രാവണ പ്രണയം🔥 : ഭാഗം 4

Ravana Pranayam Novel

എഴുത്തുകാരി: അമീന

അവിടെ എത്തിയതും....... കതകിൽ തട്ടാൻ ഒരുങ്ങവെ...... കതക് മ്മടെ മുന്നിലായി തുറന്നിരുന്നു..... കതക് തുറന്ന് വന്ന ആളെ കണ്ടതും ഒരു നിമിഷം മ്മള് ഷോക്ക് അടിച്ചു നിന്നു പോയി....... അറിയാതെ മ്മടെ നാവിൽ നിന്നും ആ പേര് വീണു..... *ഷഹല..... * ആ പേര് മ്മടെ വായിൽ നിന്ന് ഉതിർന്നതും...... മ്മളെ തന്നെ സംശയത്തോടെ നോക്കുന്ന ഷഹലയെ ആണ് കണ്ടത്..... അവളെ കാണും തോറും മ്മടെ കലിപ്പ് കയറി വന്നതും........ മ്മടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു..... അപ്പോൾ തന്നെ അവൾ ചോദിച്ചു..... "ആരാ..... മനസിലായില്ല..... " ആ ചോദ്യം കേട്ടതും മ്മള് കലിപ്പിൽ അവളുടെ കൈകളിൽ മ്മടെ കൈ കൊണ്ട് വലയം തീർത്തു കൊണ്ട് പുറത്തോട്ട് വലിച്ചു നടന്നു..... മ്മടെ പെട്ടന്നുള്ള പ്രവർത്തി കൊണ്ട് അവൾ മ്മടെ കൈ വിടാൻ പറഞ്ഞോണ്ട് ഒച്ചയെടുത്തെങ്കിലും.......... മ്മള് പിടി വിടാതെ അവളെയും വലിച്ചു കൊണ്ട് വീടിനു മുന്നിലേക്ക് വന്നതും........ ബ്രോ ന്റെ കാർ വീടിനു മുന്നിലായി വന്നു നിന്നതും ഒരുമിച്ചായിരുന്നു...... കാറിൽ നിന്നിറങ്ങിയ ഏട്ടൻ മ്മടെ കയ്യിൽ ഉള്ള ആളെ കണ്ട് ഞെട്ടി തരിച്ചതും.........

അതെ ഞെട്ടൽ മ്മൾക് ഷഹലയിലും കാണാൻ കഴിഞ്ഞു.... അതായിരുന്നു മ്മൾക്കും വേണ്ടത്.... പരസപരം അവർ തമ്മിൽ നോക്കി നിക്കുന്നതിനിടയിൽ ബ്രോ മ്മളോടായി ചോദിച്ചു....... "കിച്ചു...... ഷഹല.....ഇവൾ എങ്ങനെയാ ഇവിടെ......." ന്നുള്ള ചോദ്യത്തിൽ..... അവൾ ഒന്ന് ഞെട്ടി കൊണ്ട് മ്മളിലേക് തിരിഞ്ഞതും....... വിശ്വാസം വരാതെ മ്മടെ മുകതെക് നോക്കികൊണ്ട് നിന്നതും....... മ്മള് നന്നായൊന്ന് പുച്ഛിച്ചു കൊണ്ട് വലിച്ചിട്ടു അവളെ ബ്രോന്റെ മുന്നിലേക്ക്..... എന്നിട്ട് അലറി.... 'കണ്ടില്ലേ ഇവളെ...... ഇവളെ അല്ലെ ഏട്ടൻ നോക്കി നടന്നിരുന്നത്.....ഇവൾക്ക് വേണ്ടിയല്ലേ നിങ്ങടെ സന്തോഷം വേണ്ടന്ന് വെച്ചത്...... പട്ടിയെ പോലെ പുറകെ നടന്നില്ലേ..... ന്നിട്ട് എന്തുണ്ടായി..... കുറെ സങ്കടങ്ങൾ മാത്രം അല്ലെ കിട്ടിയുള്ളൂ ന്റെ ഏട്ടന്..... മതിയായില്ലേ ഇനിയും ഇവളെ ഓർത്തു ജീവിതം നശിപ്പിക്കാൻ......." "കിച്ചു..... നി ഒന്നടങ്..... അകത്തു ഉമ്മിയും മാരിയും ഉറങ്ങിയിട്ടില്ല.... അവർക്കിതൊന്നും അറിയില്ല.... നി ഇങ്ങോട്ട് വാ......... ഇവിടെ വെച്ചൊരു സീൻ ക്രിയേറ് ചെയ്യാതെ......." ന്നും പറഞ്ഞോണ്ട് മ്മളേം വലിച്ചോണ്ട് ബ്രോ കൊണ്ട് പോയത് ഔട്ട്‌ ഹൗസ് ന് മുന്നിലേക്ക് ആയിരുന്നു....... അങ്ങട് മാറി നിന്നതും അതുവരെ അടക്കിയ കലിപ്പ് മ്മള് ഓൺ ആക്കി......

