Mr. Rowdy : ഭാഗം 22

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"കാതൽ പിസാസ് കാതൽ പിസാസ്...... ഈ സോങ് ശെരിക്കും സത്യല്ലേ ഏട്ടത്തി ഈ പ്രണയം എന്നത് ഒരു വല്ലാത്ത വികാരമാണ്... "വെറും ശരീരമല്ല പ്രണയം ഹൃദയത്തിന്റെ സ്പന്ദനമാണ് പ്രണയം പക്ഷെ ശരീരമില്ലാതെ ആ പ്രണയം ഒരിക്കലും പൂർണമാവില്ല,...." "അത് ഒരിക്കലും ശെരി അല്ല അല്ലു "അല്ലു കാര്യമായി പ്രണയത്തെ പറ്റി സംസാരിക്കുന്നതിനിടയിൽ മാളു കേറി പറഞ്ഞു. "പ്രണയം ഒരിക്കലും ശരീരമല്ല പ്രണയം പൂർണമാവാൻ ശരീരത്തിന്റെ ആവശ്യം ഇല്ല "മാളു സ്ലാബിന്റെ മുകളിൽ കേറി ഇരുന്നു. "No no ഏട്ടത്തി "അല്ലു മാളുനരികിലേക്ക് ചെയർ വലിച്ചിട്ട് ഇരുന്നു. "ഏട്ടത്തി ഇപ്പോൾ പറഞ്ഞത് എന്താ പ്രണയം പൂർണമാവാൻ ശരീരം ആവശ്യം ഇല്ലന്നല്ലേ അത് ശെരിഅല്ല അഥവാ അതാണ് ശെരിയെങ്കിൽ ഈ കുടുംബജീവിതത്തിൽ ശരീരത്തിന്റെ റോൾ എന്താ അത് മാത്രമല്ല ഈ കുഞ്ഞ് അതിന്റെ ആവശ്യം എന്താ "അല്ലു പിരികം ഉയർത്തിക്കൊണ്ട് ചോദിച്ചു. "പ്രണയം അത് കേവലം ഒരു വാക്കിൽ പറഞ്ഞു തീർക്കാൻ ആവില്ല......

അതിന്റെ ഉറവിടം ഒരിക്കലും മനസ്സല്ല ഹൃദയം ആണ്.... അതിൽ ശരീരഭാഷ ഇല്ല.... പിന്നെ ഈ കുടുംബജീവിതം എന്ന് പറയുന്നത് പരസ്പരം ഒന്നും മറച്ചു വെക്കുന്നില്ല രണ്ടു മനസ്സും ശരീരവും ഒന്ന് ചേരുന്നതാണ് ഭാര്യ ഭർതൃ ബന്ധം....... അല്ലു നിനക്ക് അറിയോ പല കുടുംബങ്ങളും തകരുന്നത് എന്ത് കൊണ്ടാണെന്നു അവിടെ ശാരീരികബന്ധത്തിന് മാത്രം പ്രാധാന്യം നൽകുന്നത് കൊണ്ട പരസ്പരം ഉള്ള് തുറന്ന് സംസാരിച്ചാൽ തിരുന്നതെ ഉള്ളു നമ്മുടെ കുടുംബപ്രശ്നങ്ങൾ അപ്പോൾ ഈ ഡിവോഴ്സ് കുറഞ്ഞു കിട്ടും "മാളു അല്ലുനെ നോക്കിയതും അവൻ ഒന്നും മനസിലാവാത്ത രീതിയിൽതലയാട്ടി. "ഒരു ലൈഫ് തുടങ്ങുമ്പോൾ മനസിലാവും "മാളു ചിരിച്ചോണ്ട് പറഞ്ഞു. "അല്ല മാളു നിന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ എത്ര കാലം ആയി "അടുക്കളയിലേക്ക് കേറിക്കൊണ്ട് മുത്തശ്ശി ചോദിച്ചതും മാളു സ്ലാബിന്റെ മുകളിൽ നിന്നും ഇറങ്ങി നിന്നു. "ഒരു വർഷം ആവാൻ ആയി മുത്തശ്ശി "മാളു മുത്തശ്ശിയെ ഉറ്റുനോക്കി. "ഇതുവരെ കൊച്ചുങ്ങളൊന്നും ആയില്ലേ ഞങ്ങളുടെ ഒക്കെ കാലത്ത് കല്യാണം കഴിഞ്ഞു രണ്ട് മൂന്ന് മാസം ആയാൽ തന്നെ വിശേഷം അറിയിക്കും ഇപ്പോൾ നിങ്ങളുടെ സ്ഥാനത്ത് ഞങ്ങൾ ആയിരുന്നേൽ ഇപ്പോൾ 2 കുട്ടികൾക്ക് അമ്മ ആയനെ "

