നിഴലായ് നിൻകൂടെ: ഭാഗം 4

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

" ശങ്കരാ... ഞാനൊരു കൂട്ടരോട് പറഞ്ഞുവച്ചിട്ടുണ്ട് ലച്ചൂന്റെ കാര്യം.. അവരു നാളെ വന്നോട്ടെയെന്നു ചോദിക്കുന്നുണ്ടെടോ.. ചെക്കൻ വക്കീലാ.. നല്ല സ്വഭാവാ.. എനിക്ക് അടുത്തറിയാവുന്നവരാ.. " ലച്ചുവിന്റെയും തീർത്ഥയുടെയും കല്യാണകാര്യങ്ങൾക്ക് തീരുമാനമെടുക്കുവാനായി അകത്തെ സോഫയിൽ ഒത്തുകൂടിയിരിക്കുകയാണ് ശങ്കരനും പ്രകാശനും.. അപ്പോഴാണ് പ്രകാശനിത് പറയുന്നത്.. അതുവരെ ഫോണിൽ കളിച്ചുകൊണ്ട് അവർക്കടുത്തായി ഇരുന്നിരുന്ന നിവിയും വേദും ഇതുകേട്ടതും ഒന്ന് തലയുയർത്തി ഇരുവരെയും നോക്കി.. വേദിപ്പോൾ നാട്ടിൽ തന്നെ ഒരു കമ്പനിയിൽ ജോലിക്ക് കയറിയിട്ടുണ്ട്.. " ആണോ.. തനിക്കറിയാവുന്നവരാണേൽ വന്നു കാണട്ടെടോ.. ലച്ചൂനെ ഇഷ്ടാവാണേൽ നമുക്ക് ബാക്കി നോക്കാലോ.. " ഒത്ത ഒരു ആലോചന വന്ന സന്തോഷം ആ അച്ഛന്റെ മുഖത്തു കാണമായിരുന്നു.. " ന്റെ ലച്ചൂനെ ആർക്കാ ഇഷ്ടാവാതിരിക്കാ ശങ്കരമാമേ.. " ശങ്കരന്റെ മീശയിലൊന്നു കളിയായി വലിച്ചുകൊണ്ട് നിവി കുസൃതിയാൽ പറഞ്ഞിരുന്നു.. " ആഹ്.. വിടെടി പെണ്ണേ.. കൂടുന്നുണ്ട് നിനക്ക്.. ന്റെ മോൻ കണ്ടേച്ച് വരണ്ട ഇതൊന്നും.. "

നിവിയുടെ നേരെ കണ്ണുക്കൂർപ്പിച്ചുകൊണ്ട് ശങ്കരൻ പറയുമ്പോൾ പ്രകാശനും ഇരുന്നു ചിരിക്കുകയായിരുന്നു.. " ഓഹ്.. ഒരു മോൻ.. ലോകത്തെവടേം കാണാത്ത കൂട്ടുള്ള മോനേം കൊണ്ട് വന്നേക്കാ.. അരപിരിയൻ.. " " ബെസ്റ്റ്.. രുദ്രേട്ടൻ കേൾക്കണ്ട പെണ്ണേ... " നിവിയുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് വേദ് പറയുന്നുണ്ട്.. " പിന്നെ.. അങ്ങോരിപ്പോ കേട്ടാ തന്നെ എന്താ.. ഞാനിനിയും പറയും.. അരപിരിയൻ.. പ്രാന്തൻ.. കടുവ.. " ശങ്കരനെയും വേദിനെയും നോക്കിയൊന്നു പുച്ഛിച്ചുകൊണ്ട് തിരിയുമ്പോഴാണ് താഴത്തെ പടിയിൽ കയ്യ്ക്കട്ടി നിന്നുകൊണ്ട് തന്നെ തന്നെ നോക്കി ദേഷ്യത്താൽ നിൽക്കുന്ന രുദ്രനെ നിവി കാണുന്നത്.. അപ്പൊത്തന്നെ ബാക്കി ഒന്നും പറയാൻ നിൽക്കാതെ അവളെഴുനേറ്റ് അടുക്കളയിലേക്കോടിയിരുന്നു.. നിവിയെയും രുദ്രനെയും മാറി മാറി നോക്കിക്കൊണ്ടിരുന്നിരുന്ന രണ്ട് അച്ഛന്മാരുടെയും വേദിന്റെയും ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു.. " ആഹ്.. രുദ്രേട്ടൻ വന്നോ.. പെണ്ണിനെ ഇനി നാളെ നോക്കിയാൽ മതി..

