നീ വരുവോളം: ഭാഗം 21

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

കുളിച്ചു ഇറങ്ങുമ്പോൾ ആണ് കാളിങ് ബെൽ കേട്ടു പാർവതി door തുറന്നു തന്റെ മുമ്പിൽ നിൽക്കുന്നവളെ കണ്ട് അന്ധം വിട്ടു നിന്നു അവർ. ""ഞാൻ..... ഇന്ന് മുതൽ ഇവിടെ ആണ് നിൽക്കുന്നത്....... എന്റെ ഭർത്താവിന്റെ വീട്ടിൽ... അതും പറഞ്ഞു ബാഗും ആയി അകത്തേക്ക് കയറി ഇരുന്നു അവൾ. ചിറ്റേ ജോയേട്ട്ടന്റെ മുറി ഏതാ...... കണ്ടത് വിശ്വസിക്കാൻ ആകാതെ നിന്നു അവർ. ശ്രീ മോളെ..... നീ......എന്താ ഇവിടെ...... ശ്രീ ബലയുടെ ഒച്ച കേട്ടതും ജോ door തുറന്നു, മുമ്പിൽ നിൽക്കുന്ന ആളെ കണ്ടതും, ഒരു നിമിക്ഷം ശ്വാസം വിടാൻ ആകാതെ നിന്നു അവളുടെ കണ്ണിലേക്കു നോക്കി നിന്നു ജോ കണ്ണുകൾ ചോദ്യം ഉയർത്തി യതും നോട്ടം മാറ്റി ശ്രീബാല. താൻ.... എന്താ ഇവിടെ....

ഞാൻ പറഞ്ഞില്ലേ എല്ലാം അവസാനിച്ചു എന്ന്.... താൻ നാട്ടിൽ പോകാൻ നോക്ക്...... പറഞ്ഞിട്ടു അവളുടെ മുഖത്തു നോക്കാതെ തിരിഞ്ഞു. . ""താലി കെട്ടിയവന്റെ കൂടെ അല്ലേ അമ്മേ ഒരു പെണ്ണ്‌ നിൽക്കണ്ടേ...... ശ്രീബാല അമ്മയുടെ മുമ്പിൽ നിന്നു പറഞ്ഞൂ. അവളുടെ വാക്കുകൾ കേട്ടതും ഞെട്ടലോടെ തിരിഞ്ഞുജോ അവന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു ഇന്നലെ കണ്ട ബാല അല്ല തന്റെ മുമ്പിൽ നിൽക്കുന്നത് എന്ന് തോന്നി അവനു. മോള് എന്താ പറയുന്നേ..... കല്യാണോ....... എപ്പോൾ..... അവനെ നോക്കാതെ പാർവതിയുടെ അടുത്തേക്ക് ചെന്നു അവൾ. ദെ... ഇത് കണ്ടോ..... ജോ എന്റെ കഴുത്തിൽ കെട്ടിയതാ.....

കഴുത്തിൽ കിടന്ന 'J ' എന്ന അക്ഷരം എഴുതിയ ചെയിൻ എടുത്തു ഉയർത്തി കാണിച്ചു. അവന്റ കണ്ണുകളും അവളുടെ നെഞ്ചോടു ചേർന്നു കിടക്കുന്ന ചെയ്യിനിലേക്ക് പോയി നെഞ്ച് എന്തിനോ വേണ്ടി വിങ്ങി താൻ അത്ര മേൽ ഇഷ്ട്ടത്തോടെ തന്റെ ബാലക്ക് വേണ്ടി മേടിച്ച ചൈയിൻ.അപ്പോഴും ജോയുടെ കണ്ണുകളിൽ അതിശയം ആയിരുന്നു. അതിനു..... ഇത്..... താലി.... പാർവതി അവളെ അതിശയത്തോടെ നോക്കി. ജോ എന്നോട് പറഞ്ഞത് കാനഡ യിൽ ഒക്കെ ഇങ്ങനെ ആണന്നാ...... താലി ആണെന്നും പറഞ്ഞ എന്റെ കഴുത്തിൽ...... പിന്നെ... പിന്നെ.... എന്റെ അടുത്ത്.... അത്....... പറഞ്ഞതും നാണത്താൽ മുഖം കുനിച്ചു. ഇടക്ക് ഇടം കണ്ണാൽ അവനെ ഒന്ന് നോക്കി,

