നിന്നരികിലായ്: ഭാഗം 3

ninnarikilay

എഴുത്തുകാരി: കുറുമ്പി

 "കു കു കമ്പിളിബുച്ചി തങ്കച്ചി കു കു....രാവിലെ തന്നെ അപ്പൂന്റെ പാട്ട് കേട്ടാണ് ആരു കണ്ണ് തുറന്നത്..... "എന്റെ അപ്പുവേട്ട ഇങ്ങനെ പാട്ട് പാടി എന്നെ കൊല്ലാതെ..... മുടി വാരി കെട്ടി ഹാളിലേക്ക് കേറി ആരു പറഞ്ഞതും അപ്പു അവളെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു...... "ഈ സംഗിതം ഒരു കളയാണ് കള..... "കള അല്ല കല.....എന്റമ്മേ നിങ്ങൾക്ക് ഈ മൊതലിനെ ഉണ്ടാക്കുന്ന സമയത്ത് വല്ല വാഴയും വെച്ചൂടായിരുന്നോ......അപ്പുനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ആരു പറഞ്ഞതും അവൻ പല്ല് ഞെരിച്ചു..... "ഹോ രാവിലെ തന്നെ തുടങ്ങി രണ്ടും എന്റെ ചെവിക്ക് കുറച്ച് സ്വസ്ഥത തരാവോ..... ലോകത്ത് എവിടെയും ഉണ്ടാവില്ല ഇങ്ങനെ ഒരു ആങ്ങളയും പെങ്ങളും അപ്പുറത്തെ വീട്ടിലെ.....

"മതി എന്റമ്മോ.... എന്ത് പറഞ്ഞാലും അപ്പുറത്തെ അവനെ കണ്ട് പഠിക്ക് ഇപ്പുറത്തെ ഇവളെ കണ്ട് പഠിക്ക്.... നിങ്ങൾ ഒരു അമ്മ ആണോ അമ്മേ.... ദേവകിയെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഇടക്ക് കേറി അപ്പു പറഞ്ഞു..... "അങ്ങനെ പറഞ്ഞുകൊടുക്ക് അപ്പുവേട്ട..... ആരു അപ്പൂന്റെ തോളിൽ കൈ വെച്ചതും അവൻ അത് തട്ടി തെറിപ്പിച്ചു..... "അയിന് നീ ഏതാ.... ഇത് അമ്മയും ഞാനും തമ്മിലുള്ള പ്രശ്നമാ നീ ഇടപെടേണ്ട.... ആരുനെ പുച്ഛിച്ചുകൊണ്ട് അപ്പു പറഞ്ഞതും അവൾ മുഖം വീർപ്പിച്ചുകൊണ്ട് സോഫയിൽ ഇരുന്നു... "എന്താ ഇവിടെ പ്രശ്നം.... കണ്ണട ഒന്ന് നേരെ ആക്കി പേപ്പറും പിടിച്ചുകൊണ്ട് വരുന്ന ശങ്കറിനെ ദേവകി കണ്ണുരുട്ടി പേടിപ്പിച്ചു.....

"രണ്ട് കുലക്കാത്ത വാഴ നിങ്ങൾ ഇവിടെ നട്ടിട്ടുണ്ടല്ലോ അത് തന്നെ കാര്യം.... നിങ്ങൾ ഒരു അച്ഛനാണോ ഇന്നലെ രാത്രി ആ പെണ്ണിനെ വീട്ടിൽ ആക്കാൻ പോയതാ എന്റെ മോൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല നിങ്ങൾ ഒന്ന് അന്വേഷിച്ചോ..... "എന്റെ ദേവു ഞാൻ വിളിച്ചു അവന്റെ കാർ പഞ്ചർ ആയി... ആഹാ....... ഒന്നാമത് അത് നന്നായി ആ മോള് വീട്ടിൽ ഒറ്റക്ക് നിക്കേണ്ടി വന്നില്ലല്ലോ...... "ഈ മനുവേട്ടൻ ഒരു ലോയർ അല്ലേ എന്നിട്ടും ഒരു പജ്വലിറ്റി ഇല്ല.... ഇന്ന് ഒരു കേസ് ഉള്ളതല്ലേ ഇപ്പോൾ തന്നെ ഒമ്പത് ആയി ഇനി എപ്പോൾ അവിടെ എത്താനാ...... അപ്പു വാച്ച് നോക്കിക്കൊണ്ട് പിറുപിറുത്തു..... "അതിന് അപ്പുവേട്ടന് എന്തിനാ ഇത്ര തിടുക്കം.... ഏട്ടൻ എവിടെ പോവാ..... ആരു സംശയത്തോടെ മുഖം ചുളിച്ചു.....

