കൃഷ്ണ: ഭാഗം 23

krishna

എഴുത്തുകാരി: Crazy Girl

"എന്റെ പൊന്ന് കിച്ചു നീ ഒന്ന് അവിടെ ഇരിക്ക്... ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ നിനക്ക് കോൺഫിഡൻസ് കിട്ടുമോ" "എനിക്ക്... എനിക്ക് നിക്കാൻ പറ്റണില്ല...എന്റെ കാലു ഉറച്ച് നിൽക്കാൻ പറ്റുന്നില്ലാന്നു... " ഇവളിത് കൊളാക്കും... ഇങ്ങനെ പോയാൽ പ്രസന്റേഷന്റേം കാര്യം ഗോവിന്ദ... അച്ചുവും പിറുപിറുത്തു അവിടെ ഇരുന്നു... "കൃഷ്ണ.. ശരത് ശ്രീനിവാസൻ.. സർ വന്നു... യൂ ഹാവ് to ഗോ നൗ.. ഹി is there ഇൻ തെ കോൺഫറൻസ് ഹാൾ "റിസപ്ഷൻ പയ്യൻ വന്ന് പറഞ്ഞപ്പോൾ എനിക്ക് ആകെ തലപേരുക്കും പോലെ തോന്നി... ഈ കോട്ടും സുയിട്ടും ഇട്ടു ആകെ ഒരു വീർമുട്ടൽ ആണ് അതിന്റെ കൂടെ ടെൻഷൻ... അയ്യോ ഋഷിയെട്ടൻ... ഋഷിയെട്ടൻ എവിടെ.. "അച്ചു ഋഷിയെട്ടൻ വന്നില്ലാലോ.. ഋഷിയെട്ടൻ എവിടെ " " ബെസ്റ്റ് എന്നോടാണോ ചോയ്ക്കുന്നേ നീയും ഋഷിയെട്ടനും അല്ലെ ഒരേ വീട്ടിൽ നിന്ന് വരുന്നേ.." "ഞാൻ ഒറ്റക്ക് ആണ് വന്നത്.. ഇവിടെ വന്നിട്ട് ഡ്രസ്സ്‌ ചേഞ്ച്‌ ആകാം എന്ന് കരുതി.. ഈ ഡ്രെസ്സും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങാൻ എന്തോ പോലെ " "എന്നിട്ട് നീ പറഞ്ഞും ഇല്ലേ "

"ഞാൻ ഇറങ്ങുന്നത് കണ്ടായിരുന്നു.. ഒന്നും മിണ്ടീല " പെട്ടെന്നായിരുന്നു എന്റെ മൊബൈലിൽ മെസ്സേജ് വന്നത്.. തുറന്ന് നോക്കിയപ്പോ അർജുൻ പെട്ടെന്ന് കോൺഫറൻസ് ഹാളിൽ വരാൻ... അച്ചുനെ ഒന്ന് മുറുക്കി കെട്ടിപിടിച് ഒരു ദീർഖശ്വാസം വിട്ട് ലിഫ്റ്റിൽ കയറി 6 ഫ്‌ളോർ നമ്പർ തൊട്ടു. .. ഫയൽ നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണടച്ച്... പെട്ടെന്നാണ് എന്തോ ഒരു ശബ്ദം.. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഋഷിയെട്ടൻ... ഇങ്ങേരെവിടുന്നു പൊട്ടി മുളച്ചു... എന്ന. പോലെ നോക്കിയപ്പോ പാവം കിതച്ച്കൊണ്ട് നോക്കി.... *********** ഇവൾ വീട്ടീന്ന് ഇറങ്ങുമ്പോൾ ഇതല്ലായിരുന്നല്ലോ വേഷം... ഞാൻ ഒന്ന് ഞെട്ടി അവളെ അടിമുടി നോക്കിയപ്പോൾ അവളൊന്ന് പുഞ്ചിരിച്ച്‌..... പക്ഷേ നല്ല പേടിയുണ്ടെന്നു മുഖം പറയുന്നുണ്ട്... ഒന്ന് ഞാൻ നോക്കിയിട്ട് നേരെ നിന്നു... "സർ... " അവള്ടെ വിളി കാതിൽ തുളച്ചു കയറുന്നതിനു പകരം എന്റെ ഹൃദയത്തെ കീറിമുറിക്കുന്ന പോലെ തോന്നി... പക്ഷെ ഞാൻ തന്നെയല്ലേ ഇങ്ങനെ വിളിക്കാൻ പറഞ്ഞത് എന്ന് ഓർത്തപ്പോൾ അന്ന് അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നി...

