നീ വരുവോളം: ഭാഗം 6

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

 ബക്കറ്റും ചേർത്തു പിടിച്ചു തിരിഞ്ഞുനടന്നു ശ്രീ. ശ്രീ..... നീയെന്താ തിരിച്ചു പോകുന്നെ...... വാടി.... സ്വാതി ആയിരുന്നു, അവൾ കയറി വന്നു ശ്രീയുടെ കൈയിൽ പിടിച്ചു. സായു പിടിച്ചു വലിച്ചു കൊണ്ട് പോകുമ്പോഴും അവളുടെ കണ്ണുകൾ അവനിലെ ഭാവത്തെ തിരയുക ആയിരുന്നു ഒരിക്കൽ എങ്കിലും തന്നെ നോക്കും എന്ന് വിചാരിച്ചു. ശ്രീബാല വരുന്നത് കണ്ടതും ജോ തല തോർത്തി കൊണ്ട് കയറി ഇരുന്നു. ""എടാ നീ പോകുവാണോ കൊതി പറഞ്ഞിട്ട്...... നീന്തി ഇല്ലല്ലോ...... സിദ്ധു ജോയുടെ കൈയിൽ പിടിച്ചു ചോദിച്ചു. """Some people don't like me standing here....... ശ്രീബാലയെ നോക്കി അത്രെയും പറഞ്ഞിട്ട് സ്റ്റെപ്പുകൾ കയറി ജോ. ഞാൻ പൊക്കോളാം, നിങ്ങള് കുളിച്ചോ.......

അതും പറഞ്ഞു സ്വതിയുടെ കൈ വിട്ട് നടന്നു ശ്രീ. കണ്ണുകൾ പുറം കൈയൽ തൂത്തു. Enough jo....... കുറച്ചു കൂടുതൽ ആകുന്നില്ലേ ഇതു .... എടാ അവൾക്കു നല്ല വിഷമം ഉണ്ട്..... ഇനിയുംഅവളെ വിഷമിപ്പിക്കതടാ....... കെട്ടഭാവം പോലും വെയ്ക്കാതെ, തോർത്ത്‌ സ്റ്റെപ്പിൽ വെച്ചിട്ട് കുളത്തിലേക്കു ചാടി ജോ മുങ്ങി നിന്തി കൊണ്ടിരുന്നു. മാളുവും സ്വാതിയും, സിധുവിനെദയനീയം ആയി നോക്കി. ""അവനു കുറച്ചു വാശിയും ദേക്ഷ്യവും കൂടുതൽ ആണ് ചെറിയ ഒരു കാര്യം മതി പിണങ്ങാൻ....... അതിന് അത് അത്ര ചെറിയ കാര്യം ആണോ സിദ്ധു ഏട്ടാ...... ചേച്ചി ചെയ്തത് തെറ്റ് അല്ലേ കാരണത്തിനിട്ടു തല്ലിയിട്ടു...... മാളുവാണ് അത് പറഞ്ഞത്. തല്ലിയോ ആര് എപ്പോൾ എങ്ങനെ........

കണ്ണ് മിഴിച്ചു ചോദിച്ചു സ്വാതി. ആ അങ്ങനെ ഒക്കെ സംഭവിച്ചു.......... ( സിദ്ധു ) അതുവരെ നടന്നത് സ്വാതിയോട് പറഞ്ഞു മാളു. എന്റെ ശിവനെ ശ്രീ കൊള്ളാലോ,..... ഈ മുഖം നോക്കി എങ്ങനെ തല്ലാൻ തോന്നി എനിക്ക് ആണേൽ വേറെ പലതുമാ തോന്നുന്നത്......... മാളുവും സിദ്ധുവും അവളെ മിഴിച്ചു നോക്കി. നാക്ക് കടിച്ചു കണ്ണ് ഇറുക്കി ചിരിച്ചു സ്വാതി. അപ്പോഴും നീന്തി തുടിക്കുവായിരുന്നു ജോ. ബക്കറ്റ് പുറം തിണ്ണയിലേക്ക് വെച്ചിട്ട് സ്റ്റെപ്പിലേക്ക് ഇരുന്നു ശ്രീബാല. "എന്തുകൊണ്ട് ആണ് എനിക്ക് ഇത്ര നോവുന്നത് അയാളുടെ വാക്കുകൾ ഇത്ര തന്നെ ഉലക്കുന്നത് നോവിക്കുന്നത് അറിയില്ല " എന്താ മോളെ കുളിച്ചില്ല നീ..... ഇത്ര പെട്ടന്ന് തിരിച്ചു പൊന്നോ.....

