രാവണ പ്രണയം🔥 : ഭാഗം 5

Ravana Pranayam Novel

എഴുത്തുകാരി: അമീന

പെട്ടന്ന് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കൊട്ടിപിടഞ്ഞു എണീറ്റ് നോക്കിയതും......... മുന്നിലുള്ള കാഴ്ച കണ്ട് ഷോക്ക് അടിച്ചു നിന്നു..... അറിയാതെ ആ നാമം ഉച്ചരിച്ചു..... 🔥രാവണൻ🔥 അവൻ ആണേൽ ഷർട്ട്‌ പോലുo ഇടാതെ മസ്സിൽ ഓക്കെ കാണിച്ചോണ്ട്.....തലയൊന്ന് കുടഞ്ഞു നനവാർന്ന മുടിയിഴകൾ വീശിക്കൊണ്ട് പതിയെ അവയെ ഒരുവശത്തേക് മാടിയൊതുക്കി മ്മടെ നേരെ പുച്ഛിച്ചു ചിരിച്ചോണ്ട് നടന്നടുത്തിരുന്നു..... മ്മളിലേക് നടന്നടുക്കുംതോറും മ്മടെ ഹൃദയം ആകാരണമായി മിഡിചോണ്ടിരുന്നു....... മ്മളിലുള്ള നോട്ടം ഒരു നിമിഷതെക്ക് പോലും വ്യതിചലിക്കാതെ അവൻ മ്മളെ അടുത്തായി എത്തിയിരുന്നു....... യാ.... ഹൗല...... ഈ കാലമാടൻ എന്തിനാ പടച്ചോനെ ഇങ്ങട് കെട്ടിയെടുത്തത്..... ഇവന്റെ വരവ് അത്ര പന്തി അല്ലല്ലോ....... മ്മള് പിന്നെ ചെറിയ ഒരു പേടി മനസിൽ ഉണ്ടെങ്കിലും.......

അതൊന്നും പുറത്ത് കാണിക്കാതെ ഇല്ലാത്ത ധൈര്യം ഒകെ എടുത്ത് മുഖത്തു അങ്ങട് ഫേഷ്യൽ ചെയ്തു...... ധൈര്യമെ കട്ടക്ക് കൂടെ നിന്നെക്കനെ...... ചുമ്മാ ഇറങ്ങി ഓടി നാറ്റിക്കരുത്...... ന്നൊക്കെ മ്മടെ ധൈര്യതിനോട്‌ കുറച്ച് ഉപദേശം ഓക്കെ കൊടുത്ത് തല ഉയർത്തി നോക്കിയതും................. പകച്ചു പണ്ടാരങ്ങി പോയി..... കത്തിജോലിക്കുന്ന കരിനീല കണ്ണുമായി പഹയൻ മ്മളെ നോക്കി കൊണ്ട് നിക്ക അതും മ്മടെ തൊട്ടടുത്തായി...... ഇവനന്താ വല്ല തീയുണ്ടയും വിഴുങ്ങിട്ടാണോ നടപ്പ്...... എപ്പോ നോക്കിയാലും കാണാ കണ്ണ് വല്ല തീ ഗോളം വെച്ചത് പോലെ..... ന്താണ് അക്കു...... മതി നിന്റെ സാഹചര്യം നോക്കാതെ ഉള്ള ആലോചന..... ന്നിട്ട് വല്ല പണീ മേടിച്ചു വന്നു ഇരിക്കും..... അവനെ പോലെ നോക്കടി ഉണ്ടക്കണ്ണി അത് പോലെ...... ന്ന് മ്മള് മ്മളോട് തന്നെ നന്നായി ഒന്ന് ശകാരിച്ചു കൊണ്ട് മ്മള് മുഖത്തു നന്നായൊന്ന് പുച്ഛം അങ്ങട് കൊണ്ട് വന്നു..... അത് നല്ല അന്തസ്സിൽ അങ്ങേരുടെ മുന്നിലേക്ക് അങ്ങട് തട്ടി കൊടുത്തു...... അക്കു വിനെ നിനക്ക് അറിയില്ലട..... ന്ന് മ്മള് മനസ്സിൽ മ്മൾക് തന്നെ ബല്യ ബിൽഡപ്പ് ഓക്കെ കൊടുത്തതും..........

