🌷കുറുമ്പി🌷: ഭാഗം 3

kurumbi new

എഴുത്തുകാരി: വാസുകി വസു

അടുക്കള ജോലിയിൽ വ്യാപൃതയായിരുന്നു നന്ദ...കുറുമ്പീടെ നിർത്താതെയുളള കരച്ചിൽ കേട്ടാണ് ഓടി വന്നത്.. "അച്ചോടാ അമ്മേടെ സ്വത്ത് കരായാ...അമ്മ എടുക്കാലോ" കൈനീട്ടി കുറുമ്പിയെ വാരിയെടുത്ത് മാറോട് ചേർത്തതും പൊള്ളുന്ന പനിച്ചൂട് അറിഞ്ഞു...അവളൊന്ന് നടുങ്ങിപ്പിടഞ്ഞു.. രാവിലെ ചെറിയ ചൂട് ഉണ്ടായിരുന്നെങ്കിലും മാറിയിരുന്നു..മരുന്നൊക്കെ കൊടുത്തതാണ് .പ്വറൂട്ടിയെ ഉറക്കിയ ശേഷമാണ് കിച്ചണിൽ കയറിയത്..അതുവരെ മോളുടെ കുറുമ്പിനു വഴങ്ങിക്കൊടുത്തു.. അഭിയേട്ടനെ വിവരം അറിയിക്കാൻ ഫോൺ നമ്പർ ഇല്ല...സ്വന്തമായൊരു മൊബൈൽ ഫോണില്ല...

ആദ്യമൊന്ന് പകച്ചെങ്കിലും കുഞ്ഞിനെയും വാരിയെടുത്ത് നിന്ന വേഷത്തിൽ സ്വന്തം വീട്ടിലേക്കോടി..അച്ഛൻ കൽപ്പിച്ച വിലക്കുകൾ ആ സമയം മറന്നു പോയിരുന്നു.. ഓടിക്കിതച്ച് അച്ഛനു മുമ്പിൽ യാചിച്ചു... "അച്ഛാ കുറച്ചു പൈസ തര്യോ മോൾക്ക് പനിയാ..ഹോസ്പിറ്റലിൽ കൊണ്ടോണം" വെറുപ്പോടെ നന്ദൻ മുഖം തിരിച്ചു.. '"ആരാടീ നിന്റെ അച്ഛൻ..ഞങ്ങളുടെ മകൾ മരിച്ചു പോയി....കണ്ടവന്റെ കുഞ്ഞുമായി വന്നിരിക്കുന്നു ശവം..ഇറങ്ങിപ്പോടീ ഇവിടെ നിന്ന്.. ഇല്ലെങ്കിൽ തല്ലിയിറക്കും" നന്ദൻ ക്രോധത്തോടെ അലറിപ്പറഞ്ഞു... നന്ദ വിശ്വാസം വരാതെ അച്ഛനെ വീണ്ടും തുറിച്ചു നോക്കി.. തന്നെ ആട്ടിയിറക്കിയിതിലല്ല സങ്കടം...

നിള ചേച്ചിയുളളപ്പോൾ ഇവളെന്റെ മൂത്തമോളാണെന്നാ അച്ഛൻ പറഞ്ഞത്..കുറുമ്പിയെ വല്യ കാര്യമായിരുന്നു..ഒന്ന് കണ്ടില്ലെങ്കിൽ തിരക്കി ചെല്ലുമായിരുന്നു..ഇപ്പോൾ കണ്ടവന്റെ കുഞ്ഞാണത്രേ തന്റെ മോൾ.. നന്ദ ജീവനോടെ നീറി എരിഞ്ഞു... "എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ സാരല്യാ..കുറുമ്പിക്കൊന്നും അറിയില്ല..കുഞ്ഞാ അവൾ..എന്റെ പൊന്നുമോൾ" നിറഞ്ഞ കണ്ണുകളോടെ കുറുമ്പിയെ മുത്തി... അച്ഛനു പിന്നിൽ വന്നു നിന്ന അമ്മയിലേക്ക് നന്ദയുടെ കണ്ണുകളെത്തി...അവൾ കൈകൂപ്പി തൊഴുതു.. "ഒന്ന് പറയ് അമ്മേ..ന്റെ കുറുമ്പീനെ രക്ഷിക്കണമെന്ന്" "നന്ദനത്തിലെ നന്ദനു ഇല്ലാത്ത ബന്ധമൊന്നും ഗൗരിക്കുമില്ല..

