നീ വരുവോളം: ഭാഗം 8

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

മാറത്തു കിടന്ന സെറ്റ് മുണ്ട് തന്നിൽ നിന്നു പറിച്ചെറിയ പെടുമ്പോൾ ആണ് അവൾ ബോധത്തിലേക്കു വന്നത് അപ്പോഴേക്ക് അവന്റെ കൈയിലേക്ക് വാടിയ തണ്ട് പോലെ വീണിരുന്നു,വലം കൈയാൽ ജോയുടെ കവിളിൽ തഴുകി.കണ്ണ് കൂമ്പി അടയുമ്പോഴും അവളിൽ അവനായി ഒരു പുഞ്ചിരി നിന്നിരുന്നു.അടി പാവാടയും ബ്ലൗസും ഇട്ടു കിടക്കുന്ന അവളെ കണ്ടതും, മാളുവിന്റെ തോളത്തു കിടന്ന ഷാൾ എടുത്തു അവളുടെ നെഞ്ച് മൂടി ജോ അവളുട തലയിൽ പിടിച്ചു പൊക്കി എടുത്തു മടിയിൽ കിടത്തി. എല്ലാവരും അവരുടെ ചുറ്റിനും കൂടി ഇരുന്നു. അവളുടെ പൊള്ളിയ കാലിലേക്കും,

പുറം കൈയിലേക്കും നിലത്തു കിടന്നു കത്തുന്ന സാരിയിലേക്കും നോക്കി അവൻ. മനസ്സു ഒന്ന് പിടച്ചത് അറിഞ്ഞു അവൻ. ""....Sreebala open your eyes..."" ജോ അവളുടെ കവിളിൽ തട്ടി കൊണ്ട് ഇരുന്നു, ..സിദ്ധു അവളുടെ കൈ വെള്ളയിൽ തിരുമ്മി കൊണ്ടിരുന്നു, മാളു മുട്ടുകുത്തി ഇരുന്നു കരയുന്നുണ്ട്. ഇത് എങ്ങനെ കത്തി സാരി...... ഇത്രയും കത്തി കയറിയിട്ട് ഈ കുട്ടി അറിഞ്ഞില്ലേ...... കൂടി നിന്നവരിൽ ഒരു സ്ത്രീ പറയുന്നുണ്ടായിരുന്നു. Everyone stand aside ....... She can't breathe......... കൂടി നിൽക്കുന്ന വരോട് ആയിപറഞ്ഞു ജോ. കൂട്ടം കൂടാതെ ഒന്ന് മാറി നിൽക്കുമോ എല്ലാവരും....... കുറച്ചു വെള്ളം.........വേണമായിരുന്നു......

സിദ്ധു അത് പറഞ്ഞതെ സായു വെള്ളവും ആയി വന്നിരുന്നു. സിദ്ധു കൈ കുമ്പിളിൽ വെള്ളം എടുത്തു അവളുടെ മുഖത്തു തളിച്ചു.കണ്ണ് ചിമ്മി എഴുനേറ്റുശ്രീ ബാല തന്നെ ചേർത്തു പിടിച്ചിരിക്കുന്ന ആ കൈകളെ അറിഞ്ഞതും മുഖം ചുവന്നു തുടുത്തു,കൈകളിൽ താങ്ങി നെഞ്ചോടു ചേർത്തു പിടിച്ചിരുന്നുജോ , ആ നെഞ്ചിലെ ചൂടിന്റെ സുഖത്തിൽ പൊള്ളലിന്റെ ചൂടുപോലും അറിഞ്ഞില്ല.മഞ്ഞു പെയ്യും പോലുള്ള ഒരു തണുപ്പ് തന്നെ മൂടുന്നത് അറിഞ്ഞു,ഒന്ന് കൂടി പറ്റിച്ചേർന്നു കിടന്നു ശ്രീബാല, ഈ നിമിക്ഷം അവസാനിക്കരുതേ എന്ന് ഓർത്തു .

