മിഴികളിൽ: ഭാഗം 17

mizhikalil novel

എഴുത്തുകാരി: മാനസ ഹൃദയ

നളിനിയമ്മ വന്നിട്ട് കൂടി ഋഷി തിരിഞ്ഞു നോക്കാത്തത് എന്തായിരിക്കുമെന്നവൾ ചിന്തിച്ചു . ചോദ്യങ്ങൾക്ക് പിന്നെയും പിന്നെയും അന്തരങ്ങളില്ലാതായ്.... ഋഷിക്ക് എന്ത് പറ്റിയെന്ന് അറിയാനുള്ള ആധി ഉടലെടുത്തു...അപ്പോഴേക്കും ആരോട് എന്ത് ചോദിക്കണം എന്നറിയാത്തവിധം ഒരു തരം നോവ് പെണ്ണിനെ പൊതിഞ്ഞു നിന്നിരുന്നു .... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉണ്ടായിരുന്ന കുട്ടിത്തുണികളും മറ്റുമെല്ലാം കൃഷ്ണ അടുക്കി പെറുക്കി ബാഗിൽ വച്ചു.. "വാ... ഒന്നും മറന്നിട്ടില്ലല്ലോ... എല്ലാം എടുത്തു വച്ചിട്ടില്ലെ.. """ ""മ്മ്മ് . എല്ലാമെടുത്തു വച്ചിട്ടുണ്ട് ''' ദാസച്ഛൻ ചോദിച്ചപ്പോൾ കൃഷ്ണ തലയാട്ടി കൊണ്ട് ഉത്തരം നൽകി..അവൾ ഒരു നിമിഷം അന്നമ്മയെ സാകൂതം നോക്കി.... അവരുടെ കൈകൾ ചേർത്ത് പിടിച്ചു.... ""അമ്മച്ചി ഇവിടുള്ളപ്പോൾ ഞാനനുഭവിച്ച ആശ്വാസം ചെറുതല്ലായിരുന്നു..എല്ലാ കാര്യങ്ങൾക്കും കൂട്ട് നിന്നു..., സഹായിച്ചു... ഇതിനൊക്കെ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല........ """" ""ഒരു നന്ദി വാക്കും വേണ്ട... കൊച്ചുങ്ങളെയും കൊണ്ട് വീട്ടിലേക്ക് ചെന്നാട്ടെ... നന്നായി വരാൻ ഈ അമ്മച്ചി എന്നും കർത്താവിനോട് പ്രാർത്ഥിച്ചോളാം..ഞങ്ങൾ ഇടയ്ക്ക് വരാം കാണാൻ... അല്ലേടാ..... " അന്നമ്മ ഹൃതേഷിനെ നോക്കിയായിരുന്നു പറഞ്ഞത് .... പക്ഷെ അവൻ തല കുനിച്ചു നിൽക്കുകയായിരുന്നു ചെയ്തത്... """എങ്കിൽ പിന്നെ ഞങ്ങൾ പൊക്കോട്ടെ മോളെ "" അവരുടെ മുഖത്ത് പുഞ്ചിരി വിടർന്നു.....

കൃഷ്ണയോടൊപ്പം ദാസിനോടും നളിനിയോടുമവർ യാത്ര പറഞ്ഞിറങ്ങി... ""എങ്കിൽ പിന്നെ വാ.... നമുക്കും ഇറങ്ങാം "" ദാസിന്റെയും നളിനിയുടെയും മുഖത്തു ആശ്വാസം വിരിഞ്ഞു. പക്ഷെ അവൾക്ക് അത്ര വലിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല.. ആശുപത്രി വാസം ആർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്...വീട്ടിലേക്ക് പോകണമെന്ന് എല്ലാവരും ആഗ്രഹിക്കും... പക്ഷെ കൃഷ്ണയ്ക്കതിലൊന്നും തൃപ്തി തോന്നിയിരുന്നില്ല....തുടങ്ങാനുള്ള പുതിയ ജീവിതത്തെ കുറിച്ചുള്ള പരിമിതികൾ അവളെ അലട്ടി കൊണ്ടിരുന്നു .. ഋഷി എന്തുകൊണ്ട് വന്നില്ല എന്നതും മനസ്സിനെ നോവിക്കുന്ന മറ്റൊരു കാര്യമായിരുന്നു, "" ദാസച്ഛ "' അവൾ അരുമയായ് വിളിച്ചു. "" എന്താ മോളെ"' ""അച്ഛാ... അതെന്താ അയാൾ ഇതുവരെ കുട്ടികളെ കാണാൻ ഹോസ്പിറ്റലിൽ വരാതിരുന്നത്.... ഇനി അയാൾക്ക് ആരെയും വേണ്ടേ? """' "" അങ്ങനെ ഋഷിക്ക് കുഞ്ഞുങ്ങളെ വേണ്ട എന്ന് വെക്കാൻ പറ്റുമോ....? "" അയാൾ ഒരു മറുചോദ്യം എന്നപോലെ ചോദിച്ചു. "" അപ്പോൾ ഇതുവരെയും ഇങ്ങോട്ടേക്ക് വരാത്തതിന് കാരണം എന്താ?എല്ലാവരും വന്നിട്ടും അയാൾ മാത്രം വരാത്തതെന്താ """ "" ആരു പറഞ്ഞു ഋഷി വന്നില്ലെന്ന്... "' ""അപ്പോ വന്നിരുന്നോ...? "" അവളുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു. നിൽക്കുന്നുണ്ടായിരുന്നു. ""ഉം.. വന്നിരുന്നു... കുഞ്ഞുങ്ങളെ ആദ്യം കണ്ടതും കയ്യിൽ വാങ്ങിച്ചതും അവനായിരുന്നു...... ''" ദാസച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അവള് അവിശ്വസനീയതയോടെ അദ്ദേഹത്തെ തന്നെ നോക്കി.... ""പിന്നീട് വരഞ്ഞിരുന്നതെന്താ?

