Mr. Rowdy : ഭാഗം 20

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"അമ്പിളിക്ക് സങ്കടായി കാണും "മാളു ആദിന്റെ നെഞ്ചിലേക്ക് തല വെച്ചോണ്ട് പറഞ്ഞു.ആദി അവളെ ചേർത്തു പിടിച്ചു. "എന്തൊക്കെ പറഞ്ഞാലും അവൾ ഇപ്പോൾ ഒരു ഭാര്യ അല്ലേ...... അവൾക്ക് നല്ല ഒരു ജീവിതം വേണ്ടെ ആദിയേട്ട "മാളു ചെറുതായി തല പൊക്കി ആദിയെ നോക്കി. "ആരൊക്കെ അമ്പിളിയെ കൈ വിട്ടാലും നമ്മൾ ഉണ്ടാവും അവളുടെ കൂടെ "ആദി മാളൂനെ നോക്കി പറഞ്ഞതും അവൾ അവനെ ചുറ്റി പിടിച്ചു കിടന്നു. ______ "അമ്പുന് സങ്കടായി കാണും അല്ലേ വേണുവേട്ടാ "ശാമള കയ്യിലുള്ള ഗുളിക വേണുവിന് കൊടുത്തു. "മ്മ് പാവം കുട്ടി...... നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ"വേണു ഗുളിക വായിലേക്കിട്ടുകൊണ്ട് ചോദിച്ചു. "ഹും മാധവേട്ടൻ മരിച്ച ദിവസല്ലേ "ശാമളയുടെ മുഖത്ത് സങ്കടം നിയലിച്ചു. "അംബികയും അന്നുമോളും ഇപ്പോൾ എങ്ങനെ ഇരിക്കുന്നോ ആവോ "വേണു. "അല്ല വേണുവേട്ടാ എനിക്ക് പലപ്പോയായി തോന്നിയ ഒരു സംശയം ആണ് അമ്പിളി മോൾക്ക് നമ്മടെ അന്നുമോൾടെ ചെറിയ ഒരു ചായ ഇല്ലേ "ശാമള വേണുവിനടുത്തായി ഇരുന്നു. "നമ്മടെ അന്നുവോ ആ അന്നു കാരണ നമ്മുടെ മോന്റെ ജീവിതം ഇങ്ങനെ ആയത് അവൾ ഇപ്പോൾ വേറൊരുത്തനെയും കേട്ടി ജീവിക്കുന്നുണ്ടോന്ന് ആർക്കറിയാം പിന്നെ അന്നുന്റെ ചായ അമ്പിളിക്കുള്ളതായി എനിക്കും തോന്നി അവളെ ഈ ഉള്ളം കയ്യിലിട്ടല്ലേ വളർത്തിയെ ആ മുഖം മനസ്സിൽ നിന്നും മായില്ല. പിന്നെ അന്നുവും അംബികയും ഒരു പായ് സ്വപ്നം മാത്രമാ ആ കാര്യം വിട്ടേക്ക് നീ കിടന്നോ "വേണു കിടന്നതും ശാമളയും അയാൾക്കരികിൽ കിടന്നു രണ്ടാൾടെയും മനസ്സ് ആ പഴയാ ഓർമകളിലായിരുന്നു.

