രാവണ പ്രണയം🔥 : ഭാഗം 9

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മള് അതിന് ഒന്ന് പുഞ്ചിരിച്ചോണ്ട് കതക് തുറന്ന് അകത്തു കയറി ലോക്ക് ചെയ്തതും........... ഹാളിൽ ലൈറ്റ് തെളിഞ്ഞതും ഒരുമിച്ചായിരുന്നു...... അപ്പൊ തന്നെ മുന്നിലേക്ക് നോക്കിയതും........ മ്മള് പകച്ചു പണ്ടാരടങ്ങി പോയി..... അറിയാതെ മ്മള് പറഞ്ഞു പോയി.... "ശാലുത്ത......" ഫ്രാങ്കോ..... ഇജ്ജ് അറിഞ്ഞോ മ്മള് വീണ്ടും പെട്ടു...... മ്മളൊന്ന് പരുങ്ങി കൊണ്ട് പതിയെ നടന്നു കൂടെ നന്നായൊന്ന് ഇളി മുഖത്തു ഫിറ്റ്‌ ചെയ്തോണ്ട് പറഞ്ഞു...... "ശാലുത്ത ഇങ്ങള് എന്താ ഇവിടെ..... ഇത്ര പെട്ടന്ന് എണീറ്റോ......... എന്തെങ്കിലും വേണോ......" "മ്മൾക് ഒന്നും വേണ്ട........ നി ഇതെവിടെ പോയതാr പുറത്തേക്...... അതും ഇരുട്ടത്..... നിന്നെ ബെഡിൽ കാണാതെ മ്മള് എന്തോരം പേടിച്ചെന്ന് അറിയോ......." "ഒഹ് ന്റെ ഇത്തൂ....... മ്മൾക് എന്തോ.... കിടന്നിട്ട് ഉറക്കം വന്നില്ല....... അപ്പൊ ഒന്ന് പുറത്ത് നിലാവിലേക് നോക്കി നിക്കാന്ന് കരുതി പുറത്തോട്ട് ഇറങ്ങിയതാ....... പിന്നെ ഉറക്കം വന്നപ്പോൾ മ്മള് ഇങ്ങട് വന്നു........ഇപ്പോ മ്മള് വന്നില്ലേ..... ഇനി ഇങ്ങള് വന്നണി....മ്മൾക് ഉറങ്ങാം...... ന്നും പറഞ്ഞു മ്മള് പെട്ടന്ന് വിഷയം മാറ്റി ശാലുത്തനേം കൊണ്ട് ഉറങ്ങാൻ പോയി.......

ബെഡിലേക് കിടന്ന് ശാലുത്തനേം കെട്ടിപിടിച്ചോണ്ട്...... മ്മള് ഇന്ന് ചെയ്ത് കൂട്ടിയതൊക്കെ ആലോചിച്ചു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ മനസ്സിൽ പറഞ്ഞോണ്ടിരുന്നു......... ന്നാലും ന്റെ അക്കു......... എന്ത് ധൈര്യത്തില നി ആ രാവണന്റെ കോട്ടയിലേക് കയറി ചെന്നൊണ്ട് അത്രയും ഒക്കെ ചെയ്തത്....... അതും അവനോട് കയറി i love u ന്ന് പറഞ്ഞേക്കുന്നു........ നിന്നെ ചുമരിലിട്ട് വടിച്ചെടുക്കാത്തത് ഭാഗ്യം....... ഇതാണ് കാരണവന്മാർ പറയുന്നത്.....അവരല്ലേ ഇനി പറഞ്ഞത്..... ആ ആരെങ്കിലും പറയട്ടെ...... ആരോ പറഞ്ഞിട്ടുണ്ട്....... പ്രേമത്തിന് കണ്ണില്ല മൂക്കില്ല ന്നൊക്കെ....... മാത്രം അല്ല അന്തോം ഇല്ല ഇന്ന് മ്മൾക് ഇന്നത്തോടെ മനസിലായി........ അല്ലേൽ ഇങ്ങനെ പുലിമടയിൽ പോയി ആരെങ്കിലും പ്രൊപ്പോസ് ചെയ്യോ..... ഏതായാലും മ്മള് അവനിൽ മൂക്കും കുത്തി വീണ സ്ഥിതിക്ക് രാവണ ഇനി നി അക്കുവിനെ അങ്ങ് സ്നേഹിച്ചേക്ക്........... ഇനി അതിനുള്ള പോരാട്ടത്തിൽ ആണ് ഈ മെഹക്.........കുറച്ച് നന്നാക്കി പൊടി തട്ടിയെടുക്കാൻ ഉണ്ട് നിന്നെ....... അതൊക്കെ മ്മള് നല്ല വൃത്തിക്ക് ചെയ്യ്തു തീർക്കും.......

