നിന്നരികിലായ്: ഭാഗം 2

ninnarikilay

എഴുത്തുകാരി: കുറുമ്പി

ഉമ്മറത്തെ വാതിക്കൽ കിടക്കുന്ന അവളുടെ ദാവണിയുടെ ഷോൾ കണ്ടതും നെഞ്ചോന്ന് കാളി..... "പൂജ..... പൂജ...... മനു വെപ്രാളത്തോടെ അകത്തേക്ക് കേറി.....ബെഡിന്റെ ഹെഡ്ബോർഡിൽ തലവെച്ചു കിടക്കായിരുന്നു പൂജ അവനെ കണ്ടതും ഞെട്ടി എണിറ്റു.... മനു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു.... "എന്താ ഏട്ടാ.... പൂജ നെറ്റി ചുള്ക്കിക്കൊണ്ട് അവനെ നോക്കി...... "അല്ല ഈ ദാവണിയുടെ ഷോൾ കണ്ടപ്പോൾ ഞാൻ..... "ഹോ അത് ഞാൻ അഴിച്ചിട്ടപ്പോൾ കാറ്റത്തു പാറിയതാവും.......

അല്ല ചേട്ടൻ എന്തിനാ തിരിച്ചു വന്നെ....... പൂജ സംശയത്തോടെ മനുനെ നോക്കി....... "ഹോ അത്............ താൻ തന്റെ ഡ്രസ്സ്‌ ഒക്കെ എടുത്തോ ഇവിടെ ഒറ്റക്ക് നിൽക്കണ്ട.... അവന്റെ കണ്ണിലെ കരുതൽ കണ്ടതും അവൾ ഒന്ന് ചിരിച്ചു...... "ചേട്ടൻ എന്റെ കാര്യത്തിൽ ഡെസ്പ് ആവണ്ട അമ്മയും അച്ഛനും പോയ ദിവസം തൊട്ട് ഞാൻ ഇവിടെ ഒറ്റക്ക എനിക്ക് ഒരു പ്രശ്നോം ഇല്ല....... ചേട്ടൻ പൊയ്ക്കോ കുറച്ച് അകലെ ആണേലും ആൾതാമസം ഒക്കെ ഇവിടുണ്ട്.... ഞാൻ ഇവിടെ ഒറ്റക്ക് നിൽക്കുന്നതിൽ അല്ല ചേട്ടനെ കണ്ടാൽ ആവും കൂടുതൽ പ്രശ്നം..... ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്നല്ലേ....... പുഞ്ചിരിച്ചുകൊണ്ട് അത്രയും പറയുമ്പോഴും ആ പെണ്ണിന്റെ ഉള്ളിൽ നീറ്റലായിരുന്നു......

"തന്റെ ഇഷ്ട്ടം അങ്ങനെ ആണേൽ നടക്കട്ടെ ഈ ഡോർ വെറുതെ ഉള്ളതല്ല ഇത് അടച്ച് അകത്തിരുന്നോ ആരു മുട്ടിയാലും തുറക്കേണ്ട.....അവൻ അത്രയും പറയുമ്പോഴും അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു...... അവൻ ഉമ്മറത്തേക്ക് പോവുന്നതും നോക്കി നിന്നു.... എന്തോ നഷ്ട്ടപെടുന്നത് പോലെ തോന്നിയതും അവൾ അവന്റെ പുറകെ തന്നെ ചെന്നു..... കാറിന്റെ ഡ്രൈവിംഗ് സിറ്റിലേക്ക് കേറിയതും മനു പൂജയെ ഒന്ന് നോക്കി...... എന്തോ വിലപ്പെട്ട ഒന്നിനെ നഷ്ട്ടപെടുന്നപോലെ മനസ്സ് അലറിവിളിക്കുന്നു..... ഒന്ന് ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് കാർ സ്റ്റാർട്ട്‌ ആക്കാൻ ശ്രെമിച്ചു..... ഒന്ന് രണ്ട് തവണ ശ്രെമിച്ചിട്ടും നടക്കാതെ വന്നതും അവൻ കാറിൽ നിന്നും ഇറങ്ങി കാറിന്റെ ടയർ നോക്കി.....