"അജുവേട്ട ചായ "ആമിയുടെ ശബ്ദമാണ് അർജുവിനെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചത്. അവൻ ഉറക്കച്ചടവോടെ എഴുനേറ്റു. എന്നിട്ട് ചായയെയും ആമിയെയും ഒന്ന് നോക്കി. "എനിക്ക് ഈ ചായ വേണ്ട no thanks "അർജു മുഖം തിരിച് എഴുനേറ്റു. ആമിയുടെ മുഖം കറുത്തിരുണ്ടു. "എന്താ അജു അവൾ തന്ന ചായ കുടിച്ചാൽ "മുത്തശ്ശി ദേഷ്യത്തോടെ ചോദിച്ചു. "എനിക്ക് വേണ്ടായിട്ട "അർജു അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു. "ഹോ എനിക്ക് വയസ്സായില്ലേ ഇനി എന്റെ വാക്കിനൊക്കെ ആര് വില കൊടുക്കാൻ "മുത്തശ്ശി അർജുനെ കാണിക്കാനായി സങ്കടം അഭിനയിച്ചു. "ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ മുത്തശ്ശി "അർജു ദേഷ്യത്തോടെ പറഞ്ഞു. "എന്നാൽ പിന്നെ ആ ചായ കുടിച്ചാൽ എന്താ "മുത്തശ്ശി നെറ്റി ചുളിച്ചോണ്ട് ചോദിച്ചു. "ഓ ഇപ്പോൾ ഈ ചായ ഞാൻ കുടിക്കണം അത്രയല്ലേ ഉള്ളു "അർജു ആമിടെ കയ്യിൽ നിന്നും ചായ വാങ്ങി ഒറ്റ വലിക്ക് തന്നെ കുടിച്ചു എന്നിട്ട് ഗ്ലാസ്സ് അവളുടെ കയ്യിൽ കൊടുത്ത് കാറ്റുപോലെ ബാത്‌റൂമിലേക്ക് കേറി. "അജുവേട്ടൻ ഭയങ്കര ദേഷ്യത്തിലാണല്ലോ "ആമി മുത്തശ്ശിയെ വട്ടം പിടിച്ചു. "നീ പേടിക്കണ്ടടി ഞാൻ തന്നെ നിങ്ങളുടെ വിവാഹം നടത്തിത്തരും "മുത്തശ്ശി അവളുടെ നെറ്റിയിൽ അരുമയായി മുത്തി. ___

"ഹോ ഈ രാവിലെ ഒരു കവിത ഒക്കെ എഴുതി ഇരിക്കണം നല്ല സുഖ......ശോ കിട്ടുന്നില്ലല്ലോ ഭഗവാനെ ഒരു കവിത എന്റെ മനസ്സിൽ കൊണ്ടതരണേ "രാവിലെ തന്നെ ബുക്കും പേപ്പറും പിടിച്ചു ബാൽക്കണിയിൽ നിൽക്കാണ് അമ്പിളി. "നീ എന്താ ചെയ്യുന്നേ"അല്ലു "ഹോ ഞാൻ ഒരു കവിത എഴുതുവായിനും "അമ്പിളി "കവിത കുവിതയ പോയി റെഡി ആവ് പെണ്ണെ കോളേജിൽ പോണ്ടെ "അല്ലു അവളുടെ കയ്യിൽ നിന്നും ബുക്കും പേപ്പറും പിടിച്ചു വാങ്ങി. "കോളേജിലോ "അമ്പിളി അതിശയത്തോടെ ചോദിച്ചു. "അതെ കോളേജിൽ നീ പോയി റെഡി ആയി വാ നിന്നെ നിന്റെ കോളേജിൽ ആക്കിട്ട് വേണം എനിക്ക് എന്റെ കോളേജിൽ പോവാൻ വേഗം ആയിക്കോട്ടെ "അല്ലു ഷർട്ട്‌ ഇൻസർട് ആക്കിക്കൊണ്ട് പറഞ്ഞു. "നിങ്ങൾ എവിടെ പോവാ "മാളു അവർക്കിടയിലേക്ക് വന്നുകൊണ്ട് ചോദിച്ചു. "കോളേജിൽ പോണം എന്റെ ഫാൻസ് വെയ്റ്റിംഗ് ആണ് "അല്ലു കുറച്ച് തുപ്പൽ കയ്യിൽ ആക്കി മുടിയിൽ തേച്ചു. "അയ്യേ...."അമ്പിളി അറപ്പോടെ മുഖം തിരിച്ചു. "എന്താടി ഒരു അയ്യേ ഇത് ന്യൂജൻ ആണ് "അല്ലു "നീ ഇതൊക്കെ മാറ്റിട്ട് വാടാ ചെക്കാ "മാളു അല്ലുന്റെ ഡ്രെസ്സിൽ പിടിച്ചോണ്ട് പറഞ്ഞു. "എന്റെ ഏട്ടത്തി ഞങ്ങൾക്ക് കോളേജിൽ പോണം "അല്ലു ബാഗ് ഒന്ന് ശെരിയാക്കിക്കൊണ്ട് പറഞ്ഞു. "എന്റെ അല്ലു നിങ്ങൾ കോളേജിൽ പോവണ്ട എന്നാണ് മുത്തശ്ശി പറഞ്ഞത് ഇനി ഒരു ആഴ്ച കഴിഞ്ഞു പോയാൽ മതി "മാളു "ഓ ഈ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഈ തള്ളക്ക് എന്തിന്റെ കേടാ കോളേജിൽ പോയി രണ്ട് പെൺപിള്ളേരെ വളക്കാനും സമ്മതിക്കില്ല "അല്ലു ബാഗ് എടുത്ത് തായെ ഇട്ടു. "ഹോ നീ പഠിക്കാനല്ലേ പോവുന്നത് പെൺപിള്ളേരെ വളക്കാനാണോ "മാളു പിരികം പൊന്തിച്ചുകൊണ്ട് ചോദിച്ചു.