ആ കണ്ണുകളിലെ ഭാവം തിരിച്ചു അറിയാൻ കഴിഞ്ഞില്ല അവൾക്കു അതിൽ തന്നോടുള്ള പ്രണയം തേടി അവൾ. മോള് എന്തൊക്കെയാ പറയുന്നേ...... ചിറ്റേ.... അത്.... ഞാനും ജോയും തമ്മിൽ...... ഭാര്യ ഭർത്താക്കന്മാരെ പോലെ.... ജോ എന്നെ.... ഞാൻ എങ്ങനെയാ..... ചിറ്റയോട്... പറയുക എന്നിട്ട് ഇപ്പോൾ എന്നെ വേണ്ട എന്ന്.... .അവളുടെ ഓരോ വാക്കുകളും വിശ്വസിക്കാൻ ആകാതെ നിന്നു പാർവതി ചിറ്റ . അവളാണോ ഇത് പറഞ്ഞത് എന്ന് വിശ്വസിക്കാൻ കഴിഞ്ഞല്ല ജോ ക്ക്,അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു. ""what nonsence .... talking sreebala ......"" അവളുടെ തോളിൽ പിടിച്ചു തന്റെ നേരെ നിർത്തി അവൻ. രണ്ടു കണ്ണുകളുംപരസ്പരം കൊരുത്തു അവന്റെ കണ്ണിലെ തിര ഇളക്കം കണ്ടതും അവന്റ കൈ തട്ടി മാറ്റി മാറി നിന്നു അവൾ, കണ്ണുകൾ ഇറുക്കി അടച്ചു പിന്നെ ഒരു ദീർഘ ശ്വാസം വിട്ടു അവന്റെ മുഖത്തേക്കു നോക്കി.

ഞാൻ സത്യ.... ചിറ്റേ പറഞ്ഞെ..... നിക്ക് അറിയാം നിങ്ങളെ പോലുള്ളവർ ഇങ്ങനെ ആണെന്ന് പക്ഷെ ഞാൻ അങ്ങനെ അല്ല.... ഒരാൾക്ക് ശരീരവും മനസ്സും കൊടുത്തിട്ട് പിന്നെ... വേറെ ആളെ ചതിക്കാൻ.....വല്യച്ഛൻ എനിക്ക് വേറെ കല്യാണം നോക്കുവാ അയാളെ ഞാൻ എങ്ങനെ ചതിക്കും ചിറ്റേ...... Enough..... Sreebala...... നീ ഇത്ര നുണ പറയുന്നവൾ ആയിരുന്നോ.... നിന്നെ ഞാൻ എപ്പോൾ എങ്കിലും....ആ രീതിയിൽ......ഛെ......എന്താ നിന്റെ ഉദ്ദേശം...... ഞാൻ പറഞ്ഞില്ലേ എന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ല എന്ന് എല്ലാം വെറും തമാശ ആയിരുന്നു നിന്നെ ഒന്ന് പറ്റിക്കാൻ..... അല്ലാതെ..... മമ്മ..... ഇവളോട് ഇവിടെ നിന്നു ഇറങ്ങാൻ പറ....... സ്വാതിയെ വിളിക്ക്...... എന്നും പറഞ്ഞൂ തിരിഞ്ഞു,

എന്നെ ഉപേക്ഷിച്ചാൽ ഞാൻ ഈ ഫ്ലാറ്റിനു മുമ്പിൽ നിരാഹാരം ഇരിക്കും....... സത്യം...... അവളുടെ ഓരോ വാക്കിലും തരിച്ചു ഇരുന്നു ജോ, ഒരു വാക്കു ഉരിയാടാൻ ആകാതെ , നെഞ്ച് തുടിക്കുന്നുണ്ട് അവൾക്കായി അവളുടെ പ്രണയത്തിന്നു ആയി അവളെ മാറോടു ചേർക്കാനും ആ കവിളിൽ മതി വരുവോളം മുത്തങ്ങൾ കൊണ്ട് മൂടാൻ പക്ഷെ കഴിയില്ല ശ്രീബാല. ചിറ്റേ... എനിക്ക് കുറച്ചു.... വെള്ളം തരുമോ..... . പാർവതിയോട് ആയിബാല ചോദിച്ചതും ഒന്ന് മൂളി കൊണ്ട് ടേബിളിൽ നിന്നു ജഗ് എടുത്ത് ഗ്ലാസ്സിലേക്ക് പകർത്താൻ തുടങ്ങിയതും ജഗോടെ മേടിച്ചു വായിലേക്ക് കമത്തി ശ്രീ ബാല. അവളുടെ വായിലൂടെ വെള്ളം ഒഴുകി ടോപ് നനച്ചു. ഒന്ന് അണച്ചു കൊണ്ട് ജഗ് മേശ മേൽ വേച്ചു അവരെ നോക്കി ഒന്ന് ചിരിച്ചു.