.ഇരുപത് വർഷമായി ഞാൻ ഈ ആളുടെ നിഴലായാ കഴിയണത്.ഇറങ്ങിപ്പോടീ ഇവിടെ നിന്ന്" അമ്മയും കൂടി തള്ളിപ്പറഞ്ഞതും ആ പെണ്ണ് പിടഞ്ഞു മരിച്ചു...കുറുമ്പീടെ ചൂട് മാറിനെ പൊള്ളിക്കുന്നത് അറിഞ്ഞു..പിന്നെ അവിടെ നിന്നില്ല വീട്ടിലേക്ക് തിരിച്ചോടീ... ധൃതിയിൽ കയ്യിൽ തടഞ്ഞ ചില്ലറത്തുട്ടുകളുമായി കതകടച്ച് കുറുമ്പിയുമായി ഓടി..പൊടുന്നനെ കാലുകൾക്ക് കൂച്ച് വിലങ്ങ് വീണു.. അമ്മ ഗൗരിക്കുട്ടി തൊട്ടു മുമ്പിൽ... "മോളേ വേഗം കുഞ്ഞിനെ കൊണ്ട് പോ" അത്രയുമേ അമ്മ പറഞ്ഞുള്ളൂ...കയ്യിൽ ചുരുട്ടിപ്പിടിച്ച കുറച്ചു നോട്ടുകൾ നന്ദയുടെ കയ്യിൽ പിടിച്ചു ഏൽപ്പിച്ചു.. നന്ദ വേഗം കുഞ്ഞുമായി ഹോസ്പിറ്റലിലേക്ക് ഓടി...

പ്രാന്തിയെ പോലെ കരഞ്ഞ് നിലവിളിച്ചു ഓടുന്ന നന്ദയെ ആരും ശ്രദ്ധിച്ചില്ല..അവർക്ക് സമയം ഇല്ലായിരുന്നു.. അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു.. റോഡിലൂടെ വന്ന ഏതോ ഒരു ബസിനു കൈ കാണിച്ചു.... ആരൊ ഒഴിഞ്ഞു കൊടുത്ത സീറ്റിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് നീറിപ്പുകഞ്ഞു... "മോൾ...മോൾ.. ന്റെ മോൾക്കൊന്നും പറ്റരുത്" അതുമാത്രമായി ചുണ്ടിലെ പ്രാർത്ഥന... ബസ് സ്റ്റോപ്പിലിറങ്ങി ഓടുകയായിരുന്നു...ഡ്യൂട്ടി ഡോക്ടറുടെ റൂമിലേക്ക് ഇരച്ചു കയറി.. "ഡോക്ടർ എന്റെ കുഞ്ഞിനെ രക്ഷിക്കണം' കുറുമ്പിയെ മുത്തിക്കൊണ്ട് അവളലറിക്കരഞ്ഞു...ഡോക്ടർ സഹാനുഭൂതിയിൽ നന്ദയെ നോക്കി...ഏറിയാൽ പതിനെട്ട് വയസ്സ് പ്രായമുള്ള ഒരു കൊച്ചു സുന്ദരി...

ഡോക്ടർ വേഗം കുഞ്ഞിനെ പരിശോധിച്ചു...ഡ്രിപ് ഇടാൻ നിർദ്ദേശം നേഴ്സ്മാർക്ക് കൊടുത്തു.. അപ്പോഴും അലമുറയിട്ട് കരയണ നന്ദയെ നോക്കിപ്പറഞ്ഞു.. " ഭയപ്പെടാനൊന്നും ഇല്ല..കുറച്ചു സമയം ഒന്ന് റെസ്റ്റ് എടുത്താൽ തീരാവുന്നെയുള്ളൂ...കാലാവസ്ഥ വ്യതിയാനത്തിന്റെ ആണ് " ഡോക്ടർക്ക് നേരെ നന്ദിയോടെ കൈകൾ കൂപ്പി..നിറഞ്ഞൊരു ചിരി സമ്മാനിച്ചു അദ്ദേഹം നടന്നു മറഞ്ഞു.. നന്ദ കണ്ടു വാടിത്തളർന്ന ചേമ്പിൻ തണ്ടിനെ...തന്റെ പൊന്നുമോൾ..നെഞ്ച് പൊട്ടി പോണുണ്ട്...ശരീരത്തിലൊടെ ഡ്രിപ് കയറണുണ്ട്.. മോൾക്ക് അരികിലിരുന്നു അരുമയോടെ തലോടി..കുഞ്ഞിനു കുഴപ്പമില്ലെന്ന് അറിഞ്ഞപ്പോൾ മനസ് തണുത്തു...

