Mr. Rowdy : ഭാഗം 9

Mr. Rowdy : ഭാഗം 9

എഴുത്തുകാരി: കുറുമ്പി

“ഇപ്പോൾ മോൾടെ അവസ്ഥ എന്താണെന്ന് എനിക്ക് മനസിലാവും ഞാൻ പറയുന്നത് മോള് മുഴുവൻ കേൾക്കു എന്നിട്ട് മോൾക്ക് എന്ത് തിരുമാനം വേണെങ്കിലും എടുക്ക ഈ അച്ഛനും അമ്മയും ഉണ്ടാവും കൂട്ടിനു “വേണു ആ പയെയാ കാല ഓർമ്മകൾ അമ്പിളിയിലേക്ക് പകർന്നു. “4 വർഷങ്ങൾക്ക് മുൻപ് വരെ അർജു ഇങ്ങനെ അല്ലായിരുന്നു അല്ലുനെപോലെ കളിച്ചു ചിരിച്ച് തമാശയൊക്കെ പറഞ്ഞ് അതായിരുന്നു അർജു. അർജുന് ഡിഗ്രിക്ക് പഠിക്കുമ്പോ കിട്ടിയ കൂട്ടുകാരിയാ അഞ്ചു എന്ന അഞ്ജലി ബാലകൃഷ്ണൻ.

അവൾ അർജുവുമായി നല്ല കൂട്ടായിരുന്നു. എന്താ പറയാ ഒരു അങ്ങളെയും പെങ്ങളെയും പോലെ പക്ഷേ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് അത് പ്രണയമായേ തോന്നും. നല്ല സന്തോഷത്തോടെ ജീവിതം പൊയ്ക്കൊണ്ടിരിക്കുമ്പോ ആണ് ആ കറുത്ത ദിനം ഞങ്ങളുടെ ജീവിതത്തെ ആകെ മാറ്റി മറച്ചത്. ഞങ്ങൾ ആരും ഓർക്കാൻ ആഗ്രഹിക്കാത്ത ദിനം “ഡാഡി ഇന്ന് അഞ്ചു ഇങ്ങോട്ടേക്കു വരുന്നുണ്ട് ഗ്രൂപ്പ്‌ സ്റ്റഡി ബട്ട്‌ ഞങ്ങൾ രണ്ട് പേരെ ഉള്ളു “അർജു വേണുനെ നോക്കി പറഞ്ഞു. “അയ്യോ മോനെ നീ അവളോട് വരണ്ടാന്നു പറ ഞങ്ങൾക്ക് ഒന്ന് ഹോസ്പിറ്റലിൽ വരെ പോണം പിന്നെ അല്ലുവും ആദിയും ഇവിടെ ഇല്ലല്ലോ നിങ്ങൾ രണ്ട് പേരും മാത്രം എങ്ങനെയാ….”

ശാമള മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു. “അതെന്താ ആന്റി ഞങ്ങൾ ഒരുമിച്ചു ഇവിടെ നിന്നാൽ ഞങ്ങളെ കോളേജിലെ പിള്ളേരെ പോലെ ആന്റിക്കും ഡൗട്ട് ആണോ “ഹാളിലേക്ക് കേറിക്കൊണ്ട് അഞ്ചു ചോദിച്ചു. “അയ്യോ അങ്ങനൊന്നും അല്ല മോളെ “ശാമള അഞ്ചുനേ നോക്കി പറഞ്ഞു. “അവർ ഇവിടെ നിന്നാൽ എന്താ പ്രശ്നം നീ വന്നെ അവർ കൊച്ചുകുട്ടികൾ ഒന്നും അല്ല “വേണു അതും പറഞ്ഞു പുറത്തേക്കിറങ്ങി. “ഞാൻ ഒന്നും ഉണ്ടാക്കിയില്ല “ശാമള ചിരിച്ചോണ്ട് അഞ്ചുനെ നോക്കി. “അത് സാരോല്ല ആന്റി ഞങ്ങൾ ഉണ്ടാക്കിക്കോളാം ”

