Mr. Rowdy : ഭാഗം 18

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"റൗഡി "അമ്പിളി വിളിച്ചതും കാണുന്നത് ദേഷ്യത്തിൽ നിൽക്കുന്ന അർജുനെ ആണ്. അവൻ അവൾക്ക് നേരെ പാഞ്ഞാടുത്തു. "എന്നെ അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടല്ല "അർജു ദേഷ്യത്തോടെ അമ്പിളിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. അവന്റെ അങ്ങനെയൊരു മുഖം അവൾ ആദ്യായിട്ടാണ് കാണുന്നത്. "ഇത്രേം നേരം ഞാൻ വിളിച്ചപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ "അമ്പിളി ഒരു പുരികം പൊന്തിച്ചുകൊണ്ട് ചോദിച്ചു. "ഹോ ഷിറ്റ് നിനക്ക് എന്തൊക്ക അറിയണം പ്ലീസ് ലീവ് മി "അർജു ദേഷ്യത്തോടെ അത്രയും പറഞ്ഞ് ബാൽക്കണിയിലെ അഴികളിൽ കൈ മുറുക്കി പിടിച്ചു. "റൗഡി "അമ്പിളി അവന്റെ അരികിലേക്ക് നിന്നതും ചുവന്ന കണ്ണുകളോടെ അവൻ അവളെ നോക്കി. "ഹോ സോറി അജുവേട്ട അജുവേട്ടന് ദേഷ്യം വരുമ്പോൾ ഏറ്റവും ഇഷ്ടമുള്ള ആൾടെ മുഖം ഓർത്താൽ മതി ആ ദേഷ്യം കെട്ടടങ്ങിക്കോളും ....... പിന്നെ റൗഡിയുടെ ഈ ദേഷ്യത്തിന് കാരണം ആ പഴയ ഓർമകളാണ് അതിനെ പാടെ അവഗണിക്കണം നമ്മൾ ഒരു തെറ്റും ചെയ്തില്ലന്ന് ഉറപ്പുണ്ടെൽ നമ്മുക്ക് ആരുടെയും മുന്നിൽ തല ഉയർത്തി പിടിക്കാം "അമ്പിളി പറഞ്ഞത് കേട്ടതും അവന്റെ മനസ്സ് കുറച്ച് ശാന്തമായി.

"അജുവേട്ടനെന്തിനാ റൗഡി എന്ന വാക്കിനെ ഇത്രയേറെ ഭയക്കുന്നത് അത് ആരും കളിയാക്കി വിളിക്കുന്നതല്ല ഞങ്ങളെല്ലാം സ്നേഹത്തോടെ ആണ് വിളിക്കുന്നത് ഒന്ന് മനസ്സറിഞ്ഞു ആ വിളിക്ക് കാതോർത്തു നോക്ക് അപ്പോൾ എല്ലാം ശെരിയാകും.................. അർജുവേട്ടന്റെ മൂഡ് ശെരിയാക്കാൻ ഞാൻ ഒരു കവിത ചൊല്ലട്ടെ "അർജു അവളെ സംശയത്തോടെ നോക്കി. "നിനക്ക് കവിത പാടാൻ ഒക്കെ അറിയോ "അർജു അമ്പിളിക്ക് നേരെ തിരിഞ്ഞോണ്ട് ചോദിച്ചു. "പിന്നല്ല പാടട്ടെ...... കിളികളെ കാക്ക വിരുന്നുവന്നാൽ കാക്ക... വിരുന്നുവന്നാൽ.... കാക്ക വിരുന്നുവന്നാൽ കുയിലുകൾ മുട്ട ഇട്ടുപോയി കാക്കേടെ കൂട്ടിൽ ഹോ.... കാക്ക വിരുന്നുവന്നാൽ വിരുന്നുവന്നാൽ "അമ്പിളി പാടികഴിഞ്ഞതും അർജു അവളെ അന്ദം വിട്ട് നോക്കാണ്. "അടിപൊളി നിനക്ക് ഈ വർഷത്തെ വയലാർ അവാർഡ് കിട്ടും "അർജു അമ്പിളിയെ നോക്കി ഒരു ചിരി ചിരിച്ചോണ്ട് പറഞ്ഞു. "ശോ എനിക്ക് വയ്യ.... ഹാ Mr. Rowdy നാളെ മുതൽ കമ്പനിയിലേക്ക് പോണം "അമ്പിളി പറഞ്ഞത് കേട്ട് അർജു നെറ്റി ചുളുക്കി. "No never...."അർജു മുഖം തിരിച്ചോണ്ട് പറഞ്ഞു.