എന്തെ എന്ന രീതിയിൽ അവളെ നോക്കി.. "എന്നെ കാണാൻ എങ്ങനാ ഉണ്ട് " എന്നും പറഞ്ഞു ഇടുപ്പിൽ കയ്യ് വെച്ചപ്പോൾ അറിയാതെ ചിരി പൊട്ടി... വീണ്ടും അവളെ നോക്കി വീണ്ടു ചിരി വന്നു അത് കണ്ടിട്ട് ഇടുപ്പിൽ നിന്ന് കയ്യെടുത്ത് എന്നെ ഒന്ന് നോക്കിപേടിപ്പിച്ചു... അത് കണ്ടപ്പോൾ ചിരി കടിച് പിടിച്ചു എപ്പോ വേണേലും ചിരിക്കാം എന്ന മട്ടിൽ നിന്നു.. "എന്തിനാ ഇങ്ങനെ ഇളിക്കുന്നെ അതിനു മാത്രം എന്താ ഉള്ളെ " "പാടത്തു കൊണ്ട് വെക്കാനുള്ളത് പോലെ ഉണ്ട്... " "ഹും നിങ്ങൾക്ക് അസൂയ ആണ് മനുഷ്യ.. എന്റെ അത്ര സൗന്ദര്യം നിങ്ങള്ക്കില്ല " അവള് ചുണ്ട് കൂർപ്പിച്ച് പറഞ്ഞപ്പോൾ ഒരു ചിരിയോടെ അവളെ നോക്കി നിന്നു.. പെട്ടെന്ന് ലിഫ്റ്റ് തുറന്ന് കിച്ചു ദേഷ്യത്തിൽ ഇറങ്ങിയതും അവളെ പിടിച്ചു വലിച്ചു ചുമരിൽ തട്ടി നിർത്തി.. *********** അയ്യോ എനിക്ക് ദേഷ്യമൊന്നും ഇല്ലാ.. ഞാൻ ജാട ഇട്ടതാ എന്നൊക്കെ പറയണം എന്നുണ്ട്.. മൂപര് പിടിച്ചു വെക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒന്നും മിണ്ടില്ലയിരുന്നു... "ഋഷി... യേട്ടാാ... " എന്ന് ഋഷിനെ നോക്കി വിളിച്ചതും... എന്നോട് ചേർന്ന് നിന്നു എന്റെ കഴുത്തിലേക്ക് പിടിച്ചു മുഖംമുയർത്തി... പരസ്പരം കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോ എന്ത് വികാരമാണ് ആ കണ്ണുകളിൽ എന്ന് തിരിച്ചറിയാൻ പാട് ആയിരുന്നു...