അഞ്ചു ചിരിച്ചോണ്ട് പറഞ്ഞതും ശാമള അർജുനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി. “എന്താടാ നിനക്കെന്നെ വല്ലോം ചെയ്യാൻ തോന്നോ “അഞ്ചു മുഖം ചുളിച്ചോണ്ട് ചോദിച്ചു. “ഹാ നിന്നെ എടുത്ത് പൊരിക്കാൻ തോന്നുന്നു “അർജു അഞ്ചുനെ പുച്ഛിച്ചോണ്ട് പറഞ്ഞു. “ഞാൻ വെറുതെ പറഞ്ഞതാടാ “അഞ്ചു അർജുന്റെ കയ്യിൽ തുങ്ങിക്കൊണ്ട് പറഞ്ഞു. “ഇല്ലേൽ ഞാൻ അത് സീരിയസ് ആക്കി “അർജു ചിരിച്ചോണ്ട് പറഞ്ഞു. “നീ കുളിച്ചോ “അഞ്ചു അർജുനിൽ നിന്നും വിട്ട് മാറിക്കൊണ്ട് ചോദിച്ചു. “ഇല്ല “അർജു ഇളിച്ചോണ്ട് പറഞ്ഞു. “അയ്യോ എന്താ ഒരു ഇളി കണ്ടാലും മതി പോയി കുളിക്കെടാ ഞാൻ അപ്പോയെക്കും എന്തേലും ഉണ്ടാക്ക “അഞ്ചു അടുക്കളയിലേക്ക് നോക്കി പറഞ്ഞു.

“Ok dear “അർജു അഞ്ചുന്റെ കവിളിൽ ഒന്ന് പിച്ചി മുകളിലത്തെ റൂമിലേക്ക് പോയി. “ഇവനെക്കൊണ്ട് ” അഞ്ചു നേരെ അടുക്കളയിലേക്ക് കേറി. അർജു നല്ല വിസ്തരിച്ചു തന്നെ ഒരു കുളി പാസ്സ് ആക്കി ഡോർ തുറക്കാൻ നോക്കിയതും പറ്റുന്നില്ല. “എടി അഞ്ചു കളിക്കാതെ വാതിൽ തുറക്കെടി നിന്റെ കളി എന്റെടുത്തു വേണ്ട തുറക്ക് ഞാൻ അങ്ങോട്ട് വന്നാൽ നീ വിവരം അറിയും “ടവ്വൽ കൊണ്ട് തല തോർത്തിക്കൊണ്ട് അർജു പറഞ്ഞതും no റെസ്പോൺസ്. “ആ…….”അഞ്ചുന്റെ അലർച്ച കേട്ടതും അർജുന്റെ നെഞ്ചോന്ന് കാളി. “ഡീ കളിക്കല്ലേ നീ വാതിൽ തുറക്ക് എനിക്ക് പേടിയാവുന്നു ഡീ അഞ്ചു “പിന്നെ ഒന്നും ആലോചിക്കാതെ അർജു ഡോർ ചവിട്ടി തുറന്നു.

ഒരു ഷോട്ട്സ് മാത്രമേ അർജു ഇട്ടുള്ളു ഷർട്ട്‌ ഇടാൻ കാത്തു നിൽക്കാതെ അവൻ തായെക്ക് ഓടി. “ആ.. ഹ…”അടുക്കളയുടെ ഭാഗത്തു നിന്നും ചെറിയ മൂളക്കം കേട്ടതും സമയം പായക്കാതെ അവൻ അവിടേക്ക് ഓടി. അടുക്കളയുടെ മുന്നിൽ എത്തിയതും അവൾ കണ്ടു കീറി പറിഞ്ഞ ഡ്രെസ്സുമായി ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഉറ്റ ചങ്ങാതിയെ കണ്ടതും ഒരു നിമിഷം ഹൃദയതാളം തെറ്റുന്നായി അർജുന് തോന്നി. മറുതൊന്നും ചിന്തിക്കാതെ ഒരു തുണി എടുത്ത് അവൻ അവളെ മൂടിക്കെട്ടി. അവന്റെ ദേഹം മുഴുവൻ അവളുടെ ചൂട് ചോര ആയി.

“അര്.. അജു… ആയ…… അ…. അയാൾ..”അവളുടെ ശ്വസം വിലങ്ങും തടിയായി. “അഞ്ചു അഞ്ചു നിനക്ക് ഒന്നും ഇല്ല ഞാൻ നിന്നെ രക്ഷിക്കും “അർജു രണ്ട് കൈകളിലും അവളെ കോരി എടുക്കാൻ നോക്കി.അവൾ അവന്റെ നെഞ്ചിൽ കയ്യ് തടഞ്ഞു. “വേ… വേണ്ട… അജു…. ഞാൻ…. ഞാൻ ജീവിച്ചിട്ട് കാര്യം ഇല്ല….. ഞാൻ….. ചിത്തയായി “അവളുടെ കണ്ണുകളിൽ നിന്നും കണ്ണിൽ വാർന്നു കൊണ്ടിരുന്നു. “ഏയ്യ് അങ്ങനെ ഒന്ന് ഇല്ലടാ നീ നിനക്ക് ഒന്നും ഇല്ല”അവളുടെ കണ്ണീർ തുടച്ച് കൊണ്ട് അർജു പറഞ്ഞതും അവൻ അറിഞ്ഞില്ല അവളുടെ കണ്ണുകൾ നിഛലമായത്. “അഞ്ചു…….”അർജു അലറി ആ നാല് ചുമരുകളും അവന്റെ ശബ്‌ദം പ്രതിദനിപ്പിച്ചു.