പെട്ടന്നാണ് അവന്റെ ശബ്ദം ഉയർന്നത്..... അതും ദേഷ്യത്താൽ മ്മടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട്..... "ന്താടി കോപ്പേ .... നി ആരാണെന്ന നിന്റെ വിചാരം...... അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് മാറ്റും ഞാൻ..... ഇനി എങ്ങാനും നിന്റെ മുഖത്തു ഈ പുച്ഛം കണ്ടാൽ ഇങ്ങനെ ആയിരിക്കില്ല അലൻന്റെ പെരുമാറ്റം.....നിനക്ക് താങ്ങില്ലഡി ..... അതുകൊണ്ട് ഒരു കാര്യം പറഞ്ഞേക്കാം....... ഇന്ന് വൈകുന്നേരം ആകുന്നത്തിനുള്ളിൽ ഇറങ്ങി പൊക്കോണം ഇവിടുന്ന്..... കണ്മുന്നിൽ കാണാൻ പാടില്ലാന്ന്...... മനസിലായല്ലോ..... " ന്ന് അവൻ പല്ല് ഞെരിച്ചൊണ്ട് മ്മടെ കവിളിൽ പിടി മുറുക്കി പറഞ്ഞതും........ മ്മൾക് വേദന വന്നതും...... മ്മള് അവന്റെ കൈ തട്ടി മാറ്റി നെൻഞ്ചിൽ പിടിച്ചു തള്ളിയതും....... മ്മടെ പെട്ടന്നുള്ള അറ്റാക്കിൽ അവന് ഒന്ന് പുറകിലേക്ക് തെന്നി മാറിയെങ്കിലും അവൻ ബാലൻസ് ചെയ്ത് നിന്നു..... മ്മടെ ആ പ്രവർത്തി അവൻ ഇഷ്ടപെട്ടില്ലന്ന് തോനുന്നു..... പിന്നെ ഒരു ഗർജനം ആയിരുന്നു...... "ഡി..... " മ്മള് അപ്പോൾ തന്നെ ബെഡിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് മ്മളിലേക് ആയി നടന്ന അവന്റെ എതിരെ ആയി മ്മള് നടന്നിരുന്നു.....

ഇതും അവൻ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല..... അല്ലെങ്കിലും അക്കു ചെയ്യുന്നത് മുഴുവൻ പ്രതീക്ഷിക്കത കാര്യങ്ങൾ ആണല്ലോ........ പക്ഷെ അതിലും പ്രതീക്ഷിക്കത കാര്യം ചെയ്തത് അങ്ങേർ ആയിരുന്നു..... മ്മടെ വരവ് കണ്ട് ഒരു കൂസലും ഇല്ലാണ്ട് അവിടെ പാറ പോലെ ഉറച്ചു നിന്നു.... തെണ്ടി..... അറ്റ്ലീസ്റ്റ് അവൻ ഒന്ന് പുറകിലെക്ക് നടന്നാൽ എന്താ.... നെഞ്ചും വിരിച്ചു നിന്നോളും..... 🤨 "ഡോ താനെന്താ ആളെ പേടിപ്പിക്ക......അങ്ങനെ പേടിച്ചു ഓടി പോകുന്ന കൂട്ടത്തിൽ അല്ല ഈ മെഹക് റാസ്...... മനസിലായോട രാവണ....." "ഡി..... " ന്ന് പറഞ്ഞോണ്ട് മ്മളെ കയ്യിൽ പിടി മുറുക്കി കൊണ്ട് തിരിച്ചു നിർത്തി കൊണ്ട് മ്മളെ ചുമരിൽ അടുപ്പിച്ചു പറഞ്ഞു..... "നി എന്താ വിളിച്ചേ..... രാവണൻ ന്നോ..... ഒരു കാര്യം പറഞ്ഞേക്കാം നിന്നെ പോലുള്ള ലോക്ലാസ്സ് ഐറ്റംസ് നെ ഒന്നും മുബാറക് ഹെവൻ ന്ന് പൊറുപ്പിക്കേണ്ട ആവശ്യം ഇല്ല..... അതോണ്ട് കാത് തുറന്ന് കേട്ടോ...... വൈകുന്നേരം നി ഇവിടെ നിന്ന് പോകണം... പോകണം എന്നല്ല പൊയ്ക്കോണം...... അല്ലേൽ മ്മള് ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ പൊന്ന് മോൾക്ക് താങ്ങാൻ കഴിഞ്ഞോണം എന്നില്ല......"