" രുദ്രനെ നോക്കി നിറഞ്ഞ് ചിരിച്ചുകൊണ്ട് വേദ് പറയുമ്പോൾ രുദ്രനും കണ്ണുകൾ ചിമ്മികാണിച്ചുകൊണ്ട് പുഞ്ചിരിച്ചിരുന്നു.. " രുദ്രാ.. പ്രകാശൻ നാളെയൊരു കൂട്ടര് വരുന്നതിനെപ്പറ്റി പറയായിരുന്നു.. നമ്മള്ടെ ലച്ചൂനെ.. " " അതെയോ.. ആരാ മാമേ.. മാമക്ക് പരിചയമുള്ളവരാണോ?? " സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് രുദ്രനും അവരുടെ എതിർഭാഗത്തായി വന്നിരുന്നു.. " അതേടാ മോനെ.. എനിക്കറിയാവുന്നവരാ.. നല്ല ചെക്കനാ.. ഒന്ന് വന്നു കാണട്ടെ അവരാദ്യം.. " പ്രകാശനാണ്.. " ഞാനും കണ്ടിട്ടുണ്ട് ആ ചെക്കനെ.. കാണാനൊക്കെ കൊള്ളാട്ടോ.. പെരുമാറാനും നല്ലതാ.. " എല്ലാവർക്കുമുള്ള ചായയുമായി ദേവിയും അവർക്കൊപ്പം കൂടിയിരുന്നു.. ദേവിയുടെ പുറകെ വാലുപോലെ വന്നിരുന്ന നിവി രുദ്രന്റെ ഒരൊറ്റ നോട്ടത്തിൽ അടുക്കള വാതിലിനു മറവിലേക്ക് മറഞ്ഞു.. ഇടയ്ക്കിടെ ഒളിക്കണ്ണാലെ അകത്തേക്ക് എത്തിനോക്കിക്കൊണ്ട് അടുക്കളയിൽ അങ്ങേ മൂലക്കലിരുന്നു പയർ അരിയുന്ന ലച്ചൂനോടായി എന്തോ സംസാരിക്കുന്നുമുണ്ട് പെണ്ണ്.. അകത്തെ സംഭാക്ഷണങ്ങൾ വ്യക്തമായൊന്നും കേൾക്കുന്നില്ലെങ്കിൽ കൂടി വിവാഹകാര്യം ആയിരിക്കുമെന്ന് ലച്ചുവിനും അറിയാമായിരുന്നു.. ജീവ പോയിട്ട് തിരിച്ചെത്താത്തതുകൊണ്ട് തന്നെ ആകെ കയ്യ്‌വിട്ട മനസുമായാണ് ആ പെണ്ണവിടെ എല്ലാവരുടെയും മുൻപിൽ അഭിനയിച്ചുകൊണ്ടിരുന്നത്..