"ഹേയ് ഹലോ അതെങ്ങനെ ശെരിയാവും അന്നുവിന് ഒരു ജോലിയും കൂലിയും ഇല്ലാത്തവനെ അവരുടെ അച്ഛനും അമ്മയും കെട്ടിച്ചു തരും എന്ന് തോന്നുന്നുണ്ടോ "അമ്പിളി ഉരക്ക് കയ്യ് കൊടുത്തുക്കൊണ്ട് ചോദിച്ചു. "എനിക്ക് ആ ക്ലൈമെറ്റ് ഒന്നും പിടിക്കില്ല അമ്പിളി "അർജു അലസമായി പറഞ്ഞു. "രണ്ട് ദിവസം ഒന്ന് പോയി നോക്ക് പിന്നെ എനിക്ക് ഓഫീസിൽ പോണെ ഓഫീസിൽ പോണെന്നും പറഞ്ഞു വാശിപിടിക്കും "അമ്പിളി ഒരു പ്രതേക ആക്ഷൻ ഇട്ട് പറഞ്ഞതും അർജുവിന്റെ ചുണ്ടിൽ ചിരി പൊട്ടി അതവൻ അവളിൽ നിന്നും വിധക്തമായി മറച്ചു പിടിച്ചു. "Mr. Rowdy തായെക്ക് വായോ ന്തെലും കഴിക്കാം "അമ്പിളി "എന്റെ വിശപ്പ് പോയി നീ കഴിച്ചോ "അർജു ആട്ടുതൊട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു. "എന്ന ok "അമ്പിളി പോവുന്നതും നോക്കി അർജു നിന്നു. തന്റെ ദേഷ്യത്തെ കൺട്രോൾ ചെയ്യാൻ തന്നേക്കാളും കൂടുതൽ അവൾക്ക് പറ്റും എന്നുള്ളത് അവനിൽ അത്ഭുതം ഉണ്ടാക്കി. ____ "ഹലോ ആരാ "കാർത്തി മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് ചോദിച്ചു. മറുതലക്കൽ നിന്നും ഉതിരുന്ന ശാസഗതിയിലൂടെ അത് പാറു ആണെന്ന് അവൻ ഊഹിച്ചു. "എന്താണ് പാറു ഒന്നും മിണ്ടാത്തത് "കാർത്തിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു.

