നന്ദമയൂഖം: ഭാഗം 9

nanthamayoogham

A Story by സുധീ മുട്ടം

നാലു മിഴികളും തമ്മിലൊന്നു കോർത്തതും മയൂഖ പെട്ടെന്ന് മിഴികൾ പിൻ വലിച്ചു... അവളുടെ മുഖമാകെ വിഷാദ പൂക്കൾ നിറഞ്ഞിരിക്കുന്നത് നന്ദനിലേക്കൊരു നോവായി പെയ്തിറങ്ങി.. കാഴ്ചയിൽ ഇരുപത്തിയെട്ട് തോന്നിക്കുന്നൊരു സുന്ദരിയായ യുവതി...കൈക്കുഞ്ഞും അതുപോലൊരു മാലാഖ.. മയൂഖ അങ്ങനെ കണ്മുമ്പിൽ നിൽക്കുന്നത് കണ്ടു നന്ദനിലൊരു ജാള്യത അനുഭവപ്പെട്ടു..വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ മകളാണെന്ന് അമ്മയോട് തമാശയായി ചോദിച്ചതാണ്.മറുപടി അവനെയാകെ ഞെട്ടിച്ചു കളഞ്ഞു. "ഇതാ മോളേ എന്റെ സത്പുത്രൻ..നന്ദൻ" അവനെ നോക്കി മകനെ അവൾക്ക് പരിചയപ്പെടുത്തി... മയൂ മനോഹരമായി പുഞ്ചിരിച്ചു.. "വല്യ പഠിത്തക്കാരനാ..അതിന്റെ ഗർവ്വ് നല്ലോണം ഉണ്ടായിരുന്നു.. പ്രേമിച്ചവൾ തേച്ചതോടെ സ്വബോധം വീണു പണിക്ക് പോ യി തുടങ്ങി ..വലിയ കൊമ്പത്തെ ജോലിയും നോക്കിയിരുന്നവനാ"

"അമ്മേ ... നന്ദൻ താക്കീതോടെ വിളിച്ചതിന് ജാനകിയമ്മ ചെവി കൊടുത്തില്ല..അവൻ ദയനീയമായി അമ്മയെ നോക്കി.. " മോള് അകത്തേക്ക് പൊയ്ക്കോളൂ..ഇവൻ വലിയ നാണക്കാരനാ...ഊണ് കഴിച്ചെന്നു വരില്ല" അമ്മയുടെ അനുവാദം ലഭിച്ചതോടെ മയൂഖ അകത്തേക്ക് പോയി...ജാനകിയമ്മ കല്ലുമോളുമായി അവനരിൽ ഇരുന്നു. 'അമ്മേ വന്നു കയറിയ ഒരാൾക്ക് മുമ്പിൽ എന്നെ എന്തിനാ തൊലിയുരിച്ചത്... "അങ്ങനെ എങ്കിലും നിനക്ക് നാണം വരട്ടെടാ.. എന്നൊരു മറുപടിയാണ് അമ്മയിൽ നിന്നു പ്രതീക്ഷിച്ചത്.. " വന്നു കയറിയതല്ല നന്ദാ അമ്മ വിളിച്ചു കൂടെ കൂട്ടിയതാടാ" അങ്ങനെ പറയുമ്പോൾ അവരിലൊരു നോവുണർന്നത് അവനറിഞ്ഞു..

"എന്താ അമ്മേ...എന്താ പറ്റിയത്.. ഞെട്ടലോടെ അമ്മക്ക് നേരെ മുഖമുയർത്തി... " പാവമടാ...പഞ്ച പാവം...മാലഖയെ പോ ലൊരു പെണ്ണ്... അമ്മ ഒരാളെ കുറിച്ച് നല്ലത് പറയണമെങ്കിൽ ആ വ്യക്തി അമ്മയെ അതുപോലെ സ്വാധീനിച്ചിരിക്കണം...അതുപോലെ ഇഷ്ടമായി കാണണമെന്ന് അവനു നല്ലതുപോലെ അറിയാം... മയൂഖയെ കുറിച്ച് ചെറിയ ഒരു വിവരണം ജാനകിയമ്മ നൽകിയതും നന്ദനിലും ഒരു നോവുണർന്നു... "പാവം...ഒരുപാട് പരീക്ഷണങ്ങൾ അനുഭവിച്ചു കാണും... അവനിലേക്കൊരു നോവായി അവൾ പിന്നെയും പെയ്തിറങ്ങി... നന്ദന്റെ കണ്ണുകളൊന്നു നനഞ്ഞു.. " സാരമില്ല അമ്മേ എത്രനാള് വേണമെങ്കിലും അവരിവിടെ താമസിച്ചോട്ടെ... അമ്മയുടെ തീരുമാനം മകനും ശരിവെച്ചതോടെ ജാനകിയമ്മയും സന്തോഷിച്ചു..മകൻ എതിർപ്പ് പറയുമെന്നൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു... ഊണ് കഴിച്ചു കൈ കഴുകി വന്നപ്പോൾ ജാനകിയമ്മ തോർത്ത് എടുത്തു കൊടുത്തു..