ശരീരത്തിന് തോന്നുന്ന തളർച്ചയേക്കാളുപരി മനസ്സ് തളർന്ന് മറ്റേതോ ലോകത്തിലെന്നപോലെ യന്ത്രം കണക്കെ അവൾ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു.. " എന്ന താൻ അവരോട് പറഞ്ഞേക്ക് പ്രകാശ നാളെ തന്നെ വന്നോ.." പുഞ്ചിരിച്ചുകൊണ്ട് പറയുന്ന ശങ്കരന്റെ വാക്കുകൾ പൂർത്തിയാകും മുൻപേ തന്നെ മറ്റൊരു ഗാഭീര്യമാർന്ന സ്വരം അവിടെ മുഴങ്ങിയിരുന്നു.. " ന്റെ ലച്ചൂനിവിടെ ആരും ചെക്കനെ ഒപ്പിക്കാൻ നിക്കണ്ട.. ന്റെ പെണ്ണാ അവൾ.. ഈ ജീവേടെ.. " മുഴങ്ങി കെട്ട അവന്റെ ശബ്ദം ലച്ചുവിന്റെ കാതുകളിൽ തുളഞ്ഞുകയറുമ്പോൾ ഹൃദയം പോലും നിശ്ചലമായി പോയിരുന്നു അവളുടെ... " ജീവാ.. തോന്നിവാസം പറയുന്നോടാ.. " ഒറ്റൊരു നിമിഷത്തെ അമ്പരപ്പ് മാറിയപ്പോൾ പ്രകാശൻ ചാടിയെഴുനേറ്റ് ജീവക്ക് മുൻപിലായി പാഞ്ഞു ചെന്ന് പറഞ്ഞിരുന്നു..അപ്പോഴും ബാക്കിയുള്ളവരെല്ലാം തന്നെ നിശ്ചലരായിരിക്കുകയായിരുന്നു.. " തോന്നിവാസോ?? എന്ത് തോന്നിവാസം?? രണ്ടാമത്തെ മകന് വേണ്ടി തീർത്ഥയെ ആലോചിച്ചപ്പോൾ ഇല്ലാത്ത എന്ത് തോന്നിവാസമാണ് എന്റെ കാര്യത്തിൽ ഉള്ളത്?? " ശങ്കരനെയും പ്രകാശനെയും ദേവിയെയും മാറി മാറി നോക്കിക്കൊണ്ട് ജീവ ചോദിച്ചു..

കേട്ടത് വിശ്വസിക്കാനാവാതെ ജീവയെയും നിവിയെയും ദേവിയെയുമൊക്കെ മാറി മാറി നോക്കിക്കൊണ്ടിരിക്കുകയായിരു വേദ് അപ്പോൾ.. രുദ്രന്റെ മുഖത്തെ അമ്പരപ്പ് മാറി ദേഷ്യം നിറയാൻ തുടങ്ങുന്നത് കണ്ട് അടുക്കളവാതിലിൽ നിന്നിരുന്ന നിവിയും അവർക്കിടയിലേക്കെത്തിയിരുന്നു.. " കല്യാണമേ വേണ്ടാന്ന് പറഞ്ഞിരുന്ന നിനക്ക് എപ്പോ മുതലാടാ ഇങ്ങനെ ഒരു പെണ്ണുണ്ടായത്?? ഏഹ്?? നിനക്കിട്ട് കളിക്കാൻ ഉള്ളതല്ല ആ കുഞ്ഞ്..." ജീവയ്ക്കുമുന്നിൽ നിന്നുകൊണ്ട് പ്രകാശൻ ശബ്‍ദമുയർത്തുമ്പോൾ ദേവി അയാളെ പിടിച്ചുവയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. അവരെ ഒന്ന് നോക്കിക്കൊണ്ട് ജീവ ശങ്കരനടുത്തേക്കായി ചെന്ന് കാൽകീഴിലായി മുട്ടുകുത്തി നിന്നു.. അപ്പോഴും നടക്കുന്നതെന്തെന്നറിയാതെ ആ അച്ഛൻ ഞെട്ടലിൽ തന്നെ ഇരിക്കുകയായിരുന്നു.. " നിക്ക് ഇഷ്ടാ മാമേ.. ഇന്നേവരെ ജീവ ഒരു ഇഷ്ടോം ആരേം അറിയിച്ചിട്ടില്ല.. എന്റെ മൗനംകൊണ്ട് നഷ്ടപ്പെടുത്താൻ വയ്യാ.. എനിക്കറിയാ.. ഞാനും ലച്ചൂവും തമ്മിൽ പതിമൂന്നു വയസ്സിന്റെ വ്യത്യാസം ഉണ്ട്.. അത് ഒരുപാട് കൂടുതലും ആണ്.. ലച്ചൂനും നിങ്ങൾക്കെല്ലാവർക്കും സമ്മതമാണെൽ ആണേൽ മാത്രം നിക്ക് ലച്ചൂനെ തന്നേക്കാവോ?? ന്റെ ജീവൻ പോലെ നോക്കിക്കോളാം.. "