അന്ന് കണ്ടത് കൊണ്ട് മാത്രം ആയോ ... """ "അതൊക്കെ ഞാൻ വഴിയേ പറയാം.. നളിനി നീ ആ ബാഗ് ഇങ്ങു താ...."" ബാഗും വാങ്ങി അയാൾ മുറി വിട്ടിറങ്ങി.. പിന്നാലെ കൃഷ്ണയും നളിനിയമ്മയും....ബില്ലടയ്ക്കാനായ് ചെന്നപ്പോൾ ഓൺലൈൻ ആയി എല്ലാം പെയ്ഡ് ചെയ്തിട്ടുണ്ടെന്ന് റിസെപ്ഷനിസ്റ് ദാസഛനോട്‌ പറയുന്നത് കൃഷ്ണ കേട്ടു. ""ഋഷി അടച്ചു കാണും..."" പറഞ്ഞു കൊണ്ട് നളിനിയമ്മ കൃഷ്ണയോട് ചിരിക്കാൻ ശ്രമിച്ചു... അമ്മയോടും അവൾക്കൊരു തരം ദേഷ്യമുണ്ടായിരുന്നതിനാൽ അവിടെ ആ സ്ത്രീ വന്നത് മുതൽ ഇത്ര വരെയും ഒന്നും സംസാരിച്ചിരുന്നില്ല.......കൃഷ്ണയ്ക്ക് അതിലൊട്ടും വിഷമവും തോന്നിയിരുന്നില്ല എന്നതും ഒരു സത്യമായിരുന്നു . ""മോളെ... അവൻ ലണ്ടനിലേക്ക് തിരിച്ചു പോയി..... മിനിഞ്ഞാന്ന്....... """" കാറിൽ നിന്നുമായിരുന്നു നളിനിയമ്മ പറഞ്ഞത് ...കൃഷ്ണ ഒരു നിമിഷമൊന്നു ഞെട്ടി തരിച്ചു പോയി.... ഹൃദയം ഒരു പിടച്ചിലോടെ ഒന്ന്നുകൂടി നൊന്തു. ""തിരിച്ചു പോയി ന്നോ.... '"" ""അതേ.. കുറേ നാളായില്ലേ ഇവിടെ തന്നെ.... ജോലി സംബന്ധമായ തിരക്കുകൾ ഉണ്ടായിരുന്നു.. അത് കൊണ്ട് പോയി... ഇരട്ട കുട്ടികളാണെന്ന കാര്യം മറച്ചു വച്ചതിനെ ചൊല്ലി അവന് വല്ലാത്ത ദേഷ്യമായിരുന്നു...നിന്നെ കുറിച്ചോ കുട്ടികളെ കുറിച്ചോ അവൻ പ്രത്യേകിച്ചൊന്നും ചോദിക്കേം പറയുവേം ഒന്നും ചെയ്തിരുന്നില്ല ........ """ ""മതിയമ്മേ .. ഇനിയൊന്നും എനിക്ക് കേൾക്കണ്ട.. മതി """ അത്രയും മടുപ്പും ദേഷ്യവും കലർന്ന അവളുടെ വാക്കുകളായിരുന്നു അത്...