.കൈകൾ തുടച്ചിട്ട് തിരികെ കൊടുത്തു കൊണ്ടു പറഞ്ഞു.. "ഞാൻ വീട്ടിൽ ഇല്ലെങ്കിലും താമസിച്ചു വന്നാലും അമ്മക്കൊരു കൂട്ടായല്ലോ ..." "അതൊക്കെ ശരി തന്നെ മോനേ...പക്ഷേ ഇനിയാണ് നീ നേരത്തെ വീട്ടിൽ വരേണ്ടത്.. " എന്തിന്... അവൻ നെറ്റിയൊന്ന് ചുളുക്കി... "എടാ ഞാനൊറ്റക്ക് ആണെങ്കിൽ പ്രശ്നം ഇല്ല... ഇപ്പോൾ വീട്ടിലൊരു പെണ്ണു കൂടിയില്ലേ..ഓരോത്തവന്മാരും ഒലിപ്പിച്ചു ഇവിടെ കിടന്ന് കറങ്ങും... " ഏഹ്ഹ്.. അങ്ങനെ... നന്ദന് അപ്പോഴാണ് എല്ലാമൊന്ന് കത്തിയത്..കുറെ വായിനോക്കികൾ അയൽക്കാരായുണ്ട്... "ശരി അമ്മേ.. കഴിവതും നേരത്തെ എത്താം...അമ്മയിനി പണിക്കൊന്നും പോകണ്ടാ...ഇവിടെ ഇരുന്നാൽ മതി... മകൻ പറഞ്ഞത് കേട്ടു അവരിലൊരു മിഴിനീര് പൊടിഞ്ഞു... " ശരിയമ്മേ ഞാനിറങ്ങുവാ... നന്ദൻ യാത്ര പറഞ്ഞു ഇറങ്ങാൻ സമയത്ത് ജാനകിയമ്മയുടെ കയ്യിലിരുന്ന കല്ലുമോൾ ചെറിയ ശബ്ദമുയർത്തി..

തന്നെ ശ്രദ്ധിക്കാത്തതിന്റെ പ്രതിഷേധം പോലെ..അതുകേട്ട് അവനൊന്ന് തിരിഞ്ഞു നോക്കി.. "നീ മോളെ വിളിക്കാത്തതിലുളള പ്രതിഷേധമാടാ... നന്ദന്റെ കണ്ണുകൾ കല്ലുമോളിലേക്കായി...അമ്മയെ കൊത്തി വെച്ച പോലെയൊരു മാലാഖ കുഞ്ഞ്..കുഞ്ഞിക്കണ്ണുകൾ വിടർത്തി അവളങ്ങനെ നോക്കി... അവനൊന്ന് ചെറുതായി ചിരിച്ചതും കല്ലുമോൾ കുഞ്ഞരിപ്പല്ല് കാട്ടി ഒപ്പം ചിരിച്ചു കൈകാലിട്ടടിച്ചു ഇളകാൻ തുടങ്ങി... " ഒന്നെടുക്കെടാ... അമ്മ പറഞ്ഞതോടെ അവൻ കൈകൾ നീട്ടി... അവനിലൊരു ആകർഷണമുണ്ടായി...എടുക്കാൻ കാത്തിരുന്ന പോലെ മോള് അവനിലേക്ക് ചാഞ്ഞു.. "നേരെ ചൊവ്വേ എടുക്കെടാ കൊച്ചിനെ...ഇല്ലെങ്കിൽ താഴെ വീഴും... നന്ദനൊന്നു ചമ്മിപ്പോയി..കുഞ്ഞുങ്ങളെ എടുത്തു ശീലമില്ല..ജാനകിയമ്മ നേരെ ചൊവ്വേ അവന്റെ കൈകളിൽ മോളെ വെച്ചു കൊടുത്തു...