അതിന് ശേഷം നി മ്മൾക് ഉള്ളതാ.......ഈ അക്കുവിന്...... ചുമ്മാ ഇരുന്ന മ്മളെ പിടിച്ചു നിർത്തി തോണ്ടിയതല്ലേ.... ഇനി പൊന്ന് മോന് ജീവിതകാലം മുഴുവൻ മ്മളെ അങ്ങ് സഹിക്കേണ്ടി വരും അക്കുവിന്റെ രാവണ..... ന്നൊക്കെ മനസ്സിൽ ചിന്തിച് പുഞ്ചിരിയെ കൂട്ട് പിടിച്ചോണ്ട് ഉറക്കിലേക് വഴുതി വീണു... ******************* "ഷിറ്റ്...... ഹൗ ഡയർ.....ബ്ലഡി......" ന്നൊക്കെ കലിപ്പിൽ പറഞ്ഞോണ്ട്...........ബാൽക്കണിയുടെ കൈവരിയിൽ ആഞ്ഞിടിച്ചു കൊണ്ട് ആ വട്ട് കേസ് ഔട്ട്‌ ഹൗസിലേക് ഓടിയകലുന്നതു കണ്ടതും..... മ്മള് ദേഷ്യത്തിൽ അകത്തോട്ടു കയറി ടേബിളിൽ ആഞ്ഞു ചവിട്ടി കലിപ്പിൽ ബെഡിലേക്കിരുന്നു...... എത്ര ധൈര്യം ഉണ്ടായിട്ട അവൾ.......... അതും മ്മടെ റൂമിലേക്കു വലിഞ്ഞു കയറി വന്നു വായിൽ തോനിയതൊക്കെ വിളിച്ചു പറഞ്ഞു ഓടിയത്........ അതും മ്മടെ മുഖത്തു നോക്കി ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു.........

ഇതിന് നി അനുഭവിക്കും മെഹക്...... നിനക്ക് മ്മളെ അറിയില്ല...... മ്മളെ കൈകൊണ്ട് ഒരു മഹർ അതീ ജന്മം നിനക്കെന്നല്ല......... ഒരുത്തിയുടെയും കഴുത്തിൽ വീഴില്ല......... ഇന്ന് നി ഇവിടെ വന്നു കാണിച്ചു കൂട്ടിയതിനൊക്കെ ഉള്ള തിരിച്ചടി നി ഒന്നൊന്നായി മേടിച്ചു കൂട്ടാൻ ഒരുങ്ങി നിന്നോ മെഹക് റാസ്...... ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് പതിയെ കണ്ണുകൾ അടച്ചു കിടന്നതും പതിയെ ഉറക്കിലേക് വഴുതി വീണു..... **************** (ശാലു) മ്മള് ഇന്ന് നേരത്തെ എണീറ്റ് ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി പെട്ടന്ന് കുളിച് കഴിഞ്ഞു റൂമിലേക്ക് ഇറങ്ങിയതും......... അക്കു ഉണ്ട് ഉറക്കിൽ നിന്ന് എണീക്കുന്നു..... മ്മള് അപ്പോൾ തന്നെ അവളോട് കുളിച്ചേച്ചും ഫുഡ്‌ കഴിച്ചു ഷീണം ഇല്ലേൽ കോളേജിലെക് പൊക്കോളാൻ പറഞ്ഞു......... ഒരു ഉമ്മയും കൊടുത്ത് പെട്ടന്ന് തന്നെ ടിഫിൻ ഒക്കെ ബാഗിൽ എടുത്ത് വെച്ച് കതക് ചാരി പുറത്തോട്ട് ഇറങ്ങി..... നേരത്തെ ഹോസ്പിറ്റലിൽ എത്തേണ്ടത് കൊണ്ട് മ്മള് ബസ് സ്റ്റോപ്പിലേക് വേഗത്തിൽ നടന്നു ...... ഗേറ്റ് കടക്കാൻ നിന്നതും....... പെട്ടന്ന് മ്മളെ മറികടന്നു ഒരു കാർ നിർത്തിയതും.....

