നീ വരുവോളം: ഭാഗം 24

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

ജോയുടെ നെഞ്ചിൻ ചൂടിലേക്കു ചേർന്നു കിടന്നു കൊരുത്തു പിടിച്ചിരുന്ന എന്റെ കൈ കളെ ഇടക്ക് ചുണ്ടോടു ചേർത്തു ജോ, നോക്കുമ്പോൾ കുഞ്ഞി കണ്ണുകൾ ചിമ്മി കാണിക്കും. ആൽബിയും സായുവും ഓരോ തമാശ കൾ പറയുന്നുണ്ട്. ചിറ്റ പുറത്തെ കാഴ്ച്ച കളിലേക്ക് നോക്കി ഇരിക്കുവാണ് എങ്കിലും അറിയാം ആ നെഞ്ചിലെ വിങ്ങൽ. ഇടക്ക് food കഴിക്കാൻ ഇറങ്ങി food ന് ഓർഡർ കൊടുത്തിട്ട് wait ചെയ്തു, അപ്പോഴും കണ്ണുകളാൽ കഥ പറഞ്ഞു കൊണ്ട് ഇരുന്നു അവർ. "മതി ഇങ്ങനെ രണ്ടും കൂടി ഊറ്റി കുടിച്ചത് കുറച്ചു മിച്ചം വെക്ക്.....ആവശ്യം വരും....... അതും പറഞ്ഞൂ ഒറ്റ ചിരി ചിരിച്ചു സായു അത് കേൾക്കാൻ ഇരുന്ന പോലെ ആൽബിയും ചിറ്റയും ഏറ്റു പിടിച്ചു അത്.

ചമ്മലോടെ മുഖം താത്തി പിടിച്ചു ശ്രീബാല, കുസൃതി ചിരിയോടെ ജോയും. ഇരുവശവും പച്ച നിറഞ്ഞ പാടത്തിലൂടെ ആ കാർ ഓടി എത്തിയത് മേലെടത്തു വീടിന്റ മുമ്പിൽ ആണ്. വെളിയിലേക്ക് ഇറങ്ങാൻ ആകാതെ ഇരുന്നു എല്ലാവരും കുറച്ചു നേരം നോക്കിയതിനു ശേക്ഷം ആൽബി ഇറങ്ങി ആദ്യം പിന്നെ സ്വാതിയും. ജോ ഇറങ്ങാൻ തുടങ്ങിയതും ശ്രീബാല പേടിയോടെ കൈയിൽ പിടിച്ചു വലിച്ചു. ""എന്തെ..... ബാല..... തന്നെ ഇറങ്ങുന്നില്ലേ.... എനിക്ക് ഒരു പേടി പോലെ ജോ വല്യച്ഛൻ...... താൻ വാ ഞാൻ ഇല്ലേ.....

എന്ത് വന്നാലും ഒരുമിച്ചു നേരിടും.... അവളുടെ കൈ പിടിച്ചു കാറിൽ നിന്നു ഇറക്കി വിറയൽ അവളെ ബാധിച്ചു ജോയുടെ കൈയിൽ മുറുകി പിടിത്തം ഇട്ടു. ഇറങ്ങാതെ ഇരിക്കുന്ന മമ്മ യുടെ കൈ പിടിച്ചു ഇറക്കി ആൽബി. ഒരു പേടിയോടെ അവനെ നോക്കി അവർ. മമ്മ ഇങ്ങനെ ടെൻസ് ആകാതെ.... ഒന്നും വരില്ല അമ്മാവന്റെ ദേക്ഷ്യം അല്ലേ അത് പറഞ്ഞു തീർക്കട്ടെ...... തന്റെ മുമ്പിൽ നിൽക്കുന്ന വരെ കണ്ടതും ഭാനുമതി അമ്മ ഭീതി യോടെ നാലു പാടും നോക്കി അവരിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു,