ഡ്രിപ്പ് തീർന്നു കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞതും കുറുമ്പി ഉണർന്നു...ശരീരമൊക്കെ വെട്ടി വിയർത്തിട്ടുണ്ട്... കുഞ്ഞിനു കൊടുക്കേണ്ട മരുന്നും വാങ്ങി കുറുമ്പിയുമായി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ സമയം എട്ടുമണു കഴിഞ്ഞിരുന്നു... ബസ് കിട്ടി വീട്ടിലെത്തിയപ്പോൾ ഒമ്പത് മണി കഴിഞ്ഞു.. നന്ദ കണ്ടു തുറന്നു കിടക്കുന്ന വീടിന്റെ വാതിൽ ...അപ്പോഴാണവൾക്ക് അഭിയുടെ കാര്യം ഓർമ്മ വന്നത്.. പാവം അഭിയേട്ടൻ കുറുമ്പിയെ കാണാണ്ട് സങ്കടപ്പെട്ടിട്ടുണ്ടാകും...ധൃതിയിലവൾ പാറൂട്ടിയുമായി അകത്തേക്ക് കയറി... നന്ദ കണ്ടു...തളർന്നു കിടക്കണ അഭിയെ...അവളിൽ സങ്കടം ഇരട്ടിച്ചു... "അഭിയേട്ടാ..."

നന്ദ നീട്ടി വിളിച്ചതും അഭിജിത്ത് ചാടി എഴുന്നേറ്റു അവളെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി...അവന്റെ സങ്കടങ്ങൾ കോപത്തിലേക്ക് വഴി മാറി.. "എവിടെ നിരങ്ങാൻ പോയതാടി എന്റെ മോളുമായി..ബാക്കിയുളളവർ കാണാതെ തീ തിന്നാ..നാശം പിടിച്ചവൾ കാരണം മനുഷ്യനൊരു സമാധാനം ഇല്ലല്ലോ" കാരണമറിയാതെ കുറ്റപ്പെടുത്തുന്നത് അറിഞ്ഞിട്ടും ഉള്ളിലെരിഞ്ഞ കനൽ പുറമേ കാണിക്കാതെ സ്വയം ചിരിച്ചു... "ഇങ്ങ് താടീ എന്റെ മോളേ.. എനിക്കറിയാം അവളെ നോക്കാൻ" അലറിക്കൊണ്ട് കുറുമ്പിയെ നന്ദയിൽ നിന്ന് പിടിച്ചു വാങ്ങി... "കുറച്ചു അലിവ് കാണിച്ചൂന്നുവെച്ച് എന്റെ മോളിലുളള അവകാശം തീറെഴുതി തന്നട്ടില്ല" പഴയതെല്ലാം അഭിജിത്ത് മറന്നിരുന്നു...

അവൻ കുറ്റപ്പെടുത്തിയപ്പോഴെല്ലാം നിറഞ്ഞ കണ്ണുകളെ ശ്വാസിച്ചു... അഭിയുടെ അലർച്ച കേട്ടാകും മയങ്ങിയിരുന്ന കുറുമ്പി ചുണ്ടുകൾ പിളർത്തി വാവിട്ട് കരയാൻ തുടങ്ങി... അഭി എത്രയൊക്കെ ശ്രമിച്ചിട്ടും കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല..നന്ദയുടെ നേരെ ചാടിച്ചെല്ലാൻ ചുണ്ടുകൾ പിളർത്തി കുഞ്ഞിക്കൈകൾ നീട്ടി... നന്ദക്കിനി പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.. ഓടിച്ചെന്ന് കൈകൾ നീട്ടിയതും കുറുമ്പി അവളിലേക്ക് ചാഞ്ഞു...എന്നാൽ അഭി മോളെ വിട്ടുകൊടുക്കാൻ തയ്യാറായില്ല..പാറൂട്ടിയുടെ കരച്ചിൽ ഉച്ചതിലായത് അവളുടെ മനസ്സിന്റെ സമനില തെറ്റിച്ചു.. "എന്റെ കുഞ്ഞിനെ ഇവിടെ താ... തരാൻ"