"ഈ..... ചുമ്മാ ഇന്ന് കോളേജിൽ ഏട്ടന്റെ കൂടെ പോവാന്ന് വിചാരിച്ചു.... ഏട്ടൻ ഒരു ലോയർ ആണെന്ന് പറയുന്നത് എനിക്കൊരു ഗും അല്ലേ...... അപ്പു കോളറ പൊക്കിക്കൊണ്ട് പറഞ്ഞു..... "അല്ല നീ എന്ത് നോക്കി നിൽക്ക..... വേഗം ഫ്രഷ് ആയി വാ നിനക്കും ഞങ്ങളുടെ കൂടെ വരാം..... അപ്പു ആരു ഇരുപ്പ് കണ്ട് പറഞ്ഞു...... "എനിക്ക് ഇന്ന് ഒരു മടി...... നാളെ പോവാം....... ആരു കുറച്ച് ക്ഷിണം അഭിനയിച്ചുകൊണ്ട് കിച്ചനിലേക്ക് നടന്നു....... "അല്ല അച്ഛാ ഞാൻ ഇങ്ങനെ ആലോചിക്കുകയാ ഞാൻ ഒരു ബിസിനെസ്സ് തുടങ്ങിയാലോ...... അപ്പുവിന്റെ ശബ്‌ദം ഇടിത്തിയ പോലെ ദേവകിയുടെയും ശങ്കറിന്റെയും ചെവിയിലേക്ക് തുളച്ചു കേറി അവർ പരസ്പരം ഒന്ന് നോക്കി.

"ഡാ ചെറുക്കാ വൈൽഡ് ഫോട്ടോഗ്രാഫിക്കോ എന്ത് മണ്ണാം കട്ടക്കോ പൊയ്ക്കോ....പക്ഷെ ബിസിനെസ്സ് എന്നും പറഞ്ഞോണ്ട് ഇറങ്ങിയാൽ പിന്നെ നിന്നെ ഈ വീട്ടിൽ കേറ്റില്ല..... നിന്റെ അച്ഛൻ പണ്ടൊരു ബിസിനെസ്സ് ചെയ്തിട്ട നമ്മൾ ഈ അവസ്ഥയിൽ ആയത്.... എന്റെ മോൻ ഊണും ഉറക്കവും ഉപേക്ഷിച്ച ഈ വീട് തന്നെ തിരിച്ചു പിടിച്ചത്....... അത് കൊണ്ട് ആ ആഗ്രഹം അങ്ങ് വിട്ടേക്ക്..... ദേവകി കളിയാലേ പറഞ്ഞു...... " അപ്പോൾ അച്ഛൻ ആണെന്റെ റോൾ മോഡൽ.... അമ്മ പേടിക്കണ്ട ഈ വീട് കൂടി അല്ലേ നമുക്ക് സമ്പാദ്യം ആയി ഉള്ളു ഇതും കൂടി ഞാൻ നശിപ്പിക്കും എന്നിട്ട് നിങ്ങളെ തെരുവിൽ ഇറക്കും അപ്പൊയെ എന്റെ ഉള്ളിലെ അച്ഛന്റെ മോന് സധാമാനം ലഭിക്കും.....

