നന്ദമയൂഖം: ഭാഗം 2

nanthamayoogham

A Story by സുധീ മുട്ടം

"ചേർത്തു പിടിക്കേണ്ട കരങ്ങൾ തന്നെ ആട്ടി പ്പായിക്കുമ്പോൾ ഏത് പെണ്ണിനാകും പിടിച്ചു നിൽക്കാൻ കഴിയുക" ഓർക്കുന്തോറും നെഞ്ച് നീറ്റി കൊണ്ടിരുന്നു... കരയുന്ന കല്ലുമോൾക്ക് വീടിന്റെ മുൻ വശത്തുള്ള പ്ലാവിൻ ചുവട്ടിലിരുന്നു പാലു കൊടുത്തു കുഞ്ഞിന്റെ കരച്ചിൽ ശമിപ്പിക്കാൻ ശ്രമിച്ചു... ജനിച്ചു വളർന്ന വീട്,ഓടിക്കളിച്ചു വളർന്ന മുറ്റം..ഒരിക്കൽ അച്ഛനും അനിയനും അമ്മക്കുമെല്ലാം പ്രിയങ്കരിയായിരുന്നു അവൾ ... മയൂഖ.. ഇന്ന് ഒരുദിവസം കൊണ്ട് ആരുമല്ലാതായിരിക്കുന്നു....ജനിച്ച വീട്ടിൽ അതിഥിയാകേണ്ടി വരുന്നവൾക്ക് അവകാശം കൊടുത്തു വിവാഹം കഴിപ്പിച്ച് അയച്ചു വിട്ടാൽ അവിടത്തെ അവകാശം തീർന്നത്രേ....ഒന്ന് കയറണമെങ്കിൽ പലരുടേയും അനുവാദം ആവശ്യമാണെന്ന്... മധുവേട്ടൻ ഉളളപ്പോൾ അവർക്ക് മരുമകനായിരുന്നില്ല..മകനായിരുന്നു...മകളെക്കാൾ സ്നേഹമായിരുന്നു...ഇന്ന് ആ ആളുടെ ഭാര്യയായ മകൾ വിധവയായതോടെ എല്ലാം കൊഴിഞ്ഞു വീണിരിക്കുന്നു.. ഇത്രയും വർഷം വളർത്തിയ മകളെ മനസ്സിലാക്കാൻ കഴിയാത്തവരോട് വെറുപ്പായിരുന്നില്ല സഹതാപമാണവൾക്ക് തോന്നിയത്..

"മോളെ നീ വല്ലതും കഴിച്ചോടീ...." പെറ്റവയറിന്റെ ദയനീയമായ വിലാപം...മിഴിനീരോടെ തലയുയർത്തി നോക്കി...ഒരുപ്ലേറ്റിൽ ദോശയും ചട്നിയുമായി അമ്മ.. "അമ്മക്ക് എടുത്തു വെച്ചതാ മോള് വേഗം കഴിക്ക്... രാധേച്ചിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒരു ചായയും കുടിച്ചാണ്..വീട്ടിൽ എത്തണമെന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ‌..അമ്മയുടെ അടുത്ത് എത്തണം...ആ മടിയിൽ തല ചായിച്ചു സങ്കടങ്ങളെല്ലം ഇറക്കി വെക്കണം...അങ്ങനെ കരുതിയാണ് ഓടിവന്നത്... " കഴിക്ക് മോളെ...നീ കഴിച്ചാലല്ലേ കല്ലുമോളെ ഊട്ടാൻ പറ്റൂ... അതാണ് അമ്മ മനസ്സ്....സ്വന്തം വയറ് നിറക്കാതെ മക്കളെ ഊട്ടും...മുണ്ടു മുറുക്കി ഉടുത്ത്... "എനിക്ക് വേണ്ടമ്മേ...വിശപ്പില്ല...അത് ചത്തുപോയി... "കല്ലു മോളെ ഓർത്ത് കഴിക്കെടീ മോളെ..." അമ്മയുടെ ദയനീയ വിലാപം നെഞ്ചിൽ തറച്ചു...താനും ഒരമ്മയയാണു കല്ലു മോളുടെ... "അമ്മേ ഞാൻ വഴി പിഴച്ചിട്ടില്ല..തെറ്റുകാരിയല്ല...അവനാണ് മനു...അനിയനായി കണ്ടവൻ...അവൻ മനപ്പൂർവ്വം ചെയ്തതതാ... വിമ്മിപ്പൊട്ടി അമ്മക്ക് മുമ്പിൽ കരഞ്ഞു.. " അമ്മക്ക് അറിയാടീ അമ്മേടെ മോളെ...