"വിട്..... ഇങ്ങൾ എന്ത് കണ്ടിട്ടാ ഇവളെ പുറകെ ഇങ്ങനെ നടക്കുന്നത്....." ന്നും പറഞ്ഞു ഷഹലയിലേക്ക് തിരിഞ്ഞോണ്ട് മ്മള് പിന്നെയും കലിപ്പായി...... "എന്ത് കണ്ടിട്ടാ മ്മടെ ഏട്ടന് നിന്റെ പുറകെ നടന്നത് എന്നറിയില്ല..... ന്നിട്ടും മ്മള് കൂട്ട് നിന്നത് മ്മടെ ഏട്ടന്റെ സന്തോഷം നിന്നിൽ ആണെന്ന് അറിഞ്ഞിട്ട.... ഞാനും വിളിച്ചില്ലേ മ്മടെ ഏട്ടന് വേണ്ടി....... മ്മടെ ഏട്ടന്റെ ഇഷ്ടം നിരസിക്കാൻ വേണ്ടി ഏത് കൊമ്പത്തെ ആണ് നീയൊക്കെ.... " "കിച്ചു..... ഒന്നടങ് നി..... " ന്നും പറഞ്ഞു ഏട്ടന് അവളിലേക് തിരിഞ്ഞതും.......അപ്പോഴും അവൾ കണ്ണുകൾ നിറഞ്ഞു കൊണ്ട് ഞങ്ങളെ വീക്ഷിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു...... അപ്പോൾ തന്നെ ഏട്ടന് അവളിലേക് നടന്നു കൊണ്ട് പറഞ്ഞു.... "ശാലു..... ഞാൻ...... സോറി...... കിച്ചു ന്ന് വേണ്ടി ഞാൻ ക്ഷമ ചോദിക്ക.... " "വേണ്ട ഏട്ടാ..... ഒരു പെണ്ണിന്റെ മുന്നിൽ മ്മടെ ഏട്ടന്റെ തല താഴാൻ പാടില്ല.... വാ ഇങ്ങോട്ട്.... ഇങ്ങളെ വേണ്ടാത്തവളെ മ്മടെ ഏട്ടനും വേണ്ട...... " ന്ന് മ്മള് പറഞ്ഞതും...... അങ്ങോട്ടായി മ്മടെ മുന്നിലായി തടസ്സം തീർത്തു കൊണ്ട് നിറഞ്ഞ കണ്ണാലെ അവൾ പറഞ്ഞു......

"കിച്ചു..... ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ.... എനിക്ക് കഴിയില്ല ന്ന്....എന്താ മനസ്സിലാക്കാത്തത്...... " "ഇനഫ്...... നോ മോർ വേർഡ്‌സ്... മാറി നിക്കങ്ങോട്ട്..... " ന്ന് മ്മള് പറഞ്ഞോണ്ട്....... അവളെ തള്ളി മാറ്റിയതും..... ഒരു ശബ്ദം മ്മടെ കാതുകളിൽ മുഴങ്ങിയത്..... "തൊട്ട് പോകരുത് മ്മടെ ഇത്തൂനെ...... " ന്നുള്ള ശബ്ദത്തിന് പുറകെ ആ ഇരുട്ടിൽ നിന്ന് പുറത്തോട്ട് വന്ന ആളെ കണ്ട് ഷോക്ക് അടിച്ചു നിന്നു.... "ഇവൾ എന്താ ഇവിടെ....... " ന്നുള്ള ചോദ്യം ഉയർന്നു വന്നതും........... അവൾ അങ്ങോട്ടായി അടുത്തിരുന്നു....... (അക്കു ) മ്മള് ഓടി ചെന്ന് കതക് തുറന്ന് പെട്ടന്ന് തന്നെ അടച്ചോണ്ട് നേരെ റൂമിലേക്കു വിട്ട്..... അവിടെ ചെന്ന് മ്മള് ശ്വാസം ഒന്ന് വലിച്ചു വിട്ടതും പെട്ടന്ന് കതക് തുറക്കുന്ന സൗണ്ട് കേട്ടതും മ്മടെ നെഞ്ച് മിടിക്കാൻ തുടങ്ങി....... യാ ഹൗല...... ആ കാലമാടൻ ഇനി എങ്ങാനും ഇങ്ങട് ഇടിച്ചു കയറി വന്നോ...... പടച്ചോനെ അങ്ങന്നെ വേണ്ടാത്ത കാര്യങ്ങൾ ഒന്നും അവനെ കൊണ്ട് തോനിക്കല്ലേ.... ന്നൊക്കെ മനസിൽ പ്രാർത്ഥിച്ചോണ്ട് നിന്നപ്പോൾ ആണ്.... ആരാ......മനസിലായില്ല.... ന്നുള്ള മ്മടെ ശാലുത്തടെ സംസാരം കേട്ടത്...... മ്മള് അപ്പോൾ തന്നെ വാതിൽ പകുതി തുറന്ന് പതിയെ തലയിട്ടു നോക്കിയപ്പോൾ ഇത്തടെ സൈഡിൽ കൂടെ ആ രാവണന്റെ കരിനീല കണ്ണുകളിൽ ആണ് മ്മടെ മിഴികൾ ഉടക്കിയത്......