അവനെ ഇഷ്ടപ്പെട്ടതു പോലെ കുഞ്ഞ് ഓരോ ശബ്ദങ്ങൾ പുറപ്പെടീച്ചു...എല്ലാം നന്ദനൊരു കൗതുകമായി.. കുഞ്ഞുമായി നന്ദൻ മുറ്റത്തേക്കിറങ്ങി...പൂമ്പാറ്റകളെയും കിളികളെയും അവനറിയാവുന്നത് പോലെ കുഞ്ഞിനു കാണിച്ചു കൊടുത്തു സംസാരിച്ചു..കയ്യിലിരുന്നു കല്ലുമോൾ വിടർന്ന കണ്ണുകളോടെ എല്ലാം നോക്കി കണ്ടു.. ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു മയൂഖ...നന്ദന്റെയും ജാനകിയമ്മയുടെയും സംസാരം മുറിയിൽ കേൾക്കാമായിരുന്നു.... നന്ദന്റെ കൈകളുടെ,മാറിന്റെ ചൂടുപറ്റി കല്ലുമോൾ ഒട്ടിച്ചേർന്ന് ഇരിക്കുന്നത് കണ്ടതും മിഴികൾ നനഞ്ഞു തുടങ്ങി... " മധുവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ... മനസ്സാൽ ആഗ്രഹിച്ചു പോയി...എത്ര സന്തോഷമായി ജീവിച്ചേനെ...അവൾ മിഴികളൊപ്പി.. "എന്തിനാ മോളെ നീ കരയുന്നത്... പിന്നിൽ ജാനകിയമ്മയുടെ സ്വരം കേട്ടു തിരിഞ്ഞു നോക്കി...അമ്മ തൊട്ടരികെ...

" ഞാൻ.. ഞാൻ.. ഓരോന്നും ഓർത്തു പോയമ്മേ... തേങ്ങലോടെ ചുമലിലേക്ക് തല ചായിച്ചവളെ അരുമയോടെ തലോടി.. അവർക്ക് അറിയാം ജാനകിയമ്മക്കേ അവളെ മനസ്സിലാകൂ...യവ്വനത്തിലേ വിധവയാകേണ്ടി വന്നവളുടെ മനസ്സ്...എത്രയൊക്കെ ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും സാന്ത്വനമാകില്ലെന്ന് അറിയാം...അവളുടെ ഭർത്താവ് അത്രയേറെ സ്നേഹിച്ചിരുന്നതാണ്.....തന്നെ പോലെ.. "കരയാതെ മോളെ...കരഞ്ഞിരുന്നാൽ അതിനെ സമയമുണ്ടാകൂ...നഷ്ടപ്പെട്ടതിനൊന്നും പകരമാകില്ല...പക്ഷേ പ്രതീക്ഷയോടെ ജീവിക്കാനൊരു കുഞ്ഞിനെ ദൈവം തന്നൂലൊ.. അതെ...അതു തന്നെയാണ് മുമ്പോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും..കല്ല് മോൾ ഇല്ലായിരുന്നെങ്കിൽ മധുവേട്ടനൊപ്പം യാത്രയായേനെ... മയൂഖയെ ആശ്വസിപ്പിച്ചു ജാനകിയമ്മ പോയതും നന്ദൻ മോളുമായി മുറിയിലേക്ക് കയറി വന്നതോടെ അവളൊന്ന് പരിഭവിച്ചു...

അവനത് മനസ്സിലാവുകയും ചെയ്തു... "മോളേയും കൊണ്ട് നിന്നതിനാൽ സമയം പോയത് അറിഞ്ഞില്ല‌....അതാ... മയൂഖ വെപ്രാളത്തോടെ കല്ലുമോളെ വാങ്ങിയതും കുഞ്ഞു കരഞ്ഞു... " അച്ഛ പോയിട്ട് പിന്നെ വരാടീ... അരുമയോടെ കുഞ്ഞിന്റെ കവിളിൽ തലോടി... മധുവിന്റെ ഓർമ്മകളിൽ മയൂഖയൊന്നു ഏങ്ങലടിച്ചതും നന്ദൻ വല്ലാതായി... "സോറി...അറിയാതെ നാവിൽ വന്നു പോയത്... ക്ഷമ ചോദിച്ചു പിന്തിരിഞ്ഞ് നടന്നു...അപ്പോഴും അകത്തെ മുറിയിൽ നിന്നുമുയർന്ന തേങ്ങലുകൾ അവന്റെ കരളിനെ കൊത്തി വലിച്ചു..ഒപ്പം നെഞ്ചിലൊരു നീറ്റലും ഉണ്ടായത് അറിഞ്ഞു..................... തുടരും........

നന്ദമയൂഖം : ഭാഗം 8

Share this story