മുത്തശ്ശി അവളുടെ മുടിയിൽ തലോടി. അത് അവര് എല്ലാവരും അവിടെ...... കുളിക്കുവാ..... അതിനു എന്താ നിനക്ക് അലക്കിയിട്ടു പോന്നു കുടിയിരുന്നോ...... ഞാൻ പിന്നെ പൊക്കോളാം..... അതും പറഞ്ഞു അകത്തേക്ക് കയറി ശ്രീബാല. ജനലിങ്കൽ നിന്നെ കണ്ടു ചിരിച്ചു കളിച്ചു വരുന്നവരെ, മാളു നല്ല സന്തോഷത്തിൽ ആണ് ആദ്യം ആയി ആണ് അവളെ ഇത്ര ചിരിച്ചു കാണുന്നത്, ജോയുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട് മാളു, മറുകൈയിൽ സ്വാതിയും. കണ്ണുകൾ ഒന്നു കുറുകി, ചുണ്ട് വിറച്ചു കൈയിൽ ഇരുന്ന തക്കാളിയെ ഞെരടി പിച്ചി ശ്രീ. ഉച്ചത്തെ ആഹാരം കഴിച്ചു പത്രം കഴുകി എല്ലാം കമത്തി വേച്ചു ശ്രീ. ശ്രീ കുട്ടി ആ പറമ്പില് ഒരു കപ്പളങ്ങാ പഴുത്തു നിൽപ്പുണ്ട് അത് ഇങ്ങു പറിച്ചു കൊണ്ട് വാ.....

കണ്ടിച്ചു എല്ലാവർക്കും കൊടുക്കാം നല്ല ചുവന്നത് ആണ്....... മുത്തശ്ശി അവളോട്‌ ആയിട്ട് പറഞ്ഞു. ഒരു കമ്പും പിടിച്ചുപറമ്പിലേക്കു ചെന്നു ശ്രീ, ഒരു മരത്തിൽ ചാരി നിന്ന് ആരോടോ സംസാരിക്കുവാന് ജോ. ""Everything will be alright Mom, don't worry I'm so happy to be here........""Ok...By.....അമ്മ ഞാൻ ഇടക്ക് വിളിക്കാം........ ഫോൺ കാതിൽ നിന്ന് എടുത്തു പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടു തിരിഞ്ഞതും കണ്ടു തന്നെ നോക്കി നില്കുന്നവളെ, ആ കുഞ്ഞി കണ്ണുകൾ കുറുകി നെറ്റി യിൽ ചുളിവുകൾ വീണു, അവളെയും കടന്നു പോകാൻ തുടങ്ങിയതും മുമ്പിലേക്ക് കയറി നിന്നിരുന്നു അവൾ. """Stay out of the way.......""

അവന്റെ വാക്കുകളിൽ കടുപ്പം നിറഞ്ഞിരുന്നു. മുഖം താത്തി നിന്നു ശ്രീബാല, ചുരിദാർ ടോപ്പിൽ കൈഅമർത്തി പിടിച്ചു ഒരു വിറയലോടെ. എന്നോട് ക്ഷമിക്കണം..... സോറി..... സോറി..... ഞാൻ പെട്ടന്ന് അങ്ങനെ..... കുനിഞ്ഞ മുഖത്തോടെ തന്നെ പറഞ്ഞു അവൾ. അവളുടെ വാക്കിന് കാതോർക്കാതെ നടന്നു ജോ. എനിക്ക് എന്റെ മാളു മാത്രേ ഉള്ളൂ അതാ ഞാൻ പെട്ടന്ന്,.... പറഞ്ഞു മുഖം ഉയർത്തിയതും അവൻ അവിടെ ഉണ്ടായിരുന്നില്ല. കുറെ നേരം അങ്ങനെ നിന്ന് അവൾ. കപ്പലങ്ങയും കുത്തി വീട്ടിലേക്കു നടന്നു അവൾ. കപ്പളങ്ങാ കണ്ടിച്ചു കഷ്ണം ആക്കി സായുവിന്റെ കൈയിൽ കൊടുത്തു വിട്ടു. ശ്രീയേച്ചി..... അടച്ചു വെച്ചേക്കു ജോ, ഇവിടില്ല നടക്കാൻ പോയി പോയന്ന്.....