വീണ്ടും ഒരു പാവ പോലെയായി തീർന്ന അവളുടെ ജീവിതത്തെ കുറിച്ച് തന്നെ കൃഷ്ണ സ്വയം പഴിച്ചു കൊണ്ടിരുന്നു...സ്വയം സഹതപിച്ചു കൊണ്ടിരുന്നു. കാര്യങ്ങളൊന്നുമറിയാതെ പിറന്നു വീണ കുരുന്നുകളുടെ മുഖത്തേക്കവൾ ഉറ്റു നോക്കി....ഒന്നുമറിയാതെ ഉറക്കത്തിൽ ചിരിക്കുന്നത് കണ്ടപ്പോൾ ചെറു നോവോടെയാണെങ്കിലും അവളും ചിരിക്കുന്നുണ്ടായിരുന്നു. ""വിധിയെ പഴിച്ചിട്ട് കാര്യമില്ലല്ലോ... ഇനി എങ്ങനെ കര കേറാമെന്നാണ് ആലോചിക്കേണ്ടത്..... "" അവൾ വെറുതെ മനസ്സിൽ കുറിച്ചിട്ടു...ഋഷിയെ ജീവിതത്തിലാദ്യമായ് കണ്ടത് മുതലുള്ള ചിത്രം വരച്ചിട്ടു....നിറം മങ്ങിയ ജീവിതത്തിൽ ഇനി കൂട്ടായുള്ളത് പറക്കമറ്റാത്ത രണ്ട് പെൺ കുഞ്ഞുങ്ങൾ മാത്രം...മതി..അത് മതി.... ഈ കൃഷ്ണയ്ക്ക് ബലമായ് ഇവരെന്നും കൂടെയുണ്ടായാൽ മതി....എന്തായാലും അയാളുടെ ആഗ്രഹ പ്രകാരം പ്രസവിച് കുഞ്ഞിനെ കൊടുത്ത് ബന്ധം ഒഴിയേണ്ട ഗതികെട്ട അമ്മയായി മാറേണ്ടി വന്നില്ലല്ലോ...ആ കാര്യത്തിൽ ഞാനെത്രയോ ഭാഗ്യവതിയല്ലെ..... എങ്കിലും ഏൽക്കേണ്ടി വന്ന ചതിയും വഞ്ചനയും അത്ര ചെറുതല്ല.....അവളിൽ നിസ്സംഗത നിറഞ്ഞു നിന്നു.... "നീയെന്നത് ന്റെ തോന്നലുകളാവാം പക്ഷെ ആ തോന്നലുകളിലാണ് ഇന്നും ജീവിക്കുന്നത്. ഒരിക്കൽ പോലും നിന്റെ ചിന്തയിൽ കടന്നു കയറാൻ ശ്രമിച്ചിരുന്നില്ല ഞാനൊരിക്കലും. അന്നും ഇന്നും എന്റെ ഭ്രാന്തമായ ഇഷ്ടവും നീ തന്നെയാണ്. എത്രയോക്കെ മറവിയുടെ മൂടുപടമണിഞ്ഞാലും നിന്നോർമകൾ എൻ മിഴികളെ ഈറനണിയിക്കുന്നു..