മ്മള് പിന്നെ ഒന്നൂടെ ചെവിയോർത്തു നിന്നെങ്കിലും...... ഒന്നും സംസാരിക്കാതെ നിക്കുന്ന അവരെ കണ്ടോണ്ട് നിന്നതും....... പെട്ടന്നാണ് ആ തെണ്ടി മ്മടെ ഇത്താടെ കയ്യും പിടിച്ചു വലിച്ചോണ്ട് പുറത്തോട്ട് കൊണ്ട് പോയത്.... അയ്യോ... കാലമാടൻ...... മ്മടെ ഇത്താനെ ഇനി തട്ടി കൊണ്ട് പോകുവാണോ.... ന്നൊക്കെ കരുതി മ്മള് പെട്ടന്ന് തന്നെ അവരുടെ പുറകെ പുറത്തോട്ട് ഓടി...... സോഫയിൽ ഉള്ള ഷാൾ തലയിൽ ഇട്ടോണ്ട് മ്മള് പുറത്തോട്ട് ഇറങ്ങിയതും....... അവിടെ അവരെ പോടീ പോലും കാണുന്നില്ല..... മ്മള് പിന്നെ ബേജാറോടെ പുറത്തോട്ട് ഓടാൻ നിന്നതും........ അങ്ങട് ആയി മ്മടെ ശാലുത്താടെ കൂടെ ഉണ്ട് രാവണനും വേറെ ഒരാളും കൂടെ വരുന്നു..... മ്മള് അപ്പോൾ തന്നെ തിരിഞ്ഞോടി അകത്തേക്കു നിന്നിട്ട് മെല്ലെ കതകിന്റെ മറവിൽ നിന്നോണ്ട് അവരെ വീക്ഷിച്ചു...... രാവണൻ ആണേൽ കലിപ്പിൽ മ്മടെ ഇത്താനെ എന്തൊക്കെയോ പറയുന്നുണ്ട്...... ഇത്ത ആണേൽ കണ്ണ് നിറച് നിക്ക..... മ്മള് കാര്യം എന്താണെന്ന് അറിയാതെ നിന്നതും....... അവരുടെ കൂടെ ഉള്ള മൂന്നാമൻ തിരിഞ്ഞതും മ്മള് ഷോക്ക് അടിച്ചു പോയി...... അറിയാതെ മ്മള് ആ നാമം ഉച്ചരിച്ചു...... ഡോക്ടർ കാക്കു...... ഇങ്ങേർ എന്താ ഇവിടെ...... ഇനി മ്മടെ ഇത്തൂനെ അന്വേഷിച് ഇവിടെ വന്നതാണോ....

ന്നൊക്കെ കരുതിയതും ആ കോപ്പൻറെ അട്ടഹാസത്തിൽ നിന്ന് മനസിലായി അത് അവന്റെ ബ്രോ ആണെന്ന്...... അപ്പൊ മാരി പറഞ്ഞ അമർ മുബാറക്..... അമർ ഡോക്ടർ ആണോന്ന് ചിന്ദിച്ചതും..... മ്മള് ഒരാട്ടഹാസം ഉയർന്നത് കേട്ട് കൊണ്ട് നോക്കിയപ്പോൾ കണ്ടത്.......... മ്മടെ ഇത്തൂനെ തള്ളി മാറ്റുന്ന രാവണനെ ആണ്..... അതും കൂടെ കണ്ടതും പിന്നീട് മ്മൾക് മ്മളെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ മ്മള് ഉറക്കെ പറഞ്ഞു..... "തൊട്ട് പോകരുത് മ്മടെ ഇത്തനെ......." മ്മടെ വക്കിൽ ഞെട്ടി തിരിഞ്ഞ അവൻ മ്മളെ കണ്ടതും ആദ്യത്തേക്കാൾ ഞെട്ടൽ ഇപ്പോൾ അങ്ങേരുടെ മുഖത്തു കാണാo..... ഇനി എന്തൊക്കെ നടക്കുമോ എന്തോ..... മ്മള് പിന്നെ അതൊന്നും മുഖവിലക്കെടുക്കാതെ അവനോടായി തട്ടി കയറി..... "താനാരാടോ മ്മടെ ഇത്തനെ വേദനിപ്പിക്കാൻ....... ഇതുവരെ മ്മള് ക്ഷമിച്ചു നിന്നു.... ഇന്റെ ഇത്തന്റെ നേരെ കൈ ഉയർന്നാൽ അത് മ്മള് നോക്കി നിന്നെന്ന് വരില്ല.... " "ച്ചി... നിർത്തേടി..... നിന്റെ ഇത്ത ആയിരുന്നോ ഇത്..... ലോക്ലാസ്സ് ഡംബ്സ്..... കയ്യ് ഉയർത്താൻ പോയിട്ട് നിന്നെപ്പോലെ ഉള്ളവളുമാരെ ഒന്നും നോക്കാൻ കൂടെ ഈ അലൻ വേറെ ജനിക്കണം.... " ന്നൊക്കെ മ്മളോടായി തട്ടിക്കയറി അവൻ പിന്നെ കാക്കു ന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.......

