മഴപോൽ: ഭാഗം 16

mazhapol

എഴുത്തുകാരി: മഞ്ചാടി

അലമാറ തുറന്ന് അടുക്കി വെച്ചിരുന്ന വസ്ത്രങ്ങൾക്കിടയിൽ വല്ല മാക്സിയോ നെറ്റിയോ ഉണ്ടോയെന്ന് പരതുകയായിരുന്നു.... ഇല്ല.... എല്ലാം സാരിയും ദവാണികളുമാണ്.... സാരി ഞൊറിഞ്ഞെടുക്കാൻ മടി തോന്നിയത്തും ഗായുവിനെ നീട്ടി വിളിച്ചു..... ""ഗായുവേ..... ഒന്നിങ്ങു വന്നേ....."" അപ്പോഴാണ് അലമാറയിൽ ഏറ്റവും താഴെ ഒരോരത്തായി ഇരിക്കുന്ന പഴയൊരു പെട്ടിയിൽ കണ്ണുകൾ ഉടക്കിയത്.... ഉള്ളിൽ വീണ്ടും സംശയിത്തിന്റെ നാമ്പുകൾ തളിരെടുത്തു..... കുനിഞ്ഞിരുന്നാ പെട്ടി കയ്യിലെടുക്കുമ്പോൾ ഉള്ളിൽ ആകാംഷ നിറയുകയായിരുന്നു....പൊടി പിടിച്ച് തുരുമ്പുള്ളൊരു പെട്ടി...ഒത്തിരി നാളായി തുറന്നിട്ടെന്ന് തോന്നുന്നു.... പെട്ടി തുറക്കാനവൾ കുറച്ച് പാട് പെട്ടു......ഓരത്തുള്ള അറയിൽ നിറയെ മഞ്ചാടി മണികളായിരുന്നു....അറിയാതെ അധരങ്ങളിലൊരു ചെറു ചിരി മൊട്ടിട്ടു....പണ്ട് അപ്പു മോന്റെ കൂടെ കാവിൽ ചുറ്റി കറങ്ങി വീണു കിടക്കുന്ന മാഞ്ചാടിക്കുരു പെറുക്കുന്നൊരു ശീലമുണ്ടായിരുന്നവൾക്ക്.... മറ്റൊരറയിൽ ഏറെ ചേലുള്ള മയിൽ പീലികൾ.... പിന്നെ ഒരുപാട് ഡയറികളായിരുന്നു...... വല്ലാത്തൊരുത്സാഹത്തോടെ അമ്പിളി പെണ്ണ് ഓരോ താളുകളും മറിച്ചു നോക്കി....കുത്തി കുറിച്ച കുറെ കണക്കുകൾ കണ്ടതും നെറ്റി ചുളിഞ്ഞു വന്നു.... പാൽ വിറ്റതും അടക്കയും തേങ്ങയും പൊളിച്ച് വിറ്റത്തിന്റെയും കണക്കുകളായിരുന്നു... എല്ലാം... ഡയറികൾക്കിടയിൽ വർണ്ണക്കടലാസ് കൊണ്ട് പൊതിഞ്ഞെടുത്ത വലിയ ചട്ടയുള്ളൊരാൽബം കണ്ടതും....