കണ്ണട നേരെ ആക്കിക്കൊണ്ട് മുത്തശ്ശി പറഞ്ഞു. "അന്നത്തെ ആണുങ്ങൾക്ക് അധ്വാനശീലം ഉണ്ടായിനും ഇന്നത്തെ ആൾക്കാർക്ക് കുറവാ "മുത്തശ്ശി "അയ്യേ മുത്തശ്ശി ഞങ്ങൾ ന്യൂ ജെൻസിനെ മുത്തശ്ശിക്ക് അറിയായിട്ട ഇപ്പോഴത്തെ ആൺകുട്ടികൾ വളരെ ഫാസ്റ്റ് ആണ് മുത്തശ്ശി എള്ളോളം തരി പൊന്നെന്തിനാ കണ്ടില്ലന്നു തോന്നുന്നു മുട്ടേന്നു വിരിയാത്ത ചെക്കന്മാർ പോലും കേട്ടി അതാണ് ന്യൂ ജെൻ "അല്ലു മുത്തശ്ശിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞതും മുത്തശ്ശി അവനെ നോക്കി കണ്ണുരുട്ടി. "ബൈ ത ബൈ മുത്തശ്ശിക്ക് എത്ര പിള്ളേര"അല്ലു "എനിക്ക് നിന്റെ അമ്മ അടക്കം പത്തു പിള്ളേര ആറ് ആണും നാല് പെണ്ണും "മുത്തശ്ശി കുറച്ച് ചിരിച്ചോണ്ട് പറഞ്ഞു. "അല്ല മുത്തശ്ശി മുത്തശ്ശന് എന്തായിരുന്നു ജോലി "അല്ലു താടിക്ക് കൈ കൊടുത്തോണ്ട് ചോദിച്ചു. "ഓ മുത്തശ്ശന് കൃഷി പണി ആയിരുന്നു രാവിലെ തൊട്ട് വൈകുന്നേരം വരെ നിർത്താതെ കിളക്കും നല്ല പണിക്കാരനാ മൂപ്പര് "മുത്തശ്ശി ഗമയിൽ പറഞ്ഞു. "ഹോ രാത്രിയത്തെ കിളക്കാണ് ആത്മാർത്ഥത കൂടിയത് "അല്ലു മുഖം ചെറുതായി ചെരിച്ചു മാളുനോടായി പറഞ്ഞതും മാളു വാ പൊത്തി. "എന്താ അവിടെ "മാളു ചിരിക്കുന്നത് കണ്ടതും കണ്ണട ചെറുതായി t താ താഴ്ത്തിക്കൊണ്ട് മുത്തശ്ശി ചോദിച്ചു.

