നവവധു: ഭാഗം 14

navavadhu

A story by സുധീ മുട്ടം

സന്തോഷത്തോടെ ചാടിത്തുള്ളി സാഗര വരുന്നത് കണ്ടു ശേഖരൻ സന്തോഷത്തോടെ നോക്കി.. "എപ്പോഴും എന്റെ കുട്ടിയുടെ മുഖം തെളിഞ്ഞിരിക്കട്ടെ...അത് കാണുന്നതേയൊരു സംതൃപ്തിയാണ്.. ധന്യതയോടെ നെഞ്ചിൽ കൈവെച്ചു മിഴികൾ പൂട്ടി... " ദാ അച്ഛാ ഈ പത്രപ്പരസ്യം കണ്ടോ..." വിവാഹപ്പരസ്യം അടങ്ങിയ പേപ്പർ അച്ഛനു നേരെ നീട്ടി... അയാളത് വാങ്ങി ദൃഷ്ടിയതിൽ പതിപ്പിച്ചു... "അമ്മക്കൊരു കൂട്ടായി വരനെ തേടുന്നൊരു ചെറുപ്പക്കാരൻ.....കൂടെ അച്ഛന്റെ സ്നേഹവും പ്രതീക്ഷിക്കുമായിരിക്കും.... സാഗമോളും ആഗ്രഹിക്കുന്നത് ഇങ്ങനെയല്ലേ...അമ്മയുടെ സ്നേഹവും വാത്സല്യവും അവളും ആഗ്രഹിക്കുന്നുണ്ട്.. കണ്ണുകൾ നനഞ്ഞതോടെ സാഗരയെ ചേർത്തു പിടിച്ചു..

" അച്ഛന്റെ കുട്ടിക്ക് എന്താ ആഗ്രഹമെന്ന് വെച്ചാൽ ചെയ്തോളൂ..ഏതായാലും അച്ഛനു സമ്മതമാണ്" "അച്ഛന്റെ ഇഷ്ടവും കൂടി നോക്കി മതി" "മോളുടെ ഇഷ്ടമല്ലേ അച്ഛന്റേയും" "അച്ഛാ...ഐ ലവ് യൂ...ശരിക്കും ഒത്തിരി ഇഷ്ടമാണ് എനിക്ക് എന്റെ അച്ഛനെ" നിറഞ്ഞ കണ്ണുകളോടെ അച്ഛന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... "തന്റെ പുണ്യമാടോ സാഗമോൾ... പലപ്പോഴായി രാമൻകുട്ടി പറയാറുള്ളത് അയാളുടെ ഓർമ്മയിൽ തെളിഞ്ഞു.. " അതെ എനിക്ക് കിട്ടിയ നിധിയാണെന്റെ പൊന്നുമോൾ..... അയാളുടെ ചുണ്ടുകളൊന്നു വിതുമ്പി.. "എന്തുവാടോ അച്ഛനും മോളും തമ്മിലൊരു കരച്ചിൽ... അതേ സമയത്താണ് രാമൻകുട്ടി കയറി വന്നത്...അവരുടെ മിഴികളിലെ നനവ് അയാൾ കണ്ടു..

" ഇതൊക്കെ ആനന്ദാശ്രുക്കൾ ആണ് അച്ഛാ" രാമൻകുട്ടിയെ നോക്കി അവളൊന്ന് മന്ദഹസിച്ചു.. "സന്തോഷത്തിന്റെ കാരണം എന്താണെന്ന് അച്ഛനും കൂടി അറിയേണ്ടേ" പറയുന്നതിനൊപ്പം പത്രത്താൾ അയാൾക്ക് നേരെ നീട്ടി.. അതുവാങ്ങി അതിലേക്ക് ശ്രദ്ധിച്ചു.. "എന്തുകൊണ്ടും അനുയോജ്യമായ ബന്ധമാണെടോ ഇത്...ഞാനിതങ്ങട് ഉറപ്പിക്കുവാ" സൗഹൃദത്തിനോടുളള അധികാരമായിരുന്നത്...കൂടപ്പിറപ്പിനെ പോലെ... "ഞാൻ വിളിച്ചു ചോദിച്ചിരുന്നു...ബാക്കി അച്ഛനും കൂടി തിരക്ക്..." "അതൊക്കെ ഞാനേറ്റൂ... " എന്റെ അമ്മയുടെ പേര് സേതു ലക്ഷ്മി..മകന്റെ പേര് സച്ചി... തനിക്ക് അറിയാവുന്ന അത്രയും വിവരങ്ങൾ അവൾ ധരിപ്പിച്ചു... സാഗര മുറിയിലേക്ക് കയറി കിടക്കയിലേക്ക് മലർന്നു കിടന്നു....

