Mr. Rowdy : ഭാഗം 24

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

അർജു കണ്ണ് തുറന്നതും കാണുന്നത് ബെഡിൽ കൊച്ച് കുട്ടികളെ പോലെ കിടന്നുറങ്ങുന്ന അമ്പിളിയെ ആണ്. അവന് ഒരേ സമയം അവളോട് വാത്സല്യവും പ്രണയവും തോന്നി. "ഇപ്പോൾ എന്റെ റൂമിൽ കിടക്കേണ്ട പെണ്ണാണ്..... ഹും.... ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്റെ ഓരോ തലവിധി "അർജു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എഴുനേറ്റു അമ്പിളിയുടെ നെറ്റിയിൽ ഒരു കുഞ്ഞ് ഉമ്മയും കൊടുത്ത് അർജു ആരും കാണാതെ റൂമിന് പുറത്തിറങ്ങി. "തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നുയമ്പിന്നു മുടക്കും ഞാൻ "ആദി പാട്ടും പാടി ഡൈനിംഗ് ഏരിയയിലേക്ക് ചെന്നതും കാണുന്നത് കാല് രണ്ടും കുട്ടിപിടിച്ച് സോഫയിൽ ഇരിക്കുന്ന അല്ലുനെ ആണ്. "ഇതെന്തു പറ്റിയതാ "ആദി അല്ലുനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു. "ഒന്നും പറയണ്ട ഇന്നലെ ഒന്ന് മുള്ളിട്ട് സിബിട്ടതാ കുടുങ്ങി പോയി പിന്നെ പറയണോ ഹോ ഭയാനകം "അല്ലു തലക്ക് കയ്യ് കൊടുത്തോണ്ട് പറഞ്ഞു. "നീ എന്താ ഉറക്ക പിച്ചിലാണോ മുള്ളാൻ പോയെ "ആദി അല്ലുനെ കാര്യമായി നോക്കിക്കൊണ്ട് ചോദിച്ചു. "അത് ടസർ ആയിരുന്നു സിബ് ഇടാൻ നോക്കിയപ്പോൾ ഒറ്റ ഊരിപ്പോക്ക എന്റമ്മോ.... ഇതോടെ ഞാൻ ടസർ ഇടുന്നത് നിർത്തി "അല്ലു പാവാട നിവർത്തിക്കൊണ്ട് പറഞ്ഞു "അയ്യേ ഇതെന്താ പാവാടയോ "അല്ലു ഇട്ട പാവാടയിൽ പിടിച്ചുകൊണ്ട് ആദി ചോദിച്ചു.

"അതെ പാവാട ഇതാവുമോ പിടിച്ചു പൊക്കി കൊടുത്താൽ മതി പിന്നെ കാറ്റും കടന്നോളും ഹാ എന്താ ഒരു ആശ്വാസം "അല്ലു ചിരിച്ചോണ്ട് പറഞ്ഞതും ആദി പല്ലിറുമ്പി. "ഗുഡ് മോർണിങ് ആദിയേട്ട അല്ലു "ആമി അല്ലുന്റെ അടുത്തിരുന്നതും ആദി അവളെ മൈൻഡ് ചെയ്യാതെ പത്രം എടുത്ത് വായിക്കാൻ തുടങ്ങി. അല്ലുവാണേൽ ഇന്നലത്തെ ഹാങ്ങ്‌ ഓവറിൽ കിളി പോയി ഇരുന്നു. അവർ രണ്ട് പേരും തന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും ആമി അവിടെ നിന്നും എണിറ്റു കിച്ചണിലേക്ക് വിട്ടു. "അല്ല ആദിയേട്ട ഏട്ടനെ ഇന്നലെ വല്ല പട്ടിയും മാന്തിയോ കഴുത്തിൽ പാട് കാണുന്നു "അല്ലു ആദിടെ കഴുത്തിലൂടെ വിരൽ ഓടിച്ചുകൊണ്ട് ചോദിച്ചതും അവൻ ആ കൈ മാറ്റി ഷർട്ട്‌ നേരെ ആക്കി. "അമ്പു എണീറ്റില്ലേ "മാളു ആദിയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട് അല്ലുനെ നോക്കി ചോദിച്ചു. "ഇല്ല ഏട്ടത്തി റൗഡിയെയും കാത്തിരുന്ന് രാത്രി വൈകിയ കിടന്നേ അതാവും അല്ല മാളുചേച്ചിടെ മുഖത്ത് ആരേലും കടിച്ചോ പാട് കാണുന്നു "അല്ലു മാളുവിനെ സൂക്ക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും മാളു ആദിയെ നോക്കി.

