നീ വരുവോളം: ഭാഗം 7

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

എല്ലാവരും കയറി പോയെങ്കിലും, അങ്ങനെ തന്നെ കുറെ നേരം നിന്നു ശ്രീബാല, ചിന്തകളിൽ ആ ഒരു ചിത്രം മാത്രം അവന്റ കവിളിൽ ആഞ്ഞു അടിക്കുന്ന ശ്രീബാലഎന്ന തന്റെ ചിത്രം. അകത്തേക്ക് കയറുമ്പോൾ നാലുപാടും നോക്കി തിരഞ്ഞആളെ കാണാതെ വന്നതും മുഖം ഒന്നുമങ്ങി. ശ്രീക്കുട്ടി മാളുവിനും, ജോ ക്കും കുടിക്കാൻ എന്തെങ്കിലും കൊടുക്ക്‌,...... മുത്തശ്ശി അവളുടെ അടുത്ത് വന്നു പറഞ്ഞു. മാളു വല്ലാണ്ട് പേടിച്ചു..... പോയി പാവം കുട്ടി സായുമോള് അടുത്തു ഉണ്ട് നീ അങ്ങ് ചെല്ല്..... ഉം....... ഒന്ന് മൂളുക മാത്രം ചെയ്തു അവൾ. എന്ത് പറ്റി എന്റെ മോൾക്ക്...... മുഖം ആകെ വാടി....... അവളുടെ വാടല് ഒക്കെ മാറിക്കോളും മുത്തശ്ശി...... നാളെ കഴിഞ്ഞു ആതിരപ്പള്ളിക്കു പോകുവല്ലേ......

മാളുവിനും ഒരു ചെറിയ മാറ്റം ആവശ്യം ആണ്......,....... ( സിദ്ധു ) ഞാൻ..... ഞാൻ ഇല്ല നിങ്ങള് പൊക്കോ....... പിന്നെ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി.......നീയും വരണം അതിനു നമ്മൾ യങ്സ്റ്റേഴ്സ് അഞ്ചു പേര് മാത്രമേ പോകുന്നുള്ളു....... പുതിയ എന്റെ മഹേന്ദ്ര താറില്..... അതും പറഞ്ഞു അവളുടെ മുടി തുമ്പിൽ പിടിച്ചു വലിച്ചു സിദ്ധു. അടുക്കളയിൽ ചെന്നു ഫ്രിഡ്ജിൽ നിന്നു നാരങ്ങ എടുത്ത് പിഴിഞ്ഞു രണ്ട് ഗ്ലാസിൽ ആക്കി, മാളുവിന്റെ മുറിയിൽ കൊണ്ട് കൊടുത്തു ഡ്രസ്സ്‌ എല്ലാം മാറ്റിയിട്ട് സായുവിന്റെ കൂടെ phonil എന്തോ കാണുവാണ്. ശ്രീയേച്ചി...... ഇതു കണ്ടോ, ഫോട്ടോസ്...... ഇവിടെ വാ...... തല ഒന്നു ചെരിച്ചു നോക്കി.

കുളത്തിന്റെ സ്റ്റെപ്പിൽ ഇരിക്കുന്ന എല്ലാവരുടെയും ഫോട്ടോ ആണ്, ജോയുടെ തോളിൽ കൈ ഇട്ടു ചിരിച്ചു ഇരിക്കുന്ന സായുന്റെ ഫോട്ടോ കണ്ടതും ഒരു വിങ്ങലോടെ മുഖം മാറ്റി. "ഇത്ര ചിരിക്കുമോ അയാൾ എന്നിട്ട് എന്നോട് മാത്രം എന്താ ഇങ്ങനെ "മനസിൽ ഓർത്ത് കൊണ്ട് ചുണ്ട് കൊട്ടി. മാളു നാരങ്ങാവെള്ളം കുടിച്ചതും ഗ്ലാസും മേടിച്ചു മുറി വിടാൻ തുടങ്ങി. ഈ ചേച്ചിക്ക് എന്താ പറ്റിയത് എപ്പോഴും.... കുത്തി വീർത്തു...... മാളു അവളെ നോക്കി അങ്ങനെ പറഞ്ഞു എങ്കിലും അത് കേൾക്കുന്നുണ്ടായിരുന്നില്ല ശ്രീ. സായുവിന്റെ കണ്ണുകളും തിരയുക ആയിരുന്നു അവളുടെ മാറ്റത്തെ, ഒരുനേർത്ത ചിരി വിടർന്നു അവളിൽ.