മനസ് സന്തോഷത്താൽ നിറഞ്ഞു കവിയുന്നത് അറിഞ്ഞു... അമ്മ,,, സഹോദരൻ ....ഒരിക്കലും ഇവരുടെ സ്നേഹവും വാത്സല്യവും അനുഭവിച്ചിട്ടില്ല..ഇനിയിപ്പോൾ ഒരേട്ടനും അമ്മയും വരാൻ പോണൂ... സാഗര എല്ലാം ഏകദേശം ഉറപ്പിച്ചത് പോലെയാണ്.. ഈ വിവാഹം നടക്കുമെന്ന് അവളുടെ മനസ്സ് പറഞ്ഞു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 അടുത്ത ദിവസം ശനിയും ഞായറും..കോളേജിൽ പോകണ്ടാ...എന്നിട്ടും അടുത്ത ദിവസം പതിവുപോലെ എഴുന്നേറ്റു അച്ഛനുള്ള ചായയുമായി ചെന്നു... "ന്റെ കുട്ടീ ക്ലാസില്ലാത്ത കുറച്ചു ദിവസമെങ്കിലും കുറച്ചു കൂടി ഉറങ്ങിക്കൂടേ" "ഒരുദിവസം താമസിച്ചു എഴുന്നേറ്റാൽ മടിപിടിക്കും അച്ഛാ" ചിരിയോടെ ചായക്കപ്പ് അച്ഛനു നേരെ നീട്ടി..

ശേഖരനത് വാങ്ങി കുടിക്കാൻ തുടങ്ങി.. സാഗയുടെ കണ്ണുകൾ അച്ഛന്റെ കുഞ്ഞു കുടവയറിലെത്തി...പഴയതിൽ നിന്നും കുറച്ചു കൂടുതലായി.. "നാളെ മുതൽ നടക്കാൻ പോകണം".. " എല്ലാത്തിനും കൂടി നിനക്ക് സമയം കിട്ടുവോ മോളേ" "അയ്യെടാ എന്റെ കാര്യമല്ലാ...അച്ഛന്റെ കാര്യാ പറഞ്ഞത്...കുടവയർ കുറച്ചു കൂടിയട്ടുണ്ട്... മകളുടെ മറുപടി കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.. " അതും ഇളിക്കേണ്ടാ വെപ്പുപല്ല് കൊഴിഞ്ഞു വീഴും" "ഒന്നു പോടീ ഞാനത്ര വയസ്സായിട്ടൊന്നും ഇല്ല" "എങ്കിൽ പിന്നെ നാളെ മുതൽ നടക്കാൻ പോകണം.."

"ശരി എന്റെ മോളുടെ ഇഷ്ടം പോലെ... " അച്ഛാ..... ശാസനയോടെ കണ്ണുരുട്ടി കാണിച്ചു.. "ഓ..അല്ല..എനിക്കു വേണ്ടി..."... ശേഖരൻ പെട്ടന്നത് തിരുത്തി.... വീട്ടിലിരിക്കുമ്പോൾ ശേഖരൻ സ്വയം പലതും ചിന്തിച്ചു കൂട്ടും..പെട്ടെന്ന് വയസ്സായി രോഗിയായതു പോലെ തോന്നാറുണ്ട്..സാഗരക്കും അതറിയാം..അതിനായി അച്ഛനെ ശരിക്കും മാറ്റിയെടുക്കാനുളള ശ്രമത്തിലായിരുനു അവൾ.... രാവിലെ ജോലികളെല്ലാം ഒതുക്കി ശേഖരന്റേയും തന്റെയും തുണികളുമെടുത്ത് അലക്കാനായി പോയി...തുണികൾ സോപ്പുപൊടിയിൽ കുറച്ചു സമയം കുതിരാൻ വെച്ചിട്ട് തുണി തിരുമ്മി കഴുകാൻ തുടങ്ങി... പാവാടയും ബ്ലൗസുമാണ് വേഷം...