നീയെന്നത് ന്റെ തോന്നലുകളാവാം ആ തോന്നലുകളിലാണ് ഇന്നും ഞാൻ ജീവിക്കുന്നത്. കടപ്പാട് :മാധവി കുട്ടി കാറ്‌ സ്ഥിരം വഴി മാറി മറ്റൊരിടത്തേക്ക് നീങ്ങി കൊണ്ടിരുന്നു.... അപരിചിതമായ വഴികളിൽ കൃഷ്ണയുടെ മിഴികൾ എങ്ങെന്നില്ലാതെ ഉത്തരം തിരഞ്ഞു.... ""ഇതെവിടെക്കാ ഈ പോകുന്നത് ദാസഛ "" സംശയ പൂർവമായ ചോദ്യം... അദ്ദേഹം ഒരു നിമിഷം നളിനിയെ നോക്കി.. ""എവിടേയ്ക്കാണ്ന്ന് ചോദിച്ചാൽ... എന്റെ പഴയൊരു സുഹൃത്തിന്റെ വീടാ... ആളിപ്പോ ജീവനോടെയില്ല...എങ്കിലും ആ വീട്ടിൽ അയാളുടെ ഭാര്യയും രണ്ട് പെൺ കുട്ടികളുമുണ്ട് ... നമ്മൾ അവിടേക്കാണ് പോവുന്നത്.... നീയും കുഞ്ഞുങ്ങളും ഇനി അവിടെയാണ് താമസിക്കേണ്ടത്..... """ ""അതൊക്കെ അവർക്ക് ബുദ്ധിമുട്ടാവില്ലേ?ഒരു പരിചയുമില്ലാത്ത എന്നെ അവർക്ക് അംഗീകരിക്കാൻ പറ്റുമോ " എങ്ങോട്ട് പോവണമെന്നറിയില്ലെങ്കിലും...അവിടെ നിൽക്കാനുള്ള അർഹതയില്ല എന്നറിയാമായിരുന്നിട്ടും ഋഷിയുടെ വീട്ടിലിനി സ്ഥാനമില്ലേ എന്ന ഭാവത്തിലവൾ ചോദിച്ചു .. ""ആ ചിന്തയൊന്നും വേണ്ട. എല്ലാ കാര്യങ്ങളും അവിടുള്ളവർക്ക് അറിയാം... മോള് തല്ക്കാലം അവിടെ താമസിച്ചാൽ മതി... ഞാനും നളിനിയും ഇടയ്ക്ക് വന്നോളാം...... അതാണ് നിനക്കും നല്ലത്... ഞങ്ങടെ വീട്ടിലുള്ളതിനേക്കാൾ നല്ലൊരു അന്തരീക്ഷം അവിടെ കിട്ടും " കേട്ട് കഴിഞ്ഞതും അവൾ മറുത്തൊന്നും പറയാൻ നിന്നില്ല..... അല്ലെങ്കിലും ദൈവം എന്നെ ജനിപ്പിച്ചത് തന്നെ മറ്റുള്ളവർ പറയുംപോലെ ചെയ്യാനും... അവർ പറയും പോലെ അനുസരിക്കാനും പാകമായാണല്ലോ....

ഇതും അംഗീകരിക്കുക തന്നെ... അല്ലാതെന്ത് ചെയ്യാൻ.... ""(ആത്മ ) മനസിലോർക്കാനല്ലാതെ മറ്റൊന്നിനും അവൾക്ക് കഴിഞ്ഞില്ല..... പിന്നെയും പിന്നെയും കൃഷ്ണ അവളെ തന്നെ പഴിച്ചു കൊണ്ടിരുന്നു..... അവൾ പോലുമറിയാതെ ഋഷിയെ ഒരു നിമിഷം ശപിച്ചു...അവന്റെ മുഖം മനസിലേക്ക് കടന്ന് വരുമ്പോൾ ദേഷ്യം ഇരമ്പി നിൽക്കുന്നുണ്ടായിരുന്നു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 തീർത്ഥാനന്ദം എന്ന് പേരെഴുതിയ ഗേറ്റ് കടന്ന് വണ്ടി ഉള്ളിലേക്ക് പ്രവേശിച്ചു.... പഴമ തോന്നിക്കുന്നൊരു വലിയ തറവാട്...മുറ്റത്തേ അങ്ങേ തലയ്ക്കായുള്ള ആലയിൽ പശുക്കൾ... ചിക്കി ചികയുന്ന കോഴികൾ..കരഞ്ഞു കൊണ്ടിരിക്കുന്ന ആട്ടിൻ കൂട്ടങ്ങൾ..... എല്ലാത്തിനെയും ഒരു നിമിഷം കണ്ണോടിച്ചു നോക്കി കൃഷ്ണ... ""വീടിഷ്ടായോ മോളെ? "" നളിനിയമ്മയായിരുന്നു ചോദിച്ചത്.. ""എന്തിനാ അങ്ങനെ ചോദിക്കുന്നെ.... എനിക്ക് വേണ്ടിയാരും വിലയ്ക്ക് വാങ്ങി തന്ന വീടൊന്നുമല്ലല്ലോ.. ചിലപ്പോ ഞാനീ വീട്ടിൽ അടിമയെ പോലെ വാഴേണ്ടി വരും. മറ്റു ചിലപ്പോൾ ഇവരുടെ സ്നേഹത്തിൽ വീർപ്പു മുട്ടേണ്ടി വരും.... അത്ര തന്നെ """ അവൾ ഒരു തരം മരവിപ്പോടെ കുഞ്ഞിനേയുമെടുത്തു വണ്ടിയിൽ നിന്നുമിറങ്ങി....അതേ സമയം കൃഷ്ണയിൽ നിന്നും ഒട്ടും പ്രതീഷിക്കാത്ത മറുപടി കിട്ടിയതിന്റെ ആഘാതത്തിലായിരുന്നു നളിനിയമ്മ......