മ്മള് ഒരു ഭാഗത്തേക് മാറി നിന്ന് നോക്കിയതും..... അതിനുള്ളിൽ ഉണ്ട് അമർ ഡോക്ടർ ഇരുന്ന് ചിരിക്കുന്നു..... മ്മള് അതിന് മൈൻഡ് ചെയ്യാതെ പോകാൻ നിന്നതും........ ആൾ മ്മളോട് കാറിലോട്ട് കയറാൻ പറഞ്ഞു..... മ്മള് ബസിൽ പൊയ്ക്കോളാo ന്ന് പറഞ്ഞതും....... അങ്ങേര്.... " കെറടി..... " ന്ന് പറഞ്ഞു ശബ്ദമുയർത്തിയതും....... മ്മള് അപ്പോൾ തന്നെ അതിനകത്തു എത്തിയിരുന്നു...... മ്മള് കയറാൻ കാത്ത് നിന്നത് പോലെ അങ്ങേര് കാർ എടുത്തോണ്ട് പറപ്പിച്ചു വിട്ടു....... പിന്നെ പതിയെ സ്ലോ ആക്കിയതും...... മ്മള് പതിയെ ആളെ നോക്കിയതും.... അങ്ങേര് ചോദിച്ചു...... "പേടിച്ചോ നി...... " മ്മള് അതിന് ഒന്നും മിണ്ടാൻ നിന്നില്ല..... പിന്നെയും ആൾ സംസാരിച്ചോണ്ടിരുന്നു..... "ശാലു...... എന്താ നി മ്മളെ ഒന്ന് മനസ്സിലാക്കാത്തത്...... മ്മള് നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് മ്മൾക്കെ അറിയൂ...... നി എന്ത്കൊണ്ട് അത് മനസിലാക്കുന്നില്ല...... " "ഡോക്ടർ എന്താ ന്നെ മനസ്സിലാക്കാത്തത്.... മ്മള് പറഞ്ഞതല്ലേ..... ഇന്ക് അതിന്..... " ന്ന് മ്മള് പറഞ്ഞതും....... പെട്ടന്ന് തന്നെ കാർ സഡൻ ബ്രേക്ക് ഇട്ട് നിർത്തി കൊണ്ട് പറഞ്ഞു..... "മതി.....

കൂടുതൽ ഇനി പറയണ്ട...... അതെനിക്ക് കേൾക്കും വേണ്ട..... ഒരു കാര്യം മ്മള് പറഞ്ഞേക്കാം..... മ്മടെ കയ്യോണ്ട് ഒരു മഹർ വീഴുന്നുണ്ടേൽ...... അത് നിന്റെ കഴുത്തിൽ മാത്രം ആയിരിക്കും..... " ന്നും പറഞ്ഞോണ്ട് ആൾ കാർ സ്റ്റാർട്ട്‌ ചെയ്ത് പറപ്പിച്ചു വിട്ടു....... *************** (അക്കു ) നേരം വെളുത്തു കണ്ണ് തുറന്നതും......... കണ്ടത് ഇത്ത മാറ്റി ഒരുങ്ങി നിക്കുന്നതാണ്...... മ്മളോട് പെട്ടന്ന് കുളിച്ചൊരുങ്ങി ഷീണം തോന്നുന്നില്ലേൽ കോളേജിലേക് പോകാൻ പറഞ്ഞിട്ട്...... മ്മടെ നെറ്റിയിൽ ഉമ്മ വെച്ചോണ്ട് ആൾ പെട്ടന്ന് ഇറങ്ങി........ എന്നും രാവിലെ ശാലുത്താടെ ഒരു ഉമ്മ കിട്ടിയിട്ടേ മ്മടെ ദിവസം തുടങ്ങാറുള്ളു........ ചെറുപ്പം തൊട്ടേ ഉള്ള ശീലം ആണ്........ ഇനി ഇപ്പോ മ്മടെ ചെക്കൻന്റെ കയ്യീന്നും മേടിക്കേണ്ടി വരും........ ന്താണ് ഇങ്ങനെ നോക്കണേ.... ഇപ്പൊ ചെന്ന് മേടിക്കുന്ന കാര്യം അല്ല..... എല്ലാം ആഫ്റ്റർ നിക്കാഹാഹാ...... ഹാ.... അതിന് ആ കോപ്പൻ ഒന്ന് വളയണ്ടേ....... വളച്ചൊടിക്കേണ്ടി വരും....... അതൊക്കെ ഈ വല്ലഭന് പുല്ല് പോലെ അല്ലെ.....