എന്നിലേക്ക് അടുത്ത് വരുന്ന ഋഷിയെട്ടനെ ഒന്ന് നോക്കി കണ്ണിറുക്കി അടച്ച്‌... ഋഷിയെട്ടൻ ശ്വാസം കഴുത്തിലേക്ക് തട്ടുമ്പോൾ എന്റെ ഋഷിയെട്ടന്റെ ഷർട്ടിൽ മുറുകിയിരുന്നു... പെട്ടെന്ന് അനക്കമൊന്നും കാണാഞ്ഞപ്പോൽ പതിയെ കണ്ണ് തുറന്ന് നോക്കി... പ്രൈസ് ടാഗ് കടിച്ചു പിടിച്ചു കയ്യും കെട്ടി നോക്കുന്ന തൊരപ്പനെ കണ്ടപ്പോൾ.. ഒരു ഇളി കൊടുത്ത്... ശ്ശെ പ്രൈസ് ടാഗ് കളഞ്ഞില്ലായിരുന്നോ... എന്ന് പറഞ്ഞു തലക്ക് കൊട്ട് കൊടുത്തു.. വീണ്ടും നടക്കാൻ തുനിഞ്ഞപ്പോൾ എന്നെ വീണ്ടും അത് പോലെ പിടിച്ചു നിർത്തി.. ഇനിയെന്താ എന്താ ഭാവത്തിൽ ഋഷിയെട്ടനെ നോക്കി... എന്റെ ഷർട്ടിന്റെ കോളേറും... കൂടെ കോട്ടിന്റേം ചുളിവുപറ്റിയ ഭാഗം നേരെ ആകുമ്പോൾ കണ്ടു എന്നിലെക്ക് ആത്മവിശ്വാസം പകരുന്നത്... അറിയാതെ ചുണ്ടിൽ ചിരി വിരിഞ്ഞു... "പൊന്നളിയാ റൊമാൻസ് കളിച്ചത് മതി... അയാൾ കിടന്ന് കയർ പൊട്ടിക്കുവാ.. കിച്ചു ഓട്.. " എന്നും പറഞ്ഞു അർജു എന്റെ കയ്യില് പിടിച്ചു ഓടി ഋഷിയെട്ടനെ തിരിഞ്ഞോന്ന് നോക്കിയപ്പോൾ ആ മുഖത്ത് ചിരി വന്നത് ഞാൻ അറിഞ്ഞു കോൺഫറൻസ് ഹാളിലെ ഡോർ തുറന്നതും..

എവിടെന്നൊക്കെയോ ഉയർന്ന നെഞ്ചിടിപ്പിന്റെ ശബ്ദം മാത്രം എന്റെ കാതിൽ അലയടിച്ചു... അർജുൻ വേഗം ഒരു സീറ്റിൽ സ്ഥാനമുറപ്പിച്ചു... അവിടെ വന്നിരിക്കുന്ന ശരത് ശ്രീനിവാസൻ എന്ന വെല്ല്യ പ്രോഡക്റ്റ് കമ്പനികാരനും.. അയാളുടെ മാനേജർ എന്ന് തോന്നിക്കുന്ന ഒരാളും കൂടെ എക്സ്ട്രാ രണ്ട് പേരും ഉണ്ടായിരുന്നു... എല്ലാവരെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു... എന്നിലേക്ക് ഉറ്റുനോക്കുന്ന അവരുടെ ശ്രെദ്ധ ഡോർ തുറന്ന് വരുന്ന ഋഷിയെട്ടനിലേക്ക് മാറി... ആകെ മൊത്തം ഒരു മരവിപ്പ് എനിക്ക് അനുഭവപെട്ടു... എന്നിലേക്ക് നോക്കി വരുന്ന ഋഷിയെട്ടനെ ദയനീയപൂർവം ഞാൻ നോക്കി.... എന്റെ അടുത്ത് വന്നു അവരെ വെൽക്കം ചെയ്തു.. കുറച്ചു സംഭാഷണങ്ങൾക്ക് ശേഷം എന്നോട് പ്രസന്റേഷൻ തുടങ്ങാൻ പറഞ്ഞു.. ലൈറ്റ്‌സ് ഓഫ്‌ ആയി ആ സമയം ഋഷിയെട്ടൻ എനിക്ക് നേരെ തിരിഞ്ഞു എന്റെ തണുത്തു വിറച്ച കയ്യില് പിടിച്ചു കൊണ്ട് പറഞ്ഞു.. "വേലക്കാരിയിൽ നിന്ന് ഇവിടെ വരെ എത്തിയത് നിനക്കുള്ള ആത്മവിശ്വാസമാണ്... നീ എന്നോട് കാണിക്കാറുള്ള ആ തന്റേടവും വാശിയും ഈ പ്രസന്റേഷനിലും ഉണ്ടാവുക... അല്ലേൽ ഞാൻ കരുതും ഒരു വേലക്കാരിക്ക് ഇതിനേക്കാൾ കൂടുതൽ ഒന്നും കഴിയില്ല എന്ന്