സിദ്വേട്ടൻ കഴിച്ചു..... മാളു ട്യൂഷൻ കഴിഞ്ഞു വന്നോ....... ഇല്ല സായു വരേണ്ട സമയം കഴിഞ്ഞു...... ഉണ്ണാതെ പോയത് അല്ലെ.... അതും പറഞ്ഞു മുൻവശത്തേക്ക് നടന്നു. മാളുവിനെ കൈകളിൽ എടുത്തു കൊണ്ട് സ്റ്റെപ് കയറി വരുന്ന ജോയെ കണ്ടതും, നെഞ്ചിൽ കൊള്ളിയാൻ മിന്നി ശ്രീയുടെ. മാളുവിന്‌ എന്ത് പറ്റി......... അവന്റെ അടുത്തേക്ക് ഓടി വന്നു, മാളുവിന്റെ കാല് മുറിഞ്ഞു ചോര വരുന്നുണ്ട്. എല്ലാവരും തിണ്ണയിലേക്ക് വന്നിരുന്നു. അവളെ തൂണിനോട് ചാരി ഇരുത്തി ജോ. മാളുവിലേക്കും ജോയിലേക്കും ദയനീയാതൊടെ നോക്കി ശ്രീ, ശ്രീയുടെ വയറിനു വട്ടം കെട്ടി പിടിച്ചു കരഞ്ഞു മാളു. എന്താ മോളെ......... ഒന്നും പറയാൻ ആകാതെ അവൾ ജോയെ നോക്കി,

ഒന്നുമില്ല എന്നു കണ്ണ് അടച്ചു കാണിച്ചു അവൻ. എന്താടാ ജോ...... എന്ത് പറ്റി മാളൂന്....... ""a...bitch treated her rudely...... എന്ത്....... ആരാ മാളു....... അത്..... സിദ്ധു ഏട്ടാ ആ സുമേഷ് കാണാരേട്ടന്റെ മോൻ .......വരമ്പത്തു വെച്ചു എന്നെ കയറി പിടിച്ചു...... കുതറിച്ചപ്പോൾ വീണു കലുങ്കെല് തല ഇടിച്ചു...... അവൻ എന്നെ..... എന്റെ...... കീറിയ ചുരിദാറിന്റെ കൈ പൊത്തി പിടിച്ചു. ഏട്ടൻ വന്നില്ലായിരുന്നങ്കിൽ...... എന്നെ അവൻ........ പറഞ്ഞതും ശ്രീയിൽ നിന്ന് പിടിത്തം വിട്ട് ജോയുടെ നെഞ്ചിലേക്കു ഊക്കൊടെ ചാഞ്ഞു.ഒരു എങ്ങലും കരച്ചിലും ആയിരുന്നു അവൾ. അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി അവൻ,. ""അവനെ ഇന്ന് ശരിആക്കും ഞാൻ ആ നാറിയെ എന്റെ പെങ്ങളെ പിടിക്കാറ് ആയോ......

