നീ വരുവോളം: ഭാഗം 25

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

പേടിക്കാനൊന്നുമില്ല മുറിവ് അധികം ആഴത്തിൽ ഉള്ളത് അല്ല..... ഇന്ന് ഒരു ദിവസം ഇവിടെ കിടക്കട്ടെ നാളെ പോകാം.... Bp കുറച്ചു ലോ ആണ്........ ഡോക്ടർ അത് പറഞ്ഞു പോകുമ്പോൾ എല്ലാവരിലും ആശ്വാസം ആയിരുന്നു എന്നാലും വല്യച്ഛൻ ഇങ്ങനെ ചെയ്യും എന്ന് കരുതി ഇല്ല...... ബലയുടെ കണ്ണിൽ നിന്നു കണ്ണ് നീർ പൊഴിഞ്ഞു. ചില മനുഷ്യർ ഇങ്ങനെ ആണ് ബാല..... അവർക്ക് എന്തിലും വലുത് അന്തസ്സും അഭിമാനവും ആണ് അങ്കിളും അങ്ങനെ ഒരാൾ ആണ്...... ജോ.... ഒന്ന് സായുവിനെ വിളിക്കുമോ മുത്തശ്ശി...... വേണ്ട.... ആരെയും വിളിക്കണ്ട..... മമ്മ ok ആയാൽ നമ്മൾ പോകുവാണ്..... തിരിച്ചു ബാംഗ്ലൂർ ക്ക്.......

ആൽബി അതും പറഞ്ഞു കൊണ്ട് ദേക്ഷ്യം നിയന്ത്രിക്കാൻ ആകാതെ ഭിത്തിയിൽ ശക്തിയിൽ അടിച്ചു. ആ സമയം ആൽബിയുടെ ഫോൺ റിംഗ് ചെയ്യ്തു സ്വാതി യുടെ പേര് കാണിച്ചതും ദേക്ഷ്യത്തോടെ call കട്ട് ചെയ്യ്തു ആൽബി, പിന്നെയും അടിച്ചതും call എടുത്തു കാതിലേക്കു ചേർത്തു. എന്താടി..... നിനക്ക് വേണ്ടത്.... നിന്റെ തന്ത യോട് പറഞ്ഞേക്ക് എന്റെ മമ്മ ക്ക് എന്തെങ്കിലും അങ്ങേരുടെ അവസാനം ആണെന്ന്........... ""ആൽബി ഞാൻ പറയുന്നത്...... അവൾ പൂർത്തി ആകുന്നതിനു മുന്പേ call കട്ട്‌ ആയിരുന്നു, സങ്കടത്തോടെ നിന്നു സായു മുറിക്കുള്ളിലൂടെ തലങ്ങും വിലങ്ങും വിളറി പിടിച്ചു നടക്കുന്ന അച്ഛനെ നോക്കി അയാളിലെ ഭാവം അവളിൽ ഭീതി പരത്തി. സ്വാതി ആയിരുന്നോ....

ആൽബി എന്താ അവള് പറഞ്ഞത്..... ജോ അവന്റെ തോളിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി ചോദിച്ചു. ഉം........ ഒന്ന് മൂളി അവൻ നീ എന്തിനാ.... അവളോട്‌ ദേക്ഷ്യപ്പെട്ടത് അത് എന്ത് ചെയ്യ്തു...... എനിക്ക് അറിയാം എങ്കിലും പെട്ടന്ന്.... ദേക്ഷ്യം വന്നപ്പോൾ...... പറഞ്ഞത് തെറ്റായി പോയി എന്ന് തോന്നിയതും കുറ്റബോധത്തോടെ നിന്നു അവൻ. ഇങ്ങനെ ദേക്ഷ്യം വന്നാൽ എന്തും പറയുമോ.......അപ്പോൾ അവിടെ വെച്ച് പറഞ്ഞതും അങ്ങനെ പറഞ്ഞത് ആണോ..... ശ്രീബാല ആയിരുന്നു ചോദിച്ചത്. അവന്റ മറുപടിക്ക് ആയി കാതോർത്തു നിന്നു ജോയും. അത്...... അങ്കിളിനെ ഒന്ന് ചൊടിപ്പിക്കാൻ...... അത്രേ ഉള്ളൂ....അല്ലാതെ.... അതും പറഞ്ഞു ഫോണിലേക്കു നോക്കി ഇരുന്നു.