മുന്നിൽ ഉള്ള ടയർ പഞ്ചറായി കിടക്കാണ്..... "ഡാം ഇറ്റ്..... അവൻ ദേഷ്യത്തോടെ ടയറിനു മികളിൽ ചവിട്ടിക്കൊണ്ട് പറഞ്ഞു......തെളിഞ്ഞ ആകാശം ഇരുണ്ട് വന്നതും മേഘം മഴയെ ഭൂമിയിലേക്ക് വർഷിച്ചു...... മനു ഉമ്മറത്തേക്ക് ഓടികയറി.... തിണ്ണയിൽ കേറി ഇരുന്നു..........പൂജ ഇപ്പോഴും മഴയെ ആസ്വദിച്ചു നിൽക്കുകയാണ്..... മണ്ണിന്റെ മണം നാസികയിലേക്ക് അടിച്ചു കേറിയതും കണ്ണുകൾ അടച്ചതിനെ നെഞ്ചിലേക്ക് ആവാഹിക്കുന്ന പെണ്ണിനെ അവൻ കൺ ചിമ്മാതെ നോക്കി നിന്നു...... എന്തോ ആ പെണ്ണിന്റെ ഓരോ ഭാവവും അവന്റെ ഇടനെഞ്ചിൽ കുളിർ മഴ പെയ്യിപ്പിച്ചു..... "മഴ ഒരുപാട് ഇഷ്ട്ടാണോ.... പൊടുന്നനെ അവന്റെ ശബ്‌ദം കേട്ടതും അവൾ തല ചെരിച്ചുകൊണ്ട് അവനെ നോക്കി.....

"മഴ ഇഷ്ട്ടം ഇല്ലാത്ത ആരാ ഉള്ളെ..... ഭ്രാന്തമായി മണ്ണിനെ ചുംബിക്കുന്ന മഴക്ക് ഒരു പ്രത്യേക ഫീൽ ആണ്..... അഴയിലൂടെ ഒഴുകി വീഴുന്ന മയത്തുള്ളിയെ കൈകൾ കൊണ്ട് തട്ടിത്തെറിപ്പിച്ചുകൊണ്ട് പറയുമ്പോൾ ആ പെണ്ണിന്റെ ഉള്ളിലെ സങ്കടങ്ങളും ആ മഴയിൽ അലിഞ്ഞില്ലാതാവുകയായിരുന്നു...... അവൻ ഒരു കൗതുകത്തോടെ ആ പെണ്ണിനെ വീക്ഷിച്ചു....... എന്തോ ഒന്ന് തന്നെ അവളിലേക്ക് അടുപ്പിക്കുന്ന പോലെ പക്ഷെ എന്ത്......അവന്റെ ഫോൺ ബെല്ലടിച്ചതും സ്വപ്നത്തിന് ഭംഘം വന്നപോലെ അതെടുത്തു ചെവിയോട് ചേർത്തു...... "ഹെലോ..... വക്കീൽ സാർ അല്ലേ ഞാൻ സുകുണനാ...... നമ്മടെ കേസിന്റെ കാര്യം..... അയാളുടെ ശബ്‌ദം നേർത്തു വന്നു......

"ഹാ ഐ നോ..... നാളെ ആണ് വിസ്ഥാരം നിങ്ങൾ പത്തു മണിക്ക് മുൻപ് ഹാജർ ആവണം ഞാൻ അവിടെ ഉണ്ടാവും.....ഒരു ഭാവവെത്യാസവും ഇല്ലാതെ അത് പറയുമ്പോഴും അവന്റെ കണ്ണുകൾ ആ പെണ്ണിൽ ഉടക്കി നിന്നു....... "ഒക്കെ വക്കീലെ..... നാളെ കോടതിയിൽ വെച്ച് കാണാം..... ഫോൺ കട്ട്‌ ആയതും അവൻ ആ പെണ്ണിലേക്ക് തന്നെ മിഴി ഊന്നി....... "ചേട്ടൻ വക്കീലാണോ...... കയ്യിലുള്ള വെള്ളം ഒന്ന് കുടഞ്ഞുകൊണ്ട് തന്നെ നോക്കി നിൽക്കുന്ന പെണ്ണിന്റെ കണ്ണുകളിലേക്കവൻ സൂഷ്മതയോടെ നോക്കി...... ആ കണ്ണുകൾ തന്നെ ഏതോ മായാലോകത്തെത്തിക്കുന്ന പോലെ...... അതിന്റെ ഉള്ളറകളിലേക്ക് ചെല്ലാൻ മനസ്സ് വെമ്പുന്ന പോലെ.....