മടിയിലേക്ക് എടുത്ത് വെച്ചവൾ....മുകളിൽ പറ്റി പിടിച്ചിരുന്ന പൊടി സാരി തലപ്പ് കൊണ്ട് തുടച്ചു മാറ്റി...സ്വർണ നൂൽ കൊണ്ട് രണ്ട് ഭാഗത്തുള്ള ചട്ടയും കൂടി കൂട്ടികെട്ടി വെച്ചിട്ടുണ്ട്.... നൂലടർത്തി മാറ്റി മറിച്ചു നോക്കി... രക്ത വർണ്ണമുള്ള പട്ട് ചേല ചുറ്റിയൊരു സുന്ദരി പെണ്ണിന്റെ ചിത്രം.... രണ്ട് കൈ നിറച്ചും മൈലാഞ്ചി ചുവപ്പണിഞ്ഞിട്ടുണ്ട്.... മേനി നിറയെ പൊന്നും പണ്ടവും....നെറ്റിയിൽ കുങ്കുമം.... കണ്ണെടുക്കാൻ തോന്നിയില്ല.... അത്രക്ക് ചേലായിരുന്നു ആൽബത്തിലെ കല്യാണ പെണ്ണിനെ കാണാൻ.... അമ്പൂട്ടിക്ക് ഒരു കുഞ്ഞു കുശുമ്പ് തോന്നാത്തിരുന്നില്ല.... കരി മഷി കൊണ്ട് നീട്ടിയെഴുതിയ ചെമ്പൻ മിഴികൾ.... ചുണ്ടിലെ നാണത്തോടെയുള്ളൊരു കുഞ്ഞു ചിരിയും.... കണ്ടാലറിയാം ഒത്തിരി സന്തോഷത്തോടെയാണവൾ സുമംഗലി ആയതെന്ന്.... ആ പെണ്ണിന്റെ അടുത്തായി ഏകദേശം ഉണ്ണിയേട്ടന്റെ ചായ ഉള്ളൊരു പുരുഷൻ....ഒത്തിരി ചന്തമുള്ള ഉണ്ണികുട്ടന്റെ അതേ കുസൃതിച്ചിരി ആയിരുന്നു ആ പുരുഷന്റെ മുഖത്തും... എങ്കിലും എവിടെയോ ചില മാറ്റങ്ങളുണ്ട്.... തിടുക്കത്തിൽ അടുത്ത പേജ് മറിച്ചതും വലിയ അക്ഷരത്തിൽ വിവേക് 💝 വൈശാലി എന്നെഴുതിയിട്ടുണ്ട്... പേജുകൾ മറിക്കും തോറും അടുത്തത് കാണാനുള്ള ഉത്സാഹം കൂടി വന്നു.... ഓരോന്നിലും അപരിചിതമായ കുറെ മുഖങ്ങൾ.... അധികവും വൈശാലിയുടെയും വിവേകിന്റെയും പ്രണയ നിമിഷങ്ങളായിരുന്നു.... മാവിൻ ചോട്ടിലിരുന്നും പനിനീർ പൂക്കൾക്കിടയിൽ നിന്നുമെടുത്ത ഒത്തിരി ചേലുള്ള ചിത്രങ്ങൾ....

""ചേച്ചി.....നിലത്തിരുന്ന് ഇതെന്ത് ചെയ്യുവാ.... മ്മ്ഹ്ഹ്...."" പിന്നിൽ ഗായു വന്നെങ്കിലും അമ്പൂട്ടി തിരിഞ്ഞു നോക്കിയില്ല..... കൗതോകത്തോടെ ഓരോ താളും തിടുക്കത്തിൽ മറിച്ച് ചിത്രങ്ങൾ കാണുന്ന തിരക്കിലായിരുന്നവൾ.... ""ചേച്ചീ....എന്തിനാ ന്നെ വിളിച്ചേ....."" പിന്നിലൂടെ ചെന്നാ പെണ്ണിന്റെ കാതിൽ ഉച്ചത്തിൽ ചോദിച്ചതും അമ്പൂട്ടി കൈ കൊണ്ട് ചെവി പൊത്തി പിടിച്ചു... ""ഹൌ.. നീ... ന്റെ ചെവി തിന്നുവല്ലോടീ പെണ്ണെ...."" ഗായു അമ്പൂട്ടീടെ അടുത്തായി മുട്ട് കുത്തി ഇരുന്നു... പിന്നെ ആ പഴയ ആൽബം അവൾക്കരികിലേക്ക് നീക്കി വെച്ചു....ഏറെ കൗതുകത്തോടെ ആൽബം കാണുമ്പോൾ അവളുടെ ചൊടികളിലും ഒരിളം ചിരി മൊട്ടിട്ടിരുന്നു... ""ഗായു...ഈ ചേട്ടനും ചേച്ചിയും.. ന്ത്‌ ചേർച്ചയാല്ലേ.....പിന്നെ എവിടെക്കൊയോ ഈ ചേട്ടന് ഉണ്ണിയേട്ടന്റെ ചായ തോന്നുന്നില്ലേ..... ഇതൊക്കെ ആരാ..."" ഗായുവിനെ തോണ്ടി വിളിച്ചു കൊണ്ട് ഉള്ളിലെ സംശയം ചോദിച്ചതും അവളൊന്ന് കുലുങ്ങി ചിരിച്ചു... കാതിൽ കിടന്നിരുന്ന കുഞ്ഞു ജിമ്മിക്കികൾ അതേ താളത്തിലാടുന്നുണ്ട്.... ""ന്റെ ചേച്ചീ.... ഈ ലോകത്തേ കല്യാണം കഴിഞ്ഞിട്ട് അമ്മായിഅമ്മേനേം അമ്മായിഅച്ഛനേം... ചേട്ടാ ചേച്ചീ.... എന്ന് വിളിച്ച ആദ്യത്തെ മരുമോൾ അത് ചേച്ചിയായിരിക്കും.... ട്ടോ... എടി മണ്ടി ചേച്ചീ... ഇത് ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയുമാ..... വിവി അച്ഛനും അല്ലിമ്മയും....."" അമ്പൂട്ടീടെ തലക്കൊരു കൊട്ട് കൊടുത്തവൾ വീണ്ടും കളിയാക്കി ചിരിച്ചു.... പിന്നെ ഏറെ സ്നേഹത്തോടെ അവളുടെ വിവിച്ചന്റെയും അല്ലിമ്മയുടെയും ചിത്രങ്ങളിലേക്ക് മിഴികളൂന്നി...

