നീ വരുവോളം: ഭാഗം 4

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

 അവളിലെ പിടിത്തം വിട്ടിരുന്നു ജോ. ""നീ എന്താ വിചാരിച്ചതു നിന്നെ പോലെ culture ഇല്ലാത്ത ഒരു പെണ്ണിനെ കേറി ഞാൻ kiss ചെയ്യുമെന്നോ...... ജോയുടെ ലെവലിൽ ഉള്ള പെണ് അല്ല നീ... """ girls in Canada also more beautiful and educated than you........" പറഞ്ഞതുംഅവളെ ഒന്നു നോക്കിയിട്ട് ആ മുറി വിട്ടിരുന്നു അവൻ, ഭിത്തിയിലേക്ക്കരഞ്ഞു കൊണ്ട് ഊർന്നു ഇരുന്നു ശ്രീബാല.മുഖം തൂത്തു അവിടെ നിന്ന് എഴുനേറ്റു അവൾ, മുറിക്കു വെളിയിൽ ബാൽകണിയിൽ ഹാൻഡ് റൈലിംഗിൽ പിടിച്ചു ദൂരേക്കു നോക്കി നിൽപ്പുണ്ടായിരുന്നു ജോ. കുറച്ചു നേരം അവനെ നോക്കി നിന്ന് അവൾ, ഒന്നു തിരിഞ്ഞ് പോലും നോക്കുന്നില്ല എന്ന് മനസിലായതും അവിടെ നിന്നു നടന്നു അവൾ.

അവൾ നടന്നു അകന്നതും മിഴികൾ ഉയർത്തിജോ , ദേക്ഷ്യ ത്തോടെ കൈകളിലെ പിടിത്തം മുറുക്കി. മുഷ്ട്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞു അടിച്ചു. മുത്തശ്ശി യുടെ ശ്രീകുട്ടിക്ക് എന്താ പറ്റിയത്...... എന്താ ഈ നിലത്തു ഇരിക്കുന്നത്........ അടുക്കളയോട് ചേർന്നു നിലത്തു ഇരിക്കുവാണ് ശ്രീ ബാല, അവളുടെ മുടിയിലൂടെ വിരലുകൾ ഓടിച്ചു മുത്തശ്ശി. ആയ മാറിലേക്കു ചാഞ്ഞു അവൾ. എന്താ പറ്റിയത് എന്റെ കുട്ടിക്ക്...... ഒന്നുല്ല മുത്തശ്ശി...... ഒരു തല വേദന...... നിറഞ്ഞു വന്ന കണ്ണുകളെ അവർ കാണാതെ തുടച്ചു. ആഹാ.....

തമ്പുരാട്ടി ഇവിടെ ഇരിക്കുവാ...... രാത്രിക് ഉള്ള ആഹാരം ഉണ്ടാക്ക്..... സിദ്ധു ചിക്കൻ കൊണ്ട് വന്നിട്ടുണ്ട്...... ചപ്പാത്തി മതി ആ കൊച്ചനും അത് ഇഷ്ട്ടം ആണെന്നാ പറഞ്ഞത്....... ആ പിന്നെ സ്വാതി മോള് രാവിലെ വരും ബാംഗ്ലൂരിൽ നിന്ന് അവളുടെ മുറി ഒന്ന് വൃത്തി ആക്കു..... മുത്തശ്ശി യുടെ മടിയിൽ നിന്നു എഴുനേറ്റു ശ്രീബാല. ഭദ്രേ..... നീ ആ സുശീല യോട് നാളെ മുതൽ വരാൻ പറ ആളുകൾ കൂടിയില്ലേ..... ശ്രീകുട്ടി തന്നെ നോക്കിയാൽ ആകുമോ....... അതിനു ജോലിക്ക് പോകണ്ടേ........എത്ര നാളായി നിന്നോട് ഞാൻ പറയുന്നു..... ഇവൾ ചെറിയ കുട്ടി അല്ലേ.... ഇത്രെയും വലിയ വീട് തുടച്ചു ഇടുക എന്ന് പറയുന്നതേ എന്ത് പാടാ....... അവരുടെ മുഖ ത് സങ്കടം നിഴലിച്ചിരുന്നു.

