മഴപോൽ: ഭാഗം 18

mazhapol

എഴുത്തുകാരി: മഞ്ചാടി

""മാഷേ ചായ...."" ചായ കപ്പ് പിടിച്ച് പുറം തിരിഞ്ഞു നിന്നവളെ മുന്നിലേക്ക് പിടിച്ചു നിർത്തി....കപ്പ് മുന്നിലേക്കവൾ നീട്ടിയെങ്കിലും വാങ്ങാതെ അൽപ്പ നേരം അവന്റെ മിഴികൾ അവളുടെ മുഖമാകെ ഓടി നടന്നു..... നാണാത്താൽ രക്ത വർണ്ണം പടർന്ന മുഖമവനിലേക്ക് അടുപ്പിക്കുന്നതേ ഉണ്ടായിരുന്നുള്ളു.... അതിന് മുന്നേ ഉണ്ണിക്കുട്ടൻ ഉണർന്ന് കരച്ചിൽ തുടങ്ങിയിരുന്നു.... വിവിയേട്ടന്റെ ചുണ്ടുകൾ പരിഭവത്തോടെ പുറത്തേക്കുന്തുന്നത് അടക്കി പിടിച്ച ചിരിയോടെ അല്ലി കൊച്ച് നോക്കി നിന്നു....  ""വട്ടം വട്ടം... നാരങ്ങ കൊത്തി കൊത്തി തിന്നുമ്പോൾ എന്തടി കാക്കേ മിണ്ടാത്തേ... റെഡി വൺ, റ്റു... പിടിച്ചേ...."" വിവിയേട്ടനും അല്ലി പെണ്ണും ഉണ്ണിക്കുട്ടനും കൂടി മുറ്റത്ത് കുഞ്ഞു കളിക്കാ.... മൂന്ന് പേരും വട്ടത്തിൽ കൈ കോർത്ത് പിടിച്ച് പാട്ടിന്റെ താളത്തിനൊത്ത് ചുറ്റുമ്പോൾ ഉണ്ണിക്കുട്ടൻ കുണുങ്ങി ചിരിച്ച് തുള്ളുന്നുണ്ട്.... ""അച്ഛാ.... ച്പീഡ് കൂട്ട്...."" ""സ്പീഡിൽ വട്ടം ചുറ്റണോ.... ന്റെ മുത്തിന്...."" വിവിയേട്ടൻ കുറച്ച് കൂടി വേഗത്തിൽ വട്ടം ചുറ്റിയതും അല്ലിക്കെന്തോ ഒരസ്വസ്ഥത.... തല കറങ്ങുന്നത് പോലെ...ഉണ്ണിക്കുട്ടനാണെങ്കിൽ ഉച്ചത്തിൽ കൈ കൊട്ടി ചിരിക്കുന്നുണ്ട്...

ഒരു തളർച്ചയോടെ വിവിയേട്ടന്റെ കൈ തണ്ടയിൽ മുറുകെ പിടിച്ചവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു.... ""പെണ്ണേ.... അല്ലി... എന്ത്യേ... ന്റെ കുട്ടിക്ക് വയ്യേ... എന്താടി..."" ഏറെ വെപ്രാളത്തോടെ അവനല്ലിയെ ചേർത്ത് പിടിച്ചു.... കൈകളിൽ കോരിയെടുത്ത് ഇറയത്തെ തിണ്ണയിൽ കൊണ്ടിരുത്തി...ക്ഷീണം കൊണ്ടവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്.... വിവിയേട്ടൻ ഓടി ചെന്ന് ഒരു ഗ്ലാസിൽ തണുത്ത വെള്ളം കൊണ്ട് വന്നവളെ കുടിപ്പിച്ചു... ""ന്താടാ..... തല ചുറ്റുന്നോ.... ന്റെ അല്ലിക്ക്....ഹോസ്പിറ്റലിൽ പോവാടി..."" ""ഏയ്... ഒന്നുല്ല മാഷേ.... ചെറുതായി ഒന്ന് തല കറങ്ങീതാ... ഒന്നുല്ല മാഷിങ്ങനെ പേടിക്കല്ലേ..."" ഉണ്ണിക്കുട്ടൻ ഒന്നുമറിയാതെ മണ്ണിലിരുന്ന് നല്ല കളിയാ... കൈ കൊണ്ട് മണ്ണ് വാരിയെടുത്ത് ചിരട്ടയിൽ നിറക്കുന്നുണ്ട്... കവിളിലും മുഖത്തും അവിടെ ഇവിടെയായി മണ്ണ് പറ്റിപിടിച്ചു കിടക്കുന്നവന്റെ കുഞ്ഞു മുഖം കാണാൻ ഒത്തിരി ചേലായിരുന്നു.... ""അമ്മ.. ബാ.... അച്ഛാ ബാ.... ഉണ്ണികുത്തൻ... ചോതുണ്ടാക്കി....ല്ലോ ""