അയാളുടെ ഇരുകയ്യ്കളെയും മുറുക്കെ പിടിച്ചുകൊണ്ടു പറഞ്ഞു നിർത്തുമ്പോൾ ജീവയുടെ സ്വരവും ഇടറുന്നുണ്ടായിരുന്നു... കേട്ടുകൊണ്ട് നിന്നിരുന്ന എല്ലാവരുടെയും ഉള്ളിൽ ഒരു പിടപ്പായിരുന്നു.. ജീവയുടെ സംസാരവും പ്രവർത്തിയും അവരാരും ഇന്നേവരെ കണ്ടിരിക്കുന്ന പോലെയായിരുന്നില്ല.. പ്രായത്തിലുള്ള വ്യത്യാസം ഒഴിച്ചാൽ ജീവയെ ഒഴിവാക്കാനായി മറ്റൊരു കാരണവും ഇല്ലെന്നുള്ളത് രുദ്രനും ഓർക്കുകയായിരുന്നു.. എന്നിരുന്നാലും പ്രായം തന്നെ അവനു അംഗീകരിക്കാനാവുന്നുണ്ടായില്ല.. തന്നെക്കാൾ അഞ്ചു വയസിനു മൂത്ത ഒരാൾ തന്റെ കുഞ്ഞനിയത്തിയെ കല്യാണം കഴിക്കുന്നു.. അതും പ്രണയിച്ച്.. ഇത്രയും ചെറിയൊരു കുട്ടിയേ പ്രണയിക്കാൻ എങ്ങനെ തോന്നി ജിച്ചേട്ടന്.. അത് മാത്രമോ ഇതറിയുമ്പോൾ ഉള്ള അവളുടെ പ്രതികരണം ഓർക്കാൻ പോലും ആവുന്നില്ലായിരുന്നു രുദ്രന്.. ശങ്കരന്റെ കയ്യും പിടിച്ചുകൊണ്ടു പ്രേതീക്ഷയോടെ നോക്കുന്ന ജീവയുടെ അടുത്തേക്ക് നടക്കാനൊരുങ്ങിയ രുദ്രന്റെ കൈയിൽ നിവി കയ്യ്കോർത്തുപിടിച്ചു..

രുദ്രനൊരു നിമിഷം ഒന്ന് ഞെട്ടികൊണ്ട് അവളെ തന്നെ ഉറ്റുനോക്കി.. നിറഞ്ഞിരിക്കുന്ന അവളുടെ മിഴികൾ എന്തോ അപേക്ഷിക്കും പോലെ തോന്നിയവന്.. ആദ്യമായി കാണും പോലെ അവളുടെ നിറഞ്ഞ മിഴികളും വിറയ്ക്കുന്ന മൂക്കിൻ തുമ്പും നോക്കിനിൽക്കുമ്പോൾ ശബ്ദമേതും കൂടാതെ ചുണ്ടുകളനക്കി 'പ്ലീസ്' എന്നവൾ പറയുന്നുണ്ടായിരുന്നു.. എടുത്തുചാടി എന്തേലും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എല്ലാവർക്കും ദോഷമേ ചെയ്യുള്ളൂ എന്ന ചിന്ത വന്നതും അവനും നിശ്ചലനായി നിന്നു.. നിറഞ്ഞുവരുന്ന മിഴികൾ എല്ലാവരിൽ നിന്നും മറയ്ച്ചുപിടിക്കാനായി ശങ്കരന്റെ മുഖത്തുനോക്കിയൊന്നു പുഞ്ചിരിച്ച ശേഷം മറുപടിക്ക് കാത്തുനിൽക്കാതെ ജീവ പുറത്തേക്കിറങ്ങി നടന്നിരുന്നു... അതു കണ്ടതും ഒരു ഏന്തലോടെ ദേവി പ്രകാശന്റെ ദേഹത്തേക്ക് ചാരിയിരുന്നു.. വേദ് അമ്മയുടെ തോളിൽ പിടിച്ചുകൊണ്ടു ആശ്വസിപ്പിക്കാനെന്നവണ്ണം ശ്രമിക്കുന്നുണ്ടായിരുന്നു.. അപ്പോഴും കേട്ടതെല്ലാം വിശ്വസിക്കാനാവാതെ അടുക്കളയുടെ ഒരു മൂലക്കലിരുന്ന് ദാവാണിത്തുമ്പിനാൽ വായ പൊത്തിപ്പിടിച്ചുകൊണ്ട് കരയുകയായിരു ലച്ചൂ.. എല്ലാവരാലും താൻ പറ്റിക്കപെടായിരുന്നെന്ന് ഒരു നിമിഷം തിരിച്ചറിഞ്ഞതും അടക്കിപ്പിടിച്ച കരച്ചിൽ ചീളുകളുടെ സ്വരം പുറത്തേക്കൊഴുകിയിരുന്നു..

