നീ വരുവോളം: ഭാഗം 14

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

ജോ യോട് ചേർന്നു അങ്ങനെ നിന്നു പ്രണയത്തോടെ, അവന്റെ കൈകൾ എന്നെ വട്ടം ചുറ്റി പിടിച്ചു, മെല്ലെ കൈ അയയുന്നത്തും എന്തോ കഴുത്തിലൂടെ ഈഴയുന്നത് അറിഞ്ഞതും ഹൃദയമിടിപ്പോടെ മിഴി താത്തി നോക്കി ഒരു heart shape ൽ കുഞ്ഞി വെള്ള കല്ലുകളാൽ തീർത്ത ലോക്കറ്റ് അതിന്റെ നടുക്ക് " J ' എന്ന അക്ഷരം തിളങ്ങി നിന്നു. ബാലയുടെ കണ്ണ് നിറഞ്ഞു തുളുമ്പാൻ വന്നതും അവളുടെ മുഖം കൈയിൽ കുമ്പിളിൽ എടുത്തു തള്ളവിരലാൽ തുടച്ചു മാറ്റിജോ. അവളെ നെഞ്ചോടു ചേർത്തു നിർത്തി. ""ഇന്ന് മുതൽ...... ഇനി ശ്രീബാല ജോ യ്ക്ക് സ്വന്തം........"" 💞

വൈകുന്നേരത്തോടെ അവിടെ നിന്നു തിരിച്ചു എല്ലാവരും, ഇടക്ക് food കഴിക്കാൻ സിദ്ധു വിന്റെ നിർബന്ധമൂലം കള്ള്ഷാപ്പിൽ ആണ് കയറിയത്. ജീപ്പിൽ നിന്നു ഇറങ്ങാതെ മടി പിടിച്ചു ഇരുന്നു മാളുവും ബാലയും. സായു രണ്ട് പേരുടെയും കൈയിൽ പിടിച്ചു വലിച്ചു. വേണ്ട...... സായു.... ആരെങ്കിലും കണ്ടാൽ.... പെണ്ണുങ്ങൾ ഷാപ്പിൽ കയറുമോ...... ശ്രീബാല ചമ്മലോടെ നാലുപാടും നോക്കി. പിന്നെ..... ഇവിടെ വരുന്നവരു മുഴുവനും ശ്രീബാലയെ അറിയുന്നവര് അല്ലെ... ഒന്ന് പോ എന്റെ ശ്രീ ഇങ്ങു വാ കളി ഇറക്കാതെ...... എടി.... നല്ല കലക്കൻ food ആണ് ഇവിടുത്തെ..... വെള്ളം ഊറും..... വാടി..... ഇങ്ങോട്ട്.... ബലയുടെ കണ്ണുകൾ ജീപ്പിൽ ചാരി കൈയും കെട്ടി നിൽക്കുന്നവനിലേക്ക് ആയി,

ആ കണ്ണുകൾ സമ്മതിക്കു എന്ന് പറയും പോലെ കുറുങ്ങി. "നീ.... അവനെ നോക്കണ്ട..... ഇങ്ങു വാ...... അതും പറഞ്ഞു സായു ബാലയുടെ കൈയിലും, സിദ്ധു മാളുവിനെയും പിടിച്ചു ഇറക്കി. മുള കൊണ്ടു കെട്ടിയ ഒരു ചെറിയ ഷാപ്പ് ആയിരുന്നു, ഓരോ ചെറിയ കുടിലുകൾ പോലെ ആയിരുന്നു,അതിൽ ഒന്നിലേക്കു കയറി കസേരകളിൽ ഇരുന്നു, കപ്പ ബിരിയാണി യും, ബീഫ്‌ ഉലത്തിയതും,മീൻ തല കറിയും, കക്ക ഇറച്ചി ഉലത്തിയതും അങ്ങനെ വറുത്തതും പൊരിച്ചതും ആയ പല വിഭവങ്ങളും മേശ മേൽ നിരന്നു, കുഞ്ഞി കുടങ്ങളിൽ ആയി നല്ല പനകള്ളും. ജോ യുടെ അടുത്തായി തന്നെ ഇരുന്നു ശ്രീബാല,സിദ്ധു ഏട്ടൻമാസങ്ങൾ ആയി പട്ടിണി കിടന്ന ആളെ പോലെ പരക്രമം കാണിക്കുന്നുണ്ട്,

