മഴപോൽ: ഭാഗം 4

മഴപോൽ: ഭാഗം 4

എഴുത്തുകാരി: മഞ്ചാടി

“””മുഹൂർത്തം കഴിയാറായി കുട്ടീ…. ആ മാല കെട്ടി കൊടുക്കൂ….. “”” “”മ്മ്ഹ്ഹ്.. മ്മ്ഹ്ഹ്… നിക്ക് ചുവപ്പ് നിറം ഇഷ്ട്ടല്ല…. ഈ കുട്ടി ചുവന്ന ഡ്രെസ്സാ ഇട്ടിരിക്കുന്നെ…. പച്ച നിക്ക് നല്ലഷ്ട്ടാ…. പച്ച ഡ്രസ്സ്‌ ഇട്ടാല് ഞാൻ മാല കെട്ടികൊടുക്കാ…. അല്ലെങ്കി ഉണ്ണി കുട്ടൻ കെട്ടൂല്ല……. “””” ഉള്ളിലെന്തോ കൊളത്തി വലിക്കുന്നു…. വിതുമ്പാൻ തുടങ്ങിയിരുന്ന ചുണ്ടുകളെ ഏറെ പ്രയാസപ്പെട്ടു കൊണ്ട് പിടിച്ചു നിർത്തി…. ചുറ്റും കൂടിയിരുന്നവരുടെ കണ്ണുകളിൽ സഹതാപം മാത്രമായിരുന്നു…. “”””ഈ കുട്ടിയോട് പച്ച ഡ്രസ്സ്‌ ഉടുക്കാൻ പറ…. ന്നാലെ ഉണ്ണിക്കുട്ടൻ മല കെട്ടൂ…. ചുവപ്പ്… നിക്ക് തീരെ ഇഷ്ട്ടായില്ല…. ഒട്ടും ഒട്ടും ഇഷ്ട്ടായില്ല….. “”” വാശിയോടെ ഉണ്ണിയേട്ടൻ മുഖവും വീർപ്പിച്ച് നിൽപ്പാണ്…. താലി മാല ഇടത്തേ കയ്യിൽ ചുരുട്ടി പിറകിലേക്ക് പിടിച്ചിട്ടുണ്ട്….

ഒന്നുറക്കെ കരയാൻ തോന്നി അമ്പിളിക്ക്….അണിഞ്ഞിരുന്ന പൊന്നിനും പുടവക്കും വല്ലാത്ത ഭാരം അനുഭവപ്പെട്ടവൾക്ക് വീർപ്പുമുട്ടി…. മറ്റുള്ളവർക്ക് മുന്നിൽ സ്വയമൊരു കോമാളി ആകുന്നത് പോലെ…. നിയന്ത്രണം വിട്ട് മിഴി നീർ കവിളിലൂടെ ഒഴുകിയിറങ്ങി….അപ്പോഴേക്കും ഗായത്രി അവളെ ചേർത്തു പിടിച്ചിരുന്നു … “””അയ്യേ…. എന്താ ഇത്…. കല്യാണ പെണ്ണ് കരയേ….മ്മ്ഹ്… മ്മ്ഹ്… കണ്ണു തുടച്ചേ…. ചേച്ചി…. ഉണ്ണിയട്ടന് ചില സമയത്ത് ഭയങ്കര വാശിയാ…..വല്യച്ഛനൊന്ന് ഒച്ചയിട്ടാ തീരുന്നതേ ഉള്ളു…. ചേച്ചി കരയല്ലേ….ട്ടോ…. ദേ വന്നവരൊക്കെ നോക്കുന്നു……””” പടർന്ന കണ്മഷി അവൾ തുടച്ചു കൊടുത്തു……അമ്പിളി പ്രയാസപ്പെട്ടൊന്ന് ചിരിച്ചു…. ഒട്ടും തെളിച്ചമില്ലാത്ത….. ഒരുപാട് പരിഭവങ്ങൾ ഒളിപ്പിച്ചൊരു ചെറു ചിരി…. “””ഉണ്ണിയേട്ടാ…..””