ബാലയെ ചേർത്തു പിടിച്ചു നിൽക്കുന്ന ജോയുടെ കൈയില്ലേക്കും അവളുടെ നെറ്റിയിലെ സിന്ദൂരത്തിലേക്കും മിഴികൾ പായിച്ചു അവർ വിറ കൊള്ളുന്ന കാലടികളാൽ അവരിലേക്ക് അടുത്തു. അമ്മേ..... ഞാൻ...... പാർവതി ബാക്കി പറയാൻ ആകാതെ അവരെ പുണർന്നിരുന്നു. പാറു എന്താ മോളെ ഇത്..... പൊക്കോ അവൻ വന്നാൽ....ആകെ ഭ്രാന്തു പിടിച്ചപോലെ ആണവൻ സിദ്ധുട്ടനും കൂടി പോയതോടെ.......എന്റെ മോൻ തകർന്നു...... അപ്പോഴേക്കും ശ്രീബാല വന്നു മുത്തശ്ശിയുടെ കാലുകളിൽ വീണിരുന്നു.

""എന്നോട് ക്ഷമിക്കണം മുത്തശ്ശി എനിക്ക് എന്റെ ജോ ഇല്ലാതെ ഈ ബാലക്ക് ആവില്ല...... ഞങ്ങളെ അനുഗ്രഹിക്കണം...... വിറക്കുന്ന കൈകളാൽ അവളെ പിടിച്ചു ഉയർത്തി മാറോടു ചേർത്തു , അരികിൽ നിൽക്കുന്ന ജോയെ മറു വശത്തു ആയി ചേർത്തു പിടിച്ചു രണ്ടു പേരുടെയും നെറ്റിയിൽ മുത്തി മുത്തശ്ശി. ന്റെ... മക്കൾക്ക്‌ നല്ലതേ വരൂ.... മരിക്കുന്നതിന് മുൻപ് കാണാൻ പറ്റിയല്ലോ.....അവൻ ഇവിടെ ഇല്ല പൊക്കോ.... ശ്രീകുട്ടിയും ആയിട്ട് എവിടെ എങ്കിലും പോയി രക്ഷപെട്ടോളൂ...... സന്തോഷം ആയി ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി..... അവരുടെ മുഖത്തു വെപ്രാളവും ഭീതിയും നിറഞ്ഞു.

എല്ലാവരും ആ പാവം അമ്മ ക്ക് ചുറ്റും സ്നേഹത്തോടെ നിന്നു. അപ്പോഴേക്കും ഒരു കാർ മുറ്റത്തു നിന്നു ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന രണ്ട് തീ പാറുന്ന കണ്ണുകൾ അവരിലേക്ക് അടുത്തു ചീറി പാഞ്ഞു വന്ന അയാൾ വന്നതേ ജോയുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി ഇരുന്നു പെട്ടന്ന് ഉള്ള നീക്കത്തിൽ മുറ്റത്തേക്ക് തെറിച്ചു വീണു, തിരിഞ്ഞു നിന്നു അയാൾ ബാലയുടെ കഴുത്തിനു കുത്തി പിടിച്ചു. ""ഒരുമ്പെട്ടവളെ നീ യും എന്നെ ചതിച്ചു അല്ലെതീറ്റ തന്ന കൈ ക്ക് തന്നെ നീ കൊത്തി അല്ലേ.....എന്റെ വാക്കിനു വില തരാതെ...... എന്നെ തോൽപിച്ചു......

അവളെ പിടിച്ചു ഉലച്ചു അയാൾ,അയാളുടെ മുമ്പിൽ കരച്ചിലോടെ മിണ്ടാതെ അയാളുടെ പ്രഹരം ഏറ്റു വാങ്ങുന്നവളെ കണ്ടതും ദേക്ഷ്യത്തോടെ വന്നു അവളെ തന്നോട് ചേർത്തു പിടിച്ചു ജോ. അങ്കിൾ വേണ്ട...... ഇവൾ ഇപ്പോൾ എന്റെ ഭാര്യ ആണ്..... ചെയ്യ്തത് തെറ്റ് ആണെന്ന് അറിയാം...... ഞങ്ങൾ പരസ്പരം അത്രമേൽ സ്നേഹിച്ചു പോയി പിരിയാൻ വയ്യ അങ്കിൾ....... നിനക്ക് മാപ്പോ...... എന്റെ കുഞ്ഞിനെ കൊണ്ടുപോയി കൊലക്കു കൊടുത്തിട്ടു.....എല്ലാവരെയും എന്നിൽ നിന്നു അകറ്റാൻ വന്നിരിക്കുന്നു.....എന്നെ തകർക്കാൻ വന്നിരിക്കുന്നു തള്ളയെ കൂട്ടി പൊക്കോണം.......