സിദ്ധു മുണ്ടും മടക്കി കുത്തി മുറ്റത്തേക്ക് ഇറങ്ങി. ""അതിനു ഇവിടെ ഒതുക്കാനും അടിക്കാനും വേറെ..... ആളുണ്ടല്ലോ ഇപ്പോൾ എന്താ കൈ പൊങ്ങുന്നില്ലേ നിന്റെ പുന്നാര പെങ്ങളുടെ........."" ശ്രീയുടെ മുഖത്തു നോക്കി പുച്ഛത്തോടെ ആണ് പറഞ്ഞത് ജോ. ആ കണ്ണുകളിലെ കോപത്തിലും പലതും തേടി ശ്രീബാല ഒന്നും പറയാൻ ആകാതെ തല താത്തി. ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിശ്രീബാല.മുഖത്തു ക്രോധം നിറഞ്ഞിരുന്നുഅവളുടെ. ""ആരും ചോദിക്കാൻ പോകണ്ട എന്ന് പറഞ്ഞേക്ക് സിദ്ധു എനിക്ക് അവൻ ഒരു പെണ്ണിന്റ മേലും കൈ എന്ന് അല്ല ഒന്നും പോക്കില്ല.......

അതും പറഞ്ഞു അവളെ ഒന്നു നോക്കിയിട്ട് അകത്തേക്ക് കയറാൻ തുടങ്ങിയതും ആരൊക്കയോ നടകല്ല് കയറി വരുന്നുണ്ടായിരുന്നു. കുറച്ചു പേര് താങ്ങി പിടിച്ചു കൊണ്ട് വരുന്നുണ്ട് സുമേഷിനെ മുഖം മുഴുവനും മുറിവും ചതവും ആണ് കാല് കുത്താൻ ആകാതെ വലിച്ചു കൊണ്ട് ആണ് വരുന്നത്. മാക്സി ഇട്ട ഒരു സ്ത്രീയും പുറകെ രണ്ടു പെൺകുട്ടികളും ഓടി വരുന്നുണ്ട്. ""അയ്യോ.... എന്റെ മോനെ കൊല്ലാറ് ആക്കിയേ ഈ വെളുത്തു ഇരിക്കുന്ന ഈ കാല മാടൻ എന്റെ കുഞ്ഞിനെ ഇഞ്ച പരുവം ആക്കിയേ.......എന്ത് തെറ്റാ ചെയ്തത് എന്റെ കുഞ്ഞു........ അവർ ഓടി വന്നു അവന്റെ കോളറിൽ പിടിക്കാൻ തുടങ്ങിയതും അവരെ കൈ കൊണ്ട് തടഞ്ഞിരുന്നു ശ്രീബാല.

""എന്റെ മാളു വിന്റെ ദേഹത്ത് കൈ വെച്ച ഇവനെ പിന്നെ എന്താ ചെയ്യേണ്ടത്...... അതും പറഞ്ഞു സുമേഷിന്റെ നേരെ തിരിഞ്ഞു അവന്റ കവിള് തീർത്തു ഒന്നുകൂടി കൊടുത്തു അവള്. അയ്യോ..... എടി നാശം പിടിച്ചവളെ പിന്നെയും അടിച്ചോടി........ എന്റെ കുഞ്ഞിനെ........ അവർ നെഞ്ചത്ത് അടിക്കാൻ തുടങ്ങി, പെണ്മക്കൾ തടയാൻ നോക്കുനുണ്ട്. മാളുവിനെ പിടിച്ചു അവർക്കു നേരെ നിർത്തി സിദ്ധു. ""നോക്കു നിങ്ങൾ മാളുവിനോട് എന്താ ഈ പര നാറി ചെയ്തത് എന്താണ് എന്ന്......... ""ആഹാ ചേ ടത്തിയും അനിയത്തിയും ഒരുങ്ങി നടന്നു എന്റെ കൊച്ചിനെ വശികരിച്ചിട്ടു എന്റെ മോനെ തല്ലുന്നോ....... ഉം തൊലിവെളുത്തവനെ കണ്ടത് കൊണ്ടുള്ള ഇളക്കം ആയിരിക്കും അല്ലേടി മൂദേവി.......