പവാടത്തുമ്പി ഉയർത്തി അരയിൽ കുത്തിവെച്ചിട്ട് കുത്തിപ്പിഴിഞ്ഞു...വെള്ളം മാറ്റി തുണികൾ ഉലച്ചു തുടങ്ങി.. മുന്നിലാരോ നിൽക്കുന്നത് പോലെ തോന്നിയതും നിവർന്നു നിന്നു.. " പ്രൊഫസർ വൈഗേഷ് ചിരിയോടെ നിൽക്കുന്നു.. "എന്താ സാറേ ഇവിടെ... " ഞാൻ വെറുതെ സാഗരയെ കണ്ടതോടെ.. അയാളൊന്ന് പരുങ്ങി... "എന്തിനാ സാറേ കിടന്നു ഉരുളുന്നത്...കുനിഞ്ഞ് നിന്നപ്പോൾ തെളിഞ്ഞ നിറക്കാഴ്ചയും പാവാടത്തുമ്പ് ഉയർത്തി വെച്ചിരിക്കുന്ന അത്രയും ഭാഗം തെളിഞ്ഞു നിൽക്കുന്ന എന്റെ കാലുകളും കാണാനല്ലേ സാറിവിടെ വന്നത്... മുഖത്ത് അടിയേറ്റത് പോലെ വിളറിപ്പോയി..കൂടുതൽ മിഴിവോടെ അടുത്ത് കാണാനാണ് വന്നത്..

പക്ഷേ സാഗര എടുത്ത് അടിക്കും പോലെ പറയുമെന്ന് കരുതിയില്ല. " ചില ഞരമ്പ് രോഗികളിങ്ങനെയാ സാറേ ഒരുപെണ്ണ് മുറ്റം തൂക്കുമ്പോഴോ തുണികൾ വാഷ് ചെയ്യുമ്പോഴോ ശരീരത്തിലെ തുണികൾ കുറഞ്ഞ് അയഞ്ഞ് കിടന്നാൽ പിന്നെ അകത്തെ കാഴ്ച കാണാതെ ഉറക്കം വരില്ല" അതോടെ വൈഗേഷിന്റെ മുഖം കുനിഞ്ഞു പോയി...അയാൾ പകയോടെ പല്ലിറുമ്മി തിരിച്ച് പോയി...സാഗ ഊറിച്ചിരിച്ചു തന്റെ പണികൾ തുടർന്നു.. തുണികൾ വാഷ് ചെയ്തു അയയിൽ വിരിച്ചു...ഒന്നു കിടക്കാമെന്ന് കരുതി അടുക്കളയിലൂടെ മുറിയിലേക്ക് വന്നു..ഉമ്മറപ്പടിയിൽ അച്ഛന്റെ സംസാരം ഉയർന്നു കേട്ടു..ആരാ വന്നിരിക്കുന്നതെന്ന് അറിയാനായി അങ്ങോട്ട് ചെന്നു...

"അമ്പുവേട്ടനും മാതാപിതാക്കളും കൂടി വന്നിരിക്കുന്നു... അവളിലൊരു വിറയുലുണ്ടായി... " എന്തിനാവോ വന്നിരിക്കുന്നത്.. അവൾ അങ്ങോട്ടേക്ക് ചെന്നതും അവരുടെ എല്ലാം മിഴികൾ സാഗരയിലായി.. "ശേഖരാ ഞങ്ങളോട് ക്ഷമിക്കണം... എത്ര പണം വേണമെങ്കിലും അങ്ങോട്ട് തരാം... സാഗരയെ അമ്പുവിനു കൊടുക്കണം" ശേഖരനിൽ രക്തം തിളച്ചു മറിഞ്ഞു... ഒരിക്കൽ പൊന്നുമോൾ ഒരുപാട് ആഗ്രഹിച്ചതാണ്...എന്നിട്ടും അവളെ കുറിച്ച് അപവാദം ഉണ്ടായത് ശരിയാണോന്ന് തിരക്കാതെ മോളെ നോവിച്ചവരാണ്.. "എന്റെ മകളേ അറവുമാടല്ല പണം വാങ്ങി വിൽക്കാൻ....