"നീ വായിനോക്കി നിൽക്കാതെ പോയി പല്ല് തേക്കട "ആദി ഗർജിച്ചതും അല്ലു പിന്നെ ഒന്നും നോക്കില്ല ബാത്‌റൂമിലേക്ക് ഓടി പാവാടയും പിടിച്ചുള്ള അവന്റെ ഓട്ടം കണ്ടതും രണ്ടാളും ചിരിച്ചു പോയി. "മാളു അമ്പു എഴുന്നേറ്റില്ലേ "ശാമള "ഇല്ലമ്മേ "മാളു "എഴുന്നേൽക്കണ്ട ടൈം കഴിഞ്ഞല്ലോ ഞാൻ പോയി നോക്കിട്ട് വരാം "ശാമള അമ്പിളിടെ റൂം ലക്ഷ്യമാക്കി നടന്നു.ശാമള കതക് തുറന്നതും കാണുന്നത് ബെഡിൽ ചടഞ്ഞു കൂടി കിടക്കുന്ന അമ്പിളിയെ ആണ്. "എന്താ അമ്പു ഇത് എഴുന്നേൽക്കണ്ടേ "ശാമള അമ്പിളിയുടെ കയ്യ് പിടിച്ചതും അത് മരവിച്ചിരിക്കുക ആണ്. ശാമള പേടിയോടെ ബെഡ് ഷിറ്റ് മാറ്റിയതും കാണുന്നത് ബെഡിൽ ബ്ലഡ് ആണ്. അമ്പിളിയുടെ മുഖം വിളറി വെളുത്തിട്ടുണ്ട്. "അമ്പിളി മോളെ കണ്ണ് തുറന്നെ മോളെ "ശാമള അമ്പിളിയുടെ മുഖത്തു തട്ടിക്കൊണ്ടു വിളിച്ചതും അവൾ പതിയെ കണ്ണ് തുറന്നു. "എനിക്ക്.... എനിക്ക്... വയ്യ അമ്മേ "അമ്പിളി അവശതയോടെ വീണ്ടും വയറിനെ പൊതിഞ്ഞു പിടിച്ചു. "നീ ദെ ഈ വെള്ളം കുടി എന്നിട്ട് ഒന്ന് ഫ്രഷ് ആവ് അപ്പോയെക്കും അമ്മ ഐസ് ബാഗ് എടുത്തിട്ട് വരാം

"അമ്പിളിയെ നേരെ പതിയെ എഴുന്നേൽപ്പിച്ചു ബാത്‌റൂമിലേക്ക് നടത്തിപ്പിച്ചു.അപ്പോഴാണ് അർജു റൂമിലേക്ക് കേറി വരുന്നത് അർജുനെ കണ്ടതും അവൾ ആകെ വല്ലാതായി ബ്ലഡ് ആയ ടോപ്പിന്റെ ഭാഗം മറച്ചു പിടിച്ചു. "എന്താ എന്താ പറ്റിയെ അമ്പിളി നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ "അമ്പിളിടെ തലയിലും കയ്യ്ക്കും പിടിച്ച് ആവലാതിയോടെ അർജു ചോദിക്കുന്നത് കണ്ടതും ശാമളയും അമ്പിളിയും അവനെ അത്ഭുതത്തോടെ നോക്കി. "നീ റെഡി ആവ് നമുക്ക് ഒന്ന് ഹോസ്പിറ്റലിലേക്ക് പോവാം "അർജു അവളുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അമ്പിളി അപ്പോഴും അർജുവിനെ ഇമചിമ്മാതെ നോക്കുകയാണ്. "അതിന്റെ ആവശ്യം ഒന്നും ഇല്ല ഇത് സാദാരണ എല്ലാ സ്ത്രീകൾക്കും ഉണ്ടാവുന്നത് തന്നെയാ "ശാമള പറഞ്ഞതും അർജുവിന് കാര്യം മനസിലായി. അമ്പിളി ചടപ്പോടെ തായെക്ക് നോക്കി നിന്നു. അർജു അമ്പിളിയെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി. "അവന് ഇതെന്താ പറ്റിയെ മോള് ഒരു കാര്യം ചെയ്യും വേഗം കുളിച്ചോ അമ്മ ഈ ഷീറ്റ് ഒക്കെ മാറ്റട്ടെ "ശാമള പറഞ്ഞതും അമ്പിളി ശാമളയുടെ കയ്യിൽ കേറി പിടിച്ചു. "ഇതൊക്കെ ഞാൻ മാറ്റിക്കോളാം അമ്മേ അമ്മ ബുദ്ധിമുട്ടണ്ട "അമ്പിളി അവരെ അലിവോടെ നോക്കിക്കൊണ്ട് പറഞ്ഞു.

