കൃഷ്ണ: ഭാഗം 7

കൃഷ്ണ: ഭാഗം 7

എഴുത്തുകാരി: Crazy Girl

ബോളെടുക്കാൻ അവള് കേറിയപ്പോൾ തോന്നി തലയും കുത്തി വീഴുമെന്ന്… അത് കാണാൻ തന്നെ അവിടെ കുത്തി പിടിച്ചിരുന്നു പക്ഷെ അവള് വീണപ്പോ കയ്യിലുള്ള ലാപ്ടോപ്പും എറിഞ്ഞു ഞാൻ എന്തിനാ ഓടിയതെന്ന് എനിക്ക് എനിയും മനസ്സിലായിട്ടില്ല.. ലെ കാന്താരി കുട്ടി കയ്യും കൊട്ടി ചിരിക്കാൻ തുടങ്ങിയപ്പോ ആണ് അവള്ടെ മേലെയാണ് ഉള്ളത് എന്ന ബോധം വന്നത്… പെണ്ണാണെൽ ശ്വാസം കിട്ടാത്ത പോലെ കിടക്കുന്നുണ്ട്… ഞാൻ പെട്ടെന്ന് എണീക്കാൻ തുനിഞ്ഞതും താ വരുന്നു ഡോറും തുറന്ന്… ” എടാ ഭയങ്കരാ… നിനക്ക് മുറിയിൽ നിന്ന് റൊമാൻസ് കളിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇവിടെ ഹാളിൽ വെച്ച്.. ച്ചേ ച്ചേ വളരെ മോശമായിപ്പോയി മൊയലാളി.. ”

ദാമുന്റെ കമന്റ്‌ ആയിരുന്നു… തെണ്ടി.. “നിന്ന് വാജകമടിക്കാതേ പിടിച്ചു എഴുന്നേല്പിക്കടാ തെണ്ടി ” “ഉഫ് എന്ന വെയ്റ്റാ നീ…പാവം കൃഷ്ണ പാണ്ടി ലോറിക്ക് അടിയിൽ പെട്ടത് പോലെയായി” അവന്റെ കളിയാക്കൽ തുടർന്ന് കൊണ്ടേ ഇരുന്നു 😬😬 പെട്ടെന്നാണ് അവന് ആ കുട്ടിയെ കണ്ടത് അവനെ കണ്ടപ്പോൾ പെട്ടെന്ന് അവള് തുള്ളി കൊണ്ട് കൃഷ്ണയെ ചുറ്റി… അത് കണ്ട് നിന്ന ദാമു എന്നെയും കൃഷ്ണയെയും മാറി മാറി നോക്കി.. “നിങ്ങള് വന്നിട്ട് ഒരാഴ്ച അല്ലെ ആയുള്ളൂ വരുമ്പോൾ ഇങ്ങനെ ഒരു സാധനത്തെ കണ്ടില്ലല്ലോ … വിത്തിന് one വീക്ക്‌ നീ എല്ലാം ഒപ്പിച് കുട്ടിയേയും കിട്ടിയോ.. ഇതെന്ത് മറിമായം “അവന് തലചൊറിഞ്ഞു ആ കുഞ്ഞിനേയും എന്നെയും കൃഷ്ണയെയും നോക്കാൻ തുടങ്ങി അത് കേട്ട് കൃഷ്ണ ഒന്ന് ചിരിച്ചു…