"അമ്മക്ക് എന്താ ഇത്ര സങ്കടം അതിനു അത്ര ചെറിയ കുട്ടിയാ ഇവള് കെട്ടിച്ചു വിട്ടാൽ പത്താം മാസം പ്രസവിക്കും എന്നിട്ടാണോ കൊച്ചു കുട്ടി, ഈ ചിങ്ങത്തിൽ ഇരുപത്തിമൂന്ന് വയസ്സ് ആകും......നാല് നേരം വെട്ടി വിഴുങ്ങുന്നുണ്ടാലോ..... അതിനു കുഴപ്പം ഇല്ല..... അവരുടെ ഓരോ കുത്ത് വാക്കുകളും മിണ്ടാതെ നിന്ന് കേട്ടു, പ്രായത്തെ മാനിച്ചു സങ്കടവും ദേക്ഷ്യ വും ചുരിദാർ ടോപ്പിൽ മുറുക്കി പിടിച്ചു തീർത്തു ശ്രീബാല. നീ എന്തൊക്കെയാ ഈ പറയുന്നേ......വെറുതെ അല്ല ഈ വീട്ടിലെ പണി മുഴുവൻ എടുത്തിട്ടാ അവള് ജോലിക്കും പോകുന്നില്ലേ........എന്റെ കുട്ടി...... അമ്മ എന്ത് അറിഞ്ഞിട്ട ഇ പറയുന്നേ ജോലിക്ക് പോകുന്നുണ്ടങ്കിൽ അത് ഇവളുടെ ചത്തു പോയ തന്ത ഉണ്ടാക്കിയ കടം വീട്ടാൻ അല്ലേ ഉള്ളൂ......

ഒരു രൂപ മിച്ചം വെയ്ക്കാൻ ഉണ്ടൊ........ അവർ കൈകൾ ചൂണ്ടി അവൾക്കു നേരെ അടുത്തു. അപ്പച്ചി.... മതി പറഞ്ഞത് ഞാൻ എല്ലാ പണിയും ചെയ്തോളാം..... പക്ഷെ മരിച്ചു പോയ എന്റെ അച്ഛനെ വെറുതെ വിട്ടേക്ക്....... ഓ..... അവളുടെ ഒരു അച്ഛൻ...... കുടിച്ചു മുഴുവനും നശിപ്പിച്ചു എന്നിട്ട് രണ്ടും കൂടി അങ്ങ് തൂങ്ങി, ഈ അമ്മ ഇല്ലായിരുന്നങ്കിൽ ഇന്ന് നീ ഒക്കെ ചത്തു മണ്ണ് അടിഞ്ഞേനെ........ ഭദ്രേ മതി നിർത്തു എന്റെ കുട്ടിയെ ഇങ്ങനെ നോവിപ്പിക്കാതെ നീ എന്താ നിനക്ക് കിട്ടുന്നത്.........ഇതു കൊണ്ട്.... അമ്മയെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് അവർ അവിടെനിന്നു പോയിരുന്നു. അവളുടെ നാക്ക് അറിയാവല്ലോ എന്റെ മോൾക്ക്‌....... അത് അങ്ങനെ ആയി പോയി....

