നീ വരുവോളം: ഭാഗം 20

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

അവൾ കണ്ണിൽ നിന്നു അകന്നു പോകുന്ന വരെ വീർപ്പു മുട്ടലോടെ നിന്നു ജോ. നിർത്താതെ മുട്ടുന്ന വാതിലിന്റെ അടുത്തേക്ക് നടന്നു. Door തുറന്നു അവരെ നോക്കാതെ സോഫയിലേക്ക് കണ്ണുകൾ അടച്ചു ചാഞ്ഞു. ജോ...... മമ്മ ക്ക് വേണ്ടി ആണോ എന്റെ മോൻ.... വേണ്ട.... നിക്ക് വയ്യ നീ ഇങ്ങനെ നീറുന്നത് കാണാൻ ഞാൻ പറയാം ഏട്ടനോട്....കാല് പിടിക്കാം.... മമ്മ വേണമെങ്കിൽ... മമ്മ..... പ്ലീസ് മമ്മ കാരണംമാത്രം അല്ല എന്റേത് ആയ കുറച്ചു കാരണങ്ങൾ ഉണ്ട് മമ്മ..... അവളെ അതിലേക്കു വലിച്ചു ഇഴക്കാൻ വയ്യ മമ്മ...... അവനിൽ നിന്നു ആ വാക്കുകൾ കേട്ടതും ഞെട്ടലോടെ അവന്റെ മുഖം ഉയർത്തി. എന്താ ജോ എന്താണേലും മമ്മ യോട്.......പറ....

അവർ അവന്റെ മടിയിലേക്ക് തല വേച്ചു കരഞ്ഞു. ജോ സങ്കടത്തോടെ നെറ്റിയിൽ കൈ വെച്ചു. മമ്മ എഴുനേൽക്കു... അവൻ rest ചെയ്യട്ടെ..... ആൽബി അവരെ പിടിച്ചു എഴുനേൽപ്പിച്ചു. ആ മുറി വിട്ടു ഇറങ്ങുമ്പോൾ തിരിഞ്ഞു ഒന്ന് നോക്കി ആൽബി അവന്റെ ഉള്ളൂ കലങ്ങുന്ന സത്യവും പേറി ആൽബി അവിടെ നിന്നു പോയി. 🍂 🍂 🍂 🍂 സോഫയിലേക്ക് ചാഞ്ഞു കിടക്കുമ്പോൾ ഓർമ്മകൾ തിരമാല പോലെ അവനിൽ അടിച്ചു കയറി. അന്ന് ആസിഡന്റിന് oശേഷം ഒരു മാസത്തോളം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു താൻ, സിദ്ധുവിന്റെ മരണവും ശ്രീ ബാല അബോധവസ്ഥയിൽ ആണെന്നുള്ള വാർത്ത തളർത്തി ഇരുന്നു തന്നെ ഓരോ നിമിക്ഷവും അവളെ കാണാൻ ഹൃദയം വെമ്പി. കണ്ണ് തുറന്ന ഞാൻ അറിഞ്ഞു താൻ, കാനഡ യിൽ ആണന്നു തന്നെ അവളിൽ നിന്നു എല്ലാവരും അകറ്റി എന്ന്. (ജോയുടെ ഓർമയിലൂടെ past കാണാം )

Tell the truth mamma ..... what happened to my bala ...... അവരുട തോളിൽ പിടിച്ചു ചോദിച്ചു ജോ. Joe ... she died in that accident ...... അവർ അവന്റ മുഖതു നോക്കാതെ ജനൽ കമ്പിയിൽ പിടിച്ചു നിന്നു. തന്റെ വാക്കുകൾ തന്റെ മോനെ എത്ര മാത്രം തകർത്‌ എറിയുമെന്ന് അറിയാം എങ്കിലും നീറുന്ന വേദന ക്കിടയിലും പാർവതി പറഞ്ഞു നുണ പലർക്കും വേണ്ടി. ദേക്ഷ്യ ത്തോടെ കർട്ടനിൽ പിടിച്ചു വലിച്ചു. ജോ.... മോനെ.... അത് അപകടത്തിൽ...... Bala.... . No... Mama......you are lying...... പറഞ്ഞതും അലറി അവൻ, മേശമേൽ വെച്ചിരുന്നത് എല്ലാം വലിച്ചു എരിഞ്ഞു. ജോ......നിന്റെ അവസ്ഥ കുറച്ചു ക്രിട്ടിക്കൽ ആയിരുന്നു അതാഇങ്ങോട്ട് ആൽബിയുടെ ഹോസ്പിറ്സ്‍ലിലേക്ക് കൊണ്ടുവന്നത്....