എന്നിരുന്നാലും കുഞ്ഞിനെയും കയ്യിലെടുത്തു കൊണ്ട് കാറിന്റെ മറുവശത്തൂടെ അവരും ഇറങ്ങി... ഒന്നു കൂടിയവൾ ചുറ്റും നോക്കി...മുറ്റത്തു നീണ്ടു നിവർന്നു നിൽക്കുന്ന വലിയ മാവ്.. അവിടിവിടെയായ് പച്ചക്കറി കൃഷികൾ...അങ്ങനെയെല്ലാം കൊണ്ടും ടം സമ്പന്നമായ വീടും പറമ്പുമായിരുന്നു അത് . ""ദേ അമ്മേ... അവര് വന്നൂട്ടോ.. """ ഉമ്മറത്ത് നിന്നും ഒരു പെൺ കുട്ടി വിളിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് ഓടി പോകുന്നത് കണ്ടു..കൃഷ്ണയും നളിനിയും ദാസനുമെല്ലാം അകത്തേക്ക് കയറാൻ ശ്രമിച്ചു...അതേ സമയം അകത്തു നിന്നും ആരതിയുമെടുത്തു കൊണ്ട് ഒരു സ്ത്രീ പുറത്തേക്ക് വന്നിരുന്നു.... ""അവിടെ നിക്ക്... കുഞ്ഞുങ്ങളെയും കൊണ്ട് കയറുമ്പോൾ ആരതി ഉഴിയണം "" ""ഓഹ്... ഈൗ അമ്മേടെ ഓരൊരോ ആചാരങ്ങളെ..... "'" അവരുടെ മകൾ കളിയാക്കി..... ""ഒന്ന് പോടീ... "" അവർ കൃഷ്ണയുടെ അടുത്തേക്ക് വന്നു... അവളെ ഒരുവേള നോക്കി.... പിന്നെ അവളെയും കുഞ്ഞുങ്ങളെയും ചേർത്ത് ആരതി ഉഴിഞ്ഞു കൊണ്ട് നെറ്റിമേൽ ചന്ദനം ചാർത്തി കൊടുത്തു...കൃഷ്ണയ്ക്കൊരു നിമിഷം അച്ഛമ്മയെ ഓർമ്മ വന്നു.. അച്ഛമ്മയ്ക്കും ഉണ്ടായിരുന്നു ഇത് പോലുള്ള ഓരൊ നിർബന്ധങ്ങൾ... ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു ... എങ്കിലും സ്വയം വേദനിക്കേണ്ടെന്നോർത്തവൾ പുറത്ത് ചിരി വിടർത്തുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.... "'അകത്തേക്ക് കയറി വാ മോളെ.. "" അമ്മ അകത്തേക്ക് ക്ഷണിച്ചു....അവിടുള്ള രണ്ട് പെൺ കുട്ടികളും അവർ അകത്തേക്ക് കയറുമ്പോൾ കുഞ്ഞുങ്ങളെ കാണാൻ തിടുക്കം കാട്ടുന്നുണ്ടായിരുന്നു....

കൃഷ്ണയ്ക്ക് വേണ്ടിയവർ വലിയൊരു മുറി തന്നെ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു.. രണ്ട് തൊട്ടിലുകളും, കളിപ്പാട്ടങ്ങളും അങ്ങനെയെല്ലാം.. എല്ലാം മുറിയിലാകെ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു തോന്നിയിരുന്നത്..കുഞ്ഞുങ്ങളെ കിടക്കയിൽ കിടത്തിയതും ആ രണ്ട് പെൺകുട്ടികളും അടുത്തേക്ക് ചേർന്നിരുന്നു. ""ഓഹ്.. ഒന്നങ്ങോട്ട് മാറി നിൽക്ക് പിള്ളേരെ... പോത്ത് പോലെയായാലും വിവരമില്ലാത്ത കളിയാ രണ്ടിനും... കുഞ്ഞുങ്ങളെ ഇങ്ങനെ പൊതിഞ്ഞു നിൽക്കാതെ പോയി ചായയോ കാപ്പിയോ വച്ചേ... മ്മ് ചെല്ല്.... "" ""ഓഹ്.. ഈ അമ്മ... "" ചവിട്ടി തുള്ളി ചിണുങ്ങി കൊണ്ട് രണ്ട് പേരും അടുക്കള ലക്ഷ്യമാക്കി പോകുന്നത് കണ്ടു. കൃഷ്ണക്കപ്പോൾ ചിരി വന്നു....കുറച്ചു നാളുകൾക്ക് ശേഷം മനസിൽ കുളിർമ നിറയും പോലെ തോന്നി. ….. തുടരും………..

മിഴികളില്‍ : ഭാഗം 16

Share this story