"ഇതൊക്കെ ഞാൻ തന്നെ ചെയ്തോളാം നീ എന്റെ മോളല്ലേ പിന്നെ ഇതൊക്കെ ചെയ്യുന്നതിന് എനിക്കെന്താ ഒരു മടി "ശാമള വാത്സല്യത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞതും അവൾ അനുഭവിച്ചു അറിയുകയായിരുന്നു ഒരു അമ്മയുടെ സ്നേഹം. ഒരു പെൺകുട്ടി അമ്മയുടെ സാനിദ്യം ആഗ്രഹിക്കുന്ന ഘട്ടത്തിൽ പോലും തനിക്ക് ആരും ഇങ്ങനൊരു സ്നേഹം തന്നിട്ടില്ല അത് ഇപ്പോൾ ഇങ്ങനെ കിട്ടിയപ്പോൾ ആ വേദനയിലും ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു. 💕 💕 💕 💕 "മുത്തശ്ശി മുത്തശ്ശി എന്ത് പറഞ്ഞിട്ട എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ഒന്നും നടക്കുന്നില്ലല്ലോ അർജുവേട്ടന് ഇഷ്ടം പോയിട്ട് എന്നെ ഒന്ന് നോക്കുകകൂടി ചെയ്യുന്നില്ല എന്ത് കഷ്ട്ട ഇത് "ആമി ദേഷ്യത്തോടെ പില്ലോ എടുത്തു നിലത്തേക്കെറിഞ്ഞു. "നീ ഇങ്ങനെ പിടക്കാതെന്റെ ആമി അവന് കുറച്ച് ടൈം കൊടുക്ക് അല്ലേ മുത്തശ്ശി "അഭി മുത്തശ്ശിയെ നോക്കിയതും അവർ അവനെ തറപ്പിച്ചോന്ന് നോക്കി. "നിനക്ക് ആ പെണ്ണിനോടുള്ള അടുപ്പം എനിക്ക് പിടിക്കുന്നില്ല വല്ല കുരുത്തക്കേടും ഒപ്പിക്കനാ ഭാവം എങ്കിൽ മാറ്റിയെര് "മുത്തശ്ശി ഒരു താക്കിത് പോലെ പറഞ്ഞു. "കുരുത്തക്കേട് ഒപ്പിക്കാൻ ഡാഡി എനിക്ക് പെർമിഷൻ തന്നിട്ടുണ്ട് മുത്തശ്ശിടെ അടുത്തുനിന്നു

എനിക്കത് വേണ്ട "മുത്തശ്ശിയെ പുച്ഛിച്ചോണ്ട് അഭി മനസ്സിൽ പറഞ്ഞു. "നീ എന്തിനാ ഇങ്ങനെ നോക്കുന്നെ ഇനി എങ്കിലും നന്നാവാൻ നോക്ക് പിന്നെ ആമിമോൾടെ കാര്യം ഞാൻ റെഡി ആക്കിക്കോളേം എന്റെ മാലാഖ കുട്ടിയ ഇവൾ "അത്രയും പറഞ്ഞ് ആമിയുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് മുത്തശ്ശി പുറത്തേക്കിറങ്ങി. "ഇനി ഇത് എവിടെ ചെന്ന് അവസാനിക്കുമോ ആവോ "ആമി മുത്തശ്ശിടെ പുറകെ പോയി. 💕 💕 💕 💕 അർജു റൂമിൽ കേറി കതകടച്ചു കുറച്ചു നേരം അങ്ങനെ നിന്നു. അമ്പിളിടെ മങ്ങിയ മുഖം ഓർക്കും തോറും മനസ്സിൽ ഒരു നിറ്റൽ അനുഭവപ്പെട്ടു. "നീ ഇതിനും മാത്രം എന്ത് മായാജാലംമാ പെണ്ണെ എന്നിൽ തീർത്തത്. എന്റെ ഓരോ ശ്വസതുടിപ്പ് പോലും നിയാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും എന്റെ മനസ്സിൽ നീ എന്തിനാ ഇങ്ങനെ മായാതെ നിൽക്കുന്നെ നീയെന്ന കവിതയിലലിയാനായി ആ അക്ഷരങ്ങളെ തേടിക്കൊണ്ടിരിക്കുകയാ ഞാൻ നിന്നെ ഒന്ന് നെഞ്ചോട് ചേർക്കാൻ ഹൃദയം തുടിക്കുന്നപോലെ "അർജു ബെഡിലേക് ചാഞ്ഞു കിടന്നു. മൊബൈലിൽ ഒരു പാട്ട് വെച്ച് കണ്ണടച്ചു കിടന്നു. "നിയുറങ്ങുവോളമിന്നും ഞാനുറങ്ങിയില്ലല്ലോ നിയുണർന്നു നോക്കുമ്പോഴും നിന്റെ കൂടെ ഉണ്ടല്ലോ... കസ്തുരി മാനേ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലെ കൺ തുറക്കു.....