"ഏയ്യ് ഒന്നുല്ല മുത്തശ്ശി എന്താ പത്തിൽ നിർത്തിയെ "അല്ലു ചിരി കടിച്ചു പിടിച്ചോണ്ട് ചോദിച്ചു. "ഹോ അതോ എനിക്ക് ഒരു പതിനാല് കുട്ടികൾ വേണന്നു ആശയായിരുന്നു എന്ത് ചെയ്യാൻ ഭദ്രയെ പെറ്റുകിടക്കുമ്പോഴാണ് മുത്തശ്ശൻ മരിക്കുന്നത് "മുത്തശ്ശി മറ്റെങ്ങോ നോക്കി പറഞ്ഞു. "ഹോ പാവം മുത്തശ്ശൻ കപ്പാസിറ്റി തീരെ ഇല്ല കുറച്ചൂടിയും ഒന്ന് ആഞ്ഞു പിടിച്ചേങ്കിൽ ഇന്നി മുതുക്കിടെ പീഡനം സഹിക്കണ്ടായിനും ഹോ ടെറർ "അല്ലു മാളുന് കേൾക്കാൻ പാകത്തിന് പറഞ്ഞു.മാളു അതിന് അല്ലുനെ നോക്കി ഒന്ന് ചിരിച്ചു. "ഞാൻ ഇപ്പം വരാം ആ അഭി കുട്ടൻ എവിടെ പോയോ ആവോ "അല്ലുന്റെ പുറകെ മുത്തശ്ശിയും അടുക്കളയിൽ നിന്നും ഇറങ്ങി. മാളുന്റെ പിറകിലൂടെ ചെന്ന് അമ്പിളി വട്ടം പിടിച്ചു. "എന്ത് പറ്റി ഞങ്ങളുടെ അമ്പുന് "കറി ഇളക്കുന്നതിനിടയിൽ മാളു ചോദിച്ചു. "ഏയ്യ് ഒന്നിനും ഒരു മൂഡ് ഇല്ല മാളുചേച്ചി ഞാൻ എന്ത് ചെയ്താലും ആ മുത്തശ്ശിയും അവരുടെ മോളും കുറ്റം പറയാ അതിനും മാത്രം ഞാൻ ന്താ ചെയ്തെ "അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞു തൂകി. "അയ്യേ എന്റെ അമ്പു കരയ ഞങ്ങളുടെ അമ്പു സ്ട്രോങ്ങ്‌ അല്ലേ പിന്നെ സുന്ദരി അല്ലേ അതുക്കൊണ്ട് ആ ആമിക്ക് നിന്നോട് അസുയ്യ കൂടിയതാ അതിന് നീ എന്തിനാ കരയുന്നെ അവളെ മൈൻഡ് ചെയ്യാതിരുന്നാൽ മതി

"മാളു അമ്പിളിയുടെ മുഖം കയ്കളിൽ കോരി എടുത്തോണ്ട് പറഞ്ഞു. "ആണോ ഞാൻ അത്രക്ക് സുന്ദരി ആണോ ശോ എനിച്ചു വയ്യ..... അല്ല എന്നിട്ടും റൗഡി മാത്രം എന്താ എന്നെ സ്നേഹിക്കത്തെ "അമ്പിളിടെ മുഖം ഒന്നുകൂടി ഇരുണ്ടു തുടങ്ങി. "അതെന്താണെന്ന് അറിയോ അമ്പു അർജുന്റെ മനസ്സ് നിറയെ അന്നുവാണ് അതുക്കൊണ്ട അവളെ മനസ്സിൽ നിന്നും മായ്ക്കാൻ നീ കുറച്ച് ടൈം അർജുന് കൊടുക്ക് അപ്പോൾ എല്ലാം ശെരിയാകും "മാളു അമ്പിളിടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "ഇല്ല മാളുചേച്ചി റൗഡി ഒരിക്കലും എന്നെ സ്നേഹിക്കില്ല ഒന്നുകിൽ ആ സ്നേഹം അന്നുന് തന്നെ കിട്ടും അല്ലെങ്കിൽ ആ ആമിക്ക്....... എന്നെ ആരും സ്നേഹിക്കുല എടുത്ത് പറയാൻ മാത്രം ഒരു മേന്മയും എന്നിൽ ഇല്ല "അമ്പിളിയുടെ കണ്ണുകളിൽ വിഷാദം നിറഞ്ഞു. അവൾ തിരിഞ്ഞു നോക്കാതെ റൂമിലേക്ക് നടന്നു.അവൾ പോവുന്നതും നോക്കി നിക്കാൻ മാത്രമേ മാളുവിന്‌ കഴിഞ്ഞുള്ളു.അന്നു മുഴുവൻ അമ്പിളി മൂഡ് ഓഫ്‌ ആയിരുന്നു. ______ "നിനക്ക് എന്നെ അറിയില്ലേ സുമേ....... എന്നെ ആർക്കും അറിയില്ല എല്ലാരുടെയും മുന്നിൽ ഒരു കർക്കശകാരനും ദുഷ്ട്ടനും ആയുള്ള മനുഷ്യന ഞാൻ എന്നാൽ എന്റെ ഉള്ളിൽ കരയുന്ന ഒരു മുഖം ഉണ്ട് എന്റെ അച്ചൂന് പോലും എന്നെ മനസിലാവുന്നില്ലല്ലോ സുമേ..........