ഒത്തിരി നോവുന്നുണ്ടായിരുന്നു ആ പെണ്ണിന്.. ശ്വാസം എടുക്കാൻ പോലുമാവാതെ പിടഞ്ഞുകൊണ്ടവൾ വേദനകൾ സ്വയം ഏറ്റുവാങ്ങിയിരുന്നു.. അവളുടെ ഹൃദയത്തിലെ മുറിവുകളുടെ ആഴം തിരിച്ചറിഞ്ഞവണ്ണം കുളപടവിൽ കണ്ണുകളടച്ചു കിടന്നിരുന്ന ജീവയുടെ കണ്ണുകളിൽ നിന്നും മിഴിനീർ ഒഴുകിക്കൊണ്ടിരുന്നു... ഹൃദയത്തിന്റെ പിരിമുറുക്കം അനിയന്ത്രിതമായതും കൽപടവിൽ കൈയ് ചുരുട്ടിയിടിച്ചുകൊണ്ട് അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.. എനിക്ക് നിന്നെ വേദനിപ്പിക്കേണ്ടിവരാണ് ലച്ചൂസേ.. ഒരിക്കലും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടല്ല മോളെ.. വേറൊരു വഴിയും ഏട്ടന് മുന്നിൽ ഇല്ലാഞ്ഞിട്ടാണ്.. ഇന്ന് എല്ലാരും എന്നെ കുറ്റപ്പെടുത്തുമായിരിക്കും.. കുറ്റപ്പെടുത്തട്ടെ... അച്ഛനില്ലാത്ത കുഞ്ഞിനേയും കൊണ്ട് ന്റെ ലച്ചൂനെക്കൊണ്ട് പറ്റില്ല.. എല്ലാവരുടെയും കുത്തുവാക്കുകളും കളിയാക്കലുകളും താങ്ങുവാൻ പോന്ന മനസ്സ് നിനക്കില്ല എന്ന് എനിക്കറിയാം പെണ്ണേ.. ആരും അറിയണ്ട ഒന്നും.. നിനക്കൊ കുഞ്ഞിനോ ഒരാപാത്തും വരാതെ എനിക്ക് നോക്കിയേ പറ്റൂ.. എന്റെ കുഞ്ഞാ അത്.. അങ്ങനെയേ മറ്റൊരാൾ ഇനി അറിയാൻ പാടുള്ളൂ.. ദേവനൊരിക്കലും നിന്നെയോ കുഞ്ഞിനെയോ സ്നേഹിക്കാനാവില്ല ലച്ചൂ.. ഞാനിന്നത് നേരിട്ട് കണ്ടറിഞ്ഞതാണ്..