എൻ ഓമലെ കൺ തുറക്കു....."പാട്ടിലെ ഓരോ വരിയിലേക്കും ഹൃദയം ആഴ്ന്നിറങ്ങി. മനസ്സ് നിറയെ ഇപ്പോൾ ഒരേ ഒരു വികാരം മാത്രം ❤️പ്രണയം❤️ 💕വിടർന്നുനിൽക്കുന്ന പൂകളെപ്പോലെ പറന്നുനടക്കുന്ന ശലഭങ്ങളെ പോലെ അത്രയേറെ സൗന്ദര്യവും സൗരഭ്യവും ഉള്ളതാണെന്റെ പ്രണയം 💕 അർജു ബെഡിൽ നിന്നും ചാടി എണിറ്റു അലമാരയിൽ നിന്നും ഡ്രസ്സ്‌ ഒക്കെ വലിച്ചു തായെ ഇട്ടു എന്തോ ഒന്ന് കയ്യിൽ തട്ടിയതും അവൻ അത് എടുത്തു. അതൊരു ബോക്സ്‌ ആയിരുന്നു ഒരു കുഞ്ഞ് പെട്ടി. താൻ തന്റെ ജീവനെ തന്നെ ഒളിപ്പിച്ചു വച്ച പെട്ടി. അത് കണ്ടതും അർജുവിന്റെ മുഖത്തെ തിളക്കം വർധിച്ചു ഓർമകൾ നുലുപൊട്ടിയ പട്ടം കണക്കെ പാറി പറന്നു. അർജു ആ ബോക്സ്‌ തുറന്നു അതിൽ ഒരുപാട് മഞ്ചാടി ആയിരുന്നു അതിന്റെ ഇടയിൽ ഒരു ജോഡി കുഞ്ഞി പാദസരം. അർജു ആ പാദസരം കയ്യിൽ എടുത്തു. "അന്നു..... നിന്നെ നീ ഇങ്ങനെ പോവരുത് പെണ്ണെ കാല് തെറ്റി വീണാൽ മുറിയില്ലേ "കുഞ്ഞ് അർജു ആ കുഞ്ഞി പെണ്ണിനെ ശാസനയോടെ എടുത്തു.

"അവൾക്കെന്തേലും പറ്റിയാൽ നിനക്കെന്താ അജുക്കുട്ട "അംബിക അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ട് ചോദിച്ചു. "അന്നു എന്റെതല്ലേ അവൾക്ക് എന്തേലും പറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താ കാര്യം "ആ കുഞ്ഞ് കണ്ണുകളിൽ കരുതൽ നിറഞ്ഞു. "അന്നു അന്നുനെ എനിക്ക് വേണം ഡാഡി അവൾ എന്റെ അന്നു അന്നു "അന്നുനെയും എടുത്ത് പോവുന്നത് അർജു നിറക്കണ്ണുകളോടെ നോക്കി നിന്നു. "അന്നു......... അന്നു അന്നു എന്റെ എന്റെയും എന്റെ അന്നു "ആ കുഞ്ഞി ചുണ്ടുകൾ ഭ്രാന്തമായി മൊഴിഞ്ഞു..... കണ്ണുകളിൽ വിഷാദം നിറഞ്ഞു............കണ്ണുകൾ പതിയെ അടഞ്ഞു. അർജു കണ്ണുകൾ വലിച്ചു തുറന്നു.... താൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം........ തന്റെ അന്നു പിരിഞ്ഞു പോയ ദിവസം...... കണ്ണുകളിൽ അവളുടെ ഓർമകൾ തിങ്ങി കൂടി. "നീ എന്റെ അരികിൽ എത്തില്ലേ അന്നു ഇനി നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല ഒന്നിനും വിട്ടുകൊടുക്കില്ല എന്നും നിന്റെ അരികിൽ ഞാൻ ഉണ്ടാവും ഒരു തണലായി ഒരുപാട് കാര്യങ്ങൾ ഇനിയും കണ്ടുപിടിക്കാൻ ഉണ്ട് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അതിനെല്ലാം ഉത്തരം കണ്ടുപിടിച്ചേ പറ്റു ഇനി എന്റെ കൂടെ നീ ഉണ്ടല്ലോ അത് മതി എനിക്ക് ശക്തി പകരാൻ."