"ഞാൻ പാറു ഒന്നും അല്ല "പാറു ചിരി കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു. "ഹോ പാറു അല്ലേ ഞാൻ വിചാരിച്ചു ആ ദുഷ്ടത്തി പാറുമ്മ ആയിരിക്കും എന്ന് "കാർത്തി ഒരു കൈ കൊണ്ട് വാ പൊത്തി പിടിച്ചു. "പാറുമ്മ തന്റെ മറ്റൊളാടോ "പാറു കലിപ്പ് ആയി. "അതല്ലേ പറഞ്ഞെ "അത് കേട്ടതും പാറുവിന്റെ ചുണ്ടിൽ അവളെറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടു. "എന്താണ് മാഡം ഈ രാത്രി വിളിക്കാനുള്ള കാരണം "കാർത്തി കുറുമ്പാലെ ചോദിച്ചു. "ഏയ്യ് ഒന്നുല്ല ശബ്‌ദം കേൾക്കാൻ തോന്നി വിളിച്ചു "പാറു ചമ്മിക്കൊണ്ട് പറഞ്ഞു. "ഹോ അങ്ങനെ ആണോ "കാർത്തി കളിയാലെ പറഞ്ഞു. "അതെല്ലോ അല്ല അമ്പിളിടെയും അർജുവേട്ടൻടെയും കാര്യം എന്തായി "പാറു "അത് അവർക്കെ അറിയൂ ബട്ട്‌ അമ്പിളിയോട് അർജുന് ഒരു ചായ്‌വുണ്ട് "കാർത്തി "അതങ്ങനായല്ലേ വരൂ കളിക്കുട്ടുകാരി അല്ലേ " പാറു പെട്ടന്നൊരു ഫ്ലോയിൽ പറഞ്ഞതും കാർത്തി ഞെട്ടി. "എന്താ നീ പറഞ്ഞെ "കാർത്തി വിശ്വസം വരാത്തെ ചോദിച്ചു. "അത്... അതൊന്നുല്ല "പാറു അബത്തം പറ്റിയപോലെ നാക്ക് കടിച്ചു. "പാറു നീ പറയുന്നുണ്ടോ "കാർത്തി കലിപ്പായി. "മ്മ് പറയാം ബട്ട്‌ ഈ പറയുന്നകാര്യം ആരും അറിയരുത് പ്രത്യേകിച്ചും നമ്മടെ അർജുവേട്ടനും അമ്പിളിയും "പാറു പറഞ്ഞതും കാർത്തി ഒന്ന് മൂളി.

എല്ലാ കാര്യവും പാറു കാർത്തിക്ക് പറഞ്ഞു കൊടുത്തു. "അപ്പോൾ അന്നുവും അമ്പിളിയും ഒരാളാണോ "കാർത്തി വിശാസം വരാതെ ചോദിച്ചു. "ഹാ അവർ ഒരാളാണ് അർജുവേട്ടൻടെയും അമ്പിളിടെയും സ്നേഹം സത്യമാണെങ്കിൽ ഇതിനോടകം എന്തേലും ക്ലൂ അവർക്ക് കിട്ടികാണും "പാറു "അർജുന്റെ സ്നേഹം സത്യമാ പാറു അതുകൊണ്ടാ അവന്റെ അന്നു അവന്റെ അരികിൽ തന്നെ എത്തിയത് അമ്പിളി ശെരിക്കും ലക്കി ആണ് "കാർത്തി ഒന്ന് പുഞ്ചിരിച്ചോണ്ട് പറഞ്ഞു. "അമ്പിളി അല്ല ലക്കി അർജുവേട്ടനാ അമ്പിളിയെ പോലൊരു കിലുക്കാം പെട്ടിയെ കിട്ടിയില്ലേ അവൾ ആരെയേലും സ്നേഹിച്ചാൽ അത് ആത്മാർത്ഥമായായിരിക്കും അതിന് ഒരു കളങ്കവും ഉണ്ടാവില്ല "പാറു "ഹോ ഇനി നമ്മൾ തർക്കിക്കണ്ട നീ കിടന്നോ ഫോൺ വെക്കാം "കാർത്തി പറഞ്ഞതും പാറുന്റെ മൂഡ് പോയി. "വെക്കണോ "പാറു ചിണുങ്ങി കൊണ്ട് ചോദിച്ചു. "പിന്നെ കിടന്നുറങ് പെണ്ണെ ഗുഡ് night "കാർത്തി "Ok ഗുഡ് night ഉമ്മ "ഫോണിൽ കൂടി ഒരു കിസ്സും കൊടുത്ത് പാറു ഫോൺ കട്ട് ചെയ്തു തലണയെ കെട്ടിപിടിച്ചു കിടന്നു. കാർത്തി ചിരിച്ചോണ്ട് തിരിഞ്ഞതും കാണുന്നത് തന്നെ തന്നെ നോക്കിനിക്കുന്ന വിജയിനെ ആണ്.

