നന്ദമയൂഖം: ഭാഗം 4

nanthamayoogham

A Story by സുധീ മുട്ടം

"മയൂഖ ഏത് വരെ പഠിച്ചു" അവളിൽ നിന്ന് മിഴികൾ മാറ്റാതെ ആയിരുന്നു ജയന്റെ ചോദ്യം...അപ്പോഴും കണ്ണുകൾ മുന്നിൽ നിൽക്കുന്ന പെണ്ണിന്റെ അംഗലാവണ്യം ആസ്വദിച്ചു... "ഡിഗ്രിവരെ...കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല" സ്വരമിടറി ഒരു നോവ് അവളിൽ നിറഞ്ഞു..പഠിക്കാനേറെ ഇഷ്ടമായിരുന്നു..പക്ഷേ അപ്രതീക്ഷിതമായി വന്ന പനി ആകെ തളർത്തിക്കളഞ്ഞു..പിന്നീട് പഠിക്കാനും കഴിഞ്ഞില്ല.അച്ഛനു താല്പര്യം ഇല്ലെന്ന് പറയുന്നതാകും.ശരി.. "പഠിച്ചിട്ട് എന്തു നേടാനാ...വല്ലവരുടേയും അടുക്കളയിലെ പുകയുമേറ്റ് കിടക്കണ്ടവളാണ്"".. അങ്ങനെ ആയിരുന്നു അച്ഛന്റെ നിലപാട്... ഇപ്പോൾ ഓരോന്നും ഓർക്കുമ്പോൾ സങ്കടം വരുന്നു... മയൂഖ മെല്ലെയൊന്ന് തേങ്ങി... " ശരി ഞാൻ ശ്രമിക്കാം...അതുവരെ മയൂഖക്കും കുഞ്ഞിനും ഇവിടെ സുഖമായി കഴിയാം" നന്ദിയോടെ അവൾ കൂപ്പുമ്പോൾ അയാൾ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി... വിഷാദ മൂകമാണാ മുഖം...എന്നാലും മയൂഖയുടെ സൗന്ദര്യവും ആകാരവടിവും ഏതൊരു പുരുഷന്റെയും സിരകളിൽ ലഹരി ഉണർത്തും......

അയാൾ മനസ്സിൽ പറഞ്ഞു. "ജയേട്ടൻ പറഞ്ഞ സ്ഥിതിക്ക് നിനക്ക് ജോലി കിട്ടിയെന്നു കരുതിയാൽ മതി... അല്ലേ ജയേട്ടാ" ഭർത്താവിനെ നോക്കിയതും അയാളൊന്ന് പുഞ്ചിരിച്ചു... "വാടീ മോളുറക്കമല്ലേ ഫുഡ് കഴിക്കാം" "നിങ്ങൾ കഴിക്ക്..ഞാൻ പിന്നെ ഇരുന്നോളാം" അവർക്കൊരു ശല്യമാകരുതെന്ന് കരുതി സ്വയം ഒഴിയാനായി ശ്രമിച്ചു... പക്ഷേ ദീപ സമ്മതിച്ചില്ല.. "വാടീ ഇങ്ങോട്ട്..നീ ഇവിടുത്തെയൊരു അംഗമാണ്..." കൂട്ടുകാരിയുടെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു... മയൂഖയുടെ നിതംബ ചലനം ആസ്വദിച്ചു ജയൻ അവർക്ക് പിന്നാലെ കൂടി... ഡൈനിംഗ് ടേബിളിൽ മയൂഖക്ക് അഭിമുഖമായി ജയൻ ഇരുന്നു...ദീപ ചോറും കറികളും വിളമ്പിയിട്ട് അവർക്കൊപ്പം ഇരുന്നു... കണ്ണുകൾ പലപ്പോഴും മയൂഖയിലായിരുന്നു...അവളതൊന്നും ശ്രദ്ധിച്ചതേയില്ല....ഒരിറ്റു വറ്റു പോലും തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല..ഗദ്ഗദത്താലത് അടഞ്ഞു പോയിരുന്നു.. "എടീ ഇരുന്നു സ്വപ്നം കാണാതെ കഴിക്കാൻ നോക്കെടീ..." ഞെട്ടിപ്പകച്ചു അവൾ ദീപയെ നോക്കി..വിളറിയ മുഖത്തോടെ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു..

