Mr. Rowdy : ഭാഗം 25

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"മോളെ അച്ചു..."അംബിക.....അവളെ എഴുന്നേൽപ്പിച്ചു. "ഏയ്യ് ഒന്നും പറ്റിയില്ല അമ്മേ "അച്ചു ഒന്ന് കയ്യ് കുടഞ്ഞോണ്ട് അല്ലുനെ ആകെ മൊത്തം ഒന്ന് നോക്കി അവന്റെ പാവാട ഇട്ടുള്ള നിൽപ്പ് കണ്ടതും അവൾക്ക് ചിരി വന്നു. "ഇവൾ എന്താ ഇങ്ങനെ നോക്കാൻ ഞാൻ തുണി ഇല്ലാതെ ആണോ നിൽക്കുന്നെ "അല്ലു സംശയത്തോടെ അച്ചുനെ ഒന്ന് നോക്കി തന്നെ സ്കാൻ ചെയ്തപ്പോൾ ആണ് ആ തുണിയിടാത്ത സത്യം അവൻ തിരിച്ചറിയുന്നത് അവൻ ഇട്ട പുള്ളി പാവാട. അവൻ വേഗം വേണുവിന്റെ പുറകിൽ പോയി ഒളിച്ചു. "എന്താടാ ഈ കാണിക്കുന്നേ "വേണുവിന്റെ പുറകിലേക്ക് ഒളിച്ച അല്ലുനെ നോക്കി ആദി ചോദിച്ചു. "എല്ലാം പോയി എന്റെ ഫസ്റ്റ് ഇമ്പ്രെഷൻ പോയി "അല്ലു ഒന്നുകൂടി വേണുവിന്റെ പിന്നിലേക്ക് ഒളിച്ചു. "ഫസ്റ്റ് ഇമ്പ്രെഷനോ എന്താ നീ ഉദേശിച്ചേ "ആദി സംശയത്തോടെ അല്ലുനെ നോക്കി. "കേട്ടിട്ടില്ലേ ഫസ്റ്റ് ഇമ്പ്രെഷൻ is ദി ബെസ്റ്റ് ഇമ്പ്രെഷൻ പോയി തൊലഞ്ഞു എല്ലാം തൊലഞ്ഞു

"അല്ലു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു. "എടാ ഇതിലും വലിയ ഇമ്പ്രെഷൻ എവിടുന്ന് വരാൻ "ആദി ചിരിച്ചോണ്ട് പറഞ്ഞതും അല്ലു പല്ലിറുമ്പി. "ഹാ അംബിക നീ ഇവിടെ "വേണു ആകാംഷയോടെ അംബികയെ നോക്കി. "ഞങ്ങൾ കുറച്ചു ദിവസം ഇവിടെ നിക്കാന്നു വിചാരിച്ചു "അംബിക ചിരിച്ചോണ്ട് പറഞ്ഞു. "അംബികേ "ശാമള അംബികയെ മുറുകെ പുണർന്നു. "എത്രയായെടി കണ്ടിട്ട് നിനക്ക് സുഖം അല്ലേ "ശാമള അംബികയെ നോക്കിക്കൊണ്ട് ചോദിച്ചു. "വിശേഷം ഒക്കെ പിന്നെ പറയാം ആദ്യം അവരൊന്ന്‌ ഇരിക്കട്ടെ..."വേണു പറഞ്ഞതും ശാമള അവരെ രണ്ടു പേരെയും അകത്തേക്ക് ക്ഷണിച്ചു. "അല്ല ഇത് "വേണു സംശയത്തോടെ അച്ചുനെ നോക്കി ചോദിച്ചു. "ഇത് അച്ചു "അംബിക പറഞ്ഞതും വേണുവും ശാമളയും അവരെ നോക്കി ചിരിച്ചു. "അല്ല.. അന്നുമോളെവിടെ "ശാമള ചോദിച്ചതും അംബിക സ്റ്റെയർ ഇറങ്ങി വരുന്ന അമ്പിളിയെ ആണ് കാണുന്നത് അവൾ ക്ഷിണിച്ചുകൊണ്ട് അവർക്കടുത്തേക്ക് വന്നു. അമ്പിളിയെ കണ്ടതും അംബികയുടെ മനസ്സ് അവൾക്കായി കൊതിച്ചു. നെറ്റിയിൽ ഒരു നേർത്തചുംബനം നൽക്കാൻ ആ അമ്മ മനസ്സ് കൊതിക്കൊണ്ടു.