"അങ്ങനെയും പറയാം (അല്ലുന്റെ ഫോൺ ബെല്ലടിച്ചതും അവൻ ഫോൺ എടുത്തു സ്‌ക്രീനിൽ തെളിഞ്ഞു നിന്ന നെയിം അവനെ കൂടുതൽ സന്തോഷത്തിലായി ) ഹലോ my dear സ്വീറ്റ് ബേബി.... ഹോ സോറി ബേബി ഇന്ന് വരാൻ പറ്റില്ലാ.....ഹോ no ബേബി....... യാ... യാ "അല്ലു പറയുന്നതൊക്കെ കേട്ട് ഒന്നും തിരിയാതെ അമ്പിളിയും മാളുവും അവനെ നോക്കി. "അതാരാ അല്ലു "അമ്പിളി താടിക്ക് കയ്യ് താങ്ങി കൊണ്ട് ചോദിച്ചു. "ഓ അതോ അതൊരു മതാമ്മയ കഴിഞ്ഞ ആഴ്ച ബീച്ചിൽ വെച്ച് കണ്ടുമുട്ടിയതാ ചെറിയ തോതിൽ മലയാളം ഒക്കെ ആറിയാം എന്റെ കെമിസ്ട്രി വെച്ച് ഞാൻ അങ്ങ് വളച്ചു "അല്ലു കുറച്ച് നാണത്തോടെ പറഞ്ഞു. "കെമിസ്ട്രിയോ നീ ബയോളജി ഒന്നും ആഡ് ചെയ്തില്ലല്ലോ "മാളു പിരികം പൊക്കി ചോദിച്ചതും അല്ലു നാണത്തോടെ മുഖം തായ്‌ത്തി മാളു ആണേ അന്ദം വിട്ട് അല്ലുനെ നോക്കി അമ്പിളിക്ക് ഒന്നും മനസിലാവാത്തത് കൊണ്ട് കുഴപ്പം ഇല്ല. "ഡാ ചെക്കാ നീ ന്തെലും ഒപ്പിച്ചോ "മാളു അവനെ പിടിച്ചുലച്ചോണ്ട് ചോദിച്ചു. "ഏട്ടത്തി പേടിക്കണ്ട എന്റെ ചാരിത്രം നശിച്ചിട്ടില്ല ഏട്ടത്തി ഇല്ല "അല്ലു മാളൂനെ നോക്കി പറഞ്ഞു. "കുറച്ച് ബയോളജി ആഡ് ചെയ്യാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഞാനും ഒരു വയസറിയിച്ച പുരുഷനല്ലേ പിന്നെ നിങ്ങളുടെ കാര്യം ഓർത്തപ്പോൾ വേണ്ടാന്ന് വെച്ചു ഈ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും മുള്ളിനല്ലേ കേട് മുന ഒടിഞ്ഞു പോവില്ലേ"അല്ലു "ഇത് നിന്റെ ഡയലോഗ് അല്ലല്ലോ "മാളു "അല്ല ചോക്ലേറ്റിലെ ഡയലോഗ അത് വിട് അതല്ലല്ലോ നമ്മുടെ വിഷയം ഞാൻ ബയോളജി ആഡ് ചെയ്ത് പിന്നെ അത് പീഡനം ആയി ന്യൂസ്‌ ആയി കേസ് ആയി ജയിൽ ആയി ഗോതമ്പുണ്ട ആയി എനിക്കിതിന്റെ പിന്നാലെ ഒന്നും നടക്കാൻ സമയം ഇല്ല അതും അല്ല ഇതൊക്കെ ജെസ്റ്റ് ടൈം പാസ്സ് ആണ്....

