നീ വരുവോളം: ഭാഗം 9

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

അവനോടു ചേർന്നു നിലത്തേക്ക് ഇരുന്നു ബെഡിൽ തല ചായിച്ചു ആ മുഖത്തോട് ചേർന്നു കിടന്നു അവന്റ കൈതലം തന്റെ കൈ ക്കുളിൽ ആക്കി ഇടക്ക് ഇടക്കിടക്ക് ചുണ്ടോടു ചേർത്തു., കണ്ണടച്ച് കിടക്കുന്നഅവന്റ കവിളിൽ തലോടി ആ വില്ല് പോലത്തെ പുരികവും തടിച്ച കുഞ്ഞി കണ്ണുകളും, ചെറി പഴം പോലത്തെ ചുണ്ടുകളും നോക്കി നിന്നു പോയി ശ്രീബാല.ആ നെഞ്ചിൽ കൈ തലം വെച്ചു കൈയിലുടെ മിന്നൽ കയറുന്നതും ഹൃദയത്തിലുടുള്ള ഓരോ ഞരമ്പുകളെയും ഉണർത്തുന്നതും അറിഞ്ഞു അവൾ.രണ്ടു ശ്വാസങ്ങൾ മാത്രം ഒന്നായി ചേർന്നു, ആ നിശബ്ദ്ധയിലും ശ്രീബാലയുടെ നെഞ്ചിടിപ്പ് ക്രമതിധം ആയി കൂടുന്നത് അറിഞ്ഞു അവൾ.

അവനിൽ നിന്നു അകന്നുപോകാൻ ആകാതെ ആ നെഞ്ചിടിപിന്റെ താളത്തിൽലയിച്ചിരുന്നു,.അവൻ ഒന്ന് ഞെരുങ്ങിയതും പൂച്ച കുട്ടിയെ പോലെ ചുരുണ്ടു കൂടി അവൾ.പോകാൻ ആയി എഴുനേറ്റു ശരിയും തെറ്റും കൂടി കലർന്ന വികാരത്തിൽ ഒന്ന് കൂടി അവനിലേക്ക് ചേർന്നു നിന്നു.,ശ്രീ മുഖം കുനിച്ചു ആ വിടർന്ന നെറ്റിയിൽ നനുത്ത ചുംബനം നൽകി, ചുണ്ടിൽ വിടർന്ന മധുരമർന്ന ചിരിയോടെ. ആ മുറി വിടുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു. തിമർത്തു പെയ്ത പ്രണയ മഴയിൽ നനഞ്ഞത് പോലെ .

തനിക്ക് ഇങ്ങനെ ഒക്കെ ആകാൻ കഴിയുമോ എന്ന് സ്വയം ചോദിച്ചു അവൾ പിന്നെ വെറുതെ ചിരിച്ചു. തിരികെ റൂമിൽ എത്തുമ്പോഴും ചിരിയെ മറയ്ക്കാൻ പാട് പെടുന്നുണ്ടായിരുന്നു ശ്രീബാല.ചുണ്ടുകൾ കൂട്ടി പിടിച്ചു, അവന്റെ നെറ്റിയിലെ ഇളം ചൂട് ചുണ്ടിൽ തത്തി കളിക്കുന്ന പോലെ തോന്നി അവൾക്ക് ഒച്ച ഉണ്ടാകാതെ മാളുവിനോട് ചേർന്നു കിടന്നു.അവന്റെ നെറ്റിയിൽ പതിഞ്ഞ ചുണ്ടിനെ കൈ വിരലാൽ തലോടി, നാണത്താൽ മുഖം തുടുത്തു. "പ്രണയം..... അത് ഒരു പുഴ പോലെ ആണ്, നീയും ഞാനും ഒന്നായി ഒഴുകുന്ന പുഴ," അവനെ ഓർത്ത് ആ നെഞ്ചോടു ചേർന്ന നിമിഷത്തെ ഓർത്ത് തലയിണ നെഞ്ചോടു ചേർത്തു എപ്പോഴോ മയങ്ങി ശ്രീബാല. കണ്ണ് തുറന്നതും ക്ലോക്കിലേക്കു കണ്ണ് പോയി,