ഏയ്‌ കുഴപ്പം ഇല്ല മുത്തശ്ശി എനിക്ക് സങ്കടം ഒന്നുമില്ല....... അതും പറഞ്ഞു എഴുനേറ്റു അടുക്കളയിലേക്ക് പോയി. ആട്ട പൊടി പാത്രത്തിൽ ഇട്ടു കുഴച്ചു വെച്ചു, ചിക്കൻ ക്ലീൻ ആക്കി പെരട്ടി എടുത്തു വെച്ചു. വെള്ളം പറ്റിയപ്പോൾ കൈ നീറി നീറ്റൽ വലിച്ചു ശ്രീ, കൈയ്യിലേക്ക് നിറ കണ്ണുകളോടെ നോക്കി, ആ മുറിവിനെക്കാളും അവന്റ വാക്കുകൾ തന്നെ കുത്തി നോവിക്കുന്നത് അറിഞ്ഞു ശ്രീബാല. എന്തിനാ..... ഞാൻ ഇത്ര നോവുന്നത് എനിക്ക്...... എന്തിനാ,അയാളുടെ വാക്കുകൾഎന്നെ തളർത്തുന്നത്........ ഓർക്കും തോറും കണ്ണുകൾ നിറഞ്ഞു. വാശിയോടെ കണ്ണുനീര് തുടച്ചു. ചേച്ചി ഞാൻ സഹായിക്കാം...... ഉള്ളി അരിഞ്ഞു തരാം......

മാളു സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു തേങ്ങ കോത്തു എടുത്തു വായിൽ ഇട്ടു ചവച്ചു കൊണ്ട് ആണ് പറയുന്നത്. """വേണ്ട നീ പോയി പഠിച്ചോ exam അടുക്കാറായില്ലേ...... ചേച്ചി കരയുക ആയിരുന്നോ..... എന്താ കണ്ണൊക്കെ നിറഞ്ഞു... . തോളിൽ പിടിച്ചു നേരെ നിർത്തി മാളു അവളെ. ഏയ്‌ ഞാനോ എന്തിന്....... അത് ഉള്ളി അരിഞ്ഞപ്പോൾ....... പറഞ്ഞിട്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു ശ്രീ. ചേച്ചി ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേക്ഷ്യ പെടുമോ....... മാളു കൈ വിരലുകൾ ഞെരടി കൊണ്ട് ചോദിച്ചു. എന്താടി........ അത് ചേച്ചി.... ആ ചേട്ടൻ പാവാ.... എന്നെ ചേർത്തു പിടിച്ചപ്പോൾ ഒരു ഏട്ടന്റെ സ്നേഹത്തോടെആയിരുന്നു, മനസ്സിന് ഒത്തിരി സന്തോഷം തോന്നിയിരുന്നു.......

ചേച്ചി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു...... ഒരാൾ നമ്മളുടെ ശരീരത് തൊടുമ്പോൾ അറിയാം അത് എങ്ങനെ ഉള്ളത് ആണന്നു, അപ്പോൾ അതിൽ വാത്സല്യം മാത്രം ആയിരുന്നു.........ഒരു ഏട്ടന്റെ വാത്സല്യം....... പാവം ഒത്തിരി വിഷമം ആയി....... ഉള്ളിയുടെ നീരു കണ്ണിൽ തെറിക്കുമ്പോഴും അതിലും നീറ്റലോടെ അവളുടെ വാക്കുകൾ തന്നെ നീറ്റുന്നത് അറിഞ്ഞു ശ്രീ. ഡയിനിംഗ് ടേബിളിൽ എല്ലാംപാത്രങ്ങളിൽ ആയി നിരത്തി വെച്ചുശ്രീ ബാല . എല്ലാവരും വന്നു ഇരുന്നു കഴിക്കാൻ ഒരാൾ മാത്രം വന്നില്ല മിഴികൾ വെറുതെ പായിച്ചു അയാളുടെ വരവിനു ആയികൊതിച്ചു,അറിയില്ല എന്തിന് ഒരു ക്ഷമ പറയണം. സിദ്ധു..... ജോ എന്താ വരാത്ത ത് നീ വിളിച്ചില്ലേ.....

