Mr. Rowdy : ഭാഗം 26

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

അർജു പമ്മിക്കൊണ്ട് ഗാർഡനില്ലേക്ക് ഒളിഞ്ഞു നോക്കി അവിടെ കണ്ട ദൃശ്യം അർജുവിനെ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. പേശികൾ വലിഞ്ഞു മുറുക്കി. കൈ തണ്ട മുറുക്കി. അഭിയോടപ്പം ഇരുന്ന് ചിരിച്ചോണ്ട് സംസാരിക്കുന്ന അമ്പിളിയെ കാണും തോറും അവന്റെ ദേഷ്യം കൂടി വന്നു. "എന്നോട് സംസാരിക്കുമ്പോ പോലും ഇവൾക്ക് ഈ ചിരി വരാറില്ലല്ലോ "അർജു ദേഷ്യത്തോടെ ചുമരിൽ കൈ അമർത്തി. അമ്പിളിയെ അഭിയോട് കൂടി കാണും തോറും പറഞ്ഞറിയാൻ കഴിയാത്ത ഒരു വികാരം രക്തത്തിൽ നിറഞ്ഞു (അതിന് കുശുമ്പ് എന്ന് പറയും 😌) തോളിൽ ഒരു സ്പർശം ഏറ്റതും അവൻ തിരിഞ്ഞു നിന്നു. "എന്താണ് അജു അമ്പിളിയെ അവന്റെ കൂടെ കണ്ടപ്പോൾ ദേഷ്യം വന്നോ "രണ്ട് കയ്യും മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് അംബിക ചോദിച്ചതും അവൻ നേർത്ത ഒരു പുഞ്ചിരി അവർക്ക് സമ്മാനിച്ചു.

"അവൾ എന്നോടല്ലാതെ വേറെ ആരോടും അടുക്കുന്നത് എനിക്ക് ഇഷ്ട്ടല്ല "അർജു മുഖം തിരിച്ചോണ്ട് പറഞ്ഞതും അംബിക ഒന്ന് ചിരിച്ചു. "എന്റെ അജു നിനക്ക് ഇപ്പോഴും ഒരു മാറ്റോം ഇല്ല അന്ന് അന്നുനെ ഞാൻ പോലും അധികമായി ലാളിക്കുന്നത് നിനക്ക് ഇഷ്ടല്ലായിരുന്നു നിനക്ക് ഓർമ ഉണ്ടോന്ന് അറിയില്ല ...... ഒരു പ്രാവിശ്യം അന്നുനെ എടുത്തതിനു നീ ഈ അഭിയെ ചുലും കൊണ്ട് എത്ര പ്രാവിശ്യം അടിച്ചെന്ന് എനിക്ക് ഇപ്പോഴും അറിയില്ല അതൊക്ക ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും......നീ അന്നുന്റെ കാര്യത്തിൽ അന്ന് ഒരുപാട് പോസ്സസ്സീവ് ആയിരുന്നു.."അംബിക ഒന്ന്നെടുവിറപ്പ് ഇട്ടുക്കൊണ്ട് പറഞ്ഞു. "അന്ന് മാത്രം അല്ല ഇന്നും ഞാൻ അവളുടെ കാര്യത്തിൽ പോസ്സസ്സീവ് ആണ് അംബികമ്മേ ഇനി എന്നും അങ്ങനെ ആയിരിക്കും അതാണെന്റെ സ്നേഹം കാണുന്നവർക്ക് ഭ്രാന്ത് ആയിരിക്കും എന്നാൽ എനിക്കതെന്റെ പ്രണയം ആണ് "അർജു അംബികയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി. അംബിക അവിടെ തറഞ്ഞു നിന്നു. "എന്താ അംബികേ നീ ഇവിടെ നിക്കുന്നെ