8.30 ഞെട്ടലോടെ ചാടി എഴുനേറ്റു എഴുനേറ്റു അടുക്കളയിലേക്ക് ചെന്നു ശ്രീ. എന്നെ കൊണ്ട് ഇങ്ങനെ കഷ്ട്ടപെടാൻ വയ്യ...... ഒന്നു പൊള്ളിയെന്നു വിചാരിച്ചു പൊത്തിൽ കയറി ഇരുന്നാൽ മതിയല്ലോ.......ഒരുത്തിക്ക്... ഭദ്ര ദേക്ഷ്യ ത്തോടെ പാത്രങ്ങൾ എടുത്തു വലിച്ചെറിയുന്നുണ്ട്. ഞാൻ ചെയ്തോളാം അപ്പച്ചി..... പൊക്കൊളു..... ഓ... കെട്ടില്അമ്മ എഴുന്നേറ്റോ.... ആ സാമ്പാറും താളിച്ചു എടുക്കു, ഇഡ്ഡലിയും കേസ്രോളിൽ എടുത്തു ടേബിളിൽ വെക്ക്..... ഞാൻ നടുവ് ഒന്നു നിവർത്തട്ടെ..... എല്ലാം പത്രത്തിൽ ആക്കി ടേബിളിൽ കൊണ്ട് വെച്ചതും കണ്ടു സെൻട്രൽ ഹാളിലൂടെ ജോഗിങ് സുട്ടും ഇട്ടു മിന്നായം പോലെ മറയുന്നവനെ, മനസ്സും ചിന്തയും അവനു ഒപ്പം സഞ്ചരിച്ചു.

ഒന്ന് നോക്കിയില്ലല്ലോ എന്നു സങ്കടപെട്ടു. അടിച്ചു വെച്ച pine apple ജ്യൂസ്‌ കൈയിൽ എടുത്തു, dinining റൂമിനോട് ചേർന്ന കണ്ണാടിയിൽ മുഖം ഒന്ന് നോക്കി, കുറച്ചു മുടി എടുത്തു മുമ്പിലേക്ക് ഇട്ടു, കൈയിൽ ഒട്ടിച്ചു വെച്ചിരുന്ന കറുത്ത കുഞ്ഞി പൊട്ടു എടുത്തു നെറ്റിയിൽ വെച്ചു, ഗ്ലാസുമായി തിരിഞ്ഞതും മുമ്പിൽ നിന്നു ഗൂഢമായി നോക്കുന്ന സായുവിനെ ആണ്. എന്താ.... ഒരു ഒരുക്കം രാവിലെ...... എവിടെ എങ്കിലും പോകുന്നുണ്ടോ.... ശ്രീ..... അത് ഞാൻ വെറുതെ....... ഈ ജ്യൂസ്‌ ജോ ക്ക് ആണോ ഇങ്ങു താ ഞാൻ കൊടുത്തോളം......... പറഞ്ഞതും തട്ടിപ്പറിച്ചു മേടിച്ചു ഗ്ലാസ്‌, തോളുകൊണ്ട് അവളെ തട്ടി മാറ്റി കണ്ണാടിയുടെ മുമ്പിൽ നോക്കി സായു. ഞാൻ സുന്ദരി അല്ലേ ശ്രീ.......