പക്ഷെ എനിക്ക് ദേഷ്യമാണ് വന്നത്… അവള്ടെ മുന്നിൽ ഒരുപാട് താണത് പോലെ… അപ്പോഴാണ് അവളെ പിടിക്കാൻ ഓടിയപ്പോൾ ലാപ്ടോപ് ചാടിയത് ഓർമ വന്ന്… താണ്ടേ കിടക്കുന്നു ഡിസ്പ്ലേ പൊട്ടി കിടക്കുന്നു 😬😬😬അതും കൂടി കണ്ടപ്പോ ദേഷ്യം ഇരട്ടിച്ചു… അവള്ടെ അടുത്ത് ചെന്ന് രണ്ടെണ്ണം അങ്ങ് കൊടുത്തു… ” നിനകെന്താടി കണ്ണില്ലേ ഏത് നേരത്താമോ ഇവളെ പിടിക്കാൻ തോന്നിയെ നിലത്തു അടിച്ചു വീണു ചത്താ മതി എന്ന് ചിന്തിച്ചാൽ മതിയെന്നു… എന്റെ ലാപ് പൊട്ടി നാശം ” “ഋഷി” ദാമു അലറുകയായിരുന്നു “എന്താടാ ഞാൻ ഇവളോടാ പറഞ്ഞെ… നിനക്കറിയാഞ്ഞിട്ട അവളൊരു ശനിയാണ് തലയിൽ നിന്ന് ഒഴിയാത്ത ഭാരം “അവളോടുള്ള അറപ്പ് ഞാൻ പുറത്തെടുത്തു “എടാ ഒരു ലാപ്ടോപ്പല്ലേ നിനക്ക് അത് ശെരിയാക്കാൻ പറ്റത്തില്ലേ അതിന് ഈ പാവത്തിനെ ഇങ്ങനെ പറയുന്നത് എന്തിനാ ”

” പാവമോ പഠിച്ച കളിയാണ് ഇവള്… ആൺപിള്ളേരെ മയക്കാൻ മിടുക്കിയ അതല്ലേ നീയും അവള്ടെ ഭാഗത്തു നിന്നു പറയുന്നേ എന്ത് കയ്യ്വശമാ നിനക്ക് ഇവള് തന്നെ “എന്ന് അവനോട് ചോദിച്ചതും ദേഷ്യം കൊണ്ട് അവന് മുറിയിൽ നിന്ന് ഇറങ്ങി അപ്പോഴാ ഞാൻ പറഞ്ഞത് ഓർത്തത്.. ശ്ശെ അവനോട് പറയണ്ടായിരുന്നു… പക്ഷെ എല്ലാം കേട്ടു കൊണ്ട് കണ്ണും നിറച്ച് ആ കുട്ടിയേയും പിടിച്ചു നിൽക്കുന്ന അവളെ നോക്കി.. ” നീ കാരണം അവനോട് വെറുതെ ചൂടായി എന്റെ മുന്നിൽ നിന്ന് പോകാവോ.. അല്ലേൽ ഞാൻ എന്തേലും ചെയ്ത് പോകും ” എന്ന് പറഞ്ഞ് കഴിഞ്ഞതും അവള് aa കുട്ടിയേയും എടുത്ത് പുറത്തേക്ക് പോയി… ************** എന്തിനാ എന്നോട് ഇങ്ങനെ ഞാൻ ഒന്നും ചെയ്തില്ലല്ലോ പാവം ഞാൻ കാരണം അർജുനും വേണ്ടാത്തത് കിട്ടി…

ഇനിയിപ്പോ അർജുനും എന്നോട് ദേഷ്യമായിരിക്കും… എന്റെ ഈശ്വര ഒന്നും വേണ്ടാ എനിക്ക് എന്നെ ഒന്ന് കൊണ്ട് പോകുവോ മേലേക്ക് എനിയും ആർക്കും ഞാൻ കാരണം ഒരു ദ്രോഹം ഉണ്ടാകരുത്… തുളുമ്പി വന്ന കണ്ണീർ തുടച് പോന്നുനെ മുറിയിൽ ആക്കി തിരിച്ചു മുറിയിലേക്ക് വരുമ്പോഴേക്കും ഋഷിയെട്ടൻ പുറത്തേക്ക് ഇറങ്ങി എങ്ങോട്ടോ പോയിരുന്നു… കുറച്ചു നേരം കിടന്നു കിച്ചണിൽ കയറി ഭക്ഷണമെല്ലാം ആക്കി വെച്ചു… വിശപ്പില്ലായിരുന്നു അത് കൊണ്ട് വീണ്ടും കുറച്ചു നേരം കിടന്നു… പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത് ഞാൻ പോയി ഡോർ തുറന്നത്… ആ മുടിയൻ ആയിരുന്നു.. അയാളുടെ കയ്യില് താക്കോൽ ഉണ്ടല്ലോ പിന്നെന്തിനാ ബെല്ലടിച്ചേ… ഞാൻ ഡോറും തുറന്ന് തിരിഞ്ഞ് നടന്നു… “കൃഷ്ണയെ ഇപ്പൊ കാണാറേ ഇല്ലല്ലോ “അയാളായിരുന്നു “ഞാൻ ഇവിടെ ഉണ്ടായിരുന്നു..”

