മഴപോൽ: ഭാഗം 23

mazhapol

എഴുത്തുകാരി: മഞ്ചാടി

""ഇത് ഭദ്രൻ.... ഭഗീരന്റെ കൂട്ടുകാരനാ...രണ്ട് മൂന്ന് ദിവസം അവരിനി ഇവിടെ കാണും...."" മുത്തശ്ശിയുടെ ഓരോ വാക്കും ചെവിക്കുള്ളിൽ തുളച്ച് കയറിയമ്പോൾ അമ്പിളിക്ക് തല കറങ്ങുന്നത് പോലെ തോന്നി.... ഭൂമി പിളർന്നൊന്ന് താഴേക്ക് പോയിരുന്നെങ്കിലെന്നവൾ മോഹിച്ചു....  ""ഉണ്ണിയേട്ടാ... നോക്കി...വീഴല്ലേട്ടോ.... സൂക്ഷിച്ച്... നിക്ക് പേടിയാവുന്നുണ്ട്....പുളിയെറുമ്പിന്റെ കൂടാ.... മതി മാങ്ങ പറിച്ചത്.... ഇറങ്ങിക്കെ..."" മനക്കലെ തറവാട്ടിലെ വടക്കേ വളപ്പിൽ പടർന്നു പന്തലിച്ചു കിടന്നിരുന്ന മാവിന്റെ മുകളിൽ മാങ്ങ പറിക്കാൻ കയറിയതാണ് ഉണ്ണിക്കുട്ടൻ... മാവിൻ തടിയിൽ നിറയെ നീറുകളാണ്.... കയറേണ്ട എന്ന് അമ്പൂട്ടി ഒരായിരം തവണ പറഞ്ഞതാ.... മാമ്പഴ പുളിശ്ശേരി കഴിക്കാനുള്ള കൊതി കൊണ്ടവൻ ആ പെണ്ണ് പറഞ്ഞതിനൊന്നും ചെവി കൊടുക്കാതെ മരത്തിൽ വലിഞ്ഞു കയറി മാങ്ങ പറിക്കുന്നുണ്ട്....

പുളിയുറുമ്പുകൾ കുത്തി നോവിക്കുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെ ഉണ്ണിയേട്ടൻ മാങ്ങ പൊട്ടിച്ച് താഴെ കുട്ടയുമായി നിന്നിരുന്ന അമ്പിളിക്ക് നേരെ എറിഞ്ഞു കൊടുത്തു.... ""ഉണ്ണിയേട്ടാ.... മതി.... ഇറങ്ങി പോര്.... ഇനി വന്നില്ലേൽ ഞാൻ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി തരില്ലാട്ടോ.... ഇറങ്ങിക്കെ ഉണ്ണിയേട്ടാ...."" നിലത്ത് വീണു കിടന്നിരുന്ന മാമ്പഴങ്ങൾ കുട്ടയിലേക്ക് പെറുക്കി ഇടുന്നതിനിടെ അമ്പൂട്ടി അവനെ ശാസിച്ചു കൊണ്ടിരുന്നു.... പിറകിലൂടെ ആരുടെയോ കത്തുന്ന നോട്ടം അനുഭവപ്പെട്ടതും എഴുന്നേറ്റവൾ തിരിഞ്ഞു നോക്കി....മുകളിലെ ബാൽക്കണിയിൽ നിന്ന് ഭദ്രനവളെ ചൂഴ്ന്ന് നോക്കുന്നു.... സാരി മറ നീങ്ങി അറിയാതെ പുറം ചാടിയ ആ പെണ്ണിന്റെ വെളുത്ത വയറിൽ തറഞ്ഞു നിൽക്കുകയായിരുന്നു.... അവന്റെ നശിച്ച കാമ കണ്ണുകൾ.... അറപ്പോടെ നെറ്റി ചുളിച്ചവൾ അരയിൽ കുത്തി വെച്ചിരുന്ന സാരി തുമ്പ് തിടുക്കത്തിൽ അഴിച്ചു മാറ്റി ദേഹമാകെ മറച്ചു പിടിച്ചു....ഉള്ളിൽ വീണ്ടും ഭയം കുമിഞ്ഞു കൂടി....