ചിറ്റയും ചിരിച്ചു, അവളുടെ ആ മാറ്റാം അവരിൽ ആശ്വാസം ആയിരുന്നു. എന്റെ....ജോയുടെ room..... ഇതാണോ.... ഞാൻ കുളിച്ചു വൃത്തി ആകട്ടേ....... ചിറ്റേ പിന്നെ എനിക്ക് വീശക്കുന്നും ഉണ്ട് എന്തെങ്കിലു കിട്ടിയാൽ കൊള്ളാം ആയിരുന്നു....... അവരെ നോക്കി ചിരിയോടെ പറഞ്ഞു അവൾ. അതിനെന്താ മോള് കുളിച്ചു വാ.... ഞാൻ എടുത്തു വെയ്ക്കാം അവർ സന്തോഷത്തോടെ പറഞ്ഞു. അവൾ ജോയെ ഒന്ന് നോക്കി മേശ യോട് ചേർന്നു കസേരയിൽ ഇരുന്നു തലയിൽ കൈ ഊന്നി ഇരിക്കുവാന് അവന്റെ മനസ്സിന്റെ പിരിമുറുക്കം മുഖത്തു കാണാം. അവൾ റൂമിൽ കൈയറി വാതിൽ അടച്ചു കതകിൽ ചാരി നിന്നു കണ്ണ് അടച്ചു നെഞ്ചത്ത് കൈ വേച്ചു ശ്വാസം ആഞ്ഞു വിട്ടു. പിന്നെ ബാഗ് തുറന്നു ഫോൺ കൈയിൽ എടുത്തു ബാത്‌റൂമിൽ കൈയറി നമ്പർ ഡയൽ ചെയ്യ്തു. "ഹലോ..... ശ്രീ.... നീ എന്താ വിളിക്കാൻ താമസിച്ചേ..... ഇവിടെ ഞങ്ങൾ ടെൻഷൻ അടിച്ചു......

ചാകാറായി...... മറു ഭാഗത്തു നിന്നു സായുവിന്റെ സ്വരം കേട്ടതും ,ഉത്തരം ആയി ശ്രീബാലയിൽ നിന്നു കരച്ചിൽ ചീളുകൾ ആയി സായുവിന്റെ കാതിൽ തുളഞ്ഞു കൈയറി. ശ്രീ എന്ത് പറ്റി..... കുളം ആയോ...... ഞാൻ.... ഞാൻ.... എന്റെ.....ജോ യോട്..... തെറ്റ് ആണ് അല്ലേ സായു പൊറുക്കില്ല ഈശ്വരൻ മാർ.... എന്റെ പൊന്നൂബാല..... അപ്പോൾ ജോ ചെയുന്നതോ.....വലിയ ഒരു ശരി ക്ക് ആയി ചെറിയ നുണ ഒക്കെ ആകാം..... ശ്രീ ,ഞങ്ങൾ വരുവാ നീ വിഷമിക്കാതെ...... അതും പറഞ്ഞു ഫോൺ വേച്ചു അടുത്തു നിൽക്കുന്ന ആൽബിയിലേക്ക് നന്ദിയോടെ നോക്കി. thank you.... Very much.... Doctor എങ്ങനെ ആണ്..... നന്ദി പറയേണ്ടത് എന്ന് അറിയില്ല എനിക്ക്.....