ന്നും പറഞ്ഞു മ്മളെ പിടിച്ചു ചുമരിലേക് തന്നെ തള്ളിയതും..... മ്മള് ചുമരിൽ ചെന്ന് ഇടിച്ചു നിന്നു........ "നി പോടോ....." ന്ന് പറഞ്ഞു പുച്ഛിച്ചു മുഖം തിരിച്ചതും....... മ്മടെ ഷോള്ഡറില് ആയി ഒരു പാറ്റ ഇരിക്കുന്നത് കണ്ടതും മ്മള് ഒരാർക്കല്ലായിരുന്നു.... പൊതുവെ മ്മൾക് കുഞ്ഞു സാധങ്ങളെ കണ്ടാലേ കുറച്ച് ദ്യര്യം കൂടുതൽ ആയതുകൊണ്ട്...... എട്ടുകാലി പാറ്റ എന്നിവയൊക്കെ കണ്ടാൽ അങ്ങട് ആർത് വിളിക്കും..... ഇവിടെയും അത് തന്നെ സംഭവിച്ചു.... മ്മള് അലറിക്കൊണ്ട് ചാടി വീണത് മ്മടെ നേരെ കലിപ്പിൽ നിൽക്കുന്ന രാവണന്റെ ദേഹത്തേക്ക്...... മ്മളുടെ പെട്ടന്നുള്ള അറ്റാക്കിൽ ചെക്കൻന്റെ ബാലൻസ് പോയി നേരെ മലർന്നടിച്ചു വീണു അതും ബെഡിലോട്ട്...... മ്മള് അപ്പോൾ തന്നെ അവന്റെ ദേഹത്തു നിന്ന് എണീക്കാൻ നോക്കിയതും....... എന്തോ മ്മടെ ഷർട്ട്‌ ന്റെ ഉള്ളിലൂടെ ഇഴയുന്നത് പോലെ തോന്നി...... അതിങ്ങനെ അവിടെ കിടന്ന് പുറത്തു ഇക്കിളി കൂട്ടിയതും....... മ്മ്ല്ക് അത് ആ വൃത്തികെട്ട പാറ്റ ആണെന്ന് കത്തിയതും........ മ്മള് അറപ്പോടെ കണ്ണുകൾ ഇറുകെ അടച്ചോണ്ട് ഒന്ന് പുളഞ്ഞു രാവണനിലെക് ഒന്നൂടെ ഇറുകി കൊണ്ട് കിടന്നു ..... അപ്പോൾ തന്നെ കോപ്പൻ ഉണ്ട് അട്ടഹസിക്കുന്നു.... "ഡി.... ന്താടി ഊളെ നി ചെയ്തോണ്ടിരിക്കുന്നെ...... എണീറ്റ് പോടീ മേലെ ന്ന്....." ന്ന് മ്മളോട് കയർത്തതും.........