"വേണു അർജു പോവുന്നത് ഒന്ന് നോക്കി അംബികയോടായി ചോദിച്ചു. "അജുന് അന്നുനെ ഒരുപാട് ഇഷ്ട്ടായിരുന്നു അല്ലേ "അംബിക ചോദിച്ചതും വേണു അർജു പോവുന്ന വഴിയെ ഒന്ന് നോക്കി. "അതെ ഭ്രാന്തമായ ഇഷ്ട്ടം കാണുന്നവർക്കും കേക്കുന്നവർക്കും തമാശയോ ഭ്രാന്തുമായോ തോന്ന പക്ഷെ അവന് അത് അവന്റെ പ്രണയം ആണ്....... അന്ന് നീ അന്നുനെയും കൊണ്ട് ഇവിടുന്ന് പോയില്ലേ അന്ന് അന്ന് ഞങ്ങൾ മനസിലാക്കി അർജുന്റെ അന്നുവിനോടുള്ള പ്രണയം........ അന്നു പോയതിനു ശേഷം ഞങ്ങൾക്ക് ഞങ്ങളുടെ പയെയാ അർജുനെ തിരിച്ചു കിട്ടിയിട്ടില്ല....... അവളിലാണ് അവൻ വസിക്കുന്നത് പരമശിവന്റെയും പാർവതിയുടെയും പ്രണയം പോലെ നിഷ്കളങ്കമായ പ്രണയം..... ബാഹ്യഅനുഭൂതിയിലല്ല അന്തരക്തമാവിൽ അലിഞ്ഞു ചേർന്ന പ്രണയം.... അതൊരിക്കലും നിൽക്കില്ല... പക്ഷെ അത് ഒരിക്കലും അവന് സ്വന്തം ആവില്ല...... അവന് വിധിച്ചത് അമ്പിളി ആണ് എപ്പോഴും നമ്മൾ വിചാരിച്ചതുപോലെ നടക്കണം എന്നില്ലല്ലോ "വേണു ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

"ഇല്ല വേണുവേട്ടാ അജുന്റെ പ്രണയം സത്യമായത് കൊണ്ട അന്നു അവനിലേക്ക് അമ്പിളിയുടെ രൂപത്തിൽ വീണ്ടും വന്നത്.... ഒരുപക്ഷെ സതി ദേവി മരിച്ചതിനു ശേഷവും ആ പ്രണയം സത്യം ആയത് കൊണ്ട പാർവ്വതി ദേവി ആയി പുനർജനിച്ചു വീണ്ടും അവനിൽ അലിഞ്ഞു ചേർന്നത്........ ഈ പ്രണയം ഒരിക്കലും നിലച്ചു പോവില്ല "അംബിക ആരോടെന്നില്ലാതെ പറഞ്ഞു. "അഭിയേട്ട ഞാൻ ഇപ്പോൾ വരവേ "അമ്പിളി അഭിയെ ഒന്ന് നോക്കി അവിടുന്ന് എഴുനേറ്റു. "എങ്ങോട്ട് പോവാ അമ്പിളി "അഭി മുഖം ചുളിച്ചോണ്ട് ചോദിച്ചു. "കിച്ചണിലേക്ക് വിശക്കുന്നു "അമ്പിളി അഭിയിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് കിച്ചണിലേക്ക് ചെന്നു.എന്തോ ജോലി ചെയ്യുന്ന ശാമളയെ കണ്ടതും അവൾ പുറകിലൂടെ വട്ടം പിടിച്ചു. "എന്താണ് അമ്പ്യൂട്ടി വിശക്കുന്നുണ്ടോ "ചപ്പാത്തി പരത്തുന്നതിനീടക്ക് ശാമള ചോദിച്ചു. "ചെറുതായിട്ട് "അമ്പിളി പിടി വിട്ട് സ്ലാബിൽ കേറി ഇരുന്നു. ശാമളയോട് തുരുതുരെ സംസാരിക്കുന്ന അമ്പിളിയെ ഇമചിമ്മാതെ അംബിക നോക്കി നിന്നു. എന്തിനോ ആ അമ്മ മനസ്സ് കൊതിക്കൊണ്ടു.

"വിളിച്ചേ അ.. മ്മ വിളി അ.... മ്മ "ശാമള കുഞ്ഞ് അന്നുനെ നോക്കി പറഞ്ഞു. "ഗ്.."ആ കുഞ്ഞ് ശബ്‌ദം പുറത്തേക്ക് വന്നു. "ഗ് അല്ല അന്നു..... അ.... മ്മ..... പറഞ്ഞെ മ്മ" "മ്മ..... മ്മ..."ആ കുഞ്ഞി ചുണ്ടുകൾ മൊഴിഞ്ഞതും അംബികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. "അന്നു മോളെ ഒന്നൂടിയും വിളിച്ചേ അ മ്മ വിളിച്ചേ മ്മ"ആ അമ്മമനസ്സ് സന്തോഷതിന്റെ പറമ്മോന്നതിയിൽ എത്തിയിരുന്നു. "മ്മ....."അവർ അവളുടെ കവിളുകളെ മുത്തം കൊണ്ട് മൂടി. "അംബികമ്മേ...."അമ്പിളിയുടെ വിളി ആണ് അംബികയെ സ്വബോധത്തിൽ എത്തിച്ചത്. അംബിക അമ്പിളിയെ നോക്കി ഒന്ന് ചിരിച്ചു. "ഇങ്ങോട്ട് വാ അംബികമ്മേ "അമ്പിളി കയ്യ് മാടി വിളിച്ചതും അവർ അവൾക്കടുത്തു ചെന്നുനിന്നു. "നീ എന്താ അംബികേ അവിടെ നിന്ന് കളഞ്ഞേ ഇങ്ങോട്ട് വരാഞ്ഞതെന്തേ "ശാമള ചോദിച്ചതും അവരോരു നേർത്ത പുഞ്ചിരി സമ്മാനിച്ചു. അമ്പിളി രണ്ടാളോടുമായി തുരു തുരെ സംസാരിച്ചുകൊണ്ടിരുന്നു.അംബിക ഇമചിമ്മാതെ അമ്പിളിയെ നോക്കിനിന്നു. നിറുന്ന ആ അമ്മമനസിനെ ആരും കണ്ടില്ല. അംബിക നോക്കികാണുകയായിരുന്നു തന്റെ ആ കുഞ്ഞ് അന്നുവിൽ നിന്നും ഇപ്പോഴത്തെ അന്നുവിലുണ്ടായ മാറ്റം.