നന്ദയുടെ ശബ്ദം പതിവില്ലാത്ത വിധം ഉയർന്നു...കണ്ണുകൾ ചുവന്നു കലങ്ങി അതിൽ നിന്ന് അഗ്നി വർഷിച്ചു...അഭിയെ അത് ചുട്ടുപൊള്ളിക്കാൻ തുടങ്ങി... "എന്റെ മോളേ ഇവിടെ തരാനാ പറഞ്ഞത്..ഞാനാ അവളുടെ അമ്മ" അഴിഞ്ഞുലഞ്ഞ വാർമുടിച്ചുരുളുമായി നിൽക്കുന്ന നന്ദയെ ഒരു ഭ്രാന്തിയെ പോലെ തോന്നിപ്പിച്ചു...അഭി അവളുടെ ഭാവമാറ്റം കണ്ടു പകച്ചു പോയി... അറിയാതെ കുറുമ്പിയെ നീട്ടി... നന്ദ കുഞ്ഞിനെ വാരിയെടുത്ത് ഭ്രാന്തമായി ചുംബിച്ചു കൊണ്ട് പുലമ്പി.. "ഞാൻ മോളുടെ അമ്മ ട്ടാ...അരും അതിലധികാരം പറഞ്ഞു വരണത് അമ്മക്ക് ഇഷ്ടമല്ല " അഭിയെ ഉദ്ദേശിച്ചാണു അങ്ങനെ പറഞ്ഞത്...അത് അയാൾക്ക് മനസ്സിലാവുകയും ചെയ്തു...

അമ്മയുടെ കയ്യിലെത്തിയ കുഞ്ഞ് പൊടുന്നനെ ശാന്തമായി.. കരച്ചിൽ നിർത്തി നന്ദയോടെ ചിരിച്ചു കളിക്കാൻ തുടങ്ങിയത് മിഴിച്ച കണ്ണുകളുമായി അഭി നോക്കി നിന്നു.. മെല്ലെയൊരു തളർച്ചയോടെ കുഷ്യനിലേക്ക് ഇരുന്നു.. കുഞ്ഞ് കോട്ടുവായ് ഇടാൻ തുടങ്ങിയതോടെ തിളപ്പിച്ചാറ്റിയ പാൽ ഫീഡിംഗ് ബോട്ടിൽ ഒഴിച്ച് കുറുമ്പിയെ കുടിപ്പിച്ചു...മരുന്നും കൊടുത്ത ശേഷം മോളേ കിടക്കയിലേക്ക് കിടത്തി ഉറക്കാൻ ആരംഭിച്ചു... സാധാരണ തിരിഞ്ഞ് കിടക്കണ നന്ദ അഭിക്കു അഭിമുഖമായി കിടന്നു..ടോപ്പ് വകഞ്ഞ് മാറ്റി മാറിടം കുഞ്ഞിന്റെ വായിൽ തിരുകി...കുറുമ്പി കുറുമ്പോടെ അവളുടെ മാറിടം നുണഞ്ഞു ഉറങ്ങാൻ ആരംഭിച്ചു...