അർജു ഉറച്ച തിരുമാനം എടുത്തു. അർജുന്റെ ഫോൺ ബെല്ലടിച്ചതും അവൻ ചിന്തകളിൽ നിന്നും ഉണർന്നുക്കൊണ്ട് ആ ഫോൺ എടുത്തു. "ഹലോ ആരാ "അർജു ഫോൺ ചെവിക്കരികിൽ വെച്ചുകൊണ്ട് ചോദിച്ചു.. "ഹലോ കാമുകൻ ഇത് ഞാനാ പാറു അറിയോ "പാറു ചിരിച്ചോണ്ട് ചോദിച്ചു. "ഹോ നീ ആയിരുന്നോ എന്താണാവോ വിശേഷം "അർജു ചിരിച്ചോണ്ട് ചോദിച്ചു. "ഏയ്യ് ഒന്നുല്ല അമ്പിളിയോട് പറഞ്ഞോ അവളാണ് അന്നു എന്ന് "പാറു "ഇല്ല പറയരുതെന്നല്ലേ മദർ പറഞ്ഞെ "അർജു "അതൊന്നും കാര്യം ആക്കണ്ട എന്നോട് ആരോടും പറയണ്ട എന്ന് പറഞ്ഞ കാര്യം ഇപ്പോൾ എത്ര ആൾക്കാർ അറിഞ്ഞു പിന്നെ ആണോ...... അമ്പിളിടെ വായിൽ നിന്നും അറിയാതെ ആ വിവരം പുറത്ത് പോയാലോ എന്ന് കരുതിയ മദർ അങ്ങനെ പറഞ്ഞെ അതുമല്ല അന്നുവാണ് അവൾ എന്നറിഞ്ഞാൽ അവൾ അംബിക അമ്മയെ അനേഷിക്കും അതാ വേറൊന്നും കൊണ്ടല്ല അർജുവേട്ടൻ പറയുന്നതുക്കൊണ്ട് കുഴപ്പം ഇല്ല "പാറു "ഇനി ഇപ്പോൾ പറയില്ല അവൾടെ ബർത്ഡേ ആവട്ടെ അന്ന്‌ എല്ലാരും അറിയും അവളാണ് അന്നു എന്ന് "അർജുവിന്റെ മുഖത്തു പുഞ്ചിരി വിരിഞ്ഞു. "പിന്നെ ഞാൻ ഇപ്പോൾ വിളിച്ചത് വേറൊരു കാര്യം പറയാനാ അംബികമ്മ അങ്ങോട്ട് വരുന്നുണ്ട് അവരുടെ കൂടെ വേറൊരാളും ഉണ്ട് അമ്പിളി അന്നു എന്നുള്ള കാര്യം ആരും അറിയാൻ പാടില്ല "പാറു കുറച്ച് ഗൗരവത്തിൽ പറഞ്ഞ്.