"എനിക്ക് പാകം കേൾക്കാൻ മാത്രം അത് പറഞ്ഞു എന്റെ കയ്യില് ഒന്ന് മുറുകി പിടിച്ചു സീറ്റിലേക്ക് പോയിരുന്നു... സ്മാർട്ട്‌ബോർഡിൻറെ ലൈറ്റ് ഒൺ ആയപ്പോൾ എല്ലാരുടെയും മുഖം എനിക്ക് നേരെ ആയിരുന്നു ഞൻ ഋഷിയെട്ടനിലേക്കും... അയാൾ പറഞ്ഞത് മനസ്സിൽ ആകെ തറച്ച്‌ നിന്നു... ആ മുഖത്ത് എന്തിനോ വേണ്ടി മന്ദഹസിക്കുന്നുണ്ടായിരുന്നു... അർജുനെ നോക്കിയപ്പോൾ thumps up !കാണിച് കൊണ്ട് തുടരാൻ കല്പിച്ചു... ദേവിയെ മനസ്സിൽ ദ്യാനിച്ചു ഞാൻ തുടങ്ങി... സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന ഓരോ ചിത്രങ്ങളും വിവരിച്ചു കൊടുത്തു അര മണിക്കൂറോളം നീണ്ടു നിന്ന പ്രസന്റേഷൻ ഒരു മന്തഹാസത്തോടെ പറഞ്ഞു നിർത്തി.... കണ്ണുകൾ ഇറുക്കി അടച്ച് ഒന്ന് തുറന്നപ്പോളേക്കും ലൈറ്റുകൾ ഒൺ ആയി... എല്ലാവരുടെയും നോട്ടം എന്നിലേക്ക് തറച്ച് നിന്നു... നെറ്റിയിൽ നിന്ന് അടർന്നു വീഴുന്ന വിയർപ്പുകണങ്ങൾ വിറയാർന്ന കയ്യ്കൊണ്ട് ഒപ്പിഎടുത്തു... ഋഷിയെട്ടനിലേക്ക് ഒന്ന് നോക്കി... എന്നെ ഒന്ന് നോക്കിയതിനു ശേഷം യാതൊരു ഭാവമാറ്റമില്ലാതെ ഋഷിയെട്ടൻ അയാളിലേക്ക് നോക്കിയതും കാതടപ്പിക്കുന്ന വിധം കയ്യടി ഉയർന്നു... കൈകൾ കൂട്ടിമുട്ടികൊണ്ട് ഋഷിയെട്ടൻ എന്റെ അടുത്ത് വന്നു നിന്നു... "i തിങ്ക് യൂ ലൈക്‌ ഹേർ പ്രസന്റേഷൻ "ഋഷിയെട്ടൻ അവരിലേക്ക് ചോദിച്ചു...

"ഓഫ്‌കോഴ്സ്... we ആർ റെഡി ഫോർ ദിസ്‌ പ്രൊജക്റ്റ്‌... ലെറ്റ്‌ ഡിസ്‌കസ് എബൌട്ട്‌ ഇറ്റ്... "എന്ന് പറഞ്ഞപ്പോൾ അർജുനിലേക്ക് കണ്ണ് പായിച്ചു... അവന്റെ മുഖത്തും ഉണ്ടായിരുന്നു നല്ല തെളിച്ചം...പലതും ഡിസ്‌കസ് ചെയ്യുന്നുണ്ടേൽ എന്റെ നോട്ടം ഋഷിയെട്ടനിലേക്ക് തറച്ചു നിന്നു... അവിടെ നടക്കുന്നതോന്നും കേട്ടില്ല... അറിയാതെ എന്റെ കൈകൾ ഋഷിയെട്ടന്റെ കയ്കളിൽ കോർത്തുപിടിച്ചപ്പോൾ യാതൊരു ഭാവമാറ്റം ഇല്ലാതെ.. അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആ കയ്കളും എന്നിലേക്ക് കോർത്തു പിടിച്ചു... അറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു എനിക്ക് അപ്പോൾ... *********** "ഋഷി എവിടെയാണ് " "കമ്പനിയിൽ "വെല്ല്യ താത്പര്യമയില്ലാത്ത മട്ടിൽ ദ്രുവിനോട് ഋഷി മൊബൈലിൽ കൂടി പറഞ്ഞു... "പ്രസന്റേഷൻ എങ്ങനാ ഉണ്ടായിരുന്നു... " "ഇറ്റ് വാസ് ഗുഡ്... she did ഇറ്റ് perfectly " "i know she ക്യാൻ do ഇറ്റ്.. കൃഷ്ണ അവൾക്കത് ചെയ്യാൻ പറ്റും എന്ന് എനിക്കുറപ്പുണ്ടായിരുന്നു "ദ്രുവ് വളരെ കോൺഫിഡന്റോടെ പറഞ്ഞു... "എന്റെ ഭാര്യ അല്ലെ അങ്ങനെയേ വരൂ "അവനും വിട്ട് കൊടുത്തില്ല.. പക്ഷേ ദ്രുവ് അത് തമാശ രീതിയിൽ ആയിരുന്നു എടുത്തത്... "പിന്നെ ഇന്ന് നിങ്ങള് ഫ്രീ ആകുമ്പോൾ എന്റെ വീട്ടിലോട്ട് വരണം... അർജുനേം കൂട്ടിക്കോ.. വേണേൽ കൃഷ്‌ണയെയും " "എന്തിനാ "