സായുവും മോശം അല്ല, മാളുവിന്‌ ആണെങ്കിൽ ഒന്നും വയ്യാത്ത അവസ്ഥ ഇടക്ക് ബാലക്കിട്ടും, മേശമേൽ ഇരിക്കുന്നതിന്നിട്ടും നോക്കുന്നുണ്ട്. ബാല ഒന്നു ചിരിച്ചതും അവൾ പ്ലേറ്റിലേക്ക് വിളമ്പി കഴിക്കുന്നുണ്ട്. ജോ ആസ്വദിച്ചു ആണ് കഴിക്കുന്നത്.ശ്രീബാല ഇടക്ക് ഇടം കണ്ണിട്ട് ജോ യെ നോക്കും എന്നാൽ അവന്റ ശ്രദ്ധ മുഴുവനും food ൽ ആണന്നു കണ്ടതും ബാല സങ്കടത്തോടെ മുഖം താത്തി. ശ്രീ... ഇതു കുടിയ്ക്കടി...... നല്ല മധുര കള്ള് ആടി..... അയ്യേ എനിക്ക് വേണ്ട...... മുത്തശ്ശി അറിഞ്ഞാൽ.... ആഹാ.. മുത്തശ്ശി അറിയുമോ എന്നാ അവളുടെ പേടി....... അതും പറഞ്ഞു ചിരിച്ചു സിദ്ധു. എടാ... സിദ്ധു കുറച്ചു കുടിക്കു ഡ്രൈവ് ചെയ്യേണ്ടത് അല്ലെ.......

ജോ ഇടക്ക് പറയുന്നുണ്ട് എവിടന്നു സിദ്ധു ഏട്ടൻ കണ്ണിറുക്കി ചിരിക്കും പിന്നെ കുടിക്കും. ഫുഡും കഴിച്ചു അവിടെ നിന്നു ഇറങ്ങി സിദ്ധു ഏട്ടൻ ആരയോ ഫോൺ ചെയ്തു ആണ് നടക്കുന്നത്, മാളുവും സായു വും പല രീതിയിൽ സെൽഫി എടുക്കുവാന്, ഞാൻ ജീപ്പിന്റെ അടുത്തേക്ക് നടന്നു പെട്ടന്നു ഇടിപ്പിൽ ഒരു കൈ അമർന്നു ഒരു കാറിന്റെയും ജീപിന്റെയും മറ ചേർന്നു ജീപ്പിലേക്ക് ചാരി നിർത്തി ഇരുന്നു ജോ എന്നെ, എന്റെ വാ അറിയാതെ പൊളിഞ്ഞു, ജോ യുടെ കൈയിലെ ചൂട് വയറ്റിലൂടെ അരിച്ചു ഇറങ്ങി വായിലേക്ക് ഒരു milk peda വെച്ചു തന്നു ജോ, അവന്റെ നെഞ്ചോടു ചേർത്തു എന്നെ ചേർത്തു പിടിച്ചു ജോ, ശ്വാസം പോലും എടുക്കാൻ ആകാതെ മിഴിച്ചു നിന്നു ഞാൻ,