അവന്റെ താലി നിനക്ക് വാങ്ങിതരാൻ എന്നെക്കൊണ്ട് പറ്റുമായിരിക്കും മോളെ.. പക്ഷെ അവൻ ഒരിക്കലും നിന്നെ സ്നേഹിക്കാനോ അംഗീകരിക്കാനോ പോവുന്നില്ല.. അവന്റെ ഉള്ളിൽ എന്നും എപ്പോഴും തീർത്ഥ മാത്രം ഉണ്ടാവുകയുള്ളൂ.. അവളുടെ കൂടി ഭാവിയും ഇതൊടുകൂടെ നശിപ്പിക്കാൻ പറ്റില്ല.. ഏട്ടനോട് ക്ഷമിക്ക് ലച്ചൂ.. ബാംഗ്ലൂരിൽ ദേവന്റെ ഫ്ളാറ്റിൽ ചെന്നപ്പോളുണ്ടായ കാര്യങ്ങളിലേക്ക് അവന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി.. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് വന്ന തീർത്ഥയെ കണ്ടതും ഒരു നിമിഷം നിശ്ചലനായി ജീവ നിന്നുപോയി.. " ജിച്ചേട്ടാ അത്.. " എന്തോ പറയാൻ തുടങ്ങിയ ദേവന്റെ മുഖമടച്ചു ഒന്ന് കൊടുത്തു ജീവ.. പ്രേതീക്ഷിക്കാത്തതായതിനാൽ ദേവനൊന്നു വേച്ചു പുറകോട്ട് പോയിരുന്നു.. ആകെ തരിച്ചുപോയ ഇടത്തെ കവിളിൽ കൈയ് ചേർത്തുപിടിച്ചുകൊണ്ട് മുഖമുയർത്തി നോക്കുമ്പോൾ ദേഷ്യത്താൽ വിറക്കുന്ന ജീവയെയാണ് ദേവൻ കണ്ടത്.. " ഇവളെന്താടാ നിന്റെ ഫ്ളാറ്റിൽ?? " അലറുകയായിരുന്നു ജീവ " ഏട്ടാ.. പതിയെ.. പ്ലീസ്.. " പേടിച്ച് നിൽക്കുന്ന തീർത്ഥയെ ഒരു കയ്യാൽ പൊതിഞ്ഞു പിടിച്ചുകൊണ്ടു ദേവൻ ജീവയോടായി പറയുമ്പോൾ തീർത്ഥ ദേവനെ ഭയത്താൽ അള്ളിപിടിച്ചിട്ടുണ്ടായിരുന്നു.. ഇരുവരേയേം നോക്കി നിന്ന ജീവക്ക് ആകെ തളരും പോലെ തോന്നി..

വയറിൽ കൈയ് ചേർത്ത് ദേവന്റെ കുഞ്ഞവിടെയുണ്ടെന്ന് കരഞ്ഞുപറഞ്ഞ പെണ്ണിനെ ഓർമ്മ വന്നതും അടുത്തുള്ള സോഫയിൽ തളർന്നിരുന്നുപോയി ജീവ.. തുടയിൽ കയ്യ്മുട്ട് കുത്തി ഇരുകയ്കളാലെയും നെറ്റിയെ താങ്ങി ഇരിക്കുമ്പോഴും സ്വന്തം അവസ്ഥയെകാളുപരി സഹോദരിയെ പറ്റി വേവലാതിപ്പെട്ടിരുന്ന ലച്ചുവിൽ ഉടക്കികിടക്കുകയായിരുന്നു അവന്റെ മനസ്സ്... " ജിച്ചേട്ടാ.. " കാൽകീഴിലായി വന്നിരുന്നുകൊണ്ട് ദേവൻ വിളിച്ചപ്പോഴാണ് ജീവ മുഖമുയർത്തി അവനെ നോക്കിയത്.. ജീവയുടെ ചുവന്നു നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടതും ദേവന്റെ ഹൃദയവും വേദനിക്കുകയായിരുന്നു.. " സോറി ഏട്ടാ.. സോറി.. എനിക്ക് ഇവളില്ലാതെ പറ്റില്ല ഏട്ടാ.. കല്യാണം കഴിക്കാതെ ഒന്നിച്ചിവിടെ.. തെറ്റാണെന്നറിയാം... എന്നോട് ക്ഷമിക്ക് ഏട്ടാ.. " തന്റെ മടിയിൽ മുഖം ചേർത്ത് വെച്ച് പറയുന്ന ദേവനെ ജീവ വേദനയോടെ നോക്കി.. എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയാതെ അവൻ ഇരുന്നു.. തീർത്തയുടെ ഏന്തലുകളും കേൾക്കുന്നുണ്ടായിരുന്നു.. " ഓർമ്മ വെച്ച കാലം മുതൽ കൊണ്ട് നടക്കുന്നതാ ഏട്ടാ ഈ നെഞ്ചിൽ ഇവളെ.. ഒരു താലി ചാർത്തിയിട്ടില്ലാന്നുള്ളു.. ഇവൾ.. ഇവളെന്റെ പാതി തന്നെയാണ്..