ആരോ കൊണ്ടുവന്ന തേൻ സായു മുറുവുകളിൽപുരട്ടി യതും വലിച്ചിൽ തോന്നിയത്തും അവന്റെ ജുബ്ബയിൽ വിരലുകൾ മുറുക്കി ഒന്ന് കൂടിഅവനിലേക്ക് പതുങ്ങി അത്രയും അടുത്തു ആ ഹൃദയതാളം കേട്ട്, അടരാതെ അണയാതെ ജോയുടെ പ്രണയത്തിനു ആയി കൊതിച്ചു ആ നെഞ്ചിലേക്ക് ഊർന്നു കയറാൻ തോന്നി. സായു തേൻ പുരട്ടുന്ന അവളുടെ പൊള്ളലിന്റെ മുറിവിൽ ആയിരുന്നു ജോയുടെ കണ്ണുകൾ, തന്നിൽ ഉള്ള അവളുടെ പിടി മുറുകിയതും അവളിലേക്ക് പാറി മിഴികൾ, തന്നിലേക്ക് തറഞ്ഞു നിൽക്കുന്ന രണ്ട് തിളക്കമർന്ന മിഴികളിലെ തിരയിളക്കവും അതിനുള്ളിലെ അർത്ഥവും തിരഞ്ഞു ജോ, അത്രെയും ആഴ്ന്നു ഇറങ്ങി ചെന്നു ആ മിഴികളിലേക്ക്.

ജോ..... ഞാൻ എടുക്കണോ അവളെ...... ഹോസ്പിറ്റലിൽ പോകാം നല്ല പൊള്ളൽ ഉണ്ട്...... സിദ്ധുവിന്റെ ശബ്‌ദം ആണ് അവനെ ഉണർത്തിയത് ഒരു പിടപ്പോടെ ദൃഷ്ടി മാറ്റി ജോ. നീ എന്ത് ആലോചിച്ചു നില്കുവായിരുന്നു ശ്രീ..... തുമ്പു മുഴുവനും കത്തി കേറി, മുണ്ടും കത്തി..... എന്താ പറ്റിയത് നിനക്ക്......... പറയുകയും ജോയുടെ കൈയിൽ നിന്നു അവളെ അടർത്തി എടുത്തു സിദ്ധു. അവന്റെ ജുബൈയിലെ പിടിത്തം അടർത്താതെ കിടന്നു ഒരു നിമിഷം, എന്തോ പിന്നെയും ആ നെഞ്ചിൻ ചൂടിലേക്ക് പതുങ്ങാൻ തോന്നി അവൾക്ക്. സിദ്ധു അവളെ ജീപ്പിലേക്കു കിടത്തി, സായു അവളുടെ തല എടുത്തു മടിയിൽ വേച്ചു. സീറ്റിൽ അമങ്ങിയതും നൊന്തു ശ്രീക്ക് ഒന്നു എരിവ് വലിച്ചു, ഇടക്ക് പുറകോട്ട് കണ്ണ് പായിച്ചു ജോ,

അവളുടെ പൊള്ളി കുമളിച്ച കൈ യും കാലും അവന്റെ നെഞ്ചിൽ ഒരു നോവ് പടർത്തി, വിളക്ക് കത്തിച്ചു നിൽക്കുമ്പോൾ ആണ് ശ്രീബാലയുടെ സാരി തുമ്പു കത്തി കയറുന്നതു കണ്ടത്, അപ്പോഴും അവളുടെ മനസ്സും ശരീരവും അവിടെ അല്ല എന്ന് ആ നോട്ടത്തിലൂടെ അറിഞ്ഞിരുന്നു, താൻ, ആ കണ്ണുകളും തന്നോട് എന്തോ പറയാൻ വെമ്പുന്ന പോലെ. നെഞ്ചോടു ചേർത്തതും താങ്ങിയതും അറിയില്ല എന്തിന് എന്നു വെറുത്തവളെ അത്ര ഇഷ്ടത്തോടെ ചേർത്തു പിടിച്ചിരുന്നു, ഉയർന്നു താഴുന്ന അവളുടെ നെഞ്ചിന്റെ താളം ഇപ്പോഴും തന്നെ തഴുകും പോലെ കൈ നെഞ്ചോടു ചേർത്തു വെച്ചു ജോ, അറിയാതെ തന്നിൽ വിരിഞ്ഞ നേർത്ത ചിരിയോടെ