പിന്നെ ഒന്നും ചോദിക്കാൻ പോയില്ല ശ്രീബാല. സായുവിന്റെ call തന്റെ ഫോണിലേക്കു വന്നതും ബാലയോട് കണ്ണുകൾ കൊണ്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് വെളിയിലെക്കുനടന്നു ജോ. '"സ്വാതി... താൻ വിഷമിക്കാതെ ഞങ്ങൾ ഡിസ്ചാർജ് ആയി അങ്ങോട്ട് തന്നെ ആണ് വരുന്നത്......ഞാൻ ഡോക്ടറെ കൂട്ടി അങ്ങോട്ട് വരാം..... താൻ ടെൻഷൻ ആകാതെ....... ജോ...... അത് ആൽബി...... സ്വാതി.... അവനു കുറച്ചു ദേക്ഷ്യം കൂടുതൽ ആണ്എല്ലാം പെട്ടന്ന് ആയപ്പോൾ...... ശരി ഞാൻ വിളിക്കാം..... ഫോൺ വെച്ച് തിരിഞ്ഞതും തന്നെയും തുറിച്ചു നോക്കി നിൽക്കുന്നവളെ ആണ്. എന്താടോ..... ഇങ്ങനെ നോക്കുന്നെ...... എന്തെങ്കിലും പ്രശ്നം ഉണ്ടൊ...... ജോ......

ഇടറിയിരുന്നു സ്വരം ബലയുടെ. ഏയ് എന്ത് പ്രശ്നം നമ്മുക്ക് മമ്മകണ്ണ് തുറന്നാൽ കുഴപ്പം ഒന്നുമില്ല എങ്കിൽ ഇന്ന് തന്നെ പോകാം....... ഒരു ചോദ്യം പോലെ അവനെ നോക്കി ശ്രീബാല. മുത്തശ്ശിയുടെ അടുത്തേക്.....സന്തോഷം ആയില്ലേ....... നേരെ നിന്നു അവളുടെ രണ്ടു തോളിലൂടെയും കൈ ഇട്ടു തന്നിലേക്ക് ചേർത്തു നിർത്തി മുഖം അവളിലേക്ക് അടുപ്പിച്ചു. ശ്രീബാല പരിഭ്രാമത്തോടെ നാലു പാടും നോക്കിആളുകൾ പല സ്ഥലത്ത് ആയി നിൽപ്പുണ്ട്.അടുത്തേക്ക് വരുന്ന അവന്റെ മുഖത്തേക്ക് കൈ കൊണ്ട് കുസൃതി ചിരിയോടെ തട്ടി മാറ്റി. ദേ.... ചെക്കാ.... ഇതേ നിങ്ങളുടെ കാനഡ അല്ല ട്ടോ.... എന്ത് കാണിക്കാൻ വരുവാ...... എന്ത് കാണിക്കാൻ..... ദേ നിന്റെ ചുണ്ടിൽ എന്തോ ഇരിക്കുന്നു അത് എടുക്കാൻ.......

അതും പറഞ്ഞു ചുണ്ടിൽ വിരൽ കൊണ്ട് തഴുകി ജോ.ഒന്ന് വിറ കൊണ്ട് പൊങ്ങി ശ്രീബാല. ആ വിരൽ തന്റെ ചുണ്ടോടു ചേർത്തു അവൻ. ഛെ.... വൃത്തി കെട്ടവൻ..... ഒരു ചിരിയോടെ ഓടി അവൾ,പുറകിലായി ചിരിയോടെ ജോയും. അവർ ചെല്ലുമ്പോൾ ആൽബി കസേരയിൽ കണ്ണുകൾ അടച്ചു ചാഞ്ഞു ഇരിപ്പുണ്ട്. അവനു അടുത്തായി ഇരുന്നു അവന്റ തോളിൽ കൈ വെച്ചുജോ. ആൽബി..... സ്വാതിയോട് ദേക്ഷ്യ പെടേണ്ടി ഇരുന്നില്ല...... അവൾക്കു വിഷമം ആയി ആൽബി...... അപ്പോൾ അവളുടെ അച്ഛൻ ചെയ്യ്തതോ...... ""അതിനു അവൾ എന്ത് ചെയ്യ്തു...... പിന്നെ മമ്മ ഉണർന്നാൽ നമ്മുക്ക് മേലെടത്തേക്ക് പോകാം......