""അമ്മക്ക് വയ്യട കണ്ണാ... ഉണ്ണിക്കുട്ടൻ ഉണ്ടാക്കിയ ചോറില്ലെ അമ്മയും അച്ഛനും പിന്നെ കഴിച്ചോളാട്ടോ...."" വിവിയേട്ടന്റെ തോളിൽ അല്ലി പെണ്ണ് തല വെച്ച് കിടന്നു...ശ്രദ്ധ മുഴുവൻ മുറ്റത്ത് കളിച്ചിരിക്കുന്ന ഉണ്ണിക്കുട്ടനിലായിരുന്നു.... ഉമ്മറത്തെ കസേരയിൽ അലസമായി കിടന്ന പത്രം മടക്കി വിവിയേട്ടൻ അവൾക്ക് വീശി കൊടുക്കുന്നുണ്ട്... ""അല്ലി.... ഞാൻ നാരങ്ങ വെള്ളം എടുക്കട്ടേടി....ഉപ്പിട്ടതാ.. ക്ഷീണം പെട്ടന്ന് മാറിക്കോളും...."" ""മ്മ്ഹ്... വേണ്ട ഇവിടെ ഇരിക്കെന്റെ മാഷേ... നിക്കിപ്പോ കൊഴപ്പൊന്നും ല്ല...."" എഴുന്നേൽക്കാൻ തുനിഞ്ഞവനെ പിടിച്ച് അടുത്ത് തന്നെ ഇരുത്തി.... കൈ വിരലുകൾ പരസ്പരം കോർത്തുപിടിച്ചു... അവൾക്കൊരു സാന്ധ്വനമെന്നോണം മെല്ലെ പുറം തടവി കൊടുക്കുകയായിരുന്നവൻ ...കണ്ണടച്ച് കിടന്നിരുന്നവൾ പെട്ടന്നെന്തോ ആലോചിച്ച് തട്ടി പിടഞ്ഞെഴുന്നേറ്റു.... ""വിവിയേട്ടാ... ഞാൻ ഇപ്പോ വരാവേ....ഉണ്ണിക്കുട്ടനെ നോക്കിക്കോണേ.... ദാ വരുന്നു...."" ""എങ്ങോട്ടാടി ഒടുന്നോ.... പതുക്കെ പോ..."" ""ആയിക്കോട്ടെ... ന്റെ മാഷേ... ഞാൻ ഇപ്പൊ വരാം...""