താല്പര്യമില്ലാതെ പറഞ്ഞു എന്നിട്ട് ഞാൻ മുറിയിലേക്ക് നടക്കാൻ തുടങ്ങിയതും… ” ഹാ ഇവിടിരിക്ക് നമ്മക്ക് കൊർച് വർത്തമാനം പറഞ്ഞിരിക്കാന്ന് ” ” എനിക്ക് എന്തോ തല വേദനിക്കുന്ന് ഞാൻ കുറച്ചു കിടക്കട്ടെ “എന്നും പറഞ്ഞു മുറിയിലേക്ക് പോകാൻ നടന്നതും വീണ്ടും ആരോ ബെൽ അടിച്ചു…. ഋഷിയെട്ടൻ ആണെന്ന് ഉറപ്പുള്ളത് കൊണ്ട് വേഗം ചെന്ന് ഡോർ തുറന്നതും… ഒരു പെണ്ണിന്റെ മേലേ ബോധമില്ലാതെ തൂങ്ങി വരുന്ന ഋഷിയെട്ടനെ ആണ് കണ്ടത്… ഞാൻ എടുക്കാൻ കയ്യ് നീട്ടിയതും… ” no താങ്ക്സ് ഋഷി സർ ഇന്ന് പാർട്ടിയിൽ വന്ന് ആകെ ഫിറ്റ്‌ ആണ്.. താൻ ബെഡ് കാണിച്ചു തന്നാൽ ഞാൻ തന്നെ കിടത്താം “അവള്ടെ സംസാരം എനിക്ക് അത്ര രസിച്ചില്ല…

റിഷിയേട്ടനുമായി ഒട്ടി നിന്ന് അവള് നടന്നു… ചുണ്ടിലും മുഖത്തും ചായം പൂശി കുട്ടി കുപ്പായവും ഇട്ടായിരുന്നു അവള്ടെ വരവ്…അവള്ടെ ഒരോ ശരീര ഭാഗവും നോക്കി നിൽക്കുന്ന മുടിയനെ ഞാൻ കണ്ടില്ലെന്ന് നടിച്ചു… ഞാൻ അവൾക് പിറകെ മുറിയിലേക്ക് നടന്നു എനിക്ക് പിറകെ രാഹുലും… ഞാൻ ഡോറിൽ ചാരി നിന്ന് അവിടേക്ക് നോക്കിയതും ഋഷിയെട്ടനെ ബെഡിൽ കിടത്തി അവള് ഋഷിയെട്ടന്റെ കഴുത്തിലായി ചുംബിക്കുന്നതും കണ്ടു…..പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ലാ… അവള് റൂമിൽ നിന്ന് ഇറങ്ങുമ്പോ എനിക്ക് നേരെ പുച്ഛത്തിൽ ചിരിക്കാൻ മറന്നില്ല… അറിയില്ല ആരാണ് അവള് എനി ഋഷിയെട്ടന്റെ ഗേൾ ഫ്രണ്ട് ….

ഇവിടെ വന്നേപ്പിന്നെയാണ് ഋഷിയെട്ടന്റെ ഓരോ കാര്യവും ഞാൻ അറിഞ്ഞുകൊണ്ടിരിക്കുന്നതു ആദ്യം ലഹരി ഉപയോഗിക്കുന്നത് ഇപ്പോ ഏതോ പെണ്ണിന്റെ കൂടെ.. എന്തേലും ആകട്ടെ ഞാൻ ഒന്നിനും പോകില്ല.. 6മാസം വരെ പിടിച്ചു നിൽക്കാൻ പറ്റണെ ഈശ്വര എന്നും പറഞു ഡോർ അടച്ചതും രാഹുൽ എന്നെ പുറകിൽ നിന്ന് വരിഞ്ഞു മുറുകി… “വിട് വിട് രാഹുൽ “ഞെട്ടലോടെ ഞാൻ അവനോട് പറഞ്ഞു… ” ഋഷി എന്തായാലും നിന്നെ ഭാര്യ ആയി സ്വീകരിക്കില്ല… നിനക്കും അറിയണ്ടേ സുഖമെന്താണെന്ന് “അവന് ചെവിയോടടുത്ത പറഞ്ഞു… അവന്റെ കയ്യില് നഖം കൊണ്ട് മാന്തി വേദന കൊണ്ട് അവന് പിടി വിട്ടപ്പോൾ ഓടി മുറിയിൽ കേറി കതകടച്ചു നിലത്തിരുന്നു…. ബോധമില്ലാതെ കട്ടിലിൽ കിടക്കുന്ന ഋഷിയെട്ടനെ നോക്കി വാ പൊത്തി പിടിച്ചു പൊട്ടി കരഞ്ഞു …