" ശേഖരാ.... അമ്പുവിന്റെ അച്ഛൻ ദയനീയമായി വിളിച്ചു.... അമ്പുവും അമ്മയും ഞെട്ടിപ്പകച്ചു.. "അച്ഛാ... സാഗര ശാസനയോടെ വിളിച്ചു.. " വീട്ടിൽ വരുന്നവർ അതിഥികളാണെന്ന് അച്ഛൻ തന്നെയല്ലേ പഠിപ്പിച്ചത്... "മോളേ അതുപിന്നെ... നിയന്ത്രിക്കാൻ കഴിഞ്ഞില്ലെടീ..സോറി... " സാരമില്ല അച്ഛാ" അച്ഛനെ അവൾ ആശ്വസിപ്പിച്ചു... ശേഖരൻ അവർക്ക് കൊടുത്ത മറുപടി അവളെ ഉളളാലെ സന്തോഷിപ്പിച്ചു.. "കുടിക്കാൻ ചായയോ തണുത്തത് എന്തെങ്കിലും മതിയോ.... പുഞ്ചിരിയോടെ അവർക്ക് നേരെ തിരിഞ്ഞു....

അവളും പരിഹസിക്കുകയാണെന്ന് തോന്നി.. " ഞാൻ കാര്യമായി ചോദിച്ചതാണു... ആരുമൊന്നും അനങ്ങിയില്ല..അപമാന ഭാരത്താൽ തല താണിരുന്നു.. "കുറച്ചു ദിവസം മുമ്പ് അമ്പുവേട്ടനോട് ഞാനെന്റെ നിലപാടുകൾ വ്യക്തമാക്കിയതാണ്..എന്തായാലും വന്ന സ്ഥിതിക്ക് ഒന്നൂടെ പറയാം.. പെണ്ണിന്റെ വീട്ടുകാർ സ്ത്രീധനനെന്ന പേരിൽ പണം നിങ്ങൾക്ക് തരുന്നത് ശരിക്കും നിങ്ങളുടെ ആണ്മക്കളെ പെണ്ണിന്റെ വീട്ടുകാർ വിലക്ക് വാങ്ങുവാണ്...പണം കൊടുത്തു വാങ്ങുന്നവർക്ക് വാങ്ങിയ സാധനം എന്ത് ചെയ്യണമെന്ന് നന്നായിട്ട് അറിയാം...

എന്നാലും അവരങ്ങനെ പെരുമാറാത്തത് മകൾക്ക് വെറുമൊരു അടിമയായ ഭർത്താവ് വേണ്ടെന്ന് കരുതിയാണു... സ്ത്രീധനത്തിന്റെ പുതിയ നിർവചനം കേട്ടു അവരുടെ കണ്ണുകൾ മിഴിഞ്ഞു... " പിന്നെ എനിക്ക് എന്റെ വിവാഹം നടന്നില്ലെങ്കിലും സങ്കടമില്ല..എന്നാലും നിങ്ങളുടെ മകനെ എനിക്ക് വേണ്ടാ. എന്റെ അച്ഛന്റെ രാജകുമാരിയായി ഞാനിവിടെ കഴിഞ്ഞോളും... അച്ഛനെ കെട്ടിപ്പിടിച്ചു ഉറക്കെ പറഞ്ഞു... ശേഖരൻ വാത്സല്യത്തോടെ മകളെ തഴുകി.... ഇനിയിവിടെ നിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലായതോടെ അമ്പുവും വീട്ടുകാരും തല കുനിച്ചു പുറത്തേക്കിറങ്ങി..,.............................തുടരും………

നവവധു : ഭാഗം  13

Share this story