"എടാ സത്യം പറയടാ നീ ഇപ്പോൾ വെടിക്കെട്ട് വാസന്തിയെ അല്ലേ വിളിച്ചത് അതോ പള്ളിക്കെട്ട് ജാനുനെയോ "വിജയ് പുരികം പൊന്തിച്ചു ചോദിച്ചു. "ഇവരൊക്കെ ആരാ "കാർത്തി അതിശയത്തോടെ ചോദിച്ചു. "ഇവരൊക്കെ... അതല്ല ഇവിടുത്തെ വിഷയം നീ ആരെയാ വിളിച്ചത് സത്യം പറ "വിജയ് ഒന്ന് പതുങ്ങി കൊണ്ട് ചോദിച്ചു. "എടാ അത് ഒരു ബംഗാളി വിളിച്ചതാ സേട്ടാ വല്ല പണിയും ഉണ്ടോന്ന് ചോദിച്ചു "കാർത്തി വായിൽ തോന്നിയ കള്ളം പറഞ്ഞു. "ഹാ ഇനി വല്ല പണിയും ഒപ്പിച്ചു നീ വരാതിരുന്നാൽ മതി "കാർത്തിയെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്ത് വിജയ് അകത്തേക്ക് പോയി. "അതിൽ എന്തോ ഒരുതില്ലാതെ ഇല്ലല്ലോ ആ എന്തേലും ആവട്ടെ "അത്രയും പറഞ്ഞ് കാർത്തി അകത്തേക്ക് പോയി. ________ "അന്നു......"ഒരു കൊച്ച് പയ്യൻ പുറകിൽ നിന്നും വിളിച്ചതും ആ കുഞ്ഞി കൈകൾ ചുമരിൽ ഒന്നുകൂടി ഉറപ്പിച്ചു പിടിച്ചുകൊണ്ടവൾ തിരിഞ്ഞു നോക്കി. "അജ്ജു......."ആ കുഞ്ഞി ചുണ്ടുകൾ മൊഴിഞ്ഞു. "അന്നു ഞാൻ നിന്നോട് പറഞ്ഞിട്ടില്ലെ ഇങ്ങനെ ചുമരിൽ പിടിച്ചു നിൽക്കരുതെന്ന് തായെ വീണാലോ നിനക്കെന്തെലും പറ്റില്ലേ "ആ 6 വയസ്സുകാരൻ ചെക്കൻ അവളെ കൈകളിൽ കോരി എടുത്തുകൊണ്ടു പാട് പെട്ട് നടന്നു. അവൾ കൊച്ചരി പല്ല് കാട്ടി ചിരിച്ചു.

അവന്റെ കുഞ്ഞികയ്യിൽ അവൾ ഭദ്രമായിരുന്നു.പൊടുന്നനെ ആ കുഞ്ഞ് ഒറ്റക്കായി ആരെയും കാണുന്നില്ല ചുറ്റും ഇരുട്ട് കൊണ്ട് മൂടപ്പെട്ടു. "ആ..."അമ്പിളി ഞെട്ടികൊണ്ട് എഴുനേറ്റു ചെന്നിയിൽ നിന്നും വിയർപ്പ് തുള്ളികളായി ഒഴുകി. ഹൃദയമിടിപ്പ് ഉയർന്നു. ഇഷ്ട്ടപെട്ടതെന്തോ അടുത്തുണ്ടായിട്ടും ചേർത്തുനിർത്താൻ പറ്റാത്തതുപോലെ ആ ഹൃദയം അവളോടെന്തോ മൊഴിഞ്ഞു കൊണ്ടിരുന്നു. "എനിക്കെന്താ പറ്റിയെ ആ അന്നു പിന്നെ അർജുവേട്ടൻ ആണോ ഇതൊക്കെ എന്തിനാ എന്റെ സ്വപ്നത്തിൽ വന്നത്..... അറിയില്ല ചിലപ്പോൾ അവരെ ആലോചിച് കിടന്നത് കൊണ്ടായിരിക്കും "അമ്പിളി ജഗ്ഗിലെ വെള്ളം ആർത്തിയോടെ കുടിച്ചു. എന്നിട്ട് ബെഡിൽ നിന്നും എണിറ്റു ബാൽകാണിയിലേക്ക് നടന്നു. അവളുടെ വേദനകൾ മനസിലാക്കിയെന്നപോലെ ഒരു ഇളം തെന്നൽ അവളെ തലോടി കടന്നു പോയി. തിരിച്ച് നടക്കാൻ തുടങ്ങിയതും കണ്ടു കർട്ടൻ മറച്ചിട്ട് ആട്ടുതൊട്ടിലിൽ കിടന്നുറങ്ങുന്ന അർജുനെ. തണുപ്പ് കൊണ്ട് ചുരുണ്ടു കൂടി ആണ് കിടക്കുന്നത്.