"അതൊക്കെയുണ്ട്.. ആദ്യം വാ " അവന് ഉത്സാഹത്തോടെ പറഞ്ഞു ഫോൺ വെച്ചപ്പോൾ ഋഷി അവനെന്തിനാ വിളിച്ചത് എന്ന രീതിയിൽ ഇരുന്നു ... അങ്ങനെ അർജുനും ഋഷിയും മാത്രം ദ്രുവിന്റെ വീട്ടിലേക്ക് ചെന്ന്... കൃഷ്ണയെ കൂട്ടാൻ എന്തോ ഋഷിടെ മനസ്സ് അനുവദിച്ചില്ല... കാളിങ് ബെൽ അടിച്ചപ്പോൾ ഡോർ തുറന്നത് ശേഖർ അങ്കിൾ ആയിരുന്നു... അങ്കിളിനോട് സംസാരിക്കുമ്പോൾ രണ്ട് പേരും ശ്രേദ്ധിച്ചു പതിവിലും സന്തോഷവാൻ ആയിരുന്നു... അപ്പോഴാണ് സ്റ്റെയർ ഇറങ്ങി വരുന്ന ദ്രുവിനെ കണ്ടത്... അർജുനും ഋഷിയും നേരിയ ചിരി കൊടുത്തു... അവരുടെ രണ്ട് പേരുടെ മനസ്സിലും അന്ന് നടന്ന ആ കാഴ്ച ഉണ്ടെങ്കിലും അവനോട് അത് തുറന്ന് ചോദിക്കാനുള്ള മനക്കട്ടി അവർക്കില്ല.. കാരണം അവർക്കറിയാം അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിവുള്ള നല്ല ഒരു പയ്യനാണ് ദ്രുവ്... എന്നാലും അവരുടെ മനസ്സിൽ ശെരിയായില്ല.. "എന്തിനാടാ വിളിച്ചേ.. any പ്രോബ്ലം "അർജുൻ ആയിരുന്നു.. "നിനക്ക് എന്റെ മുഖം കണ്ടിട്ട് എന്തേലും പ്രോബ്ലം ഉള്ളതായിട്ട് തോന്നുന്നുണ്ടോ അളിയാ "