അല്ലി പോയതും വിവിയേട്ടൻ കുഞ്ഞാപ്പ്രിയേ ഓടി ചെന്ന് വാരിയെടുത്തു..... ഉടുപ്പിൽ പറ്റിയ പൊടി തട്ടി കൊടുത്തതും താഴെ മണ്ണിലേക്കിറങ്ങാൻ കയ്യിൽ കിടന്ന് ഞെളിയുന്നു പിരി കൊള്ളുന്നുണ്ട്... കളിക്കുന്നതിനിടെ എടുത്ത ദേഷ്യത്തിൽ മുഖം ചുവപ്പിച്ച് കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു... ""കുഞ്ഞാപ്രി... മതീടാ കുട്ടാ... കളിച്ചത്....വെയ്ലുണ്ട് നല്ലോണം... ഇനിയും കളിച്ചാൽ ന്റെ കുട്ടിക്ക് നീരിറക്കം വരും ..."" ""മാണ്ടാ... ഉണ്ണിക്കുത്തന് കച്ചണം... വിത്... അച്ഛാ"" ""അച്ഛാ നാരങ്ങ മിട്ടായി വേടിച്ചു തരാല്ലോ... അല്ലെങ്കി വേണ്ട നാരങ്ങ മിട്ടായി വേടിക്കുന്നില്ല ഉണ്ണിക്കുട്ടൻ കളിച്ചോ..."" ഒളി കണ്ണിട്ട് കയ്യിലിരുന്ന ഉണ്ണിക്കുട്ടനെ നിലത്തേക്ക് തന്നെ വെക്കാൻ വിവിയേട്ടൻ ഒരുങ്ങിയതും ആ കുട്ടി കുറുമ്പൻ കഴുത്തിൽ ചുറ്റി പിടിച്ചു തന്നെ കിടന്നു... ""ഉണ്ണികുത്തന് കച്ചണ്ട... നാഥങ്ങ... മുത്തായി മാണം..."" ""ഹമ്പടാ വിരുതാ.... ന്റെ ഉണ്ണിക്കുട്ടന്... അച്ഛാ കൊറേ നാരങ്ങ മിട്ടായി വേടിച്ചു തരാട്ടോ..."' ഉണ്ണിക്കുട്ടന്റെ ഉണ്ടക്കവിളിൽ നനവാർന്നൊരുമ്മ കൊടുത്തവൻ....

പിന്നെ കുഞ്ഞി കുമ്പയിൽ ചുണ്ടമർത്തി വണ്ടിയോടിച്ചു... ഇക്കിളി കൊണ്ടവൻ ഉറക്കെ ചിരിക്കുന്നുണ്ട്... ഉണ്ണിക്കുട്ടനെ തോളിലിട്ട് ഉമ്മറപ്പടി കയറുമ്പോൾ അല്ലിയുണ്ട് വാതിൽക്കൽ ചിരിച്ചു നിൽക്കുന്നു...നേരത്തെ ഉണ്ടായിരുന്ന ക്ഷീണം മുഴുവൻ വിട്ടകന്ന് ആ പെണ്ണിന്റെ കണ്ണിലെ ഗോളങ്ങൾ വല്ലാതെ തിളങ്ങി.... ""എന്താണ് അല്ലി കുട്ടി.... ഹ്മ്മ്... എന്താ ചിരിക്കുന്നേ..."" ""അതൊക്കെ ഉണ്ട്.... ഞാൻ പറയാം..."" അല്ലിയെ കണ്ടതും വിവിയേട്ടന്റെ കയ്യിലിരുന്ന ഉണ്ണിക്കുട്ടൻ അവൾക്ക് നേരെ ചാഞ്ഞിരുന്നു... കുഞ്ഞാപ്രിയേ ഒക്കത്ത് വെച്ചാ പെണ്ണ് കവിളിൽ തുരു തുരെ ഉമ്മ കൊടുത്തു....എന്നിട്ട് അവരെ നോക്കി നിന്നിരുന്ന വിവിയേട്ടന്റെ ഷർട്ടിൽ പിടിച്ചു വലിച്ച് കാതിൽ സ്വകാര്യമെന്നോണം എന്തോ പറഞ്ഞു കൊടുത്തു.... അന്താളിപ്പോടെ അവന്റെ മിഴികൾ വികസിച്ചിരുന്നു.... പിന്നെ അതൊരു കുസൃതി ചിരിയിലേക്ക് വഴി മാറി... ""ഉണ്ണിക്കുത്തന് ചൊകാര്യം... പഞ്ഞു താ മ്മേ...."" ഉണ്ണിക്കുട്ടന് സ്വകാര്യം പറഞ്ഞു കൊടുക്കാത്ത ദേഷ്യത്തിൽ മിഖം വീർപ്പിച്ച് വെച്ചിട്ടുണ്ട്... ചുണ്ടുകൾ കുറുമ്പോടെ കൂർത്ത് വന്നു... ""ഉണ്ണികുട്ടന് അമ്മ ചൊകാര്യം പറഞ്ഞു തരാല്ലോ.... ഉണ്ണിക്കുട്ടനില്ലേ കളിക്കാനേ ഒരു കുഞ്ഞു വാവ വരാൻ പോകാ... വാവ വന്നാലെ ഇനി ഉണ്ണിക്കുട്ടന് വാവേടൊപ്പം കളിക്കാം....