തന്റെ ഒരുപാട് സവിശേഷതകൾ അവളിൽ തിങ്ങി നിറഞ്ഞതായി അംബിക അവളിൽ നിന്നും ഒപ്പിയെടുത്തു. "ശാമളമ്മേ..."ആമി ശാമളയെ വിളിച്ചോണ്ട് കിച്ചണിലേക്ക് കേറിയതും അമ്പിളിയെ കണ്ടതും ഒന്ന് നെറ്റിച്ചുള്ക്കിക്കൊണ്ട് അകത്തേക്ക് കേറി. അമ്പിളി അവളെനോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി നോട്ടം പിൻവലിച്ചു.ആമി അമ്പിളിയെ കണ്ണ് കുർപ്പിച്ച് നോക്കി. "അമ്മേ ഞാൻ പുറത്ത് ഉണ്ട് കേട്ടോ ഇവിടെ ചില കിടങ്ങളുടെ ശല്യം ഉണ്ട് എനിക്ക് ചിലപ്പോൾ ഇൻഫെക്ഷൻ വരും "ആമിയെ വീണ്ടും നോക്കിക്കൊണ്ട് അമ്പിളി പുറത്തേക്ക് പോയി. പല്ല് ഞെരിച്ചോണ്ട് വയ്യേ ആമിയും. "ഡീ "ആമി പുറകിൽ നിന്നു വിളിച്ചതും അത് മൈൻഡ് ആക്കാതെ അമ്പിളി റൂമിലേക്ക് പോയി. "നിന്നെ ഞാൻ കാണിച്ചു തരാടി നീ എന്റെ തനിക്കോണം കാണാൻ പോവുന്നെ ഉള്ളു..... നീ അർജുവേട്ടനോട് അടുക്കന്നു വിചാരിക്കണ്ട ഇത്രേം കാലം ഒരു അഞ്ചുവായിരുന്നു പ്രശ്നം അത് മാറിയപ്പോൾ അമ്പിളി....ഹോ...."ആമി ദേഷ്യത്തോടെ പല്ലിറുമ്പി. അമ്പിളി അർജുന്റെ റൂമിനു മുന്നിൽ എത്തിയതും ഒന്ന് സ്റ്റെക്ക് ആയി. "റൗഡി ഇവിടില്ലന്ന് തോന്നുന്നു ഒന്ന് കേറി നോക്കിയാലോ "അമ്പിളി അർജുന്റെ റൂം തുറന്ന് അകത്തേക്ക് കേറി.ഇതുകണ്ടോണ്ടാണ് അർജു അങ്ങോട്ടേക്ക് വരുന്നത് അവൻ പതിയെ ഡോറിന് പുറത്തായി പമ്മി നിന്നു.