എന്തിനായിരിക്കും ഭദ്രന്റെ ഇങ്ങോട്ടുള്ള വരവിന്റെ പിന്നിലുള്ള ലക്ഷ്യം....പെണ്ണുടലിനെ മാത്രം മോഹിച്ചു നടക്കുന്ന ആ വൃത്തിക്കെട്ടവനെ വീട്ടിൽ കയറ്റി തമാസിപ്പിക്കുന്ന മനക്കലെ തറവാട്ടുകാരോടവൾക്ക് അടങ്ങാനാവാത്ത ഈർഷ്യ തോന്നി.... ""നീ പോടി കൊമ്പൂട്ടി.... നീ ഇണ്ടാക്കി തന്നില്ലേൽ നിക്കി ഒരു കൊഴപ്പോം ഇല്ല.... ഉണ്ണിക്കുട്ടൻ ചെറിയമ്മയോട് പറയൂല്ലോ....അപ്പഴോ.... ഞ്ഞ... ഞ്ഞ ഞ്ഞെ..."" കഴുത്തിലും കയ്യിലും നീറുകൾ കൂടുതലായി കുത്തി നോവിക്കാൻ തുടങ്ങിയതും ഉണ്ണിയേട്ടൻ ഏറ്റവും താഴ്ന്നു നിൽക്കുന്ന മരക്കോമ്പിൽ നിന്നും നിലത്തേക്ക് ഒരൊറ്റ ചാട്ടമായിരുന്നു....താഴെ കിടന്നിരുന്ന കൂർത്തൊരു കല്ലിൽ ചെറുതായി ഉരസി ഉള്ളം കയ്യിലെ തൊലി ചെറുങ്ങനെ മുറിഞ്ഞു.... അരയിൽ വെച്ചിരുന്ന മാങ്ങ നിറച്ച കുട്ട നിലത്തേക്കിട്ടവൾ തിടുക്കത്തിൽ അവന്റെ അടുത്തേക്ക് പാഞ്ഞു.... ഒരു കുഞ്ഞി മുറിവാണെങ്കിലും കുസൃതികളും കുറുമ്പുകളും ഒത്തിരിയുള്ള ആ കൊച്ചു ഭ്രാന്തൻ നിന്ന് ചിണുങ്ങുന്നുണ്ട്.... ""അമ്പൂട്ടി.... വല്യ മുറിയാ... ഹൗ... നിക്ക് നോവുന്നു... ആഹ്..."" വേദന അഭിനയിച്ചു നിന്ന് കൊഞ്ചുന്ന ഉണ്ണിക്കുട്ടനോടവൾക്ക് അടങ്ങാത്ത വാത്സല്യം തോന്നി....

എങ്കിലും അവനെ കൂർപ്പിച്ചൊരു നോട്ടമായിരുന്നു... ""ഞാൻ പറഞ്ഞതല്ലേ മാവിൽ കേറണ്ടാന്ന്.... ഇപ്പൊ എന്തായി.... വല്യ നോവല്ലേ.... സാരല്ലട്ടോ.... അനുഭവിച്ചോ...."" മുഖം കോട്ടിയാപെണ്ണ് നിലത്ത് മുട്ട് കുത്തി ഇരുന്നു... പിന്നെ മറിഞ്ഞു വീണ കുട്ടയിൽ നിന്നും ഉരുണ്ടു പോയ മാമ്പഴങ്ങളോരോന്നും പെറുക്കി... ചുണ്ട് പിളർത്തി പരിഭവിച്ചു നിൽക്കുകയായിരുന്നു ഉണ്ണിയേട്ടനപ്പോൾ.... ചവിട്ടി കുലുക്കി പോയവളുടെ സാരി തുമ്പിൽ തൂങ്ങി പിടിച്ച് പിറകെ ചെന്നു... ""നിക്കി നോവുന്നു.... അമ്പൂട്ടി... ന്നിട്ടും അമ്പൂട്ടി ന്താ... ന്റെ കയ്യിലെ മുറിവിൽ ഉമ്മ വെക്കാത്തെ....ഉമ്മ താ അമ്പൂട്ടി.... അന്ന് എണ്ണ തെറിച്ച് പൊള്ളിയപ്പോ അമ്പൂട്ടി നിക്ക് ഉമ്മ തന്നൂലോ... അപ്പൊ ഉണ്ണിക്കുട്ടന്റെ വാവു മാറിലോ....അത് പോലെ ഉമ്മ താ അമ്പൂട്ടി..."" മുഖം പിണക്കത്തോടെ ഒരു കുടം വീർപ്പിച്ചിട്ടുണ്ട്... ഉമ്മ വേടിക്കാൻ നോവുള്ള കൈ അവൾക്ക് നേരെ നീട്ടി പിടിച്ചു .... ""മഹ്ഹ്... ഞാൻ ഉമ്മ തരൂല്ല.... ഇന്നലെ ഞാൻ ഉമ്മ വെച്ചപ്പോ എന്തായിരുന്നു പുകില്....