"ഇവനെ ഇന്ന് ഞാൻ.... ദേവകി ചട്ടുകവും എടുത്ത് അപ്പൂന്റെ അടുത്തേക്ക് വരുന്നത് കണ്ടതും അപ്പു അകത്തേക്ക് ഓടി..... "നിങ്ങൾ കേട്ടില്ലേ അവൻ പറഞ്ഞത്..... ദേവകി ശങ്കർന്റെ മുഖത്തേക്ക് നോക്കിയതും അയാൾ സങ്കടത്താൽ മുഖം താഴ്ത്തി ഇരുന്നു..... "എന്ത് പറ്റി മഹിയേട്ടാ.... ദേവകി ശങ്കറിന് അടുത്തായി ഇരുന്നു..... "ഏയ്‌ ഒന്നും ഇല്ല ദേവു ഞാൻ ഈ കുടുംബത്തിന് ഒരു ഭാരമായി അല്ലേ ദേവു....... "അയ്യേ ഞങ്ങൾ ചുമ്മാ കളിക്ക് പറഞ്ഞതല്ലേ മഹിയേട്ടാ..... ഏട്ടൻ ഇല്ലേൽ മനു എവിടേം എത്തില്ല എന്ന് അവൻ തന്നെ പറഞ്ഞത് ഏട്ടൻ കേട്ടില്ലേ... ഏട്ടൻ എല്ലാം ബിസിനെസ്സ് എന്നും പറഞ്ഞ് കൊണ്ടു കളഞ്ഞിട്ടും മനു എന്നെലും അതിനെ ചൊല്ലി ഏട്ടനോട് തർക്കിച്ചിട്ടുണ്ടോ പറ ഇല്ലല്ലോ.....

ഏട്ടനെ അത്രക്കും ഇഷ്ട്ട അവന്..... ഏട്ടൻ ഇങ്ങനെ തളർന്നിരിക്കുന്നത് കണ്ടാൽ അവന് സഹിക്കോ.... എല്ലാം ഒന്നിൽ നിന്നും തുടങ്ങ എന്റെ കൊച്ച് ഏട്ടൻ വേണം അവന്റെ കൂടെ എല്ലാത്തിനും.....അത്രയും പറഞ്ഞുക്കൊണ്ട് ദേവകി ശങ്കറിന്റെ കൈക്ക് മിതെ കൈ വെച്ചു...... ശങ്കർ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..... "ദേ മനുവേട്ടൻ വന്ന്...... കയ്യിലുള്ള പ്ലേറ്റിൽ നിന്നും ദോശ വായിലേക്ക് ഇട്ടുക്കൊണ്ട് ആരു പറഞ്ഞതും എല്ലാരും ഡോറിനടുത്തേക്ക് കണ്ണ് പായിച്ചു..... "ഹാ നീ വന്നോ വേഗം ഫ്രഷ് ആയി വാ കോടതിയിൽ പോവണ്ടതല്ലേ..... മനുവിനെ കണ്ട ഉടനെ ദേവകി പറഞ്ഞതും മനു അവർക്കരികിൽ വന്ന് നിന്നു..... "ആ കൊച്ചിന് ഇപ്പോൾ എങ്ങനെ ഉണ്ട് മോനെ.....

ശങ്കർ ചോദിച്ചതും മനു വാതിൽക്കലേക്ക് കണ്ണെറിഞ്ഞു....ദാവണി തുമ്പാൽ കൈ ചുയറ്റി ടെൻഷനോടെ നടന്നു വരുന്ന പൂജയെ കണ്ടതും മനുവിന് ചെറുതായി ചിരി പൊട്ടി..... "ഇത് ആ കുട്ടി ഇവൾ.... ദേവകി സംശയത്തോടെ മനുവിനെ നോക്കി..... "അവിടെ ഒറ്റക്കിടാൻ തോന്നിയില്ല..... മനു ഒറ്റ വാക്കിൽ ഉത്തരം ഒതുക്കി ആ പെണ്ണിനെ ഒന്ന് നോക്കി..... "ആരു നീ പൂജയെ കൂട്ടി അകത്തേക്ക് പോ...... അവന്റെ ശബ്‌ദം കേട്ടതും ആരു പത്രം തായെ വെച്ചുക്കൊണ്ട് പൂജയെ ചുറ്റി പിടിച്ചു.... അകത്തേക്ക് കൂട്ടി കൊണ്ടുപോയി....... "ഡാ നീ ഇത് എന്ത് ഭാവിച്ച..... നമുക്ക് ആ കൊച്ചിനെ കുറിച്ച് ഒന്നും അറിയില്ല.... അതും അല്ല അവളുടെ ചിലവ്...... "ഞാൻ അല്ലേ എല്ലാ ചിലവും നോക്കുന്നത് അതിന്റെ കൂടെ ഇതും കൂടി.....