ശെരിയാ അവന്റെ മുഖം പ്രകാശം പോലെ തെളിഞ്ഞിരിക്കുകയാ... അവന്റെ പെട്ടെന്നുള്ള leave എടുപ്പും അതുകഴിഞ്ഞുള്ള സന്തോഷവും കണ്ട് ഞങ്ങൾ ആശയക്കുഴപ്പത്തിൽ ആയി അത് മനസ്സിലാക്കിയെന്ന പോലെ അവന് ഞങ്ങളേം കൊണ്ട് അവന്റെ അമ്മയുടെ മുറിയിലേക്ക് കയറി.. ഞങ്ങളെ കണ്ടപ്പോൾ ആ സ്ത്രീ ഒന്ന് പുഞ്ചിരിച്ചു.. പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് അവരെ പക്ഷെ ഇന്ന് കാണുമ്പോൾ എന്തോ വളരെ പരിചിതം പോലെ... അതെ അവർക്ക് കൃഷ്ണയുടെ കണ്ണുകളാണ് എന്ന് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു... ആ കണ്ണിലെ തിളക്കം... കൃഷ്ണയുടെ അതെ കൺപോളകൾ... ഋഷി അവരുടെ കണ്ണുകളിൽ നിന്ന് പിൻവലിക്കാതെ നോക്കി.. "നിങ്ങളറിഞ്ഞോ ഇത്രയും കാലം തേടിക്കൊണ്ടിരുന്ന എന്റെ ചേച്ചിയെ എനിക്ക് കിട്ടി " ഒരു ഞെട്ടലോടെ ഞാനും അർജുനും അവനെ നോക്കി... ദ്രുവ് പലപ്പോഴും പറയാറുണ്ട് അവന്റെ ചേച്ചിയെ നഷ്ടപെട്ട സങ്കടം... അവന്റെ ജീവിധത്തിൽ ആകെ ഉണ്ടായിരുന്ന സങ്കടവും അതായിരുന്നു... ആ ചേച്ചിയെ കണ്ടു പിടിക്കുക എന്നാണ് അവന്റെ ലക്ഷ്യം എന്ന് പലവട്ടം പറഞ്ഞതോർക്കുന്നു.. വർഷങ്ങൾക്ക് ശേഷം അവന്ക് തിരിച്ചു കിട്ടിയേക്കുന്നു.. അവന്റെ ചേച്ചിയെ... "എടാ മോനെ... എന്നിട്ട് എവിടെ നിന്റെ ചേച്ചി "എന്ന് അർജുൻ ചോദിച്ചപ്പോൾ ഞാനും ചുറ്റുമൊന്ന് കണ്ണോടിച്ചു..

അപ്പോൾ ആ മുറിയുടെ ബാത്റൂമിലെ ഡോർ തുറന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു... ദ്രുവ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... ഇതാണ് ഇതാണ് എന്റെ ചേച്ചി.. "സ്നേഹ"എന്ന് പറഞ്ഞു ഞങ്ങളെ നോക്കി.. അവളൊന്നും ഞങ്ങളെ നോക്കി...നിഷ്കളങ്കമായി ഒന്ന് ചിരിക്കാം ശ്രേമിച്ചു... മഞ്ഞ ചുരിദാർ ധരിച്ച ഇരുന്നിറക്കാരി... ദ്രുവിന്റെയും അവന്റെ അച്ഛന്റെയും അമ്മടെയും കളർ ഒന്നും അവൾക്കില്ല... പക്ഷെ അവള്ടെ അമ്മയുടെ ചുണ്ടിനു താഴെയുള്ള മറുക് അവൾക്കുമുണ്ടെന്നു എടുത്തു കാണിച്ചു... ഞെട്ടിപണ്ടാരമടങ്ങിയിരിക്കുന്നു ഞങ്ങളെ നോക്കി ഒന്ന് കുണുങ്ങി ചിരിച് ദ്രുവ് പുറത്തേക്ക് നടന്നു... പുറകെ ഞങ്ങളും... പലപ്പോഴും സന്തോഷവാൻ ആയിരുന്നുവെങ്കിലും ഈ ഒരു സങ്കടം അവനെ അലട്ടുന്നത് അവന്റെ മുഖത്ത് പലപ്പോഴും കണ്ടിരുന്നു.. എന്നാൽ ഇപ്പൊ അവന്റേം മുഖം പൂർണ ചന്ദ്രൻ ഉദിച്ച പോലെ ആണ്... അവന് ചെന്ന് നിന്നത് അവന്റെ വീട്ടിലെ ഗാർഡണിൽ ആയിരുന്നു അവിടെയുള്ള ഒരു സ്റ്റീൽ ബെഞ്ചിൽ ഞാനും അർജുനും ഇരുന്നു... "സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചത് എന്റെ ചേച്ചി.. ദേ മച്ചാന്റെ ഭാര്യ കൃഷ്ണ ആണെന്നാണ് " ഒരു കൂസലുമില്ലാതെ അവനത് പറഞ്ഞപ്പോൾ ഞാനും അർജുനും മുഖത്തോടു മുഖം നോക്കി..