ഒരു കുസൃതി ചിരിയോടെ ജോയും, എന്റെ വായിൽ ഇരുന്ന പേടയുടെ തുമ്പ് കടിച്ചു എടുത്തു ജോ, ചുണ്ടുകൾ തമ്മിൽ തൊട്ടതും ഒന്ന് പൊള്ളി പിടഞ്ഞു ശ്രീബാല. കാൽ പെരുമാറ്റം കേട്ടതും ഞെട്ടി പിടഞ്ഞു മാറി രണ്ടു പേരും കള്ളത്തരം മറയ്ക്കാൻ നന്നേ പാട് പെട്ടു, എളിയിൽ കൈയും കെട്ടി നിൽക്കുവാന് സായു, പുറകിലായി ചിരിയോടെ മാളുവും. എന്താ ഇവിടെ രണ്ടും കൂടി.....ഒരു കള്ള ലക്ഷണം...... സായു ചോദിച്ചത്തും വായിൽ കിടന്ന peda ഒറ്റ വിഴുങ്ങ് ആയിരുന്നു ഞാൻ കണ്ണും മിഴിച്ചു ജോ യെ നോക്കി പക്ഷെ അവിടെ പ്രത്യകിച്ചു ഒരു ഭാവവും ഇല്ല പാന്റിൽ കൈയും തിരുകി ജീപ്പിൽ ചാരി നിൽക്കുവാന് സ്ഥായി ആയ ചിരിയോടെ. നിന്റെ വായിൽ എന്തോന്ന്..... ആടി പറ്റി പിടിച്ചു ഇരിക്കുന്നെ.....

സായു അതും പറഞ്ഞു ചുണ്ട് തൂക്കാൻ തുടങ്ങിയതും ഞാൻ തന്നെ തൂക്കാൻ തുടങ്ങി എന്റെ ജോയുടെ ചുണ്ടുകൾ തൊട്ടിടത്തു കൈ കൊണ്ടു തൊട്ടു ചിരിയോടെ ജീപ്പിൽ കയറി. സിദ്ധു ഏട്ടൻ വന്നതും യാത്ര തിരിച്ചു, അപ്പോഴും ഹൃദയതാളം നേരെ ആക്കാനും ചുണ്ടിൽ വിരിഞ്ഞ ചിരിയെ മറയ്ക്കാനും നന്നേ പാട് പെട്ടു ഞാൻ ഇടക്ക് ഇടം കണ്ണിട്ടു നോക്കും ജോയെ എവിടന്നു സീറ്റിൽ ചാരി നല്ല ഉറക്കം ആണ് ആള് സീറ്റിൽ നിന്നു കുറച്ചു മുന്പോട്ട് നീങ്ങി ഇരുന്നു ഞാൻ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ടു ജോയുടെ തല താങ്ങി പിടിച്ചു ഞാൻ പ്രണയം എന്നിൽ നിറച്ച മാറ്റത്തിൽ എനിക്ക് പോലും അതിശയം തോന്നി

പ്രണയ ത്തിനു ഇത്രയും മാന്ത്രികതയോ നറു ചിരിയോടെ ഓർത്ത് ഞാൻ.ഒരു കൈയിൽ കൊണ്ടു ജോ കഴുത്തിൽ അണിയിച്ച മാല യിൽ കൈയിൽ കൊരുത്തു പിടിച്ചു.മൂന്ന് പേരും കൂടി എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നുണ്ട്. എന്റെ മനസ്സ് എന്നാൽ അവിടെ ഒന്നും ആയിരുന്നില്ല ആ ജീപ്പിനെ പോലെ തന്നെ അതിവേഗം സഞ്ചരിക്കുവായിരുന്നു, എന്റെയും ജോയുടെ യും പ്രണയത്തിലൂടെ ഞങ്ങളുടെ കുടുംബം കുട്ടികൾ അങ്ങനെ..... അങ്ങനെ.... എപ്പോഴോ ഞാനും മയങ്ങി പോയിരുന്നു.ശക്തിയിൽ എന്തോ വന്നു ഇടിക്കുന്നതും ചൂട് ദ്രാവകം എന്നിൽ നിന്നു ഒഴുകുന്നതുംഎല്ലുകൾ മുറിയുന്ന വേദനയും,ആ മയക്കത്തിലും അറിഞ്ഞു