ഞാൻ എന്റെ പെണ്ണിനെ ഒരിക്കൽ കണ്ടെത്തും എന്റെ മാത്രം ആയവളെ"അല്ലു പ്രണയർഥമായി പറഞ്ഞു. "അല്ല എങ്ങനെ ഉള്ള പെൺകുട്ടിയ നിന്റെ മനസ്സിൽ "മാളു അല്ലുന് നേരെ ലുക്ക്‌ വിട്ടോണ്ട് ചോദിച്ചു. "അങ്ങനെ സങ്കൽപ്പം ഒന്നും ഇല്ല കണ്ട അതെ സൈറ്റിൽ തന്നെ എന്റെ ഹൃദയത്തെ കീയ്പ്പെടുത്താൻ പ്രാപ്തി ഉള്ളവളായിരിക്കണം "അല്ലു എങ്ങോട്ടോ നോക്കി പറഞ്ഞു. "You മീൻ love at first സൈറ്റ് "മാളു "No അത് വെറും ഫിസിക്കൽ അട്ട്രാക്ഷൻ മാത്രം ആണ്.... ഐ മീൻ മെന്റൽ അട്ട്രാക്ഷൻ അവളെ കാണുമ്പോ കണ്ണിൽ ലവ് പാറണം ഹാർട് പടപടന്ന് ഇടിക്കണം ശരീരത്തിൽ മിന്നൽ പിളർപ്പേൽക്കണം അതാണ് ട്രൂ ലവ് "അല്ലു ഒന്ന് നിശ്വസിച്ചിക്കൊണ്ട് പറഞ്ഞു നിർത്തി. "അയ്യേ ഇത് ലവ് അല്ല ഹാർട് അറ്റാക്കിന്റെ ലക്ഷണം ആണ് "അമ്പിളി വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞു. "ഈ കുരിപ്പിനെ കൊണ്ട് നിനക്ക് ഞാൻ ഇപ്പോൾ പറഞ്ഞത് വല്ലതും മനസിലായോ "അല്ലു അമ്പിളിയെ നോക്കി പല്ല് ഞെരിച്ചു. "ഹാ ബയോളജി പിന്നെ കെമിസ്ട്രി പിന്നെ..... എനിക്കൊന്നും മനസിലായില്ല "അമ്പിളി മുഖം കൊട്ടികൊണ്ട് പറഞ്ഞു. "നിനക്കൊന്നും മനസിലാവില്ല കാരണം നീ കൊച്ച് കുട്ടി ആണ് "അല്ലു അമ്പിളിയുടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു.മാളു ഒന്ന് ചിരിച്ചു. "ആഹാ അത് വിട് അല്ലു നീ ഡ്രസ്സ്‌ മാറ്റിട്ട് വാ പിന്നെ അമ്പിളി ഇന്ന് നിന്റെ ഇഷ്ട ഭക്ഷണം ആയ ഇഡലി ആണ് വേഗം വായോ ഞാൻ എല്ലാം എടുത്ത് വെക്കാം "മാളു പറഞ്ഞതും അമ്പിളി അവളെ കെട്ടിപിടിച്ചു. "ഇഡലിക്ക് പഞ്ചാര മതി മാളു ചേച്ചി "അമ്പിളി കൊച്ചുക്കുട്ടികളെ പോലെ പറഞ്ഞു.