ഞാൻ എങ്ങോട്ടും ഇല്ല jo നമ്മുക്ക് നമ്മുടെ മമ്മ യെ കൊണ്ട് തിരിച്ചു പോകാം നമ്മൾ മതി മമ്മ ക്ക്....... ആൽബിയുടെ കണ്ഠം ഇടറി. ""പാർവതി എഡ്രികിന്റെ ആരാ ഉള്ളത്..."" ഒരു നേഴ്സ് വന്നു പറഞ്ഞതും മൂന്ന് പേരും ഒരുമിച്ചു ചെന്നു. അത് അവർക്കു ബോധം തെളിഞ്ഞിട്ടുണ്ട് കേറി കാണാം പിന്നെ.....Doctor ന്റെ കേബിനിലേക്ക് ചെല്ലാൻ പറഞ്ഞു..... നിങ്ങൾ കേറി കാണ്..... ഞാൻ ഡോക്ടർ നെ കണ്ടു വരാം........ അതും പറഞ്ഞുആൽബി വേഗത്തിൽ നടന്നു. ജോ മമ്മ യുടെ മുടിയിലൂടെ തലോടി. ജോ..... ഏട്ടൻ എന്തിയെ എന്തേലും കുഴപ്പം ഉണ്ടൊ.... ജോ അമ്മ..... എനിക്ക് എല്ലാവരെയും കാണണം....... കാണാം മമ്മ തല അനക്കണ്ട......

ബാല അതും പറഞ്ഞു അവരുടെ കൈകളിൽ കൂട്ടി പിടിച്ചു. ""എനിക്ക് കുഴപ്പം ഇല്ല എനിക്ക് എല്ലാവരെയും ഒന്ന് കണ്ടാൽ മതി ജോ...... """കൊള്ളാം.... തല അടിച്ചു പൊട്ടിച്ചിട്ടും അങ്ങേരെ കാണാൻ ആണോ മമ്മ ക്ക് ദിരുതി..... ആൽബി ദേക്ഷ്യത്തോടെ ആണ് പറഞ്ഞത്. അത്...എന്റെ ഏട്ടൻ ആണ് ആൽബി ഞങ്ങൾക്ക് പരസ്പരം പൊറുക്കാൻ കഴിയും എനിക്ക് ഉറപ്പു ആണ്..... അവരുടെ കണ്ണുകളിൽ പ്രത്യശ ഉണ്ടായിരുന്നു. കാറിന്റെ ഒച്ച കേട്ടതും സ്വാതിയും മാളുവും ഓടിവന്നിരുന്നു. ചിറ്റയെ കാറിൽ നിന്നു കൈ പിടിച്ചു ഇറക്കി ജോ യും ബാലയും ആൽബി സ്റ്റിയറിങ്ങിൽ താളം പിടിച്ചു ഇരുന്നു സ്വാതി അവനെ നോക്കി എങ്കിലും അവൻ ശ്രെദ്ധിക്കുനെ ഉണ്ടായിരുന്നില്ല. ആൽബി ഇറങ്ങുന്നില്ലേ......

സ്വാതി അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു, അവൾക്ക് മുഖം കൊടുക്കാതെ ഇരുന്നു അവൻ. എന്തോ സ്വാതിക്കു ചെറു നോവ് തോന്നി. അവളെയൊന്നു നോക്കിയിട്ട് കാറിനു വെളിയിലേക്ക് ഇറങ്ങി അവൻ,അവനോടു മിണ്ടാൻ ആയിതുടങ്ങിയതും ബാല അവളുടെ കൈയിൽ പിടിച്ചു വലിച്ചു, മുത്തശ്ശി യും ഭദ്ര യും അങ്ങോട്ട്‌ വന്നു നെറ്റിയിൽ മുറിവും ആയി നിൽക്കുന്ന മകളുടെ അടുത്തേക്ക് നിറ കണ്ണുകളോടെ വന്നു ആ അമ്മ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു. പാർവതിയുടെ കണ്ണുകൾ ഓടി നടന്നു തന്റെ ഏട്ടന് ആയി. അമ്മേ ഏട്ടൻ....... ഞാൻ കാല് പിടിച്ചു മാപ്പ് പറയാം..... എന്നോട് ക്ഷമിക്കാൻ പറയുമോ അമ്മേ..... ഏട്ടത്തി.... ഏട്ടത്തി എങ്കിലും പറയാമോ......