വാവേനെ കുളിപ്പിക്കാം... മാമു കൊടുക്കാം ഒക്കെ ചെയ്യാം...."" ചെറിയ ശബ്ദത്തിൽ അവന്റെ കുഞ്ഞി കാതിലവൾ പറഞ്ഞതും പാൽ പല്ല് കാണിച്ചവൻ ചിരി തൂകി...വിവിയേട്ടൻ ഏറെ പ്രേമത്തോടെ ആ പെണ്ണിന്റെ നെറ്റിയിലൊരു മുത്തം നൽകി... അത് കണ്ട പാടെ ഏന്തി വലിഞ്ഞ് ഉണ്ണിക്കുട്ടനും കൊടുത്തു അവന്റെ അമ്മക്കൊരു പഞ്ചാരയുമ്മ....  ""ദേ.... വിവിയേട്ടാ.... നോക്കിയേ... കുഞ്ഞനങ്ങുന്നു... കുഞ്ഞാപ്രീ.... നോക്കെടാ വാവാ അനങ്ങുന്നത് കണ്ടോ...."" വീർത്തുന്തിയ വയറിൽ കൈ വെച്ച് കൊണ്ട് ആവേശത്തോടെ അല്ലി വിളിച്ചു പറഞ്ഞതും വിവിയേട്ടനും ഉണ്ണിക്കുട്ടനും അവൾക്ക് ഇരുവശമായി ഇരുന്ന് വയറിൽ മെല്ലെ തൊട്ട് നോക്കി... ""അമ്മേ.... കുഞ്ഞാവാ എന്നാ വരാ.... കൊറേ ദിവസം കയ്യോ..."" കുഞ്ഞു ശബ്ദത്തിൽ ഉണ്ണിക്കുട്ടൻ ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ ആവേശത്തോടെ വിടർന്നിരുന്നു... ""കുഞ്ഞ് വേഗം വരും....വരില്ലേ ന്ന് കുഞ്ഞിനോട് ചോദിച്ചു നോക്കിക്കേ.... ന്റെ മുത്ത്..."" ഉണ്ണിക്കുട്ടൻ അമ്മയുടെ വലിയ വയറിലേക്ക് മുഖമടുപ്പിച്ചു .... ആ മുഖത്തപ്പോൾ വെറും നിഷ്കളങ്കതയായിരുന്നു....കണ്ണുകളിൽ വല്ലാത്തൊരകാംഷ.... ""കുഞ്ഞേ.. കുഞ്ഞെന്നാ... ഉണ്ണികുത്തന്റെ അടുത്ത് വരാ... വേം വരുവോ... കുഞ്ഞേ...""