"ഈ അർജു ഇവിടെ ഉള്ളടത്തോളം കാലം അന്നുന് ഒന്നും സംഭവിക്കില്ല അവളുടെ 💕Mr. Rowdy💕 ഇവിടില്ലേ പിന്നെന്താ പേടിക്കാൻ "അർജു മിശ പിരിച്ചോണ്ട് പറഞ്ഞു. "അതാണ് ഞങ്ങളുടെയും ധൈര്യം "പാറു ചിരിച്ചോണ്ട് പറഞ്ഞു. "എന്നാൽ ok പാറു "അർജു "Ok "പാറു ഫോൺ കട്ട്‌ ചെയ്തതും അർജു നേരെ അമ്പിളിടെ റൂമിലേക്ക് നടന്നു. 💕 💕 💕 💕 "ഹോ എന്താ ഒരു ആശ്വാസം ഈ പാവാട കണ്ടുപിടിച്ചവനെ സമ്മതിച്ചു.... ഈ പെൺകുട്ടികളെ സമ്മേക്കണം പാവാട അതിന്റെ ഉള്ളിൽ പൻഡ് ഹോ.... അതൊക്ക ആൺകുട്ടികൾ പാവാട ഇട്ടാൽ അടിയിൽ ജട്ടി ഇട്ടില്ലേലും കുഴപ്പം ഇല്ല "അല്ലു പാവാട വെച്ചു കറങ്ങാൻ തുടങ്ങി. "എടാ മോനെ അടിയിൽ ജട്ടി ഇട്ടില്ലേൽ പാവാട ഇട്ട് കറങ്ങാൻ നിക്കരുത് "വേണു പത്രത്തിൽ നിന്നു കണ്ണെടുക്കാതെ പറഞ്ഞതും അല്ലു വാവട കുട്ടി പിടിച്ച്. "ഈ.... അച്ഛൻ വല്ലതും കണ്ടോ "അല്ലു ഇളിച്ചോണ്ട് ചോദിച്ചു. "ഞാൻ ഇവിടെ സീൻ പിടിക്കാൻ നിക്കാണല്ലോ കേറി പോടാ പുറത്തേക്ക് "വേണു പറഞ്ഞതും അല്ലു സംശയത്തോടെ വേണുനെ നോക്കി. "കേറി പോടാ അകത്തേക്ക് എന്നല്ലേ "അല്ലു താടിക് കയ്യ് കൊടുത്തോണ്ട് ചോദിച്ചു. "അത് സാധാരണ അച്ചന്മാർ ഞാൻ ഇങ്ങനെയേ പറയും ബുദ്ധി ഇല്ലാത്ത കഴുത "വേണു അല്ലുനെ നോക്കി പിറുപിറുത്തു. "ആയിക്കോട്ടെ എന്നെ ഇവിടെ ആർക്കും വേണ്ട ഞാൻ ഒരു അതികപറ്റല്ലേ ഞാൻ പോവാ ഇനി ഒരു തിരിച് വരവ് ഇല്ല ഗുഡ് ബൈ "അല്ലു ഇല്ലാത്ത കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു.

"പോടാ പോ പോവാൻ പറഞ്ഞാൽ പോവണം പിന്നെയും വലിഞ്ഞു കേറി വരരുത് "വേണു അല്ലുനെ നോക്കാതെ പറഞ്ഞു. "ഹോ അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ ഞാൻ പോവാ ഇനി എന്നെ നോക്കണ്ട ഗുഡ് ബൈ ഞാൻ പോവാന്...."അല്ലു ഒച്ചയിൽ പറഞ്ഞു. "കിടന്ന് കറണ്ട തിരിച് വിളിക്കില്ല പോ "വേണു വീണ്ടും പത്രത്തിൽ നോക്കി പറഞ്ഞു. "ഈ കിളവനെ കൊണ്ട്.... ഹ ഏതായാലും ഇറങ്ങി ഇനി രണ്ട് പെൺപിള്ളേരെ വായി നോക്കിട്ട് വരാം "അല്ലു ബാക്കോട്ടേക്ക് ഒന്ന് നോക്കി മുന്നോട്ട് നടന്നതും ആരെയോ തട്ടി വീണതും ഒരുമിച്ചായിരുന്നു. "ഇതെന്താ പഞ്ഞും കട്ടയോ "അല്ലു വീണ വിയലിൽ പറഞ്ഞു തായാട്ട് നോക്കിയതും കാണുന്നത് തന്നെ നോക്കി ദഹിപ്പിക്കുന്ന രണ്ട് കണ്ണുകളെ ആണ്. അല്ലുവിന്റെ ഹൃദയം പട പടന്ന് ഇടിക്കാൻ തുടങ്ങി. അല്ലു ആ കണ്ണുകളിൽ ലയിച്ചു നിന്നു. "എന്റെ പൊന്നോ "അല്ലു രണ്ടു കയ്യും തറയിൽ കുത്തി അവളെ നോക്കാൻ തുടങ്ങി. "ഡാ...."വേണു വിളിച്ചപ്പോഴാണ് അല്ലുന് സ്വബോധം തിരിച് കിട്ടിയേ നോക്കുമ്പോ അവൾ അവനെ നോക്കി പേടിപ്പിക്കുക ആണ്. അല്ലു വേഗം എണിറ്റു. "മോളെ അച്ചു..."അംബിക.....അവളെ എഴുന്നേൽപ്പിച്ചു........…തുടരും……………… 

Mr. Rowdy : ഭാഗം 23

Share this story