മ്മള് ആ പാറ്റയുടെ സഞ്ചാരം കൊണ്ട് പിന്നെയും ഒന്ന് പുളഞ്ഞു പോയി...... മ്മള് പിന്നെ കണ്ണുകൾ തുറക്കാതെ അവന്റെ മേലെയായി കിടന്ന് നിവർത്തി കേട് കൊണ്ട് അവന്റെ കാതോരം മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു...... "രാവണ.....ഒന്ന് അനങ്ങാതെ കിടക്കടോ.... ഇവിടെ ഒരാൾ ജീവൻ മരണ പോരാട്ടത്തിൽ ആണ്..... മ്മടെ താഴെ ഒരു രാവണൻ ആണേൽ മ്മടെ മേലെ ഒരു കാലൻ ആണ്..... " "ന്തൊക്കെ പിച്ചും പേയും ആണ് പറയുന്നത്..... എണീറ്റ് പോടീ.... " "ഡോ..... മ്മടെ പുറത്തൊരു പാറ്റ ഉണ്ട്....... വല്ലാണ്ട് കളിച്ചാൽ അത് അന്റെ അടുത്തേക്കും വരും..... നിന്റെ മേലെ കിടക്കാൻ ഉള്ള പൂതി കൊണ്ടൊന്നും അല്ല..... ആ വൃത്തികെട്ട ജന്തു നെ ഇന്ക് ഇഷ്ടം ഇല്ലാഞ്ഞിട്ട......." മ്മള് അങ്ങനെ വാ തോരാതെ എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നതും........ ചെക്കൻന്റെ അനക്കം ഒന്നും കേൾക്കാഞ്ഞിട്ട് ചുമ്മാ കണ്ണ് തുറന്ന് നോക്കിയതും പകച്ചു പണ്ടാരടങ്ങി പോയി..... ചെക്കൻ ഉണ്ട് വല്ലാത്ത നോട്ടം നോക്കുന്നു....... അതും മ്മളെ മുകതെക് കണ്ണെടുക്കാതെ...... അപ്പോൾ തന്നെ മ്മടെ ഷർട്ട്‌ നുള്ളിൽ പിന്നെയുo ഇഴഞ്ഞതും......... മ്മള് കണ്ണുകൾ അടച്ചതും...... പെട്ടന്നാണ് മ്മളെ പിടിച് ആ കാലമാടൻ ബെഡിലേക് തള്ളിയിട്ടു എണീറ്റത്..... മ്മള് ഇപ്പൊ എന്താ ഇവിടെ സംഭവിച്ചേ ന്ന് കരുതി പകച്ചു നിന്നതും......

അവൻ ഉണ്ട് കൈ ഉയർത്തി പിടിച്ചു മ്മൾകായി കാണിച്ചു കൊണ്ട് പറഞ്ഞത്....... "ഇതല്ലെടി നിന്റെ പാറ്റ...... ഓരോ വട്ട് കേസുകൾ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ...... " "അല്ല....ഇതേങ്ങനെ നിന്റെ കയ്യിൽ വന്നു......" ന്ന് മ്മള് പതിയെ അവനോട് ചോദിച്ചോണ്ട് ആലോചിച്ചു നിന്നതും....... മ്മള് ചോദിക്കാൻ ഒഴിവില്ലാതെ തന്നെ.... ചെക്കൻ ഉണ്ട് എന്താ ഷോക്കടിച്ച പോലെ പെട്ടന്ന് ഒന്നും പറയാതെ പുറത്തോട്ട് ഇറങ്ങി പോയി...... മ്മള് ഇപ്പൊ എന്താ ഇവിടെ നടന്നേ ന്നൊക്കെ ചിന്തിച്ചു കിളി പോയ പോലെ നിന്നു....... മ്മള് പിന്നെ ഒന്ന് റീവൈൻഡ് അടിച്ചു നോക്കിയതും...... മ്മള് അറിയാതെ അലറി പോയി..... "No......!!?? " ആ പാറ്റ മ്മളെ ഷിർട്ടിനുള്ള് ആയിരുന്നല്ലോ.....അപ്പോ അത് അവന്റെ കയ്യിൽ എത്തണമെങ്കിൽ..... ആ അതന്നെ ആ പരട്ട മ്മടെ ഷിർട്ടിനുള്ളിൽ കൈ കടത്തി...... ന്റെ പടച്ചോനെ അതന്നെ...... ന്നൊക്കെ മ്മളെ മനസിലേക്ക് വന്നതും....... മ്മളെ കലിപ്പ് അങ്ങട് കയറി വന്നു മ്മള് ദേഷ്യത്താൽ തലയിൽ കെട്ടിവെച്ച ടവൽ എടുത്തെറിഞ്ഞു പല്ല് കടിച്ചു ബെഡിലേക് ഇരുന്നു.... ഡോ പട്ടി തെണ്ടി.... എന്ത്‌ ധൈര്യം ഉണ്ടായിട്ട നി മ്മളെ..... നിനക്ക് ഉള്ള പരിപ്പുവടേം ചായേം ഞാൻ തരുന്നുണ്ട്..... അല്ലെങ്കിൽ അക്കു അക്കു അല്ലാണ്ടിരിക്കണം.....

