും അവള് ഇന്നേ വരെ ഇയാളെ കുറിച്ചൊന്നും മോശമായി പറഞ്ഞിട്ടില്ല.. ആ പാവത്തിനെ ആണ് ഋഷി സർ ഇങ്ങനെ ടോർചർ ചെയ്യുന്നേ... ഒരിക്കൽ ഇതിനോക്കെ സർ വേദനിക്കും " പെട്ടെന്നുള്ള അച്ചുവിന്റെ കുട്ടിക്കളി മാറി മറ്റുറിറ്റിയോടെ സംസാരിക്കുന്ന കണ്ടപ്പോൾ അർജുനും ഋഷിയും ഒരുപോലെ അമ്പരന്നു... പക്ഷെ അവള്ടെ ഒന്നിച്ചു കൂടി സംസാരിക്കണം എന്നുണ്ട് അർജുനു... പക്ഷെ കണ്ണുകൾ കള്ളം പറയില്ലല്ലോ... അവനും കണ്ടതാ ദ്രുവിന്റെ ക്യാബിനുള്ളിൽ കിച്ചുവിനെ വാരിപുണരുന്ന ദ്രുവിനെ..ഒരു പെണ്ണിനോടും യോജിക്കാത്ത ദ്രുവിന് കിച്ചുവുനോടുള്ള മാറ്റം.. ആർക്കായാലും സംശയിച്ചു പോകും....

പെട്ടെന്ന് വലിച്ചടക്കുന്ന ഡോറിന്റെ ശബ്ദം കേട്ടാണ് അർജു ഞെട്ടിയത്... അതെ അച്ചു പോയേകുന്നു.. "എന്താടാ ഞാൻ കേള്ക്കുന്നെ..നീ എന്തിനാ കിച്ചുവിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നേ... " "നീയും കണ്ടതല്ലേ... എനിട്ടും അവൾക് പക്ഷം ചേർന്ന് സംസാരിക്കാൻ എങ്ങനാ കഴിയുന്നു... അറിയാതെ എപ്പോളോ മൊട്ടിട്ട പ്രണയമാണ്... അത് പറയുന്നതിന് മുൻപേ വാടി പോയി... എനിയും അവളോട് സ്നേഹത്തിൽ പെരുമാറിയാൽ ഞാൻ തോറ്റു പോകും... അവളും അതായിരിക്കും ആഗ്രഹിക്കുന്നത്.. എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി ഓടാൻ... പൊയ്ക്കോട്ടേ എങ്ങോട്ടാ വെച്ച പൊയ്ക്കോട്ടേ.. " ഋഷിയിടെ ഓരോ വാക്കും ദേഷ്യത്തിൽ ആണേലും അത് അവന്റെ സങ്കടം മറക്കാൻ ഉള്ള മുഖം മൂടിയാണെന്ന് അര്ജുന് മനസ്സിലായി... അവനെയൊന്ന് നോകി അർജുൻ ക്യാബിനിലേക്ക് നടന്നു.... ************ സ്റ്റോറൂമിലെ പൊടികൾ മൂക്കിലേക്ക് ഇരിച്ചു കയറുമ്പോളും ധാരയായി ഒഴുകുന്ന അവളുടെ കണ്ണീരിനെ പിടിച്ചു വെക്കാൻ പാടുപെട്ടു കൃഷ്ണ... ഒരുപാട് ഫയലുകൾ ഉണ്ട് പൊടി പിടിച്ചു... അവൾക്കറിയാം അത് പെട്ടെന്ന് ഒന്നും തീർക്കാൻ പറ്റില്ല എന്ന് എന്നാലും മനസ്സിനെ ദൈര്യത്തെ കയ്യ് വിട്ടില്ല... ഋഷിയിടെ മുന്നിൽ തോൽക്കാൻ മനസില്ല... "ഹ്ഹച്ചി ... ഹ്ഹച്ചി ...