അഭിക്ക് കാണാൻ വേണ്ടിയാണു അങ്ങനെ ചെയ്തതും...ഇനി ഒരിക്കൽ കൂടി വഴക്ക് പറഞ്ഞു വരാൻ പാടില്ല... അയാൾ അവളുടെ പ്രവൃത്തികളെല്ലാം ഞെട്ടലോടെ കണ്ടു..തടയണമെന്ന് അതിയായ ആഗ്രഹം ഉള്ളിലുണ്ടെങ്കിലും അതടക്കി....നന്ദ ഇനിയും എങ്ങനെയാണ് പെരുമാറുകയെന്ന് അഭിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു... പതിയെ നന്ദയിൽ മാതൃവാത്സല്യം വന്നുമൂടി...കുഞ്ഞിനെ തലോടി നന്ദ താരാട്ടുപാട്ട് പാടി... അഭിജിത്തിനു തോന്നിപ്പോയി ശരിക്കും കുറുമ്പിയിടെ അമ്മ നന്ദയാണെന്ന്...അവളുടെ മുഖത്തെ ആനന്ദനിർവൃതി അയാൾ കണ്ടറിഞ്ഞതും കൂടുതൽ തളർന്നു... അവിടെ നിന്ന് എഴുന്നേറ്റു പോകാൻ അതിയായി മനസ്സ് ദാഹിച്ചെങ്കിലും ശരീരം വഴങ്ങിയില്ല..

"അച്ഛക്ക് ഒന്നും അറിയണ്ടല്ലോ മോളൂ...വെറുതെ കുറ്റപ്പെടുത്തിയാൽ മതിയല്ലോ" കുറുമ്പീടെ തലയിൽ തലോടിക്കൊണ്ട് അഭി കേൾക്കാനായി നന്ദ പറഞ്ഞു.. "ന്റെ മോൾക്ക് ചൂടുകൂടി ഹോസ്പിറ്റൽ കൊണ്ട് പോകാൻ അമ്മ ആരുടെയൊക്കെ മുന്നിൽ ചെന്ന് എരന്നെന്നും അപമാനം കേട്ടൂന്നൊന്നും അച്ഛക്ക് അറിയണ്ടാല്ലോ...അമ്മ അനുഭവിച്ച സങ്കടങ്ങൾ അമ്മക്കല്ലേ അറിയൂ മുത്തേ" കുനിഞ്ഞ് കുറുമ്പിയെ മുത്തി... രണ്ടു തുള്ളി മിഴിനീർ ചാലിട്ടൊഴുകി പാറൂട്ടിയുടെ മുഖത്തേക്കിറ്റു വീണു..കുഞ്ഞ് ഉറക്കത്തിലൊന്ന് ഞെട്ടിയുണർന്നു.. പതിയെ മാറിടം നുണഞ്ഞു വീണ്ടും കണ്ണുകളടച്ചു... അഭിജിത്തൊന്ന് നടുങ്ങിപ്പിടഞ്ഞു... ഒരു ആളൽ അവനിലുണ്ടായി...

നന്ദ പറയണത് കേട്ടപ്പോൾ.. "എന്താ നന്ദാ നീ പറഞ്ഞത്...ന്റെ പാറൂനെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്നൊ" വിശ്വാസം വരാതെ വീണ്ടും ഉറക്കെ ചോദിച്ചു...നെഞ്ച് പിളർന്ന വേദനയോടെ.... "അഭിയേട്ടനതൊന്നും അറിയണ്ടല്ലോ ഞാൻ അനുഭവിച്ച സങ്കടങ്ങൾ.. വേദനകളൊന്നും....കാണാഞ്ഞപ്പോൾ സങ്കടപ്പെട്ട ആൾക്ക് കണ്ടപ്പോൾ സത്യാവസ്ഥ ഒന്നു തിരക്കായിരുന്നു..എനിക്കൊരു ഫോൺ ഉണ്ടെങ്കിലല്ലോ ഒന്ന് വിളിച്ചു പറയാൻ കഴിയൂ" അഭി വീണ്ടും ശ്വാസം മുട്ടി പിടഞ്ഞു...തന്റെ മോൾക്കായി നന്ദ അനുഭവിച്ച യാതനകൾ മനസ്സിൽ തെളിഞ്ഞു..കടുത്ത കുറ്റബോധം നിഴലിച്ചു.. സത്യം അറിയാണ്ട് എന്തൊക്കെ വിളിച്ചു കൂവി...ആക്ഷേപിച്ചു..

