നന്ദവൈശാഖം: ഭാഗം 4

nanthavaishakham

A Story by സുധീ മുട്ടം

അപമാന ഭാരത്താൽ വൈശാഖിന്റെ മുഖം കുനിഞ്ഞു..സ്വന്തം അമ്മയാണു പരസ്യമായി അപമാനിക്കുന്നത് കേൾക്കുന്നവർ വിശ്വസിക്കുകയും ചെയ്യും.. നിറഞ്ഞ മിഴികളോടെ അയാൾ തലയുയർത്തി നന്ദയെ നോക്കി...ഒന്നും സഹിക്കാൻ കരുത്തില്ലാതെ അലറിക്കരഞ്ഞു അവൾ പൂഴി മണ്ണിലേക്ക് വീണുപോയി.... " സ്വന്തം പെറ്റതതളള വിളിച്ചു കൂവിയട്ടും അവർക്ക് വല്ല കൂസലുമുണ്ടോന്ന് നോക്കിയേ" എല്ലാം കണ്ടും കേട്ടു വേലിക്കരുകിൽ നിന്നിരുന്ന കാർത്തികയും സാവിത്രിയും വിരൽ മൂക്കത്ത് വെച്ചു.. "രണ്ടു പേരുടേയും അഴിഞ്ഞാട്ടം കാരണമാ ആ കൊച്ച് ഇറങ്ങിപ്പോയത്..ഇപ്പോഴല്ലേ സത്യങ്ങൾ വെളിച്ചത്ത് വരുന്നത്" "അതേടീ കാർത്തി പാവം കൊച്ചായിരുന്നു ശിൽപ്പ..നിറഞ്ഞ പുഞ്ചിരിയോടെ അതിനെ എല്ലാവരും കാണുമായിരുന്നുള്ളൂ..സംസാരിക്കുമ്പോഴും എന്തൊരു സ്നേഹവും ബഹുമാനവുമായിരുന്നു" രണ്ടു പേരും കൂടി പ്ലേറ്റങ്ങ് തിരിച്ച് ശിൽപ്പയെ നല്ലവളായും നന്ദയെ പിഴയായും മുദ്ര കുത്തി.. "കലികാലം അല്ലാതെന്ത് പറയാനാ.രണ്ടിനും കൂടി പ്രേമം ആയിരുന്നെങ്കിൽ ഇവർക്കങ്ങ് കെട്ടിക്കൂടായിരുന്നില്ലേ..രണ്ടും കാരണം രണ്ടു ജീവിതങ്ങളാ നശിച്ചത്" "നല്ലൊരു ചെറുക്കനായിരുന്നു നന്ദൻ..അവന്റേയും കുഞ്ഞിന്റേയും ജീവനെടുത്തു നാശം പിടിച്ചവൾ" "അതെങ്ങെനാ കല്യാണം കഴിച്ചാൽ ഒളിസേവ നടക്കുവോ..കട്ടു തിന്നുന്നതിന്റെ രുചി വേറെയാണ്".. പഴയ കാല ഓർമ്മകൾ അയവിറക്കി സാവിത്രി പിറുപിറുത്തു.. നാട്ടിലെ ആകാശവാണി മാത്രമല്ല ഭർത്താവ് മരിച്ചതോടെ വഴിവിട്ട ജീവിതം നയിക്കുന്നയാളാണ് കാർത്തിക..സാവിത്രി ഭർത്താവ് ഉണ്ടെങ്കിലും മറ്റുളളവരെ വീട്ടിൽ വിളിച്ചു കയറ്റലാണ് പണി..