അപ്പോഴും ജോ യെ താങ്ങി ഇരുന്ന കൈകൾ ഞാൻ മാറ്റിയിരുന്നില്ല, കരച്ചിലുകളും ഒച്ചയും കാതിൽ അല അടിച്ചു കൊണ്ടിരുന്നു.അപ്പോഴും പാതി മയക്കത്തിൽ എന്റെ മുമ്പിൽ എന്റെ ജോ നിറഞ്ഞു നിന്നിരുന്നു, ആ കുഞ്ഞി കണ്ണുകളും കുസൃതി ചിരിയും. 💞 മഞ്ഞു പെയ്യുന്നആ താഴ്‌വരയിലൂടെ കൈ കോർത്തു നടന്നു ഞാൻ ജോ യുടെ. തണുപ്പ് ദേഹമാകെ കയറിയതും ആ കൈകളിൽ മുറുക്കം കൂട്ടി ഞാൻ അപ്പോഴും,. ആ കുഞ്ഞി കണ്ണുകളിൽ കുസൃതി നിറഞ്ഞു നിന്നിരുന്നു എന്നത്തേയും പോലെ, പച്ചപുല്ലിലൂടെ കൈ കോർത്തു നടക്കുമ്പോൾ ഇടക്ക് മിഴികൾ ഉടക്കി പിന്നെ ഒരു ചിരിയോടെ ജോയുടെ കൈ വിട്ട് പച്ചപ്പിലൂടെ വിരിഞ്ഞു നിൽക്കുന്ന കുഞ്ഞി മഞ്ഞ പൂക്കളെ അടർത്തി എടുത്തു കൈയിൽ കൂട്ടി പിടിച്ചു

ജോ യ്ക്ക് ആയി ഒരു പുഞ്ചിരിയോടെ തിരിഞ്ഞു, അവിടമാകെ മഞ്ഞിന്റെ പുക പടർന്നിരുന്നു ജോ മാത്രം ഉണ്ടായിരുന്നില്ല അവനായി കണ്ണുകൾ പരതി മഞ്ഞു മൂടി കാഴ്ച മറച്ചു, അടഞ്ഞു പോയ കണ്ണുകളെ ബലം പിടിച്ചു തുറന്നു, എന്തോ ഒരു മണം എന്നെ മൂടുന്നത് അറിഞ്ഞു എന്തൊക്കയോ ഒച്ച എന്റെ കാതിൽ കുത്തി കയറി.കൈകളെ എന്തുകൊണ്ടോ വരിഞ്ഞു മുറുക്കിയത് പോലെ. ""ജോ......"" എന്നും അലറി കൊണ്ടു ശരീരം ഉയർത്തി ഒരു വേദന പടരുന്നത് അറിഞ്ഞു. "ഡോക്ടർ.........." എന്നും വിളിച്ചു ആരോ എന്റെ മുമ്പിലുടെ ഓടി മറഞ്ഞു, ആരൊക്കയോ എന്റെ ചുറ്റിനും നിന്നു ആ കണ്ണുകളിൽ അതിശയം ആയിരുന്നു. ""ശ്രീബാല......"" ഡോക്ടർ അവളുടെ കൈ പിടിച്ചു പൾസ് നോക്കി.

തനിക്ക് ഞാൻ പറയുന്നത്തു കേൾക്കാമല്ലോ അല്ലെ...... കൈ വിരൽ ഉയർത്തി അവൾക്കു നേരെ കാണിച്ചു അത് എത്ര എന്ന് ചോദിച്ചു. ഇവർ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത്, എന്റെ കണ്ണുകൾ നാല് പാടും പരതി, കുറെ മെഷീൻ കൾക്കിടയിൽ ആണ് ഞാൻ എന്ന് അറിഞ്ഞു. എനിക്ക്..... ഞാൻ...... എന്താ..... പറ്റിയെ.... വാക്കുകൾ പുറത്തേക്കു വരാതെതൊണ്ട കുഴിയിൽ കുടുങ്ങി, അതിശയി ക്കുന്ന കണ്ണുകളും ആയി തനിക്ക് ചുറ്റും നിൽക്കുന്നവരിലേക്ക് ഒരു ഉത്തരത്തിനു ആയി നോക്കി. ശ്രീ ബാല താൻ വിഷമിക്കാതെ ..... താൻ ഇപ്പോൾ പൂർണ ആരോഗ്യവതി ആണ്....... തന്റെ വേണ്ട പെട്ടവരെ കാണണ്ടേ....... ഉം..... എനിക്ക്.... സന്തോഷത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു,