ചേർത്തു പിടിച്ചു മകളെ ആശ്വസിപ്പിച്ചു.... മയൂഖക്ക് എവിടെ നിന്നോ ഒരു ധൈര്യം വന്നു.. "ജീവിക്കണം മോളെ തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മുമ്പിൽ...അന്തസ്സായി ജീവിച്ചു കാണിക്കണം.. പെണ്ണന്നാൽ ആർക്കും മടിക്കുത്ത് അഴിക്കാനുളളതല്ലെന്ന്... അമ്മയുടെ ഓരോ വാക്കുകളും മയൂഖക്ക് ആത്മധൈര്യം നൽകി.. " ദാ കുറച്ചു പണമുണ്ട് വെച്ചോളൂ....ആവശ്യം വരും" അമ്മ നൽകിയ മുഷിഞ്ഞ നോട്ടുകൾ വാങ്ങി ബാഗിൽ വെച്ചു....ദോശ പേരിനു മാത്രം കഴിച്ചു...അമ്മയിൽ നിന്നും കല്ലുമോളെയും വാങ്ങി ജനിച്ച വീട്ടിലെ അതിഥിയായി ഇറങ്ങി നടന്നു... എങ്ങോട്ടേക്കെന്ന് മയൂഖക്ക് ഒരുറപ്പും ഇല്ലായിരുന്നു... മുഷിഞ്ഞ ബാഗ് ഒരു തോളിലും അതിൽ കുറച്ചു തുണികളും കയ്യിലൊരു കൈക്കുഞ്ഞും.... കുഞ്ഞുമായി ബസ് സ്റ്റാൻഡിലേക്ക് നടന്നു... "എടീ മയൂഖേ ..." അപരിചിതമയൊരു സ്വരം കേട്ടു തിരിഞ്ഞു നോക്കി...കാറിൽ നിന്നും ഒരു യുവതി ഇറങ്ങി വരുന്നു...തന്നെ തന്നെയാണോന്ന് സംശയിച്ചു ഒരുനിമിഷം നിന്നിട്ട് തിരിച്ച് നടക്കാനൊരുങ്ങി.. "എടീ മയൂഖേ നിന്നെ തന്നെയാടീ...

ഏകദേശം ഇരുപത്തിയെട്ട് വയസ്സ് പ്രായം തേന്നിക്കുന്നൊരു യുവതി... " എടീ നിനക്ക് എന്നെ മനസ്സിലായില്ലേ..." അടുത്തേക്ക് എത്തിയ യുവതിയെ സംശയത്തോടെ നോക്കി...പതിയെ മയൂഖയുടെ മുഖം വിടർന്നു... "ദീപ.... പത്താം ക്ലാസിലെ കൂട്ടുകാരി...വർഷങ്ങൾ കുറെ കഴിഞ്ഞു ഒന്നു കണ്ടിട്ട്....കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു... " നീ എന്താടീ ഇവിടെ " "എന്റെ വീട് ഇവിടെ അടുത്താ.." മയൂഖ മറുപടി കൊടുത്തു... "അതുശരി...എന്തായാലും കണ്ടത് നന്നായി.. നീ വീട്ടിലേക്ക് വാ..കയറിയട്ടു പോകാം..." ഒന്നു ആലോചിച്ച ശേഷം പുഞ്ചിരിയോടെ ദീപയുടെ ക്ഷണം സ്വീകരിച്ചു.. "മോളാണോടീ ..." "അതേ..." ദീപ കുഞ്ഞിനെ എടുത്തു...അവളുടെ കണ്ണിൽ നിന്ന് ഒരുതുള്ളി അടർന്നു വീണു.. "എന്താടീ പൊന്നിന്റെ പേര്... "കല്ലു ...കല്ലുമോൾ... " വാവ്...സ്വീറ്റ് നെയിം..നീ വാ നമുക്ക് വീട്ടിൽ ചെന്നു ബാക്കി വിശേഷങ്ങൾ സംസാരിക്കാം" മയൂഖയും കല്ലുമോളും ദീപയോടൊപ്പം കറിൽ കയറി...

