Mr. Rowdy : ഭാഗം 19

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

അർജു വീടിന്റെ പോർച്ചിലേക്ക് വണ്ടി കേറ്റിയതും കണ്ടു വേറെ രണ്ടു കാറുകൾ അവൻ കാർ പാർക്ക് ചെയ്ത് ഇറങ്ങി അകത്തേക്ക് കേറി അവിടെ ഇരിക്കുന്നവരെ കണ്ടതും അവൻ ഒന്ന് ഞെട്ടി ആ ഞെട്ടൽ എല്ലാവരുടെയും മുഖത്തു കാണമായിരുന്നു. "മുത്തശ്ശി "അവന്റെ ചുണ്ടുകൾ അവനറിയാതെ മൊഴിഞ്ഞു പോയി. "അതേടാ കുട്ടാ നിന്റെ മുത്തശ്ശി എന്റെ അജു ആകെ മാറിയല്ലോ കണ്ടോ ആമി നിന്റെ ചെക്കൻ ചുള്ളനായി "അവർ സോഫയിൽ കാലിന് മേലെ കാൽ കെറ്റിയിരിക്കുന്ന ഒരു പെൺകുട്ടിയെ നോക്കി പറഞ്ഞു (അതാണ് ആമി )അവളുടെ മുഖം നാണത്താൽ ചുവന്നു തായെക്ക് ലുക്ക്‌ വിട്ടു നിന്നു. "അയ്യേ ഇവൾക്ക് നാണം ഒക്കെ വരുമോ "ആദി മാളുന്റെ ചെവിക്കകത്തിരുന്നു പണിയാൽ തുടങ്ങി. "ഒന്ന് മിണ്ടാതിരിക്ക് മനുഷ്യ "മാളുന്റെ ഒരൊറ്റ നോട്ടത്തിൽ ആദി ഡിസെൻഡ്. "എടിയെ അർജുന്റെ കല്യാണം കഴിഞ്ഞ വിവരം ഇവരോട് പറയണോ "വേണു അടുത്ത് നിൽക്കുന്ന ശാമളയോടായി ചോദിച്ചു. "പറയാതെ പിന്നെ അമ്മ എല്ലാം അറിയണം അമ്പിളി ഇങ്ങെത്തട്ടെ "ശാമള "മുത്തശ്ശി എപ്പളാ വന്നെ "അർജു മുഖത്തെ ഗൗരവം മാറ്റിവെച്ചോണ്ട് ചോദിച്ചു.

"ഞാനും ആമിയും മാത്രം അല്ല വന്നെ പുറകിൽ അഭിയും ഭദ്രയും ഉണ്ട് "മുത്തശ്ശി പറഞ്ഞ് തീരും മുൻപ് അഭിയും ഭദ്രയും അകത്തേക്ക് വന്നു. "ആഹാ ആദി ഏട്ടാ അജു എന്തൊക്ക ഉണ്ട് വിശേഷം "അർജുന്റെ തോളിൽ കയ്യ് ഇട്ടോണ്ട് അഭി പറഞ്ഞതും അർജു അവനെ രൂക്ഷമായൊന്ന് നോക്കി അഭി പതിയെ ആ കയ്യ് പിൻവലിച്ചു.ആമിയുടെ കണ്ണുകൾ അപ്പോഴും അർജുവിനെ ചുറ്റി പറ്റി ആയിരുന്നു. അത് അർജുവിൽ ഈർഷ്യ ഉളവാക്കി. "അല്ല എന്താ ശാമളച്ചേച്ചി അനിയത്തിയെ കണ്ടിട്ട് ഒരു സന്തോഷം ഇല്ലാത്തെ "ഭദ്ര ശാമളയെ ചുറ്റിപിടിച്ചുകൊണ്ട് ചോദിച്ചു. "അനിയത്തി അല്ലേ വന്നെ അല്ലാതെ സണ്ണി ലീയോൺ ഒന്നും അല്ലല്ലോ സന്തോഷിക്കാൻ "വേണു ശാമള കേൾക്കാൻ പാകത്തിന് ചോദിച്ചതും അവർ വേണുനെ ഒന്ന് തറപ്പിച്ചു നോക്കി ഭദ്രയെ ചേർത്തു പിടിച്ചു. "ആരാ സന്തോഷം ഇല്ലന്ന് പറഞ്ഞെ നിന്നെ കണ്ടപ്പോൾ എത്ര സന്തോഷായിന്നു അറിയോ നീ എന്താ വരാത്തെ എന്ന് വിചാരിച്ചിരിക്കയിരുന്നു "ശാമള അവരെ നോക്കി പറഞ്ഞതും അവർ ഒന്ന് പുഞ്ചിരിച്ചു. "ഇന്നലെ നീ ഈ മാരണത്തെ ഇങ്ങോട്ട് കെട്ടിയെടുക്കരുതേ എന്നല്ലേ പറഞ്ഞെ "ശാമള വേണുനെക്കൊണ്ട് സഹികെട്ട് കാലിൽ ഒരു ചവിട്ട് വെച്ചു കൊടുത്തു. "ആാാ...."വേണു അലറിയതും എല്ലാരുടെയും ശ്രെദ്ധ അവനിലേക്ക് നീണ്ടു. "എന്താടാ കിടന്ന് അലരുന്നെ "മുത്തശ്ശി ദേഷ്യത്തോടെ ചോദിച്ചു. "ഏയ്യ് ഒന്നുല്ല അമ്മേ അമ്മ വന്നെന്റെ സന്തോഷം പ്രകടിപ്പിച്ചതാ അല്ല ഭദ്രേ നിന്റെ ഹസ് ഗോപൻ വന്നില്ലേ "വേണു "ഇല്ല ഏട്ടാ അവിടെ കുറച്ച് പണി ഉണ്ട് അതുക്കൊണ്ട് അടുത്ത ആഴ്ച വരുമായിരിക്കും "ഭദ്ര "അല്ല വേണു അല്ലു എവിടെ അവനെ കണ്ടില്ലല്ലോ "മുത്തശ്ശി വേണുവിനെ നോക്കി ചോദിച്ചു.