"കാക്കു.... മതി നിർത്തിയേക്...... ഇവളുടെ ഇത്തനെ ആണ് ഇങ്ങൾ സ്നേഹിച്ചത് എങ്കിൽ ഇനി അത് വേണ്ട..... ഇവളുടെ അതെ സ്വഭാവം തന്നെ ആയിരിക്കും...... അഹങ്കാരം മാത്രം..... " "ഡോ അഹങ്കാരം നിന്റെ കെട്ടിയോൾ ചാള മേരിക്കാട...... നിന്റെ സംസാരം കെട്ടാൻ തോന്നും മ്മടെ ഇത്ത ആണ് നിന്റെ കാക്കു ന്റെ പുറകെ നടന്നതെന്ന്..... നിന്റെ കാക്കു ആണ് മ്മടെ ഇത്ത ന്റെ പുറകെ നടന്നത്.... അല്ലാന്ന് നിന്റെ കാക്കു പറയട്ടെ..... " "ടി.....നഗളിക്കാതെ നിക്കടി ഊളെ..... അതിനും മാത്രം എന്ത് തേങ്ങയ നിനക്കൊക്കെ ഉള്ളത്..... " ന്ന് അവൻ മ്മളെ നേരെ കലിപ്പിൽ വന്നതും......മ്മളും തിരിച്ചു രണ്ടു പറയാൻ നിന്നതും....... മ്മടെ ഇത്ത മ്മളെ പിടിച്ചു വേണ്ട പോകാം എന്നൊക്കെ പറഞ്ഞെങ്കിലും......... മ്മൾക് മ്മടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവനെ നോക്കി കണ്ണുരുട്ടിയതും..... കോപ്പൻ അത് അങ്ങട് പറ്റിയില്ലാന്ന് തോനുന്നു.... മ്മടെ നേരെ ഉണ്ട് ഉറഞ്ഞു തുള്ളി വരുന്നു.... അപ്പൊ തന്നെ ഡോക്ടർ കാക്കു അവനെ പിടിച്ചു വെച്ചോണ്ട് അകത്തേക്കു വലിച്ചോണ്ട് പോയതും......... മ്മളെ പിടിച്ചു വലിച്ചു ഇത്തയും അകത്തോട്ടു കൊണ്ട് പോയിരുന്നു.... മ്മളെ ദേഷ്യത്തിനിടയിലും മ്മൾ ഒരു കാര്യം ശ്രദ്ധിച്ചു.....

ദയനീയമായി പരസപരം നോക്കുന്ന മ്മടെ ശാലുത്താനെയും ഡോക്ടർ കാക്കു വിനെയും..... മ്മളെ വലിച്ചു കൊണ്ട് പോയി അകത്തോട്ടു കയറ്റി വാതിൽ അടച്ചോണ്ട് ഇത്ത പൊട്ടി കരഞ്ഞോണ്ട് റൂമിലോട്ട് ഓടി പോയി..... പുറകെ മ്മള് ചെന്നെങ്കിലും അപ്പഴേയ്ക്കും ഇത്ത കതക് അടച്ചിരുന്നു..... മ്മള് പിന്നെ ഇത്തനെ ഡിസ്റ്റർബ് ചെയ്തില്ല..... കുറച്ചു നേരം തനിച്ചിരിക്കട്ടെ ന്ന് കരുതി മ്മള് അടുത്തുള്ള സോഫയിൽ ചാരി ഇരുന്നോണ്ട് കണ്ണുകൾ അടച്ചു..... പതിയെ കഴിഞ്ഞു പോയ മ്മടെ ഇത്തന്റെ ജീവിതത്തിൽ നടന്നത് മ്മള് ഓർത്തെടുത്തു...... *കിളികൂടിൽ...... അന്ന് മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ആണ് അമർ ഡോക്ടർ വന്നത്...... അവിടെതെ അന്തെവാസികളെ പരിശോധന സമയം കണ്ണിലുടക്കിയതാണ് മ്മടെ ശാലുത്തനെ....... ആളിൽ പ്രണയo മുളപൊട്ടി....... പക്ഷെ ഇത്ത അതിൽ നിന്ന് ഒഴിഞ് മാറി നടന്നു...... വിടാതെ പുറകെ നടന്ന ഡോക്ടർ ആ ഒരു നിമിഷം മ്മളെ പെങ്ങളാക്കി..... അങ്ങനെ ഡോക്ടർ മ്മൾക് ഡോക്ടർ ഇക്കാക്ക ആയി....... ആൾടെ ഇഷ്ടം മ്മളോട് പറഞ്ഞു..... ആ സ്നേഹം സത്യം ആണെന്ന് മനസിലായി..... മ്മള് അത് അംഗീകരിക്കാൻ ഇത്താടെ പുറകെ നടന്നങ്കിലും ഇത്ത ഒരിക്കലും സമ്മതം പറഞ്ഞില്ല......