ഗായത്രി കണ്ണു കൂർപ്പിച്ചവനെ നോക്കിയെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നേ ഇല്ലെന്ന മട്ടിൽ വാശി പിടിച്ചു നിക്കുകയായിരുന്നവൻ…. “”” ഉണ്ണിയേട്ടാ….. നോക്കിയേ അമ്പിളി കുട്ടി കരയുന്നത്….. അമ്പിളി കുട്ടിക്ക് നന്നായി സങ്കടം വന്നിട്ടുണ്ട്….. ട്ടോ….എന്തിനാ ഉണ്ണിയേട്ടന് ഇഷ്ട്ടായില്ല എന്ന് പറഞ്ഞത് ….. അമ്പിളി കുട്ടിയെ കരയിപ്പിച്ചില്ലേ…. ഇനി ഞങ്ങളാരും ഉണ്ണിയേട്ടനോട് മിണ്ടില്ല നോക്കിക്കോ…..””” കുറുമ്പ് നിറഞ്ഞിരുന്ന മുഖത്ത് പെട്ടന്ന് പരിഭവം നിഴലിച്ചു….. “”ഗായു… ന്നോട് മിണ്ടൂല്ല….. “”ചുണ്ട് പിളർത്തി കൊണ്ടവനത് ചോദിക്കുമ്പോൾ കാണാൻ നല്ല ചേലുണ്ടായിരുന്നു…. കവിളിലെ നുണക്കുഴികൾ ഒന്ന് കൂടി തെളിഞ്ഞു നിന്നു…. “””മ്മ്ഹ്ഹ്… ഇല്ല.. അമ്പിളി കുട്ടിക്ക് വേഗം ആ മാല കെട്ടി കൊടുക്ക്… ന്നാലെ….

അമ്പിളി കുട്ടിയെ മ്മക്ക് വീട്ടിലേക്ക് കൊണ്ട് പോവാൻ പറ്റൂ……. അമ്പിളി കുട്ടി വന്നില്ലെങ്കിൽ പിന്നേ കഥയും പാട്ടും ഒക്കെ ആരാ പാടി തരാ….. പെട്ടന്ന് കെട്ടി കൊടുക്ക് ഉണ്ണിയേട്ടാ…വാശി പിടിക്കല്ലേ…..ന്നാ പെട്ടന്ന് വീട്ടിലേക്ക് പോകാം…. ന്നിട്ട് അമ്പിളി കുട്ടിക്ക് നിറയെ പൂമ്പാറ്റകളുള്ള പച്ച ഉടുപ്പ് നമ്മക്ക് ഇട്ടു കൊടുക്കാം…. അത് പോരെ…. ഹ്മ്മ്…. “”” താടിയിൽ പിടിച്ചവനെ കൊഞ്ചിക്കുമ്പോൾ ആ പാതിരാ കണ്ണുകൾ ആവേശത്തോടെ വിടർന്നു വരികയായിരുന്നു…. ചുരുട്ടി പിടിച്ച താലി നിവർത്തി ഇടം കണ്ണിട്ട് പുതു പെണ്ണിനെ ആ ഭ്രാന്തുള്ള പയ്യൻ ഒന്നൊളിഞ്ഞു നോക്കി…… പരിഭവിച്ച് നിലത്തേക്ക് മിഴികളൂന്നി നിന്നവളുടെ ചുവന്നു തുടുത്ത മൂക്കിൻ തുമ്പത്തുള്ള ഒറ്റക്കൽ മൂക്കുത്തി കണ്ടവന് കൗതുകം തോന്നി….

മെല്ലെ അതിൽ തൊട്ടതും പെണ്ണൊന്ന് പൊള്ളി പിടഞ്ഞു….. കണ്ണുകളിൽ വല്ലാത്ത പിടപ്പ്…. കവിൾ തടങ്ങളിൽ രക്ത വർണ്ണം പടർന്നു….. “””ഉണ്ണീ….പുറത്തെ വണ്ടിയിൽ നല്ല പുളി വടി ഇരിപ്പുണ്ട്….. എടുക്കണോ ഞാൻ……വാശി പിടിക്കാതെ മുഹൂർത്തം തീരും മുൻപ് ആ താലി അങ്ങ് കെട്ടി കൊടുക്ക്…. അല്ലെങ്കി അറിയാല്ലോ എന്റെ സ്വഭാവം…… നല്ല തല്ല് കിട്ടും…..”” അന്ത്യ ശാസനം പോലെ മനക്കലെ തറവാട്ടിലെ മുതിർന്ന കാരണവർ അച്യുതൻ വർമ്മയുടെ ശബ്ദം അവിടെ മുഴങ്ങിയതും ഉണ്ണിയേട്ടൻ ആകെ വിളറി വെളുത്തു…. പിന്നെയെല്ലാം പെട്ടന്നായിരുന്നു….. ആ അനാഥ പെണ്ണിന്റെ കഴുത്തിലവൻ താലി മാല ചാർത്തി….. സീമന്ത രേഖയിൽ കുങ്കുമം പടർത്തി അവളെ സുമംഗലിയാക്കി … അമ്പിളി പെണ്ണിനി മനക്കലെ ഭ്രാന്തന്റെ സ്വന്തമായി മുദ്ര കുത്തപെട്ട നിമിഷം…..