കൈ കഴുകി മുറിയിലേക്ക് പോയി..കല്ലുമോൾ അപ്പോഴും നല്ല ഉറക്കത്തിലാണ്..കതക് ചാരിയിട്ട് മോളെ ചേർത്തു പിടിച്ചു കിടന്നു... "ഇവിടം മുതൽ പുതിയ ഒരു ജീവിതം ആരംഭിക്കുകയാണ്........മനസ്സിൽ ആലോചിച്ചു കിടന്നു...കുറച്ചു കഴിഞ്ഞു മിഴികളെ നിദ്ര തലോടിയുറക്കി.... 💙💙💙💙💙💙💙💙💙💙💙💙💙💙💙 " എടാ കാളപോലെ വളർന്നിട്ടും നിനക്ക് ഞാൻ ഇപ്പോഴും ചിലവിന് തരണമല്ലോ കുരുത്തം കെട്ടവനേ..പഠിച്ചെന്നു കരുതി ഒരു പണിക്കും പോകില്ല" രാവിലെ ജാനകിയമ്മയുടെ ഉറക്കെയുളള ശബ്ദം കേട്ടാണ് തലവഴി മൂടിപ്പുതച്ച പുതുപ്പിൽ നിന്നും തല വെളിയിലേക്കിട്ടത്... "രാവിലെ തന്നെ തുടങ്ങിയോ അമ്മേ സുപ്രഭാതം" വളരെ സരസമായാണു നന്ദന്റെ ചോദ്യമെങ്കിലും ജാനകിയമ്മക്ക് വിറഞ്ഞു കയറി.. കയ്യിലിരുന്ന ചൂലുകൊണ്ടു ചന്തിക്കൊരെണ്ണം കൊടുത്തു.. "അമ്മേ കെട്ടുപ്രായം തികഞ്ഞ ചെറുക്കനെ തല്ലുന്നത് നാണക്കേടാ" "ആണോ നിനക്കത് ഇല്ലെങ്കിൽ എനിക്കൊട്ടും ഇല്ല".. " എന്താ.... "നാണം..." *അമ്മക്ക് പണ്ടേ ഇല്ലല്ലോ ...." "എടാ കുരുത്തം കെട്ട സന്തതി.... കയ്യിലിരുന്ന ചൂൽ അവർ വീണ്ടും വീശി...

നിലവിളിയോടെ നന്ദൻ ചാടി എഴുന്നേറ്റു ചിരിയോടെ കിണറ്റിൻ കരയിലേക്കോടി....അവിടെ നിന്ന് തൊട്ടി കിണറ്റിലേക്കിട്ട് തലവഴി വെള്ളവും ഒഴിച്ചു കുളിച്ചു....പല്ലു തേപ്പും കഴിഞ്ഞു അടുക്കളയിലേക്ക് തലയിട്ടു.. " അമ്മാ വിശക്കുന്നു.. വല്ലതും താ" "പുട്ടും മുട്ടക്കറിയും ഉണ്ട് വേണേൽ എടുത്ത് കഴിക്ക്" ജാനകിയമ്മ അരിശത്തോടെ പറഞ്ഞു... "എന്റെ ജാനിക്കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുന്ന സംത‌ൃപ്തി തനിയെ എടുത്ത് കഴിച്ചാൽ കിട്ടുമോ.... അമ്മക്ക് അരികിലെത്തി താടിത്തുമ്പ് പിടിച്ചു ഉയർത്തി.....അവർക്ക് ചിരിയും വന്നുപോയി.. അവർ പുട്ടും മുട്ടക്കറിയും വിളമ്പി കൊടുത്തു.. എന്നത്തേയും പോലെ ആദ്യത്തെ പങ്ക് അമ്മക്ക് നൽകി...അതിനുശേഷം കഴിച്ചു തുടങ്ങി.. പിജി കഴിഞ്ഞു നിൽക്കുവാണ് നന്ദൻ...പണിക്ക് പോകാൻ മടിയാണ്..ജാനകിയമ്മ പണി എടുത്താണ് കുടുംബം കഴിയുന്നത്.. അവരുടെ ഭർത്താവ് നേരത്തെ മരിച്ചു പോയി.. " നീ രാവിലെ എവിടേക്കാ... "കവലയിൽ വരെ പോകണം... " എന്തിനാടാ പെൺകുട്ടികളെ വായിനോക്കാനല്ലേ...നാട്ടിലത്തേതൊക്കെ മടുപ്പായോ...