മ്മളെ കൂടാതെ ആൾടെ അനിയൻ കിച്ചു കൂടെ ഇത്തയെ നിരന്തരം വിളിച്ചു ശല്യം ചെയ്തിരുന്നു.................. അവന്റെ ബ്രോ ന്റെ ഇഷ്ടം അംഗീകരിക്കാൻ വേണ്ടി..... പക്ഷെ അവിടെയും ഇത്ത സമ്മതം അറിയിച്ചില്ല..... എനിക്ക് അറിയാം മ്മടെ ഇത്ത ഒരിക്കലും കാക്കു നെ സ്നേഹിക്കില്ലന്ന് പറയും എന്ന്........ കാരണം ഒരു അനാഥ ആയ ഞങ്ങൾ ആൾക്ക് ഒരുനാൾ അതികപറ്റയാൽ അത് ഒരിക്കലും മ്മടെ ഇത്ത ഇഷ്ടം പറഞ്ഞത് കൊണ്ട് ആകാൻ പാടില്ലാന്ന്..... ന്നൊക്കെ ഇത്ത മ്മളോട് പറഞ്ഞിരുന്നു....... ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് മ്മൾക് തോന്നി.... കാരണം അർഹത ഇല്ലാത്തതു ആഗ്രഹിക്കാൻ പാടില്ലല്ലോ..... അതിന് ശേഷം മ്മള് ഇത്ത യെ അതിന് ഫോഴ്സ് ചെയ്തില്ല...... അവിടെതെ ക്യാമ്പ് കഴിഞ്ഞു കാക്കു പോയപ്പോൾ മ്മളെ നോക്കി കൊണ്ട് ഇത്തയോട് പറഞ്ഞു..... കാത്തിരിക്കും ഈ ജന്മം മുഴുവൻ എന്ന്...... അതും പറഞ്ഞു അവിടെ നിന്ന് ഇറങ്ങിയ കാക്കുനെ ഇന്ന് ഇവിടെ വെച്ചാണ് കണ്ടത്..... അതും ഒരു നിമിത്തം പോലെ.... ഇന്ന് ഒരു കാര്യം മ്മൾക് മനസിലായി കാക്കുന്റെ കണ്ണുകളിൽ കണ്ട പ്രണയം അത് മ്മടെ ഇത്തയിലും ഉണ്ടെന്ന്...... ഇത്തയുടെ ഈ അനാഥ എന്ന ലേബൽ ആണ് കാക്കു വിൽ നിന്ന് ഇത്തയെ അകറ്റി നിർത്തുന്നത്....... അറിയില്ല പടച്ചോൻ എന്ത് വിധിയാണ് ഞങ്ങടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്നതെന്ന്..... ന്നൊക്കെ ആലോചിച്ചു കൊണ്ട് മ്മടെ കണ്ണുകൾ അടഞ്ഞു വന്നതും....... മ്മള് സോഫയിൽ തന്നെ കിടന്ന് മയങ്ങി പോയി.........