കർമങ്ങളൊക്കെയും കഴിഞ്ഞ് ഇരുവരും കതിർ മണ്ഡപം വിട്ടിറങ്ങുമ്പോൾ അമ്പിളിയുടെ മിഴികൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു….എവിടേക്കാണ് ജീവിതം തന്നെ കൊണ്ട് പോകുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല….. വാശിയും കുറുമ്പും ഒത്തിരിയുള്ള ഉണ്ണിയേട്ടന്റെ കൂടെ എല്ലാം പൊരുത്തപ്പെട്ട് അവന്റെ വികൃതികളോരോന്നും സഹിച്ച് ഇനിയുള്ള കാലം ജീവിക്കാനുള്ള ത്രാണി തനിക്ക് നൽകേണമേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു… “””കുട്ടീ….. കുട്ടിയൊരിക്കലും ന്റെ മോനെ ഒരു ഭാരമായി കാണരുത് ….. വാശിയും കുറുമ്പും ഇച്ചിരി കൂടുതലുള്ള കൂട്ടത്തിലാ ഈ ചെക്കൻ…. അതൊക്കെ മോൾ വേണം മാറ്റാൻ….. എങ്ങനെ നടന്നിരുന്നതാ ന്നറിയോ ന്റെ മോൻ….. എന്താ ചെയ്യാ എല്ലാം വിധി എന്ന് പറഞ്ഞ് ആശ്വസിക്കാം….

മനക്കലെ തറവാട്ടിലെ മുത്തശ്ശിയുടെ കാലിൽ തൊട്ടനുഗ്രഹം വാങ്ങുമ്പോൾ അമ്പിളിയെ നെഞ്ചോടടക്കി പിടിച്ച് ആ വൃദ്ധ വിതുമ്പിയിരുന്നു….. ചുളിവുകൾ തിങ്ങി നിറഞ്ഞ കവിളിലൂടെ കണ്ണു നീർ ചാലിട്ട് ഒഴുകി വന്നു … ഉണ്ണിയേട്ടന്റെ കൂടെ സദ്യയുണ്ണാൻ പന്തലിലേക്ക് നടക്കുമ്പോൾ പെട്ടന്നാണവൻ തോളിൽ പിടിച്ചവളെ മുന്നിലേക്ക് നിർത്തിയത്….. “”ഹയ്‌ മുല്ലപ്പൂ…. അമ്പൂട്ടി മുല്ലപ്പൂ ചൂടിയിരുന്നോ… ഞാൻ കണ്ടില്ലല്ലോ….ആരാ മുല്ല മാല കോർത്തു തന്നെ…. ന്റെ വീട്ടിലും ഉണ്ട് കൊറേ മുല്ലപ്പൂ…. ഞാൻ നട്ടതാ… കൊറേ കൊറേ പൂക്കള് വിരിഞ്ഞിട്ടുണ്ട്…. അമ്പൂട്ടിക്ക് ഇതേ പോലെ ചൂടാൻ ഞാൻ മാല കെട്ടി തരണ്ട് ട്ടോ…. “”മുടിയിൽ ചൂടിയിരുന്ന മുല്ല പൂവിലേക്ക് മുഖമമർത്തി മണത്തു നോക്കി…. പുറം തോളിൽ പതിഞ്ഞ അവന്റെ ചുടു ശ്വാസം അവളിലെ ഹൃദയ താളം ഉയർത്തുന്നുണ്ടായിരുന്നു…..

“”നല്ല മണം….. “” പിന്നേ അവൾ ചൂടിയ മുല്ല പൂവിൽ നിന്നും ഒരു പിടി പറിച്ചെടുത്ത് മാനത്തേക്ക് വാരിയെറിഞ്ഞ് കൊച്ചു കുട്ടികളെ പോലെ കൈ കൊട്ടി ചിരിക്കുന്നുണ്ട്… ഏറെ നിഷ്കളങ്കനായൊരു ഭ്രാന്തൻ….. കുറുമ്പും വാശിയും ഇച്ചിരി വികൃതിയുമുള്ള ഒരു കുഞ്ഞു മനസ്സ്…. ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി മുഖത്തൊരു കൂളിംഗ് ഗ്ലാസും വെച്ച് സിനിമ സ്റ്റൈൽ കോപ്രായങ്ങൾ കാട്ടി മുന്നിൽ നടക്കുന്നത് കണ്ട് ആ പെണ്ണിന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞിരുന്നു…. “”ഉണ്ണിയേട്ടാ ആ മുണ്ട് താഴ്ത്തി ഇടന്നേ…. “” വെറുതെ പറഞ്ഞതാണെങ്കിലും കാറ്റ് പോലെ അവന് അമ്പിളിക്കടുത്തേക്ക് പാഞ്ഞു വന്നു…. ഒരു നിമിഷം ആ പെണ്ണൊന്ന് പകച്ചു നിന്നു…. പേടിയോടെ ഒരടി പിറകോട്ടു വെചെങ്കിലും ആ ഭ്രാന്തൻ അവളെ ഇടുപ്പോടെ ചേർത്ത് പിടിച്ചിരുന്നു…. ഹൃദയം വല്ലാതെ പിടച്ചാ പെണ്ണിന്റെ…………………….. തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 3

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story