ന്നൊക്കെ മനസ്സിൽ കരുതി അതൊക്കെ മൈൻടീന്ന് വിട്ട് ഒന്ന് കണ്ണടച്ച് തുറന്നു പെട്ടന്ന് തന്നെ ഒരുങ്ങി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ബാഗും എടുത്തോണ്ട് കതക് ലോക്ക് ചെയ്ത് ഇറങ്ങി.......നേരെ വിട്ടു കോളേജിലെക്....... ***************** ഇന്ന് നേരത്തെ എണീറ്റ് ജോഗിങ് ഓക്കെ കഴിഞ്ഞു മ്മള് നേരെ വീട്ടിലോട്ട് വന്നപ്പോൾ ആണ് ഷഹല ഉണ്ട് വീടിനു പുറത്തു നിൽക്കുന്നു..... മ്മള് പിന്നെ അവളെ മൈൻഡ് ചെയ്യാതെ അകത്തോട്ടു കയറാൻ ഒരുങ്ങവെ ഉമ്മി ഉണ്ട് പുറത്തോട്ട് വരുന്നു...... "ഉമ്മി..... ഇങ്ങൾ ഇതെവിടെ പോകുവാ...... ഇന്ന് മാജിത്ത ടെ വീട്ടിൽ പോണം ന്ന് പറഞ്ഞതല്ലേ.... " "ആ കിച്ചു ഇന്ന് ഇനി അങ്ങട് ഇല്ല...... ഞാൻ ശാലു മോളെ കൂടെ ഹോസ്പിറ്റലിൽ പോകുവാ...... ഇന്നാണ് അവളുടെ ജോയിൻ ചെയ്യേണ്ടത് മ്മള് കൂടെ ചെല്ലട്ടെ..... " "ഉമ്മി എന്തിനാ കണ്ടവൾമാരെ ഓക്കെ വീട്ടിൽ കയറ്റി താമസിപ്പിക്കുന്നത് ന്നിട്ട് ജോലി കൊടുത്തിരിക്കുന്നു......." "കിച്ചു...... നി ഇപ്പൊ അകത്തോട്ടു പോ..... നമുക്ക് പിന്നെ ഒരു ദിവസം പോകാം......" "കണ്ടറിയാത്തവൻ കൊണ്ടറിഞ്ഞോളും... " ന്നും പറഞ്ഞോണ്ട് മ്മള് അകത്തോട്ടു പോയി വിയർത്തു നനഞ്ഞ ഷർട്ട്‌ അഴിച്ചു ആങ്കറിൽ വെച്ചു തിരിഞ്ഞതും....... അപ്പോൾ ആണ് ആ ഊള ഉടക്കിനെ ഓർമ വന്നത്..... ഇന്നലെ മ്മളെ മുഖത്തു നോക്കി ഡയലോഗ് അടിച്ചു പോയതാ.....