ആ മുറിയിലേക്ക് നടക്കുമ്പോൾ ദേഹം ആകെ വിറകൊണ്ട് ശ്രീയുടെ, കൈയിൽ ഇരുന്നു വെള്ളം തുളുമ്പി വീണുകൊണ്ടിരുന്നു. ചാരി ഇട്ട വാതിൽ തുറന്നു അവൾ മുറിയിൽ ജോയെ കാണാതെ വന്നതും മിഴികൾ താന്നു ടേബിളിൽ ഗ്ലാസ് വേച്ചു തിരികെ പോകാൻ തുടങ്ങിയതും ബാത്‌റൂമിന്റെ door തുറന്നു. ഒരു വെളുത്ത ടവൽ അരയിൽ ചുറ്റി യിട്ടുണ്ട് ജോ, ക്ലീൻഷേവ് ചെയ്ത ആ ഉറച്ച ശരീരത്തിൽ വെള്ളതുള്ളികൾ തിളങ്ങി നില്കുന്നു, നേർത്ത ഒരു ചെയിൻ വെള്ളത്തിനോട് ഒപ്പം കഴുത്തിൽ പറ്റി ചേർന്നു കിടക്കുന്നു.ഒരുനിമിക്ഷം അവനിൽ തറഞ്ഞു കണ്ണുകൾ, അവളെ കണ്ടതും പകപ്പോടെ നോക്കി അവൻ . കബോർഡ് തുറന്നു ബനിയൻ എടുത്തു ഇട്ടു. മുടി കൈ കൊണ്ട് ഒന്ന് മാടി ഒതുക്കി.

""ഒന്ന് knock ചെയ്തിട്ടു വന്നു കൂടെ തനിക്ക്...... അത് ഞാൻ വെള്ളം..... തരാൻ.... വെച്ചിട്ട് പൊയ്ക്കോ...... അത്രെയും പറഞ്ഞു കണ്ണാടിയിൽ നോക്കി മുടി കൈ കൊണ്ട് ഒതുക്കി. ഒന്നും മിണ്ടാതെ ഒന്ന് ചലിക്കാതെ അവിടെ തന്നെ നിന്നു അവൾ. തന്റെ കാത് കേട്ടുകൂടെ...... എനിക്ക് ഡ്രസ്സ്‌ change ചെയ്യണം..... എന്നോട് മാത്രം എന്താ ഇങ്ങനെ...... ഞാൻ പറഞ്ഞത് വേദനിച്ചു എങ്കിൽ മാപ്പ് ചോദിക്കുന്നു....... ഒരു ചിരി ആയിരുന്നു ഉത്തരം. ""I hate girls like you ....... ഞാൻ.... എനിക്ക്...... സ്വരം ഇടറി, ശ്രീയുടെ. ഇയാള് പൊക്കൊളു...... എനിക്ക് ഡ്രസ്സ്‌ change ചെയ്യണം..... അവൾ ഇറങ്ങിയതും ഡോർ അടച്ചു. കൈ യും ചുരുട്ടി ഭിത്തയിൽ ഇടിച്ചു.