നോക്കെ മനസ്സിൽ ഊറിചിരിച്ചോണ്ട് പെട്ടന്ന് തന്നെ കുളിച്ചൊരുങ്ങി ബസ് പിടിക്കാൻ വേണ്ടി കതക് അടച്ചോണ്ട് ഇറങ്ങി ഗേറ്റ് കടന്നു ബസ്റ്റോപ്പിലേക് ഓടിയതും............. എതിരെ വന്ന ബൈക്കിന്റെ മുന്നിലേക്ക് മ്മള് സഡൻ ബ്രേക്ക്‌ ഇട്ട് ഒരു നിർത്തo ആയിരുന്നു...... "ഡി പുല്ലേ കണ്ണ് കാണൂല്ലേ........ ചാടി ചാവാൻ വല്ല ഉദ്ദേശം ഉണ്ടേൽ വേറെ എവിടെങ്കിലും പോടി..... വട്ടെ......" ഇവനിത് ആരടെ ന്നൊക്കെ വിചാരിച്ചു തല ഉയർത്തി നോക്കിയതും........... മ്മടെ മുഖത്തു വിരിഞ്ഞത് അസ്സൽ c f l ബൾബ് ആയിരുന്നു..... മ്മള് അപ്പോൾ തന്നെ ബൈക്കിന്റെ പുറകിൽ ചാടിക്കയറി പറഞ്ഞു ...... "ഡാ പൊറിഞ്ചു സിനു മുത്തേ..... അന്നേ പടച്ചോൻ ആട ഇബടെ എത്തിച്ചത്..... അല്ലേൽ മ്മള് ഇപ്പൊ നേരം വൈകി ആ കോപ്പൻറെ വായിൽ ഇരിക്കുന്നത് കേട്ടേനെ.......ഇന്നലെ ചുമ്മാ ഒന്ന് സംസാരിച്ചതിന് മ്മളെ ഇട്ട് കുടഞ്ഞവനാ ആള്.......പെട്ടന്ന് വണ്ടിയെടുത്തെ........ " "ഡി ഖൽബെ ഒന്നടങ്........നിനക്ക് ഭാഗ്യം........ മ്മൾക് ഇന്ന് കണ്ടക ശനി ആന്നെന്നു തോനുന്നു......... അല്ലേൽ കൃത്യം നിന്റെ മുന്നിലേക്ക് തന്നെ എത്തില്ലല്ലോ........" ന്ന് ചെക്കൻ മ്മളിലേക് തിരിഞ് ഇളിച്ചോണ്ട് പറഞ്ഞതും....... മ്മള് പുറത്ത് നല്ല ഇടിവെച് കൊടുത്തോണ്ട് പറഞ്ഞു.......