അതിനു അവർ സാരി താല്പ്പ് വയോട് അമർത്തി കരഞ്ഞു. അടച്ചിട്ടമുറിയുടെ വാതിൽ തുറന്നു വെളിച്ചം കയറിയതും കണ്ടു അവർ കട്ടിലിൽ പുറം തിരിഞ്ഞു കിടക്കുന്ന ആളെ ഒച്ച കേട്ടതും തിരിഞ്ഞു നോക്കി ചാടി എഴുനേറ്റു നാലു പാടും നോക്കി ആ കണ്ണുകളിൽ ഭയം നിഴലിച്ചു. എന്റെ.....പാറു...... ഞാൻ കൊന്നു എന്റെ മോളെ ഞാൻ...... ചോര മുഴുവനും ചോരയാ...... പറയുകയും അലറയുകയും ഒരുമിച്ച് ആയിരുന്നു .. ഏട്ടാ ഞാൻ പാറുവാ......ഞാനാ എനിക്ക് ഒന്നും പറ്റിയില്ല നോക്ക് എനിക്ക് ഏട്ടനോട്..... ദേക്ഷ്യം ഒന്നുമില്ല...... എന്നോട് പൊറുക്കു.. ഏട്ടാ..... അയാളുടെ മാറിലേക്ക് കരഞ്ഞു വീണു അയാൾ ഒരു പകപ്പോടെ അങ്ങനെ ഇരുന്നു കണ്ടു നിന്ന കണ്ണുകൾ ഈറൻ ആയി.

ആൽബിയും കാണുക ആയിരുന്നു അയാളുടെ ഭവങ്ങളെ ഏന്തോ അവനു വേദന തോന്നി സായുവിന്റെ കരഞ്ഞ മിഴികൾ കാണവേ എന്തിന് എന്ന് അറിയാതെ നെഞ്ച് പിടച്ചു. ""താനും അവളും ഇഷ്ട്ടത്തിൽ ആണെന്ന് എന്തോ അറിയാതെ നാവിൽ നിന്നു വീണത് ആണ് അവളോട്‌ പോലും ചോദിക്കാതെ പറഞ്ഞു പോയത് "" ഓർത്ത് കൊണ്ട് നെഞ്ചിൽ തലോടി അവിടെ എന്തോ കുത്തും പോലെ സുഖം ഉള്ള നോവ് പോലെ, കണ്ണുകൾഅറിയാതെ സ്വാതി യിലേക്ക് നീണ്ടുഅവൾ പോലും അറിയാതെ. പെട്ടന്ന് ഉണ്ടായ ഷോക്കിന്റെ ആണ് മുത്തശ്ശി നമ്മുക്ക് ഒരു ഡോക്ടറിനെ കാണിക്കാം നമ്മുടെ എല്ലാവരുടെയും പരിചരണം കൊണ്ട് ശരി ആയിക്കോളും... .

ആൽബി മുത്തശ്ശി യുടെ മടിയിൽ തല വെച്ച് കിടന്നു അവർ അവന്റെ മുടി ഈഴകളെ തലോടി കൊണ്ട് ഇരുന്നു. ന്റെ.... സിദ്ധു മോൻ കൂടി ഉണ്ടായിരുന്നു എങ്കിൽ...... പറയുകയും കരയുകയും ആയിരുന്നു മുത്തശ്ശി. സിദ്ധു നമ്മുടെ കൂടെ ഇവിടെ ഒക്കെ തന്നെ കാണും...... അവൻ നമ്മളെ വിട്ടു എവിടെ പോകാൻ...... ജോ അത് പറഞ്ഞതും ഭദ്ര വലിയ ഒരു എങ്ങലോടെ കരഞ്ഞു. അവൻ അവരുടെ കൈ തന്നിലേക്ക് ചേർത്തു പിടിച്ചു. അമ്മായിയുടെ മക്കൾ അല്ലെ ഞങ്ങൾ രണ്ടു പേരും..... അല്ലേ ആൽബി...... ആൽബിയെ നോക്കി പറഞ്ഞു ജോ, അത് കേട്ടതും അവനും അവരെ ചേർത്തു പിടിച്ചു അവരുടെ നനഞ്ഞ മിഴികൾ തുടച്ചു പിറ്റേന്ന് പ്രഭാകരനെ നോക്കാൻ ഡോക്ടർ വന്നു,