"ഈ അമ്മ നാണം കെടുത്തിയേ അടങ്ങൂ... നന്ദൻ ചിരിച്ചു..... " വല്ല പണിക്കും പോടാ...എനിക്ക് വയ്യാതെ വരുവാ" "ആം...അമ്മ അത് പറഞ്ഞപ്പോഴാ ഓർത്തത്..എനിക്ക് തിങ്കളാഴ്ചത്തേക്ക് ആയിരം രൂപ വേണം...സിറ്റിയിൽ ഒരിടത്ത് ഒരു കമ്പിനിയിൽ ഇന്റർവ്യൂ ഉണ്ട്..അതിനു പോകാനാ" "ഉള്ളത് വല്ലതും ആണോ..അതോ എന്റെ കയ്യിൽ നിന്നും പൈസ അടിച്ചു മാറ്റാനുള്ള അടവാണോ... " അല്ല അമ്മേ സത്യം " അമ്മയുടെ തലയിൽ കൈവെച്ചു... "ഇതെങ്കിലും കിട്ടിയില്ലെങ്കിൽ ഒരു രൂപ പോലും ഇനി തരില്ല" "ഹാം സമ്മതിച്ചു... " പൈസയുടെ കാര്യവും ഞാനേറ്റു..... "ശരി അമ്മേ... അമ്മയോട് യാത്രയും പറഞ്ഞു വേഗം കവലയിലേക്ക് നടന്നു... " എടീ മയിലേ നീ എവിടാ നിൽക്കുന്നത്..." ഫോൺ എടുത്തു മയൂഖയെ വിളിച്ചു... നന്ദൻ സ്നേഹിക്കുന്ന പെൺകുട്ടി ആണ് ഈ മയൂഖ...മയിൽ എന്നാണ് ഒരുപാട് ഇഷ്ടത്തോടെ വിളിക്കുന്നത്... "ഞാനിവിടെ ഐസ്ക്രീം പാർലറിൽ ഉണ്ട്" നന്ദൻ വേഗം അവിടേക്ക് കയറി...ഒഴിഞ്ഞ ഒരിടത്ത് മയിൽ ഇരിക്കുന്നത് കണ്ടു.. "എന്തിനാടീ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്....