"നിന്ന് ചിലക്കാതെ വണ്ടി എടുക്കട..... മ്മളോട് കലിപ്പ് ആയതിന് നിനക്ക് ഉള്ളത് മ്മള് ക്ലാസ്സിൽ എത്തിയിട്ട് തരാം......... ഒരു ചങ്കിന്റെ മുഖത്തു നോക്കി ചീത്ത വിളിച്ചേക്കുന്നു പട്ടി........" "ഡി നി എവിടുന്നു വരുന്നെടെ...... മ്മൾക്കിട്ട് പണിയല്ലേ പൊന്നെ സത്യത്തിൽ മ്മള് നിന്റെ മോന്ത കണ്ടില്ലടാ.... അതോണ്ടല്ലേ മ്മള് കലിപ്പ് ആയത്....... പിന്നെ ആർക്കറിയാം ഇങ്ങനെ വണ്ടിക്ക് മുന്നിൽ ചാടിയ ആളോട് കലിപ്പായി ആ കലിപ്പിലൂടെ മ്മൾക് ആരെങ്കിലും ഒക്കെ സെറ്റ് ആയാലോ.....അങ്ങനെ എത്ര കഥകള ഉള്ളത്....... " ന്നൊക്കെ അവന് വളരെ നിഷ്കു ആയി പറഞ്ഞതും..... മ്മള് ചിരിച്ചോണ്ട് പറഞ്ഞു...... അയ്യേ......ന്തോന്നെടേയ്.....കട്ട ശോകം ആണല്ലോടാ നിന്റെ വ്യൂ........... അനക് അങ്ങനെ ഒരു പൂതി ണ്ടേൽ മ്മള് സെറ്റ് ആക്കിത്തരാട.......ഒരു ലൈഫ് പാർട്ണറെ....... ഇപ്പൊ നി കോളേജിലെക് വിട് ഭായ്......" ന്ന് മ്മള് പറഞ്ഞതും........ ചെക്കൻ.....ഇജ്ജ് മുത്താണ് ഖൽബെ........ ന്നും പറഞ്ഞോണ്ട് പറപ്പിച്ചു വിട്ടു........... ചെന്ന് നിന്നത് കോളേജ്‌ പാർക്കിങ്ങിൽ...... ബൈക്ക് നിർത്തിയതും........

മ്മള് അവന്റെ കയ്യും പിടിച്ചോണ്ട് ക്ലാസ്സിലേക്ക് ഓടി..... ഓടിച്ചെന്ന് ക്ലാസ്സിന് വെളിയിൽ നിന്ന് അകത്തോട്ടു നോക്കിയതും....... മ്മള് കണ്ടത് കട്ട കലിപ്പിൽ നിൽക്കുന്ന മ്മടെ രാവണനെ ആണ്.... ആളുണ്ട് യെങ്ങടോ നോക്കി പിന്നെ മ്മളെ നോക്കി കണ്ണുരുട്ടുന്നു.... കാര്യം നോക്കിയപ്പോൾ അല്ലെ കത്തിയത്...... മ്മള് സിനു ന്റെ കയ്യിൽ പിടിച്ചോണ്ടാണ് നിർത്താം...... ചെക്കൻ ആണേൽ ഓടിവന്ന കിതപ്പിൽ നില്ക്കാണ്....... നേരം വൈകി ന്ന് മ്മൾക് മനസ്സിലായതും........ ഇന്നലെ മ്മള് ചെയ്ത് കൂട്ടിയതിനുള്ളത് ഇപ്പൊ അങ്ങേരുടെ വായിൽ നിന്ന് കിട്ടി ബോദിക്കും ന്നുള്ളത് കൊണ്ട് എല്ലാം കേൾക്കാൻ ഒരുങ്ങി നിന്നതും............... അങ്ങേര് ഒരു മാറ്റവും ഇല്ലാതെ...... "ഗെറ്റ് ഇൻ........" ന്ന് പറഞ്ഞോണ്ട്....... ബോർഡിനടുത്തേക് പോയതും............. മ്മള് ആകെ കിളി പോയ പോലെ നിന്നതും......... സിനു മ്മളെ വലിച്ചോണ്ട് സീറ്റിൽ പോയി ഇരുന്നു...... ശാദി മ്മളോട് സിനു കോപ്പിനെ യെവിടെന്ന് കിട്ടി ന്നൊക്കെ ചോയ്ക്കുണ്ട്........ അപ്പൊ ആ കോപ്പ് പറയാ അവന് മ്മളെ കളഞ്ഞു കിട്ടിയതാണെന്ന്...... മ്മള് അതിന് സാർ കാണാതെ അവന്റെ നാടുമുപ്പുറം നോക്കി ഒന്ന് കൊടുത്തതും....... അവന് ഒരു ആർക്കലായിരുന്നു........ അതോടെ രാവണൻ മ്മളെ പൊക്കി.....