അവളുടെ നിറകണ്ണുകൾ എന്തുകൊണ്ട് ആണ് തന്നെ അസ്വസ്ഥത ആക്കുന്നത് അറിയില്ല പക്ഷെ ക്ഷമിക്കാനും കഴിയുനില്ല, അത്രയ്ക്ക് നോവിച്ചു അവൾ തന്റെ മനസിനെ വേറെ എന്തും സഹിക്കും ജോ, അപമാനം മാത്രം ഇല്ല. ഓരോ പടികളും ഇറങ്ങുമ്പോൾ പുറകോട്ട് തിരിഞ്ഞ് നോക്കി അവൾ, ഒരു പിൻവിളിക്കു ആയി, അവന്റെ ഒരു നോട്ടത്തിന് ആയി തനിക്ക് ഇഷ്ട്ടം ആണോ ജോയെ, ""ശ്രീക്കുട്ടി..... ആ സ്റ്റോറിൽ നിന്നു ആ മൺ ചിരാതു എടുത്ത് വൃത്തി ആക്കു കുട്ടി ഇന്ന് കാർത്തിക അല്ലേ വിളക്ക് തെളിയിക്കാം........വൈകുന്നേരം എല്ല്ലാവരും കൂടി കാവിൽ ഒന്നു പോയിട്ട് വാ എന്നിട്ട് കത്തിക്കാം,...... അല്ലേ സിദ്ധു..... ജോയ്ക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒത്തിരി ഇഷ്ട്ടം ആണ് മുത്തശ്ശി......

ചുറ്റിനും വിളക്ക് തെളിയിക്കാം...... അതിനു എന്താ ആകാല്ലോ ആ കുട്ടി വന്നിട്ട്..... ഇങ്ങനെ ഓരോ പ്രശ്നങ്ങളും ഉണ്ടായി എന്ത് വിചാരിക്കുമോ...... മുത്തശ്ശി ആണ് പറഞ്ഞത്. എന്ത് വിചാരിക്കാൻ...... ഓരോന്നും ഒപ്പിച്ചു വെക്കുവല്ലേ രണ്ടും കൂടി ആ സുമേഷ് ഇനി വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ...... ഭദ്ര ദേക്ഷ്യത്തോടെ പറഞ്ഞു. എന്റെ അമ്മേ മിണ്ടാതെ ഇരിക്ക്..... ജോ മോശം ഒന്നും അല്ല........taekwondo national winner ആണ്, എടുത്ത് മലത്തും അവനെ........അവൻ എഴുനേറ്റു നടക്കുന്നുണ്ടല്ലോ ആരുടയോ ഭാഗ്യം........ അത് എന്തോന്ന് ആടാ..... മോനെ....... ഭദ്ര കണ്ണും മിഴിച്ചു നോക്കി സിദ്വിനെ. അമ്മ അത് നമ്മുടെ കരാട്ടെ ഒക്കെ പോലുള്ള ഒരു സംഭവം ആണ് ഇത്ര ഒക്കെ മനസിലാക്കിയാൽ മതി.......

എന്നാൽ പോകാൻ റെഡി ആകു ശ്രീ...... മാളുവിനോടും സ്വദിയോടും ഞാൻ പറയാം..... അതും പറഞ്ഞു സിദ്ധു മുറിയിലേക്ക് നടന്നു. പച്ച കര ഉള്ള സെറ്റും മുണ്ടും ആണ് ഉടുത്തത്, ശ്രീബാല മുത്തശ്ശിയുടെ നിർബന്ധം ആണ്, സ്വാതി ഗോൾഡൻ കരയുള്ള സെറ്റും മുണ്ടും ഗോൾഡൻ ബ്ലൗസും ആണ് ഉടുത്തത്, മാളുമെറൂൺ കളർ ഉള്ള ലഹങ്ക ആണ് ഇട്ടതു. മൂന്ന് പേരും ഒരുങ്ങി നിന്നു, സ്വാതിയുടെ മുടിയിൽ മുല്ല പൂവ് കുത്തി കൊടുക്കുമ്പോൾ ആണ് സ്റ്റെപ് ഇറങ്ങി വരുന്ന ആളിൽ കണ്ണുടക്കി നിന്നു, ഗോൾഡൻ കര മുണ്ടും sky ബ്ലൂ കളർ ജുബ്ബയും ഇട്ടു വരുന്ന ജോയെ കണ്ടതും മൂന്ന് പേരുടെയും മിഴികൾ മിഴിഞ്ഞു,. ശ്രീ..... എന്നെ ഒന്നു പിടിച്ചെടി...... ഞാൻ ഇപ്പോൾ ഇങ്ങേരെ തട്ടി വീഴും.......

