നവവധു: ഭാഗം 15

navavadhu

A story by സുധീ മുട്ടം

ജനലഴികളിലൂടെ അമ്പുവും വീട്ടുകാരും പടിയിറങ്ങി പോകുന്നത് നോക്കി നിന്നപ്പോൾ മനസ്സിനൊരു ആത്മസംതൃപ്തി വന്നു നിറയുന്നതറിഞ്ഞു. "വേണമായിരുന്നു കുറച്ചു കൂടി നേരത്തെ..സ്ത്രീധനമെന്ന ശാപത്തിൽ എരിഞ്ഞൊടുങ്ങിയത് എത്ര ജന്മങ്ങളാണ്...പെണ്ണും വീട്ടുകാരും ഒന്ന് മനസ്സ് വെച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ .. പക്ഷേ അതെങ്ങെനാ മകളുടെ ജീവിതം സേഫാകുമെന്ന് കരുതി ചില വീട്ടുകാർ ഇപ്പോഴും ഉയർന്ന സാമ്പത്തികവും ചെറുക്കനു ഗവണ്മെന്റ് ജോബും വേണമെന്നാ ഡിമാന്റ്..കൂലിപ്പണിക്കാരനെ പുച്ഛമാണിവർക്ക്..ഫലമോ ചെറുക്കൻ വീട്ടുകാർക്ക് വാരിക്കോരി നൽകിയട്ട് പിന്നീട് കേൾക്കുക അവളുടെ ആത്മഹത്യയോ കൊലപാതകമോ ആയിരിക്കും..

അപ്പോഴാകും മകൾ അനുഭവിച്ചതൊക്കെ പലർക്കും മുന്നിൽ വിവരിക്കുക‌..നാണം കെട്ടവർ.. വിവാഹം മുടങ്ങിയപ്പോഴും മനസ്സ് തളർന്നിരുന്നെങ്കിൽ ഇന്നത്തെ ഞാനാകാൻ കഴിയില്ലായിരുന്നെന്ന് സാഗര ഓർത്തു... ഇനിയും നിങ്ങളെ വേണ്ടാന്ന് പറഞ്ഞിട്ടും ദുഖം പ്രകടിപ്പിച്ചാലതിൽ വീഴുമെന്നു കരുതിയാകും വീണ്ടും വന്നത്...പഴയ കാലത്തേക്കാൾ പെൺകുട്ടികൾ ഒരുപാട് മാറിപ്പോയെന്ന് കരുതി കാണില്ല.അതുകൊണ്ട് കൊടുത്ത ഡോസ് ഒട്ടും കുറഞ്ഞില്ലെന്ന് മനസ്സിലായി. " ഇനിയും ഒരു പെൺകുട്ടിയെ മോനായി ആലോചിക്കുന്ന സമയം തന്റെ വാക്കുകൾ അവരുടെ ഓർമ്മയുലുണ്ടാകുമെന്ന് സാഗക്ക് അറിയാം..നന്നായി ആലോചിച്ചേ ഇനിയെന്തും ചെയ്യൂ...

സാഗരയുടെ കണ്ണുകൾ പ്രൊഫസർ വൈഗേഷ് താമസിക്കുന്ന വീടിനെ ചുറ്റു..തുറന്നു കിടക്കുന്ന ജനാലക്ക് അപ്പുറത്ത് നിന്നൊരാൾ ഇങ്ങോട്ട് നോക്കി നിൽക്കുന്നു.. ഉള്ളം കാലിൽ നിന്നൊരു പെരിപ്പ് മുകളിലേക്ക് ഉയർന്നു. "വായിനോക്കി പ്രൊഫസർ... അയാളെ നിലക്ക് നിർത്തിയില്ലെങ്കിൽ പണിയാകുമെന്ന് മനസ്സ് പറഞ്ഞു.. " തിങ്കളാഴ്ച ആകട്ടെടോ തനിക്കുളള പണി ഞാൻ തരും" സാഗര ദേഷ്യത്തോടെ ജനാല വാതിൽ വലിച്ച് അടച്ചു...അത് തന്റെ മുഖത്താണു വന്നടിച്ചതെന്ന് വൈഗേഷിനു തോന്നി. "തിങ്കളാഴ്ച ആകട്ടെടീ നിനക്കുളള പണി ഞാൻ തരാമെടീ" അയാൾ പല്ലുകൾ കൂട്ടിഞെരിച്ചു.. 💙💙💙💙💙💙💙💙💙💙💙💙💙💙💙 ഞായറാഴ്ച രാവിലെ... "എന്തുപണിയാടാ കാണിച്ചത് എന്നെക്കൂടി വിളിക്കായിരുന്നില്ലേ"