സ്നേഹതിലൂടെയും പരിചരണതിലൂടെയും അയാളെ മാറ്റി എടുക്കാം എന്ന് പറഞ്ഞു ഡോക്ടർ.തന്റെ മേലായ്ക വക വെയ്ക്കാതെ പാർവതി തന്നെെ അയാളെ നോക്കുന്ന ചുമതല ഏറ്റു എടുത്തു., ഒരു പ്രായശ്ചിതം പോലെ. നാട്ടിൽ വന്നിട്ട് ഒരാഴ്ചയോളം ആയിരുന്നു, ഇപ്പോൾ പ്രഭാകരന് കുറച്ചു മാറ്റം ഉണ്ട്. പാർവതിയുടെ മുറിവും ഉണങ്ങി ഇരുന്നു എല്ലാവരും പതിയെ സന്തോഷത്തിലേക്ക് വന്നിരുന്നു. കുളത്തിൽ നീന്തി കുളിക്കുവാന് ജോ യും ആൽബിയും പടിയിൽ ഇരുന്നു സ്വാതിയും ബാലയും. കുളികഴിഞ്ഞു കയറിയതും തോർത്ത്‌ എടുത്തു കൊണ്ട് തോർത്തി കൊടുത്തു ശ്രീബാല. വെള്ളം മാറി കുളിച്ചാൽ പനി വരും ജോ......

അവൾ അത് പറഞ്ഞു കൊണ്ട് തോർത്തി തുടങ്ങിയതും അവളെയും വലിച്ചു വെള്ളത്തിലേക്കു ചാടി ഇരുന്നു ജോ. വെള്ളത്തിൽ മുങ്ങി പൊങ്ങി നിന്നു ശ്രീബാല, ചിരിയോടെ അവന്റെ നെഞ്ചിലേക്ക് അടിച്ചു.എന്നിട്ട് അവന്റെ വേളത്തുള്ളികൾ നിറഞ്ഞ മാറിലേക്ക് മുഖം നാണത്താൽ പൂഴ്ത്തി. അതേ രണ്ടും നല്ലത് പോലെ കുളിച്ചു പോരെ...... ഒരു കുസൃതി ചിരി യോടെ പറഞ്ഞു ആൽബി. താൻ.... വാടോ സ്വാതി..... അവര് പ്രേമിക്കാട്ടെന്നേ....... അതും പറഞ്ഞു അവളുടെ കൈയും പിടിച്ചു നടന്നു ആൽബി. മുന്പേ നടക്കുന്നവനെയും തന്നിൽ പിടിച്ചു ഇരിക്കുന്ന കൈയിലേക്കും നോക്കി സ്വാതി പിന്നെ അവനിൽ നിന്നു പിടിത്തം അയച്ചു നിന്നു,എന്താണ് എന്ന രീതിയിൽ നോക്കി ആൽബി.

എന്തിനാ.... അന്ന് അച്ഛനോട് അങ്ങനെ പറഞ്ഞത്....... എന്ത് പറഞ്ഞു...... ആൽബി കണ്ണ് കുറുകി ചോദിച്ചു. അത്.... നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലല്ലോ.......പിന്നെ എന്തിനാ..... സ്വത്തിയുടെമുഖം ചുവന്നിരുന്നു അവന്റെ മുഖം നോക്കാൻ ആകാതെ കണ്ണുകൾ താത്തി. ""എങ്ങനെ.... ഒന്നും...""മനസിലാകാത്ത പോലെ ചോദിച്ചു. എന്തോ ഓർത്ത പോലെ പിന്നെ പറഞ്ഞു. ."" ഓ.... അത് അത് ഞാൻ വെറുത്തെ.....താൻ സീരിയസ് ആക്കി എടുത്തോ..... നിന്റെ അച്ഛനെ ഒന്ന് പേടിപ്പിക്കാൻ അങ്ങേര് പേടിക്കുകയും ചെയ്യ്തു....... ചിരിച്ചു പറഞ്ഞു കൊണ്ട് അവളെ നോക്കാതെ നടന്നു.