"ഞെട്ടൊന്നും വേണ്ട സത്യമാ പറഞ്ഞത്... അതുകൊണ്ടാണ് ഇത് വരെ ഒരു പെണ്ണിനേയും അടുപ്പിക്കാൻ പാടുള്ള ഞാൻ കിച്ചുവുമായി പെട്ടെന്ന് കൂട്ടായത്... അവനൊന്നു പറഞ്ഞു നിർത്തി.. ആ കണ്ണുകൾ നിങ്ങള് കണ്ടോ.. എന്റേം മെമ്മേടെ അതെ കണ്ണുകൾ അല്ലെ... അതുപോലെ ചുണ്ടിൽ താഴെ ഉള്ള ആ മറുകും.. അവന് ആവേശത്തോടെ പറഞ്ഞു.. ശെരിയാണ് ഞാനും കണ്ടതാ.. പലപ്പോഴും ആ മുഖത്തേക്ക് ഞാൻ ലയിച്ചു പോയിട്ടുണ്ട്... പക്ഷെ സത്യം സത്യമല്ലാതാവില്ലല്ലോ... എന്റെ ചേച്ചിയെ എനിക്ക് തന്നെ കിട്ടി...ഒരാളെ പോലെ ഏഴാളു ഉണ്ടാകും എന്ന് കേട്ടിട്ടില്ലേ അതായിരിക്കും മമ്മയും കിച്ചുവും ഒരേ കട്ട്‌.. പക്ഷെ കിച്ചുവിനോട് ഞാൻ നന്ദി പറയും കേട്ടോ... അവരുടെ നാവ് പൊന്നാണ് ... അന്ന് എന്റെ തലയിൽ തലോടി പറഞ്ഞു എന്റെ എല്ലാം പെട്ടെന്ന് ശെരിയാവും എന്ന്... അത് പറഞ്ഞതും എന്നിലേക്ക് ദൈവദൂതൻ എന്ന പോലെ ആ കാൾ വന്നത്... അവിടുന്ന് കിച്ചുവിനോട് ഒന്നും പറഞ്ഞില്ലേലും അളിയാ സന്തോഷത്തിൽ ഞാൻ കിച്ചുവിനെ hug ചെയ്തിരുന്നു..". അവനൊന്ന് ചമ്മലോടെ പറഞ്ഞു.. അത് കേട്ടപ്പോൾ ഞാനും അർജുനും ഒരുപോലെ ഞെട്ടി.. മിക്കവാറും ഞെട്ടി ഞെട്ടി ഞാനൊരു പരുവമാകും... "ഇന്നെന്താ ഷോക്കടി ദിവസമാണോ "അർജുൻ ആണ്.. "