ജോയും ഞാനും നല്ല ചേർച്ച അല്ലേ ....... My only hero......... അതും പറഞ്ഞു കണ്ണാടിക്ക് മുമ്പിൽ വട്ടം ചുറ്റി. എന്നാൽ ഞാൻ പോയി കാണട്ടെ..... ഞങ്ങളുടെ പ്രണയം ആകുന്ന മഴയിൽ ഒന്നിച്ചു കുളിക്കട്ടെ....... അതും പറഞ്ഞു പോകുന്നവളെ കണ്ടിട്ടു സങ്കടവും ദേക്ഷ്യവും ഇരച്ചു കയറി. നിന്നിടത്തു നിന്നു ആഞ്ഞു ചവിട്ടി കാല് താങ്ങിയതും പൊക്കി പിടിച്ചു കണ്ണ് നിറച്ചു. """"പ്രണയമഴ അല്ല തീ മഴ പെയ്യും രണ്ടിന്റെയും തലയിൽ........ഇനി അവർ തമ്മിൽ..... എന്തെങ്കിലും...... ഓർത്താതെ നെഞ്ച് വിങ്ങി. ഏയ്‌..... നീ എന്തൊക്കയാ ശ്രീബാല ആലോചിക്കുന്നേ...... അവൾ നിന്റെ സഹോദരി അല്ലെ അവൾക്ക് ഇഷ്ട്ടം ആണെങ്കിൽ തെറ്റ് എന്താ ഉള്ളത് എന്നെക്കാളും ചേരുന്നത് സായു തന്നെ ആണ്,

അല്ലേ അതേ ഞാൻ ആര് ആരുമില്ലാത്തവൾ,......." അതും ഓർത്ത് തട്ടിയും മുട്ടിയും നിന്നു. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ സായുവിന്റെ കൂടെ ആണ് ജോ വന്നത്, അവരെ കണ്ടതും അടുക്കളയിലേക്ക് വലിഞ്ഞു അവരെ പരസ്പരം കാണാൻ തനിക്കു ആവുന്നില്ല എന്ന് അറിഞ്ഞു ശ്രീബാല. ""എടി..... ശ്രീ നീയും വന്നു ഇരിക്കു.... "" വാതിലിനോട് ചേർന്നു നിനവളെ സായു കൈയിൽ പിടിച്ചു ജോയുടെ എതിരെ ഇരുത്തി തൊട്ടു അടുത്തു അവളും ഇരുന്നു. നാളെ പോകാൻ പോകുന്ന ടൂറിനെ കുറിച്ചു ആണ് വാതോരാതെ പറയുക ആണ് മൂന്നു പേരും കൂടി. പാത്രത്തെ കുത്തി കൊണ്ട് ഇരുന്നു ശ്രീ, ഇടക്ക് ദൃഷ്ടി ജോയിൽ പതിയും പെട്ടന്ന് ഒളിച്ചു കളി പോലെ കണ്ണുകളെ മാറ്റും. ആ കുഞ്ഞി കണ്ണുകൾ തന്നിൽ പതിയുന്നില്ല

എന്ന സത്യം അവളെ നോവിച്ചു.എന്തൊക്കയോ തോണ്ടി കഴിച്ചിട്ട് എഴുനേൽക്കാൻ തുടങ്ങി ശ്രീ. ജോ..... നിന്റെ പൊള്ളിയ മുറിവ് എങ്ങനെ ഉണ്ട്....... ഓ അതോ രാത്രിയിൽ ഒരാളുടെ കൈയിൽ നിന്നു മരുന്ന് കിട്ടി..... അതുകൊണ്ടു ആണന്നു തോന്നുന്നു കുറഞ്ഞു........ അവന്റ വാക്കുകൾ കേട്ടതും തലയിൽ കയറി ആഹാരം ചുമച്ചു കൊണ്ട് ഇരുന്നു അവൾ.മാളു കൊടുത്ത വെള്ളം ഒറ്റ വലിക്കു കുടിച്ചു.ഉമിനീര് ഇറക്കി കണ്ണ് മിഴിച്ചു നോക്കിയവനെ എന്നാൽ ഒന്ന് നോക്കുന്നു പോലുമില്ല അവൻ. എല്ലാവരും അവൻ എന്താണ് പറയുന്നത് എന്ന് അറിയാൻ അവനിലേക്ക് കണ്ണ് നട്ടു. എന്ത് മരുന്ന് ആടാ നീ പുരട്ടിയെ......ആരാ തന്നത്..... സിദ്ധു അവനെ നോക്കി ചോദിച്ചു. ""അത് ഞാനാ ഏട്ടാ കൊടുത്തേ,