അവൾ പുറകിൽ ഇല്ല എന്നു അറിഞ്ഞതും തിരിഞ്ഞു നിന്നുകൈ വിരലുകൾ ഞെരടി അപ്പോഴും എന്തോ ചിന്തിച്ചു നിൽക്കുവാന് അവൾ.അവളുടെ അടുത്തേക്ക് നടന്നു മുട്ടി നിന്നു അത്രേ അടുത്തു കുനിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി. ""എന്താ... സ്വാതി ഇനി നമ്മൾ തമ്മിൽ എന്തങ്കിലും വേണോ.......""" കുസൃതി ഒളിപിച്ചു അവൻ ചോദിച്ചതും ഒന്ന് ഞെട്ടി സ്വാതി മുന്പോട്ട് നടക്കാൻ തുടങ്ങിയതും ആ കൈയിൽ പിടിത്തം ഇട്ടിരുന്നു അവൻ. അവളുടെ കൈയിൽ വലിച്ചു നെഞ്ചിലേക്ക് ഇട്ടു ആൽബി,താടി തുമ്പിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി യതും കണ്ടു ആൽബി കണ്ണ് നിറച്ചു നിൽക്കുന്നവളെ കരയാൻ ആയി വെമ്പി നിൽക്കുന്നവളെ.പെട്ടന്ന് കരച്ചിൽ ചീളുകൾ അവളിൽ നിന്നു തെറിച്ചു.

എന്തോ പൊള്ളിയ പോലെ അവളെ വിട്ടു നിന്നു അവൻ. ഒരു എങ്ങലോടെ ഓടി പോയിരുന്നു അവൾ ഒന്നും മനസിലാകാതെ ആൽബിയും. 💞 💞 💞 ദേഹം മുഴുവൻ നനഞ്ഞു ഒട്ടി ഇരുന്നു ബലയുടെ, ജോ ഒരു ഷോർട്ടും ഇട്ടു ടവൽ ദേഹതുടെ ഇട്ടിരുന്നു മുറിയിലേക്ക് കയറിയതും ജോ door lock ചെയ്യ്തു കാബോർഡിൽ നിന്നു ഡ്രസ്സ്‌ എടുക്കുന്നവളുടെ അടുത്തേക്ക് മെല്ലെ നടന്നു പോകുന്ന വഴി ടവൽ ദേഹത്തു നിന്നു എടുത്തു ബെഡിലേക്കു എറിഞ്ഞു. ജോ അടുത്തേക്ക് വരുന്നതും അറിഞ്ഞിരുന്നു ബാല,എന്തോ തിരിഞ്ഞു നോക്കിയില്ല കാരണം അനങ്ങാൻ ആകാത്തത് പോലെ ഒരു വിറയൽ ബാധിക്കുംപോലെ ഹൃദയം ക്രാമദിതം ആയി മിടിക്കുന്നു.വയറിനെ ചുറ്റി അവന്റെ തണുത്ത കൈ ഇഴഞ്ഞതും നെഞ്ചിൽ മഞ്ഞുകോരി ഇട്ട പോലെ തോന്നി അവൾക്കു...

മുന്പോട്ട് ആഞ്ഞുപോയ അവളെ പുറകിലൂടെ പിടിച്ചു നെഞ്ചിലേക്ക് വലിച്ചു ഇട്ടു.അവന്റെ നനുത്ത ദേഹത്തെ ക്ക് ഒട്ടി നിന്നു,ശരിരത്തിലെ തണുപ്പ് ഉള്ളിൽ ചൂട് പിടിപ്പിക്കുന്നത് അറിഞ്ഞു രണ്ട് പേരും.അവൻ കുനിഞ്ഞു അവളുടെതോളിൽ താടി കുത്തി നിന്നു രണ്ടു കൈയാലും വയറിൽ ചുറ്റി പിടിച്ചു കഴുത്തു ഇടുക്കിൽ മുഖം മെല്ലെ അമർത്തി, വയറ്റിൽ നിന്നു ഒരു ആന്തൽ കയറി തലക്കു ഉള്ളിൽ ഇക്കിളി കൂട്ടി ശ്രീബാലയുടെ. ശരീരം ആകെ കുളിരു കോരി ഇട്ടു വിറച്ചു കൊണ്ട് അവന്റെ കൈയിൽ മുറുകെ പിടിച്ചു ശ്രീബാല. ജോ... അത്.... ഞാൻ ഡ്രസ്സ്‌ മാറട്ടെ..... പൂർത്തി ആക്കാൻ ആകാതെ തൊണ്ട കുഴിയിൽ കുടുങ്ങി നിന്നു ശബ്‌ദം, അവളെ തനിക്കു നേരെ ആക്കി ആ വാക്കുകളെ അവൻ തന്റെ ചുണ്ടാൽ സ്വന്തം ആക്കിയിരുന്നു..........തുടരും………

നീ വരുവോളം : ഭാഗം 24

Share this story