ഇനിയും അവളെ ഇവിടെ നിൽക്കാൻ അനുവതിച്ചു കൂടാ.... ന്നൊക്കെ മനസിൽ കരുതി ഔറ്ഹൗസിലേക് പോയി കതക് തുറന്ന് അകത്തോട്ടു കയറി..... വാഷ്‌റൂമിൽ നിന്ന് സൗണ്ട് കേൾക്കുന്നുണ്ട്.....നീരാട്ടിലാണ് ആൾ....... നിന്റെ നീരാട്ട് ഓക്കെ സ്റ്റോപ്പ്‌ ആക്കി തരുന്നുണ്ട് ഞാൻ..... ന്നൊക്കെ മനസിൽ കരുതി നിന്നതും അപ്പോൾ തന്നെ കതക് തുറന്ന് പെണ്ണ് പുറത്തു വന്നതും മ്മള് പിടിച്ചു പൊക്കിയെടുത്തു ബെഡിലേക് ഇട്ടു........ മ്മടെ ഇന്നലത്തെ ദേഷ്യം മുഴുവൻ അവളിൽ തീർത്തിട്ട് ഇവിടുന്ന് ഇറങ്ങി പൊക്കോണം ന്ന് പറഞ്ഞിട്ട് പെണ്ണിന് ഒരു കൂസലും ഇല്ല...... വല്ലാത്ത തൊലിക്കട്ടി ആണ് അതിന്....... ഒരു കൂസലും ഇല്ലാത്ത ജന്തു........ ചുമരിൽ അടുപ്പിച്ചു നിർത്തി പിന്നെയും കലിപ്പ് ആയതും................... പെട്ടന്നാണ് പെണ്ണ് മ്മടെ മേലേക്ക് വന്നു വീണത്..... വീണ വീഴചയിൽ നേരെ ചെന്ന് പതിച്ചത് ബെഡിലും........... അതും കൂടെ ആയതും മ്മൾക് കലിപ്പ് കയറി എണീറ്റ് പോകാൻ അലറിയെങ്കിലും......... പെണ്ണ് ഉടുമ്പ് ഒട്ടുന്നത് പോലെ മ്മളെ അള്ളിപ്പിടിച്ചു മ്മളിലേക് ചേർന്നതും......... മ്മടെ ഹൃദയം കിടന്ന് ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി.....

തള്ളി മാറ്റിയിട്ടും പോകാതെ നിന്നത് കോപ്പിന്റെ കുപ്പായത്തിനുള്ളിൽ പാറ്റ കയറിയിട്ടാണെന്ന് പറഞ്ഞു മ്മടെ മേലെ കിടന്നോണ്ട് പുളഞ്ഞതും............ മ്മള് പോലും അറിയാതെ പെണ്ണിനെ നോക്കി നിന്നു പോയി...... അപ്പോൾ ആണ് പെണ്ണ് കണ്ണ് തുറന്നത്..... കണ്ണ് തുറന്നതും മ്മള് അതിൽ തന്നെ നോക്കി നിന്നു പോയി..... മ്മള് പോലും അറിയാതെ മ്മടെ കൈ അവളുടെ ഷർട്ടിനുള്ളിൽ കൂടെ കടന്ന് ആ പാറ്റയെ കയ്യിലൊതുക്കി..... അപ്പോൾ തന്നെ പെണ്ണ് ഒന്ന് പുളഞ്ഞതും...... സ്വബോധം വീണ്ടെടുത്തു മ്മള് എന്താണ് ചെയ്തതെന്ന് ആലോചിച്ചതും............. മ്മള് കലിപ്പിൽ അവളെ പിടിച്ചു തള്ളി മാറ്റി......അങ്ങട് കലിപ്പ് ആയി പാറ്റയെ കാണിച്ചതും........ പെണ്ണ് ഉണ്ട് എന്തോ ആലോചിച്ചോണ്ട് നിന്ന് പറയുന്നു..... അതും...... മ്മടെ കയ്യിൽ അതങ്ങനെ വന്നു ന്ന്.... മ്മൾക് അറിയാതെ പറ്റി പോയി ചെയ്തു...... മ്മള് പിന്നെ അവിടെ നിക്കാതെ പെട്ടന്ന് തന്നെ ഇറങ്ങി പോയി..... മ്മള് വേഗത്തിൽ മ്മടെ റൂമിലേക്കു പോയി വാഷ്‌റൂമിൽ കയറി ഷവറിന് ചുവട്ടിൽ നിന്നോണ്ട് അവിടെ വെച്ച് നടന്നത് ഓക്കെ മനസ്സിൽ വന്നതും........... മ്മള് കണ്ണുകൾ മുറുകെ അടച്ചു ദേഷ്യ o കണ്ട്രോൾ ചെയ്ത് പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി ബൈക്കും എടുത്ത് നേരെ കോളേജിലേക്ക് വിട്ടു...... **************** Mubarak arts and science college എന്ന് വലിയ അക്ഷരത്തിൽ എഴുതിയ കവാടം മറികടന്നു മ്മള് അകത്തോട്ടു കടന്നു....... വളരെ ശാന്തമായ അന്തരീക്ഷം.....