"ഞങ്ങൾ വന്നു "അമ്പിളിയും അല്ലുവും അകത്തേക്ക് കേറിയതും കാണുന്നത് മുത്തശ്ശിയെ ആണ് അവരെ കണ്ടതും അല്ലു കിടന്ന് വിറക്കാൻ തുടങ്ങി. "ഇതാരാടാ "അമ്പിളി സംശയത്തോടെ അല്ലുനെ നോക്കി. "ഞാൻ പറഞ്ഞില്ലേ ഒരു മുശേട്ട മുത്തശ്ശി ബാനുമതി അവരുടെ പൊങ്ങച്ചകാരി മകൾ ഭദ്ര അവരുടെ രണ്ട് തലതെറിച്ച മക്കൾ ആമീ എന്ന അമേയയും അഭി എന്ന അഭിലാഷും "അല്ലു പറഞ്ഞതും അമ്പിളി എല്ലാരേയും സ്കാൻ ചെയ്യാൻ തുടങ്ങി. അത് ചെന്നവസാനിച്ചത് തന്നെ തുറിച്ചു നോക്കുന്ന ആമിയിൽ ആണ്. "ഇവൾക്ക് വല്ല കണ്ണ് ചോപ്പും ഉണ്ടോ.... ഹാ ചിലപ്പോൾ ഉണ്ടാവും അങ്ങോട്ടേക്ക് നോക്കുകയെ വേണ്ട അമ്പിളി നിന്റെ കവിത ആരാധകർ നിന്നെ ഓർത്തിരിക്കുന്നത് മറക്കണ്ട "അമ്പിളി പറഞ്ഞത് കേട്ട് അല്ലു അവളെ മൊത്തത്തിൽ ഒന്ന് നോക്കി. "ഇതാരാ "മുത്തശ്ശി അമ്പിളിയെ ചൂണ്ടിക്കൊണ്ട് ചോദിച്ചതും വേണുവും ശാമളയും ഒന്ന് മുഖത്തോട് മുഖം നോക്കി. "അത്... അമ്മേ അർജുന്റെ.... ഭ..." "മാളുവേട്ടത്തിടെ അനിയത്തിയ "ശാമളയെ മുഴുവൻ പറയാൻ സമ്മതിക്കാതെ അർജു ഇടയിൽ കേറി പറഞ്ഞതും അമ്പിളിയുടെ ചിരിച്ചോണ്ട് നിന്ന മുഖം ഇരുണ്ടു അത് ആ വീട്ടിലെ എല്ലാ മുഖങ്ങളും സങ്കടത്തിലേക്ക് ആയാൻ കാരണമായി. "ഹോ ഞാൻ അങ്ങ് പേടിച്ചു ഞങ്ങൾ അറിയാണ്ട് അർജുന്റെ മാരേജ് കഴിഞ്ഞെന്ന് കേട്ടു അതാ പെട്ടന്ന് ഇങ്ങോട്ട് ഓടി വന്നത് "ഭദ്ര നെഞ്ചത്ത് കൈ വെച്ചോണ്ട് പറഞ്ഞു.