. ""Jo ......Your hand is burnt ........ ഡ്രൈവിങ്ങിന് ഇടയിൽ സിദ്ധു അവനോടു ആയി പറഞ്ഞു. അവന്റെ വാക്കുകൾ കേട്ടതും സങ്കടത്തോടെ കണ്ണുകൾ ഇറുകി അടച്ചു ശ്രീ, വേദന യോടെ താൻ കാരണം ആണല്ലോ എന്ന വേദന യോടെ. It ' s ok..... Sidhu , I 'm fine...... ഇവളെ കാണിക്കുമ്പോൾ നീയും ഒന്നു കാണിക്ക്...... നിന്റെ അമ്മ അറിഞ്ഞാൽ ഇവിടെ വന്നിട്ട്........എന്നാലും പിണക്കം മാറി നീ ഇവളെ രക്ഷിച്ചല്ലോ....... ശ്രീയുടെ സ്ഥാനത്തു ആരാണെങ്കിലും ഞാൻ ഇതേ ചെയ്യൂ....... അത്രെയും പറഞ്ഞു പുറത്തെ ക്ക് നോക്കിയിരുന്നു ജോ. ശ്രീബാലയുടെ കണ്ണ് തുളുമ്പി സായുവിന്റെ സാരിയെ നനച്ചു. ശ്രീ..... നീ കരയുവാ......... വേദന ഉണ്ടൊ ടി......

""ഉംച്ചും.............""ചുമൽ കൂച്ചി ഇല്ല എന്ന് പറഞ്ഞു അവൾ. ഡോക്ടർ നോക്കി കുമളച്ചു വന്നഭാഗങ്ങൾ സൂചിയാൽ കുത്തി പൊട്ടിച്ചു, ക്ലീൻ ചെയ്തു പൊള്ളലിന്റെ ഓയിന്മെന്റ് പുരട്ടി.വേദനക്കുള്ള ഇൻജെക്ഷൻ എടുത്തു. ജോയുടെ പൊള്ളൽ അത്ര വലുത് ആയിരുന്നില്ല. ജീപ്പിൽ നിന്നു സിദ്ധുവും മാളുവും അവളെ പിടിച്ചു ഇറക്കി കാലിലെ പൊള്ളല് കാരണം നിലത്തു കുത്താൻ കുറച്ചു പാട് ആയിരുന്നു ശ്രീക്ക്. അവളെ പിടിച്ചു കൊണ്ട് വരുന്നത് കണ്ടതും മുത്തശ്ശി വെപ്രാളത്തോടെ ഇറങ്ങി വന്നു. അയ്യോ എന്റെ മോൾക്ക് എന്ത് പറ്റി......... നടന്നത് ഒക്കെ പറഞ്ഞതും അവർ സങ്കടത്തോടെ പടിമേൽ ഇരുന്നു. ""എന്റെ കുട്ടിക്ക്......... ഇരുപത്തിഅഞ്ചു വയസ്സ് വയസ്സ് വരെ കഷ്ട്ടപാട് ആണ്.....

കല്യാണയോഗവും അത് കഴിഞ്ഞേ ഉള്ളൂ അത്രേ........."" എന്റെ മുത്തശ്ശി.... ഇവള് ആരുടയോ വായിൽ നോക്കി നിന്നിട്ടാ തീ പിടിച്ചത്..... അല്ലാതെ അതിനെ നാള് ദോഷം ആയി പറയാതെ....... തമാശയിൽ പറഞ്ഞതും രണ്ടു പേരുടെ നെഞ്ചിൽ അത് കൊണ്ടു, ഒരു മിന്നായം പോലെ മിഴികൾ പരസ്പരം തഴുകി പോയി, ഒന്ന് പൊള്ളിപിടഞ്ഞ പോലെ മിഴികൾ പിടച്ചു പിന്നെ താത്തി പിടിച്ചു ശ്രീബാല. തന്റെ ഈ ഒളിച്ചു കളി അവൻ അറിയുമോ എന്ന് ഭയന്നു. മോള് പോയി ഡ്രസ്സ്‌...... മാറു,.... ഇനി ഇന്ന് പോയി വിശ്രമിക്കു......പണികൾ ഒന്നും വേണ്ട...... ""മുത്തശ്ശി എനിക്ക് കുഴപ്പം ഇല്ല... വിളക്ക് വെയ്ക്കണ്ടേ...... ""അതിനു ഞങ്ങൾ ഒക്കെ ഉണ്ട് അല്ലെ ജോ........... നീ നോക്കി ഇരുന്നാൽ മതി.......