എനിക്ക് വല്യ ചിലവായി തോന്നുന്നില്ല.....ദേവകിയെ പുറത്തിയാക്കാൻ സമ്മതിക്കാതെ മനു പറഞ്ഞതും ശങ്കറും ദേവകിയും മുഖത്തോട് മുഖം നോക്കി..... "അച്ഛൻ പേടിക്കണ്ട അച്ഛാ ആ തറവാട് നമ്മൾ തിരിച്ചു പിടിക്കും.....അതിന് പൂജ ഒരിക്കലും ഒരു ചിലവ് ആവില്ലല്ലോ..... "എനിക്ക് ഒരു എതിർപ്പും ഇല്ല മനു നീ ചെയ്യുന്നത് എല്ലാം ശെരി ആയിരിക്കും.... എല്ലാം നമുക്ക് തിരിച്ചു പിടിക്കാൻ സാധിക്കും.... മനു പറഞ്ഞപോലെ ആ കുട്ടി എങ്ങനെയാ ദേവു ചിലവ് ആവുന്നേ നമ്മളുടെ ഭക്ഷണത്തിന്റെ ഒരു ചെറിയ പങ്ക് അത്രെ ഉള്ളു.....മനുവിന്റെ തോളിൽ കൈ ഇട്ട് ശങ്കർ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....... "ഏട്ടാ ഏട്ടൻ എന്ത് നോക്കി നിൽക്കാ വേഗം റെഡി ആവ് കോർട്ടിൽ പോവണ്ടെ......

അപ്പു തിടുക്കത്തിൽ പറഞ്ഞതും മനു അവനെ അടിമുടി നോക്കി..... "എന്നെ പറഞ്ഞയക്കാഞ്ഞിട്ട് നിനക്കെന്താ തിടുക്കം.... ഒരു പുരികം പൊക്കിക്കൊണ്ട് മനു ചോദിച്ചതും അപ്പു ഒന്ന് ചിരിച്ചു.... "ഏട്ടന്റെ കൂടെ വരാൻ.... അപ്പു ഇളിച്ചോണ്ട് പറഞ്ഞു..... "നീ എങ്ങനെ വരാനാ കാർ പഞ്ചർ ആയി... ഇനി അത് നന്നാകണം അത് വരെ ഓട്ടോയിൽ പോവാം..... "പഞ്ചർ ഒട്ടിച്ചില്ലേ..... "ഇല്ല അച്ഛാ.... അതിന് കുറെ വർക്ക്‌ ഉണ്ടാവും.....പഞ്ചർ ഒട്ടിച്ചാലും അത് പയേ പോലെ ഓട്ടാൻ പറ്റില്ലാ.... ഹാ....കുറച്ച് ക്യാഷ് ഒപ്പിക്കട്ടെ എന്നിട്ട് മൊത്തത്തിൽ ഒന്ന് മെയ്ന്റയിൻ ചെയ്യണം..... "നമുക്ക് പുതിയ ഒരു കാർ എടുത്തുകുടെ മനുവേട്ടാ...... പ്രതീക്ഷയോടെ നോക്കുന്ന അപ്പുവിനെ നോക്കി ഒന്ന് കണ്ണ് ചിമ്മി മനു തിരിഞ്ഞു നടന്നു.......