അമ്പൂട്ടി ഉമ്മ വെച്ച് കവിള് നനക്കുന്നു എന്നൊക്കെ മുത്തശ്ശിയോട് പറഞ്ഞില്ലേ.... അത് കൊണ്ടേ.... ഉണ്ണിക്കുട്ടന് ഇനി അമ്പൂട്ടി ഉമ്മ തരില്ല...."" കണ്ണിൽ നിറയെ കുറുമ്പോടെ... ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ നിലത്തു കിടന്നിരുന്ന ബാക്കി മാമ്പഴങ്ങളും പെറുക്കി എടുത്ത് അമ്പിളി കുട്ടയിലേക്കിട്ടു. ""ഉമ്മ.... താ അമ്പൂട്ടി.... ഉണ്ണിക്കുട്ടന് നോവായി....ഒത്തിരി വേദനിക്കുന്നുണ്ട്..."" കള്ളത്തരത്തോടെ ചുണ്ട് ചുളുക്കി ആ പെണ്ണിന്റെ അരികിലായ് ഇരുന്ന് കൈ വീണ്ടുമവളുടെ അധരങ്ങൾക്ക് നേരെ മുട്ടിച്ചു കൊടുത്തു... ആ ഭ്രാന്തന്റെ ചേലുള്ള പരിഭവങ്ങളോട് വീണ്ടും അങ്ങാത്ത പ്രേമം തോന്നി.... ഉള്ളിൽ വിരിഞ്ഞ നാണത്തോടെ അവന്റെ കുഞ്ഞി നോവുള്ള കയ്യിൽ മുത്താൻ കുനിഞ്ഞതും ഉണ്ണിക്കുട്ടൻ കൈ ഊക്കൂടെ പിറകിലേക്ക് മാറ്റി പിടിച്ചു... ""പറ്റിച്ചേ... പറ്റിച്ചേ അമ്പൂട്ടിയെ പറ്റിച്ചേ.. കൂയ് കൂയ്.. പൊട്ടി..."" കവിൾ തടങ്ങൾ പരിഭവത്തോടെ വീർത്ത് വന്നു...പിണക്കം നടിച്ച് തിരിഞ്ഞു നിന്നതും കണ്ടു വാ പൊത്തി ചിരിക്കുന്ന ഗായത്രിയെ....ജാള്യതയാൽ മുഖം കുനിഞ്ഞു... ഉണ്ണിയേട്ടനോടൊന്നും മിണ്ടാതെ മാങ്ങ നിറച്ച കുട്ടാ അരയിലൂടെ താങ്ങി പിടിച്ച് അടുക്കള പടിയിൽ കൊണ്ട് വെച്ചു...