" എന്ത്‌ പൊടിയാ ഈശ്വരാ ഇവിടെ... മനുഷ്യന്റെ മൂക് പോയി കിട്ടി.. അല്ലേലും ഇമ്മാതിരി പൊടി അലർജിയാണ് എന്ന് അങ്ങേരോട് പറയാൻ ചെന്നാൽ എന്നെ ഒരാഴ്ച ഇവിടെ തന്നെ താമസിപ്പിക്കും...ആ കരിങ്കല്ല് പോലെയുള്ള മനസ്സിനെ ആണല്ലോ ഇത്രേം കാലം കൊണ്ട് നടന്നത്... ഒരുകണക്കിന് മനസ്സിൽ ഉണ്ടായ ഇഷ്ടം പറയാഞ്ഞത് നന്നായി... അല്ലേൽ അതും കൂടി ആയാൽ എന്നെ അങ്ങേര് മേലോട്ടെക്ക് അയക്കും... അവള് ഓരോ ഫയൽ എടുത്ത് പൊടി തട്ടി സീറ്റിലേക്ക് വന്നു ആരെയും നോക്കണോ മിണ്ടനോ നിന്നില്ല... എന്തിനു ഉച്ചക്ക് ഫുഡ്‌ കഴിക്കണ്ട സമയം ആയിട്ടും അവള് പോയില്ല... പക്ഷെ.. ഫ്രണ്ട്സിനു പകരം ചേർക്കാൻ ഒരു പ്രണയത്തിനു കഴിയില്ലെന്ന് പറയുന്നത് എത്ര ശെരിയാണെന്ന് അവൾക്ക് മനസ്സിലായത് അച്ചുവിനെ കിട്ടിയപ്പോൾ ആണ്... ഞാൻ ഫുഡ്‌ കഴിക്കാൻ പോകാത്തത് കൊണ്ട് അവളും പോയില്ല... പകരം ഭക്ഷണം വാങ്ങി തന്ന് അവള് കഴിക്കുന്നോടപ്പം എനിക്കും വാരി തന്നു... മനസ്സിലെ ഭാരം അവളുടെ സ്നേഹത്തിനു മുന്നിൽ അലിഞ്ഞു പോയി... നേരം ഇരുട്ടാൻ തുടങ്ങി പലരും പോയി... അച്ചു എന്നിട്ടും എന്നെ തനിച്ചാക്കിയില്ല... അവളും കൂടി ഓരോന്ന് നോക്കാൻ തുടങ്ങി ... 3മണി കഴിഞ്ഞു... 7:00 ആയി... അച്ചുവിനോട് പോകാൻ പറഞ്ഞിട്ടും അവള് പോയില്ല...

girls ഹോസ്റ്റലിൽ ആണ് താമസിക്കുന്നെ... ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട്.. എനിയും ലേറ്റ് ആയാൽ അവള് എങ്ങനാ പോകും... ഞാൻ കാരണം അവളും... "നീ പോയിക്കോ അച്ചു.. എനി കുറച്ചേ ഉള്ളൂ ഞാൻ ചെയ്യാം ഇനിയെപ്പോളാ നീ ഹോസ്റ്റലിൽ എത്തുക ലേറ്റ് ആയാൽ അവർ ഗേറ്റ് അടക്കും " "നീ പറഞ്ഞത് ശെരിയാ... ആ തള്ളച്ചി പെണ്ണുങ്ങൾ 9 മണി എന്നുണ്ടേൽ ഗേറ്റ് അടച്ചിരിക്കും... പക്ഷെ മ്മള് ആര മോള്.. ഈ മതില് തുള്ളി ശീലം ഉള്ളത് കൊണ്ട് ജീവിച്ചു പോണു " അവള് പോകില്ലെന്ന് കിച്ചുവിന് മനസ്സിലായി അങ്ങനെ എട്ട് മണിക്ക് അവള് ആ വർക്ക്‌ കംപ്ലീറ്റ് ആക്കി... ചുണ്ടിൽ വിജയഭാവ ചിരി വന്നു... ഋഷിയുടെ ക്യാബിനിലേക്ക് നടന്നു... അവള് ആ ഫയൽ ടേബിളിൽ വെച്ചപ്പോൾ കണ്ടു ഒരു നോക്ക് നോക്കാതെ അത് എടുത്ത് മേശയിൽ ഇട്ടു... ഒരു നല്ല വാക്ക് പറയും എന്ന് വിചാരിച്ചില്ലേലും... അതൊന്നു നോക്കിയാൽ എന്തായിരുന്നു... "ഇപ്പോഴാണോ നിന്നോട് സബ്മിറ്റ് ആകാൻ പറഞ്ഞത് സമയം ഇരുട്ടി നീ കാരണം എനിക്കും ലേറ്റ് ആയി" ഞാൻ ആണോ ഇതിനു കാരണം... വേണ്ടാത്ത ഓരോ ഫയൽ കുത്തിപ്പൊക്കി എനി എന്നെ പറ.. മനസ്സിൽ വന്ന ദേഷ്യം കടിച്ചു പിടിച്ചു ക്യാബിനിൽ നിന്നിറങ്ങി.. എന്നെയും കാത്ത് അച്ചു ഉണ്ടായിരുന്നു അപ്പോഴാ അർജുനും ഋഷിയെട്ടനും ഇറങ്ങി വന്നത്...