ബാംഗ്ലൂരിൽ നിന്നു കൊണ്ട് വന്ന......... അല്ലേ ജോ.......... Very special and sweet........ പറഞ്ഞതും സായുവിനെ നോക്കി കണ്ണ് ഇറുക്കി. എന്നാൽ ശ്രീക്ക് കൂടി കൊടുക്ക്..... അവൾക്കു നല്ല പൊള്ളൽ ഇല്ലേ........ ഞാൻ കൊടുത്തോളം സിദ്ധു എന്റെ കൈയിൽ ഉണ്ട്....... പറഞ്ഞിട്ട് സായുവിനെ നോക്കി ചിരിച്ചു ജോ. അവരുടെ കണ്ണുകളിലൂടെ സംസാരം കണ്ടതും അടുക്കളയിലേക്ക് പോയിരുന്നു ശ്രീബാല, കൈയിൽ ഇരുന്ന പാത്രം സിങ്കിലേക്ക് ഇട്ടു വലിയ ഒരു ശബ്‌ദത്തോടെ അത് തെറിച്ചു വീണു. അപ്പോൾ അവർ തമ്മിൽ എന്തോ ഉണ്ട്, ഇഷ്ട്ടം ആണ് അതല്ലേ........"" മനസ്സിൽ സ്വയം പറഞ്ഞു കൊണ്ട് പൈപ്പ് തുറന്നു ഇട്ടു. ആ നാശം പിടിച്ചവള് എല്ലാം നശിപ്പിക്കുമല്ലോ.......

അതും പറഞ്ഞു ഭദ്ര അടുക്കളയിലേക്ക് വന്നു. നീ എന്താ സ്വപ്നം കാണുവാ...... ചെവി തല കേൾപ്പിക്കില്ല...... അവർ അത് പറഞ്ഞതും അവൾ കരഞ്ഞു കൊണ്ട് മുറിക്കുളിൽ കയറി കതകു വലിച്ചു അടച്ചു. മോങ്ങാൻ മാത്രം ഞാൻ എന്താ പറഞ്ഞത്....... ഭദ്ര ദേക്ഷ്യ ത്തോടെ കതകിൽ മുട്ടി. ""മതി ഭദ്രേ അവൾ അവിടെ കിടന്നോട്ടെ..... ഇന്നലത്തെ സംഭവത്തോടെ മനസിന്‌ നല്ല വിഷമം ഉണ്ട്..... എന്റെ കുട്ടിക്ക് ................ ( മുത്തശ്ശി ) അമ്മയാ ഇങ്ങനെ വളം വെച്ചു കൊടുക്കുന്നത് എനിക്കും ഉണ്ട് രണ്ടു മക്കള് അവർക്കില്ലാത്ത എന്ത് പ്രത്യകത ആണ് ഉള്ളത്.....ഇവൾക്ക്...... മതി അമ്മേ പറഞ്ഞത്..... അവൾ അവിടെ കിടന്നോട്ടെ....... സിദ്ധു വാണ് അത് പറഞ്ഞത്. ജോ.....

നമ്മുക്കു രണ്ട് ആഴ്ച കഴിഞ്ഞു ടൂർ പോകാം അവൾ ഒന്ന് ok ആകട്ടേ...... Of course........ അങ്ങനെ മതി...... അതും പറഞ്ഞു മുകളിലേക്കു കയറി പോയിരുന്നു ജോ. കട്ടിലിൽ കമന്നു കിടന്നു കുറെ കരഞ്ഞു എന്തിന് എന്ന് അറിയാതെ. പ്രണയം എന്നവികാരം തന്നെ ഇത്ര മാത്രം ഉലച്ചോ എന്ന് ചിന്ദിച്ചതും സങ്കടം അണ പൊട്ടി ഒഴുകി. തലയ്ക്കു വല്ലാത്ത ഭാരം തോന്നിയതും ഒരു ടാബ്ലേറ്റ് എടുത്തു കഴിച്ചു, കുറച്ചു തുണിയും വാരികൂട്ടി കുളത്തിലേക്കു നടന്നു. തന്റെ സന്തോഷവും ദുഃഖവും അതിന്റ കരയിൽ വെച്ച് ആണ് ഒഴുക്കി വിടാറുള്ളത്. 💕 ഇട വഴിയിലൂടെ നടകല്ല് ഇറങ്ങിയതും ആരോ വലിച്ചു മതിലിലേക്ക് ചേർത്തിരുന്നു, പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു

ശ്വാസനിശ്വാസം മുഖത്തു അടിച്ചതും ഇറുക്കി അടച്ച കൺ പോളകൾ പിടച്ചു ചുണ്ടുകൾ എന്തിനോ വേണ്ടി വിടർന്നു, ഒരു മിന്നൽ നെഞ്ചിലൂടെ പാളി പോകുന്നത് അറിഞ്ഞു ശ്രീബാല. കണ്ണില്ലൂടെ ഒരു കാറ്റ് അടിച്ചു പോയതും കണ്ണ് തുറന്നു. തനിക്കു അത്രയും അടുത്ത് നിൽക്കുന്നവനെ കണ്ടതും ഒരു പിടപ്പോടെ കണ്ണുകൾ താത്തി, അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞിരുന്നു. അവളുടെ താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി ജോ. മതിലിനോട് ചേർന്നു രണ്ടു കൈകൾ വെച്ചു അവളെ lock ചെയ്തു നിർത്തി ഇരുന്നു അവൻ. ""തനിക്കു എന്താ എല്ലാവരോടും ഇത്രദേക്ഷ്യം...എന്നോടും.. ഉണ്ടൊ......

ഒന്നുമില്ല എന്ന് തല അനക്കി കാണിച്ചു ശ്രീബാല. നെറ്റിയിൽ വിയർപ് കണങ്ങൾ സ്ഥാനം പിടിച്ചു മാറിടം ഉയർന്നു താന്നു കാൽ പാദം മുതൽഒരു മിന്നൽ പായുന്നത് അറിഞ്ഞു ശ്രീ.അവളുടെ കണ്ണുകളിലെ പിടപ്പും, കവിളിലേ ചുവപ്പും നോക്കി നിന്നു അവൻ. "" Are You love me sreebala......me.... ശരി അല്ലെ....... ബാല...... അവന്റെ മധുര്മർന്ന പതിഞ്ഞ സ്വരത്തിൽ ഒന്ന് വിറ കൊണ്ട് കള്ളത്തരം പിടിക്ക പെട്ട കുട്ടിയെ പോലെ മുഖം കുനിച്ചു നിന്നു ശ്വാസം പോലും അവനിൽ കുടുങ്ങി കിടന്നു. നെഞ്ച് പൊട്ടുമോ എന്ന് തോന്നിയതും അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി അവൾ.

അതേ വേഗതയിൽ ചേർത്തു പിടിച്ചു കവിളിൽ പ്രണയത്തോടെ ചുണ്ടുകൾ ചേർത്തിരുന്നു ജോ. ശരീരത്തെ ലക്ഷകണക്കിന് രോമങ്ങൾ ഉയർന്നു നിന്നു ശ്രീയുടെ. നിമിഷങ്ങൾക്കു ഉള്ളിൽ അവനെയും തള്ളിമാറ്റിനടക്കാൻ തുടങ്ങിയതും വലം കൈയിൽ പിടിത്തം ഇട്ടിരുന്നു ജോ . ഇന്നലത്തെ മരുന്ന് എനിക്ക് ഇഷ്ട്ടം ആയി...... ട്ടോ ബാല...... നാണത്താൽ പൂത്തുലഞ്ഞു ബാല, അവനിൽ നിന്നു കൈ കുതറിച്ചു ഓടിയതും ആരിലോ തട്ടി നിന്നു അവൾ..............തുടരും………

നീ വരുവോളം : ഭാഗം 8

Share this story