"ഹാ....... ഒറ്റ വാക്കിൽ ഉത്തരം ഒതുക്കുമ്പോഴും പെണ്ണിന്റെ കണ്ണുകളെ നേരിടാനാവാതെ അവൻ കണ്ണുകൾ പിൻവലിച്ചു...... "ഞാൻ ഒരു ചായ ഇടട്ടെ കുടിക്കുമോ...... തന്നിലേക്ക് ആകാംഷയോടെ മിഴി എറിയുന്നവളെ കൺ ചിമ്മാതെയവൻ നോക്കി നിന്നു....... "ഈ മഴയത്ത് ചൂട് കട്ടൻ കുടിക്കാൻ നല്ല രസാ.... ഒറ്റക്കിരിക്കുമ്പോ എല്ലാത്തിനും മടിയ..... ഞാൻ ഇവിടെ ഒറ്റക്കല്ലേ ഉള്ളു..... പെണ്ണിന്റെ ശബ്‌ദം നേർമയിൽ ഇടറി...... കേട്ടപ്പോൾ നെഞ്ചോന്ന് പിടഞ്ഞപോലെ അവൻ അവളെ നോക്കി....... "മധുരം കൂട്ടിതന്നെ ഒരു കട്ടൻ എടുത്തോ....... ചിരിച്ചുകൊണ്ട് പറയുന്നവനെ ആരാധനയോടെ നോക്കി...... ദാവണി തുമ്പു പിടിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടുന്നവളെ കൺ ചിമ്മാതെ നോക്കി നിന്നു......

കൊലുസിന്റെ താളം ചെവികളിൽ പ്രഗംബനം കൊള്ളിച്ചു....... "ദാ.... നല്ല ചൂട് ഉണ്ട്ട്ടോ...... ദാവണി തുമ്പാൽ ഗ്ലാസിന്റെ പുറത്തുള്ള വെള്ളം ഒപ്പിക്കൊണ്ട് അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു..... വെള്ളത്തുള്ളികൾ അപ്പോഴും ഭ്രാന്തമായി മണ്ണിനെ ചുംബിച്ചുകൊണ്ടിരുന്നു..... "കടി ആയിട്ട് ഇവിടെ ഒന്നും ഇരിപ്പില്ല..... നിരാശയോടെ പറയുന്ന പെണ്ണിനെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടവൻ കട്ടൻ ചുണ്ടോട് അടുപ്പിച്ചു..... തന്റെ മറു സൈഡിലായുള്ള തിണ്ണയിൽ ഇരിക്കുന്ന പെണ്ണിലേക്ക് മിഴികൾ ഇടയ്ക്കിടെ പാഞ്ഞു കൊണ്ടിരുന്നു......

നിയന്ദ്രിക്കാനാവാത്ത വിധം ആ കണ്ണുകൾ തന്നെ മായവലയത്തിൽ ആക്കുന്ന പോലെ.......ഏറെ നേരം അവിടെ മൗനം തളം കെട്ടി...... മഴയുടെ ആർത്തിരമ്പുന്ന ശബ്ദം മാത്രം....... "എന്തിനാ മരിക്കാൻ നോക്കിയെ..... മൗനത്തെ ബേധിച്ചുകൊണ്ടുള്ള അവന്റെ ശബ്‌ദം കേട്ടതും അവനിലേക്ക് മിഴി എറിഞ്ഞു....... "വക്കീൽ എപ്പോയേലും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടോ...... ഉത്തരത്തിനു പകരം ചോദ്യം കേട്ടതും മനുവിന്റെ നെറ്റി ചുളുങ്ങി....... "അച്ഛൻ അമ്മ അനിയൻ അനിയത്തി....