അമ്പിളി ഒരു പുതപ്പ് എടുത്ത് അവനെ പുതപ്പിച്ച് കൊടുത്തു. തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അർജു അവളുടെ കയ്യിൽ പിടിത്തം ഇട്ടു. "അന്നു പ്ലീസ്‌ എന്നെ വിട്ട് പോവല്ലേ തിരിച് വാ അന്നു "അവന്റെ കൊച്ച് കുട്ടികളെ പോലുള്ള ചിണുങ്ങൽ കേട്ടതും അമ്പിളി അവിടെ മുട്ട് കുത്തി ഇരുന്നു തലയിൽ പതിയെ തലോടി. "എന്ത് ചെയ്യാനാ റൗഡി അന്നു ഞാൻ അല്ലാതായി പോയി ഞാൻ എങ്ങാനും ആവണം..... ഹും പറഞ്ഞിട്ട് കാര്യം ഇല്ല കയ്യ് വിട്ട് പോയില്ലേ "അമ്പിളി പതിയെ ആ കൈ അയച്ചു റൂമിലേക്ക് നടന്നു. "റൗഡി എണീറ്റെ ഇന്ന് ഓഫീസിൽ പോണ്ടെ "അമ്പിളി അർജുനെ തട്ടി വിളിച്ചതും അവൻ ഉറക്കച്ചടവോടെ കണ്ണ് തുറന്നു. "ഹോ ഷിറ്റ് ഏതാടി രാവിലെ തന്നെ എന്നെ ഒന്ന് ഉറങ്ങാനും വിടില്ലേ "അർജു കലിപ്പ് മൂഡ് ഓൺ ആക്കി. "റൗഡി പോയി കുളിച് റെഡി ആവ് ഓഫീസിൽ പോണ്ടെ "അർജുന്റെ കയ്യിൽ ഒരു ടവ്വലും കൊടുത്ത് അമ്പിളി തിരിഞ്ഞു നടന്നു. അമ്പിളി അടുക്കളയിൽ കേറി ഒരു ചായയും ഇട്ട് റൂമിലേക്ക് തിരിച് വന്നതും കാണുന്നത് ടൈ കെട്ടാൻ മൽപ്പിടുത്തം നടത്തുന്ന അർജുനെ ആണ്. "ഈ ടൈ "അർജു ദേഷ്യത്തോടെ അത് വലിച്ചെറിഞ്ഞു. "അയ്യോ റൗഡി ആൾക്കാരെ അടിക്കുന്നപോലെ അല്ല ടൈ കെട്ടുന്നത് ഇങ് ത ഞാൻ കെട്ടിത്തരാം "അമ്പിളി ആ ടൈ എടുത്ത് കേട്ടാൻ തുടങ്ങി.