എന്തോ ശ്രീ യുടെ കണ്ണ് നീർ കാണാൻ വയ്യ...... ആഹാ.... നന്ദിയോ.....എന്റെ അനിയൻ ആണ് ജോ.... അവനും കൂടി വേണ്ടിയാ....പിന്നെ ഈ ഡോക്ടർ വിളി വേണ്ട...... Aalbi അത് മതി ട്ടോ....... നമ്മുക്ക് പോകാം അങ്ങോട്ട്‌ അല്ലങ്കിൽ ജോ എല്ലാം പ്രശ്നം ആക്കും..... അതും പറഞ്ഞു കാറിൽ കയറി ആൽബി ,, ഒരു പുഞ്ചിരി യോടെ സ്വാതിയും. 🍂 🍂 🍂 മമ്മ.... അവളെ ഇപ്പോൾ പറഞ്ഞു അയക്കണം....അതോ അവൾ പറഞ്ഞത് സത്യം ആണെന്ന് തോന്നുന്നുണ്ടോ...... ഇല്ല....ജോ.... എനിക്ക് അറിയാം അവൾ പറയുന്ന ത് പലതും നുണ ആണെന്ന്........ ആ നുണയിൽ നിന്നോട് ഉള്ള പ്രണയം ഉണ്ട് ജോ അത് ഞാൻ ആ കണ്ണുകളിൽ കണ്ടു....... എനിക്ക് അങ്ങനെ ഒന്നുമില്ല......

ഈ ആറ് മാസം കൊണ്ട് മറക്കാൻ ഉള്ള അത്രേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ...... She is mad..... Mam....... നിനക്ക് എന്താ പറ്റിയെ...... കുറച്ചു ദിവസം ആയി നിനക്ക് ഒരു മാറ്റാം നിനക്ക് ബാലയെ എത്ര മാത്രം ഇഷ്ട്ടം ആണെന്ന് എനിക്ക് അറിയാം പെട്ടെന്ന് എന്താ ഒരു മാറ്റം....... അവന്റെ കവിളിൽ താലോടി ചോദിച്ചു. അങ്ങനെ ഒന്നും.... ഇല്ല മാം.... കുറച്ചു ദിവസം വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അത് പോയി ..... അല്ലങ്കിലും എനിക്ക് ചേരുന്ന പെൺകുട്ടി അല്ല.....അവൾ ഒരു അമ്പല വാസി......അത്ര ഉള്ളൂ അല്ലാതെ വേറെ ഒന്നും.. അവർക്കു മുഖം കൊടുക്കാതെ മിഴികൾ മാറ്റി അവൻ. ""നീ....ഏട്ടനെ ഓർത്ത് ആണ് ഇങ്ങനെ പറയുന്നത് എങ്കിൽ ഞാൻ പറഞ്ഞൂ മനസിലാക്കാം ഞാൻ പറഞ്ഞല്ലോ ജോ..... ഞാൻ ഏട്ടന്റെ കാലു പിടിച്ചിട്ടു ആണെങ്കിലും സമ്മതിപ്പിക്കാം..... വേണ്ട...... എനിക്ക് ശ്രീബാല യും ആയി ഒരു ജീവിതം താല്പര്യം ഇല്ല..... ചിറ്റേ....food ആയോ.....

അവളുടെ ഒച്ച കേട്ടതും തിരിഞ്ഞു നോക്കി ജോ,, ഒരു നേവി ബ്ലൂ ടോപ്പും വൈറ്റ് പലാസ പാന്റും ഇട്ടിരി ക്കുന്നത്,മുടി കുളിപ്പിന്നൽചെയ്യ്തിട്ടു വിടർത്തി ഇട്ടിരിക്കുവാന്.അവളെ ഒരു നിമിക്ഷം നോക്കി നിന്നു പോയി അവൻ ""തന്റെ ബാലയെ തന്റെ മാത്രം ബാല യെ "".ജോയെ നോക്കുക പോലും ചെയ്യാതെ ചിറ്റയുടെ അടുത്തേക്ക് നടന്നു, പാർവതി നുറുക്കി കൊണ്ട് ഇരിക്കുന്ന ക്യാരറ്റിൽ നിന്നു ഒരു കഷ്ണം എടുത്തു വായിൽ ഇട്ടു കൊണ്ട് സ്ലാബിൽ കയറി ഇരുന്നു ശ്രീബാല . അവളുടെ ഓരോ പെരുമാറ്റവും അവനിൽ അതിശയം ആയിരുന്നു, താൻ കണ്ടിട്ടില്ലാത്ത ശ്രീ ബാല ആണ് മുമ്പിൽ ഇരിക്കുന്നത് എന്ന് തോന്നി അവനു. കുറച്ചു നേരം അവളെ നോക്കി നിന്നു ജോ.,

