നന്ദമയൂഖം: ഭാഗം 10

nanthamayoogham

A Story by സുധീ മുട്ടം

"എന്തിനാ മോളേ കരയുന്നത്... ജാനകിയമ്മ മുറിയിലേക്ക് കയറി വന്നതോടെ നനഞ്ഞൊഴുകിയ മിഴികൾ തുടിച്ചിട്ടൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.. അവളിൽ ആളുന്ന ദുഖത്തിന്റെ കനലുകൾ ആ അമ്മക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു.. " പോട്ടെടീ... സാരമില്ല... ആശ്വസിപ്പിച്ചു കൂടെ ചേർത്തു പിടിച്ചു നിർത്തി...മയൂഖക്ക് അത്രയും മതിയായിരുന്നു പ്രാണൻ വിട്ടകലാൻ കൊതിച്ച ദേഹത്ത് പുനർജ്ജീവനേകാൻ.. "ഒന്നൂല്ലാ അമ്മേ...ഓരോന്നും ഓർത്തു പോയത്... ജാനകിയമ്മക്ക് മനസ്സിലായി അവളെന്തിനാ കരഞ്ഞതെന്ന്...മുറിയിലേക്ക് കയറാൻ വന്നവർ നന്ദൻ മോളോട് പറയുന്നത് കേട്ടു...

" അച്ഛാ...പോയിട്ടു വരാമെന്ന്... മധുവിന്റെ ഓർമ്മകൾ അവളിൽ നിറഞ്ഞ് നിൽക്കുന്നുത് കൊണ്ടാണ് ഇപ്പോഴും കണ്ണുനീർ വാർക്കുന്നത്...ഒന്നിച്ചു ജീവിച്ചിട്ട് കല്ലുമോളെ നൽകി ഈശ്വരൻ അനുഗ്രഹിച്ചിട്ട് പെട്ടന്ന് പ്രിയപ്പെട്ടവനെ നഷ്ടമായാൽ,,അവനെ പ്രാണനെ പോലെ സ്നേഹിച്ച ഏത് പെണ്ണിനാ സഹിക്കാൻ കഴിയുക....ജാനകിയമ്മ വിഷാദത്തോടെ ഓർത്തു.. കൂടെ ചേർത്തു പിടിച്ചു ആശ്വസിപ്പേക്കണ്ട കരങ്ങൾ കൂടി ആട്ടിപായിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.. "എന്റെ മോള് സങ്കടപ്പെടാതെ.. അമ്മക്ക് കൂടി വിഷമമാകും... " ഇല്ല അമ്മേ ഞാൻ കരയില്ല... കണ്ണുകൾ തുടച്ചിട്ട് ജാനകിയമ്മയെ നോക്കി.. "കരച്ചിൽ വരുമ്പോൾ കരയണം..

പക്ഷേ എപ്പോഴും കരഞ്ഞ് ഇരിക്കരുത് ട്ടാ... " ഹ്മ്മ്ം.. സ്നേഹ മന്ത്രണത്തിൽ മെല്ലെ തല കുലുക്കി സമ്മതിച്ചു... കല്ലുമോൾ കുഞ്ഞിക്കണ്ണുകൾ വിടർത്തി ഒരു പ്രത്യേക താളത്തിൽ ശബ്ദമുയർത്തി.. "ഡീ അമ്മുമ്മേ നീയെന്നെ ശ്രദ്ധിക്കണില്ലേ.... " അച്ചോടീ അമ്മൂമ്മാ പൊന്നിനെ മറക്കോടീ.. കുഞ്ഞിനെ കയ്യിലേക്ക് വാങ്ങിയതോടെ കല്ലുമോൾ ഇളകി തുടങ്ങി... അമ്മൂമ്മയുടെ മുഖത്ത് കുഞ്ഞി കൈകളാൽ തലോടി.. രക്ത്ബന്ധം അല്ലാതിരുന്നിട്ടും കല്ലുമോളുടെ സ്നേഹം... ജാനകിയമ്മയും മയൂഖയും ഒരുപോലെ കണ്ണു നിറച്ചു... "നീ ഇവിടെ ഇങ്ങനെ കുത്തിയിരിക്കാതെ പുറത്തേക്ക് വാ..." അമ്മ നിർബന്ധം പിടിച്ചതോടെ മയൂഖ അമ്മക്കൊപ്പം വെളിയിലേക്കിറങ്ങി...