""മഹ്ഹ്.... ഞാൻ..... ഞാനൊരു കാര്യം ചോദിച്ചോട്ടോ.... ഉണ്ണിയേട്ടന് എങ്ങനെയാ.... ഈ അസുഗം വന്നേ.....വെറുതെ ചോദിച്ചതാട്ടോ.... ഒന്നും തോന്നല്ലേ....."" ഒത്തിരി പരിഭവത്തോടെ വിദൂരത്തേക്കെങ്ങോ അമ്പൂട്ടി നോക്കി ഇരുന്നു....പരിഭ്രമത്താൽ സാരി തലപ്പ് ഞെരിക്കുന്നുണ്ട്....പനിയുടെ ക്ഷീണം ഇപ്പോഴും ആ മുഖത്ത് നിന്നും മാഞ്ഞിട്ടില്ല..... ""ചേച്ചീ..... അതൊരു വലിയ കഥയാ.... എങ്ങനെ പറയണം എന്നെനിക്കറിയില്ല.... ക്ഷീണല്ലേ ചേച്ചിക്ക്.... മറ്റൊരിക്കലാവാം...."" ""മഹ്ഹ്... മഹ്ഹ്... നിക്ക് കഥ കേൾക്കാൻ കൊതിയാവുന്നു.... ഒത്തിരി നാളായി.... ചോദിക്കണം.... ന്ന് കരുതീതാ.... ഉള്ളിൽ കിടന്ന് വീർപ്പ്മുട്ടാ....ന്നോട് പറയോ.... ഗായു..."" ആൽബം അടച്ച് എഴുന്നേൽക്കാൻ തുണിഞ്ഞവളെ അവിടെ തന്നെ പിടിച്ചിരുത്തി....കഥ കേൾക്കാനുള്ള ഉത്സാഹമായിരുന്നു അമ്പൂട്ടിയിൽ.... ചെവി കൂർപ്പിച്ച് ഇരിപ്പുണ്ട്.... ചെറു ചിരിയോടെ ഗായത്രി കഥ പറയാൻ തുടങ്ങിയിരുന്നു.... മനക്കലെ ഭ്രാന്തന്റെ കഥ.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° കിഴക്കിൽ വെളിച്ചം വീഴുന്നതേ ഉണ്ടായിരുന്നുള്ളു.... അതിന് മുന്നേ തൊട്ടിലിൽ കിടന്നുറങ്ങുന്ന ഉണ്ണിക്കുട്ടൻ ചിണുങ്ങി തുടങ്ങി... പിന്നെ വലിയ വായിൽ കരഞ്ഞു... വിവിയേട്ടന്റെ കരവലയത്തിൽ പറ്റി ചേർന്ന് കിടന്നിരുന്ന അല്ലി തട്ടിപ്പിടഞ്ഞെഴുന്നേറ്റു.... പൊതിഞ്ഞു പിടിച്ചിരുന്നവന്റെ കൈകൾ അടർത്തി മാറ്റി...