****************** ആ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ട ആ പീറ പെണ്ണ്...... അതും മ്മടെ കണ്മുന്നിൽ കണ്ട് ഷോക്ക് അടിച്ചു നിന്നപ്പോൾ ആണ് അവളുടെ കോപ്പിലെ സംസാരം...... ഷഹല അവളുടെ ഇത്ത ആണെന്ന് അറിഞ്ഞപ്പോൾ മ്മൾക് ദേഷ്യo കൂടുകയാണ് ചെയ്തത്....... ഇതുവരെ മ്മടെ ബ്രോ ന്റെ ഇഷ്ടം കണക്കിലെടുത്താണ് മ്മള് അവൾക് വിളിച്ചു ആ ഇഷ്ടം സ്വീകരിക്കണം എന്ന് പറഞ്ഞത്..... നിരന്തരം വിളിച്ചു അവൾക് മ്മളെ അറിയാം........ നേരിട്ട് കണ്ടിട്ടില്ലെങ്കിലും........ അതുകൊണ്ട് ആണ് ബ്രോ കിച്ചു ന്ന് വിളിച്ചപ്പോൾ ഞെട്ടിക്കൊണ്ട് മ്മളെ നോക്കിയത്.....മ്മളെ വീട്ടിൽ വിളിക്കുന്ന പേര് ആണ് കിച്ചു...... സമാധാനത്തിന്റെ ഭാഷയിൽ മ്മള് പറഞ്ഞതാ അവളോട് മ്മടെ ബ്രോ ന്റെ ഇഷ്ടം ആങ്ങീകരിക്കാൻ.... പക്ഷെ അമ്പിനും വില്ലിനും അടുക്കാത്തത് കൊണ്ട് പിന്നീട് കലിപ്പിൽ ആയി വിളിക്കാറ്..... അവളെ കണ്ട് ഇഷ്ടപ്പെട്ടു വന്നതിൽ പിന്നെ ബ്രോ ആകെ ഡെസ്പ് ആയിരുന്നു...... എല്ലാം തുറന്നു പറയുന്നത് കൊണ്ട് ഇതും മ്മല്ലോട് പറഞ്ഞു......... ഫോണിലുള്ള അവളുടെ ഫോട്ടോ കാണിച്ചു തന്നത് കൊണ്ട് മ്മൾക് ഇന്ന് അവളെ കണ്ടപ്പോൾ മനസിലായി.....

കണ്ടമാത്രയിൽ മ്മടെ ബ്രോ അനുഭവിച്ച ടെൻഷൻ ഓക്കെ മ്മടെ മനസിൽ വന്നത് കൊണ്ട് ആണ് മ്മള് കലിപ്പിൽ അങ്ങന്നെ ഓക്കെ അവലോടുo അവളുടെ അനിയത്തിയോടും സംസാരിച്ചത്..... ബ്രോ മ്മളെ പിടിച്ചു വലിച്ചു കൊണ്ട് വന്നില്ലേൽ മ്മള് ഉറപ്പായും ആ കോപ്പിന്റെ മോന്തേടെ ഷേപ്പ് മാറ്റിയേനെ...... മ്മളെ വലിച്ചോണ്ട് ബ്രോ മ്മളെ റൂമിൽ ആക്കി കതക് അടച്ചതും............ മ്മള് ദേഷ്യത്തിൽ ബെഡിൽ പോയ്‌ ഇരുന്നതും.........ബ്രോ മ്മടെ അടുത്തായി ഇരുന്നു കൊണ്ട് പറഞ്ഞു തുടങ്ങിരുന്നു...... "കിച്ചു.... യെന്തൊക്കെയാടാ അവിടെ നടന്നത്........ നി ശാലുനോട് പറഞ്ഞത് ഒക്കെ........ അതിന് നി എന്തിനാ മ്മടെ പെങ്ങൾ അക്കു വിനോട്‌ കലിപ്പായത്...... നിന്റെ സംസാരത്തിൽ നിന്ന് മ്മൾക് ഒരു കാര്യം മനസിലായി അവളെ നി ഇതിന് മുൻപും ഉടക്കിയിട്ടുണ്ട്.... ന്താണ് കാര്യം അത് ആദ്യം പറയ്‌......." "ന്ത്‌ പറയാനാ കാക്കു..... ഇങ്ങളെ പുന്നാര പെങ്ങൾ അക്കു ആയിരുന്നോ ആ കോപ്പ്..... അവളെ കാണുന്നത് തന്നെ മ്മൾക് ദേഷ്യം ആണ്...... ഇന്ന് രാവിലെ മ്മള് ഇവിടെ വന്നു ദേഷ്യം തീർത്തത് എന്തിനാണെന്ന കരുതിയെ......" "ഓ അപ്പൊ അക്കു ആണോ ആ റെയിൽവേ സ്റ്റേഷൻ ഉടക്ക്.... " ന്ന് ബ്രോ മ്മളെ നോക്കി ചോദിച്ചതും....... മ്മള് ഇതെങ്ങനെ അറിഞ്ഞു ന്ന് കരുതി സംശയത്തോടെ നോക്കിയതും.............