നിന്നെ പിച്ചി ചിന്തിയ മാധവനോടുള്ള പ്രതികാരമാ എന്റെ മനസ്സിൽ പക്ഷെ അവനെ ഒരിക്കലും ഞാൻ അല്ല കൊന്നത് അവനെ പെട്ടന്ന് മരിക്കാൻ ഞാൻ അനുവദിക്കില്ലല്ലോ അവനെ ഇഞ്ചിഞ്ഞായി കൊല്ലാനായിരുന്നു എന്റെ പ്ലാൻ പക്ഷെ അതിന്റെ ഇടയിൽ ആരോ കളിച്ചു അവനെ കൊന്നു ഇന്നും ഏതോ ഒരു അദൃശ്യ ശത്രു എന്നെ പിന്തുടരുന്നുണ്ട്..... മാധവനോടുള്ള എന്റെ പ്രതികാരം അവസാനിക്കണമെങ്കിൽ അവന്റെ അംബികയെ ഇവിടെ ഇട്ട് കഷ്ടപ്പെടുത്തുന്ന പോലെ അവന്റെ മകളെയും ഈ ലോകത്തിൽ നിന്നും പറഞ്ഞയക്കണം വെറുതെ അല്ല ആ മാധവൻ നിനക്ക് എത്രത്തോളം വേദന സമ്മാനിച്ചോ അതുപോലെ ഇഞ്ചിഞ്ഞായി കൊല്ലണം ആ വേദനയിൽ അംബിക ഉരുകി വെണ്ണിരാവണം അന്ന് അന്നി ചന്ദ്രശേഖറിന്റെ പ്രതികാരം അസ്‌തമിക്കും എന്നിട്ട് വേണം എനിക്കും എന്റെ അച്ചുവിനും സ്വസ്ഥമായി ജീവിക്കാൻ ആ മാധവന്റെതായ ഒന്നും എനിക്ക് വേണ്ട അന്നുവിനെ ഈ ഭൂലോകത്തിൽ നിന്നും എന്നെന്നേക്കായി പറഞ്ഞു വിടണം കൂടെ ആ അമ്പികെയും ആ അന്നുന്റെ ബർത്തഡേകായി കാത്തിരിക്ക ഞാൻ അത് കഴിഞ്ഞാൽ അവളെ ഒളിതാവളത്തിൽ നിന്നും ഈ അംബിക തന്നെ പുറത്തിറക്കും "

ചുമരിൽ ഒട്ടിച്ച സുമയുടെ ഫോട്ടോ നോക്കി ശേഖർ പറഞ്ഞു. പക്ഷെ ആ ചിത്രം പറയാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. പകയുടെ ചതിയുടെ ഒരു ഏകാന്തവിക്ഷണം. _____ രാത്രി ഏറെ വൈകി ആണ് അർജു വീട്ടിൽ എത്തിയത്. ഡോർ തുറന്നുകൊടുത്തത് അമ്പിളി ആയിരുന്നു അവൾ എന്തോ പറയാൻ വന്നതും അവളിൽ നിന്നും ഒഴിഞ്ഞു മാറി അവൻ ഇരുന്നത് ആമിക്കടുത്തായിരുന്നു. അത് ആമിയിൽ ഏറെ സന്തോഷം നിറച്ചു പക്ഷെ അമ്പിളിയിൽ നിരാശ ആയിരുന്നു. "ഞാൻ എന്തിനാ സങ്കടപ്പെടുന്നത് അല്ലേലും അർജുവേട്ടൻ എന്റെ ആരും അല്ലല്ലോ "അമ്പിളിയുടെ സങ്കടത്തിനു മറഞ്ഞു നിൽക്കുന്ന താലിയും സിന്ദുരവും ആയിരുന്നു സാക്ഷി. "ഇവളുടെ കഴുത്തിൽ താലി കാണുന്നില്ലല്ലോ സിന്ദുരവും ഇല്ല അല്ലേലും ഇതൊക്കെ ഞാൻ എന്തിനാ നോക്കുന്നെ "അർജു ദേഷ്യത്തോടെ മുഖം ചെരിച്ചതും കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന ആമിയെ ആണ് അവൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു. "അജുവേട്ടൻ എത്ര ജാഡ ഇട്ടിട്ടും കാര്യം ഇല്ല അജുവേട്ടൻ ഈ ആമിടെ സ്വന്ത ഞാൻ ആർക്കും വിട്ടു കൊടുക്കില്ല "ആമി അർജുവിനെ നോക്കി വശ്യമായോന്ന് ചിരിച്ചു.