അർജുൻ അച്ചുവിനെ കൊണ്ട് വിട്ടോളം എന്ന് പറഞ്ഞപ്പോ ആശ്വാസമായി.. ഞാനും ഋഷിയെട്ടന്റെ കൂടെ കാറിൽ കയറി... തല പൊട്ടുന്ന വേദന ഉണ്ട്.. പോരാത്തതിന് തുമ്മലും... ഒന്ന് കണ്ണടച്ച് കിടന്നപ്പോൾ മനുഷ്യന്റെ തല പിളർക്കും പോലെ പാട്ട് വെച്ചു... തുമ്മുന്നത് കണ്ടപ്പോൾ ഫുൾ ac ഇട്ടു തണുപ്പിച്ചു...പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു മുന്നിലേക്ക് തലയിടിച്ചു ഒന്ന് മെല്ലെ പോകുമോ എന്ന് പറഞ്ഞതെ ഓർമ ഉള്ളൂ.. പിന്നെ കണ്ണ് തുറന്നത് വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ ആണ്... ഒരു നിമിഷം എന്റെ മനസ്സിൽ തെളിഞ്ഞു കാലന്റെ കൂടെ പരലോകത്തു പോകുന്ന ഈ എന്നെ തന്നെ... ************ (അർജു ) "ഈ ഗേറ്റ് അടച്ചല്ലോ ഇനിയെങ്ങനെ നീ ഉള്ളിൽ കയറും" "അതൊക്കെ സിമ്പിൾ അല്ലെ.. ഏത് ഗേറ്റ് അടച്ചാലും ഈ അശ്വതിക്ക് ഉള്ളിലേക്ക് കയറാൻ നൂറു വഴികളുണ്ട് സേട്ടാ "അവള് അവള്ടെ ടോപ്പിന്റെ കോളർ പൊക്കി പറഞ്ഞു... "ഓഹ് എന്ന തമ്പുരാട്ടി ഒന്ന് കയറിയട്ടെ... സേട്ടൻ കാണട്ടെ നിന്റെ നൂറു വഴി... "അർജുനും വിറ്റ് കൊടുത്തില്ല... ഗേറ്റിനു കൊറച്ചു ദൂരെയുള്ള മതിലിനു അടുത്ത് ചെന്ന് അവിടെയുള്ള കല്ലിനു മേലേ ചെവിട്ടി.. ഒരു കാല് മതില് മേലേ ചവിട്ടി കൊണ്ട് ആഞ്ഞു കൊണ്ട് മതിലിനു മേലേ കേറി ഇരുന്നു... വാനരജന്മം വാനരജന്മം എന്ന് കേട്ടിട്ടേ ഉള്ളൂ...