"നീ എന്തിനാ അമ്പു ഇങ്ങോട്ടേക്കു വന്നത് അവിടെ കിടന്നാൽ പോരെ അമ്മ അങ്ങോട്ട് ഫുഡ്‌ കൊണ്ടതരില്ലേ "ശാമള വാത്സല്യത്തോടെ അമ്പിളിയുടെ തലയിൽ തലോടി. അത് കണ്ടതും അംബികയുടെ മനസ്സൊന്നു നീറി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. "എനിക്ക് കുഴപ്പം ഒന്നും ഇല്ലമ്മേ ഞാൻ ഒക്കെ ആണ് "അമ്പിളി മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് അംബികയെ നോക്കി ആ നോട്ടം താങ്ങാൻ കഴിയാതെ അവർ തലത്തായതി. "ഇത് അന്നുന്റെ അമ്മയാ അംബിക "ശാമള പറഞ്ഞതും അമ്പിളിയുടെ നെഞ്ചോന്ന് പാളി നോട്ടം അടുത്തിരിക്കുന്ന അച്ചുവിലേക്ക് നീണ്ടു. "അത് അന്നുവല്ല അച്ചു "അവളുടെ വേദനയെ മനസിലാക്കിയെന്ന പോലെ ശാമള പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു. "അല്ല അന്നു ഇപ്പോൾ എവിടെയാ അവളുടെ മാരേജ് കഴിഞ്ഞോ "ആദി കുറച്ച് ആവലാതിയോടെ ചോദിച്ചു. മനസ്സ് കൊണ്ട് അവളുടെ മാരേജ് കഴിയാണേ എന്ന് എല്ലാവരും ആഗ്രഹിച്ചു. "അവൾ ഇപ്പോൾ എവിടെ ആണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല അവളെ നഷ്ട്ടപെട്ടിട്ട് പതിമുന്നു വർഷങ്ങൾ ആയി

"അച്ചു പറഞ്ഞതും എല്ലാവരിലും ആസ്വാസം പകർന്നെങ്കിലും അർജുനെ കണ്ടതും മുഖം മങ്ങി അവൻ എല്ലാം കേട്ടിരുന്നു. ഒരു ഭാവവെത്യാസവും ഇല്ലാതെ അവൻ അംബികയെ നോക്കി ഒന്ന് ചിരിച്ച് ഗാർഡനിലേക്ക് നടന്നു. "സങ്കടയെന്ന് തോന്നുന്നു "അമ്പിളി വയ്യെങ്കിലും അവന്റെ പിറകെ പോയി. "💕Mr. Rowdy💕അമ്പിളി പുറകിൽ നിന്നും വിളിച്ചതും അർജു തിരിഞ്ഞു നിന്നു. "വയ്യെങ്കിൽ എന്തിനാ ഇങ്ങനെ ഇറങ്ങി നടക്കുന്നെ "അർജു കരുതലോടെ അവളെ ഗാർഡനിലെ ബെഞ്ചിൽ ഇരുത്തി അമ്പിളി ഞെട്ടിക്കൊണ്ട് അർജുനെ നോക്കി റൗഡി എന്ന് വിളിച്ചതിൽ ദേഷ്യ പെടും എന്നാണ് അവൾ വിചാരിച്ചതു. "എന്താ ഇങ്ങനെ നോക്കുന്നെ "അവൽക്കരികിൽ ഇരുന്നുകൊണ്ട് അർജു ചോദിച്ചതും അവൾ ചുമ്മാൽകൊച്ചി. "വിഷമായോ "അമ്പിളി സങ്കടത്തോടെ അർജുനെ നോക്കി. "എന്തിന് "അർജു എങ്ങോട്ടോ നോക്കി മറുപടി പറഞ്ഞു. "അവർ അങ്ങനെ പറഞ്ഞപ്പോൾ അന്നു അവൾ...."അമ്പിളി എന്തോ പറയാൻ വന്നതും അവളുടെ ചുണ്ടിനു മേലെ അർജു ചുണ്ടുവിരൽ ഉന്നി. ആ കുഞ്ഞി ചുണ്ട് വിറ കൊണ്ടു.അമ്പിളി അവനെയും കയ്യെയും മാറി മാറി നോക്കി. "അന്നു അതൊരടഞ്ഞ അദ്ധ്യായം ആണ് സ്നേഹം സത്യം ആണെങ്കിൽ അവൾ എന്നിലേക്ക് എത്തിച്ചേരണ്ട ടൈം കഴിഞ്ഞു