"പാവം എന്റെ കുട്ടി.....ആ ലോണുകൾ എല്ലാം അടച്ചു തീർത്ത് തറവാട് കൂടി തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ...... ദേവകി നിരാശയോടെ ശങ്കറിനെ നോക്കി..... "എല്ലാം തിരിച്ചു പിടിക്കാൻ സാധിക്കും ദേവു ന്റെ മോൻ എല്ലാം തിരിച്ചു പിടിക്കും ആരുടെയും സഹായമില്ലാതെ..... മിഴികൾ താഴ്ത്തി ശങ്കർ അകത്തേക്ക് കേറിപോവുന്നതും നോക്കി അപ്പു നിന്നു......ഫോൺ എടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്തു..... "ഹലോ ഡാ.... എനിക്ക് ഒരു അയ്യായിരം രൂപയുടെ അത്യാവശ്യം ഉണ്ട് നീന്റെൽ ഉണ്ടാവോ.... "ഇത് എന്ത് ചോദ്യ..... നിനക്ക് ഒരു അത്യാവശ്യം വന്നാൽ അമ്മേടെ കെട്ടുതാലി വിറ്റായാലും ഞാൻ പണം തരില്ലേ....മറുപടി കേട്ടതും അപ്പു ഒന്ന് ചിരിച്ചു........ "ഇന്ന് തന്നെ വേണോടാ......

"ഹാ ഡാ ചെറിയ ഒരു അത്യാവശ്യം അതാ....... അപ്പു പറയുന്നത് കേട്ടതും ദേവകി അവനെ സംശയത്തോടെ നോക്കി...... "ഹാ ഒക്കെ ഡാ ഞാൻ കോളേജിന്റെ മുന്നിൽ ഉള്ള ATMന്റെ അടുത്ത് ഉണ്ടാവും നീ വന്നോ ഞാൻ ഇറങ്ങി...... "ഹാ ഡാ കാണാം..... അത്രയും പറഞ്ഞുക്കൊണ്ട് ഫോൺ എടുത്ത് പോക്കെറ്റിൽ ഇട്ടു..... "നിനക്ക് ക്യാമറ വാങ്ങാൻ ആണോ ഈ പണം .... ദേവകി സംശയത്തോടെ അപ്പുനെ നോക്കി...... "അല്ല മനുവേട്ടന്റെ കാർ നന്നാക്കാൻ.... എനിക്ക് എല്ലാം ഏട്ടൻ അല്ലേ അമ്മേ..... എന്റെ ഏട്ടൻ അങ്ങനെ ഓട്ടോയിലും ബസിലും പോവണ്ട..... ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നോളം കാലം അഡ്വ.ആർണവ് മഹാദേവ് കാറിൽ തന്നെ പോവും..... ദേവകി നിർവൃതിയോടെ അപ്പൂനെ നോക്കി....

"ഇതെങ്ങനെ നീ ആ പയ്യന് തിരിച്ചു കൊടുക്കും.....അയ്യായിരം ചെറിയ തുക ആണോ അപ്പു...... "കൂലി പണി എടുത്തായാലും വീട്ടും എന്റെ മനുവേട്ടന് വേണ്ടി അല്ലേ ഞാൻ അങ്ങ് സഹിച്ചു...... സമയം വൈകി.... ഞാൻ പോട്ടെ ദേവികുട്ടി.... ദേവകിയുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അപ്പു പുറത്തേക്കിറങ്ങി.... "പണത്തിനു കുറച്ച്... അല്ല കുറെ കുറവ് ഉണ്ടെന്നുള്ളത് സത്യവാ..... ഈ മക്കൾ ഉള്ളപ്പോൾ നമുക്കെന്തിനാ ദേവു പണം... പിന്നിൽ നിന്നും ശങ്കറിന്റെ ശബ്‌ദം കേട്ടതും ദേവകി തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.... 🦋 🦋 "പൂജ ചേച്ചിക്ക് എത്ര വയസ്സായി.... ബെഡിൽ നിലത്തേക്ക് മിഴി ഊന്നി ഇരിക്കുന്ന പൂജയെ നോക്കി ആരു ചോദിച്ചതും അവൾ ഒന്ന് തല പൊക്കി നോക്കി.......