എന്തിനാ എന്നെ ഇങ്ങനെ ചെയ്യണേ… എവിടെ ചെന്നാലും ഈ പുഴുത്ത ശരീരത്തിൽ കയ്വെക്കാൻ മാത്രം നോക്കുന്ന ആൾകാർ ആണല്ലോ… നിങ്ങള്ടെ കൂടെ വരുമ്പോൾ എനിക്ക് ഒരു ഉറപ്പ് ഉണ്ടായിരുന്നു ആരുടേയും ശല്യമിണ്ടാവില്ല എന്നാൽ ഇപ്പോ വീണ്ടും… പൊട്ടി പൊട്ടി കരഞ്ഞു ഞാൻ അവടെ ഊർന്ന് കിടന്നു.. പിറ്റേന്ന് രാവിലെ എന്നും പോലെ എണീച് ഫുഡ്‌ എല്ലാം ആക്കി റൂമിൽ കേറിയപ്പോ ഋഷിയെട്ടൻ ഡ്രസ്സ്‌ മാറ്റുകയായിരുന്നു… കമ്പനിയിൽ പോകാൻ… ഞാൻ അവിടെ ഒക്കെ ചുറ്റി പറ്റി നിന്നു പക്ഷെ എന്നോട് ഒന്നും മിണ്ടീല… “ഋഷിയെട്ടാ “എന്നെ നോക്കുന്നില്ല കണ്ടപ്പോൾ ഞാൻ തന്നെ അങ്ങോട്ട് വിളിച്ചു… “ഹ്മ്മ് എന്താ “മുഖത്ത് നോക്കാതെ മറുപടി തന്നു.. “എനിക്കൊരു കാര്യം പറയണം ” “പൈസ വല്ലതും വേണമായിരിക്കും “പുച്ഛത്തോടെ ആയിരുന്നു…

“അല്ല ” തലകുനിച്ചു നിന്ന് പറഞ്ഞു. “പിന്നെ ” ” എനിക്ക് പറ്റണില്ല… രാഹുൽ അയാൾ എന്നെ ഇന്നലെ കേറി പിടിച്ചു… എനിക്ക് പേടിയാ ഇവിടെ ഒറ്റക്ക് നിൽക്കാൻ “ഒരു തേങ്ങലോടെ ഞാൻ പറഞ്ഞു.. “അതിന് ” ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ഈ മറുപടി… “അതിനൊ…എനിക്കെന്തെലും സംഭവിച്ചാൽ ” അയാളെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു പക്ഷ ഒരു കൂസലും ഇല്ലാതെ കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം മിനുക്കുകായായിരുന്നു….. അവസാനം ആ കാലിൽ വീണു കരഞ്ഞു എന്നേ രക്ഷിക്കണം എനിക്ക് പേടിയാ ഇവിടെ… പെട്ടെന്ന് എന്നെ തള്ളി മാറ്റി എന്റെ അടുത്ത് കുനിഞ്ഞിരുന്നു പറയാൻ തുടങ്ങി ” നീ എന്ത് കാണിച്ചിട്ട അവനെ മയക്കിയെ അവന് നിന്റെ എവിടെയാ കേറിപിടിച്ചെ… പാവം നീ ഓരോന്ന് കാണിച് മയക്കിയിട്ടല്ലേ അവനെ.. ഞങ്ങളെയും കാണിക്ക്..