അയൽക്കാർ പലരും തല ഉയർത്തി നോക്കുന്നത് കണ്ടു... "ഇവിടെ അരും തുണിയില്ലാതെ നിൽക്കുന്നില്ല മക്കളേ ഇങ്ങനെ പാത്തും പതുങ്ങിയും ഒളിച്ചു നോക്കാനായിട്ട്... ജാനകിയമ്മയുടെ മറുപടി കൊള്ളിച്ചതോടെ പല തലകളും അകത്തേക്ക് മറഞ്ഞു..അമ്മയുടെ സംസാരം കേട്ടു അവൾക്ക് ചിരിയും വന്നു പോയി.. " പാവമായി ഇരുന്നാൽ ഓരോന്നും കേറി തലയിൽ കയറി നിരങ്ങും മോളെ.രണ്ടു മറുപടി നല്ലത് കൊടുത്താൽ ഇവറ്റകൾ പിന്നെ തിരിഞ്ഞു നോക്കാൻ കുറെ ചിന്തിക്കും..നമുക്ക് ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടെന്നെയുള്ളൂ പതുക്കെയങ്ങു ശീലമായിക്കോളും... ചിരിയോടെ മയൂഖ അവർക്കൊപ്പം നടന്നു..

കല്ലുമോൾ കുഞ്ഞിക്കണ്ണുകൾ വിടർത്തി പുതിയ കാഴ്ചകൾ കണ്ടു അനങ്ങാതെ കിടന്നു... "എടീ സാവത്രിയേ.... ഒരു വീടിനു മുമ്പിലായി ചെന്ന ശേഷം ജാനകിയമ്മ ഉറക്കെ വിളിച്ചു.. " ആരാടീ അത്... അകത്തു നിന്നും ഒരു സ്ത്രീ സ്വരം കേട്ടു.. "മരിച്ചു പോയ നിന്റെ അമ്മായിയമ്മ... അവിടെ അടയിരിക്കാതെ ഇങ്ങോട്ട് ഇറങ്ങി വാടീ... അകത്തു നിന്നും ജാനകിയമ്മയുടെ പ്രായമുള്ളൊരു സ്ത്രീ ഇറങ്ങി വന്നു... " ആഹാ..നീ ആയിരുന്നോ ജാനകി ..ഞാൻ കരുതി മറ്റാരോ ആണെന്ന്.. "ആം..നീയങ്ങനെയൊക്കെ കരുതുമെടീ... അമ്മയുടെ സംസാരം കേട്ടു മയൂഖക്ക് പിന്നെയും ചിരി വന്നു...അവൾ വായ് പൊത്തിപ്പിടിച്ചു നിന്നു.. " ഇതാരാടീ..."

സാവിത്രിയുടെ കണ്ണുകൾ മയൂഖയിലും കല്ലുമോളിലേക്കും മാറി മാറി നീണ്ടു.. "ഇതെന്റെ നന്ദന്റെ ഭാര്യ മയൂഖ..ഇത് അവരുടെ മോൾ കല്ലു..എല്ലാം പെട്ടെന്ന് ആയിരുന്നെടീ...ആരെയും ക്ഷണിക്കാൻ പറ്റിയില്ല.... ജാനകിയമ്മ ഉറക്കെ ചിരിച്ചു... മയൂ ആകെ വിളറിപ്പോയി...അമ്മ അങ്ങനെ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല... " എടീ നീ തമാശിക്കാതെ കാര്യം പറയ്" "എന്റെ സാവിത്രി ഇതെന്റെ ആങ്ങളയുടെ മോളാ...ഇത് കുഞ്ഞും..ഇന്ന് രാവിലെ എന്റെ കൂടെ നാട്ടിൽ നിന്ന് വന്നു..കുറച്ചു ദിവസം ഇവിടെ കാണും... സാവിത്രിയിലെന്തോ അവശ്വസനീയത നിറഞ്ഞു...ഇന്നലെ വര ഇല്ലാത്ത ഒരാങ്ങള എങ്ങനെ ഉണ്ടായി...ചോദിച്ചില്ല..സംശയം ഉള്ളിലടക്കി...

സാവിത്രിയും മായി കുറെ കഥകൾ പറഞ്ഞിട്ട് അവിടെ നിന്ന് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു... " ദാ മോളെ ആ കാണുന്നതാ ഭഗവതി ക്ഷേത്രം... മനസ്സറിഞ്ഞ് വിളിച്ചാൽ മതി വിളിപ്പുറത്താ... മയൂവിന്റെ കണ്ണുകൾ വിടർന്നു...അരയാൽ തറയുമായി ഒരു കുഞ്ഞ് ക്ഷേത്രം..പഴയകാലത്തിന്റെ ഓർമ്മ പോലെ തോന്നിപ്പിച്ചു...ഇപ്പോഴുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ പണി കഴിപ്പിച്ചതല്ല...പഴയ കാലത്തെ പലകയിൽ പണി തീർത്ത ക്ഷേത്രം... നാളെ മുതൽ ഇവിടെ വന്നു തൊഴണം...മനസ്സിൽ കരുതി... ജാനകിയമ്മക്കൊപ്പം കറക്കവും കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വൈകുന്നേരമായി... "അമ്മേ ഞാനൊന്ന് കുളിച്ചിട്ട് വരാം... " കുളിച്ചിട്ട് വാ മോളേ... മയൂഖ വേഗം കുളിക്കാനായി പോയി...