മ്മള് സിനു നെ നോക്കി കണ്ണുരുട്ടി കാണിച്ചതും....... അവന് ഉണ്ട് ദയനീയമായി നോക്കുന്നു.... അപ്പൊ തന്നെ ബെൽ അടിച്ചതും......... മ്മള് പുഞ്ചിരി ചോണ്ട് അങ്ങേരെ നോക്കിയതും......... അതെല്ലാം കാറ്റിൽ പറത്തികൊണ്ടായിരുന്നു പിന്നീട് ആൾടെ വാക്കുകൾ.... "മെഹക്...... ഇന്റർവെൽ ആയാൽ സ്റ്റാഫ്‌റൂമിലേക് വരണം......... നിനക്ക് ഒക്കെ വന്നു കയറിയപ്പോൾ തന്നെ ഡിസിപ്ലിൻ എന്താണെന്ന് പഠിപ്പിച്ചു തരേണ്ടി വരുമല്ലോ........" ന്നും പറഞ്ഞു അങ്ങേരു പോയതും........ മ്മള് പിന്നേം കിളി പോയത് പോലെ നിന്ന്........... കാരണം ആൾ ഗർജിക്കാതെ വളരെ ശാന്തമായി ആണ് മ്മളോട് ഇതെല്ലാം പറഞ്ഞത്...... ഇനി പ്പോ മ്മള് ഇന്നലെ പറഞ്ഞത് എങ്ങാനും ആൾ മറന്നു കാണുമോ........ സിവനെ...... അങ്ങനെ ആണേൽ മ്മള് അത് ഓര്മിപ്പിച്ചിട്ടേ ബാക്കി കാര്യം ഒള്ളു.... ഇന്റർവെൽ നൊന്നും മ്മൾക് സമയം ഇല്ല.... ഇപ്പൊ തന്നെ ഓർമിക്കണം അങ്ങേര്........ മ്മള് ഇതാ വരുന്നു രാവണ..... ന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് മ്മള് ആൾടെ പുറകെ ഓടി..... "സാർ..... അലൻ സാർ......." ന്ന് വിളിച്ചോണ്ട് പുറകെ ഓടി വാകമരത്തിന്റെ ചുവട്ടിൽ വെച്ച് അങ്ങേരെ ഓവർ ടേക്ക് ചെയ്ത് തടഞ്ഞു നിർത്തി...... റബ്ബേ..... ഇന്ന് സിനു കൊപ്പനെ കണ്ടേ മുതലും ഓടൽ തന്നെയാണല്ലോ പണി...... മ്മള് ആൾടെ മുന്നിൽ നിന്നോണ്ട് കിതച്ചതും...... ആൾ ചോദിച്ചു...... "ന്താടി..... നിനക്ക് ഇപ്പൊ ക്ലാസ്സ്‌ ഇല്ലേ..... "