ഏകദേശം തുല്യമായ തൊഴിൽ..ലക്ഷ്യം പണവും.. നാട്ടിലുളളവർക്കെല്ലാം അറിയാം ഇവരുടെ തൊഴിലെന്തെന്ന്..പലരും അവരുടെ നാവിലെ സരസ്വതി കേൾക്കാനുളള കരുത്തില്ലാത്തതിനാൽ മൗനം പാലിക്കാറാണു പതിവ്..അതവർക്കൊരു വളവുമാണ്. നന്നായി ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് ഉണ്ടാകാറുളള അസ്വസ്ഥതയും കുശുമ്പും തന്നെയാണ് അവർക്കും.. "നീയൊരു സ്ത്രീയാണോടീ" അതുവരെ നിയന്ത്രിച്ചു നിന്നിരുന്ന മാധവിന്റെ കോപം കലശലായി മാറി..മകന്റേയും നന്ദയുടേയും അവസ്ഥയൊരു നോവായി പടർന്നു കയറി.. നീ നൊന്ത് പ്രസവിച്ച മകൻ തന്നെയല്ലേടീ ഇത്" വൈശാഖിനെ മുമ്പിലേക്ക് നീക്കി നിർത്തി അയാളലറി.. മാധവ് പൊതുവേ ശാന്തനാണ്..സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനം നൽകുന്ന മനുഷ്യൻ.ഭാര്യയെ ഒരിക്കലേ തല്ലിയട്ടുള്ളൂ..അതും ക്ഷമയുടെ നെല്ലിപ്പലക ഇളകിയതോടെ..അന്നേ തീരുമാനം എടുത്തതാണ് ഇനിയൊരിക്കലും നളിനിയെ തല്ലില്ലെന്ന്.. പിന്നീട് ഒരിക്കലും തല്ല് കൊളളാറുളള അവസരം അവർ ഉണ്ടാക്കിയട്ടില്ല..ഇടക്കിടെ ഇഷ്ടക്കേട് പിറുപിറുക്കാറുണ്ടെങ്കിലും ഈ ഒരു മാറ്റം അവിശ്വസനീയമായിരുന്നു. ശിൽപ്പയുടെ ഒളിച്ചോട്ടം അവരുടെ മനസ്സിനെയാകെ തളർത്തിയിരുന്നു.. "നൊന്ത് പ്രസവിച്ച മകനാണെന്ന് കരുതി തെറ്റുകളെ ന്യായീകരിക്കണോ?" "ന്യായീകരിക്കും മുമ്പേ സത്യമെന്തെന്ന് തിരക്കണം" "എല്ലാം അറിഞ്ഞിട്ട് തന്നെയാ പറഞ്ഞത്" നളിനിക്കൊരു കൂസലും ഇല്ലായിരുന്നു.. തല ഉയർത്തിപ്പിടിച്ച് അങ്ങനെ നിന്നു..ചിരിക്കുന്ന നാട്ടുകാരൊന്നും പ്രശ്നം ആയിരുന്നില്ല.. "കയറിപ്പോടീ അകത്തേക്ക്.." മാധവിനു പതിയെ ദേഷ്യം വന്നു തുടങ്ങി..

",ഇല്ലെങ്കിൽ നിങ്ങളെന്നെ എന്ത് ചെയ്യും മനുഷ്യാ...തല്ലുമോ?എങ്കിലൊന്ന് കാണട്ടെ..സ്ത്രീകൾക്ക് നേരെ കൈവെച്ചാലുളള അനുഭവം ഞാൻ പറഞ്ഞു തരേണ്ടല്ലോ..നാലു നേരവും ന്യൂസ് ചാനലും വെച്ചോണ്ടിരിക്കുന്ന ആളല്ലേ" തല്ലാനായി ഉയർത്തിയ മാധവിന്റെ കൈകൾ താഴ്ന്നതും പുച്ഛത്തിലൊരു ചിരി അവരുടെ ചുണ്ടിലൂറി.. "കുഞ്ഞാറ്റക്കൊപ്പം ഇവനെക്കൂടി കൊണ്ടു പൊയ്ക്കോടി..എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനിയൊന്നും ഒളിക്കാനില്ല" പ്ടേം.. അടിയുടെ വലിയൊരു ഒച്ച മുഴങ്ങി..നളിനിയുടെ ഇടതു കവിളിൽ മാധവിന്റെ വലതു കരം ഗ്രഹിച്ചു.. "നീ ചെന്ന് കേസ് കൊടുക്കെടീ...ഇത്രയെങ്കിലും നിനക്കൊന്ന് തന്നില്ലെങ്കിൽ ഞാൻ മനുഷ്യനല്ലാതാകും" "നിങ്ങൾ.. നിങ്ങൾ എന്നെ തല്ലിയല്ലേ..." കണ്ണുകൾ നിറച്ചു അടി കിട്ടിയ കവിൾത്തടം പൊത്തിപ്പിടിച്ചു നളിനി പുലമ്പി.. ",ഇനി വാ തുറന്നാൽ കൊന്നു കളയും ശവമേ" ഭർത്താവ് ചീറ്റപ്പുലി ആയതോടെ ദേഷ്യം മുഴുവനും മണ്ണിൽ ആഞ്ഞ് ചവുട്ടി തീർത്തു വീട്ടിലേക്ക് ഓടിക്കയറി.. അയൽക്കാർക്കെല്ലം സന്തോഷമായി..നന്നായി പണിയെടുത്ത് നല്ല രീതിയിൽ ജീവിക്കുന്ന നളിനിയുടെ കുടുംബത്തോട് അവർക്കെല്ലാം അസൂയയായിരുന്നു...പണി എടുത്ത് ജീവിക്കുന്ന അച്ഛനും മകനും..അമ്മയും മരുമകളും സന്തോഷത്തോടെ കഴിയുന്നു.. ഇവരുടെ വീട്ടിലെ ആണുങ്ങളൊക്കെ പണിക്ക് പോയാലും പകുതിയും മദ്യപിച്ചു തീർക്കും..കുടി കഴിഞ്ഞു വന്നാൽ വീട്ടിൽ വഴക്കും ഭരണിപ്പാട്ടും ആയിരിക്കും... "എഴുന്നേൽക്ക് മോളേ" മാധവ് നോവോടെ നന്ദയെ പിടിച്ചു എഴുന്നേൽപ്പിച്ചു...കുഞ്ഞാറ്റയെ അപ്പോഴും മാറോട് ചേർത്തു പിടിച്ചിട്ടുണ്ട്. കണ്ണിൽ നിന്ന് ജലപ്രവാഹം നിലച്ചിരുന്നില്ല..