ഇതൊക്കെ കണ്ട് ദേഷ്യം അടക്കി നിൽക്കാണ് അമ്പിളി. "ഓ കൃമിയെ കൊണ്ട്..... നീ നോക്കിക്കോടി നിനക്ക് ഹോർലിക്സിൽ പാഷണം കലക്കി തരും ഞാൻ ദുഷ്ട്ട പട്ടി.......... അമ്പിളി നിനക്ക് അസുയ്യ വരുന്നുണ്ടോ എന്നൊരു ഡൗട്ട്...... അസൂയ്യ എനിക്കോ ഏയ്യ് ഇല്ലേലും ആ കൃമിയോട് എനിക്കെന്തിനാ അസൂയ്യ പരട്ട കിളവി "അമ്പിളി സ്വയം പറഞ്ഞു. അമ്പിളി ഡോർ അടച്ച് സോഫയ്‌ക്കരികിലേക്ക് നടന്നു. അവൾ വരുന്നത് കണ്ടതും അവൾ തനിക്കരികിൽ ഇരിക്കണേ എന്ന് മനസ്സ്ക്കൊണ്ട് അവൻ ആഗ്രഹിച്ചു കാരണം തന്റെ ഹൃദയം അവളുടെ സാമിഭ്യo ആഗ്രഹിക്കുന്ന പോലെ. പക്ഷെ അർജുവിന്റെ പ്രതീക്ഷയെ പാടെ തെറ്റിച്ചുകൊണ്ട് അമ്പിളി അഭിക്ക് അരികിലായി ഇരുന്നു. അമ്പിളിയെ അടുത്ത് കിട്ടിയതും അഭി അവളുമായി കൂടുതൽ അടുക്കാൻ തുടങ്ങി. അഭിയോട് ചിരിച്ചു കളിച്ചിരിക്കുന്ന അമ്പിളിയെ കണ്ടതും അർജുന്റെ ദേഷ്യം ഒന്നുകൂടി വർധിച്ചു. "അമ്പിളി തന്നെ കാണാൻ ഒരു പ്രതേക ചന്താടോ "അഭി പറഞ്ഞത് ഇഷ്ട്ടപെട്ടില്ലെങ്കിൽ പോലും അമ്പിളി അതിനൊന്നു ചിരിച്ചു കാണിച്ചു. അതെ സമയം അർജുവിൽ ദേഷ്യം അതിന്റെ പരമോന്നതിൽ എത്തിയിരുന്നു ദേഷ്യത്തോടെ മുന്നിൽ ഇരിക്കുന്ന ജെഗിനെ തട്ടിത്തെറിപ്പിച്ചു.