"ഞാൻ അറിയാതെ അജു കല്യാണം കഴിച്ചാൽ വേണുന്റെയും ശാമളേടെയും കരണം ഞാൻ പൊകക്കും "മുത്തശ്ശി രണ്ടാളെയും നോക്കി പറഞ്ഞതും വേണു കരണത്തു കയ്യ് വെച്ചു. മുത്തശ്ശി കണ്ണട ഒന്ന് ചെറുതായി തായ്‌ത്തി വേണുനെ ഒന്ന് നോക്കിയതും ശാമള വേണുന്റെ കയ്യ് തായ്ത്തി. "ശാമളെ നീ കുറച്ച് വെള്ളം ചുടാക്ക് ഒന്ന് കുളിക്കണം എന്നിട്ട് ഒന്ന് കിടക്കണം "മുത്തശ്ശി അതും പറഞ്ഞ് മുകളിലത്തെ റൂമിലേക്ക് പോയി പുറകെ അർജുനെ ഒന്ന് നോക്കി ആമിയും മറ്റുള്ളവരും കൂടി പോയതും വേണു അർജുന്റെ നേരെ തിരിഞ്ഞു. "നീ എന്താടാ പറഞ്ഞത് ഇത് നിന്റെ ഭാര്യ അല്ലേ.അത് പറയേണ്ടതിനു പകരം മാളുന്റെ അനിയത്തി ആണെന്ന് പറഞ്ഞിരിക്കുന്നു "വേണു ദേഷ്യത്തോടെ പറഞ്ഞതും അർജു അതിനെ പാടെ പുച്ഛിച്ചുകൊണ്ട് ഒന്നും മിണ്ടാതെ പോയി. "മോള് വിഷമിക്കണ്ട "അമ്പിളിയുടെ തലയിൽ തലോടിക്കൊണ്ട് ശാമള പറഞ്ഞു. "ഏയ്യ് എനിക്ക് വിഷമം ഇല്ല അമ്മേ "അമ്പിളി ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി. അന്ന് മൊത്തം അമ്പിളി മൂഡ് ഓഫ്‌ ആയിരുന്നു അവളുടെ ആ മുഖം അല്ലുവിനെയും മറ്റും സങ്കടത്തിലാക്കി. രാത്രി ആയതും എല്ലാവരും അവരുടേതായ തിരക്കുകളിൽ ആണ്. "നിഴു ഇപ്പോൾ എനിക്ക് ശെരിക്കും സങ്കടവുന്നുണ്ട് ട്ടോ "അമ്പിളി ബാൽകണിയിൽ നിന്നു അവളുടെ നിഴലുമായി സംസാരിക്കുകയാണ്. "എന്തൊക്കെ പറഞ്ഞാലും റൗഡി എന്റെ ഭർത്താവ് അല്ലേ. ഒരു ഭർത്താവ് മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ഭാര്യയെ ഭാര്യ അല്ലെന്ന് പറഞ്ഞാൽ നിനക്കണേലും സങ്കടവില്ലേ.....

എനിക്ക് ഒത്തിരി സങ്കടായി ഒരിക്കലും സ്വന്തമാവില്ലന്ന് അറിയാം എന്നാലും കൊതിച്ചു പോവാ...... വലിയ മാളികയും സ്വത്തും പണവും ഒന്നും ഞാൻ ചോതിച്ചില്ലല്ലോ ദൈവത്തിനോട് ഇത്തിരി സ്നേഹം മാത്രല്ലേ ചോദിച്ചുള്ള..........ഇനി ചിലപ്പോൾ എനിക്ക് അതൊന്നും ഇല്ലാഞ്ഞിട്ടാണോ എന്നെ ആരും സ്നേഹിക്കത്തെ.... മ്മ് സാരോല്ല എനിക്ക് നീ ഉണ്ടല്ലോ പോരാത്തതിന് എനിക്ക് ഞാൻ തന്നെ ഉണ്ടല്ലോ... ബട്ട്‌ വെളിച്ചം വന്നാൽ നിയും പോവും വീണ്ടും ഞാൻ ഒറ്റക്ക് സാരോല്ല എനിക്ക് വിഷമം ഒന്നും ഇല്ല ഞാൻ അന്നും ഇന്നും ഇനി എന്നും ഒറ്റക്കായിരിക്കും..... എന്നാലും എനിക്ക് സങ്കടം ഇല്ലാട്ടോ ഞാൻ ഹാപ്പി ആണ് എന്റെ വിധി ഇങ്ങനെ ആയിരിക്കും..... ഹലോ അമ്പിളിയമ്മാവ ഈ കുഞ്ഞ് അമ്പിളിടെ വിഷമം വല്ലതും നീ അറിയുന്നുണ്ടോ നീ എങ്ങനെ അറിയാന ലെ നിനക്ക് കൂട്ടിനു ഒരുപാട് നക്ഷത്രങ്ങൾ ഉണ്ടല്ലോ.... അടുത്ത ജന്മം ഒരു കുഞ്ഞു നക്ഷത്രം ആയി ജനിക്കണം കൂട്ടിന് ഒരായിരം നക്ഷത്രം ഉള്ള ഒരു കുഞ്ഞു നക്ഷത്രം.....ഒരിക്കൽ ഞാനും നീണ്ടടുത്തേക്ക് വരും നീ കാത്തിരുന്നോ അമ്മാവാ ഞാനും ഒരു താരകമായി നിന്റെ അടുത്ത് വൈകാതെ എത്തും എന്ന് എന്റെ മനസ്സ് പറയുന്നു "അമ്പിളി ചിരിയോടെ ആ ചന്ദ്രനെ നോക്കി ആ വേദനയിലും ആ ചുണ്ടുകളിൽ തങ്ങി നിൽക്കുന്ന പുഞ്ചിരിയെ അർജു കൗതുകത്തോടെ നോക്കി നിന്നു.