"നിനക്ക് പഞ്ചാരയോ സമ്പാറോ എന്ത് വേണേൽ തരാം "അമ്പിളി ചുണ്ടുകൾ മാളുന്റെ കവിളിൽ അമർത്തി. "സ്നേഹ പ്രകടനം ഒന്നും വേണ്ട പിന്നെ നീ കുളിച്ചില്ലെന്ന് എനിക്കറിയാം പിന്നെന്തിനാ ശോക്ക് വേണ്ടി മുടിയിൽ തോർത്ത്‌ കെട്ടിയേക്കുന്നെ ഇത് അഴിച്ചിട്ട് വന്നാൽ മതി "മാളു അമ്പിളിയുടെ ചെവിക്ക് പിടിച്ചോണ്ട് പറഞ്ഞതും അമ്പിളി നന്നായി ഒന്ന് ഇളിച്ചു. "എന്താ ഇളി പോയി കുളിക്കെടി "അല്ലു അമ്പിളിടെ പുറത്ത് ശക്തമായി അടിച്ചുകൊണ്ട് പറഞ്ഞതും അമ്പിളിടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. "ഡാ....."അമ്പിളി വിത്ത്‌ എക്സ്ട്രീം കലിപ്പ്. "അല്ലു മോനെ ജീവൻ വേണേൽ ഓടിക്കോ "പിന്നെ ഒന്നും നോക്കില്ല അല്ലു ഒരൊട്ടമായിരുന്നു പുറകെ അമ്പിളിയും. മാളു അത് നോക്കി ചിരിച്ചു. സാരിയുടെ വിടവിലൂടെ രണ്ട് കൈകൾ തന്നെ ചേർത്ത് പിടിച്ചതും മാളു ഒന്ന് കുറുകി അത് ആദി ആണെന്ന് മനസിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല. "എന്താ മോനെ രാവിലെതന്നെ ഉദ്ദേശം "മാളു അവന്റെ കയ്ക്ക് മുകളിൽ കയ്യ് ചേർത്തോണ്ട് ചോദിച്ചു. "സ്വൽപ്പം റൊമാൻസ് തന്നെ ഉദ്ദേശം "മാളുന്റെ പിൻകയുത്തിൽ മുഖം പൂയ്ത്തിക്കൊണ്ട് ആദി പറഞ്ഞതും അവൾ തിരിഞ്ഞു നിന്നു. "ആദിയേട്ട പോയെ ഓഫീസിൽ പോണ്ടെ "ഊരക്ക് കയ്യ് കൊടുത്തോണ്ട് മാളു ചോദിച്ചു. "പോവാം ഒരു ഉമ്മ തന്നാൽ "അവളെ തന്നോട് വലിച്ചടിപ്പിച്ചുകൊണ്ട് ആദി പറഞ്ഞു. "ഉമ്മയോ....... ഇപ്പോൾ ഉമ്മ മാത്രേ കിട്ടും രാത്രി ആണേൽ....."മാളു കുറച്ച് നാണം കലർത്തിക്കൊണ്ട് പറഞ്ഞു. "രാത്രി ആണേൽ "ആദിക്ക് ആകാംഷ കൂടി.

"രാത്രി ആണേൽ നോക്കാം..."മാളു പറഞ്ഞതും ആദി അവളെ വിട്ടു. "ഞാൻ ഓഫീസിൽ പോവാ "ആദി മുന്നോട്ട് ആഞ്ഞതും മാളു അവനെ തടഞ്ഞു. "ചായ വേണ്ടെ "മാളു "ഒന്നും വേണ്ട ഒന്ന് രാത്രി ആയി കിട്ടിയാൽ മതി "ആദി വെപ്രാളത്തോടെ നടന്നു. "കോട്ടിട്ട് പൊയ്ക്കോ "മാളു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. "ഹാ ഇട്ടോളാം "ആദി നടക്കുന്നതിനിടക്ക് വിളിച്ചു പറഞ്ഞു. "ഇപ്പോൾ രക്ഷപ്പെട്ടു രാത്രി ഞാൻ ന്തോ ചെയ്യും ഈ പോക്ക് കണ്ടിട്ട് പന്തിയല്ല ഭാഗ്യവാനെ കാത്തോളണേ "മാളു നെഞ്ചിൽ കയ്യ് വെച്ചോണ്ട് പറഞ്ഞു. അല്ലു ഓടി അവസാനം എത്തിയത് അർജുന്റെ മുറിയിലാണ്. "ഡാ നിക്കട അവിടെ "അമ്പിളി അകത്തേക്ക് കേറിയതും അല്ലു പെട്ടുന്നുള്ള എക്സ്പ്രഷനിൽ നിന്നു.അമ്പിളി അവനെ പിടിക്കാനായി നോക്കിയതും അല്ലു വഴുതി പുറത്തേക്ക് ഓടി അമ്പിളി ബാലൻസ് കിട്ടാതെ വിയാൻ പോയതും രണ്ട് ബലിഷ്ട്ടമായ കയ്യ്കൾ അവളെ ചേർത്ത് പിടിച്ചു.മാറിലേക്ക് നനുത്ത വെള്ള തുള്ളികൾ ഒലിച്ചിറങ്ങിയതും അവൾ പതിയെ കണ്ണുകൾ തുറന്നു.തന്നെ ഇമചിമ്മാതെ നോക്കുന്ന അർജുവിനെ കണ്ടതും ഒരു വേള തന്നെ പൊതിഞ്ഞു പിടിക്കുന്ന വികാരം എന്താണെന്ന് അമ്പിളിക്ക് മനസിലായില്ല.അർജു തികച്ചും മറ്റൊരു ലോകത്തായിരിന്നു അമ്പിളിയുടെ കണ്ണിൽ എന്തോ കന്തിക ശക്തി ഉള്ളതായി അർജുന് അനുഭവപ്പെട്ടു.ഒരുവേള അർജു അമ്പിളിയുടെ കണ്ണിലേക്കു അയ്നിറങ്ങി.അർജുന്റെ മുടിയിൽ നിന്നും ഉറ്റിവിയുന്ന വെള്ളത്തുള്ളികൾ അമ്പിളിയുടെ മുഖത്തും കഴുത്തിലും ഇടം പിടിച്ചു.