"അർജു പറഞ്ഞതും അമ്പിളി അതിശയത്തോടെ അവനെ നോക്കി. "അപ്പോൾ റൗഡി അവളെ മറന്നോ "ആ കണ്ണുകൾ ആകാംഷയോടെ വിടർന്നു. "പൂർണമായി ഇല്ല ഒരുനാൾ മറക്കും "അർജു "എന്റെ ആത്മാവിന് മരണമുണ്ടെങ്കിൽ അന്ന് "അർജു മനസ്സിൽ പറഞ്ഞു. "റൗഡി ഞാൻ ഇപ്പോൾ ഒരു കവിത പാടട്ടെ "അമ്പിളി ആകാശയോടെ അർജുന്റെ മുഖത്തേക്ക് നോക്കി. "നീ എന്താ ഒന്ന് പറഞ്ഞു രണ്ടാമത്തേതിൽ കവിത പടട്ടെന്ന് ചോതിക്കുന്നെ "അമ്പിളിയെ നോക്കി കുറുമ്പോടെ അർജു ചോദിച്ചു. "കേൾക്കേണ്ടങ്കിൽ അത് പറഞ്ഞാൽ പോരെ "അമ്പിളി കെർവോടെ മുഖം തിരിച്ചു. "പിണങ്ങല്ലേ ഒന്ന് പാടിയെ കേൾക്കട്ടെ "അർജു പറയേണ്ട താമസം അമ്പിളിയുടെ മുഖം താമര പൂ പോലെ വിടർന്നു. "മ്മ് ഒക്കെ "അമ്പിളി ചിരിച്ചോണ്ട് പറഞ്ഞു. "മ്മ് ക്ക മ്....സോറി റൗഡി ഒന്നും അങ്ങട് ഓർമ കിട്ടുന്നില്ല പിന്നെ പാടി തന്നാൽ മതിയോ ഇല്ലേൽ റൗഡി ഏതെലും വിഷയം തരണം ഞാൻ പാടാം "അമ്പിളി ആകാംഷയോടെ അർജുനെ നോക്കി. "വിഷയം..... മ്.... അമ്മ..."അർജു ഒരു ഫ്ലോക്കങ് പറഞ്ഞതും അമ്പിളിയുടെ മുഖം ചുവന്നു വന്നു കണ്ണുകൾ എന്തിനോ നിറഞ്ഞു. "എനിക്കിതുവരെ അങ്ങനൊരു സ്നേഹം കിട്ടീട്ടില്ല റൗഡി പിന്നെങ്ങനെയാ ഞാൻ അതിനെ കുറിച്ചു പാടുന്നേ "അമ്പിളി ദൂരത്തേക്ക് കണ്ണും നട്ടുക്കൊണ്ട് പറഞ്ഞു.

അങ്ങനെ പറയണ്ടായിരുന്നു എന്ന് അർജുന് തോന്നിപോയി. വിഷമിച്ചു നിൽക്കുന്ന അവളുടെ മുഖം കാണുംതോറും നെഞ്ച് എന്തിനോ പിടഞ്ഞു. "അച്ഛൻ അമ്മ അവരുടെ സ്നേഹം ശെരിക്കും ഒരത്ഭുതമല്ലേ റൗഡി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നെഞ്ചിലെ പാലമൃത് കടഞ്ഞു കൊടുക്കുന്ന അമ്മ പുറത്ത് എത്ര ഷാട്യം കാണിച്ചാലും ഞെഞ്ചിൽ കുന്നോളം വാത്സല്യം ഒളിപ്പിച്ചു വെക്കുന്ന അച്ഛൻ..... രണ്ട് നിർവചിക്കാൻ പറ്റാത്ത അളക്കാൻ പറ്റാത്ത സ്നേഹത്തിന്റെ ഉടമകൾ......."അമ്പിളി ദുരത്തേക്ക് നോക്കി പറഞ്ഞു. അവളുടെ മനസ്സിലെ സ്നേഹം തുടിക്കുന്ന വാത്സല്യം തുടിക്കുന്ന കുഞ്ഞിനെ അവൻ അവളിൽ നിന്നും ഒപ്പിയെടുത്തു. "ആ സ്നേഹം അതുപോലെ തരാൻ പറ്റില്ലെങ്കിലും ഒരു അംശംമെങ്കിലും തരാൻ എന്റെ അമ്മയ്ക്കും അച്ഛനും സാതിക്കുന്നില്ലേ അമ്പിളി "അർജു ചോദിച്ചതും അമ്പിളി ഒന്ന് പുഞ്ചിരിച്ചു. "അത് ഞാൻ അനുഭവിച്ചറിയുന്നുണ്ട് റൗഡി ഒരു അമ്മയുടെ അച്ഛന്റെ ചേട്ടന്റെ ചേച്ചിയുടെ ഭർ...........