അർജു ഒരുതരം നിർവികരതയോടെ അവളെ ഉറ്റു നോക്കി. “ഹും അറസ്റ്റ് ചെയ്യും “ഗംഭിര്യ മായ ശബ്‌ദം കേട്ടതും അർജുവിന്റെ കണ്ണുകൾ അങ്ങോട്ടേക്ക് ചലിച്ചു. കുറെ പോലീസ്‌കാരും നാട്ടുകാരും തിങ്ങി നിൽക്കുന്നതാണ് അർജു കാണുന്നത് അപ്പോൾ എന്ത് ചെയ്യണം എന്നവന് തിരിഞ്ഞില്ല കണ്ണുകളിൽ നോവ് പടർന്നു നെഞ്ച് പിടഞ്ഞു. അവനെ ആ പോലീസ്കാർ പിടിച്ചുകൊണ്ടു പോവുമ്പോയും അവൻ ഒരക്ഷരം മിണ്ടിയില്ല അത്രക്കും അവന്റെ മനസ്സ് തകർന്ന് പോയിരുന്നു. കണ്ണടച്ചാൽ ചലനമറ്റ് കിടക്കുന്ന തന്റെ ഉറ്റ സുഹൃത്തിന്റെ മുഖം മാത്രം. സാഹചര്യ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി അവനെ ശിക്ഷിച്ചു.

ഒരു വർഷം അവൻ അഴിക്കുള്ളിൽ കിടന്നു മറ്റുള്ളവരുടെ കുത്തുവാക്കുകളും ശാഭവാക്കുകളും അവൻ കേട്ട് നിന്നു മറുതൊന്നും പറയാതെ. അർജുന് ചെറുപ്പത്തിൽ ചെറിയ തോതിൽ മെൻഡൽ പ്രോബ്ലംസ് ഉണ്ടായിരുന്നു അതിന്റെ പേരും പറഞ്ഞ് വക്കിലിനെ നിയമിച്ച് കേസിൽ നിന്നും ഞങ്ങൾ അവനെ രക്ഷിച്ചു. അപ്പോയെക്കും എല്ലാം വൈകി പോയിരുന്നു മെൻഡലി അവൻ ഒരുപാട് വീക്ക് ആയി അതോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ആക്കേണ്ടിവന്നു ഒരുപാട് സഹിച്ചു എന്റെ കുട്ടി ഈ ചെറു പ്രായത്തിൽ അവൻ കുറ്റം ഒന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട് കാരണം അവൻ എന്റെ മോനായതല്ല അവനെ എനിക്ക് വിശ്വസം ആണ് അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല “പറയുമ്പോൾ വേണുവിന്റെ ശബ്‌ദം ഇടറി.

ശാമള കണ്ണുകൾ സാരിതലപ്പ് കൊണ്ട് ഒപ്പിയെടുത്തു.അല്ലുവും ആദിയും മാളുവും അമ്പിളിയെ ഉറ്റുനോക്കിയിരുന്നു. അമ്പിളിയുടെ കണ്ണുകളും ഇറനണിഞ്ഞിരുന്നു. “കേൾക്കുന്നവർക്ക് നിസ്സാരം ആയിരിക്കും മോളെ ഇത് ഞങ്ങൾക്ക് ജീവിതമാ അർജു ഞങ്ങൾക്ക് എല്ലാം എല്ലാമാണ് അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ഇനി മോൾക്ക് എന്ത് തിരുമാനം വേണേൽ എടുക്കാം പിരിയാൻ ആണ് താല്പര്യം എങ്കിൽ ആവാം അമ്മ ഒന്നും പറയില്ല കാരണം മോളും ഒരു പെൺകുട്ടിയ ഭർത്താവിനെപ്പറ്റി ഒരുപാട് സങ്കൽപ്പങ്ങൾ ഉണ്ടാവും എന്ത് തിരുമാനം മോളെടുത്താലും ഈ അച്ഛനും അമ്മയും കൂടെ ഉണ്ടാവും.”ശാമള അമ്പിളിയുടെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു.