അവരുള്ളളപ്പോൾ എങ്ങനെ ഒറ്റപ്പെടനാ അല്ലേ...... ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഒറ്റപ്പെടൽ ആണ്...... ഇപ്പോൾ എനിക്ക് ഞാൻ മാത്രേ ഉള്ളു....... സങ്കടങ്ങൾ പറയാൻ സന്തോഷം പങ്കിടാൻ ഏറെ ആഗ്രഹിച്ചവർ ഇന്നെന്റെ കൂടെ ഇല്ല....... ഇരുപത് വർഷായി എന്റെ കൂടെ ഉള്ളോർ ഇന്നെന്റെ കൂടെ ഇല്ല ഒറ്റ രാത്രിക്കൊണ്ട് അനാഥയാവേണ്ടി വന്ന ഞാൻ പിന്നെ എന്താ ചെയ്യേണ്ടേ..... ബന്ധുക്കൾക്ക് ഒരു ബാധ്യത ആവാൻ തോന്നിയില്ല അതാ ഈ വഴി തിരഞ്ഞെടുത്തെ.....ഇപ്പോൾ അച്ചനെയും അമ്മയെയും ആലോചിക്കുമ്പോൾ ഒരു ധൈര്യം ജീവിക്കണം......

നഷ്ട്ടപെട്ടത് മുഴുവൻ തിരിച്ചെടുക്കാൻ സാധിക്കില്ല എങ്കിലും പറ്റുന്നത് അധ്വാനിച്ചുകൊണ്ട് നേടണം....... കണ്ണുകൾ കലങ്ങി ഉള്ളം അലറി വിളിച്ചു....... ആ രാത്രി ഓർക്കും തോറും മനസ്സിൽ ഭയം മൂടി...... ഹൃദയം അലറി വിളിച്ചു...... കണ്ണുകൾ ഇറുക്കി അടച്ചു..... കൈകൾ തിണ്ണയിൽ മുറുകി..... "പൂജ ആർ യു ഒക്കെ..... പെണ്ണവനെ തലയുയർത്തി നോക്കി..... കണ്ണുകൾ മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു..... "ഐ ആം റിയലി സോറി വീണ്ടും അച്ചടെയും അമ്മേടെയും കാര്യം ആലോചിപ്പിച്ചതിന്......മനു തല തായ്‌ത്തി....... ഒരു വേള കുറ്റബോധം വന്ന് മൂടി..... "ഏയ്യ് വക്കീൽ വിഷമിക്കണ്ട ഞാൻ ഒക്കെ ആണ്......എത്ര മറക്കാൻ ശ്രെമിച്ചാലും മറക്കാൻ പറ്റാത്ത ഓർമകളാണ് അത്....

കണ്ണീർ തുടച്ചുകൊണ്ട് പുഞ്ചിരിക്കാൻ ശ്രെമിക്കുന്ന പെണ്ണിനെ അവൻ ഇമചിമ്മാതെ നോക്കി...... കവിളിനയിൽ വിരിയാൻ കാത്തുനിൽക്കുന്ന നുണക്കുഴി ചെറുതായൊന്നു പുഞ്ചിരിച്ചു.... കാറ്റ് ആഞ്ഞു വീശിയതും ഹൃദയം ഒന്ന് തണുത്തു...... അപ്പോഴും തന്നെ ഇമചിമ്മാതെ നോക്കുന്ന കണ്ണുകളെ അവൾ കണ്ടില്ല..... "വക്കീൽ അകത്തേക്ക് കേറിക്കോ നല്ല കാറ്റും മഴയുമാ...... മുഖം കൈകൾ കൊണ്ട് കാറ്റിനെ മറച്ചുകൊണ്ടവൾ പറഞ്ഞതും അവൻ തിണ്ണയിൽ നിന്നും എണിറ്റു....... "ഞാൻ കാറിൽ ഇരുന്നോളാം താൻ കിടന്നോ.......ഈ കാലത്ത് ആരെയും വിശ്വസിച്ചുകൂടെടോ.... തന്നെ നോക്കി കണ്ണുചിമ്മി.... മുറ്റത്തേക്കിറങ്ങുന്നവനെ ചെറു പുഞ്ചിരിയാലേ നോക്കി.....