. പ്രഭാകരൻ ആണ് ചോദിച്ചത്. ""അത് അച്ഛാ അവനു തല വേദന ആണന്നു യാത്രയുടെ ആയിരിക്കും പിന്നെ നമ്മുടെ ക്ലൈമറ്റും ആയിട്ട് അഡ്ജസ്റ്റ് ആകണ്ടേ........ അയ്യോ അപ്പോൾ ഒന്നും കഴിക്കാതെ കിടക്കാനൊ...... (ഭദ്ര) അത് അവനു എന്തെങ്കിലും ജ്യൂസ്‌ മതിയന്നാ പറഞ്ഞത്...... ശ്രീ എന്തെങ്കിലും ഒന്നു അടിച്ചു എടുക്കു ഞാൻ കൊണ്ട് കൊടുത്തോളം....... ""നീ അവിടെ ഇരുന്നു കഴിക്കു..... മോനെ... എടി പെണ്ണേ, കൈതചക്ക ജ്യൂസ്‌ അടിച്ചു കൊണ്ട് കൊടുക്ക്‌...... ശ്രീ യോട് ആയി പറഞ്ഞു അവർആയ പറഞ്ഞത് എന്തോ അത് നന്നായി എന്നു തോന്നി അവൾക്കു,.

ജ്യൂസ്‌ അടിച്ചു ഗ്ലാസിൽ ആക്കി നടന്നു സ്റ്റെപ്പുകൾ കയറുമ്പോൾ എന്തനില്ലാത്ത ഒരു പരവേശം മൂടുന്നത് അറിഞ്ഞു. തെറ്റ് തന്റെ ഭാഗത്തു ആണ് എടുത്തു ചാട്ടം കാണിച്ചു ഒരു ആണിനെ തല്ലരുതായിരുന്നു തെറ്റു ആണ് മാപ്പ് പറയണം. ജ്യൂസ്‌ ഗ്ലാസിൽ കൈ മുറുക്കി പിടിച്ചു അടുക്കും തോറും കാലുകൾ ക്ക് വിറയൽ വരുന്നത് അറിഞ്ഞു ശ്രീബാല. ചാരി കിടക്കുന്ന കതകിൽ മുട്ടി, വര്ധിക്കുന്നു ഹൃദയമിടിപ്പോടെ. കുറെ നേരം ആയിട്ടും വാതിൽ തുറക്കാതെ വന്നതും കതക് തുറന്നു അകത്തേക്ക് കയറി. കൈകൾ നെറ്റിയിൽ വെച്ചു കിടക്കുവാണ് ജോ.ആ കിടപ്പു നോക്കി നിന്നു അവൾ. "അതേ....... ജ്യൂസ്‌......" നല്ല ഉറക്കം ആണ് അവൻ എന്ന് മനസിലായതും അടുത്തേക് ചെന്നു,

അവനിലേക്ക് അടുക്കും തോറും ശ്വാസഗതിയും ഹൃദയമിടിപ്പും കൂടുന്നത് അറിഞ്ഞു. അവന്റെ കൈ മുട്ടിൽ തൊട്ടു വിളിച്ചു. ""അതേ...... ജ്യൂസ്‌..... ഒരു ഞെട്ടലോടെ ചാടി എഴുനേറ്റു ജോ. What do you want.....? അവന്റെ സ്വരം കടുപ്പം നിറഞ്ഞിരുന്നു.ആ മുഖം ചുവക്കുന്നത് പേടിയോടെ കണ്ടു അവൾ. അത് ജ്യൂസ്‌ തരാൻ സിദ്ധു വേട്ടൻ പറഞ്ഞു അതാ........ എനിക്ക് വേണ്ട........ പൊക്കൊളു...... എനിക്ക് rest ചെയ്യണം.......... അത് ഒന്നും...... കഴിച്ചില്ലല്ലോ..... അതാ.... എനിക്ക് വേണ്ട പ്രത്യകിച്ചു തന്റെ കൈ കൊണ്ട് ഉണ്ടാക്കിയത്.......