അമ്പുവും വീട്ടുകാരും വന്നതറിഞ്ഞ് രാമൻകുട്ടി രോഷത്തോടെ സൗഹൃദത്തിനോട് തട്ടിക്കയറി..അയാക്ക് തീരെ ദഹിച്ചില്ല അവർ വീണ്ടും വന്നത്. "സാരമില്ലെടാ വയറ് നിറയെ കൊടുത്തു വിട്ടു..നീ കൂടി കൊടുത്താൽ അവരത് താങ്ങൂല്ലാ" ശേഖരൻ ചിരിയോടെ അയാളെ ആശ്വസിപ്പിച്ചു. എന്നിട്ടും ദേഷ്യം ശമിച്ചില്ല. "ലേശം ഉളുപ്പുണ്ടായിരുന്നെങ്കിൽ ശവങ്ങൾ വരില്ലായിരുന്നു.. അതിനവർക്ക് അതുണ്ടായിട്ടു വേണ്ടേ" രാമൻകുട്ടിക്ക് നന്നേ കലിപ്പിലായിരുന്നു... "അച്ഛാ... വേണ്ടാ ട്ടോ" പുഞ്ചിരിയോടെ ചായയും നീട്ടിപ്പിടിച്ചു സാഗമോൾ നിൽക്കുന്നു.. അവളുടെ സ്വരമാധുരിയിൽ ഉള്ളിലെ ദേഷ്യം അലിഞ്ഞ് പോകുന്നത് അറിഞ്ഞു. "എന്നാലും മോളേ..." "അച്ഛൻ ചായ കുടിക്ക്...ദേഷ്യമൊക്കെ മാറട്ടെ.."

സാഗയിൽ നിന്നും ചായക്കപ്പ് വാങ്ങി ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചു..തന്റെ രുചിക്ക് അനുസരിച്ച് മോള് ചായയിട്ടു.. "ഞാൻ വന്നത് നീയെങ്ങനെ അറിഞ്ഞു മോളെ" രാമൻകുട്ടിക്ക് അതായിരുന്നു അത്ഭുതം.. തന്റെ മനസ്സറിഞ്ഞ് ചായ കൊണ്ടു വന്നിരിക്കുന്നു.. "അതുപിന്നെ എനിക്ക് അറിഞ്ഞൂടെ അച്ഛൻ വരുന്നത്...തിരിച്ചറിയാനൊരു പ്രത്യേക കഴിവുണ്ടെന്ന് കരുതിക്കോളൂ" "ഉവ്വ്..വിശ്വസിച്ചു.. " എനിക്ക് രണ്ടു അച്ഛന്മാരാ...എന്റെ സ്വന്തം തന്നെയാ രണ്ടാളും" ശേഖരന്റേയും രാമൻകുട്ടിയുടേയും തോളിലൂടെ രണ്ടു കൈകളും ഇട്ടു... "ഇനി രണ്ടാളും മോൾക്ക് ഉമ്മ തന്നേ" അച്ഛന്മാരോട് അവൾ കൊഞ്ചി...ഇരുവരും അവളുടെ കവിളിൽ വാത്സല്യത്തോടെ ചുണ്ടുകൾ അമർത്തി..

"ഞങ്ങളുടെ കുട്ടി നന്നായി വരും".. ഇരുവരും അതേ സ്വരത്തിൽ പറഞ്ഞു.. " അതുപിന്നെ പറയണോ..ഇപ്പോൾ കുറച്ചു വണ്ണം കൂടിയല്ലോ എനിക്ക്" "പോടീ അഹങ്കാരി" ചിരിയോടെ രാമൻ കുട്ടി കൈ വീശിയതും മുത്തു പൊഴിച്ചു അകത്തേക്ക് ഓടി മറിഞ്ഞു.... 💙💙💙💙💙💙💙💙💙💙💙💙💙💙💙 രണ്ടു ദിവസത്തെ അവധി ദിവസം കഴിഞ്ഞു തിങ്കളാഴ്ച സാഗര കോളേജിലേക്ക് പോയി..ഇറങ്ങാൻ സമയം അച്ഛനെ ഓരോന്നും ഓർമ്മിപ്പിച്ചു... രാവിലെ അച്ഛനോടൊപ്പം നടക്കാനായി സഗയും പോയിരുന്നു...ആദ്യത്തെ ദിവസം കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു... പതിവു പോലെ സാഗയെ കാത്ത് ഗൗതമി നിൽപ്പുണ്ടായിരുന്നു... "ഗൗതു എനിക്ക് നിന്നോടൊരു കൂട്ടം പറയാനുണ്ട്..." സാഗയുടെ മുഖം ഗൗരവത്തിലായി..