പാതി അവളോടും അവനോടും ആയി പറഞ്ഞു സായു. അതേ എന്റെ മോള് ഈ വരാന്തയിൽ ഇരുന്നാൽ മതി..... ഇവർ ഇല്ലേ......... അതും പറഞ്ഞു അവളെ പിടിച്ചു അകത്തേക്ക് കയറ്റി മുത്തശ്ശി കൂടെ മാളുവും. മുത്തശ്ശി..... ജോ ആണുട്ടോ ശ്രീയെ രക്ഷിച്ചത്....... ജോയുടെ കൈയും പൊള്ളി......... അവന്റെ വലം കൈ പൊക്കി ഉള്ളം കൈ കാണിച്ചു സായു. വട്ടത്തിൽ പൊള്ളിയിരുന്നു അവിടം കുമളിച്ചു തൊലി പൊങ്ങി ഇരുന്നു. ഒന്നേ നോക്കിയുള്ളു ശ്രീബാല, കണ്ണുകൾ ഉരുണ്ടു കൂടി ചുണ്ട് വിറച്ചു, നെഞ്ച് വിങ്ങി പൊട്ടുമോ എന്ന് തോന്നിയത്തും മുഖം ചെരിച്ചു, ചുണ്ടുകൾ പല്ലിനിടയിൽ കൂട്ടി പിടിച്ചു, ചോര ചൊവ വന്നിട്ടും ഇറുക്കി പിടിച്ചു.

തന്റെ വേദന യെ കാളും തന്നെ കുത്തി നോവിക്കുന്നത് തന്റെ പ്രാണൻ ആയവന്റെ ആണന്നു തിരിച്ചു അറിഞ്ഞു ശ്രീബാല തന്നിലേക്ക് അവൻ ഇത്ര മാത്രം ആഴത്തിൽ പതിഞ്ഞു എന്നു നോവാർന്ന സുഖത്തോടെ അറിഞ്ഞു. മൺ ചിരാതിൽ എണ്ണ ഒഴിച്ചു മാളു സായു വും സിദ്ധുവും ഓരോന്നും ആയി കത്തിക്കുന്നുണ്ട്. ജോ അത് എല്ലാം video ആക്കുന്നുണ്ട്. തൂണിനോട് ചാരി ഇരുന്നു നോക്കി ഇരുന്നു.ശ്രീബാല കാല് പൊള്ളിയത് കാരണം മാളുവിന്റെ ഒരു മിഡിയും ടോപ്പും ആണ് ഇട്ടിരിക്കുന്നത് അവൾ, കാല് കാണാതെ ഇരിക്കാൻ ഇടക്ക് കൈ കൊണ്ട് തുമ്പു വലിച്ചു ഇടുന്നുണ്ട് അവൾ.ഇടം കണ്ണാലെ അവനെ തഴുകി പോകാനും മറന്നില്ല അവൾ,