പറഞ്ഞിട്ട് ബെഡിലേക്ക് ഇരുന്നു ഫോൺ എടുത്തു സമയം നോക്കി ജോ. അത് ഞാൻ എനിക്ക്... ഒരു കാര്യം......എന്നോട് ക്ഷ..... പുരികം വളച്ചു അവളെ രൂക്ഷമായി നോക്കി ജോ. ""Please leave me alone....... ഇനി എന്റെ മുമ്പിൽ വന്നു പോകരുത്.......ഒന്ന് പോയി തരു....... പറഞ്ഞതും ചാടി എഴുനേറ്റു, അവളുടെ കൈയിൽ പിടിച്ചു വാതിൽക്കൽ കൊണ്ട് വന്നു ഇറങ്ങാൻ പുരികം ഉയർത്തി കാണിച്ചു. ആ കുഞ്ഞി കണ്ണുകളിൽ ക്രോധം നിറയുന്നത് പേടിയോടെ കണ്ടു ശ്രീ. അവൾ ഇറങ്ങിയതും വാതിൽ അവൾക്കു മുമ്പിൽ കൊട്ടി അടച്ചു. സങ്കടത്തോടെ തിരിഞ്ഞതും കണ്ടു തന്നെ നോക്കി നിൽക്കുന്ന സിദ്ധുയേട്ടനെ. അവന്റ മുമ്പിൽ പിടിച്ചു നിൽക്കാൻ ആയില്ല വിതുമ്പി പോയി അവൾ.

""അവൻ ദേക്ഷ്യ പെട്ടു അല്ലേ...... നിന്റെ ഓരോ വാക്കുകളും അത്രയ്ക്ക് ഉലച്ചു അവനെ..... നീ വിചാരിക്കുന്ന പോലെ ഒരാള് അല്ല ശ്രീ അവൻ..... വിദേശത്തു ഉള്ളവര് എല്ലാം മോശം ആണന്നു ആരാ നിന്നോട് പറഞ്ഞത്........ He is gentle man...... നാലു വർഷം ആയി ഞങ്ങൾ പരിചയപെട്ടിട്ടു.....മൂന്നു വർഷം ആയി ഒരുമിച്ച് താമസിക്കുന്നു..... നിങ്ങളെ ഒക്കെ കാണാൻ കൊതിച്ചു വന്നതാ അവൻ .ഒരു പെൺകുട്ടിയോട് പോലും മോശം ayi പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല...... സത്യം പറയാല്ലോ എന്നെക്കാളും എനിക്ക് വിശ്വാസം ആണ് അവനെ..... ആ അവനയാ നീ......... അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു അവൾ. ഞാൻ.... അറിയാതെഞാൻ സോറി പറയാം......

ഏട്ടാ..... ഞാൻ കാരണം ഒരാള് പട്ടിണി കിടക്കുമ്പോൾ....... ഏയ്‌ അങ്ങനെ ഒന്നും ഇല്ല..... നീ ഈ ജ്യൂസ്‌ ഇങ്ങു താ ഞാൻ കൊടുക്കാം..... കുറച്ചു വാശി ഉണ്ടന്നെ ഉള്ളൂ..... ഞാൻ പറയാം നീ ചെല്ല്...... നാളെ മാളുവും വരില്ലേ നമ്മുക്ക് അടിച്ചു പൊളിക്കടി ഈ ഒരു മാസം... എന്താ.... നീ ചെന്നു കഴിക്കു ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം........ പറഞ്ഞിട്ടു കതകിൽ മുട്ടി സിദ്ധു, തിരിഞ്ഞു നടക്കുമ്പോഴും തിരിഞ്ഞു നോക്കി കതകു തുറക്കുന്നതും സിദ്ധു അകത്തേക്ക് കയറുന്നതും വല്ലാണ്ട് ഒരു പിടപ്പോടെ കണ്ടു. അവനെ തല്ലിയ കൈ നോക്കി, ആയ കൈതലം അവന്റെ ചൂടിൽ പൊള്ളിക്കുന്നതായി തോന്നി അവൾക്കു, അവന്റെ കൈ പതിഞ്ഞ കൈയിലെ വള അമങ്ങിയ ആകൈയിൽ വിരൽ ഓടിച്ചു പിന്നെ ചുണ്ടുകൾ അമർത്തി കണ്ണീരോടെ............തുടരും………

നീ വരുവോളം : ഭാഗം 3

Share this story