"എന്നോട് ക്ഷമിക്ക് മോളേ..അവൾ ചെയ്ത തെറ്റിനു ഞാൻ മാപ്പ് ചോദിക്കുന്നു" "അയ്യോ അരുതച്ഛാ...അമ്മ പറഞ്ഞ തെറ്റിനു അച്ഛൻ ക്ഷമ ചോദിക്കരുത്..എന്റെ അച്ഛൻ മാപ്പ് ചോദിക്കും പോലെയാണ്" കരച്ചിലിനും ഇടയിൽ വാക്കുകൾ ദൃഢമായിരുന്നു.. മാധവിനറിയാം നന്ദയെന്ന പെൺകുട്ടിയെ...അഭിമാനിയും വ്യക്തിതവുമുളളവളെ...അതുപോലൊരു മകൾ ജനിച്ചില്ലല്ലോന്നുളള സങ്കടം നന്ദയിലൂടെയാണ് തീർത്തതും... "മോളേ...." മാധവ് അവളെ ചേർത്തു പിടിച്ചു തഴുകി... "വൈശാഖ്‌.." വൈശാഖിനു അരികിലെത്തി വിളിച്ചു.. കുനിഞ്ഞ മുഖം നന്ദക്ക് നേരെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു. "എനിക്ക് സങ്കടമില്ല വൈശാഖ്‌.. ഞാൻ ശാപം പിടിച്ചവളാണ്..എന്റെ ജാതകദോഷം കാരണം ഭർത്താവും കുഞ്ഞും മരിച്ചവൾ..കുഞ്ഞാറ്റക്ക് കൂടിയിനി ദോഷമാകണ്ടാ" മിഴിനീര് തുടച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു.. "ദാ.. കുഞ്ഞാറ്റ" "വാങ്ങിക്കോളൂ..മോളെ ഞാൻ ദൂരെ നിന്നു കണ്ടോളാം" യാന്ത്രികമായി നീട്ടിയ കൈകളിലേക്ക് കുഞ്ഞിനെ വെച്ചു കൊടുത്തിട്ട് നന്ദ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഓടിക്കളഞ്ഞു.. അമ്മയുടെ ചൂട് നഷ്ടമായെന്ന് തിരിച്ചറിഞ്ഞ കുഞ്ഞാറ്റ കരയാൻ തുടങ്ങി... വൈശാഖും അച്ഛനും മാറി എടുത്തിട്ടും കുഞ്ഞിന്റെ കരച്ചിൽ അടങ്ങിയില്ല.കുഞ്ഞാറ്റക്ക് അറിയില്ലല്ലോ അവളുടെ അമ്മ ഉപേക്ഷിച്ച് പോയെന്ന്.. "അച്ഛാ" നിസ്സഹായതോടെ അച്ഛനെ വിളിച്ചു... അയാൾക്ക് അറിയാം മകനെ...ആ മനസ് കാണാനും കഴിഞ്ഞു... "സാരമില്ലെടാ.,എല്ലാം അനുഭവിച്ചല്ലേ പറ്റൂ" 💙💙💙💙💙💙💙💙💙💙💙💙💙💙 നന്ദ വീട്ടിലേക്ക് പാഞ്ഞു കയറി മുറിയിലെ കിടക്കയിലേക്ക് വീണു പൊട്ടിക്കരഞ്ഞു.. സഹിക്കാൻ കഴിയുന്നില്ല ഒന്നും...