നമ്മുടെ പരിചയം ഇവിടെ അല്ലേ അതാ മമ്മ..... I want to see her ......mam.... ""ജോ അവൾ..... മ......"" അവരുടെ വാക്കുകൾ പൂർത്തി ആക്കാൻ സമ്മതിക്കാതെ അലറി കൊണ്ട് കാതുകൾ പൊത്തി. enough......stop mom ......... നുണ എത്ര പ്രാവശ്യം പറഞ്ഞാലും സത്യം ആകില്ല...... എന്റെ ബാല മരിച്ചിട്ടില്ല മമ്മ..... എനിക്ക് അറിയാം...... എന്തിനാ ഈ നുണ അത് അറിഞ്ഞാൽ മതി....... അതും പറഞ്ഞു അവരുടെമുമ്പിലേക്ക് ചെന്നു. അവനു മുഖം കൊടുക്കാൻ ആകാതെ നിന്നു പാർവതി. വാതിൽക്കൽ മിണ്ടാതെ നിൽക്കുന്ന ആൽബിയുടെ അടുത്തേക്ക് ചെന്നു ജോ. ആൽബി.....നമ്മൾ സഹോദരൻ മാരെ കാളും കൂടുതൽ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്...... എനിക്ക് സത്യം അറിയണം ആൽബി...... tell me..... Aalbi...... അവന്റെ ചുമലിൽ പിടിച്ചു ഉലച്ചു. ശ്രീ ബാല മരിച്ചിട്ടില്ല ജോ.... പക്ഷെ.... ഇനി ഒരു മടങ്ങി പോക്ക് പാടാണ് ജോ....നിങ്ങൾ ഒന്നാകാൻ അയാൾ സമ്മതിക്കില്ല ജോ....... മമ്മ......

നിസ്സഹായ ആയി നിൽക്കേണ്ടി വന്നു അയാളുടെ മുമ്പിൽ...... ഒന്നും മനസിലാകാതെ നിന്നു ജോ. അന്ന് സിദ്ധു വിന്റെ സംസ്കാരത്തിനു ചെന്നപ്പോൾ...... പറയുമ്പോൾ തന്നെ ആൽബിയുടെ മുഖം വലിഞ്ഞു മുറുകി. 🍂 🍂 ""എടി.... ഒരുമ്പെട്ടവളെ.... കൊണ്ടുപോയി കൊന്നില്ലേ എന്റെ കുഞ്ഞിനെ...... ഇനി എത്ര പേരെ കൊല്ലണം നിനക്ക്...... അയാൾ പാർവതിയുടെ നേരെ ചീറി അടുത്തു . മുടിയിൽ പിടിച്ചതും aalbi തടഞ്ഞു. ""അങ്കിൾ എന്താ ഈ കാണിക്കുന്നേ.... മമ്മ എന്ത് ചെയ്യ്തു എന്നാണ് പറയുന്നത്.... ഇവൾ...... ശാപം പിടിച്ചവൾ..... എത്ര പേരെ കൊല്ലും... ഇനിയും.... പോയപ്പോൾ കൊന്നിട്ട് പോയി..... വന്നതോ......എന്റെ കുഞ്ഞിനെ കൊലക്ക് കൊടുത്തു......