""എന്താടാ... അമ്മേടെ തക്കുടു.... വാവേ.... ഇന്ന് നേരത്തെ എഴുന്നേറ്റോടാ..... കണ്ണാ....മ്മ്.... ഓ... ഓ... കരയേല്ലേടാ.... ഉണ്ണിക്കുട്ടാ..... ന്ത്യേ.... ന്റെ കുട്ടിക്ക്....."" തൊട്ടിലിൽ കിടന്ന് ഞെളി പിരി കൊള്ളുന്ന കൊച്ചുണ്ണിയെ അവൾ കുനിഞ്ഞു നിന്ന് തോളിലേക്ക് വാരിയെടുത്തു... ഉണ്ട കവിളിലൊരു മുത്തം കൊടുത്തു... ""ചക്കര വാവേ.... എഞ്ചാണ്.... ന്റെ കുട്ടിക്ക്... കരയേല്ലേടാ....അമ്മ ഇച്ചീച്ചി കഴുകി തരാട്ടോ...."" കരച്ചില് മാറ്റാനെന്നോണം ആ കുട്ടി കുറുമ്പന്റെ പുറം തോളിൽ മെല്ലെ... മെല്ലെ തട്ടി കൊടുത്തു.... ഇച്ചീച്ചി വീണ് നനഞ്ഞിരുന്ന കുപ്പായം അഴിച്ച് മാറ്റി കുളിമുറിയിലേക്ക് നടന്നു....വിവിയേട്ടൻ അവരുടെ ശബ്ദ ബഹളങ്ങൾ കേട്ട് ഉറക്ക പിച്ചോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു... ""അല്ലി....കുഞ്ഞാപ്രീനെ ഞാനെടുക്കാടി...."" ""വേണ്ട... വിവിയേട്ടൻ കിടന്നോ.... നേരം വെളുക്കുന്നല്ലേ ഉള്ളു....ഉടുപ്പൊന്ന് മാറ്റി കൊടുത്താ ഉണ്ണിക്കുട്ടൻ ഇനിയും ഉറങ്ങും..."" കണ്ണൊന്നു ചിമ്മിയടച്ച് വീണ്ടുമവൻ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടുന്നത് കണ്ടു...പിന്നെയും... പിന്നെയും കരയുന്ന ഉണ്ണിക്കുട്ടന്റെ കുഞ്ഞി കുമ്പയിൽ ചുണ്ട് ചേർത്തവൾ വണ്ടിയോടിച്ചു... ""വാവാച്ചി.... മ്മക്ക്.... കുളിക്കാം.... ന്നിട്ട് പുതിയ ഉടുപ്പിടാം.... മഹ്ഹ്....കരയല്ലേടാ... മ്മക്ക് വെള്ളത്തിൽ കച്ചണ്ടേ..... ഡാ... കണ്ണാ...."" വാവിട്ട കരയുന്ന ഉണ്ണിക്കുട്ടനെ കാതിൽ സ്വകാര്യം പോലെ പറഞ്ഞതും കരഞ്ഞു വീർത്ത കണ്ണുകൾ വിടരുന്നത് കണ്ടു... ""ബെല്ലത്തി.... കച്ചണം...."" (വെള്ളത്തിൽ കളിക്കണം ) കുഞ്ഞരി പല്ല് കാണിച്ച് ചിരി തൂകുന്ന ഉണ്ണിക്കുട്ടന്റെ കുഞ്ഞു കവിളിൽ വാത്സല്യത്തോടെ അല്ലി വീണ്ടുമൊന്ന് മുത്തി.... അവനെ തോളിലിട്ട് കുളി മുറിയിലേക്ക് നടന്നിരുന്നു...….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 15

Share this story