അയാൾ കലിയോടെ ജോയുടെ തോളിൽ പിടിച്ചു തള്ളി, വീഴാതെ പിടിച്ചു നിന്നു അവൻ കൈ മുഷ്ടി ചുരുട്ടി നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി കണ്ണുകൾ അടച്ചു ദേക്ഷ്യം നിയന്ത്രിച്ചു. ജോയുടെ മുഖഭാവം ശ്രീബാല യെ പേടിപ്പെടുത്തി. മോനെ... പ്രഭാ.... വേണ്ടടാ..... അതുങ്ങള് എങ്ങനെ എങ്കിലും ജീവിക്കട്ടെ........ ജീവിക്കാനോ.... എന്നെ നാണം കെടുത്തി ജീവിക്കാനോ....... ആൽബി ദേക്ഷ്യ ത്തോടെ അയാളുടെ മുമ്പിലേക്ക് നിന്നു. എന്റെ അനിയനെ തല്ലിയാൽ അമ്മാവൻ ആണെന്ന് നോക്കില്ല ഞാൻ...... അതും പറഞ്ഞു അയാൾക്കു നേരെ കൈ പൊക്കി. ആൽബി.......... പാർവതി അവന്റ കൈയിൽ പിടിച്ചു, നീ എന്താ ഈ പറയുന്നേ ഇതു നിന്റെ.......

നിന്റെ ഒത്താശ എനിക്ക് വേണ്ടടി...... അടിക്കട്ടെ അവൻ.....മക്കളെയും കൂട്ടി വന്നിരിക്കുന്നു...... എന്തിനാ സ്വത്തിന് വേണ്ടിയാണോടി...... അല്ല ഏട്ടാ.. എനിക്ക് ഒന്നും വേണ്ട എന്റെ കുഞ്ഞുങ്ങളുടെ സന്തോഷം അതിൽ കൂടുതൽ ഒന്നും വേണ്ട.... പിന്നെ അമ്മയുടെ കൂടെ കുറച്ചു നാള്..... നിന്നോട് ഞാൻ പറഞ്ഞു ഈ വീടും ആയി നിനക്ക് ഒരു ബന്ധവും ഇല്ല...... നിന്റെ മകൻശ്രീബാല യുടെ കഴുത്തിൽ കെട്ടിയ താലിയും ഊരി കൊണ്ട് പൊക്കോ ഇവിടെ നിന്നു...... അയാളുടെ നാവിൽ നിന്നു ആ വാക്കുകൾ കേട്ടതും ഹൃദയത്തിൽ ആരോ കല്ലുകൊണ്ട് ചതച്ചത് പോലെ വിറകൊണ്ടു നിന്നു ബാല, താലിയിൽ മുറുകെ പിടിച്ചു. ഏട്ടാ........

വേദന യോടെ വിളിച്ചു പാർവതി. അയാൾ ബലയുടെ നേരെ നടന്നു വന്നതും ജോയുടെ നെഞ്ചിലേക്ക് പേടിയോടെ ചാഞ്ഞു. അച്ഛാ.... അവർ ഒരുമിച്ചു ജീവിച്ചോട്ടെ...... എന്റെ ജീവിതം പോലെ തകർക്കല്ലേ...... പ്ലീസ് അവൾ ആഗ്രഹിച്ച പോലെ ജീവിച്ചോട്ടെ...... നിറ കണ്ണുകളോടെ അയാളുടെ കാലുകളിൽ വീണു സ്വാതി. ഒന്ന് ഞെട്ടി എങ്കിലും അയാൾ ശക്തിയിൽ കാല് കുടഞ്ഞതും മുഖം അടിച്ചു വീണു അവൾ, ആൽബി അവളെ ഓടി വന്നു എഴുനേൽപ്പിച്ചു തന്റെ നെഞ്ചോടു ചേർത്തുനിർത്തി. ""ഇയാളെ.... ഞാൻ ഇന്ന് വേണ്ട... വേണ്ട എന്ന് വെക്കുമ്പോൾ.....""