മറുപടി ഒന്നും കിട്ടാത്തതിൽ അവന്റെ മുഖം വാടിയിരുന്നു..... ഇപ്പൊ കരയുമെന്ന അവസ്ഥ ആയതും വിവിയേട്ടൻ അവനെ വാരിയെടുത്ത് മടിയിലിരുത്തി... ""കുഞ്ഞെന്താ ഒന്നും മിണ്ടാത്തേ.... ഉണ്ണികുത്തനെ ഇഷതല്ലേ.... കുഞ്ഞിന്...."" ""കുഞ്ഞ് വേഗം വന്നോളും... ട്ടോ കുഞ്ഞാപ്രി കരയണ്ടാ... കുഞ്ഞാപ്രി കരഞ്ഞാലേ കുഞ്ഞിന് വിശമാവും...."" മങ്ങിയ മുഖം പെട്ടന്ന് തെളിയുന്നത് കണ്ടു... പിളർന്ന ചുണ്ടുകളിൽ ഒരു കുഞ്ഞിച്ചിരി ഇടം പിടിച്ചു... ""അല്ലിയെ.... ഞാനെ ഒരിടം വരെ പോവാ... എന്റെ ആ പഴയ ഫ്രണ്ടില്ലേ രാഹുൽ അവൻ ഗൾഫിന്ന് വന്നിട്ടുണ്ട്... നിനക്കെന്തേലും വേണോടി....കുഞ്ഞാപ്രിക്ക് ഞാൻ നാരങ്ങ മിട്ടായി കൊണ്ട് തരാമേ.... "" ""നിക്കൊന്നും വേണ്ടാ.... പെട്ടന്ന് വന്നേക്കണേ... മാഷേ...."" പോകുന്നതിന് മുന്നേ വിവിയേട്ടൻ അല്ലിയേയും ഉണ്ണിക്കുട്ടനേയും മതി വരുവോളം സ്നേഹിച്ചു.... ഉണ്ണിക്കുട്ടന് ഒത്തിരി... ഒത്തിരി മുത്തങ്ങൾ നൽകി... എന്തോ ഒട്ടും മതി വരാത്തത് പോലെ...കൊതി തീരാത്തത് പോലെ.... ""വാവേ അച്ഛൻ പോയിട്ട് വരാവേ...."" കുഞ്ഞാവയോട് കൂടി യാത്ര പറഞ്ഞവൻ പുറപ്പെട്ടു... പിന്നീട് അല്ലി തന്റെ പ്രാണനെ കാണുന്നത് വെള്ളയിൽ പൊതിഞ്ഞാണ്.... നിറ വയറുമായി നിൽക്കുന്ന തന്റെ സഖിയെയും ഒന്നും മറിയാത്തൊരു കുഞ്ഞിനേയും തനിച്ചാക്കി അവൻ യാത്രയായി.... ഒരാക്സിഡന്റിന്റെ രൂപത്തിൽ വിധി അവരെ വേർപ്പെടുത്തി..... കണ്ട് നിൽക്കാൻ അല്ലിക്ക് കഴിഞ്ഞില്ല.... ഒരു തരം മരവിപ്പായിരുന്നവളിൽ....

പതിയെ ആരൊക്കെയോ ചേർന്നവളെ അവന്റെ അരികിൽ ഇരുത്തുമ്പോൾ അവൾ വിതുമ്പിയിരുന്നു.... പതിയെ അതൊരു പൊട്ടിക്കരിച്ചിലായി....പിന്നെ പിടയുന്ന വേദനയിൽ നിലവിളിച്ചു.... ""മാഷേ... മാഷെന്താ.... ന്നോടൊന്നും മിണ്ടാത്തേ.... ന്നോട് പിണക്കാണോ മാഷേ... പറ മാഷേ... ദേ നോക്കിയേ നമ്മുടെ കുഞ്ഞാപ്രി.... അവനോടെങ്കിലും ഒന്ന് മിണ്ട് മാഷേ....ന്നേം ഉണ്ണിക്കുട്ടനേം വാവനേം വിട്ട് മാഷ് പോവാ.. പോവാണോ... മാഷ്.... നിക്ക് പേടിയാ മാഷേ.... ന്നെ നോക്ക്... ന്നോട് ഒന്ന് മിണ്ട്...."" ""അമ്മേ... അമ്മ...കരയാ.... അമ്മക്ക് വാവു ആണോ... ഉണ്ണി കുത്തൻ...അച്ചായോട് പറയാല്ലോ അമ്മക്ക് വാവു ആയെന്ന്... അച്ഛാ... ഒച്പിറ്റൽ ക്ക് കൊണ്ടോയിക്കോളും...ട്ടോ..... അച്ഛ എന്താ ഒങ്ങ്ണെ... അച്ഛാ നീക്ക ച്ചാ ... ഉണ്ണികുത്തന്റെ... നാഥങ്ങ... മുത്തായി താ.... അച്ഛാ ഒങ്ങല്ലേ..."" കണ്ണടച്ച് കിടക്കുന്ന വിവിയേട്ടൻ ഉറക്കത്തിലാണെന്നവൻ കരുതി... ഒന്നുമറിയാത്താ കൊച്ചു പയ്യനെ നെഞ്ചോട് ചേർത്തവൾ വിതുമ്പുകയായിരുന്നു....അവസാനമായി ഉണ്ണിക്കുട്ടനും അല്ലിയും വിവിയേട്ടനൊരു കുഞ്ഞുമ്മ കൊടുത്തു.... ഏറെ ഇഷ്ടത്തോടെ.... ഒട്ടും മതി വരാതെ.... ദിവസങ്ങൾക്കിപ്പുറം അസഹ്യമായ വേദന വന്ന് അല്ലിയെ ആശുപത്രിയിലേക്കെത്തിക്കുമ്പോൾ അവളേറെ കൊതിച്ചത് തന്റെ പ്രിയതമന്റെ സാനിധ്യമായിരുന്നു....