മിഴികൾ തമ്മിൽ പിണയുമ്പോൾ കള്ളത്തരം പിടിക്കപെട്ട കുട്ടിയെ പോലെ മുഖം പിടച്ചു മാറ്റും ശ്രീ ബാല. ചിരാതിലെ ചുവന്ന വെളിച്ചത്തിൽ ആ മുഖം സൂര്യനെ പോലെ തിളങ്ങുന്നതും ആ പ്രണയചൂടിൽ താൻ ഒരു നക്ഷത്രം പോലെ വെട്ടി തിളങ്ങുന്നതും അറിഞ്ഞു അവൾ, മുഖം നാണത്താൽ ചുവന്നു സ്വയം ചിരി തോന്നി അവൾക്കു താൻ ഇത്ര മാറിയോ. മൗനം പോലും പരസ്പരം കലഹിച്ചു പ്രണയിക്കുന്ന പോലെ, സൂര്യനെ പ്രണയിക്കുന്ന സൂര്യ കാന്തിയെ പോലെ വിടർന്നു ആ മുഖം. അത്താഴം കഴിഞ്ഞു കിടക്കാൻ പോയി എല്ലാവരും, സിദ്ധുവും, സായുവും ജോയും ഹാളിൽ സോഫയിൽ ഇരുന്നു എടുത്ത ഫോട്ടോസും video യും കാണുവാണ്, മാളു പഠിക്കാൻ പോയി,

എന്നെ ഒന്ന് വിളിച്ചില്ലലോ, കാണാൻ...... "" ഈ ചെകുത്താനെ ഞാൻ എങ്ങനെ പ്രണയിച്ചോ....... ആത്മ ഗതം കുറച്ചു ഒച്ച കൂടിയോ എന്ന് തോന്നി അവൾക്ക്. മൂന്ന് പേരും അവളെ തന്നെ നോക്കി ഇരുന്നു, നാക്ക് കടിച്ചു അവിടെ നിന്നു വലിഞ്ഞു. ഉറങ്ങാൻ കിടന്നിട്ടു ഉറക്കം മിഴികളെ തഴുകി ഇല്ല. കട്ടിലിൽ നിന്നു എഴുനേറ്റു ജനലിങ്കൽ കൈ പിടിച്ചു നിന്നു. പൊള്ളിയഭാഗം കൈ കൊണ്ട് തലോടി,ആ നനുത്ത സ്പർശം ഏറ്റ തന്റെ ദേഹം ആകെ കുളിര് പടരുന്നത് അറിഞ്ഞു ശ്രീബാല, പ്രണയാർദ്ര മായ പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു, മാളു നല്ല ഉറക്കം ആണ് ഒച്ച വെയ്ക്കാതെ കതകു തുറന്നു ഇറങ്ങി. ക്ലോക്കിൽ നോക്കി രാത്രി ഒന്നര,

ഇത്രയും സമയം താൻ ഉറങ്ങാതെ ഇരുന്നോ അതിശയം തോന്നി അവൾക്ക്,നിലാവിന്റെ ചെറു വെട്ടം ജനലിൽ കൂടി പടരുന്നതേ ഉള്ളൂ,എന്തോ ഉൾപ്രേരണയിൽ ആ സ്റ്റെപ്പുകൾ കയറി, വര്ധിക്കുന്ന ഹൃദയതാളത്തോടെ ചാരി ഇട്ടിരുന്ന കതകു തുറന്നു ചെറു വെട്ടമേ ഉള്ളൂ ആ മുറിയിൽ, ചെരിഞ്ഞു കിടക്കുവാണ് ജോ, കട്ടിലിനു അടുത്തായി മുട്ട് കുത്തി ഇരുന്നു ശ്രീബാല. മുഖത്തേക്ക് വീണു കിടക്കുന്ന അവന്റെ നീണ്ട മുടി ഇഴകൾ വിരൽ തുമ്പാൽ മാടി ഒതുക്കി തല യോട് ചേർന്ന് പൊക്കി വെച്ചിരിക്കുന്ന വലം കൈതന്റെ കൈയോട് ചേർത്തു പിടിച്ചു, പൊള്ളിയ മുറിവിൽ കൈ തലോടി മുഖം കുനിഞ്ഞു കൈ വെള്ളയിൽ ചുണ്ട് അമർത്തി, അത്രമേൽ പ്രണയത്തോടെ.............തുടരും………

നീ വരുവോളം : ഭാഗം 7

Share this story