പല മുഖങ്ങൾചിരിയോടെ മിന്നി മറഞ്ഞു. ശ്രീബാല കണ്ണ് തുറക്ക്..... ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്ക്...... ഡോക്ടർ ടെ വാക്കുകൾ കേട്ടതും ഹൃദയമിടിപ്പോടെ കണ്ണ് തുറന്നു. ഒരു പുഞ്ചിരിയോടെ തനിക്കു മുമ്പിൽ കണ്ണ് നിറച്ചു നിൽക്കുന്ന മാളുവും, സായുവും അവരുടെ തോളിൽ പിടിച്ചു കൊണ്ടു ചേർത്തു പിടിച്ചിട്ടുണ്ട് വല്യച്ഛൻ ആ മിഴികളും നിറഞ്ഞു നിൽപ്പുണ്ട്. ഞാൻ പിന്നെയും മിഴികളാൽ തിരഞ്ഞു,. സിദ്ധുയേട്ടൻ....... എന്റെ...... ജോ........ എന്തിയെ മാളു....അവർക്കു ഒന്നും പറ്റിയില്ലല്ലോ അല്ലെ..... വല്യച്ഛനെ മുറുക്കി പിടിച്ചു ആ നെഞ്ചിലേക്ക് ചേർന്നു അലറി കരഞ്ഞു രണ്ടു പേരും. ഒന്നും മനസിലാകാതെ ഞാനും. ശ്രീബാല.... നിങ്ങൾ യാത്ര ചെയ്ത ജീപ്പ് ആസിഡന്റ് ആയി.....

താൻ രണ്ടു മാസത്തോളം ആയി അബോധഅവസ്ഥയിൽ ആയിരുന്നു...... താൻ ഒരു miracle ആണെടോ.... ശ്രീബാല..... പറഞ്ഞതും മുടിയിലൂടെ തലോടി ഡോക്ടർ. ഒരു ഞെട്ടൽ ആയിരുന്നു, ഇത്രെയും ദിവസം ഞാൻ, ആരെയും കാണാതെ അറിയാതെ, എന്റെ ജോ അവൻ പേടിച്ചു കാണില്ലേ..... കരഞ്ഞു കാണില്ലേ.... എനിക്കുള്ള ഉത്തരം കിട്ടാത്തതു കാരണം എന്റെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നീങ്ങി. ശ്രീബാല യെ ഇന്ന് റൂമിലേക്ക് മാറ്റാം..... പിന്നെ പിടിച്ചു എഴുനേൽക്കാൻ നോക്കണം,..... വേറെ പ്രശ്നം ഒന്നും ഇല്ല എങ്കിൽ മൂന്ന് ദിവസം കൂടി കഴിഞ്ഞു ഡിസ്ചാർജ് ആകാം...... എന്താ...... അതും പറഞ്ഞു ചിരിയോടെ പോയി. മോള് കിടക്കു ഞങ്ങൾ വെളിയിൽ കാണും........

അതും പറഞ്ഞു അവളുടെ മുടിയിൽ തലോടി അവരെയും കൂട്ടി വെളിയിലേക്ക് ഇറങ്ങി മാളു ഒന്നു തിരിഞ്ഞു നോക്കി. ഒരായിരം ചോദ്യങ്ങളുമായി ഇരിക്കുന്ന തന്റെ ചേച്ചിയുടെ മുഖം അവളിൽ നോവായി. വൈകുന്നേരത്തോടെ അവളെ റൂമിലേക്ക് മാറ്റി. വീൽചെയറിൽ നിന്നു സായു വും മാളുവും പിടിച്ചു ബെഡിലേക്ക് ഇരുത്തി, കാലുകൾ മെല്ലെ കുത്തിശ്രീ ഒരു ബല കുറവ് തോന്നി ശ്രീക്ക്. തലയിണ പൊക്കിവെച്ചു ചാരി കിടന്നു അവൾ. സായു.... സിദ്ധു ഏട്ടനും ജോയും എന്താ വരത്തെ.... അവർ എന്തിയെ സായു...... അവൾക്കു മുഖം കൊടുക്കാതെ വെളിയിലേക്ക് നോക്കി നിന്നു സായു, നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ തുടച്ചു. വല്യച്ച...... അവർ എന്തിയെ.... എനിക്ക് കാണണം......