അതും പറഞ്ഞു ശ്രീബാലക്കു നേരെഅവർ തിരിഞ്ഞതും. സുമേഷ് ഒരു അലർച്ച യോടെ നിലത്തേക്കു വീണിരുന്നു, അവനെ പിടിച്ചു കൊണ്ട് നിന്നവർ തെറിച്ചു മാറി. ഒരു ഞെട്ടലോടെ നോക്കിയ ശ്രീ കണ്ടു വിറ പൂണ്ടു നിൽക്കുന്ന ജോ യെ അവനെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് സിദ്ധു. ""ഈ സ്ത്രീയെ പിടിച്ചു കൊണ്ട് പോയില്ല എങ്കിൽ...... നിന്റെ തല തല്ലി പൊട്ടിക്കും ഞാൻ........കേട്ടോടാ...."""Let's take them away now ...."""ഒരു അലർച്ച ആയിരുന്നു ജോ. അവനിലെ രുദ്ര ഭാവം എല്ലാകാർക്കും അതിശയം ആയിരുന്നു സിദ്ധുവിന് ഒഴിച്ച്. ആ കുഞ്ഞി കണ്ണുകൾ മിഴിഞ്ഞു പുരികം വില്ല് പോലെ ഉയർന്നു നെറ്റി ചുള്ങ്ങുന്നതും പേടിയോടെ കണ്ടു ശ്രീബാല.

ഞരബുകൾ വലിഞ്ഞു മുറുകി മുഷ്ടി ചുരുട്ടുന്നുണ്ടായിരുന്നു. ""വെളിയിൽ നിന്ന് ആളെ വരുത്തി എന്റെ മോനെ അടിപ്പിക്കും അല്ലെ....... പേടിയോടെ ആണെങ്കിലും അത്രെയും പറഞ്ഞു അവർ. ""നിങ്ങള് കൊണ്ട് കേസ്സ് കൊടുക്ക്‌ അവിടെ വന്നുകൊള്ളാം ഞങ്ങൾ....... സിദ്വാണ് അത് പറഞ്ഞത്. അമ്മേ ഒന്ന് വാ..... അമ്മേ തെറ്റ് ഏട്ടന്റെ ഭാഗത്തു ആണ്....... ആ പെൺകുട്ടികളിൽ ഒരാൾ അവരോട് പറഞ്ഞു. മുഖത്തെ ചോര തുടച്ചു നടന്നു പോകുമ്പോൾ പകപ്പോടെ നോക്കി സുനീഷ് ജോ യെ. എന്റെ കൃഷ്ണാ ഈ ചെക്കന് ഇത്ര ദേക്ഷ്യമോ...... ഇനി എന്തൊക്കെ പുകില് ഉണ്ടാകുമോ........ നെഞ്ചത്ത് കൈ വേച്ചു പറഞ്ഞു ഭദ്ര. സ്വാതി, മാളുവിനെ കൂട്ടി കൊണ്ട് അകത്തേക്ക് പോയി പുറകെ എല്ലാവരും കൈയറി പോയിരുന്നു.,

സിദ്ധുവും, ശ്രീയും ജോയും മുറ്റത്തു തന്നെ നിന്നു. ജോ.... നീ ചെന്നു ഫ്രഷ് ആകു...... തോളിൽ തട്ടി പറഞ്ഞു കൊണ്ട് സിദ്ധു അകത്തേക്ക് കയറി. പിടക്കുന്ന കണ്ണുകളോടെ അവനിലേക്ക് പാറി നടന്നു മിഴികൾ,മൗനം പോലും എന്തൊക്കയോ പറയാൻ വെമ്പും പോലെ, വാക്കുകൾ തൊണ്ട കുഴിയിൽ വന്നു ശ്വാസം മുട്ടിക്കുന്ന പോലെ തോന്നി,അവനോടു പറയാൻ ഉള്ള ഒരായിരം വാക്കുകൾ ചുറ്റും വന്നു മുറവിളി കൂട്ടി. വിറക്കുന്ന കാൽ വെയ്പോടെ അവനടുത്തേക്ക് നടന്നു തിരിഞ്ഞു നിൽക്കുന്ന വനെ തൊടാൻ ആയി കൈ നീട്ടിയതും അകന്നു പോയിരുന്നു, വേഗതയിൽ നടന്നു പോകുന്നവനെ നിറമിഴിയോടെ നോക്കി നിന്നു അവൾ..............തുടരും………

നീ വരുവോളം : ഭാഗം 5

Share this story