പൊടുന്നനെ അവളുടെ മുഖമൊന്ന് വാടി...കുറച്ചു സമയം നിശബ്ദയായി ഇരുന്നു.. " എന്തുപറ്റി മയിലേ...എന്താ മുഖം വാടിയത്" മെല്ലെ അവളൊന്ന് തേങ്ങി...നന്ദനൊരു നിമിഷം വല്ലാതായി.. "എന്താണെന്ന് പറയ് വെറുതെ ടെൻഷനാക്കാതെ... " ഞാൻ പറയുന്നത് കേട്ട് എന്നോട് വിരോധമൊന്നും തോന്നരുത്..... "ഇല്ല നീ കാര്യം പറയെടീ.. " നിനക്കായിട്ട് ഞാൻ വീട്ടിൽ ഒരുപാട് ഫൈറ്റ് ചെയ്തു... എന്നിട്ടും വീട്ടുകാർ സമ്മതിക്കുന്നില്ല..ഇന്നലെ പെണ്ണുകാണാൻ വന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ചു... "മയിലേ..... വിശ്വാസം വരാതെ സ്വരമിടറി വിളിച്ചു... ഒപ്പം അവന്റെ കണ്ണുകളും നിറഞ്ഞു... " ജീവിതാവസാനം വരെ കൂടെ കാണാമെന്ന് പറഞ്ഞവളാണ് ...എന്നിട്ട്... "വീട്ടുകാരെ വിഷമിപ്പിക്കാൻ വയ്യ നന്ദാ...നീയെന്നെ മറക്കണം... " മറക്കാനോ ഒരുനിമിഷം കൊണ്ട്... അവന്റെ വാക്കുകൾ മുറിഞ്ഞ് വീണു....ഒരുമിച്ച് ഒരുകുടക്കീഴിൽ ജീവിക്കാമെന്ന് പരസ്പരം സത്യം ചെയ്തവരാണ്... "പറ്റില്ല മയിലേ...നിന്നെ മറക്കാൻ കഴിയില്ല... നെഞ്ച് പൊടിയുന്ന വേദനയോടെ വാക്കുകൾ ഇടറി വീണു... " നീ വാ എന്റെ വീട്ടിലേക്ക്...

അങ്ങോട്ടിനി പോകണ്ടാ... "എന്നിട്ട് എനിക്കും കൂടി നിന്റെ അമ്മ ചിലവിനു തരാനോ... കൂർത്ത മുനയുളള ചോദ്യം ഹൃദയത്തിലേക്ക് തറച്ചു കയറി... ",മയിലേ.... നീ... നീ..." "ഞാൻ തീരുമാനിച്ചു നന്ദാ...നമ്മൾ ഇവിടെ പിരിയുകയാണു..ഇനിയെന്നെ കാണാനോ വിളിക്കാനൊ ശ്രമിക്കരുത്‌‌‌.... ശാസനയുടെ സ്വരം... നന്ദൻ പതിയെ എല്ലാം ഉൾക്കൊള്ളാൻ ശ്രമിച്ചു.... തന്നെക്കാൾ അനുയോജ്യമായ നല്ലൊരു ബന്ധം ഒത്തുകിട്ടി..അതാണീ മാറ്റത്തിന് കാരണം.. " മയിലേ ഒന്നുകൂടി ആലോചിച്ചിട്ട്..... "എനിക്കിനി ആലോചിക്കാൻ ഒന്നുമില്ല... ഇവിടെ നമ്മുടെ ബന്ധം അവസാനിക്കുന്നു... മയിൽ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു... " ആത്മാർത്ഥമായി സ്നേഹിച്ചതുകൊണ്ട് എനിക്ക് കുറെ സങ്കടമുണ്ടാകും..എന്നു കരുതി "അഴലിന്റെ ആഴങ്ങളിൽ പാടി നടക്കില്ല....നിന്നെക്കാൾ സൗന്ദര്യമുളള ,,,മയൂഖ എന്നുള്ള ഒരു പെണ്ണിനെയെ ഞാൻ വിവാഹം കഴിക്കൂ... " നിന്നോടുളള ഓർമ്മക്കായിട്ട്..ജീവിക്കാൻ പഠിപ്പിച്ചു തന്നതിന്..... നന്ദൻ വേഗം നടന്നു നീങ്ങി...അപ്പോഴും ഒലിച്ചിറങ്ങിയ മിഴിനീരു തുടച്ചു മാറ്റിയില്ല..ഹൃദയത്തെ നോവിച്ചതങ്ങനെ ഒഴുകിക്കൊണ്ടിരുന്നു............. തുടരും........

നന്ദമയൂഖം : ഭാഗം 3

Share this story