കണ്ട്രോൾ കളയാൻ ആയിട്ട്....... ഓ ഇങ്ങേരെ അങ്ങ് പ്രേമിച്ചാലോ.........ടി മാളു..... പറഞ്ഞതും അവന്റെ അടുത്തേക്ക് ഓടി ഇരുന്നു അവൾ. ഓ... ജോ super എന്തൊരു look ആണെടോ...... ഇപ്പോൾ തനി മലയാളി ആയി,വേണമെങ്കിൽ ഞാൻ ഒരു ജീവിതം തരാട്ടോ...... അതും പറഞ്ഞു അവന്റെ വയറിൽ മുഷ്ടി ചുരുട്ടി ഇടിച്ചു, ഒരു ചിരി യോടെ പുറകോട്ടു ആഞ്ഞു ജോ. I like girls like....you..... തനിക്കു മറ്റു ചിലരെ പോലെ തരം താന്ന ചിന്തകൾ ഇല്ല........ഇടുങ്ങിയ മനസും ഇല്ല...... പറഞ്ഞതും ശ്രീബാല യെ ഒന്ന് നോക്കിയിട്ടു മുറ്റത്തേക്കു ഇറങ്ങി പുറകെ സ്വാതിയും മാളുവും. പാടത്തിനു അപ്പുറം ആണ് അമ്പലം സിദ്ധു ഏട്ടൻ ആരയോ കാണാൻ ഉണ്ടന്ന് പറഞ്ഞു നേരത്തെ പോയി.

മുണ്ട് മടക്കി കുത്തിയിട്ടുണ്ട് ജോ, രണ്ടു പേരുടെയും കൈകൾ പിടിച്ചു നടുക്ക് ആയിട്ടാണ് ജോയുടെ നടപ്പ്. ജോ യെ..... മുണ്ട് പറിയുമോ....ഇവര് താങ്ങില്ല......ട്ടോ....... സ്വാതി ചിരിച്ചു കൊണ്ട് ആണ് പറയുന്നത്. Never...... അതിനുള്ള പരിപാടി ഒപ്പിച്ചിട്ടുണ്ട് ഞാൻ....... ബെൽറ്റ്‌ ഉണ്ടടോ..... പിന്നെ അമ്മയുടെ കൂടെ മലയാളി അസോസിയേഷൻ പ്രോഗ്രാമിന് ഒക്കെ പോകുമ്പോൾരണ്ടു, മൂന്നു വട്ടം ഉടുത്തിട്ടുണ്ട്........ അങ്ങനെ ഒന്നും പറിയില്ല....... അവർ ഓരോ തമാശ പറഞ്ഞു കൊണ്ട് ആണ് നടക്കുന്നത് ഇടക്ക് സ്വാതി, ജോയുടെ തോളിൽ എത്തി പിടിച്ചു സെൽഫി എടുക്കുന്നുണ്ട്. അവരുടെ പുറകെ നോക്ക് കുത്തി പോലെ നടന്നു ശ്രീ.മനസ്സു വല്ലാതെ ഇടറി പോകുന്നത് അറിഞ്ഞു അവൾ,

മനസ്സിനെ തണുപ്പിക്കുന്ന കുളിരോടെ തിരിച്ചുഅറിയുക ആയിരുന്നു അവൾ പ്രണയിക്കുക ആണ് താൻ എന്ന്, സ്വാതി മുറുകെ പിടിച്ചിരിക്കുന്ന ജോയുടെ കൈകളിൽ കുശുമ്പോടെ നോക്കി ശ്രീബാല,കണ്ണ് നിറച്ചു,ചുണ്ടുകൾ എന്തിനോ കൂർത്തു വിടർന്നു,ആ കൈകളിൽ ഒന്ന് പിടിക്കാൻ തോന്നി, ചേർന്നു ഒരേമനമോടെ മെയ് ചേർന്നു നടക്കാൻ തോന്നി, ശ്രീബാല എന്ന ഒരാൾ ഉണ്ടൊ എന്ന് പോലും നോക്കുന്നില്ല അവർ.മാളു ഇടക്ക് എപ്പോഴോ കൈ വിട്ട് മുന്പേ നടന്നിരുന്നു. അമ്പലത്തിൽ ചെല്ലുമ്പോൾ സിദ്ധു വേട്ടൻ കാത്തു നിൽപ്പുണ്ട്, ശ്രീകോവിലിൽ കയറി തൊഴുതു ഇറങ്ങി, വന്നവരുടെയും പോകുന്നവരുടെയും കണ്ണ് ജോ യുടെ മേൽ ആണ്.