അവൻ ദേക്ഷ്യത്തോടെ എഴുന്നേൽക്കാൻ തുടങ്ങിയതും സ്വാതി അവന്റെ കൈയിൽ പിടിത്തം ഇട്ടു വേണ്ട എന്ന് മുഖം ചലിപ്പിച്ചു കാണിച്ചു അവന്റെ കൈയിൽ പിടിത്തം മുറുക്കി അവൾ. ബാല അപ്പോഴും പേടിയോടെ തന്റെ ജോയുടെ നെഞ്ചോടു ചേർന്നു നിന്നു, ആ മുഖത്തു നിന്നു കണ്ണ് എടുക്കാതെ പേടിയോടെ കണ്ണ് നട്ട്. ആ കുഞ്ഞി കണ്ണുകൾ കുറുക്കുന്നതും നെറ്റിയിൽ ചുളിവുകൾ വീഴുന്നതും പേടിയോടെ കണ്ടു അവൾ അവന്റെ വയറിലൂടെ കൈ ചുറ്റി പിടിച്ചു അവൾ. "ശ്രീ യേച്ചി............. " അകലെ നിന്നു തന്നെയും വിളിച്ചു ഓടി വരുന്ന മാളുവിലേക്കു ആയി ബലയുടെ മിഴികൾ

കൈയിൽ ഇരുന്ന ബാഗ് മുറ്റത്തേക്ക് വെച്ച് അവളുടെ അടുത്തേക്ക് ഓടി വന്നതും ആ കൈയിൽ പിടിത്തം വീണിരുന്നു വല്യച്ഛന്റെ, അവളെ വലിച്ചു പുറകോട്ട് മാറ്റി. ആദ്യം... നീ ആ താലി ഊര് അത് കഴിഞ്ഞു മതി.....അനിയത്തിയെ സ്നേഹിക്കല്...... ഇവിടെ എങ്കിലും എനിക്ക് ജയിക്കണം... അതും പറഞ്ഞു അവളുടെ കഴുത്തിനു നേരെ കൈ നീട്ടിയതും ജോ ആ കൈയിൽ പിടിത്തം ഇട്ടിരുന്നു. ""ഈ താലി കെട്ടിയതു.... ജോ എഡിവിക്ക് ജോൺ എന്ന..... ഈ ഞാൻ ആണ് എങ്കിൽ അത് സംരക്ഷിക്കാൻ ഉള്ള കഴിവും ഉണ്ട് എനിക്ക്...... തൊടില്ല ഇതിൽ..... എന്റെ ബലയുടെ ജീവൻ ആണ് ഇത് ഞങ്ങളുടെ പ്രണയം ആണ്.......

ജോയുടെ കൈയിൽ ഇരുന്നു അയാളുടെ കൈ മുറുകി. നീ..... എന്നെ പിടിക്കാൻ മാത്രം ആയോ...... അത് പറഞ്ഞു അവനെ അടിക്കാൻ ഓങ്ങിയതും ആൽബി ദേക്ഷ്യ ത്തോടെ അയാളെ തള്ളി മാറ്റി. അയാൾ ആൽബിയെ തല്ലാൻ ആയി കൈ ഓങ്ങിയതും സ്വാതി അവനു മുമ്പിൽ ആയി വന്നു നിന്നു. മതി അച്ഛാ നിർത്ത്..... എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.... എല്ലാവരുടെയും സന്തോഷം ഇല്ലാതെ ആക്കണോ..... സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ..... അവൾ അയാൾക്ക്‌ മുമ്പിൽ കൈ കൂപ്പി. ഓഹോ.... മനസിലായി..... നീയും ഇവനും തമ്മിൽ എന്താടി പറയടി..... എന്താന്ന്..... ഒരുത്തനെ ഓടിച്ചപ്പോൾ നീ ഇവന്റെ കൂടെ ചേർന്നു......