"അമ്പിളി പറയാൻ വന്നത് നിർത്തി ഒളികണ്ണിട്ട് അർജുനെ ഒന്ന് നോക്കി അവളുടെ നോട്ടം കണ്ട് ചിരി വന്നെങ്കിലും ഒന്നും കേൾക്കാത്ത പോലെ ദുരേക്ക് കണ്ണും നട്ടിരുന്നു. "ദുഷ്ടൻ ഈ സിനിമയിൽ കാണുന്നപോലെ ഒന്നും അല്ല ജീവിതം ആ സ്നേഹം ഞാൻ തരും എന്ന് പറഞ്ഞാൽ എന്താ ഇയാൾ നന്നാവുല ആ പരട്ട അന്നുനെയും ഓർത്ത് മുത്ത് നരച്ചു ചാവും.....തന്റെ മുന്നിൽ കൂടെ ഞാൻ എന്റെ പിള്ളേരെയും പിടിച്ചു പോവും നോക്കിക്കോ..... പിള്ളേർക്ക് അച്ഛൻ വേണ്ടെ 🤔ആരെ ഹാ ഉണ്ണിനേയും ഞങ്ങളുടെ 5 മക്കളെയും കൊണ്ട് തന്റെ മുന്നിൽ കൂടെ പോവും........ ചായക്കടയിൽ പരിപ്പുവട വിൽക്കുന്ന ഉണ്ണി അല്ല സാക്ഷാൽ ഉണ്ണിമുകുന്ദനെയും കൊണ്ട് ഈ അമ്പിളി ആരാന്നാ വിചാരം... അല്ല അത് വേണോ അമ്പിളി അപ്പോൾ നീ രണ്ടാം കെട്ടുകാരി ആവില്ലേ... അയ്യോ അത് വേണ്ട... ഞാൻ വേണേൽ മേനക ആവും നോക്കിക്കോ വെറും മേനക അല്ല ആ ചുമപ്പ് ഡ്രസ്സ്‌ ഇട്ടു നിക്കുന്ന മേനക.....ചുവപ്പായിരുന്നോ..... അതോ...... കാവിയോ... ഏയ്യ് കാവി ശകുന്തള അല്ലേ........ ഇനി ഇപ്പോൾ ഇയാളെ വളക്കാൻ എന്താ ഒരു വഴി എന്റെ ദേവീയെ....

."അമ്പിളി ദുരെക്ക് നോക്കി എന്തൊക്കെയോ പിറുപിറുത്തു ഇതെല്ലാം അർജു കേൾക്കുന്നുണ്ടായിരുന്നു അവനൊരു ചിരിയോടെ തന്നെ അതെല്ലാം കേട്ടിരുന്നു. "ഹായ് അർജുവേട്ട ഇവിടിരിക്കണോ "ആമി അർജുന്റെ അടുത്തായി ഇരുന്നതും അമ്പിളിയുടെ മുഖം ദേഷ്യത്താൽ ചുവന്നു ഇതൊക്കെ അവളെറിയാത്ത തന്നെ അർജു നോക്കിക്കാണുന്നുണ്ടായിരുന്നു. "കുശുമ്പ് തീരെ ഇല്ല "അർജു മനസ്സിൽ പറഞ്ഞു. "ഹോയ് ആമി എന്റെ മൈൻഡ് തീരെ ശെരിയല്ലായിരുന്നു അതാ തന്നോട് ഒന്നും സംസാരിക്കാഞ്ഞേ തനിക്ക് സുഖമല്ലേ "അർജുവിന്റെ വായിൽ നിന്നും അത് കേട്ടതും ആമി വിശ്വസം വരാതെ അവനെ നോക്കി. അമ്പിളിടെ മുഖം ഇപ്പം പൊട്ടും എന്നകണക്കെ വിര്ത്തുവന്നു ചുണ്ട് പിളർത്തി ദേഷ്യത്തോടെ അവൾ അർജുനെ നോക്കി. ആ നോട്ടം കാണാത്ത പോലെ ചിരി അടക്കിക്കൊണ്ട് അർജു ഇരുന്നു. "ആമി കോമി അവളോട് എന്താ ഒലിപ്പീര് ഇതുവരെ എന്നോട് ചോദിച്ചോ നിനക്ക് സുഗാണോ അമ്പിളി എന്ന് കാലമാടാൻ "അമ്പിളി ഓരോന്നും പിറുപിറുത്തൂക്കൊണ്ട് മുഖം ചെരിച്ചു.