നിയലിനോടും ചന്ദ്രനോടും പരിഭവം പറയുന്ന അമ്പിളി അർജുന് ഒരു കൗതുകമായിരുന്നു. അങ്ങനൊരു കള്ളം പറഞ്ഞതിൽ അവന്റെ ഹൃദയം നോവുന്ന പോലെ അവന് തോന്നി. അവളുടെ സങ്കടങ്ങളിലൂടെ അവന്റെ ഹൃദയം ഇഴഞ് നീങ്ങി അവൻ കണ്ണുകൾ ഇറുകെ അടച്ചു. എന്തോ ശബ്‌ദം കേട്ടതും അർജു കണ്ണ് തുറന്ന് നോക്കി. അമ്പിളി അവളുടെ വസ്ത്രങ്ങൾ എല്ലാം ഒരു പെട്ടിയിൽ ആക്കേണ്ട തിരക്കിൽ ആണ്. "എന്നോട് ദേഷ്യം ഉണ്ടോ "അർജു കുറച്ച് ഗൗരവത്തോടെ ചോദിച്ചു. "എന്തിന് അമ്പിളിക്ക് ആരോടും ദേഷ്യം ഇല്ല ഇനി ഉണ്ടാവുകയും ഇല്ല അമ്പിളി ഇങ്ങനെ ആയി അതിന് ന്ത്‌ ചെയ്യാൻ പറ്റും "അമ്പിളിയുടെ കുസൃതി നിറഞ്ഞ പുഞ്ചിരി അർജുവിന്റെ ഹൃദയത്തിൽ വലിയ മുറി പാടുണ്ടാക്കി. "പിന്നെ റൗഡി റൗഡി പേടിക്കണ്ട റൗഡിയുടെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഒരു ശല്യം ആവില്ല.... എല്ലാത്തിൽ നിന്നും ഞാൻ റൗഡിയെ മോചിപ്പിക്കും..... ആരും തേടിവരാത്ത ഒരിടത്തേക്ക് ഒരു യാത്ര ഉണ്ടെനിക്ക്..... ഒരിക്കലും തിരിച് വരാത്ത യാത്ര... ഇനി കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണം എന്ന് മാത്രം.... ഇല്ലേലും ഞാൻ എവിടേക്കെങ്കിലും പോയാലും ആര് അനേഷിക്കാനാ ഞാൻ ജീവിച്ചിരിക്കുന്നതും മരിക്കുന്നതും എല്ലാം കണക്കല്ലേ "അമ്പിളി ഒന്ന് ചിരിച്ച് ആ ബാഗും തൂക്കി പുറത്തേക്കിറങ്ങി പക്ഷെ അവൾക്കറിയില്ലായിരുന്നു ഒരുപാട് ആണി അർജുവിന്റെ ഹൃദയത്തിൽ കുത്തി തായ്‌തി ആണ് അവൾ പോയതെന്ന്. അമ്പിളി ബാഗ് അർജുന്റെ തൊട്ടപ്പുറത്തുള്ള മുറിയിൽ വെച്ചു അർജുന്റെ മുന്നിലൂടെ തായെക്ക് ഇറങ്ങി പോയി. അർജുവിന്റെ കണ്ണിൽ നിന്നും എന്തിനോ രണ്ട് തുള്ളി കണ്ണീർ ഇറ്റ് വീണു ഹൃദയത്തിന്റെ നൊമ്പരം എന്നപോലെ.…തുടരും……………… Mr.

Rowdy : ഭാഗം 18

Share this story