കതകടച്ചുകൊണ്ട് അകത്തേക്ക് കേറി കിടന്നു..... മനസ്സ് മുഴുവൻ ശൂന്യമായ അവസ്ഥ..... ശരീരം മരവിക്കുന്ന പോലെ....... കണ്ണുനീർ നിർത്താതെ കവിളിനയെ ചുംബിച്ചു കൊണ്ടിരുന്നു.... ഓർമ്മകൾ..... മറക്കാൻ ശ്രെമിക്കും തോറും മനസ്സിന്റെ അടിത്തട്ടിൽ വെരുറപ്പിച്ചുകൊണ്ടിരുന്നു..... മനു സീറ്റിലേക്ക് ചാരി ഇരുന്നു..... കണ്ണടക്കുമ്പോൾ ആ പെണ്ണിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു..... അത്രയേറേ ആരാണ് തനിക്ക് അവൾ..... അപരിചിത...... വെറും അപരിചിത...... മനസ്സിനെ ആരുമല്ലന്ന് പഠിപ്പിക്കും തോറും പതിൽ മടങ്ങു ശക്തിയിൽ ആ കണ്ണുകൾ അവനിൽ തിരയിളകം സൃഷ്ടിച്ചു.....

സൂര്യപ്രകാശം കണ്ണിലേക്ക് അരിച്ചിറങ്ങിയതും കൈകൾ കൊണ്ട് അതിനെ തടുത്തുക്കൊണ്ട് മനു കണ്ണുകൾ വലിച്ചു തുറന്നു......ഇലകൾ മഴത്തുള്ളികളെ മണ്ണിലേക്ക് സ്വാതന്ത്രമാക്കി...... മുല്ലമൊട്ടുകൾ വിടർന്നു നിന്നു........ ഡോർ തുറന്നതും മുല്ല മണം മൂക്കിലേക്ക് തുളച്ചു കേറി..... മുടി പൊക്കി കെട്ടി വാതിൽ തുറന്നതും പൂജ കാണുന്നത് മുല്ലമണം ആസ്വദിക്കുന്ന മനുവിനെ ആണ്..... കുറച്ചു നേരം ആ മുഖത്തേക് ഉറ്റുനോക്കി...... ഹൃദയം തന്റെ എന്ന് വിളിച്ച് പറയും പോലെ.......

"വക്കീൽ എങ്ങനെയാ പോവുന്നെ കാർ പഞ്ചർ ആയില്ലേ.....സംശയത്തോടെ തന്നെ നോക്കുന്ന കണ്ണുകളിലേക്ക് അവൻ ശ്രെദ്ധയോടെ നോക്കി...... വീണ്ടും വീണ്ടും ആ കണ്ണുകളിലെ കാന്തികവലയത്തിൽ താൻ ഉൾവലിഞ്ഞു പോവുന്ന പോലെ.... "അത് ഞാൻ ഒരു ഓട്ടോ വിളിച്ചു പൊക്കോളാം...... പൈപ്പിൻ ചോട്ടിൽ നിന്നും ഇച്ചിരി വെള്ളം മുഖത്തേക്ക് തളിച്ചു..... "വേണന്നു വെച്ചാൽ ഒന്ന് ഫ്രഷ് ആയിക്കോളു....... പുഞ്ചിരിച്ചുകൊണ്ട് പറയുന്ന പെണ്ണിനെ പുഞ്ചിരിയാലേ... വരവേറ്റു......

"വേണ്ട ഇപ്പോൽ തന്നെ വൈകി കോർട്ടിൽ പോണം..... ഇന്നൊരു കേസിന്റെ വിസ്താരം ഉണ്ട്........ അപ്പോൾ ഞാൻ പോട്ടെ........ കയ്യിലുള്ള കോട്ട് ഒന്ന് കുടഞ്ഞിട്ടുകൊണ്ട് അവൻ മുറ്റത്തേക്കിറങ്ങി നിന്നു........മനസ്സിൽ വല്ലാത്തൊരു ശൂന്യത അവനനുഭവപ്പെട്ടു.... ഒന്നുകൂടി വിളിച്ചിരുന്നെങ്കിൽ...... മനസ്സ് വെറുതെ കൊതിച്ചുപോയി...... അവൻ നടന്നകലുന്നതും നോക്കി ഇമചിമ്മാതെ നിന്നു........പൂജ കൊതിച്ചപോലെ മനു ഒന്ന് തിരിഞ്ഞു നോക്കി...... പെണ്ണാവനായി ഒരു മനോഹരമായ പുഞ്ചിരി നൽകി.....മനസ്സ് നിറഞ്ഞപോലെ അവൻ തിരിഞ്ഞു നടന്നു.......................................തുടരും………

നിന്നരികിലായ് : ഭാഗം  1

Share this story