"പെൺകുട്ടികളോട് വയസ്സ് ചോദിക്കരുത് ആരു..... പെട്ടന്ന് മനുവിന്റെ ശബ്ദം കേട്ടതും പൂജ ബെഡിൽ നിന്നും എണിറ്റു.... ആരു മനുനെ കണ്ടതും ഒന്ന് ചിരിച്ചു..... "എന്റെ കൂടെ വരുന്നോ കോർട്ടിലേക്ക്... ഇവിടെ ചുമ്മാ ഇരിക്കല്ലേ..... പുറത്തൊക്കെ ഇറങ്ങിയാൽ മൈൻഡ് ഒന്ന് ഫ്രഷ് ആവും..... പുഞ്ചിരിയാലെ പറയുമ്പോഴും പെണ്ണിന്റെ കണ്ണുകളിൽ മുഴുകി ഇരുന്നവൻ.....അവൾ ആ കണ്ണുകളെ നേരിടാൻ കഴിയാതെ മിഴി തായ്ത്തി നിന്നു..... "എന്നാൽ ഞാനും വരട്ടെ ഏട്ടാ....ആരുന്റെ ശബ്‌ദം കേട്ടതും മനു അവളെ ഒന്ന് നോക്കി...... "നീ ഇന്ന് കോളേജിൽ പോയില്ലേ.... ഗൗരവത്തോടെ മനു ചോദിച്ചതും ആരു ചെറിയ കുട്ടികളെ പോലെ ചുണ്ട് പിളർത്തി മനുനെ നോക്കി.....

"മര്യാദക്ക് സപ്ലി ഒന്നും ഇല്ലാതെ പാസ്സ് ആയിക്കോണം ചുമ്മാ വല്ലവന്റെയും അടുക്കളയിൽ കിടന്ന് പുക അടിക്കാൻ അല്ല ഞാൻ നിന്നെ ഇതുവരെ പഠിപ്പിച്ചത്...... നിനക്ക് ഒരു ജോലി ആവാതെ നിന്നെ ഞാൻ കെട്ടിച്ചു വിടില്ല മോളെ..... മനു ഒരു താളത്തിൽ പറഞ്ഞതും പൂജക്ക്‌ ചിരി പൊട്ടി.... ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുയിയിലേക്കും ഇറുങ്ങുന്ന കണ്ണുകളിലേക്കും അവന്റെ കണ്ണുകൾ മാറി മാറി സഞ്ചരിച്ചു..... "ഞാൻ പോവാ.... ആരു ദേഷ്യത്തോടെ റൂമിൽ നിന്നും ഇറങ്ങി പോയി..... "താൻ എന്റെ കൂടെ വരുന്നോ ചുമ്മാ ഒന്ന് മൈൻഡ് ഫ്രഷ് ആകാം...... "കോർട്ടിൽ എന്ത് മൈൻഡ് ഫ്രഷ് ആക്കാനാ..... പെണ്ണൊരു കുറുമ്പ് നിറച്ച ചിരിയാലേ ചോദിച്ചു.....

"ചുമ്മാ താൻ വാ ഫുഡ്‌ അവിടുന്ന് കഴിക്കാം വാ..... മുന്നിൽ പോവുന്ന മനുവിനെ നോക്കി പൂജ നിന്നു....അവന്റെ വാക്കുകളെ ധിക്കരിക്കാൻ അവൾക്ക് തോന്നിയില്ല അവന്റെ പുറകെ ചെന്നു.... ആരാണ് തനിക്കിവൻ..... പറയാതെ മനസ്സ് മൊഴിഞ്ഞു കൊണ്ടിരുന്നു..... "ഹാ മോള് വാ ഫുഡ്‌ കഴിക്കാം..... തന്നെ നോക്കി നിറപുഞ്ചിരിയാലേ പറയുന്ന ദേവകിയിലേക്ക് അവൾ മിഴി ഊന്നി..... അമ്മ ഹൃദയം എന്തിനോ തേങ്ങൽ നിറച്ചു...... "ഇല്ലമ്മേ ഞങ്ങൾ പുറത്തുന്ന് കഴിച്ചോളാം...... പെണ്ണിനെ ഒന്ന് ഒളികണ്ണാലെ നോക്കി മനു മുന്നിൽ നടന്നു..... പുറകെ ദേവകിക്കും ശങ്കറിനും ഒരു പുഞ്ചിരി പൊയിച്ചുകൊണ്ട് പൂജയും. "മഹിയേട്ടാ എനിക്ക് ഒരു സംശയം മനുന് ഈ കുട്ടിയെ നേരത്തെ അറിയാമോ..........................................തുടരും………

നിന്നരികിലായ് : ഭാഗം  2

Share this story