അച്ഛനോട് പക വീട്ടുവാണ് അല്ലേ......നീ.... അയാളുടെ വാക്കുകൾ കേട്ടു ഞെട്ടലോടെ നിന്നു സ്വാതി, എന്നാൽ ആൽബി ഒരു ചിരിയോടെ മുന്പോട്ട് വന്നു. ""ഞാൻ ഇതു എങ്ങനെ...... അങ്കിളിനോട് പറയും എന്ന് ചിന്തിക്കുക ആയിരുന്നു...... എന്തായാലും ഇത്ര ആയ സ്ഥിതിക്ക് ഇതും കൂടി ഇരിക്കട്ടെ... ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണ് അത് കറക്റ്റ് ആയി കണ്ടു പിടിച്ചല്ലോ....... അമ്മാവൻ ഞങ്ങളെ അനുഗ്രഹിക്കണം...... ആൽബി അത് പറഞ്ഞതും എല്ലാവരും തറഞ്ഞു നിന്നു.തന്റെ കാതുകൾ കൊട്ടി അടക്കുന്ന പോലെ തോന്നി സ്വാതിക്കു ആൽബിയിലേക്ക് തന്നെ മിഴി പായിച്ചു എന്നാൽ അവിടെ ഒരു മാറ്റവും ഇല്ലാതെ നിൽക്കുവാന് ആൽബി ഒരു കുസൃതി ചിരി തത്തി കളിക്കും പോലെ.

അവന്റെ വാക്കുകൾ കേട്ടതും കോപത്തോടെ ഭിത്തിയിൽ ചാരി വെച്ചിരുന്ന കൈതൂമ്പ എടുത്തു അവനു നേരെ വലിച്ചു അടിച്ചു. ആൽബിക്കു നേരെ വരുന്ന ഏട്ടനെ കണ്ടതും ആൽബിക്കു മുമ്പിൽ ആയി വന്നു നിന്നു പാർവതി. ഒരു കരച്ചിലോടെ പാർവതി നിലത്തേക്ക് വീണിരുന്നു, അവരുടെ നെറ്റിയിൽ നിന്നു നിലത്തേക്ക് കട്ട രക്തം വീണുകൊണ്ടിരുന്നു. അവിടം ആകെ നിലവിളികൾ ഉയർന്നു. പ്രഭാകരന്റെ കൈയിൽ നിന്നു തൂമ്പ താഴെ വീണു നിലത്തു കിടന്നു വേദന കൊണ്ട് പുള യുന്ന തന്റെ പെങ്ങളെ നോക്കി അയാൾ വിറയലോടെ പുറകോട്ട് വേച്ചു പോയി തല പെരുക്കുന്ന പോലെ തോന്നി. നീ എന്റെ കുഞ്ഞിനെ കൊന്നോടാ.......

പദ്മവതി അമ്മയുടെ നിലവിളി അവിടമാകെ ഉയർന്നു. ഭദ്ര യും അപ്പോഴേക്കും അങ്ങോട്ട് വന്നിരുന്നു. ""നിങ്ങൾ ഇത്ര ദുഷ്ടൻ ആണോ........ ഭദ്ര അയാൾക്ക്‌ നേരെ ചീറി. ബാല ഓടി വന്നു ചിറ്റയെ മടിയിലേക്ക് കിടത്തി അവരിൽ നിന്നു ഒഴുകുന്ന ചോര അവളുടെ ടോപിനെ നനച്ചു. ആൽബി യും ജോയും ചേർന്നു അവരെ കാറിലേക്ക് കിടത്തി ബാലയും കൂടെ കയറി. സായു തളർന്നു നിൽക്കുന്ന മുത്തശ്ശി യുടെ അടുത്തേക്ക് ചെന്നു. കണ്ണുകൾ കൂമ്പി അടയുന്ന മമ്മ യെ പേടിയോടെ നോക്കി ഇരുന്നു അവർ.പിന്നെ പായുക ആയിരുന്നു കാർ. തലക്കു കൈ കൊടുത്തു അലറി കരഞ്ഞു മുറ്റത്തേക്ക് ഇരുന്നു പത്മാവധി അമ്മ ഭദ്ര അവരെ ആശ്വസിപ്പിച്ചു ചേർത്തു പിടിച്ചു,