ഇതിനാണോ വാനരജന്മം എന്ന് പറയുന്നത് ശിവനെ...അച്ചുവിനെ തന്നെ മിഴിച്ചു നോക്കുന്ന.. അർജുനെ ഇതൊക്കെ എന്ത്.. ഇതിലും മേലേ ചാടികടന്നവളാണി k.k അശ്വതി എന്ന മട്ടിൽ ലവളും... "നീ വല്ല സര്ക്കസിലും ആയിരുന്നോ.. ഇത്രേം വലിയ മതിൽ കയറിയ നിന്നെ സമ്മതിക്കാതെ വയ്യ " "ഇതൊക്കെ എന്ത്... ജന്മനാ ഉള്ള skills ആണ് മോനു.. ശോ എന്നെ കൊണ്ട് വയ്യ " "പിന്നെ അമ്മ മതിൽ ചാടിയാണേൽ മോളു മരകേറി എന്നാകും എന്ന് കേട്ടിട്ടുണ്ട് " " ടാ പട്ടി എന്റെ അമ്മേ പറഞ്ഞാലുണ്ടല്ലോ... "അച്ചു അവനു നേരെ ചൂണ്ടി ദേഷ്യപ്പെട്ടു... "oww എന്റെ പൊന്നു സേട്ടൻ തമാശ പറഞ്ഞതാ " "എന്ന നിനക്ക് കൊള്ളാം "എന്നും പറഞ്ഞു അവള് അപ്പാർത്തേക്ക് തുള്ളി... "യ്യോ " "എന്താടി പട്ടീടെ സൗണ്ട്... പട്ടിയുണ്ടോ അവിടെ "അവന് മതിലിനു ചേർന്ന് ചോദിച്ചു.. "പട്ടിയല്ല ഞാൻ അലറിയതാ... "എന്നും പറഞ്ഞ് അവള് ഓടുന്ന ശബ്ദം അർജുൻ കെട്ടു... അവള്ടെ കോപ്രായം ഓർത്തു ഒന്ന് ചിരിച് അവനും കാർ എടുത്ത് നീങ്ങി... *********** (റാം ) "മമ്മി ഞാൻ ഇറങ്ങുവാ... എനി ഞാൻ വരുമ്പോ എനിക്കും ഇവൾക്കും വേണ്ടത് എന്റെ കയ്യില് ഉണ്ടാകും... " റാം രജിയുടെ താടിയിൽ പിടിച്ചു പറഞ്ഞു.. അവള്ടെ മുഖത്ത് സന്തോഷം കൊണ്ട് നിറഞ്ഞു... "ഹ്മ്മ് പോയിട്ട് വിളിക്കണേടാ " "ആ വിളിക്കാം...

ok എന്നാൽ ഫ്ലൈറ്റിനു സമയം ആയി... " മണിക്കൂറുകൾക്ക് ശേഷം റാം നാട്ടിലേക്ക് ചെന്നയുടൻ ചെന്നത് അവന്റെ ഗസ്റ്റ്‌ ഹൌസിൽ ആയിരുന്നു.. അവിടെയെത്തി കുറച്ച് റസ്റ്റ്‌ എടുത്തതിനു ശേഷം അവന് കൃഷ്ണയുടെ വീടും തപ്പിയിറങ്ങി... പെട്ടെന്ന് തന്നെ അവന് അവളുടെ വീട് കണ്ട് പിടിക്കുകയും ചെയ്തു... അവന് അവരുടെ വീട്ടിലേക്ക് കയറുമ്പോൾ കണ്ടു കിച്ചു എപ്പോഴും പറയുന്ന അവള്ടെ പുറകെ കാമ കണ്ണുമായി നടക്കുന്ന ശ്രാവൺ നെ... കയ്യില് പണം വാരി കൊടുത്തു അവനിൽ കൂട്ടു സൃഷ്ടിച്ചു... റാം ശ്രാവണിൽ നിന്ന് അറിഞ്ഞു അവള്ടെ വിവാഹ ജീവിത നാടക കഥകൾ.. ഓഹോ അപ്പൊ 6 മാസം കാലാവധി ആണ് നിനക്ക് നിന്റെ ഭാര്യ പട്ടം എന്നിട്ട് എന്തെക്കോ അഭിനയം ആയിരുന്നു ഭാര്യയും ഭർത്താവും കൂടി... അവന്റെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി വിടർന്നു... അവന് ഇറങ്ങാൻ നേരം ആണ് മുന്നിൽ ഒരു കാർ വന്ന് ഇറങ്ങിയത്... അതിൽ നിന്ന് ഇറങ്ങുന്ന ആളെ ശ്രാവണും റാമും സംശയത്തോടെ നോക്കി... കാറിന്റെ ശബ്ദം കേട്ട് സതീശനും ഭാര്യയും ഇറങ്ങി വന്നു... ************ "നിങ്ങളെന്താ ഈ കാണിക്കണേ... നിങ്ങള്ടെ ഈ ദുഷിച്ച സ്വഭാവം എനിക്ക് മാത്രമേ അറിയൂ... അത് ഈ വീട്ട് കാരെ കൂടി അറിയിക്കണ്ടാ.... "