അർഷി അപ്പോൾ തന്നെ വിളിച്ചു പറഞ്ഞു ന്ന് പറഞ്ഞു..... കോപ്പൻ അപ്പഴേക്കും അത് ഇവിടെയും എത്തിച്ചു..... "അതൊക്കെ പോട്ടെ കാക്കു..... ഒരു കാര്യം..... അവർ എങ്ങനെയാ ഇവിടെ.... അതും മ്മടെ ഔട്ട്‌ ഹൗസിൽ...... " "അത്..... എനിക്ക് തോന്നുന്നത്.... ഉമ്മി ഇന്ന് പറഞ്ഞിരുന്നു ഏതോ രണ്ടു പേര് വരുന്നുണ്ട് അവർക്ക് വേണ്ട സഹായം ചെയ്യണം അത് കൊണ്ട് അവർക്ക് നിൽക്കാൻ മ്മടെ ഔട്ട്‌ ഹൗസിന്റെ കീ കൊടുക്കും എന്ന്.... അപ്പൊ ഉമ്മി പറഞ്ഞത് ഇവരെ കുറിച്ച് ആകും.... അപ്പൊ മ്മടെ ശാലു ആണോ....ഇവിടെ നിക്കാൻ വന്നത്...... " ന്ന് ബ്രോ പുഞ്ചിരിച്ചോണ്ട് പറഞ്ഞതും...... മ്മള് കലിപ്പിൽ നോക്കിയതും ആൾടെ മുഖത്തെ ചിരി മാറി ഒരു വളിഞ്ഞ ചിരി ആയി.... "മതിയായില്ലേ ബ്രോ ഇങ്ങൾക്ക്... എന്ത് കണ്ടിട്ടാ..... പട്ടിയെ പോലെ പിറകെ നടന്നിട്ടും ഒന്ന് മൈൻഡ് ചെയ്തോ.... ന്നിട്ടും പിന്നേം.... " "കിച്ചു.... നിനക്ക് അറിയില്ലെടാ.... അവൾ.... ശാലു അവളുടെ മുഖം പതിഞ്ഞത് മ്മടെ ഹൃദയത്തിൽ ആണ്.... അത് മരിക്കും വരെ അങ്ങന്നെ തന്നെ ആയിരിക്കും..... മറക്കാൻ കഴിയുന്നില്ലടാ.... നിനക്ക് ഇതിപ്പോൾ ഒരു ജോക്ക് ആയി തോന്നും........ പക്ഷെ നിന്റെ മനസിൽ ഒരു പ്രണയം ഉണ്ടായാൽ അന്ന് നി മനസിലാക്കും മ്മടെ ഫീലിംഗ്സ് എന്താണെന്ന്...." "ദേ ബ്രോ.... എണീറ്റ് പോയെ... പ്രേമം മണ്ണാകട്ട....... ഇങ്ങൾ പ്രേമിക്കേ കേട്ടെ എന്ത് വേണച്ചാൽ ചെയ്തോലിം.... അതിലേക് മ്മളെ കൂടെ ഉള്പെടുത്തണ്ട..... അതോണ്ട് മ്മടെ ദേഷ്യം ഉയരുന്നതിന് മുന്നേ റൂം വിട്ട് സ്ഥലം കാലിയാക്കിയേക്....

" ന്ന് മ്മള് പറഞ്ഞതും..... നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് പറഞ്ഞോണ്ട് ആൾ മുറിവിട്ടിറങ്ങി..... അപ്പോൾ തന്നെ വാതിൽക്കൽ എത്തി തിരിഞ്ഞു നിന്ന് മ്മളോടായി പറഞ്ഞു.... "കിച്ചു.... നിന്നെ മ്മൾക് നന്നായി അറിയാവുന്നത് കൊണ്ട് പറയാ..... നിന്നോട് ദേഷ്യപ്പെട്ട ഒരുത്തിയേയും നി ഇതുവരെ വെറുതെ വിട്ടിട്ടില്ലാന്ന് അറിയാം........ അതുകൊണ്ട് തന്നെ നിനക്ക് അക്കു വിനോട് ഉള്ള ദേഷ്യത്തിന് അവരെ ഇവിടെ നിന്ന് ഇറക്കി വിടാനുള്ള ഒരു ഉദ്ദേശവും വേണ്ട..... എനിക്ക് കണ്ടോണ്ടിരിക്കണം അവളെ മ്മടെ ശാലുവിനെ......" ന്ന് പറഞ്ഞു ബ്രോ പോയതും................. മ്മള് ദേഷ്യത്താൽ മുഷ്ട്ടി ചുരുട്ടി ബെഡിൽ ആഞ്ഞിടിച്ചു..... മ്മള് മനസിൽ കണ്ടത് ബ്രോ മാനത്തു കണ്ടു....... ഇനി ഇറക്കി വിടൽ അത് നടക്കില്ല...... ബ്രോ ന്റെ വാക്ക് തട്ടിക്കളഞ്ഞിട്ടില്ല ഇതുവരെ........ അത് കരുതി മ്മള് വെറുതെ ഇരിക്കുമെന്ന് പൊന്ന് മോൾ കരുതിയെങ്കിൽ തെറ്റി..... അലനോട് ഏറ്റു മുട്ടിയിട്ട് അങ്ങനെ മ്മടെ ഔദാര്യത്തിൽ ഇവിടെ നിൽക്കാമെന്ന് നി വിചാരിക്കണ്ട..... ഞാൻ അല്ല...... നി.... നിയായിട്ട് ഇറങ്ങിയിരിക്കും ഇവിടെ നിന്ന്......അതുകൊണ്ട് പൊന്ന് മോൾ കാത്തിരുന്നോ മ്മളോട് എതിരിട്ടതിന്റെ ആഫ്റ്റർ എഫക്ട് അനുഭവിക്കാൻ..... താങ്ങില്ല നി..... ന്നൊക്കെ മനസിൽ പറഞ്ഞു കൊണ്ട് ബെഡിലേക് കിടന്നോണ്ട് കണ്ണുകൾ മുറുകെ അടച്ചു....... പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.......