അങ്കിൾ എന്താ ഈ പറയുന്നേ.... മമ്മ എന്ത് ചെയ്യ്തു എന്നാണ് ഞങ്ങളുടെ ജോക്കും അപകടം പറ്റിയില്ലേ അങ്കിൾ....... നീ ആരാടാ എന്നോട്... സംസാരിക്കാൻ... . ഇപ്പോൾ ഇറങ്ങി കൊണം..... ഏട്ടാ..... ഇങ്ങനെ ഒന്നും പറയല്ലേ.... ജോ അവൻ ഒത്തിരി ആഗ്രഹിച്ചത് എല്ലാവരെയും കാണാൻ....ഞാനും.....ഒന്ന് സിദ്ധുനെ കണ്ടോട്ടെ ഏട്ടാ..... ഇല്ല..... കണ്ടു പോകല്ല് എന്റെ കുഞ്ഞിനെ....... ഭാനുമതി അമ്മ കരഞ്ഞു കൊണ്ട് അങ്ങോട്ട് വന്നു. എടാ... അവൾ ഒന്ന് കണ്ടോട്ടെ..... മോനെ.... അമ്മ കയറി പോകുന്നുണ്ടോ...... ഞാൻ ആണോ നമ്മളെ നാണം കെടുത്തി എല്ലാവരെയും ഉപേക്ഷിച്ചു ഇവൾ ആണോ വലുത് ഇപ്പോൾ അറിയണം എനിക്ക്........ ഒന്നും മിണ്ടാൻ ആകാതെ നിന്നു ആ പാവം അമ്മ.

വന്നവർ എല്ലാം പല ഭാഗത്തു ആയി കൂട്ടം കൂടി നിന്നിരുന്നു അവർ പലതും അടക്കം പറഞ്ഞു. അയാൾ അവരെ ഒന്ന് നോക്കിയിട്ട് കാർ പോർച്ചിന്റ അടുത്വക്ക് നടന്നു ഒരു കന്നാസും ആയി ആണ് തിരിച്ചു വന്നത് അതിന്റെ അടപ്പു തുറന്നു പെട്രോൾ ദേഹത്തേക്ക് ഒഴിച്ചു അടുത്ത് നിന്ന സായുവിനെയും ചേർത്തു പിടിച്ചു എല്ലാവരും അന്ധളിച്ചു നോക്കി നിന്നു. ആളുകൾ കുറച്ചു പേർ പേടിച്ചു പുറകോട്ടു മാറി നിന്നു. സായു പേടിയോടെ കരഞ്ഞു. ഏട്ടാ..... എന്താ ഈ കാണിക്കുന്നേ..... ഞാൻ... ഞാൻ...... "നീ പോയില്ല എങ്കിൽ പെട്രോൾ ഒഴിച്ചു എല്ലാത്തിനെയും കൊന്നു ഞാനും ചാകും....ഒന്നും നഷ്ട പെടാൻ ഇല്ല ഈ പ്രഭാകരന്..... എന്റെ അഭിമാനത്തിൽ തൊട്ട് ഇനി നീ കളിച്ചാൽ.....

കുറെ മരണങ്ങൾ കാണും നീ....... പിന്നെ നിന്റെ മകന്റെ മനസ്സിൽ ഉള്ളത് അറിഞ്ഞു ഞാൻ നടക്കില്ല.....ആ ബന്ധം സമ്മതിക്കില്ല.... ഈ ഞാൻ.....മറന്നേക്കാൻ പറ അവനോട്..... തന്തയും തള്ളയും ചത്തു പോയ അവളെ ഇത്രെയും നാളും വളർത്തിയത് ഞാൻ ആണെങ്കിൽ ഞാൻ പറയുന്നതേ അവൾ കേൾക്കു അല്ലാതെ നീ ഞങ്ങളുടെ മുഖത്തു കരി തേച്ചു പോയ പോലെ അവളെയും അകറ്റാൻ ആണ് ഭാവം എങ്കിൽ എല്ലാത്തിനെയും കത്തിക്കും ഈ പ്രഭാകരൻ....അറിയാല്ലോ നിനക്ക് എന്നെ അത്ര വെറുപ്പാ എനിക്ക് നിന്നെയും നിന്റ മക്കളെയും........ ഉത്തരവാദി...നീയും നിന്റെ മകനും........ ഞാൻ പൊക്കോളാം ഏട്ടാ.... പൊക്കോളാം അവൻ വരില്ല......