പണിയെല്ലാം കഴിഞ്ഞു കിടക്കാൻ മുറിയിലേക്ക് കയറി കിച്ചു ഋഷിയിടെ കയ്യില് നിന്ന് മദ്യത്തിന്റെ ഗ്ലാസ് തട്ടിപറിച്ചു കൊണ്ട് പറഞ്ഞു... "എന്റെ അച്ഛനും അമ്മയും അല്ലെ അവർ എന്ത് കരുതിയാലും ഞാൻ സഹിച്ചോളാം നീ വെല്ല്യ ഭാര്യ ആകുവോന്നും വേണ്ടാ " "നിങ്ങൾക്ക് പറയത്തക്ക ദുഷീലങ്ങൾ ഒന്നുമില്ലാ എന്നെ അവർ അറിയൂ ഈ മദ്യപാനം ഉണ്ടെന്ന് അറിഞ്ഞാൽ.. ഞാൻ വന്നതിനു ശേഷമാണ് ഇങ്ങനെ എന്ന് അവർ തെറ്റിദ്ധരിക്കും... " "ഓഹോ അങ്ങനെയാണോ... ശെരിയാടി ഇന്ന് ഞാൻ ഇത് കഴിക്കുന്നത് നീ കാരണമാ... നീ മാത്രം... " "ഞാനോ ഞാൻ എന്ത് ചെയ്തെന്നാ പറയുന്നേ... ഇന്ന് രാവിലെ മുതൽ തുടങ്ങിയതാ... എന്തേലും പറയാൻ ഉണ്ടേൽ പറയണം അല്ലാതെ അവിടേം ഇവിടേം തൊടാതെയുള്ള നിങ്ങളുടെ സംസാരം മനസ്സിലാക്കാൻ എനിക്ക് കഴിയില്ല" "നീ അല്ല ഞാനാ തെറ്റ് ചെയ്തെ.. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇത്രയൊക്കെ സംഭവിക്കൂ എന്ന് ഓർക്കണമായിരുന്നു... അല്ലേലും നിന്നെ പോലെ ചീപ്പ്‌ ബിലോ ആവറേജ് ഉള്ള പെൺകുട്ടികൾ എല്ലാം പോക്കാ... എന്തിനു തുനിഞ്ഞിറങ്ങുന്ന ബ്ലഡി ബിറ്റ്ച്ച് " ഋഷിയെട്ടൻ പറഞ്ഞ് നിർത്തിയതും എന്റെ കരങ്ങൾ ആ മുഖത്ത് പതിഞ്ഞു... ഋഷിയെട്ടൻ ഞെട്ടിയതൊടപ്പം എന്റെ പെട്ടെന്നുള്ള പ്രവർത്തി എന്നേം ഞെട്ടിച്ചു...

ഏതൊരു പെണ്ണിനും ഉള്ളത് പോലെ.. സ്വന്തം ആത്മഭിമാനത്തെ തകർത്ത് പറഞ്ഞാൽ ചെയ്യുന്നതേ ഞാനും ചെയ്തുള്ളു എന്ന് മനസ്സിൽ കരുതി... നിറഞ്ഞു വന്ന കണ്ണീരോടെ അയാളെ വെറുപ്പോടെ നോക്കി ബാൽക്കണിയിലേക്ക് നടന്നു.... ഇതെല്ലാം കണ്ടും കെട്ടും പുറത്ത് ഒരാൾ നില്കുന്നത് അറിയാതെ ഋഷി വീണ്ടും ഗ്ലാസിലെ മദ്യം വായിലേക്ക് കമിഴ്ത്തി... ദിവസങ്ങൾ കടന്നു ഋഷിയും കിച്ചുവും പരസ്പരം മിണ്ടാതെ വീട്ടുകാരുടെ മുന്നിൽ യാതൊരു ഭാവമാറ്റമില്ലാതെ കഴിഞ്ഞു... എന്നാൽ ദ്രുവിന്റെ പ്രതീക്ഷിക്കാത്ത ലീവും... അതുകൊണ്ട് ഋഷിയുടെ നിർദേശപ്രകാരമുള്ള വർക്കും അവളെ ഒരുപാട് ബുദ്ധിമുട്ടിച്ചു... എപ്പോഴും ഓരോ പ്രസന്റേഷൻ ഉണ്ടാക്കാൻ പറഞ്ഞിട്ട്.. അതിൽ കുത്തും കോമയും എല്ലാം കുറ്റമായി കാണും അവസാനം കുത്തിയിരുന്ന് ചെയ്ത പ്രസന്റേഷന്റേം സ്ഥാനം ഋഷിയുടെ ക്യാബിനിലെ ചവിറ്റുകൊട്ടയിൽ ആയിരിക്കും... കാരണമറിയാതെ അവന്റെ ടോർചറിങ് സഹിച് തോറ്റു കൊടുക്കാൻ നില്കാതെ അവന് പറയുന്നത് പോലെ അവളും ചെയ്ത് നിന്നു... എല്ലാത്തിനും സപ്പോർട്ട് ആയി അച്ചുവും... -- "ദ്രുവ് എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല... നീ എവടെയാ... പെട്ടെന്നൊരു പ്രസന്റേഷൻ അതും ഞാൻ കോൺഫറൻസ് ഹാളിൽ വെച്... നോ ദ്രുവ് i can't " "സോറി കൃഷ്ണ എനിക്ക് വരാൻ പറ്റാത്തത് കൊണ്ടാണ്... നാളെ ഈവെനിംഗ് ഞാൻ എത്തും... ഇയാൾ പറഞ്ഞപോലെ ഒരു സന്തോഷവാർത്തയും ആയിട്ട്..