വലിയൊരു വീടിനു മുമ്പിലായി കാറ് നിന്നു.. "ഇറങ്ങെടീ..." മയുഖ മോളുമായി ഇറങ്ങി....വലിയ വീട് അവൾക്ക് ശരിക്കും ആശ്ചര്യമായി... "ഏട്ടൻ ജോലിക്ക് പോയിരിക്കുവാ...വൈകിട്ടേ വരൂ..." അവളെ ക്ഷണിച്ചു അകത്തേക്ക് ഇരുത്തി... കുടിക്കാനായി കൂൾ ഡ്രിംഗ്സ് കൊടുത്തു.... അവർ കുറെയേറെ സമയം സംസാരിച്ചു ഇരുന്നു... "മക്കൾ എവിടെ..." എന്തെങ്കിലും ചോദിക്കണമെന്നു കരുതി ചോദിച്ചതാണു... "ഈശ്വരൻ അങ്ങനെയൊരു ഭാഗ്യം തന്നില്ലെടീ" "സോറി...ഞാൻ..." "അതൊന്നും സാരമില്ല..ഇനി നീ നിന്റെ വിശേഷങ്ങൾ പറയ്... ദീപയോട് എല്ലാം തുറന്നു പറയണമോന്ന് ഒന്നു ചിന്തിച്ച ശേഷം മനസ്സ് തുറന്നു... എല്ലാം കേട്ടവൾ തരിച്ച് ഇരുന്നു... " എനിക്കും മോൾക്കും താമസിക്കാനൊരു ഷെൽട്ടർ വേണം ദീപ..പിന്നെ ചെറിയ ഒരു ജോലിയും..." മയൂഖ അവളുടെ മനസ്സ് തുറന്നു...

"നിനക്ക് ഇവിടെ എത്രകാലം വേണമെങ്കിലും കഴിയാമെടീ ആരും ഇറക്കി വിടില്ല" "എന്നാലും ചെറിയ ഒരു വാടക വീട് വേണം" "എന്തായാലും ജയേട്ടൻ വരട്ടെടീ‌..വീടും ജോലിയും ശരിയാക്കാം..നീ കുളിച്ച് ഫ്രഷായിട്ട് വാ...മോളെ ഞാൻ നോക്കിക്കൊള്ളാം" മയൂഖ ഫ്രഷാകാനായി പോയതോടെ ദീപ കുഞ്ഞിനെ കൊഞ്ചിക്കാൻ തുടങ്ങി... തലയിൽ തണുത്ത വെള്ളം വീണതോടെ മയൂഖക്കൊരു ഉണർവ് തോന്നി...കുളി കഴിഞ്ഞു വന്നപ്പോൾ ദിപ ഊണുവിളമ്പി...അതിനുശേഷം ദീപ അവർക്കായി ഒരുമുറി ഒരുക്കി കൊടുത്തു... കല്ലുമോളെ കട്ടിലിൽ കിടത്തിയ ശേഷം അവളും ചേർന്നു കിടന്നു... "നമ്മൾ ഇവിടെ മുതൽ പുതിയ ഒരു ജീവിതം തുടങ്ങുവാ മോളെ...." കുഞ്ഞിന്റെ കാതിലവൾ മന്ത്രിച്ചു...പക്ഷേ ഇവിടം മുതൽ ജീവിതത്തിന്റെ അടുത്ത പരീക്ഷണം ആരംഭിക്കുന്നുവെന്ന് അറിയാതെ മോൾക്കൊപ്പം മയൂഖ തളർന്നുറങ്ങി............. തുടരും........

നന്ദമയൂഖം : ഭാഗം 1

Share this story