അമ്പിളി അർജുവിന്റെ അത്രയും അടുത്ത് ആയതും അർജുന്റെ ഹൃദയം ഒച്ചത്തിൽ മിടിക്കാൻ തുടങ്ങി അതിന്റെ പാതിയെ അടുത്തറിഞ്ഞതെന്നപോലെ. "ദെ ഇങ്ങനാണ് "ടൈ കേട്ടി അമ്പിളിയുടെ ശബ്ദമാണ് അർജുനെ സ്വബോധത്തിൽ എത്തിച്ചത്. "ഈ ചായയും കൂടി പിടിച്ചോ "അർജു ആ ചായക്കപ്പും വാങ്ങി തായെക്ക് നടന്നു അവന്റെ വരവ് കണ്ടതും ഹാളിൽ ഇരിക്കുന്ന എല്ലാവരും ഞെട്ടി. "അർജു നീ നീ ഇതെങ്ങോട്ടാ "ആദി അതിശയത്തോടെ ചോദിച്ചു. "ഞാൻ ഓഫീസിലേക്ക് എന്താ പോയി കൂടെ "അർജു കലിപ്പിൽ ചോദിച്ചതും എന്തോ പറയാൻ വന്ന അല്ലു വാ അടച്ചു. "നിങ്ങൾ വരുന്നില്ലേ "അർജു ആദിയെ നോക്കി ചോദിച്ചതും അവൻ തലയാട്ടി അവനൊപ്പം നടന്നു. അർജു ചായക്കപ്പ് അവിടെ വെച്ച് വേണുനെ നോക്കി കണ്ണ് കാണിച്ചു പുറത്തേക്ക് പോയി. "ഇതെങ്ങനെ സാധിച്ചെടി "അല്ലു അമ്പിളിയെ പിടിച്ചുലച്ചോണ്ട് ചോദിച്ചു. "എന്റെ കവിതപോലെ നിസാരം "അമ്പിളി ഒട്ടും കുസലില്ലാതെ പറഞ്ഞു. "അല്ല അമ്പിളി നീ എവിടുന്നാ ഈ കവിത പഠിച്ചെ എന്റമ്മോ നിന്റെ കവിത അപാരമ "അല്ലു എല്ലാരേയും നോക്കി ഒന്ന് കണ്ണിറുക്കി അമ്പിളിയെ നോക്കി അവളാണേൽ പൊന്തി അങ്ങ് ടെറസിൽ മുട്ടും എന്ന് പറഞ്ഞ് നിൽക്ക.

"കവിത പഠിക്കണം എന്ന മോഹത്തോടെ ഞാൻ കേറി ചെന്നത് വയലാറിന്റെ വീട്ടിലേക്കാണ് ദക്ഷിണ വെക്കാൻ പറഞ്ഞപ്പോൾ ഈ പാവം അനാഥ പെണ്ണിന്റെ കയ്യിൽ എന്തുണ്ട് ഞാൻ സാക്ഷന്ധം... സംഷ്ടമം.... ഹോ സാക്ഷാന്ധം... അത് മതി സാക്ഷാന്ധം നമിച്ചു ഒരു ഒറ്റ കവിത അങ്ങ് ചൊല്ലി കാക്കേ കാക്കേ കൂടുണ്ടോ കുട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്ന് വയലാർ എന്നെ പിടിച്ചെഴുനേൽപ്പിച്ചു എന്നിട്ട് എന്റെ തോളിൽ കയ്യിട്ടോണ്ട് പറഞ്ഞ് നീ ഇവിടെ ഒന്നും ജനിക്കണ്ടവളല്ലാന്ന് "അമ്പിളി മേലോട്ട് നോക്കിക്കൊണ്ട് പറഞ്ഞു. "അതെ നീ ഇവിടെ ഒന്നും ജനിക്കണ്ടവളല്ല വല്ല ഊളം പറേലോ മറ്റോ ആണ് ജനിക്കേണ്ടത് "അല്ലു അമ്പിളിയെ പുച്ഛിച്ചോണ്ട് പറഞ്ഞു. ബാക്കി ഉള്ളവർ ഒക്കെ പറന്നു പോയ കിളികളെ തിരിച് വിളിക്കാനുള്ള തന്ദ്ര പാടിലാണ്. "നീ പോടാ കഴുതെ "അമ്പിളി അല്ലുനെ ഒന്ന് പുച്ഛിച്ചുകൊണ്ട് അടുക്കളയിലേക്ക് കേറി. "ഈ പെണ്ണിന്റെ ഒരു കാര്യം "എല്ലാരും അവൾ പോവുന്നതും നോക്കി ചിരിച്ചു. ______ കമ്പനിയിൽ എത്തിയതും എല്ലാരും അർജുനെ നോക്കി മുറുമുറിപ്പിക്കൽ തുടങ്ങി അർജു അത് കുസാതെ അവന്റെ കാബിനിൽ കേറി ഇരുന്നു. "ഒരു പെൺകുട്ടിയെ ക്രൂരമായി റേപ്പ് ചെയ്ത് കൊന്ന മഹാനാണ് അത് എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ കേറി വന്നത് കണ്ടോ അയാളുടെ അരികിൽ പോവുമ്പോ സൂക്ഷിച്ചോ "കാബിനിൽന്റെ പുറത്തുനിന്നുള്ള സംസാരം കേട്ടതും അർജു ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി അപ്പോൾ അവന് അമ്പിളി പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു.