നമ്മക്കും വേണ്ടേ എന്റർടൈൻമെന്റ് ” ഒരു കൂസലുമില്ലാതെ അയാൾ പറഞ്ഞിറങ്ങിയപ്പോൾ… എനിക്ക് ഇത്രേ വിലയുള്ളൂ എന്ന് ഓർത്തു പോയി.. ഡോറും തുറന്ന് അയാൾ പോയതും ഇതെല്ലാം കേട്ട് പുറത്ത് രാഹുൽ മന്ദഹസിച്ച് അവിടെ നിൽക്കുന്നുണ്ടായിരുന്നു…. എത്ര സമയം അങ്ങനെ ഇരുന്നെന്ന് അറീല… എല്ലാരു ജോലിക്ക് പോയി.. ഞാൻ റൂമിൽ നിന്ന് ഇറങ്ങി വെള്ളം കുടിച് തിരിഞ്ഞതും “രാഹുൽ.. “ഞെട്ടലോടെ വിളിച്ചു.. അവന് ഒന്ന് ചിരിച്ചു.. ഗൂഢമായ ചിരി “നീ ഇന്ന് പോയില്ലേ “ഭയം പുറത്തെടുക്കാതെ ചോദിച്ചു.. ” ഇല്ലാ ഇന്നെനിക് പോകാൻ തോന്നിയില്ല… പിന്നെ നിനക്കും ഒരു ടൈം പാസ്സ്‌സിന് ഇവിടെ നിൽക്കാം എന്ന് വിചാരിച്ചു…

” അത്രക്കൊന്നും വേണ്ട.. ” എന്നും പറഞ്ഞു ശര വേഗത്തിൽ മുറിയിലേക്ക് നടന്നതും അവന് എന്നെ കയ്യില് പിടിച്ചു തിരിച്ചു… ഞാൻ അലറാൻ വാ തുറക്കുമുന്നെ അവന് എന്റെ വായിൽ തുണി കയറ്റിയിരുന്നു… പുറകിൽ കയ്യും കെട്ടി… ഒരു നിമിഷം ഞാൻ ചാകുമെന്ന് തോന്നിപോയി അവന് എന്നെ തിരിച്ചു നിർത്തി എന്റെ കണ്ണിൽ ഉമ്മ വെക്കാൻ തുനിഞ്ഞതും ഞാൻ കാലു കൊണ്ട് അവനെ ചവിട്ടി വീഴ്ത്തി പക്ഷെ അതെ സമയം ഞാൻ പുറകോട്ട് വീണു.. വീഴുമ്പോൾ തല അവിടെയുള്ള മേശയിൽ തട്ടി വേദന കൊണ്ട് പുളഞ്ഞു പോയി ഞാൻ പതിയെ ബോധമറഞ്ഞു…… ————————————- തല പൊട്ടിപോളക്കുന്ന വേദനയുണ്ടെങ്കിലും അടച്ചു പിടിച്ച കണ്ണുകൾ പതിയെ തുറന്ന്…. കറങ്ങുന്ന ഫാനിലേക്കും അതിൽ നിന്ന് കയ്യില് കുത്തി വെച്ച ഗ്ലുക്കോസിലേക്കും ആണ് കണ്ണ് പാഞ്ഞത്… ഒരു ഞെട്ടലോടെ ഞാൻ ബെഡിൽ നിന്ന് എണീച്ചിരുന്നു…

ഞാനെവിടെയ? “ആ എണീറ്റോ.. എങ്ങനെയുണ്ട് ഇപ്പൊ? “വെള്ള കുപ്പായമണിഞ്ഞ മാലാഖ സ്ത്രീ പുഞ്ചിരിയോടെയാണ് ചോദിച്ചത്.. “കൊഴപ്പമില്ല “എന്ന് പറഞ്ഞതും ഡോറും തുറന്ന് വരുന്ന അച്ഛനെയാണ് കണ്ടത്… അച്ഛനെ കണ്ടതും കയ്യില് കുത്തി വെച്ചതൊക്കെ പറിച്ചോടാൻ നിൽക്കായിരുന്നു.. അത് മനസ്സിലായ അച്ഛന് എന്നിലേക്ക് പാഞ്ഞു നടന്നു…മുടിയിൽ തഴുകി.. “എങ്ങനെയുണ്ട്… വേദനക്കുറവുണ്ടോ?”… മറുപടി അച്ഛന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞയായിരുന്നു…. മതിയാവോളം കരഞ്ഞു… എന്നിട്ട് കണ്ണും തുടച് അച്ഛനിൽ നിന്ന് മാറി… അച്ഛനും അവിടെയുള്ള ചെയറിൽ ഇരുന്നു….