ഇതൊക്കെ കേട്ട് അർജു ചിരി കടിച്ചു പിടിച്ചുകൊണ്ട് ബെഞ്ചിൽ കയ്യ് അമർത്തി പിടിച്ചു. "അജുവേട്ട ഇവിടെ തീരെ പ്രൈവസി ഇല്ല നമുക്ക് എന്റെ റൂമിൽ പോയി ഇരുന്ന് സംസാരിച്ചാലോ "ആമി ചോദിച്ചത് പിടിച്ചില്ലേലും അർജു അമ്പിളിയെ നോക്കി. "നീ തന്നെ എല്ലാവരുടെയും മുന്നിൽ വച്ചു പറയും അമ്പിളി നീ എന്റെ ഭാര്യ ആണെന്ന് മറച്ചു വെച്ച താലിയും സിന്ദൂരവും എല്ലാവരുടെയും മുന്നിൽ ഞെളിഞ്ഞു നിന്നുകൊണ്ട് നീ തന്നെ പുറത്തെടുത്ത് കാട്ടണം. ഈ താലിയും ഈ അർജുവും നിന്റെ ആണെന്ന് നീ തന്നെ എല്ലാവരുടെയും മുന്നിൽ തുറന്ന് കാട്ടണം.അപ്പൊയെ നിന്നിലെ സ്നേഹം എനിക്ക് അളക്കാൻ പറ്റു "അർജു അമ്പിളിയുടെ തുടുത്തുനിൽക്കുന്ന മുഖത്തേക്ക് ഒന്ന് നോക്കി ആമിയെ നോക്കി. "എന്നാൽ വാ ആമി "

അർജു ആമിയുടെ കയ്യും പിടിച്ചു പോവുന്ന അർജുനെ ചുണ്ട് പിളർത്തിക്കൊണ്ട് അമ്പിളി നോക്കി. "ദുഷ്ടൻ എന്നെ ഒരു വിലയും ഇല്ല "അമ്പിളി ദേഷ്യത്തോടെ മുഖം തിരിച്ചു. ഡോറിന്റെ അരികിൽ എത്തിയതും അർജു ഒന്ന് നിന്നു. "ആമി എനിക്ക് ഇപ്പോൾ ടൈം ഇല്ല ഞാൻ ഇപ്പളാ ഓർത്തെ നീ പോയ്‌ക്കോ "അർജു അവളിലെ പിടി അയച്ചതും അതെ സ്പോർട്ടിൽ അവൾ അർജുന്റെ കയ്യിൽ കേറി പിടിച്ചു. "അജുവേട്ട പ്ലീസ് വന്നെ "ആമി കയ്യിൽ പിടിച്ചു നടക്കാൻ നോക്കിയതും ഒരടി അർജു അനങ്ങിയില്ല ആമി തിരിഞ്ഞുനോക്കിയതും കാണുന്നത് കലിപ്പിൽ നിൽക്കുന്ന അർജുനെ ആണ് അത് കണ്ടതും ആമി താനേ പിടി അയച്ചു. അർജു അവളെ ഒന്ന് നോക്കി പേടിപ്പിച്ചു അവൾ വേറൊന്നും നോക്കാതെ അകത്തേക്കൊടി 🤭. അർജു പമ്മിക്കൊണ്ട് ഗാർഡനില്ലേക്ക് ഒളിഞ്ഞു നോക്കി അവിടെ കണ്ട ദൃശ്യം അർജുവിനെ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. പേശികൾ വലിഞ്ഞു മുറുക്കി. കൈ തണ്ട മുറുക്കി.........…തുടരും……………… 

Mr. Rowdy : ഭാഗം 24

Share this story