സ്റ്റുഡന്റസ് ഓക്കെ ക്ലാസ്സിൽ ആണെന്ന് തോനുന്നു..... കുറച്ച് പേര് ഗ്രൗണ്ടിൽ ഫുട്ബോൾ പ്രാക്ടീസ് ആണ്........ മ്മള് പിന്നെ അങ്ങോട്ട്‌ ചെന്ന് ഗ്രൗണ്ടിൽ നിൽക്കുന്ന ഒരു ചെക്കനോട് ചോദിച്ചു മ്മള് പ്രിൻസിപ്പൽ ന്റെ റൂം ലക്ഷ്യം വെച്ച് നടന്നു..... അവിടെ എത്തി എല്ലാ ഫോര്മാലിറ്റീസ് ഓക്കെ തീർത്തു കഴിഞ്ഞു പ്രിൻസിപ്പൽ മ്മളോട് ക്ലാസ്സിലേക്ക് പൊക്കോളാൻ പറഞ്ഞു..... കാരണം ക്ലാസ് തുടങ്ങിയിട്ട് കുറച്ച് ആയതാണ്.... മ്മള് പിന്നെ അവിടെന്ന് പുറത്തായി ഇവിടെ വന്നു ചേരാൻ തന്നെ ഒരുപാട് ലേറ്റ് ആയി.... അപ്പൊ ഇന്ന് തന്നെ ക്ലാസ്സിൽ കയറാൻ പ്രിൻസി പറഞ്ഞു.... പിന്നീട് ആൾ പ്യൂൺ ചേട്ടനെ മ്മളെ പുറകെ ക്ലാസ്സ്‌ കാണിച്ചു തരാൻ പറഞ്ഞു വിട്ടു..... അങ്ങനെ തേർഡ് ഫ്ലോറിൽ ഉള്ള ക്ലാസ്സിന്റെ ഫ്രണ്ട്ൽ എത്തിയതും.......... പ്യൂൺ ചേട്ടൻ എസ്ക്യൂസ്‌മി ന്ന് വിളിച്ചതും........ അകത്തു നിന്ന് ഞങ്ങളിലേക്കായി നടന്നടുത്ത ആളെ കണ്ട് പകച്ചു പണ്ടാരടങ്ങി പോയി.... അറിയാതെ മ്മള് ആ നാമം ഉച്ചരിച്ചു...... 🔥രാവണൻ🔥 ഞങ്ങളിലേക്കായി നടന്നടുത്ത അവനോടായി പ്യൂൺ ചേട്ടൻ പറഞ്ഞു..... "അലൻ സാർ നിങ്ങടെ ക്ലാസ്സിലേക്ക് ഉള്ള ന്യൂ അഡ്മിഷൻ ആണ് ഈ കുട്ടി....... പേര് മെഹക് റാസ്......" ന്ന് പറഞ്ഞതും...... മ്മള് ഞെട്ടി തരിച്ചു ക്കൊണ്ട് വിശ്വാസം വരാതെ അവനിലേക് നോക്കിയതും................... അവന്റെ മുഖത്തു പുച്ഛഭാവം നിറഞ്ഞു നിന്നിരുന്നു.......... തുടരും...........

രാവണ പ്രണയം🔥 : ഭാഗം 4

Share this story