തളർന്നു പോയിരുന്നു അവർ . എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ തല പെരുത്ത് കയറുന്ന പോലെ തോന്നി പ്രഭാകരന്, തലമുടിയിൽ കൈ കൊരുത്തു കൊണ്ടിരുന്നു. ""മതിയായി..... ഇല്ലേ അച്ഛന്..... എന്ത് നേടാനാ ഇങ്ങനെ ഒക്കെ.... അച്ഛന് ബന്ധങ്ങളെക്കാളും വലുത് അഭിമാനം ആണ് അന്തസ്സ് ആണ്..... ചിറ്റ ഒരാളെ സ്നേഹിച്ചു എന്ന തെറ്റ് മാത്രം ആണ് ചെയ്യ്തത്, ചിറ്റയുടെ സമ്മതം ഇല്ലാതെ നിശ്ചയിച്ച കല്യാണത്തിൽ നിന്നു ഒളിച്ചോടി അന്യ നാട്ടുകാരന് ഒപ്പം തെറ്റാണ് എങ്കിലും അതിൽ ഒരു ശരി ഇല്ലേ പ്രണയം എന്ന സത്യം...... ബാലയും അത് അല്ലേ ചെയ്യ്തുള്ളു.....സ്നേഹം എങ്ങനെ ആണ് അച്ഛാ തെറ്റ് ആകുന്നത്......

നമ്മളുടെ എല്ലാം സ്നേഹം ആഗ്രഹിച്ചു വന്നത് ആണ് ആ പാവം..... എന്നിട്ട്....... സ്വാതി യുടെ ഓരോ വാക്കുകളും കൂർത്ത കത്തി പോലെ നെഞ്ചിനെ കുത്തി കീറി. തനിക്കു അവളോട്‌ ദേക്ഷ്യം ഉണ്ടായിരുന്നു, വെറുത്തിരുന്നു എങ്കിലും നെഞ്ചിൻ കോണിൽ എവിടേയോ തന്റെ കുഞ്ഞി പെങ്ങൾ ഉണ്ടായിരുന്നു, തന്റെ കൈവിരലിൽ തൂങ്ങി നടന്നിരുന്ന പാറുട്ടി. പിന്നെ സാഹചര്യങ്ങൾ അവളെ വെറുക്കാൻ പഠിപ്പിച്ചു. പക്ഷെ അവളെ ഇത്ര മേൽ വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല താൻ, ""എന്റെ കൈ കൊണ്ട് എന്റെ പാറുട്ടി........"

"അയാൾ കൈ തലം നോക്കി ചോരയാൽ കുളിച്ചു ചുവന്നു നിൽക്കുന്ന പോലെ വിറച്ചു കൊണ്ട് ചാടി എഴുനേറ്റു ഉടുമുണ്ടിൽ അമർത്തി തൂത്തു, പിന്നെയും പിന്നെയും തൂത്തു, മുഖത്തോട് അടുപ്പിച്ചു മണത്തു നോക്കി വെപ്രാളംത്തോടെ നാലുപാടും നോക്കി അടുത്തു പൈപ്പിന്റെ ചുവട്ടിലേക്കു നടന്നു നിറഞ്ഞു ഇരുന്ന ബക്കറ്റിലെ വെള്ളം എടുത്തു തല വഴി കമത്തി മേലാകെ അമർത്തി തൂത്തു കൊണ്ട് ഇരുന്നു. അയാളുടെ പെരുമാറ്റം കണ്ടു പേടിയോടെ നോക്കി നിന്നു മൂന്നുപേരും. പേടിപ്പെടുത്തുന്ന മുഖഭവത്തോടെ നിൽക്കുന്ന മകനെ ഞെട്ടലോടെ നോക്കി നിന്നു ആ അമ്മ..........തുടരും………

നീ വരുവോളം : ഭാഗം 23

Share this story