” അച്ഛാ “നിറഞ്ഞ കണ്ണോടെ അതിലുപരി അച്ഛനെ കണ്ട സന്തോഷത്തിലും ഞാൻ വിളിച്ചു… അച്ഛനെന്നെ തന്നെ നോക്കി നിന്നു….. “എനിക്ക് ഇവിടെ പറ്റില്ല അച്ഛാ എന്നെ നാട്ടിൽ കൊണ്ട് പൊയ്ക്കോ എവിടേലും ഞങ്ങൾക്ക് താമസിക്കാൻ പറ്റുന്ന എവിടെ ആണേലും ഞാൻ പോകാം… എന്ത്‌ പണി വേണേലും ഞാൻ ചെയ്യാം… എനിക്ക് പറ്റില്ല ഇവിടെ ഇങ്ങനെ നരകിച്ചു ജീവിക്കാൻ അച്ഛനറിയോ ഞാൻ എന്തിനാ ഇവിടെ കിടക്കുന്നെ എന്ന് “ഒരേങ്ങലോടെ ഞാൻ ഓരോന്ന് പറയാൻ നിന്നതും ” നീ ഒന്നും പറയണ്ട അച്ഛനെല്ലാം അറിയാം… ഞാൻ പറയുന്നത് എന്റെ മോൾക്ക് കേൾക്കാൻ കഴിയുമോ ” “ഹ്മ്മ്മ് അച്ഛനെന്ത് പറഞ്ഞാലും ഞാൻ കേൾക്കാം.. ”

“കിച്ചു… ഒരു പെൺകുട്ടിക്ക് ഏറ്റവും കൂടുതൽ വേണ്ടത് ദൈര്യമാണ്… നിനക്ക് അതുണ്ടെന്ന വിശ്വാസത്തിൽ ആണ് ഞാൻ നിന്നെ ഇവിടെ അവന്റെ കൂടെ അയച്ചത്… നാട്ടിൽ നിന്നാൽ ആ അടുക്കളയിൽ നിന്ന് കര കേറില്ല എന്നറിയുന്നത് കൊണ്ട്… പക്ഷെ എന്റെ മകന് നിന്നോട് ചെയ്യുന്നതെല്ലാം ഞാൻ അറിഞ്ഞു കൂടെ അവന്റെ റൂമേറ്റ് രാഹുലിന്റെ പെരുമാറ്റവും… ” അച്ഛന് ഒന്ന് പറഞ്ഞു നിർത്തി പക്ഷെ ഇതൊക്കെ അച്ഛന് എങ്ങനാ അറിയാം എന്നായിരുന്നു എന്റെ ചിന്ത “ഋഷിയുടെ ഫ്രണ്ട് അർജുൻ എന്റെ ബിസിനസ്‌ പാർട്ണറുടെ മകനാണ്… അവന് ഇവിടെ നടന്നതെല്ലാം വിളിച്ചു പറഞ്ഞു… അതറിഞ്ഞു വന്നതാണ് ഞാൻ…

അവനെയും കൂട്ടി നിന്റെ മുറിയിലേക്ക് ബെൽ അടിച്ചപ്പോൾ ആരും തുറന്നില്ല.. പക്ഷെ നീയുണ്ടാകും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു… എന്തോ പന്തികേട് തോന്നിയ അവനായിരുന്നു ഡോർ തള്ളി പൊളിച്ചു ഉള്ളിൽ കയറിയത്.. നിലത്തു തല പൊട്ടി ചോരയിൽ കിടക്കുന്ന നീയും ഇപ്പറത്ത് ഓടാൻ നിക്കുന്ന അവനെയും ആണ് കണ്ടത്… അവനെ കൊടുക്കേണ്ടത് അർജുൻ കൊടുത്തിട്ടുണ്ട്.. ഇപ്പൊ പോലീസ് സ്റ്റേഷനിലാ.. നിന്നെ കൊണ്ട് ഞാൻ ഇവിടെക്കും വന്നു “അച്ഛന് ഒരു കഥ പോലെ എല്ലാം പറഞ്ഞു നിർത്തി ഞാൻ അച്ഛനിലേക്കും നോക്കി… പെട്ടെന്ന് അച്ഛന് എനിക്ക് നേരെ തിരിഞ്ഞു.. ” നീ എനിയും ഇത് പോലെ കരയാൻ മാത്രം വാ തുറന്നാൽ.. നിനക്ക് ഒരിക്കലും ഈ നശിച്ച ജീവിതത്തിൽ നിന്ന് കരകയറാൻ കഴിയില്ല..