ആരും എന്താ ഒന്നും പറയാത്തത്..... ആ മിഴികളും നിറഞ്ഞു തുളുമ്പി ഇരുന്നു. സായു വിന്റെ കൈകൾ ബാലയിൽ മുറുക്കി. സിദ്ധു.... ഏട്ടൻ.... പോയി ബാല നമ്മളെ വിട്ടു പോയി.......... പറഞ്ഞതും അവളെ ചേർത്തു പിടിച്ചു കരഞ്ഞു. തലയിൽ ഒരു വള്ളിയിടി വെട്ടിയത് പോലെ അനങ്ങാതെ കിടന്നു ബാല. കേട്ടത് വിശ്വസിക്കാൻ ആകാതെ സായുവിനെ ഇറുക്കി പിടിച്ചു നീ എന്താ പറഞ്ഞെ...സിദ്ധുയേട്ടൻ തന്റെ സിദ്ധുയേട്ടൻ......... നുണ പറയല്ലേ സായു...... നമ്മുടെ ഏട്ടൻ മരിച്ചു എന്ന് ഞാൻ നുണ പറയുമോ ശ്രീ പോയടി...... പോയി എല്ലാം പോയി...... ഒരു അലർച്ച യോടെ എഴുനേൽക്കാൻ തുടങ്ങി ബാല, വല്യച്ഛനും സായുവും പിടിച്ചു വെച്ചു,

സായുവിനെ വട്ടം കെട്ടി പിടിച്ചു നെഞ്ച് നീറി കരഞ്ഞു ശ്രീ.ആ ചിരിക്കുന്ന മുഖം ഓർത്തതും കണ്ണുകൾ ഇറുക്കി അടച്ചു. പെട്ടന്ന് എന്തോ ഓർത്ത പോലെ കണ്ണുകൾ വെട്ടി തുറന്നു സായുവിനെ ഇറുകി പിടിച്ചിരുന്ന കൈ അയച്ചു. ജോ...... ജോ....... എന്റെ ജോ എന്തിയെ സായു..... എനിക്ക് കാണണം....... ഒഴുകി ഇറങ്ങിയ കണ്ണ് നീരിനെ കൈ കൊണ്ടു അമർത്തി തുടച്ചു, സായു..... ജോ.... എനിക്ക് കാണണം...... വിളിക്കുമോ സായു..... ഒരു കുഞ്ഞു കുട്ടിയെ പോലെ അവളോട്‌ കെഞ്ചി, ശ്രീബാലയുടെ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം സായു വിനെ പേടി പെടുത്തി, അവൾ പുറകിൽ നിൽക്കുന്ന അച്ഛനെദയനീയതയോടെ നോക്കി.

മാളു വാതിലിൽ ചാരി കൈകൾ വായിൽ പൊത്തി കരഞ്ഞു നിന്നു തന്റെ ചേച്ചിയുടെ മുഖം കാണാൻ ആകാതെ. അവളുടെ അടുത്തേക്ക് വന്നു മുഖത്തു തലോടി വല്യച്ഛൻ. ""അവൻ ഇനി വരില്ല...... ശ്രീക്കുട്ടി....... പോയി.....വന്നത് പോലെ അവർ ഒരുമിച്ചു പോയി........ അത്രയും പറഞ്ഞു കാറ്റിന്റെ വേഗതയിൽ ആ മുറിയിൽ നിന്നു ഇറങ്ങി പോയിരുന്നു പ്രഭാകരൻ. ( വല്യച്ഛൻ ) കേട്ട വാക്കുകളുടെ ആഘാതത്തിൽ സായു വിന്റെ കൈയിലേക്ക് തളർന്നു വീണിരുന്നു ശ്രീബാല...........തുടരും………

നീ വരുവോളം : ഭാഗം 13

Share this story