എന്നിട്ട് അവളുടെ അടുത്തേക്ക് വന്നുപറഞ്ഞു. ശ്രീബാല.... താൻ ഇവിടെ നിൽക്കാൻ പാടില്ല.... പോയെ പറ്റു.... സ്വാതിയെ വിളിക്കു..... "ആഹാ...... അങ്ങനെ ഇപ്പോൾ എന്നെ ഓടിക്കാം എന്ന് നോക്കണ്ട ഇയാള് എന്താ കരുതിയത് ശ്രീബാല പൊട്ടി ആണെന്നോ....... അതെ നടക്കില്ല..... ഞാൻ ഇവിടെ തന്നെ കഴിയും താൻ കൊണ്ട് കേസ്സ് കൊടുക്ക്‌...... അതും പറഞ്ഞു ദോശ പ്ലേറ്റിലേക്ക് ഇട്ടു ചമ്മന്തി ഒഴിച്ച് കഴിക്കാൻ തുടങ്ങി. അവളുടെ കൂസൽ ഇല്ലാതെ ഉള്ള രീതി ജോ യെ ദേക്ഷ്യം പിടിപ്പിച്ചു. സ്ലാബിന്റെ മുകളിൽ ഇരുന്ന പാത്രങ്ങൾ തട്ടി എറിഞ്ഞിരുന്നു അവൻ. ജോ............ എന്താ ഈ കാണിക്കുന്നേ..... പാർവതി ദേക്ഷ്യ ത്തോടെ ചോദിച്ചു. ""എല്ലാവരും കൂടി എന്നെ ഭ്രാന്തു പിടിപ്പിക്കും........""

പറഞ്ഞു തിരിഞ്ഞു കലിയോടെ നടന്നു അവൻ കതകു വലിയ ഒരു ശബ്‌ദത്തോടെ വലിച്ചു അടച്ചു. ഒച്ച കേട്ടതും ശ്രീബാല രണ്ടു കൈയും കാതിൽ പൊത്തിപിടിച്ചു. ചിറ്റയുടെ കൈ തോളിൽ അമർന്നതും അവൾ ആ കൈയിൽ മുറുകെ പിടിച്ചു മുഖം അമർത്തി. ചിറ്റക്ക് അറിയാം മോൾക്ക് അവനോടു ഉള്ള സ്നേഹം.... അവനും..... എന്തിനാണ് അവൻ ഇങ്ങനെ...... ""ഞാൻ പറഞ്ഞത്..... എല്ലാം....."" വാക്കുകൾ പൂർത്തി ആക്കാതെ മുഖം താത്തി ഇരുന്നു. നുണ ആണെന്ന് അല്ലേ...... ചിറ്റക്ക് അറിയാം....... അത്രേ മേൽ എന്റെ മോള് അവനെ ഇഷ്ട്ടപെടുന്നുണ്ട് എന്നും...... ഞാൻ ഏട്ടന് കൊടുത്ത വാക്കിന്റെ പേരിൽ ആണ്അവൻ മോളെ അകറ്റുന്നത് എന്നാണ്കരുതിയത്.....എന്നാൽ...... വേറെ എന്തോ എന്റെ മോന്....... പറഞ്ഞതും കണ്ണുകൾ നിറഞ്ഞു. എനിക്ക് ജോ യെ വേണം ചിറ്റേ എനിയ്ക്ക്...... അല്ലേൽ ഈ ശ്രീബാല മരിച്ചു പോകും എന്റെ ശ്വാസം ആണ്......