“എന്റെ തിരുമാനം കേട്ട് ആരും വിഷമിക്കരുത് “അമ്പിളിടെ ഈ ഒരൊറ്റ വാക്കിൽ എല്ലാരുടെയും പ്രതിക്ഷകൾ അസ്തമിച്ചു.എല്ലാരും അവൾക്കൊരു ജീവനില്ലാത്ത ചിരി സമ്മാനിച്ചു. “ഞാൻ… ഇനി…. അർജുവേട്ടണ്ടേ ജീവിതത്തിൽ ഉണ്ടാവും നിങ്ങളെ വിട്ട് ഞാൻ എവിടെയും പോവുന്നില്ല “അമ്പിളി പറഞ്ഞതും എല്ലാരുടെയും മുഖം തെളിഞ്ഞു. ശാമളയും വേണുവും അവളെ മുറുകെ പുണർന്നു. ആദി മാളൂനെ ചേർത്ത് പിടിച്ചു. “ശേ എനിക്ക് പിടിക്കാൻ ആരും ഇല്ല ഒന്നിനെ എത്രേം പെട്ടന്ന് ഒപ്പിക്കണം “അല്ലു പറഞ്ഞതും ആദി അവന്റെ ചെവിക്ക് പിടിച്ചു “ആദ്യം പോയി പഠിക്കാൻ നോക്ക് എന്നിട്ട് മതി “ആദി അവനെ തുറിച്ചുനോക്കിക്കൊണ്ട് പറഞ്ഞ്.

“ഞാൻ മാത്രം പോയാൽ മതിയോ ഇവളെയും പഠിപ്പിക്കണ്ടേ “ചെവി ഉഴിഞ് അല്ലു അമ്പിളിയെ നോക്കി. “ഹാ ഞാൻ അത് പറയാൻ വരായിരുന്നു അമ്പിളിനെ പഠിച്ചോണ്ടിരിക്കുന്ന കോളേജിൽ നാളെ കൊണ്ട് ചെന്നാക്കണം മദർ പറഞ്ഞായിരുന്നു “വേണു അമ്പിളിയെ നോക്കി പറഞ്ഞു. “അയ്യോ അച്ഛാ എനിക്ക് പഠിക്കേണ്ട പഠിക്കാൻ താല്പര്യം ഇല്ലാത്തോണ്ടാ ഞാൻ കല്യാണം കഴിക്കാൻ നോക്കിയേ. ആ ഇനി പഠിക്കാൻ പോവണ്ടലൊന്ന് ഓർത്തു ആ ബബിഷ് സാറിനെ തെറിയും വിളിച്ച ഞാൻ പോന്നത് “അമ്പിളി വേണുനെ ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞതും എല്ലാരും ഒരുപോലെ വാ പൊളിച്ചു. “തെറി വിളിച്ചോ എന്തിന് “അല്ലു വാ അടച്ചുകൊണ്ട് ചോദിച്ചു.

“അത് ക്ലാസ്സിൽ അയാൾ വരുമ്പോ എന്തോ എന്റെ കണ്ണിൽ ഉറക്കം വരും “അമ്പിളി ഇളിച്ചോണ്ട് പറഞ്ഞു. “നീ പേടിക്കണ്ട അത് ഞാൻ സോൾവ് ആക്കി തരും “ആദി “അയ്യോ എനിക്ക് പഠിക്കണ്ട വല്യേട്ട മാളുചേച്ചി ഒന്ന് പറ അമ്മേ “അമ്പിളി കനിവിനായി എല്ലാരേയും നോക്കി. “ദെ അമ്പു നാളെ രാവിലെ കുളിച് കോളേജിലേക്ക് പൊയ്ക്കോണം ഇല്ലേൽ ഞാൻ നല്ല അടി അങ്ങ് വെച്ചേരും.. ഈ ഡ്രസ്സ്‌ ഒക്കെ മാറ്റി പോയി കിടക്കാൻ നോക്ക് നാളെ പോവണ്ടതാ “അമ്പിളിയെ ഒന്ന് നോക്കി മുടി മാടി കെട്ടി ശാമള അടുക്കളലേക്ക് നടന്നു. അമ്പിളി ചുണ്ട് പിളർത്തി വേണുനെ നോക്കി. “നല്ല കുട്ടിയായി കോളേജിൽ പോയാൽ മതി പഠിക്കൊന്നും വേണ്ട ”