ഞാൻ പറഞ്ഞോളാം അവനോടു..... ബാല മോള്.... അവളോട്‌...... അവളോട്‌ ഞാൻ പറഞ്ഞോളാം...അവൻ തട്ടി പോയന്ന്...... പോരെ.... അല്ലങ്കിൽ അന്വേക്ഷിച്ചു ഇറങ്ങും...... പ്രണയം....... ഫൂ..... അയാൾ വെളിയിലേക്ക് നീട്ടി തുപ്പി. അയാളുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി ഇരുന്നു, എല്ലാം ചുട്ടു കരിക്കാൻ പാകത്തിന് അതും പറഞ്ഞു അയാൾ അവരെ ഒന്ന് രൂക്ഷം ആയി നോക്കിയിട്ട് അകത്തേക്ക് കയറി പോയിരുന്നു. ഒന്നും മിണ്ടാൻ ആകാതെ തളർന്നു നിന്നു ആ അമ്മയും മകനും. അവിടെ നിന്നു അന്ന് പോരുമ്പോൾ തന്റെ മകനെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കും എന്ന് അറിയില്ലായിരുന്നു അമ്മ ക്ക്. അന്ന് നിന്നെയും കൊണ്ട് പോന്നതാ ജോ ഞങ്ങൾ......

നമ്മൾ കാരണം ആരും മരിക്കാൻ ഇട ആകരുത്...... മോനെ അമ്മ വാക്ക് കൊടുത്തു പോയി..... മറന്നേക്കൂ എന്റെ മോൻ അമ്മക്ക് വേണ്ടി...... ആ അമ്മ അവന്റെ കാൽ കീഴിൽ വീണതും അവൻ പിടിച്ചു എഴുനേൽപ്പിച്ചു. എന്താ..... മമ്മ... മമ്മ ചെയ്യ്തത് ആണ്‌ ശരി..... നമ്മൾ കാരണം ഇനി ആരും വിഷമിച്ചു കൂടാ........ഞാൻ ഇനി ബലയുടെ ജീവിതത്തിലേക്ക് പോകില്ല മമ്മ....... (ഇവിടം വരെ past ആയിരുന്നു ജോ, ഓർക്കുന്നതും, പാർവതിയും, ആൽബിയും പറഞ്ഞതും ആയ past ആണ്, സംശയം ഉണ്ടൊ 😌) മമ്മ യെ ചേർത്തു പിടിച്ചു അത് പറയുമ്പോൾ അറിയാം ആയിരുന്നു ബാല ഇല്ലാതെ ഒരു ജീവിതം തനിക്കു പറ്റില്ല എന്ന് എന്നിട്ടും വാക്ക് കൊടുത്തു.

എന്നെങ്കിലും അവളെ കാണണം എന്ന് ആശിച്ചു അറിയാമായിരുന്നു ഇങ്ങനെ ഒരു ദിനം വരും എന്ന് "പക്ഷെ കഴിയുനില്ല ബാല..... നമ്മൾ ഒന്നായി കൂടാ ബാല.... തനിക്കു നല്ലൊരു ജീവിതം തരാൻ എനിക്ക് കഴിഞ്ഞു എന്ന് വരില്ല പിന്നീട് നിനക്ക് തെറ്റായി പോയി എന്ന് തോന്നിയല്ലോ ബാല..... വേണ്ട...... കണ്ണുകൾ ഇറുക്കി അടച്ചു സോഫയിലേക്ക് ചാഞ്ഞു അവൻ. ആ ചുമരിന് അപ്പുറം ആയി മമ്മ യും ആൽബിയും അവനെ ഓർത്ത് നീറുന്നത് അറിയാതെ. മമ്മ..... എല്ലാം ശരി ആകും..... ഇവർ ഒന്നാകണം മമ്മ.....അതിനു പറ്റാവുന്നത് ഞാൻ ചെയ്യാം..... മമ്മ യെ ചേർത്ത് പിടിച്ചു മുറിയിലേക് നടന്നു. ചെന്നതും ബെഡിലേക്ക് കരഞ്ഞു കിടന്നു ശ്രീബാല. എന്താ സ്വാതി...എന്താ സംഭവിച്ചത്......