എന്റെ പ്രാണൻ ആണ്....... പറഞ്ഞു കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു. എന്റെ മോന്റെ ഭാഗ്യം ആണ് നീ..... എന്റെയും..... പറഞ്ഞതും അവളെ ചേർത്തു പിടിച്ചു. 🍂 🍂 🍂 എനിക്ക് അറിയാം..... ബാല.... എന്റെ തീരുമാനം ,ഞാൻ മാറ്റാൻ ആണ് നീ ഇത് ചെയ്യുന്നത് എന്ന്.... പക്ഷെ ജോയുടെ തീരുമാനം മാറില്ല ബാല ഒരിക്കലും.... നമ്മൾ ഒന്നാകേണ്ട..... അതും പറഞ്ഞു അവൻ കണ്ണുകൾഇറുക്കി അടച്ചു സോഫയിലേക്ക് ചാഞ്ഞു. വാതിലിൽ മുട്ടുമ്പോൾ ആൽബിയുടെ ഹൃദയം വല്ലാതെ മിടിച്ചു, പുറകിൽ നിന്ന സ്വാതിയുടെ സ്ഥിതിയും മറിച്ചു അല്ലായിരുന്നു. കതക് തുറന്നതേ മമ്മ ആൽബിയെ മുഖം കറുപ്പിച്ചു നോക്കി. ""ഇതിന്റെ പിന്നിൽ നിങ്ങൾ രണ്ടും ആണല്ലേ.....

അതിനു ഒന്ന് ചിരിച്ചു രണ്ട് പേരും. മമ്മ അവൻ..... എന്തിയെ...... മുറിയിൽ കൈയറി ഇരിപ്പുണ്ട് എനിക്ക് എന്തോ ഒരു പേടി ആൽബി ....... ശ്രീബാല വന്നപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ പറഞ്ഞു പാർവതി. എല്ലാം കേട്ടതും പരസ്പരം നോക്കി ചിരിച്ചു രണ്ടു പേരും. ""മമ്മ മറ്റുള്ളവർക്ക് ഇട്ടു കളിക്കാൻ ഉള്ളത് അല്ല ജോ യുടെ ലൈഫ്..... എല്ലാം ശരി ആകും....... അവനു എന്താ പറ്റിയത് ആൽബി..... എന്തോ ഒരു മാറ്റം.... അവരുടെ വാക്കുകളിൽ ഒരു അമ്മയുടെ നീറ്റൽ വ്യക്തമായിരുന്നു. എല്ലാം പറയാം മമ്മ.... അവന്റെ മനസ്സ് ഒന്ന് ശരി ആകട്ടേ...... അപ്പോഴേക്കും ശ്രീ വന്നു സായു വിനെ കെട്ടിപിടിച്ചു. സായു.... എന്റെ ജോ..... നീറുന്നത് എനിക്ക് കാണാൻ വയ്യ.......നമ്മുക്ക് വേണ്ട ഇത്......

അവളുടെ നെഞ്ചിലേക്ക് വീണു കണ്ണ് നീർ ഒഴുക്കി ശ്രീബാല. തുടങ്ങിയപ്പോഴേ തളർന്നു പോയോ നീ....... നിനക്ക് വേണ്ടേ ജോയെ......വന്നപ്പോൾ മുതൽ തകർത്തു അഭിനയം ആണെന്ന് കേട്ടു...... "ഉം........." ഒന്ന് മൂളുക മാത്രം ചെയ്യ്തു അവൾ. ചിറ്റേ ഞാനും ഇനി ഇവിടെ ആണുട്ടോ.......താമസം...... അതിനു എന്താ മോളെ സന്തോഷമേ ഉള്ളൂ..... ഏട്ടൻ അറിഞ്ഞാൽ..... ""അച്ഛൻ അറിയില്ല.... കേരളം വിട്ടു ഒരു യാത്ര ഇല്ല അച്ഛന് അത് കൊണ്ട് പേടിക്കണ്ട....... അതും പറഞ്ഞു ചിറ്റയെ ചേർത്തു പിടിച്ചു ആ കവിളിൽ മുത്തി അവൾ. പാർവതി രണ്ടു പേരെയും തന്നോട് ചേർത്തു പിടിച്ചു. ജോയുടെ റൂമിന്റെ വാതിലിൽ തട്ടി ആൽബി. Jo.... Open the door....... ശ്രീബാലയുടെ കണ്ണുകൾ ആ വാതിൽ തുറക്കുന്നതും കാത്ത് നിറ മിഴികളോടെ നിന്നു...........തുടരും………

നീ വരുവോളം : ഭാഗം 20

Share this story