ഭർത്താവിന്റെയും കുഞ്ഞിന്റെയും ഫോട്ടോയും നോക്കി ഓരോന്നും പുലമ്പിക്കൊണ്ടിരുന്നു... ദൂരെയേതോ ചടങ്ങിനു പോയി വന്ന രാമചന്ദ്രനും ഭാര്യയും കാണുന്നതെ മകളുടെ കരച്ചിൽ ആയിരുന്നു.. "എന്തുപറ്റി മോളേ" "ഒന്നും ഇല്ല അച്ഛാ..കണ്ണിലൊരു പൊടി വീണതാ" നന്ദ ചിരിക്കാൻ ശ്രമിച്ചു.. "അച്ഛനോട് കളളം പറയാനും തുടങ്ങിയല്ലേ" പിതാവിന്റെ സ്വരം ഇടറിയത് മനസ്സിലായതും അവളൊന്ന് പിടഞ്ഞു...തനിക്കായി മാത്രം ജീവിക്കുന്ന അച്ഛനും അമ്മയും.. "പറയാം അച്ഛാ...എല്ലാം കേട്ടു കഴിഞ്ഞു വഴക്കിനു പോകരുത്" ആ ഒരു ഭയമുണ്ടായിരുന്നു...അതാണ് ഒളിക്കാൻ ശ്രമിച്ചതും.. "ഇല്ല..മോള് പറയ്" നന്ദ കണ്ണുനീരോടെ ഓരോന്നും വിവരിക്കുമ്പോഴും അവളുടെ മാതാപിതാക്കളിൽ ദേഷ്യം ഇരമ്പി ഉയർന്നു..മകൾക്ക് നൽകിയ വാക്കും വൈശാഖിനെയും മാധവനെയും ഓർത്ത് ക്ഷമിച്ചു.. "അമ്മ ഒരുകൂട്ടം പറഞ്ഞാൽ മോൾക്ക് ദേഷ്യമാകുമോ?" സരസ്വതി നന്ദയെ മെല്ലെ തഴുകി...എന്തെന്ന ഭാവത്തിലവൾ അമ്മയെ നോക്കി.. ",കുഞ്ഞാറ്റയെ കിട്ടാനൊരു വഴിയുണ്ട്" കുഞ്ഞാറ്റയെന്ന് കേട്ടതും നന്ദയുടെ കണ്ണുകൾ വിടർന്നു...മിഴിനീര് പൊടുന്നനെ നിന്നു.. "വൈശാഖ്‌ നല്ല ചെറുക്കനാ..മോൾക്കായി ആലോചിക്കട്ടെ..അച്ഛനും അമ്മക്കും ഇഷ്ടമാ" നന്ദ ഒരുനിമിഷമൊന്ന് ഞെട്ടിയ ശേഷം പിടഞ്ഞ് ഉണർന്നു.. "അമ്മക്ക് അറിയാലോ എന്നെ...എന്റെ നന്ദേട്ടനെ മറൊന്നൊരു ജിവിതം എനിക്ക് സാദ്ധ്യമല്ല... ഒരു അയുഷ്ക്കാലം ജീവിക്കാനുള്ള നല്ല ഓർമ്മകൾ അദ്ദേഹം എനിക്ക് നൽകിയട്ടുണ്ട്..മോളെ ഓർത്തുളള സങ്കടം കുഞ്ഞാറ്റയിലൂടെ തീർക്കാനാ ശ്രമിച്ചത്" ഭർത്താവിന്റെയും കുഞ്ഞിന്റെയും ഓർമ്മയിൽ അവളൊന്ന് തേങ്ങിപ്പിടഞ്ഞു... "തന്റെ പൊന്നുമോളുടെ ഏകദേശ സാമ്യമുണ്ട് കുഞ്ഞാറ്റക്ക്...അതാണ് തന്നെ ആ കുഞ്ഞിലേക്ക് ആകർഷിച്ചതും... നീറ്റുന്ന നോവിലും നന്ദ ഓർത്തു...................................................തുടരും…………

നന്ദവൈശാഖം : ഭാഗം 3

Share this story