"ക്ലാസ്സ്‌ ഒക്കെ ഉണ്ട് സാറെ..... മ്മള് ഇപ്പോ വന്നത് അത്യാവശ്യo ആയിട്ട് ഒരു കാര്യം പറയാൻ ആണ്...... " "ഇപ്പൊ ക്ലാസ്സിൽ പോ..... അത്യാവശ്യം എന്ത് ആണേലും അത് ഇന്റർവെൽന്ന് പറഞ്ഞാൽ മതി...... ഇപ്പോ നിന്ന് കളിക്കാതെ ക്ലാസ്സിൽ പോടീ......" ന്ന് അങ്ങേരു ഒച്ചയെടുത്തതും മ്മള് ഒന്ന് ഞെട്ടി...... അപ്പോൾ തന്നെ ആൾ മ്മളെ മറികടന്നു പോകാന് നിന്നതും..... മ്മള് പിന്നേം മുന്നിലേക്ക് ചാടി കയറി നിന്ന് അങ്ങേരുടെ നെഞ്ചിന്റെ ഭാഗത്തുള്ള ഷർട്ടിൽ പിടിച്ചു മ്മളെ അടുത്തേക് വലിച്ചതും...... അങ്ങേര് കണ്ണും തള്ളി നോക്കി നിന്നതും.............. ആൾക്ക് ബോധം വരും മുന്നേ ആൾടെ കണ്ണിലേക്കു നോക്കി കൊണ്ട് പറഞ്ഞു........ "I love u രാവണ.........." ന്ന് പറഞ്ഞു മ്മള് അപ്പൊ തന്നെ പിടിവിട്ട് അകന്ന് നിന്ന് സൈറ്റ് അടിച്ചോണ്ട് സ്ലോ മോഷനിൽ നടന്നതും......... അപ്പോൾ തന്നെ അങ്ങേരുടെ.... "ഡി........." ന്നുള്ള ഗർജനം കേട്ടതും......... മ്മള് പിന്നെ സ്ലോ ഒക്കെ വിട്ടു ഫാസ്റ്റിൽ ഓടി.......... മ്മള് ഓടി ചെന്ന് കയറിയത് നേരെ ക്യാന്റീനിലേക് ആയിരുന്നു........ ഇനി ഇപ്പൊ ഇവിടെ ഇരിക്കാം ക്ലാസ്സിൽ ഒന്നും പോകണ്ട...... അവർ രണ്ടും ഇങ്ങട് വന്നോളും...... ന്നൊക്കെ കരുതി മ്മള് നല്ലൊരു ജ്യൂസും ഓർഡർ ചെയ്ത് ടേബിളിൽ ഇരുന്നു....... ജ്യൂസും വെയിറ്റ് ചെയ്തോണ്ട്............... മ്മള് തോണ്ടി കളിക്കാന് ഒരു ഫോണുപോലും ഇല്ലാണ്ട് ചുറ്റും വായിനോക്കി ഇരുന്നപ്പോൾ ആണ്..........

മ്മടെ ടേബിളിന് മുകളിലായി എന്തോ ഒന്ന് തെറിച്ചു വീണത്...... തെറിച്ചു വീണതും.........മ്മള് ഒന്ന് ഞെട്ടിത്തരിച്ചു അവിടെന്ന് എണീറ്റ് നോക്കിയതും......... ഒരുത്തൻ ഉണ്ട് നിലത്തു കിടന്ന് ഞെരിപിരി കൊള്ളുന്നു..... മ്മള് ഇപ്പൊ ഇവിടെന്താ നടക്കുന്നെ ന്നൊക്കെ കരുതിയതും......... അപ്പഴേക്കും അവിടെ മുഴുവൻ സ്റുഡന്റ്സിനെ കൊണ്ട് നിറഞ്ഞിരുന്നു..... മ്മള് ഒന്ന് തല ഉയർത്തി നോക്കിയതും കണ്ടത്............................ കട്ടകലിപ്പിൽ അങ്ങോട്ട് വരുന്ന രാവണനെ ആണ്...... നടന്നു വരുന്നതിനിടയിൽ രാവണന്റെ നോട്ടം നിലത്തു കിടക്കുന്നവന്റെ അരികിൽ നിൽക്കുന്ന മ്മളിലേക് ആയതും.........ആ ഒരു നിമിഷത്തിൽ പെട്ടന്നാണ് എല്ലാവരേം ഞെട്ടിച്ചു കൊണ്ട് ആ നിലത്തു കിടന്നു ഉരുളുന്നവൻ അടുത്തുള്ള ടേബിളിലിൽ ഉള്ള കത്തി എടുത്ത് രാവണന് നേരെ ഓടിയടുത്തത്...... ഒരു നിമിഷം പോലും പാഴാക്കാതെ ഞൊടിയിട കൊണ്ട് മ്മളെ അരികിലൂടെ പോയ അവന്റെ കൈയിൽ മ്മള് പിടിച്ചോണ്ട് വലിച്ചു അടുത്തുള്ള ടേബിളിലേക് തള്ളി...... രാവണനെ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ ആ കത്തി അവനരികിലൂടെ കടന്നു പോയതും......... മ്മള് ഒന്ന് നെടുവീർപ്പിടും മുന്നേ ആ ആൾ എണീറ്റോണ്ട് മ്മടെ കഴുത്തിലായി കത്തി വെച്ചിരുന്നു................................ തുടരും...........

രാവണ പ്രണയം🔥 : ഭാഗം 8

Share this story