"റൗഡിക്ക് ദേഷ്യം വരുമ്പോ ഏറ്റവും ഇഷ്ട്ടം ഉള്ള ആളെ മനസ്സിൽ വിചാരിച്ചാൽ മതി "അർജു അന്നുന്റെ കുഞ്ഞ് മുഖം മനസ്സിലേക്ക് ആവാഹിച്ചതും കടന്ന് വന്നത് അമ്പിളിയുടെ മുഖം ആണ് അതാവന്റെ ദേഷ്യത്തിന്റെ തോത് കൂട്ടി. അർജു ഒരു കാറ്റു പോലെ പുറത്തേക്ക് പോയി. കാർ സ്റ്റാർട്ട്‌ ചെയ്ത് നേരെ ബീച്ചിലേക്ക് വിട്ടു. തിരമാലകളെ നോക്കി ഏറെ നേരം ഇരുന്നിട്ടും അവന്റെ മനസ്സ് ശാന്തമായില്ല. "എന്താടാ പറ്റിയെ "കാർത്തി അവന്റെ അരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു. "അറിയില്ലെടാ ഇപ്പോൾ അന്നുന്റെ മുഖം ഓർക്കുമ്പോ മുന്നിൽ തെളിയുന്നത് അമ്പിളിയ അതെന്താ അങ്ങനെ എന്ന് മനസിലാവുന്നില്ല "അർജു മുടിക്ക് പിടിച്ചുകൊണ്ട് പറഞ്ഞു. കാർത്തി മനസ്സറിഞ്ഞൊന്നു ചിരിച്ചു. "നിന്റെ അന്നുവാടാ അമ്പിളി "കാർത്തി മനസ്സിൽ പറഞ്ഞ്. "എടാ അതിനർത്ഥം നീ ഇപ്പോൾ അന്നുവിനെ അല്ല അമ്പിളിയെ ആണ് സ്നേഹിക്കുന്നത്... "No "പറഞ്ഞ് തീർക്കും മുൻപ് അർജു അലറി. "ഞാൻ അന്നുനെയാ സ്നേഹിക്കുന്നെ അമ്പിളിയെ അല്ല "ദേഷ്യത്തോടെ അത്രയും പറഞ്ഞുക്കൊണ്ട് അർജു നടന്നകന്നു. അവൻ പോവുന്നതും നോക്കി കാർത്തി നിന്നു. "ഒരിക്കൽ നീ അറിയും അർജു അവളാണ് നിന്റെ അന്നു എന്ന് "കാർത്തി അവൻ പോവുന്നതും നോക്കി പറഞ്ഞു. അർജു വീടിന്റെ പോർച്ചിലേക്ക് വണ്ടി കേറ്റിയതും കണ്ടു വേറെ രണ്ടു കാറുകൾ അവൻ കാർ പാർക്ക് ചെയ്ത് ഇറങ്ങി അകത്തേക്ക് കേറി അവിടെ ഇരിക്കുന്നവരെ കണ്ടതും അവൻ ഒന്ന് ഞെട്ടി ആ ഞെട്ടൽ എല്ലാവരുടെയും മുഖത്തു കാണമായിരുന്നു.…തുടരും……………… Mr.

Rowdy : ഭാഗം 17

 

Share this story