ചിഞ്ചു അവളുടെ അടുത്തേക്ക് വന്നു. ജോ.... ജോ യെ കണ്ടു..... സ്വാതി യുടെ സ്വരം ഇടറി ഇരുന്നു. അപ്പോൾ ശ്രീ...കണ്ടു എന്ന് പറഞ്ഞത്....... സത്യം ആണ് ചിഞ്ചു അവളുടെ തോന്നൽ സത്യം ആയിരുന്നു..... അവരുടെ പ്രണയവും.... സത്യം ഉള്ളത് ആണ്.... അതിനെ അടർത്തി എടുക്കാൻ ആർക്കും കഴിയില്ല.......എന്റെ അച്ഛൻ എന്നല്ല ആർക്കും കഴിയില്ല......... Door തുറന്നു നോക്കി തലയിണയിൽ മുഖം പൊത്തി കരയുക ആണവൾ. കാളിങ് ബെൽ കേട്ടതും ചിഞ്ചു ആണ് door തുറന്നത് മുമ്പിൽ നിൽക്കുന്ന ആളെ കണ്ടതും അതിശയത്തോടെ നോക്കി നിന്നു ചിഞ്ചു. സർ....... സർ..... എന്താ ഇവിടെ....... അതിനു ഒന്ന് ചിരിച്ചുഅവൻ ഷൂ ഊരി അകത്തേക്ക് കയറാൻ തുടങ്ങി. Can you call Sribala? ....

Sure.... Sir......കയറി ഇരിക്കൂ..... സ്വാതി....... ഇങ്ങോട്ട് വന്നേ.... ചിഞ്ചു വിന്റെ വിളി കേട്ടതും അങ്ങോട്ട്‌ വന്ന സ്വാതി തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ടതും ഞെട്ടലും അതിശയവും ആയിരുന്നു. ""താൻ പ്രതീക്ഷിച്ചിരുന്നു എന്നാൽ ഇത്ര പെട്ടന്ന്."" സ്വാതി..... എന്താ... ഇത്ര മാത്രം കണ്ണ് മിഴിക്കുന്നെ....... ഡോക്ടർ..... എന്താ ഇവിടെ...... അവളുടെ സ്വരം നേർത്തതും ഇടറിയതും ആയിരുന്നു. അവളുടെ സംസാരം കേട്ടതും ഒരു ചിരിയോടെ അവളുടെ മുമ്പിൽ കൈ കെട്ടി നിന്നു ആൽബി. നമ്മൾ...... കസിൻസ് അല്ലേ..... സ്വാതി പിന്നെ എന്തിനാ ഒരു doctor വിളി....... ഒരു നറു പുഞ്ചിരിയോടെ തന്റെ മുമ്പിൽ നിൽക്കുന്നവനെ കണ്ണ് മിഴിച്ചു നോക്കി നിന്നു അവൾ. പേടിയോടെ അടച്ചിട്ട മുറിയിലേക്കും നോക്കി, പിന്നെ ആൽബികിട്ടും. 🍂 🍂 🍂 കുളിച്ചു ഇറങ്ങുമ്പോൾ ആണ് കാളിങ് ബെൽ കേട്ടു പാർവതി door തുറന്നു തന്റെ മുമ്പിൽ നിൽക്കുന്നവരെ കണ്ട് അന്ധം വിട്ടു നിന്നു അവർ. ""ഞാൻ..... ഇന്ന് മുതൽ ഇവിടെ ആണ് നിൽക്കുന്നത്....... എന്റെ ഭർത്താവിന്റെ വീട്ടിൽ... അതും പറഞ്ഞു ബാഗും ആയി അകത്തേക്ക് കയറി ഇരുന്നു അവൾ...........തുടരും………

നീ വരുവോളം : ഭാഗം 19

Share this story