അവളുടെ ഹോസ്റ്റലിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ കൂടെ കൊണ്ടന്നതാണ് ഞാൻ ഇവിടെ.. ഞങ്ങളുടെ കല്യാണക്കാര്യം എപ്പോഴും ഞാൻ പറയുന്നതല്ലേ ഏട്ടാ.. അപ്പോഴൊക്കെയും ഏട്ടന്റെ കഴിയട്ടെ എന്ന് പറഞ്ഞു അമ്മ നീട്ടിക്കൊണ്ട് പോവും.. എനിക്ക് നഷ്ടപ്പെടുത്താൻ പറ്റില്ല ഏട്ടാ.. ഇവളെന്റെ ജീവനാണ്.. അതുകൊണ്ടാ ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.. പിന്നെ എന്നായാലും വീട്ടുകാർ ആയിട്ട് തന്നെ ഞങ്ങളുടെ കല്യാണം നടത്തി തരുമെന്ന് പ്രേതീക്ഷയും ഉണ്ടായിരുന്നു.. എന്നാലും അരുതായിരുന്നു.. പറ്റിപോയതാ ഏട്ടാ.. സോറി.. " തന്റെ മടിയിൽ മുഖമാമർത്തിവെച്ചുകൊണ്ട് പറയുന്ന ദേവനെ നോക്കി ജീവയിരുന്നു.. ദേവന്റെ പ്രണയം തീർത്ഥയാണത്രേ.. അപ്പൊ ലച്ചുവോ?? അവളുടെ കുഞ്ഞോ?? അതൊന്നും ഇവനറിയില്ലന്നാണോ?? തീർത്തയുടെ മുന്നിൽ വച്ച് ഒന്നും ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ജീവ സ്വയം ഉരുകി.. അപ്പോഴും മടിയിൽ കിടന്നുകൊണ്ട് തന്റെ പ്രണയം വിവരിക്കുന്ന ദേവനെ അവൻ ദയനീയമായി നോക്കി.. ഇടക്ക് നോട്ടം എതിർവശത്തൊരു കസേരയിൽ തലകുമ്പിട്ടിരുന്നുകൊണ്ട് മിഴിനീർവാർക്കുന്ന തീർത്ഥയിലും ചെന്നെത്തി.. എന്താണ് വേണ്ടത്..

ദേവന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്ന പെണ്ണിന് വേണ്ടി സംസാരിക്കണോ അതോ അവന്റെ കൂടി അവന്റെ ഭാര്യയായി ജീവിക്കുന്ന പെണ്ണിന് വേണ്ടിയോ?? ആർക്കാണ് അവന്റെ താലി നീട്ടണ്ടത്?? ആർക്കാണ് അവന്റെ ജീവിതത്തിൽ സ്ഥാനം കൊടുക്കണ്ടത്?? അവൻ ഓർമ്മകൾ വെച്ച നാൾ മുതൽ മനസിൽക്കൊണ്ട് നടക്കുന്ന പെണ്ണിനോ അതോ ഒരു രാതിയിൽ അവൻ കീഴ്പ്പെടുത്തിയ പെണ്ണിനോ?? ഒരേ രൂപത്തിലുള്ള ആ രണ്ട് പെൺകുട്ടികളെയും തുലാസിൽ നിർത്തിക്കൊണ്ട് ന്യായീകരണങ്ങൾ തേടുകയായിരുന്നു ജീവയുടെ മനസ്സ്.. ലച്ചുവിന്റെ കാര്യം ദേവനോട് എപ്രകാരം ചോദിക്കണമെന്ന് ഒരു തരത്തിലും പിടികിട്ടുന്നുണ്ടായില്ല അവന്.. തീർത്ഥയോടുള്ള പ്രണയം കണ്ടറിയുമ്പോൾ ഒരിക്കലും അവൻ അറിഞ്ഞുകൊണ്ട് തീർത്ഥയെ ചതിക്കുകയില്ല എന്ന് തോന്നുമ്പോഴും ലച്ചുവിന്റെ മുഖമൊരു ചോദ്യചിഹ്നമായി തന്നെ അവനുള്ളിൽ നിറഞ്ഞ് നിന്നിരുന്നു..................... തുടരും...........

നിഴലായ് നിൻ കൂടെ : ഭാഗം 3

Share this story