"എന്താടീ സാഗേ" വീട്ടിൽ വെച്ചു പ്രൊഫസർ വൈഗേഷ് പെരുമാറിയതും അയാൾക്ക് കൊടുത്ത ഡോസും വിവരിച്ചു...ഗൗതമിയുടെ മുഖം ദേഷ്യത്താൽ ചുവന്നു. "നമുക്ക് വേണ്ടെടീ അയാളുടെ സ്വഭാവം ശരിയല്ല ഗൗതൂ" "ഇത്രയും വൃത്തി കെട്ടവനാണെന്ന് അറിഞ്ഞില്ല സാഗേ..നമുക്ക് അയാൾക്കൊരു പണി കൊടുക്കണം... ഗൗതുവും വാശിയിലായിരുന്നു.. " വൃത്തികെട്ടവൻ...പെണ്ണിന്റെ ശരീരത്തിൽ നിന്ന് അറിയാതെ തുണിയൊന്ന് മാറിയാൽ അവിടെയാകും ഓരോന്നിന്റെയും ലേസർ കണ്ണുകൾ... ഗൗതമി പല്ലിറുമ്മി... അവർ ക്ലാസിലേക്ക് കയറി.. ഉച്ച കഴിഞ്ഞായിരുന്നു പ്രൊഫസറുടെ ക്ലാസ്..നാണക്കേടാൽ സാഗയെ അയാൾ നോക്കിയില്ല..എങ്കിലും ഇടക്കിടെ അവളറിയാതെ മാത്രം നോക്കി പല്ലിറുമ്മി.

അത്രയേറെ ദേഷ്യം ഉള്ളിൽ അയാൾക്കുണ്ട്... ക്ലാസ് കഴിഞ്ഞു എല്ലാവരും ഇറങ്ങാൻ തുടങ്ങിയട്ടും വൈഗേഷ് ഇറങ്ങിയില്ല... "ഗൗതമി അവിടെ ഇരിക്ക്" അവളോട് മാത്രം അയാൾ പറഞ്ഞു.. "എന്തിനാണ് സാറേ" ചോദിച്ചത് സാഗരയാണ്...അയാൾ ദേഷ്യപ്പെട്ടു...എന്നിട്ടും ശാന്തനായി പറഞ്ഞു.. "ഇവൾ ഇതുവരെ നോട്ട്സ് കംപ്ലീറ്റ് ചെയ്തട്ടില്ല..ചെയ്തു കഴിഞ്ഞു പോയാൽ മതി" സാഗരക്ക് മറുപടി ഇല്ലായിരുന്നു.. എല്ലാവരും നോട്ട്സ് കംപ്ലീറ്റ് ചെയ്തിരുന്നു.. ഗൗതമി ദയനീയമായി സാറിനെ നോക്കി.. "അടുത്ത ദിവസം എഴുതി വരാം" "വേണ്ടാ... ഇന്ന് എഴുതി കാണിച്ചിട്ട് പോയാൽ മതി..." അയാൾ ദേഷ്യപ്പെട്ടതോടെ ഗൗതമി പേടിയോടെ ഇരുന്നു...

എല്ലാവരും ഇറങ്ങിയതോടെ അയാൾ കതക് ബന്ധിച്ചു അവൾക്ക് അരികിലായി ഇരുന്നു... ഗൗതു ആകെ വിറച്ചു പോയി...സാറിന്റെ മുഖം മാറിയത് അറിഞ്ഞു.. "എനിക്ക് ഗൗതമിയുമായി കുറച്ചു സംസാരിക്കാനുണ്ട്" "സാറ് തൊട്ടുളള സംസാരം വേണ്ടാ" അവളുടെ സ്വരം വിറച്ചു... "ഇഷ്ടമുള്ളവരെ നമ്മൾ തൊടാറില്ലേ" സാറിന്റെ സ്വരമാധുരി മനസ്സിനെ ഇളക്കി മറിക്കുന്നതായി അറിഞ്ഞു..കൂടെ സാഗയുടെ വാക്കുകളും മനസ്സിൽ മുഴങ്ങി.. "എനിക്ക് ഗൗതമിയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്...വീട്ടിൽ വന്നു ആലോചിക്കട്ടെ...ആലോചിച്ചു നാളെ മറുപടി തന്നാൽ മതി"

മധുരതരമായി പറഞ്ഞിട്ട് അനുവാദമില്ലാതെ അവളുടെ ചുണ്ടിൽ അയാൾ അമർത്തി ചുംബിച്ചു... ഷോക്കടിച്ചതു പോലെയൊരു വിറയുലുണ്ടായി.. കുറച്ചു സമയം കഴിഞ്ഞു അതിലൊന്ന് മുക്തയാകുവാൻ...അപ്പോഴേക്കും അവൾ അയാളുടെ കരവലയത്തിൽ ആയിരുന്നു.. എതിർക്കണമെന്നൊക്കെ ഉണ്ടെങ്കിലും അതിനു കഴിഞ്ഞില്ല...ശരീരം ദുർബലമായി.. "പിന്നെ ഇതൊന്നും സാഗര അറിയരുത്." അയാൾ നൽകിയ ലഹരിയിൽ ഗൗതമി എല്ലാം മറന്നു...വൈഗേഷ് ഡോറ് തുറന്നതും സ്വപ്നാടകയെ പോലെ അവൾ നടന്നു നീങ്ങി... ചുണ്ടിലൂറിയ ക്രൂരമായ പുഞ്ചിരിയോടെ അയാളത് നോക്കി നിന്നു....,.............................തുടരും………

നവവധു : ഭാഗം  14

Share this story