""അമ്പൂട്ടി..."" പിറകിൽ നിന്നും ഉണ്ണിയേട്ടന്റെ നീട്ടിയുള്ള വിളി കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല...അകത്തേക്ക് കയറാൻ കാലെടുത്തു വെച്ചതും വീണ്ടും ഉണ്ണിയേട്ടൻ അലറി വിളിച്ചു... ചുണ്ട് ഒരു വശത്തേക്ക് കോട്ടി പിടിച്ച് അവനു നേരെ നോട്ടെമേറിയുമ്പോൾ ആ ഭ്രാന്തൻ കിടന്ന് ഞെളി പിരി കൊള്ളുകയായിരുന്നു.... ""അമ്പൂട്ടി.... ഓടി വായോ.... ഔ... ദേഹം നിറച്ച് പുളിയുറുമ്പാ...."" ഓടി പിടിച്ചവൾ ഉണ്ണിക്കുട്ടന്റെ അരികത്തേക്ക് പാഞ്ഞെത്തിയിരുന്നു... കഴുത്തടിയിൽ നീറുകൾ പറ്റി പിടിച്ചു കിടക്കുന്നു.... അവനിലേക്കൊന്ന് അമർന്നു നിന്ന് ഓരോ കുഞ്ഞുറുമ്പുകളെയും അവൾ പറിച്ചെടുത്തു... ""ഹാ... ഹോ.. അമ്പൂട്ടി പുറത്തൊക്കെ ഉറുമ്പാ..."" പുളിയുറുമ്പുകളുടെ നോവുള്ള കുത്തുകൾ സഹിക്കാതെ അവൻ കിടന്ന് പുളഞ്ഞു കൊണ്ടിരുന്നു... അമ്പൂട്ടി വേഗത്തിൽ അവന്റെ ഷർട്ടിന്റെ ബട്ടൻസോരോന്നും വേർപ്പെടുത്തി ഉറുമ്പുകൾ പറ്റി കിടന്ന ഷർട്ട് അഴിച്ചൊന്ന് ഉറക്കെ കുടഞ്ഞു.... ""അയ്യേ.... ഈ അമ്പൂട്ടി... ഇതെന്തുവാ ചെയ്യുന്നേ... ന്റെ ഉടുപ്പ് ഊരുന്നോ... അഷേ.... ഉണ്ണിക്കുട്ടന് നാണവാ..."" റോമാവൃതമായ അവന്റെ വിരി നെഞ്ച് രണ്ട് കൈ കൊണ്ടും മറച്ചു പിടിച്ചവൻ നാണത്തോടെ പറയുന്നത് കേട്ടതും അമ്പിളി പെണ്ണിന്റെ ചുണ്ടിലൊരു ചിരി പൊട്ടി വന്നു...

""ദേ ഉണ്ണിയേട്ടാ... അടങ്ങി നിന്നെ...."" ലജ്ജയോടെ കിടന്ന് തുള്ളുന്നവനെ തിരിച്ചു നിർത്തി ദേഹത്തിൽ അള്ളി പിടിച്ചു കിടക്കുന്ന ഓരോ ഉറുമ്പിനേയും ആ പെണ്ണ് നുള്ളി നിലത്തേക്കിട്ടു.... മനക്കലെ തറവാടിന്റെ മട്ടുപ്പാവിലിരുന്ന് അമ്പൂട്ടിയുടെയും ഉണ്ണിക്കുട്ടന്റെയും പ്രണയ നിമിഷങ്ങളെ ഉള്ളിൽ നിറഞ്ഞ കോപത്തോടെ മറ്റ് രണ്ട് കണ്ണുകൾ ഒപ്പിയെടുത്തു....  ""ദേ... മനുഷ്യാ ഇത് വല്ലതും നടക്കും ... എന്ന് നിക്കി തോന്നണില്ല.... കൊല്ലം മൂന്നായി ആ ചെക്കന് ഭ്രാന്ത് പിടിച്ചിട്ട്....ഇപ്പഴും അത്ര വലിയ മാറ്റമൊന്നും ഇല്ല.... പോരാത്തതിന് ആ പെണ്ണും.... ഹും ഇന്ന് കണ്ടില്ലേ രണ്ടും കൂടി കാട്ടി കൂട്ടിയതൊക്കെ....ഇനി ഇപ്പൊ ചെക്കന്റെ വട്ട് മാറിയാലും ആ പെണ്ണ് ഒഴിഞ്ഞു പോവില്ല എന്ന് ഉറപ്പാ...ഞാൻ അപ്പഴേ പറഞ്ഞതാ ആ ചെക്കനെ കൊണ്ട് വിവാഹമൊന്നും കഴിപ്പിക്കണ്ടാന്ന്... നിങ്ങൾക്കെല്ലാർക്കും ആയിരുന്നില്ലേ ഒരേ നിർബന്ധം... ഇതിപ്പോ വട്ട് മാറുന്നൂല്ല.... ആ പെണ്ണിവിടെ സുഖിച്ച് ജീവിക്കുന്നു... ഇനി ഇപ്പൊ എന്നാ സ്വത്തും മുതലും നമ്മുടെ പേരിലേക്ക് ആവുന്നത്..അപ്പഴേക്കും മൂക്കിൽ പല്ല് വന്ന് കാണും..."" മുറിയിലിരുന്ന് മനക്കലെ തറവാട്ടിലെ മുതിർന്ന കാരണവരോട് ഉറുഞ്ഞു തുള്ളുകയായിരുന്നു ഭാര്യ വസുധ..{വല്യമ്മ }.................….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 22

Share this story