എന്നിട്ടും പിണക്കവും പരിഭവുമില്ലാതെ കുറുമ്പിയെ പരിപാലിക്കുന്നു.. "സോറി നന്ദാ റിയലി സോറി..അറിഞ്ഞില്ലെടൊ ഒന്നും അറിയാൻ താല്പര്യം കാണിച്ചില്ലെന്ന് പറയണതാ ശരി" ആത്മാർത്ഥമായി ക്ഷമ ചോദിച്ചു... "സോറിയൊന്നും കേൾക്കണ്ടാ..നാളെ എനിക്കൊരു ഫോൺ വാങ്ങി തരണം.. എന്തെങ്കിലും ഉണ്ടെങ്കിൽ എങ്ങനാ ഞാൻ അഭിയേട്ടനെ വിളിച്ചു അറിയിക്കാ" "ഞാൻ നാളെ തന്നെ ഒരു ഫോൺ വാങ്ങി തരാം" അഭി സമ്മതം മൂളി..കുറച്ചു കഴിഞ്ഞപ്പോൾ പതിയെ എഴുന്നേറ്റു നന്ദക്ക് അരികിലെത്തി.. "താങ്ക്സ് നന്ദാ" "താങ്ക്സ് ഒന്നും വേണ്ടാ അഭിയേട്ടാ...എപ്പോഴും ഒരു കാര്യം ഓർത്താൽ മതി" എന്തെന്ന ഭാവത്തിൽ അവളെ നോക്കി..

"ന്റെ മോൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കൂല്ലാ..ചത്തു കളയും..ഭീഷണി ഒന്നും അല്ല..എനിക്ക് എന്റെ മോളേ പിരിയാൻ കഴിയില്ല..ഞങ്ങളെ പിരിക്കരുതെന്ന്" ഒരുമുന്നറിയിപ്പിന്റെ ധ്വനിയതിൽ അടങ്ങിയിരുന്നു...അഭിക്കത് മനസ്സിലായി... "താൻ മറ്റൊരു വിവാഹം കഴിക്കരുത്..നിളയെ അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കരുതെന്ന് അഥവാ ആരെയെങ്കിലും വിവാഹം കഴിക്കുന്നെങ്കിൽ അത് നന്ദയെ മാത്രമാകണമെന്ന്.. അഭിയാകെ ഉലഞ്ഞ് പോയെങ്കിലും പതിയെ മനസ്സ് തിരിച്ച് പിടിച്ചു.. " ഇനിയൊരു പെണ്ണിനെയും കുറിച്ച് ചിന്തിക്കാൻ അഭിക്ക് കഴിയില്ല...നിള മനസ്സിലങ്ങനെ നിറഞ്ഞ് നിൽക്കാ"

നന്ദയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ഗുഡ് നൈറ്റ് ആശംസിച്ചു അഭി തന്റെ മുറിയിലേക്ക് കയറി.. "ഞാൻ വിടർന്നത് നിനക്കായ്‌ മാത്രമാണെങ്കിൽ ഞാൻ നിന്നിൽ പൂത്തു തളിർക്കും അഭിയേട്ടാ..എന്നാണെങ്കിലും എനിക്ക് നിന്നോടുളള എന്റെ പ്രന്തമായ സ്നേഹം എങ്ങനെ ഉണ്ടായതെന്ന് നീ അറിയും..അന്നു നീയെന്നെ പ്രണയിച്ചു തുടങ്ങും... നന്ദയുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... അഭി കിടന്നയുടനെ മയങ്ങിപ്പോയി...മയക്കത്തിലൊരു സ്വപ്നം കണ്ടു..നന്ദ തന്നെ ഗാഢമായി ആലിംഗനം ചെയ്യുന്നത്..പെട്ടന്നവൻ ഞെട്ടിയുണർന്നു.. ഒരുനിമിഷം പകച്ചു ശേഷം പതിയെ മുറിവിട്ടിറങ്ങിയതും അടക്കിപ്പിടിച്ചൊരു തേങ്ങലുകൾ കേട്ട് ചെവി വട്ടം പിടിച്ചു...