""ഉണ്ണികുട്ടാ.... അമ്മേടെ... മുത്തേ.... അമ്മ വേഗം വരാട്ടോ..... ന്റെ കുഞ്ഞാപ്രി വികൃതി ഒന്നും കാണിക്കരുതേ.... കരയെല്ലേടാ തക്കുടു അമ്മ പെട്ടന്ന് വരാവേ ....."" അമ്മയുടെ കൂടെ പോകാൻ നിലവിളി കൂട്ടുകയായിരുന്നു ഉണ്ണിക്കുട്ടൻ.... ഒത്തിരി നേരം കഴിഞ്ഞിട്ടും അമ്മയെ കാണാത്തത്തിൽ ആ കൊച്ചു ബാലൻ ഏങ്ങി... ഏങ്ങി കരഞ്ഞു... ""അമ്മേ.... നിക്ക് അമ്മേനെ... കാണണം... ഉണ്ണികുത്തന് കാണ്ണം.... ഉണ്ണിക്കുത്തന് വെഷ്ക്കാ.... അമ്മ വാ.... മ്മാ....ബികൃതി കാത്തൂല്ല... ഉണ്ണിക്കുത്തൻ നല്ല കുത്തി യാ മ്മേ....അമ്മ വാ.... മ്മാ..."" ഒരു കുഞ്ഞിന് ജന്മം നൽകുന്നതിനിടെ അല്ലിയും പ്രാണൻ വെടിഞ്ഞ് ഈ ഭൂമിയിൽ നിന്നും യാത്രയായിരുന്നു .... ഒന്നുമറിയാത്ത ആ കുഞ്ഞാപ്രിയേ തനിച്ചാക്കി കൊണ്ട്.... ഗായു പറഞ്ഞു നിർത്തിയതും അമ്പൂട്ടി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മാറ്റി... അച്ഛനുമമ്മയുമില്ലാതെ തനിച്ചാവുന്നത് എത്രത്തോളം നോവുള്ളതാണെന്ന് ആരെക്കാളും ഏറെ ആ പെണ്ണിനറിയാം.... ""ഗായു.... ഉണ്ണിയേട്ടൻ... നാളെ തന്നെ വരില്ലേ.."" ""മ്മ്... നാളെ വരും... വല്യച്ഛൻ പറഞ്ഞൂല്ലോ..."" ""നിക്ക് കാണാൻ കൊതിയാവാ... ഗായു... ന്റെ ഉണ്ണിക്കുട്ടനെ.... ന്തോരം നൊന്ത് കാണും....ഹ്മ്മ്... ഗായു ബാക്കി പറ....""....….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 17

Share this story