അവയെ ഒപ്പിഎടുക്കാൻ എന്നപോലെ അർജുന്റെ ചുണ്ടുകൾ വെമ്പൽ കൊണ്ടു.അർജു ഒരുവേള എല്ലാം മറന്ന് അമ്പിളിയിലേക്ക് മുഖം അടുപ്പിക്കാൻ ആഞ്ഞതും എന്തോ ഒരുൾപ്രരണയിൽ അമ്പിളി അർജുനെ തള്ളി.അമ്പിളിയുടെ ശരീരം അപ്പോഴും വിറക്കുന്നുണ്ടാരിക്കുന്നു. അർജുന് താൻ ചെയ്യാൻ പോയ കാര്യം ഓർത്ത് ഒരുവേള തന്നോട് തന്നെ വിമിഷ്ട്ടം തോന്നി അവന് അമ്പിളിയുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല അമ്പിളിടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു.അമ്പിളി പിന്നെ അവിടെ നിന്നും സമയം കളയാതെ പുറത്തേക്കിറങ്ങി. "ഹോ ഷിറ്റ് ഞാൻ എന്താ ചെയ്യാൻ പോയത് you ഇടിയേറ്റ് അർജു നീനക്ക് എന്താ പറ്റിയെ "അർജു മുടി കോർത്തു പിടിച്ചു ദേഷ്യം കേട്ടടങ്ങുന്നവരെ ചുമരിന് മുഷ്ട്ടി ചുരുട്ടിക്കൊണ്ട് അടിച്ചു. "എന്താ ശെരിക്കും ഇപ്പോൾ സംഭവിച്ചേ "അമ്പിളി റിലെ പോയി സോഫയിൽ ഇരുന്നു. "എന്താടി എന്താ പറ്റിയെ "അല്ലു ചോദിച്ചതും അമ്പിളി ഉണ്ടായ കാര്യം മൊത്തം അവനോട് പറഞ്ഞു. "ഹോ അപ്പോൾ റൗഡി ബേബിക്കും റൊമാൻസ് ഒക്കെ വരും നീ.... ഈ അന്നുകാരണം ആണ് ഇല്ലേൽ നിങ്ങൾ എന്നെ ഒന്നായനെ.....അവളെ എനിക്ക് ചെറുപ്പം മുതലേ ഇഷ്ട്ടല്ല നിനക്കറിയോ ആ സാധനം എന്റെ ഹെലൻ ഓഫ് സ്പാർട്ടിൽ കുത്തിട്ടുണ്ട് പെൻസിൽ വെച്ച് അന്നേ ഞാൻ അതിനെ നോട്ടം ഇട്ടതാ എനിക്ക് അതെന്നും ഒരു പാരയായിരുന്നു.ഞാനും ആ അന്നുപിശാച്ചും പിന്നെ അച്ചുവും ഒരേ ദിവസം ആണ് ജനിച്ചേ "അല്ലു "ആരാ ഈ അച്ചു "അമ്പിളി താടിക്ക് കയ്യ് കൊടുത്തോണ്ട് ചോദിച്ചു. "അച്ചു അർച്ചന "അല്ലു പറഞ്ഞു തുടങ്ങി.…തുടരും……………… Mr.

Rowdy : ഭാഗം 19

Share this story