അതിപ്പോ എന്റെ മകന്റെ കൂടെ ആണേലും… 6 മാസം അത് കഴിഞ്ഞാൽ നിന്നെ അവന് ഒഴിവാക്കുമായിരിക്കാം…. പക്ഷെ അത് വരെ അവന്റെ കോൺട്രോളിൽ ജീവിക്കണ്ട ആവിശ്യം നിനക്കുണ്ടോ… അവന്റെ ആവിശ്യമാണ് 6 മാസം അവന്റെ കൂടെ നിന്നെ നിർത്തുക എന്നുള്ളത്… അപ്പൊ എന്റെ മോള് ആരെയാ ഈ പേടിച് ജീവിക്കുന്നെ… നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ? “അച്ഛന് എനിക്ക് നേരെ ചോദിച്ചു “മ്മ്മ്മ് ” “എനി ഞാൻ പറയുന്നത് ഓരോന്ന് ക്ഷമയോടെ കേൾക്കണം ഈ അച്ഛന് നോക്കട്ടെ കൃഷ്ണയെ ഒന്ന് മാറ്റാൻ പറ്റുമോ എന്ന് “കുസൃതിയോടെ അച്ഛന് ചിരിച്ചു… കാര്യം മനസ്സിലായ എന്നിലും ചിരി പടർന്നു… കുറച്ചു കഴിഞ്ഞ് അർജുൻ വന്ന് ഞങ്ങളെയും കൂട്ടി ബിൽഡിംഗ്‌ ചെന്ന് അച്ഛന് എന്നെയും താങ്ങി മുറിയിലേക്ക് കയറി..

ആകെ തലയിൽ ഒരു കേട്ട് മാത്രമേ ഉള്ളൂ പ്രതേകിച്ചു കൊഴപ്പോമൊന്നുമില്ല… മുറിയിലേക്ക് കയറിയതും അവിടെ സോഫയിൽ ഇരിക്കുന്ന ഋഷിയെട്ടനെ കണ്ടു..അച്ഛന് എന്നെ മുറിയിലാക്കി തിരിച്ചു നടന്നു ************** ഓഫീസിൽ നിന്ന് ഒരു ഞെട്ടലോടെയാണ് ഞാൻ കൃഷ്ണ ഹോസ്പിറ്റലിൽ ആയത് അറിഞ്ഞത്…. രാഹുലാണ്‌ കാരണമെന്നും അറിഞ്ഞു അവളെന്നോട് പറഞ്ഞതാണ്.. പക്ഷെ ഞാൻ… മനസ്സിൽ കുറ്റബോധം തളംകെട്ടി… പക്ഷെ അച്ഛന് നാട്ടിൽ നിന്ന് വന്നിട്ടുണ്ടെന്ന് അറിഞ്ഞു. അതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ പോകാൻ ഒരു മടിയായിരുന്നു അതുകൊണ്ട് നേരെ ഇങ്ങോട്ട് വന്നു…. ഒരുപാട് നേരം അവള് ഇന്ന് രാവിലെ പറഞ്ഞതായിരുന്നു….