"ശോ എനിക്ക് വയ്യ ആ അന്നുപോയ സ്ഥിതിക്ക് ഈ കട്ടിലിൽ ഞാനും റൗഡിയും ഞങ്ങളുടെ പിള്ളേരും ശോ നാണം വരുന്നു "അമ്പിളി ഒന്ന് ചിരിച്ചോണ്ട് മുഖം പൊത്തി. അവളുടെ എക്സ്പ്രഷൻ കണ്ടതും അർജുന് ചിരി വന്നു. "ഇത് റൗഡിയുടെ ടവ്വൽ അല്ലേ....ഇത് റൗഡിയുടെ ബ്രെഷ് ഇത് റൗഡിയുടെ ഷേവിങ് സെറ്റ്..... ഹേ റൗഡി താടി വടിക്കാറില്ലല്ലോ പിന്നെന്തിനാ ഇത്..."അമ്പിളി വലിയ ചിന്തയിൽ ആണ്. "ഈ ടവ്വൽ ഇല്ലാതെ റൗഡി ഇനി കുളിച്ചാൽ മതി എന്നെ മൈൻഡ് ചെയ്യാതെ ആ കോമിന്റെ കൂടെ പോയതല്ലേ "അമ്പിളി ആ ടവ്വൽ നിലത്ത് ഇട്ട് ചവിട്ടി കൂട്ടി. "ഒരു കോമി "നേരെ കണ്ണാടിക്ക് മുന്നിലേക്ക് തിരിഞ്ഞ അമ്പിളി കാണുന്നത് തന്നെ നോക്കി ദഹിപ്പിക്കുന്ന അർജുനെ ആണ്. തിരിഞ്ഞു നോക്കിയതും ദാ നിൽക്കുന്നു സാക്ഷാൽ റൗഡി. അമ്പിളി ഉമിനിർ ഇറക്കി നിന്നു. അർജു അമ്പിളിക് അരികിലേക്ക് നടന്നു അതിനനുസരിച്ചു അവൾ പുറകോട്ടും. അവസാനം ടേബിളിൽ മുട്ടി അവൾ അങ്ങനെ നിന്നു. "എന്തിനാ ഇപ്പോൾ എന്റെ ടവ്വൽ ചവിട്ടി കുട്ടിയെ "അർജു സമാദാന പരമായാണ് ചോദിച്ചതെങ്കിലും അമ്പിളി വെട്ടി വിയർത്തു. അതിനനുസരിച്ചു അർജു അമ്പിളിക്കരികിലേക്ക് ഒട്ടി നിന്നു. ഒരിഞ്ചു പോലും വിടാതെ. അമ്പിളിയുടെ നെഞ്ചിൽ നിന്നും ഒരാന്തൽ കടന്നുപോയി.

"അത്.... ച്ചു.... ചുമ്മാ "അമ്പിളി പറഞ്ഞതും അർജു ഒന്നുകൂടി അമ്പിളിയിലേക്ക് ഒട്ടി നിന്നു. അർജു അമ്പിളിയുടെ ടോപിൽനുള്ളിലൂടെ കയ്യിട്ട് നഗ്ത്നമായ അവളുടെ വയറിൽ ഒന്ന് പിച്ചിയതും അവൾ പെരുവിരലിൽ ഉയർന്നു പൊങ്ങി.അമ്പിളി ആണേൽ പേടിച്ചു വിയർത്തു. "ഇനി ഇങ്ങനെ വല്ലോം ചെയ്‌താൽ.... ഹും പൊയ്ക്കോ "അർജു മാറി നിന്നതും ഒന്ന് നെഞ്ചിൽ കയ്യ് വെച്ച് കൊണ്ട് അമ്പിളി പുറത്തേക്കൊടി. "എനിക്ക് പേടി ഒന്നും ഇല്ല കേട്ടോ ഇനിയും ഞാൻ ഇങ്ങനെ ചെയ്യും കേട്ടോടാ പരട്ട റൗഡി "അർജുനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അമ്പിളി പറഞ്ഞു. "ഡീ "അർജു അലറിയതും ഒറ്റ ഓട്ടമായിരുന്നു തായെക്ക്.അർജു അവൾ പോവുന്നതും നോക്കി ഒന്ന് ചിരിച്ചു. മനസ്സ് നിറഞ്ഞുള്ള ചിരി. 💕 💕 💕 "അല്ല ഗോപാ നീ കേരളത്തിലേക്ക് പോവുന്നില്ലേ "ഗോപനെ (അഭിയുടെ അച്ഛൻ )നോക്കി ദാസ് ചോദിച്ചു. "മ്മ് പോണം "ഗോപൻ മടിച്ചുകൊണ്ട് പറഞ്ഞു. "നിനക്ക് പേടിയുണ്ടോ പോവാൻ "ദാസ് "എനിക്കെന്തിനാടോ പേടി പതിനാല് വർഷങ്ങൾക്ക് മുൻപ് സുമയെ കൊന്നത് ഞാൻ ആണെന്ന് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല പിന്നെയാണ് കുറച്ചു വർഷങ്ങൾക്ക് മുമ്പുള്ള അഞ്ചു... ഇതൊന്നും ഈ ഗോപന് ഒരു പുത്തരി അല്ല ഇനി ഒരു മരണം കൂടി ഉറപ്പാക്കാൻ ഉണ്ട് ഇപ്പോഴല്ല "ഗോപൻ പറഞ്ഞതും ദാസ് ഞെട്ടി..........…തുടരും……………… 

Mr. Rowdy : ഭാഗം 25

Share this story