ബട്ട് മോർണിംഗ് ഉള്ള പ്രസന്റേഷൻ ടൈം i cant reach there...അതും നമ്മള് ഫസ്റ്റ് ടൈം അറ്റന്റ് ചെയ്യുന്ന പ്രസന്റേഷൻ ആണ്.. i know u can do it വെൽ " "എന്നാലും ഞാൻ എങ്ങനെ ഞാൻ" "ഇയാൾ പേടിക്കണ്ടാ... താൻ half leave എടുത്ത് വീട്ടിൽ ചെന്ന് സമാധാനത്തിൽ പ്രസന്റേഷൻ ആക്കിക്കോളു ഋഷിയോട് ഞാൻ പറഞ്ഞോളാം "എന്നും പറഞ്ഞു എന്റെ മറുപടി കാക്കാതെ മൊബൈൽ വെച്ചു... അച്ചുവിനോട് പറഞ്ഞപ്പോ അവള് congrats പറഞ്ഞു കയ്യ് തന്നു... അവസാനം എന്നെ പോലെ കഴിയുല്ലേലും നിനക്ക് പറ്റും എന്ന് അവളുടെ തള്ള് കേട്ടപ്പോ ആ ടെൻഷനിലും ചിരി വന്നു... കമ്പനിയിൽ നിന്ന് ഇറങ്ങി ഉച്ചക്ക് വീട്ടിൽ ചെന്ന് പ്രസന്റേഷൻ തയ്യാർ ആക്കാൻ തുടങ്ങി.... അപ്പോഴാണ് എനിക്ക് കൊറിയർ വന്നു എന്ന് പറഞ്ഞു അമ്മ എന്തോ ഒരു ബോക്സ്‌ ഏൽപ്പിച്ചത്... എനിക്ക് കൊറിയറോ എന്ന് കരുതി അത് തുറന്നു നോക്കിയതും.. കോട്ട് സുയിട്ടും ഒക്കെ... അത് കയ്യിൽ വെച് മുറിയിലേക്ക് നടന്നപ്പോൾ ദ്രുവിന്റെ മെസ്സേജ്... "നാളെ അതിട്ടിട്ടു വേണം പ്രസന്റേഷൻ ചെയ്യാൻ.. അതും കൂടി കണ്ടപ്പോൾ ഉള്ള കോൺഫിഡൻസ് പോയി... ഋഷിയെട്ടൻ വന്നപ്പോൾ പല ഡൗട്ടും ചോദിക്കണം എന്നുണ്ടേലും മ്മളെ ഈഗോ സമ്മതിച്ചില്ല... എല്ലാം കഴിഞ്ഞു രാത്രി 12 മണിക്ക് മ്മളും കിടന്നു... തിരിഞ്ഞും മറിഞ്ഞും കിടന്നില്ലേ നിദ്രാദേവി തിരിഞ്ഞു നോക്കീല... അവസാനം കണ്ണുമടച്ചു അങ്ങ് കിടന്നു.. നാളത്തെ പ്രസന്റേഷനും ഓർത്തു............തുടരും………..

കൃഷ്ണ: ഭാഗം 21

Share this story