അവള്ടെ വാക്കിനു ഞാൻ വിലവെച്ചിരുന്നേൽ ഇന്നിപ്പോൾ ഇങ്ങനെ സംഭവിക്കില്ലായിരുന്നു ഓരോന്ന് ഓർത്തിരുന്നപ്പോൾ ആണ് അവർ വന്നത്… അവള്ടെ തലയിൽ കെട്ടുണ്ട് എന്നെ ഒന്ന് നോക്കി അച്ഛന് അവളെയും കൊണ്ട് മുറിയിൽ പോയി… പക്ഷെ ഞാൻ ആകെ ഉരുകുകയായിരുന്നു… അച്ഛന് വന്ന് മുന്നിൽ നിന്ന് എന്നെ നോക്കിപ്പേടിക്കുന്നുണ്ടായിരുന്നു അച്ഛനിലേക്ക് നോക്കാൻ ഞാൻ ഭയന്ന്…. “അർജുൻ… എനിക്കുള്ള ടിക്കറ്റ് രാത്രിത്തെക്ക് എടുക്കണം എനിക്ക് ചെറിയ കാര്യങ്ങൾ ചെയ്യാനുണ്ട് ” ” ശെരി അങ്കിൾ ” എന്നും പറഞ്ഞു അർജുൻ പോയി “അച്ഛാ ” ” ഓഹ് നീയിവിടെ ഉണ്ടായിരുന്നോ” അച്ഛന് ഒരു തരം പുച്ഛത്തിൽ പറഞ്ഞു…

” അത് അച്ഛാ ” ” ഋഷി നീ അവളെ നിന്റെ ഭാര്യ ആയി കണ്ടില്ലേലും നിനക്ക് അവളെ ഒരു പെണ്ണായി കാണാമായിരുന്നു… നിന്റെ അമ്മയെയും അനിയത്തിയേയും പോലെ ഒരു പെണ്ണ്…. എന്റെ മകന് ഇത്രക്ക് തരംതാണു പോയി എന്നറിയില്ലായിരുന്നു “അച്ഛന് മുഖം തിരിച്ചു ” അച്ഛാ അവള് അവനെ മയക്കി എടുത്തൂന്ന ഞാൻ വിചാരിച്ചേ… ഒരു വേലക്കാരിയല്ലേ അതാ ഞാൻ പക്ഷെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്… സോറി അച്ഛാ ” “വേലക്കാരി… വേലക്കാരി എന്ന് വെച്ചാൽ എന്ത് തരം താണാ പണിയും ചെയ്യുന്നവൻ എന്നല്ല.. നീ ഈ പറയുന്നതിന് നിന്റെ ചെകിട്ടത് ഒന്ന് തരാൻ അറിയാഞ്ഞിട്ടല്ല… നീ പഠിക്കും ഈ അച്ഛനാ പറയണേ ഇതിനൊക്കെ ഒരുനാൾ നീ കരയും ” അച്ഛന്നതും പറഞ്ഞു പോയി… അച്ഛനെന്തിനാ അവളെ താങ്ങുന്നേ….

സംഭവിച്ചത് തെറ്റാണെലും ഞാൻ അല്ലെ അച്ഛന്റെ മകന്.. എന്നെ ഇങ്ങനെയൊക്കെ പറയേണ്ട ആവിശ്യം ഉണ്ടോ…. പതിയെ അവള്ടെ മുറിയിലേക്ക് നടന്നു… അവള് കണ്ണുമടച്ചു കിടക്കയിരുന്നു ഒരു നിമിഷം എനിക്ക് പാവം തോന്നി പോയി… ഒരു സോറി പറയാം എന്ന് വിചാരിച്ച മുറിയിൽ കയറി അവളുടെ അടുത്ത് നിന്നു… അവള് ഒന്ന് കണ്ണ് തുറന്നു… പിന്നീട് അവളുടെ കണ്ണിൽ എന്നെ കത്തിയരിയാൻ ഉള്ള ദേഷ്യമായിരുന്നു…. അത് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി പക്ഷെ അവളെന്നെ നോക്കി പേടിപ്പിക്കുന്നു അതിനു മാത്രം അഹങ്കാരമോ… ” ഡീ നീ ആരെയാടി നോക്കി പേടിപ്പിക്കുന്നെ… ഹോ എന്തായാലും ചത്തില്ലല്ലോ പുല്ല് ” സോറി പറയാൻ വന്ന വീണ്ടും അവള്ടെ നോട്ടം കാരണം എന്നിലേക്കും ദേഷ്യമായി ഇരട്ടിച്ചു ” ച്ചി… നിർത്തഡോ.. താൻ എനി ഒരക്ഷരം മിണ്ടരുത് ” അവളിൽ നിന്നുണ്ടായ ഞെട്ടിക്കൽ ഒരുനിമിഷം പകച്ചു നിന്നു ഞാൻ…………………തുടരും………..

കൃഷ്ണ: ഭാഗം 6

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story