" എന്തിനാ നിളേച്ചി ഓരോന്നും പറഞ്ഞു എന്നെ മോഹിപ്പിച്ചത്...ഇപ്പോഴും അഭിയേട്ടനെന്നെ വെറുപ്പാ..എന്നാലും ഞാൻ സ്നേഹിച്ചോണ്ടിരിക്കും...എന്നിൽ വേരുറച്ചു പോയ പ്രണയാ അഭിയേട്ടൻ‌‌‌..എന്നെ എന്നെങ്കിലും മനസ്സിലാക്കുമായിരിക്കും...ഇല്ലെങ്കിലും പ്രശ്നം ഇല്ല... ശുഭപ്രതീക്ഷയോടെ എനിക്ക് കാത്തിരിക്കാലൊ..എന്റെ പ്രണയത്തെ കണ്ണുനിറച്ച് കണ്ടു സംതൃപ്തിപ്പെടാലൊ ന്റെ പ്രാണനെ.... ഓരോന്നും എണ്ണിപ്പെറുക്കി നിളയുടെ ചിത്രത്തിനു മുമ്പിൽ കണ്ണീർവാർക്കുന്ന നന്ദയെ കണ്ടു അഭി അമ്പരന്നു നിൽക്കുകയായിരുന്നു.... നന്ദയുടെ തേങ്ങലൊരു നോവായി അഭിയുടെ കാതിൽ വന്നലച്ചു... "ഇഷ്ടാ അഭിയേട്ടാ ഒരുപാട് ഇഷ്ടാ...അത്രയേറെ പ്രണയിച്ചു പോയി...

മറക്കാനാകില്ല നന്ദക്ക്...അങ്ങനെ എങ്കിൽ നന്ദ മരിച്ചൂന്ന് കരുതിയാൽ മതി" ദിവസവും രാത്രി പതിവുപോലെ നിളയുടെ ചിത്രത്തിനു മുമ്പിൽ പരിഭമിറക്കി വെക്കുമായിരുന്നു നന്ദ...അപ്പോഴാകും ഉരുകുന്ന അവളുടെ മനസ്സിലൊരു വേനൽമഴ പെയ്യുകാ... നന്ദ തിരിഞ്ഞതും തൊട്ട് പിന്നിൽ നിൽക്കുന്ന അഭിയെ കണ്ട് ഞെട്ടിപ്പോയി...എങ്കിലും മനസാന്നിദ്ധ്യം വീണ്ടെടുത്തു തിരിയാൻ ഭാവിച്ചു... "എനിക്ക് അറിയണം ഞാനറിയാത്ത എന്ത് രഹസ്യമാണു നീ മായ്ക്കുന്നതെന്ന്...." അഭി അവളുടെ കയ്യിൽ പിടിച്ചു... "വിട് അഭിയേട്ടാ മോളുണരും..." നന്ദ പിടഞ്ഞെങ്കിലും പിടി വിട്ടില്ല.. "ഇല്ല..എനിക്ക് അറിഞ്ഞേ പറ്റൂ" വാശിയോടെ പറഞ്ഞു... പെട്ടെന്ന് കുറുമ്പി ഞെട്ടിയുണർന്നു...

അമ്മയെ കാണാതെ കരഞ്ഞതും നന്ദ അഭിയെ ശക്തമായി പിന്നിലേക്ക് തള്ളിമറിച്ചു മോളുടെ അടുത്തേക്ക് ഓടിച്ചെന്ന് കുറുമ്പിയെ വാരിയെടുത്തു... "അമ്മ വന്നൂട്ടൊ...മുത്ത് കരയണ്ടാ ട്ടൊ" പാലില്ലാത്ത മാറിടം കുഞ്ഞിനെ ഊട്ടി നന്ദ കുറുമ്പിയെ ഉറക്കി... "തന്നിൽ നിന്ന് അഭിയേട്ടൻ ഒന്നും അറിയേണ്ടാ...അത് നിളേച്ചിയുടെ ആത്മാവിനോട് ചെയ്യണ തെറ്റാ..അല്ലാതെ എങ്ങനേലും അറിഞ്ഞോട്ടെ" അഭി എങ്ങനെ ചോദിച്ചാലും ഒന്നും തുറന്നു പറയില്ലാന്ന നിലപാട് നന്ദ കടുപ്പിച്ചു..............തുടരും………

കുറുമ്പി : ഭാഗം 2

Share this story