അമ്പിളിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി വേണു റൂമിലേക്ക് പോയി. “ഹോ ഒരാൾക്ക് പണി കൊടുത്തപ്പോൾ എന്താ ഒരു സുഖം “അല്ലു പറഞ്ഞതും അമ്പിളി അവനെ തറപ്പിച്ചു നോക്കി. “ഇപ്പോൾ നിന്റെ മരണമണി കേൾക്കേണ്ടെൽ ഇവിടുന്ന് സ്ക്യൂട്ട് ആയിക്കോ “അല്ലുന്റെ ചെവിയിൽ മാളു പറഞ്ഞതും അല്ലു മെല്ലെ അവിടുന്ന് വലിഞ്ഞു. “നാളെ മുതൽ അസൈൻമെന്റ് പ്രൊജക്റ്റ്‌ നോട്ട്സ് ഓർക്കുമ്പോൾ തന്നെ തലച്ചുറ്റുന്നു “അമ്പിളി തലക്ക് കയ്യ് കൊടുത്തുക്കൊണ്ട് പറഞ്ഞു.ആദിയും മാളുവും പരസ്പരം ഒന്ന് നോക്കി ചിരിച്ചു. ______

“മദർ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അമ്പിളിക്ക് അർജുവും ആയി വേറെന്തെലും ബന്ധം ഉണ്ടോ “മതറിന് അടുത്തിരുന്നുകൊണ്ട് പാറു ചോദിച്ചു. “നീ ഇന്ന് ഇവിടെ നിക്കണം എന്ന് പറഞ്ഞപ്പോയെ തോന്നി എന്തോ കണ്ട് പിടിക്കാൻ ആണെന്ന് “കണ്ണട ഒന്ന് നേരെ ആക്കിക്കൊണ്ട് മദർ പറഞ്ഞു. “അതൊന്നും നീ ഇപ്പോൾ അറിയണ്ട കുട്ടി എല്ലാം പതുക്കെ ചുരുളയിയും ഇപ്പോൾ അത് പുറത്ത് വന്നാൽ അമ്പിളിടെ ജീവന് വരെ ആപത്ത “പാറുനെ നോക്കിക്കൊണ്ട് മദർ പറഞ്ഞു. “എന്തൊക്കെയാ മദർ ഇതൊക്കെ “പാറു ഞെട്ടലോടെ ചോദിച്ചു. “എല്ലാം എല്ലാരും അറിയുന്ന ദിവസം വരും പാറു അതുവരെ കാത്തു നിന്നെ പറ്റു “മദർ അതും പറഞ്ഞേഴുനേറ്റ് പോയി പാറു ഒന്നും തിരിയാതെ നിന്നു. ____ “അഞ്ചു അവൾ ഈ കയ്യിൽ കിടന്ന മരിച്ചേ “അർജു ഒരു കുപ്പി മദ്യം വെള്ളം പോലും ചേർക്കാതെ വായിലേക്ക് കമയ്ത്തി. “എടാ നീ ഇങ്ങനെ കുടിക്കതെ കരളു വാടും ”

അർജുന്റെ തോളിൽ കയ്യ് വെച്ചുകൊണ്ട് കാർത്തി പറഞ്ഞതും അർജു ദേഷ്യത്തിൽ ആ കയ്യ് തട്ടിമാറ്റി. “അവളെ കൊന്നവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ “അർജു ദേഷ്യം കൊണ്ട് വിറച്ചു. “ഇതെപ്പോഴും പറയുമല്ലോ എന്നിട്ട് 4 വർഷം കഴിഞ്ഞു ഇതുവരെ നീ ആരാന്ന് അനേഷിക്കാൻ നിന്നില്ലല്ലോ അതെന്താ അർജു “കാർത്തി ചോദിച്ചതും അർജുവിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. “പേടിയാ എനിക്ക് ആ 4 വർഷം ഞാൻ ആഗ്രഹിക്കാത്ത ദിവസങ്ങളാ “അർജു കണ്ണുകൾ ഇറുകെ അടച്ചു.അവൻ നേരിട്ട ഓരോ പ്രശ്നങ്ങളും മനസ്സിൽ തെന്നി നീങ്ങി ഒരു കുപ്പി മദ്യം മുഴുവൻ അവൻ വയ്ക്കകത്താക്കി. പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു. ഇനി അവനെ കാത്തിരിക്കുന്ന പുതിയ ദിനങ്ങളുടെ ചാരുത തേടി………….തുടരും………

Mr. Rowdy : ഭാഗം 8

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story