അങ്ങേര് ആണങ്കിൽ ആരെ കണ്ടാലും കൈ കൂപ്പി നമസ്തേ പറയുന്നുണ്ട്, കൂടെ ചിരിയും. പുഷ്പാഞ്ജലി കഴിച്ചു പ്രസാദം സിദ്വേട്ടനും മാളുവുനും തൊട്ടു കൊടുത്തു ശ്രീ, അവന്റെ അടുത്തേക് കാലുകൾ ചലിപ്പിച്ചു പെട്ടന്ന് സായു ശ്രീയുടെ കൈയിൽ ഇരുന്നഇലച്ചീന്തി ൽ നിന്നു ചന്ദനം എടുത്തു ജോയുടെ നെറ്റിയിൽ തൊട്ടു, തിരിച്ചു ചന്ദനം എടുത്തു സായുവിന്റെ കവിളിൽ തൊട്ടു അവൻ.അവന്റെ കൈയിൽ തൂങ്ങി ചിരിക്കുന്നുണ്ട് സായു. ചുണ്ട് കൂർപ്പിച്ചു കണ്ണ് നിറച്ചു ശ്രീബാല. .ആളുകൾ കൂടി നിന്നു വിളക്കുകൾ കത്തിക്കുന്നുണ്ട്,

കൂടെ സായുവും,മാളുവും ജോയും,. ശ്രീകോവിലിനു മുമ്പിൽ കണ്ണ് അടച്ചു പ്രാർത്ഥിച്ചു ശ്രീ, തന്നിൽ മൊട്ടിട്ട ആദ്യപ്രണയത്തിനു ആയി. """എനിക്ക് തരുമോ......എന്റെ ജോയെ ...... ശ്രീ ഇഷ്ട്ടപെട്ടു പോയി, തന്നു കൂടെ.,... ദേവി എനിക്ക്....... ചുറ്റുവിളക്കു കത്തിച്ചോളാം ഈ ശ്രീബാല....... "" കണ്ണ് അടച്ചു പ്രാർത്ഥിച്ചു കണ്ണ് തുറന്നതും ദീപങ്ങളാൽ ചുവന്നു നിന്നിരുന്നു, ക്ഷേത്രം, അതിനു മുമ്പിൽ തിളങ്ങി ഒരു ദേവനെ പോലെ ജോ പ്രകാശിച്ചു നിന്നു, നിറ പുഞ്ചിരിയോടെ, ആ സമയം അവിടമാകെ നിശ്ചലം ആകുന്നതും താനും ജോയും മാത്രമാകുന്നതും അറിഞ്ഞു ശ്രീബാല.അവന്റെ കണ്ണുകൾ തന്നെ തേടുന്നതും തന്നെ വിളിക്കുന്നതും അറിഞ്ഞു

നിറ മനസോടെ ജോ തന്നിലേക്ക് ഓടി അടുക്കുന്നതും നെഞ്ചോടു ചേർക്കുന്നതും ഒരു സ്വപ്നം പോലെ കണ്ടു, ഒരു ചൂട് തന്നെ പൊതിയുന്നതും, അതിനെകെടുത്താൻ ഉള്ള മഴ ആയിഅവൻ പടരുന്നതും അറിഞ്ഞു ശ്രീബാല. മാറത്തു കിടന്ന സെറ്റ് മുണ്ട് തന്നിൽ നിന്നു പറിച്ചെറിയ പെടുമ്പോൾ ആണ് അവൾ ബോധത്തിലേക്കു വന്നത് അപ്പോഴേക്ക് അവന്റെ കൈയിലേക്ക് വാടിയ തണ്ട് പോലെ വീണിരുന്നു,വലം കൈയാൽ ജോയുടെ കവിളിൽ തഴുകി.കണ്ണ് കൂമ്പി അടയുമ്പോഴും അവളിൽ അവനായി ഒരു പുഞ്ചിരി നിന്നിരുന്നു.............തുടരും………

നീ വരുവോളം : ഭാഗം 6

Share this story