എല്ലാവരും ഞെട്ടി അർജുനെ നോക്കിയതും അർജു അമ്പിളിയെ ഒന്ന് ദഹിപ്പിച്ചു നോക്കി പുറത്തേക്കിറങ്ങി. "ഇവനെക്കൊണ്ട് തോറ്റു ഓരോ നേരം ഓരോ ദേഷ്യം ആണ് "വേണു പറഞ്ഞതും എല്ലാവരും ഒരേ കണക്കെ തലയാട്ടി. അമ്പിളി ഒന്നും മനസിലാവാതെ നിന്നു അപ്പോഴും അവളെറിയാതെ അഭിയുടെ കണ്ണ് അവളിൽ നിന്നും മാറിയതെ ഇല്ല. "ഇത് മറ്റേത് തന്നെയാ അർജുന് അമ്പിളി അഭിടടുത്തു ഇരുന്നത് ഇഷ്ട്ടായില്ല "മാളു അല്ലുന് കേൾക്കാൻ പാകത്തിന് പറഞ്ഞു. "ഈ പറഞ്ഞു വരുന്നത് റൗഡി ബേബിക്ക് അമ്പിളിയോട് പ്രണയം തുടങ്ങി എന്നാണോ പക്ഷെ എങ്ങനെ ഇത്ര പെട്ടന്ന് ഒരാൾക്ക് ഒരാളോട് പ്രണയം തോന്നോ അത് റൗഡിയുടെ മനസ്സിൽ ഇപ്പോഴും അന്നു അല്ലേ അപ്പോൾ എങ്ങനെ ഈ കുശുമ്പ് ഒക്കെ ആകെ കൺഫ്യൂഷൻ ആയല്ലോ "അല്ലു മുടിക്ക് കൈ കൊടുത്തോണ്ട് പറഞ്ഞു. "അതൊന്നും എനിക്കറിയൂല പക്ഷെ ചെറിയ തോതിൽ ഇവിടെ പ്രണയം മണക്കുന്നുണ്ട് "മാളു താടിക്ക് കൈ കൊടുത്തോണ്ട് പറഞ്ഞു. "എനിക്ക് മണക്കുന്നില്ല ജലദോഷം ആയോണ്ടാ "അല്ലു മുക്ക് പിടിച്ചോണ്ട് പറഞ്ഞതും മാളു പല്ല് കടിച്ചു. _____ "ഞാൻ എന്തിനാ അവൾക്കുവേണ്ടി ഇങ്ങനെ "യാത്രയിലൂനീളം അർജുവിന്റെ മനസ്സ് കൗഷിലമായിരുന്നു. വണ്ടി പാർക്ക്‌ ചെയ്ത് നോക്കിയതും വിജയ് തൂണും ചാരി ഉറങ്ങുകയാണ്. "സണ്ണി ചേച്ചി ഉമ്മ ഉമ്മ...... മതി ഇനി എനിക്ക് ത ഉമ്മ....."വിജയ് തുണിനെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കണ്ടതും അർജു ദേഷ്യത്തോടെ അവന്റെ പുറകിൽ ഇട്ട് ചവിട്ടി.

"അയ്യോ സണ്ണിചേച്ചി "തായെ വീണ വിജയ് എണിറ്റു നോക്കിയതും കാണുന്നത് കലിപ്പിൽ നിൽക്കുന്ന അർജുനെ ആണ്. വിജയ് അർജുനെ നോക്കി ഒന്ന് വെളുക്കെ ചിരിച്ചുകൊടുത്തു. "എവിടെടാ കാർത്തി "അർജു ദേഷ്യത്തോടെ ചോദിച്ചു. "അകത്തുണ്ട് ഏതോ പെണ്ണിനോട് സംസാരിക്ക "വിജയ് തല ചൊറിഞ്ഞോണ്ട് പറഞ്ഞു. ഒന്നമർത്തി മുളിക്കൊണ്ട് അർജു അകത്തേക്ക് കേറി. "എടി ശെരിക്കും ഇത് വല്ലാത്ത അവസ്ഥയാണ് അല്ലേ അവന്റെ അന്നു അവന്റെ തൊട്ടരികിൽ അമ്പിളി ആയി ഉണ്ടായിട്ടും അവന് അവളെ തിരിച്ചറിയാൻ പറ്റുന്നില്ല നീ ഒന്ന് ആലോചിച്ചു നോക്ക് അമ്പിളി ആണ് അല്ലുന്നു അറിഞ്ഞാൽ അവന്റെ അവസ്ഥ ഹോ "കാർത്തി ഒന്ന് തിരിഞ്ഞതും കാണുന്നത് കലിപ്പിൽ നിൽക്കുന്ന അർജുനെ ആണ് അവന്റെ മുഖത്തു ദേഷ്യത്തോടൊപ്പം നിറഞ്ഞു നിൽക്കുന്ന ഭാവം എന്താണെന്ന് കാർത്തിക്ക് ഊഹിക്കാൻ പറ്റിയില്ല. വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അർജു അവൻ ദേഷ്യത്തോടെ കാർത്തിയുടെ അടുത്തേക്ക് പാഞ്ഞു......…തുടരും……………… 

Mr. Rowdy : ഭാഗം 21

Share this story