എന്തെ "ഞാൻ അവനോടായിട്ട് തിരിഞ്ഞു.. "അല്ലാ കൊറേ ഞെട്ടി എനിയും ഞെട്ടാൻ വല്ലതും ഉണ്ടോ എന്തോ... പാവം ആ കിച്ചുനെ വെറുതെ തെറ്റിദ്ധരിച്ചു എല്ലാത്തിനും കാരണം നീയാണ് ബ്ലഡി ഫൂൾ "അർജുൻ എന്റെ നേരെ ചാടി.. "പ്പാ ഞാനറിഞൊ... നിന്നോട് ആര തെറ്റിദ്ധരിക്കാൻ പറഞ്ഞെ "അതിനു അവന് രൂക്ഷമായി ഒന്ന് നോക്കി മ്മളൊന്ന് ഇളിച്ചു.. "എന്താ നിങ്ങള് പിറുപിറുകുന്നേ... "അർജുൻ ആയിരുന്നു... ഒന്നുല്ല എന്നും പറഞ്ഞു ഞങ്ങൾ ഒന്ന് ചിരിച്ചു... അവന്റെ സന്തോഷം അർമാതിക്കാൻ ഞങ്ങൾ ഫുഡ്‌ കഴിക്കാൻ നല്ല ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെന്ന്... അവന്റെ വക ട്രീറ്റ്‌ എന്നതിലും നല്ലത് അവനെ മുടിപ്പിക്കാനുള്ള ചാൻസ് എന്നാണ്... അങ്ങനെ ഫുഡ്‌ കഴിച്ചു ബില്ല് കൊടുത്ത് ഞങ്ങൾ കാറിലേക്ക് കയറിയതും.. ദ്രുവ് ആരോടോ സംസാരിച്ചു കൊണ്ട് ഹോട്ടലിൽ നിന്ന് ഇറങ്ങുന്നത് കണ്ടു ഒരു നിമിഷം കാറിൽ നിന്ന് ഞാനും അർജുനും ഞെട്ടി... "വീണ്ടും ഞെട്ടലാണല്ലോ ശിവനെ "അർജുൻ സ്വയം പറഞ്ഞു... ആ വരുന്നവർ ഞങ്ങളെ കാണില്ല.. കാറിൽ ആയത് കൊണ്ട്.. ദ്രുവ് അവരോട് സംസാരിച്ചു കഴിഞ്ഞു കാറിൽ കയറി.. "അതാരാ "അർജുനും ഞാനും ഒരുപോലെ ചോദിച്ചു... എന്നിട്ട് പരസ്പരം നോക്കി ദ്രുവിലേക്ക് കണ്ണ് പായിച്ചു അവന് ഞങ്ങളെ രണ്ട്പേരെയും നോക്കി...

*********** അമ്മയോടും അച്ഛനോട് വാ തോരാതെ ഇന്നത്തെ സംഭവത്തെ കുറിച് പറഞ്ഞു അവരും ഒരുപാട് സന്തോഷിച്ചു പിന്നെ അവന്തിക ഏടത്തിയും മോളും വന്നിട്ടുണ്ട്... കുറച്ചു മുന്നേയാണ് എത്തിയത്... നന്ദു അവള് ഏട്ടത്തിയേ ആണ് കാണാനെങ്കിലും.. ഏട്ടത്തിയേ പോലെ മിണ്ടാപൂച്ചയല്ല.. നല്ല വായാടി ആണ്.. "ചെറിയമ്മയേ കുറിച് അമ്മ പറഞ്ഞിട്ടുണ്ട്... യൂ ർ great ചെറിയമ്മ... പവർഫുൾ വുമൺ ആണ് " "അങ്ങനെയൊന്നുമില്ല... സാഹചര്യം ആണ് ഓരോ ആളെ പലതും ആകുന്നത്... "അവള്ക്കോന്നും മനസ്സിലായിലെങ്കിലും എന്തെക്കെയൊക്കെ അറിഞ്ഞപ്പോലെ നിന്നു... "പിന്നെ മ്മള് ഡോൺ എങ്ങനാ റോമാമാന്റിക് ആണോ "നന്ദു കുസൃതിയോടെ കണ്ണിറുക്കി.. "ഡോൺ ഓ? അതാരാ " "അതെന്ത് ചോദ്യമാ ഡോൺ നെ അറിയില്ല... മൈ great ചെറിയച്ചൻ ആണ് ഡോൺ " "ഓഹ് " " അല്ല പറയ്യ് എങ്ങനാ റൊമാന്റിക് ആണോ ചെറിയമ്മേ 😉" "അമ്പടി കള്ളി പത്തിൽ എത്തിയെ ഉള്ളൂ അവള് ചോദിക്കുന്ന കണ്ടില്ലേ"എന്നും പറഞ്ഞു ചെവിയിൽ പിടിച്ചു.. പിന്നെ ഞങ്ങൾ പൊട്ടിചിരിച്ചു അവൾക് അവള്ടെ വിശേഷം പറയാൻ ഒരുപാട് ഉണ്ടായിരുന്നു...ഒരുപാട് വാതൊരാതെ സംസാരിച്ചു... പതിയെ ഞാനും അവളും മയങ്ങി പോയി...............തുടരും………..

കൃഷ്ണ: ഭാഗം 22

Share this story