ജാനകിയമ്മയുടെ സെറ്റും മുണ്ടും വാങ്ങി ധരിച്ചു... "അമ്മേ വിളക്ക് വെക്കട്ടെ.... " ഇവിടെ അങ്ങനെയൊരു പതിവ് കുറെ കാലമായിട്ടില്ല മോളെ...അതിയാൻ പോയതോടെ എല്ലാം മുടങ്ങി... ജാനകിയമ്മ ഒന്ന് നെടുവീർപ്പെട്ടു.. "വിളക്ക് മുറിയിലുണ്ടാകും...കഴുകി തിരി വെച്ചോളൂ.... അമ്മയുടെ അനുവാദം ലഭിച്ചതും സന്തോഷത്തോടെ അകത്തേക്ക് ഓടി... വിളക്ക് മുഴുവനും പൊടി പിടിച്ചു ക്ലാവ് എടുത്തിരിക്കുന്നു... കുറച്ചു ചാരവും മണ്ണും കൂടിയിട്ട് കിണറ്റിൻ കരയിൽ വെച്ചു തിരുമ്മി എടുത്തു കുറച്ചു വെളുപ്പിച്ചു...

ഒരു വാഴത്തട ചെറിയ പീസാക്കി കൊണ്ടു വന്നിട്ട് സിറ്റ്വട്ടിൽ നിലവിളക്ക് വെച്ചു..എണ്ണ ഒഴിച്ച് തിരി വെച്ചു..തീപ്പെട്ടി ഉരച്ചു കൊള്ളി കെടുത്തി പുറത്തേക്ക് എറിഞ്ഞു...മറ്റൊരു കൊള്ളി എടുത്തു ഉരച്ചു നിലവിളിക്ക് കത്തിച്ചു... " ദീപം ദീപം... മുറ്റത്തേക്കിറങ്ങി നാല് ദിക്കിലും കാണിച്ചിട്ട് പടിക്കെട്ടിനു ഇപ്പുറം വെച്ചു..വാഴത്തടയിൽ ചന്ദനത്തിരി കത്തിച്ചു വെച്ച ശേഷം ചന്ദന വട്ടത്തിലിരുന്നു രാമനാമം ജപിച്ചു തുടങ്ങി... അതേ സമയത്താണ് ജോലി കഴിഞ്ഞു നന്ദന്റെ വരവ്...നിലവിളക്കിനു പിന്നിൽ അഭൗമ്യ സൗന്ദര്യത്തിനു ഉടമയായൊരു ദേവി മിഴികൾ പൂട്ടി നാമം ജപിക്കുന്നത് അങ്ങനെ അറിയാതെ നോക്കി നിന്നു പോയി അവൻ...

രാമനാമം കഴിഞ്ഞു മിഴികൾ തുറന്ന മയൂഖ നന്ദൻ നോക്കി നിൽക്കുന്നത് കണ്ടു വെപ്രാളത്തോടെ എഴുന്നേറ്റു തല കുനിച്ചു നിന്നു.... "ദാ...." ഒരുപൊതി അവൾക്കായി നീട്ടി..വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല...നന്ദൻ കുളിക്കാനായി കിണറ്റിൻ കരയിലേക്ക് നടന്നു.... മയൂ മെല്ലെ പൊതി അഴിച്ചു....രണ്ടു പരിപ്പുവട അതിൽ... "മധുവേട്ടൻ ജോലി കഴിഞ്ഞു വരുമ്പോൾ ദിവസവും വാങ്ങിയട്ടു വരും തനിക്ക് കൊതിയേറിയ ചൂടു പരിപ്പുവടയുമായി... അവളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ചിതറി അതിലേക്ക് വീണു...പെട്ടെന്ന് ഒരു തേക്കം നെഞ്ചിൽ നിറഞ്ഞതും ഏങ്ങലടിച്ചു കൊണ്ട് മുറിയിലേക്ക് കയറി...................... തുടരും........

നന്ദമയൂഖം : ഭാഗം 9

 

Share this story