****************** സൂര്യ കിരണങ്ങൾ മുകതെക് തട്ടിയപ്പോൾ ആണ് മ്മള് ഉറക്കിൽ നിന്ന് ഉണർന്നത്..... ഉണർന്നു നോക്കുമ്പോൾ മ്മള് ഇപ്പഴും സോഫയിൽ തന്നെ ആണ് കിടക്കുന്നത്....... കൂടാതെ മ്മടെ മേലെ ഒരു പുതപ്പും പുതച്ചോണ്ട് ആണ്..... മ്മള് പിന്നെ പതിയെ അവിടെന്ന് എണീറ്റപ്പോൾ കണ്ടത് പുഞ്ചിരിച്ചോണ്ട് വരുന്ന ശാലുത്ത നെ ആണ്..... മ്മള് എണീറ്റിരിക്കുന്നത് കണ്ടതും ഇത്ത മ്മളോട് പെട്ടന്ന് ഫ്രഷ് ആയി വരാൻ പറഞ്ഞു..... മ്മള് അപ്പോഴും ശ്രദ്ധിച്ചത് ഇത്താടെ മുഖം ആയിരുന്നു.... ഇന്നലെ അങ്ങനെ നടന്നതിന്റെ യാതൊരു ഭാവം പോലും ആ മുഖത്തില്ല...... അല്ലെങ്കിലും വേദന.... മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാൻ ഈ ഇത്തയും അനിയത്തിയും പഠിച്ചിട്ടില്ലല്ലോ...... മ്മള് പിന്നെ അതൊക്കെ മൈൻടീന്ന് വിട്ട് യണീറ്റതും....... ഇത്ത ഉണ്ട് ബാഗും എടുത്ത് ഇറങ്ങുന്നു.... മ്മള് എങ്ങടാ ന്ന് ചോദിച്ചപ്പോൾ പറഞ്ഞത്....... ഷാഹിറ മേടം ഇന്ന് ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ പറഞ്ഞോണ്ട് ഇന്ന് രാവിലെ വന്നെന്ന്........ അഞ്ചു മിനുട്ട് വെയിറ്റ് ചെയ്‌താൽ മ്മള് കൂടെ വരാം ന്ന് പറഞ്ഞപ്പോൾ.......

ആന്റി കൂടെ ഉണ്ട്ന്ന് പറഞ്ഞു...... പിന്നീട് മ്മളോട് ഫ്രഷ് ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കോളേജിൽ പോയി അഡ്മിഷൻ ന്റെ ബാക്കി ഫോര്മാലിറ്റീസ് ചെയ്തേക്ക് ന്ന് പറഞ്ഞു മ്മളെ നെറ്റിയിൽ ഉമ്മ വെച്ചോണ്ട് കതക് ചാരി ഇത്ത പോയതും..... മ്മള് പെട്ടന്ന് തന്നെ ഡ്രസ്സ്‌ എടുത്തോണ്ട് ഫ്രഷ് ആകാൻ പോയി..... കുളി ഓക്കെ കഴിഞ്ഞു മുടി ടവ്വലിൽ പൊതിഞ്ഞു മ്മള് കതക് തുറന്ന് റൂമിലേക്കു ഇറങ്ങിയതും......... മ്മള് വായുവിൽ ഉയർന്നു പൊങ്ങിയതും ഒരുമിച്ചായിരുന്നു..... കണ്ണടച്ച് തുറക്കും മുന്നേ മ്മള് ചെന്ന് വീണത് ബെഡിൽ ആയിരുന്നു..... പെട്ടന്ന് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കൊട്ടിപിടഞ്ഞു എണീറ്റ് നോക്കിയതും......... മുന്നിലുള്ള കാഴ്ച കണ്ട് ഷോക്ക് അടിച്ചു നിന്നു..... അറിയാതെ ആ നാമം ഉച്ചരിച്ചു..... 🔥രാവണൻ🔥 അവൻ ആണേൽ ഷർട്ട്‌ പോലുo ഇടാതെ മസ്സിൽ ഓക്കെ കാണിച്ചോണ്ട്.....തലയൊന്ന് കുടഞ്ഞു നനവാർന്ന മുടിയിഴകൾ വീശിക്കൊണ്ട് പതിയെ അവയെ ഒരുവശത്തേക് മാടിയൊതുക്കി മ്മടെ നേരെ പുച്ഛിച്ചു ചിരിച്ചോണ്ട് നടന്നടുത്തിരുന്നു..... ...... തുടരും.....

രാവണ പ്രണയം🔥 : ഭാഗം 3

Share this story